വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 8

ശുദ്ധിയുള്ളവരെ ദൈവം സ്‌നേഹിക്കുന്നു

ശുദ്ധിയുള്ളവരെ ദൈവം സ്‌നേഹിക്കുന്നു

“നിർമനോട്‌ അങ്ങ് നിർമലത കാണിക്കുന്നു.”—സങ്കീർത്തനം 18:26.

1-3. (എ) ഒരു അമ്മ തന്‍റെ കുട്ടിയുടെ ശുചിത്വം ഉറപ്പുരുത്തുന്നത്‌ എന്തുകൊണ്ട്? (ബി) തന്‍റെ ആരാധകർ ശുദ്ധിയുള്ളരായിരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നത്‌ എന്തുകൊണ്ട്, ശുദ്ധിയുള്ളരായിരിക്കാൻ നമ്മളെ പ്രചോദിപ്പിക്കുന്നത്‌ എന്ത്?

ഒരു അമ്മ തന്‍റെ കുട്ടിയെ പുറത്ത്‌ കൊണ്ടുപോകാൻ ഒരുക്കുയാണ്‌. അവനെ കുളിപ്പിച്ച് വൃത്തിയുള്ള വസ്‌ത്രങ്ങൾ ധരിപ്പിക്കുന്നു. ശുചിത്വം കുട്ടിയുടെ ആരോഗ്യത്തിന്‌ അനിവാര്യമാണെന്ന് അമ്മയ്‌ക്ക് അറിയാം. മകന്‍റെ വസ്‌ത്രവും ശരീരവും ശുദ്ധിയുള്ളല്ലെങ്കിൽ അതു മാതാപിതാക്കളായ തങ്ങളുടെ പേരിനെ ബാധിക്കുമെന്നും അവൾക്ക് അറിയാം.

2 തന്‍റെ ദാസന്മാർ ശുദ്ധിയുള്ളവർ അഥവാ നിർമലർ ആയിരിക്കാനാണു സ്വർഗീപിതാവായ യഹോവ ആഗ്രഹിക്കുന്നത്‌. “നിർമനോട്‌ അങ്ങ് നിർമലത കാണിക്കുന്നു” എന്നു ദൈവചനം പറയുന്നു. * (സങ്കീർത്തനം 18:26) യഹോവ നമ്മളെ സ്‌നേഹിക്കുന്നു; ശുദ്ധി നമുക്കു പ്രയോജനം ചെയ്യുമെന്ന് യഹോയ്‌ക്ക് അറിയാം. ദെവത്തിന്‍റെ സാക്ഷിളായ നമ്മൾ ശുദ്ധിയുള്ളരായിരുന്നുകൊണ്ട് തനിക്കു ബഹുമതി വരുത്താനും ദൈവം പ്രതീക്ഷിക്കുന്നു. അതെ, വൃത്തിയും വെടിപ്പും ഉള്ള നമ്മുടെ ആകാരവും നല്ല പെരുമാറ്റവും യഹോയെയും യഹോയുടെ വിശുദ്ധനാത്തെയും, മഹത്ത്വപ്പെടുത്തുകയേ ഉള്ളൂ, അത്‌ ഒരിക്കലും അപകീർത്തിക്കു കാരണമാകില്ല.—യഹസ്‌കേൽ 36:22; 1 പത്രോസ്‌ 2:12 വായിക്കുക.

3 ശുദ്ധിയുള്ളവരെ ദൈവം സ്‌നേഹിക്കുന്നു എന്ന അറിവ്‌ ശുദ്ധിയുള്ളരായിരിക്കാൻ നമ്മളെ പ്രചോദിപ്പിക്കുന്നില്ലേ? നമ്മുടെ ജീവിരീതി ദൈവത്തെ മഹത്ത്വപ്പെടുത്തമെന്നാണു നമ്മുടെ ആഗ്രഹം. കാരണം, നമ്മൾ ദൈവത്തെ സ്‌നേഹിക്കുന്നു; ദൈവസ്‌നേത്തിൽ നിലനിൽക്കാൻ ആഗ്രഹിക്കുയും ചെയ്യുന്നു. അങ്ങനെയെങ്കിൽ, ശുദ്ധിയുള്ളരായിരിക്കേണ്ടതിന്‍റെ കാരണങ്ങൾ, ദൈവദൃഷ്ടിയിൽ ശുദ്ധരായിരിക്കുക എന്നതിന്‍റെ അർഥം, നമുക്ക് എങ്ങനെ ശുദ്ധിയുള്ളരായിരിക്കാം എന്നീ കാര്യങ്ങൾ നമുക്ക് ഇപ്പോൾ ചിന്തിക്കാം. പുരോഗതി വരുത്തേണ്ട വശങ്ങൾ മനസ്സിലാക്കാൻ അതു നമ്മളെ സഹായിക്കും.

ശുദ്ധിയുള്ളരായിരിക്കേണ്ടതിന്‍റെ കാരണങ്ങൾ

4, 5. (എ) നമ്മൾ ശുദ്ധിയുള്ളരായിരിക്കേണ്ടതിന്‍റെ പ്രമുകാരണം എന്താണ്‌? (ബി) യഹോയുടെ ശുചിത്വബോധം സൃഷ്ടിയിൽ പ്രതിലിച്ചിരിക്കുന്നത്‌ എങ്ങനെ?

4 നമ്മളെ നയിക്കാൻ യഹോവ ഉപയോഗിക്കുന്ന ഒരു മാർഗമാണു സ്വന്തം മാതൃക. അതുകൊണ്ടാണു “ദൈവത്തെ അനുകരിക്കുക” എന്നു ദൈവചനം നമ്മളെ ഉദ്‌ബോധിപ്പിക്കുന്നത്‌. (എഫെസ്യർ 5:1) നമ്മുടെ ദൈവമായ യഹോവ എല്ലാ അർഥത്തിലും നിർമനും വിശുദ്ധനും ആണ്‌. നമ്മൾ ശുദ്ധിയുള്ളരായിരിക്കേണ്ടതിന്‍റെ പ്രമുകാവും അതാണ്‌.ലേവ്യ 11:44, 45 വായിക്കുക.

5 മറ്റു ഗുണങ്ങളുടെ കാര്യത്തിലെന്നപോലെ യഹോയുടെ വിശുദ്ധിയും യഹോയുടെ സൃഷ്ടിളിൽ പ്രതിലിച്ചുകാണാം. (റോമർ 1:20) മനുഷ്യർക്കു താമസിക്കാൻ പറ്റിയ ശുദ്ധിയുള്ള ഒരു ഭവനമായിട്ടാണു ദൈവം ഭൂമിയെ സൃഷ്ടിച്ചതുതന്നെ. വായുവും ജലവും ശുദ്ധീരിക്കാൻ യഹോവ പ്രകൃതിയിൽ ചില പരിവൃത്തികൾ സ്ഥാപിച്ചിരിക്കുന്നു. മാലിന്യങ്ങളെ നിരുദ്രമായ വസ്‌തുക്കളാക്കി മാറ്റിക്കൊണ്ട് ശുചീകുപ്പുപോലെ പ്രവർത്തിക്കുന്ന ചില തരം സൂക്ഷ്മാണുക്കളുണ്ട്. മനുഷ്യന്‍റെ സ്വാർഥയും അത്യാഗ്രവും കാരണം ഉണ്ടായിട്ടുള്ള എണ്ണച്ചോർച്ചയും മറ്റു മലിനീങ്ങളും പരിഹരിക്കാൻ ശാസ്‌ത്രജ്ഞന്മാർ ‘തീറ്റഭ്രാന്തരായ’ ഈ കൊച്ചുജീവികളെ ഉപയോപ്പെടുത്തിയിട്ടുണ്ട്. ‘ഭൂമിയെ സൃഷ്ടിച്ചവൻ’ ശുചിത്വത്തിനു പ്രാധാന്യം കൊടുക്കുന്നുണ്ടെന്നു വ്യക്തം. (യിരെമ്യ 10:12) ആ സ്ഥിതിക്ക്, നമ്മളും ശുചിത്വത്തെ പ്രാധാന്യത്തോടെ കാണേണ്ടതല്ലേ?

6, 7. യഹോയുടെ ആരാധകർ ശുദ്ധിയുള്ളരായിരിക്കമെന്ന വസ്‌തുയ്‌ക്ക്, ഇസ്രായേല്യർക്കു കൊടുത്ത നിയമം അടിവയിട്ടത്‌ എങ്ങനെ?

6 നമ്മൾ ശുദ്ധിയുള്ളരായിരിക്കേണ്ടതിന്‍റെ മറ്റൊരു കാരണം, പരമാധികാരിയായ യഹോവ തന്‍റെ ആരാധരിൽനിന്ന് അത്‌ ആവശ്യപ്പെടുന്നു എന്നതാണ്‌. യഹോവ ഇസ്രായേലിനു കൊടുത്ത നിയമത്തിൽ ശുദ്ധിയും ആരാധയും അഭേദ്യമാംവിധം ബന്ധപ്പെട്ടിരുന്നു. പാപപരിഹാദിവസം മഹാപുരോഹിതൻ ഒന്നല്ല, രണ്ടു പ്രാവശ്യം കുളിക്കമെന്ന് ആ നിയമം നിഷ്‌കർഷിച്ചു. (ലേവ്യ 16:4, 23, 24) യഹോയ്‌ക്കു യാഗങ്ങൾ അർപ്പിക്കുന്നതിനു മുമ്പ് പുരോഹിന്മാർ കൈയും കാലും കഴുകമായിരുന്നു. (പുറപ്പാട്‌ 30:17-21; 2 ദിനവൃത്താന്തം 4:6) ശാരീരിവും ആചാരവും ആയ അശുദ്ധിക്ക് ഇടയാക്കുന്ന ഏതാണ്ട് 70 കാര്യങ്ങൾ ഇസ്രായേലിനു നൽകിയ ആ നിയമത്തിൽ പട്ടികപ്പെടുത്തുന്നുണ്ട്. അശുദ്ധനായിരിക്കുന്ന സമയത്ത്‌ ഒരു ഇസ്രായേല്യൻ ആരാധയിൽ പങ്കെടുക്കാൻ പാടില്ലായിരുന്നു. മനഃപൂർവം അതു ലംഘിച്ചാൽ മരണശിക്ഷയായിരുന്നു ഫലം. (ലേവ്യ 15:31) കുളിക്കുന്നതും വസ്‌ത്രം കഴുകുന്നതും ഉൾപ്പെടെ നിയമം അനുശാസിച്ചിരുന്ന ശുദ്ധീടികൾ പിൻപറ്റാൻ വിസമ്മതിക്കുന്ന ഏതൊരാളെയും “സഭയിൽനിന്ന് ഛേദിച്ചു”കളയണമായിരുന്നു.—സംഖ്യ 19:17-20.

7 നമ്മൾ, ഇസ്രായേലിനു കൊടുത്ത നിയമത്തിനു കീഴില്ലെങ്കിലും ദൈവത്തിന്‍റെ വീക്ഷണം വ്യക്തമായി മനസ്സിലാക്കാൻ അതു നമ്മളെ സഹായിക്കുന്നു. ദൈവത്തിന്‍റെ ആരാധകർ ശുദ്ധിയുള്ളരായിരിക്കമെന്ന വസ്‌തുയ്‌ക്ക് ആ നിയമം അടിവയിട്ടു. യഹോയ്‌ക്കു മാറ്റം വന്നിട്ടില്ല. (മലാഖി 3:6) നമ്മുടെ ആരാധന “ശുദ്ധവും നിർമവും” അല്ലാത്തപക്ഷം യഹോവ അതു സ്വീകരിക്കില്ല. (യാക്കോബ്‌ 1:27) അക്കാരത്താൽ, ദൈവം നമ്മളിൽനിന്ന് പ്രതീക്ഷിക്കുന്നത്‌ എന്താണെന്നു നമ്മൾ അറിയേണ്ടതുണ്ട്.

ദൈവദൃഷ്ടിയിൽ ശുദ്ധരായിരിക്കുക എന്നതിന്‍റെ അർഥം

8. നമ്മൾ ഏതെല്ലാം മേഖലളിൽ ശുദ്ധരായിരിക്കാനാണ്‌ യഹോവ പ്രതീക്ഷിക്കുന്നത്‌?

8 ബൈബിനുരിച്ച് ശുദ്ധിയുള്ളരായിരിക്കുന്നതിൽ, ശരീരവും വീടും പരിസവും ശുചിയായി സൂക്ഷിക്കുന്നതു മാത്രമല്ല ഉൾപ്പെടുന്നത്‌. ദൈവദൃഷ്ടിയിൽ ശുദ്ധിയുള്ളരായിരിക്കുന്നതിൽ ജീവിത്തിന്‍റെ എല്ലാ മേഖലളും ഉൾപ്പെടുന്നുണ്ട്. നാല്‌ അടിസ്ഥാമേളിൽ നമ്മൾ ശുദ്ധി പാലിക്കാനാണ്‌ യഹോവ പ്രതീക്ഷിക്കുന്നത്‌: ആത്മീയശുദ്ധി, ധാർമിശുദ്ധി, മാനസിശുദ്ധി, അതുപോലെ നമ്മുടെ ശുചിത്വശീലങ്ങൾ. ഇവ ഓരോന്നായി നമുക്ക് ഇപ്പോൾ വിശകനംചെയ്യാം.

9, 10. ആത്മീയമായി ശുദ്ധിയുള്ളരായിരിക്കുക എന്നാൽ അർഥം എന്ത്, സത്യക്രിസ്‌ത്യാനികൾ എന്ത് ഒഴിവാക്കുന്നു?

9 ആത്മീയശുദ്ധി. ലളിതമായി പറഞ്ഞാൽ, സത്യാരാനയെ വ്യാജാരായുമായി കൂട്ടിക്കുയ്‌ക്കരുതെന്നാണ്‌ ഇതിന്‍റെ അർഥം. ബാബിലോണിൽനിന്ന് യരുശലേമിലേക്കു പുറപ്പെട്ട ഇസ്രായേല്യർ പിൻവരുന്ന ആഹ്വാത്തിനു ചെവികൊടുക്കമായിരുന്നു: “വിട്ടുപോരുവിൻ . . . അശുദ്ധമായത്‌ ഒന്നും തൊടരുത്‌ . . . ശുദ്ധിയുള്ളരായിരിക്കുവിൻ.” (യശയ്യ 52:11) മുഖ്യമായും, യഹോയുടെ ആരാധന പുനഃസ്ഥാപിക്കാനാണ്‌ അവർ സ്വദേത്തേക്കു യാത്ര തിരിച്ചത്‌. ആ ആരാധന ശുദ്ധമായിരിക്കേണ്ടിയിരുന്നു; ബാബിലോണ്യത്തിലെ ദൈവനിന്ദാമായ ഉപദേങ്ങളാലും ആചാരാനുഷ്‌ഠാങ്ങളാലും അതു മലിനമാകാൻ പാടില്ലായിരുന്നു.

10 സത്യക്രിസ്‌ത്യാനിളായ നമ്മളും വ്യാജാരായാൽ അശുദ്ധരാകാതിരിക്കാൻ ശ്രദ്ധിക്കണം. (1 കൊരിന്ത്യർ 10:21 വായിക്കുക.) വ്യാജത്തിന്‍റെ സ്വാധീനം ഇന്ന് എവിടെയും ഉള്ളതുകൊണ്ട് നമ്മൾ പ്രത്യേകം ജാഗ്രയുള്ളരായിരിക്കണം. മനുഷ്യന്‍റെ ഉള്ളിലെ എന്തോ ഒന്ന് മരണത്തെ അതിജീവിക്കുന്നു എന്നതുപോലുള്ള വ്യാജതോദേങ്ങളുമായി കെട്ടുപിഞ്ഞുകിക്കുന്ന സമ്പ്രദാങ്ങളും ആചാരാനുഷ്‌ഠാങ്ങളും പല രാജ്യങ്ങളിലുമുണ്ട്. (സഭാപ്രസംഗകൻ 9:5, 6, 10) എന്നാൽ സത്യക്രിസ്‌ത്യാനികൾ അവ ഒഴിവാക്കുതന്നെ ചെയ്യുന്നു. * നിർമലാരാധന സംബന്ധിച്ച ദിവ്യനിവാങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാൻ മറ്റുള്ളരിൽനിന്നുള്ള സമ്മർദത്തെ നമ്മൾ ഒരിക്കലും അനുവദിക്കില്ല.—പ്രവൃത്തികൾ 5:29.

11. ധാർമിമായി ശുദ്ധരായിരിക്കുയെന്നാൽ എന്താണ്‌ അർഥം, അത്‌ അതിപ്രധാമായിരിക്കുന്നത്‌ എന്തുകൊണ്ട്?

11 ധാർമിശുദ്ധി. ധാർമിശുദ്ധിയിൽ, സകലതരം ലൈംഗിക അധാർമിയും ഒഴിവാക്കുന്നത്‌ ഉൾപ്പെടുന്നു. (എഫെസ്യർ 5:5 വായിക്കുക.) ധാർമിശുദ്ധി വളരെ പ്രധാപ്പെട്ട ഒരു കാര്യമാണ്‌. അടുത്ത അധ്യാത്തിൽ കാണാൻപോകുന്നതുപോലെ, ദൈവസ്‌നേത്തിൽ നിലനിൽക്കമെങ്കിൽ നമ്മൾ ‘അധാർമിപ്രവൃത്തിളിൽനിന്ന് ഓടികന്നേ’ മതിയാകൂ. അധാർമിപ്രവൃത്തികൾ ചെയ്യുന്ന ഒരാൾ പശ്ചാത്തപിച്ച് തിരിഞ്ഞുരാത്തപക്ഷം “ദൈവരാജ്യം അവകാമാക്കില്ല.” (1 കൊരിന്ത്യർ 6:9, 10, 18) “വൃത്തികെട്ട കാര്യങ്ങൾ ചെയ്യുന്ന അശുദ്ധ”രുടെ കൂട്ടത്തിലാണ്‌, അധാർമിപ്രവൃത്തികൾ ചെയ്യുന്നവരെ ദൈവം കാണുന്നത്‌. ധാർമിമായി ശുദ്ധരാകുന്നില്ലെങ്കിൽ, ‘അവരുടെ ഓഹരി . . . രണ്ടാം മരണം’ ആയിരിക്കും.—വെളിപാട്‌ 21:8.

12, 13. ചിന്തകളും പ്രവർത്തങ്ങളും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, നമുക്ക് എങ്ങനെ മാനസിമായി ശുദ്ധിയുള്ളരായിരിക്കാം?

12 മാനസിശുദ്ധി. ചിന്തകളാല്ലോ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നത്‌. ദുഷ്‌ചിന്തകൾ മനസ്സിലും ഹൃദയത്തിലും വേരുപിടിക്കാൻ അനുവദിക്കുന്നപക്ഷം, ഇന്നല്ലെങ്കിൽ നാളെ നമ്മൾ അശുദ്ധമായ കാര്യങ്ങൾ ചെയ്യാനുള്ള സർവസാധ്യയുമുണ്ട്. (മത്തായി 5:28; 15:18-20) എന്നാൽ, ശുദ്ധവും നിർമവും ആയ കാര്യങ്ങൾകൊണ്ടാണു നമ്മൾ മനസ്സു നിറയ്‌ക്കുന്നതെങ്കിൽ, അശുദ്ധമായ കാര്യങ്ങൾ ഒഴിവാക്കാൻ നമ്മൾ പ്രചോദിരാകും. (ഫിലിപ്പിയർ 4:8 വായിക്കുക.) മാനസിമായി നമുക്ക് എങ്ങനെ ശുദ്ധരായിരിക്കാം? നമ്മുടെ ചിന്താതിയെ മലിനമാക്കുന്ന ഏതൊരു വിനോരിപാടിയും ഒഴിവാക്കുയാണ്‌ ഒരു മാർഗം. * കൂടാതെ, ക്രമമായി ദൈവചനം പഠിച്ചുകൊണ്ട് ശുദ്ധമായ കാര്യങ്ങളാൽ നമ്മുടെ മനസ്സു നിറയ്‌ക്കുയും വേണം.—സങ്കീർത്തനം 19:8, 9.

13 ആത്മീയമായും ധാർമിമായും മാനസിമായും ശുദ്ധരായിരുന്നാൽ മാത്രമേ നമുക്കു ദൈവസ്‌നേത്തിൽ നിലനിൽക്കാനാകൂ. ഈ മേഖലളിൽ ശുദ്ധരായിരിക്കുന്നതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ മറ്റ്‌ അധ്യാങ്ങളിൽ കാണാം. ഇനി നമുക്കു നാലാമത്തെ മേഖലയെക്കുറിച്ച് ചിന്തിക്കാം—നമ്മുടെ ശുചിത്വശീലങ്ങൾ.

നമുക്ക് എങ്ങനെ ശുചിത്വം പാലിക്കാം?

14. നമ്മുടെ ശുചിത്വശീലങ്ങൾ നമ്മളെ മാത്രമല്ല ബാധിക്കുന്നത്‌ എന്നു പറയുന്നത്‌ എന്തുകൊണ്ട്?

14 നമ്മുടെ ശരീരവും വീടും പരിസവും ശുചിയായി സൂക്ഷിക്കുന്നതാണ്‌ ഇതിൽ ഉൾപ്പെടുന്നത്‌. ശുചിത്വമെന്നതു വ്യക്തിമായ കാര്യമാണെന്നും അതു മറ്റാരെയും ബാധിക്കില്ലെന്നും കരുതുന്നതു ശരിയാണോ? യഹോയുടെ ആരാധകർ ഒരിക്കലും അങ്ങനെ ചിന്തിക്കില്ല. നേരത്തേ കണ്ടതുപോലെ, നമ്മുടെ ശുദ്ധി യഹോയ്‌ക്കു പ്രധാമായിരിക്കുന്നത്‌, അതു നമുക്കു പ്രയോജനം ചെയ്യുമെന്നതുകൊണ്ട് മാത്രമല്ല, അതു ദൈവത്തിന്‍റെ പേരിനെ ബാധിക്കുമെന്നതുകൊണ്ടുമാണ്‌. ഈ അധ്യാത്തിന്‍റെ തുടക്കത്തിൽ കണ്ട ദൃഷ്ടാന്തം അതാണു കാണിക്കുന്നത്‌. എപ്പോഴും വൃത്തിയും വെടിപ്പും ഇല്ലാതെ നടക്കുന്ന ഒരു കുട്ടിയുടെ മാതാപിതാക്കളെക്കുറിച്ച് മോശമായ ഒരു ധാരണയല്ലേ നിങ്ങൾക്കു കിട്ടുക? നമ്മുടെ വസ്‌ത്രധാവും ജീവിരീതിയും യാതൊരു പ്രകാത്തിലും സ്വർഗീപിതാവിന്‍റെമേൽ നിന്ദ വരുത്തിവെക്കാനോ നമ്മൾ പ്രസംഗിക്കുന്ന സന്ദേശത്തിൽനിന്ന് ആളുകളുടെ ശ്രദ്ധ വ്യതിലിപ്പിക്കാനോ നമ്മൾ ആഗ്രഹിക്കില്ല. ഇക്കാര്യത്തിൽ പൗലോസിന്‍റെ അതേ മനോഭാമുണ്ടായിരിക്കാൻ ദൈവചനം നമ്മളെ പ്രോത്സാഹിപ്പിക്കുന്നു. പൗലോസ്‌ എഴുതി: “ഞങ്ങളുടെ ശുശ്രൂയെക്കുറിച്ച് ആരും ഒരു കുറ്റവും പറയരുല്ലോ. അതുകൊണ്ട് ഞങ്ങൾ കാരണം ആരും ഒരുതത്തിലും ഇടറിവീഴാതിരിക്കാൻ ഞങ്ങൾ നോക്കുന്നു. എല്ലാ വിധത്തിലും ദൈവത്തിനു ശുശ്രൂഷ ചെയ്യുന്നരാണെന്നു തെളിയിക്കാനാണു ഞങ്ങൾ ശ്രമിക്കുന്നത്‌.” (2 കൊരിന്ത്യർ 6:3, 4) അങ്ങനെയെങ്കിൽ നമുക്ക് എങ്ങനെ ശുചിത്വം പാലിക്കാം?

15, 16. നല്ല ശുചിത്വശീത്തിൽ എന്ത് ഉൾപ്പെടുന്നു, നമ്മുടെ വസ്‌ത്രം എങ്ങനെയുള്ളതായിരിക്കണം?

15 ശാരീരിശുദ്ധിയും വസ്‌ത്രധാവും മറ്റും. ഓരോ രാജ്യത്തെയും സംസ്‌കാവും ജീവിസാര്യവും വ്യത്യസ്‌തമാണെങ്കിലും, സോപ്പോ മറ്റോ ഉപയോഗിച്ച് ദിവസവും കുളിച്ചുകൊണ്ട് നാമും നമ്മുടെ കുട്ടിളും ശുചിത്വമുള്ളരാണെന്ന് ഉറപ്പുരുത്താനാകും. ഭക്ഷണം കഴിക്കുന്നതിനോ ഭക്ഷ്യവസ്‌തുക്കൾ കൈകാര്യംചെയ്യുന്നതിനോ മുമ്പും കക്കൂസിൽ പോയതിനു ശേഷവും മലമൂത്രവിസർജനംചെയ്‌ത കുഞ്ഞിനെ കഴുകിക്കുയോ ഡയപ്പറുകൾ മാറ്റുയോ ഒക്കെ ചെയ്‌തശേവും സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതു നല്ല ശുചിത്വശീത്തിൽപ്പെടും. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നതു രോഗങ്ങളെ തടയും, അതു ജീവൻ രക്ഷിക്കുപോലും ചെയ്യും. ഹാനിമായ വൈറസും ബാക്‌ടീരിയും പകരാതിരിക്കാനും അങ്ങനെ അതിസാരംപോലുള്ള രോഗങ്ങൾ തടയാനും അതു സഹായിക്കും. മാലിന്യനിർമാർജസംവിധാനം ഇല്ലാത്ത ഒരു പ്രദേത്താണു നിങ്ങൾ താമസിക്കുന്നതെങ്കിൽ പുരാകാലത്ത്‌ ഇസ്രായേല്യർ ചെയ്‌തതുപോലെ മാലിന്യങ്ങൾ കുഴിച്ചുമൂടാവുന്നതാണ്‌.—ആവർത്തനം 23:12, 13.

16 നമ്മുടെ വസ്‌ത്രങ്ങൾ വൃത്തിയും വെടിപ്പും ഉള്ളതും മാന്യവും ആയിരിക്കണം; അതിന്‌ അവ പതിവായി കഴുകേണ്ടതുണ്ട്. ഒരു ക്രിസ്‌ത്യാനിയുടെ വസ്‌ത്രം വില കൂടിതോ ഏറ്റവും പുതിയ ഫാഷനിലുള്ളതോ ആയിരിക്കേണ്ടതില്ലെങ്കിലും അതു വൃത്തിയും വെടിപ്പും ഉള്ളതും മാന്യവും ആയിരിക്കണം. (1 തിമൊഥെയൊസ്‌ 2:9, 10 വായിക്കുക.) നമ്മൾ എവിടെയായാലും, ‘നമ്മുടെ രക്ഷകനായ ദൈവത്തിന്‍റെ പഠിപ്പിക്കലിന്‌ അലങ്കാമാകുന്നതരം’ വസ്‌ത്രം ധരിക്കാനാണു നമ്മൾ ആഗ്രഹിക്കുന്നത്‌.—തീത്തോസ്‌ 2:10.

17. നമ്മുടെ വീടും പരിസവും മറ്റും വൃത്തിയും വെടിപ്പും ഉള്ളതായിരിക്കേണ്ടത്‌ എന്തുകൊണ്ട്?

17 വീടും പരിസവും മറ്റും. നമ്മുടെ വീടു വലിയ ആഡംബമുള്ളതായിരിക്കമെന്നില്ല; പക്ഷേ അതു വൃത്തിയുള്ളതും ആകർഷവും ആയി സൂക്ഷിക്കാൻ കഴിയുന്നത്ര ശ്രമിക്കണം. അതുപോലെതന്നെ, യോഗങ്ങൾക്കും വയൽസേത്തിനും പോകാൻ നമ്മൾ വാഹനം ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്‍റെ അകവും പുറവും വേണ്ടത്ര വൃത്തിയുള്ളതായി സൂക്ഷിക്കുക. വീടും പരിസവും വൃത്തിയുള്ളതാണെങ്കിൽ അതുതന്നെ നല്ലൊരു സാക്ഷ്യമാണെന്ന് ഓർക്കുക. യഹോവ വിശുദ്ധനായ ഒരു ദൈവമാണെന്നും യഹോവ, ‘ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കു’മെന്നും ദൈവത്തിന്‍റ രാജ്യം നമ്മുടെ ഈ ഭൗമിനത്തെ ഉടൻതന്നെ ഒരു പറുദീയാക്കിമാറ്റുമെന്നും ആണല്ലോ നമ്മൾ ആളുകളെ പഠിപ്പിക്കുന്നത്‌. (വെളിപാട്‌ 11:18; ലൂക്കോസ്‌ 23:43) അതുകൊണ്ട് വരാനിരിക്കുന്ന ആ പുതിയ ലോകത്തിനു യോജിച്ച തരം ശുചിത്വശീലങ്ങൾ നമ്മൾ ഇപ്പോൾത്തന്നെ വളർത്തിയെടുക്കുന്നുണ്ടെന്നു നമ്മുടെ വീടും വസ്‌തുളും നിരീക്ഷിക്കുന്ന മറ്റുള്ളവർക്കു മനസ്സിലാകണം.

ശരീരവും വീടും പരിസവും വൃത്തിയായി സൂക്ഷിക്കുന്നതു ശുചിത്വത്തിൽ ഉൾപ്പെടുന്നു

18. രാജ്യഹാളിനോടു നമുക്ക് എങ്ങനെ ആദരവ്‌ കാണിക്കാം?

18 നമ്മുടെ ആരാധനാസ്ഥലം. പ്രദേശത്തെ സത്യാരായുടെ കേന്ദ്രമായ രാജ്യഹാളിനോട്‌ ആദരവ്‌ കാണിക്കാൻ യഹോയോടുള്ള സ്‌നേഹം നമ്മളെ പ്രചോദിപ്പിക്കുന്നു. രാജ്യഹാളിലേക്കു വരുന്ന പുതിവർക്കു നമ്മുടെ യോഗസ്ഥത്തെക്കുറിച്ച് മതിപ്പു തോന്നമെന്നാണു നമ്മൾ ആഗ്രഹിക്കുന്നത്‌. പതിവായി ശുചീരിക്കുന്നതും കാലാകാങ്ങളിൽ കേടുപോക്കുന്നതും ഹാളിന്‍റെ ആകർഷത്വം നിലനിറുത്താൻ സഹായിക്കും. രാജ്യഹാൾ നല്ല നിലയിൽ സൂക്ഷിക്കാനായി കഴിയുന്നതെല്ലാം ചെയ്‌തുകൊണ്ട് നമ്മൾ അതിനോട്‌ ആദരവ്‌ കാണിക്കുന്നു. ആരാധനാസ്ഥലം വൃത്തിയാക്കുന്നതിലും “കേടുപോക്കുയും അറ്റകുറ്റപ്പണികൾ നടത്തുയും” ചെയ്യുന്നതിലും സ്വമേധയാ സഹായിക്കാനാകുന്നത്‌ ഒരു പദവിയാണ്‌. (2 ദിനവൃത്താന്തം 34:10) സമ്മേളങ്ങൾക്കോ കൺവെൻനുകൾക്കോ വേണ്ടി സമ്മേളഹാളിലോ മറ്റു ഹാളുളിലോ കൂടിരുമ്പോഴും ഇതേ തത്ത്വങ്ങൾ ബാധകമാണ്‌.

നമ്മളെ മലിനമാക്കുന്ന ശീലങ്ങളും നടപടിളും ഒഴിവാക്കു

19. ശാരീരിശുദ്ധി നിലനിറുത്തുന്നതിനു നമ്മൾ എന്ത് ഒഴിവാക്കണം, ഇക്കാര്യത്തിൽ ബൈബിൾ നമ്മളെ സഹായിക്കുന്നത്‌ എങ്ങനെ?

19 ശാരീരിശുദ്ധി നിലനിറുത്തുന്നതിനു പുകവലി, മദ്യത്തിന്‍റെ ദുരുയോഗം, മാനസികാസ്ഥയെ മാറ്റിറിക്കുന്നതോ ആസക്തി ഉണ്ടാക്കുന്നതോ ആയ മയക്കുരുന്നുളുടെ ഉപയോഗം തുടങ്ങിയ ദുഷിച്ച ശീലങ്ങളും നടപടിളും നമ്മൾ ഒഴിവാക്കേണ്ടതുണ്ട്. ഇന്നു സർവസാധാമായിരിക്കുന്ന, അശുദ്ധവും വെറുപ്പുവാക്കുന്നതും ആയ എല്ലാ നടപടിളും ബൈബിൾ അക്കമിട്ട് പറയുന്നില്ല. എങ്കിലും അത്തരം കാര്യങ്ങൾ സംബന്ധിച്ച് യഹോയുടെ വീക്ഷണം എന്താണെന്നു മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്ന തത്ത്വങ്ങൾ അതിലുണ്ട്. അവ മനസ്സിലാക്കുമ്പോൾ യഹോയ്‌ക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ജീവിതം നയിക്കാൻ യഹോയോടുള്ള സ്‌നേഹം നമ്മളെ പ്രേരിപ്പിക്കും. നമുക്ക് ഇപ്പോൾ അഞ്ചു തിരുവെഴുത്തുത്ത്വങ്ങൾ നോക്കാം.

20, 21. നമ്മൾ ഏതുതരം നടപടികൾ ഒഴിവാക്കാനാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌, അങ്ങനെ ചെയ്യാൻ നമുക്കു ശക്തമായ എന്തു കാരണമുണ്ട്?

20 “പ്രിയപ്പെട്ടവരേ, ഈ വാഗ്‌ദാനങ്ങൾ നമുക്കുള്ളതുകൊണ്ട് ശരീരത്തെയും ചിന്തകളെയും മലിനമാക്കുന്ന എല്ലാത്തിൽനിന്നും നമ്മളെത്തന്നെ ശുദ്ധീരിച്ച് ദൈവത്തോടെ നമ്മുടെ വിശുദ്ധി പരിപൂർണമാക്കാം.” (2 കൊരിന്ത്യർ 7:1) ശരീരത്തെ മലിനമാക്കുന്നതും ആത്മാവിനെ—ചിന്താതിയെയും മനോഭാത്തെയും—ദുഷിപ്പിക്കുന്നതും ആയ എല്ലാ പ്രവർത്തങ്ങളിൽനിന്നും നമ്മൾ വിട്ടുനിൽക്കാനാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌. അതുകൊണ്ട് മനസ്സിനും ശരീരത്തിനും ഹാനിമായ ഏതൊരു ആസക്തിയും നമ്മൾ ഒഴിവാക്കണം.

21 “മലിനമാക്കുന്ന എല്ലാത്തിൽനിന്നും നമ്മളെത്തന്നെ ശുദ്ധീകരി”ക്കേണ്ടതിന്‍റെ ശക്തമായ കാരണം ബൈബിൾ നൽകുന്നുണ്ട്. “ഈ വാഗ്‌ദാനങ്ങൾ നമുക്കുള്ളതുകൊണ്ട്” എന്ന വാക്കുളോടെയാണ്‌ 2 കൊരിന്ത്യർ 7:1 ആരംഭിക്കുന്നത്‌ എന്ന കാര്യം ശ്രദ്ധിക്കുക. ഏതു വാഗ്‌ദാനങ്ങൾ? “ഞാൻ നിങ്ങളെ സ്വീകരിക്കും . . . ഞാൻ നിങ്ങളുടെ പിതാവും . . . ആകും” എന്നാണു തൊട്ടുമുമ്പുള്ള വാക്യങ്ങൾ പറയുന്നത്‌. (2 കൊരിന്ത്യർ 6:17, 18) ഒന്നു ചിന്തിച്ചുനോക്കൂ. നിങ്ങളെ തന്‍റെ സംരക്ഷത്തിലാക്കുമെന്നും ഒരു അച്ഛൻ തന്‍റെ മകനെയോ മകളെയോ സ്‌നേഹിക്കുന്നതുപോലെ നിങ്ങളെ സ്‌നേഹിക്കുമെന്നും യഹോവ വാഗ്‌ദാനം ചെയ്യുന്നു. “ശരീരത്തെയും ചിന്തകളെയും” മലിനമാക്കുന്ന കാര്യങ്ങൾ നിങ്ങൾ ഒഴിവാക്കിയാൽ മാത്രമേ യഹോവ ആ വാഗ്‌ദാനം നിറവേറ്റുയുള്ളൂ. യഹോയുമായുള്ള ആ അമൂല്യന്ധത്തിനു തുരങ്കംവെക്കാൻ ദുഷിച്ച ശീലങ്ങളെയും നടപടിളെയും അനുവദിക്കുന്നത്‌ എത്ര ബുദ്ധിശൂന്യമായിരിക്കും!

22-25. അശുദ്ധമായ ശീലങ്ങളും നടപടിളും ഒഴിവാക്കാൻ ഏതു തിരുവെഴുത്തുത്ത്വങ്ങൾ നമ്മളെ സഹായിക്കും?

22 “നിന്‍റെ ദൈവമായ യഹോവയെ നീ നിന്‍റെ മുഴുഹൃത്തോടും നിന്‍റെ മുഴുദേഹിയോടും നിന്‍റെ മുഴുസ്സോടും കൂടെ സ്‌നേഹിക്കണം.” (മത്തായി 22:37) ഏറ്റവും വലിയ കല്‌പയായി യേശു ഇത്‌ എടുത്തുയുയുണ്ടായി. (മത്തായി 22:38) യഹോവ അത്തരം സ്‌നേത്തിന്‌ അർഹനാണ്‌. മുഴുഹൃത്തോടും മുഴുദേഹിയോടും മുഴുസ്സോടും കൂടെ ദൈവത്തെ സ്‌നേഹിക്കാൻ കഴിയമെങ്കിൽ നമ്മുടെ ആയുസ്സു കുറയ്‌ക്കുയോ ദൈവം തന്ന ചിന്താപ്രാപ്‌തിയെ മന്ദീഭവിപ്പിക്കുയോ ചെയ്യുന്ന ശീലങ്ങൾ നമ്മൾ ഒഴിവാക്കിയേ തീരൂ.

23 “(യഹോയാണ്‌) എല്ലാവർക്കും ജീവനും ശ്വാസവും മറ്റു സകലവും നൽകുന്നത്‌.” (പ്രവൃത്തികൾ 17:24, 25) ദൈവത്തിൽനിന്നുള്ള ഒരു സമ്മാനമാണു ജീവൻ. ദൈവത്തെ സ്‌നേഹിക്കുന്നതുകൊണ്ട് ആ സമ്മാനത്തോട്‌ ആദരവ്‌ കാണിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. നമ്മുടെ ആരോഗ്യത്തിനു ഹാനിമായ ഏതൊരു ശീലവും നടപടിയും നമ്മൾ ഒഴിവാക്കുന്നു. കാരണം അതു ജീവനെന്ന സമ്മാനത്തോടുള്ള കടുത്ത അനാദവാണെന്നു നമുക്ക് അറിയാം.—സങ്കീർത്തനം 36:9.

24 “നിന്നെപ്പോലെതന്നെ നിന്‍റെ അയൽക്കാനെയും സ്‌നേഹിക്കണം.” (മത്തായി 22:39) ദുഷിച്ച ശീലങ്ങളും നടപടിളും, അതിൽ ഏർപ്പെടുന്ന വ്യക്തിക്കു മാത്രമല്ല ചുറ്റുമുള്ളവർക്കും ദോഷംചെയ്യും. ഉദാഹത്തിന്‌, പുകവലിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ അടുത്ത്‌ നിൽക്കുന്നതുപോലും ആരോഗ്യത്തിനു ഹാനിമാണ്‌. തന്‍റെ ചുറ്റുമുള്ളവരെ ദ്രോഹിക്കുന്ന ഒരാൾ അയൽക്കാരനെ സ്‌നേഹിക്കമെന്ന ദിവ്യല്‌പന ലംഘിക്കുയാണ്‌. ദൈവത്തെ സ്‌നേഹിക്കുന്നെന്ന അദ്ദേഹത്തിന്‍റെ ഏതൊരു അവകാവാവും വെറുതേയാണെന്നും വരും.—1 യോഹന്നാൻ 4:20, 21.

25 ‘ഗവൺമെന്‍റുകൾക്കും അധികാങ്ങൾക്കും കീഴ്‌പെട്ടിരുന്നുകൊണ്ട് അനുസരണം കാണിക്കുക.’ (തീത്തോസ്‌ 3:1) പല രാജ്യങ്ങളിലും മയക്കുരുന്നുകൾ ഉപയോഗിക്കുന്നതും കൈവശം വെക്കുന്നതും നിയമവിരുദ്ധമാണ്‌. സത്യക്രിസ്‌ത്യാനിളായ നമ്മൾ ഒരിക്കലും അങ്ങനെ ചെയ്യില്ല.—റോമർ 13:1.

26. (എ) ദൈവസ്‌നേത്തിൽ നിലനിൽക്കാൻ നമ്മൾ എന്തു ചെയ്യണം? (ബി) ദൈവമുമ്പാകെ ശുദ്ധിയുള്ളരായിരിക്കുന്നത്‌ ഏറ്റവും നല്ല ജീവിരീതിയായിരിക്കുന്നത്‌ എന്തുകൊണ്ട്?

26 ദൈവസ്‌നേത്തിൽ നിലനിൽക്കുന്നതിന്‌, ചില കാര്യങ്ങളിൽ മാത്രമല്ല എല്ലാ കാര്യങ്ങളിലും നമ്മൾ ശുദ്ധരായിരിക്കണം. അശുദ്ധമായ ശീലങ്ങളുടെയും നടപടിളുടെയും പിടിയിൽനിന്ന് പുറത്തുരുക അത്ര എളുപ്പല്ലെങ്കിലും അതു സാധ്യമാണ്‌. * വാസ്‌തത്തിൽ, അതാണ്‌ ഏറ്റവും നല്ല ജീവിഗതി. കാരണം യഹോവ പറഞ്ഞുരുന്ന കാര്യങ്ങൾ എപ്പോഴും നമ്മുടെ പ്രയോനത്തെ കരുതിയുള്ളതാണ്‌. (യശയ്യ 48:17 വായിക്കുക.) സർവോപരി, ശുദ്ധിയുള്ളരായിരിക്കുന്നതു നമ്മൾ സ്‌നേഹിക്കുന്ന ദൈവത്തെ മഹത്ത്വപ്പെടുത്തുമെന്നും ദൈവസ്‌നേത്തിൽ നിലനിൽക്കാൻ നമ്മളെ സഹായിക്കുമെന്നും അറിയുന്നതിൽനിന്നുള്ള സംതൃപ്‌തിയും നമുക്കുണ്ടായിരിക്കും.

^ ഖ. 2 ‘നിർമലർ’ അഥവാ ‘ശുദ്ധിയുള്ളവർ’ എന്നു പരിഭാപ്പെടുത്തിയിരിക്കുന്ന മൂലഭാഷാദങ്ങൾ ചിലപ്പോൾ ശാരീരിശുദ്ധിയെ കുറിക്കുന്നു എങ്കിലും മിക്ക സാഹചര്യങ്ങളിലും അതു ധാർമിവും ആത്മീയവും ആയ ശുദ്ധിയെയാണു കുറിക്കുന്നത്‌.

^ ഖ. 67 പേര്‌ മാറ്റിയിട്ടുണ്ട്.