വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 14

“ഞങ്ങൾ ഒറ്റക്കെ​ട്ടാ​യി തീരു​മാ​നി​ച്ചി​രി​ക്കു​ന്നു”

“ഞങ്ങൾ ഒറ്റക്കെ​ട്ടാ​യി തീരു​മാ​നി​ച്ചി​രി​ക്കു​ന്നു”

ഭരണസം​ഘം ഒരു തീരു​മാ​ന​ത്തി​ലെ​ത്തു​ന്നു; അത്‌ സഭകളു​ടെ ഐക്യ​ത്തി​നു സംഭാ​വ​ന​ചെ​യ്യു​ന്നു

ആധാരം: പ്രവൃ​ത്തി​കൾ 15:13-35

1, 2. (എ) ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌തീയ സഭയുടെ ഭരണസം​ഘം അഭിമു​ഖീ​ക​രിച്ച ഗൗരവ​മേ​റിയ ചോദ്യ​ങ്ങൾ ഏവ? (ബി) ശരിയായ തീരു​മാ​ന​ത്തി​ലെ​ത്താൻ ആ സഹോ​ദ​ര​ന്മാർക്ക്‌ എന്തെല്ലാം സഹായം ലഭിച്ചു?

 ആകാം​ക്ഷാ​നിർഭ​ര​മായ നിമി​ഷങ്ങൾ! യരുശ​ലേ​മി​ലെ ആ മുറി​യിൽ കൂടി​വ​ന്നി​രി​ക്കുന്ന അപ്പോ​സ്‌ത​ല​ന്മാ​രും മൂപ്പന്മാ​രും സുപ്ര​ധാ​ന​മായ ഒരു തീരു​മാ​ന​മെ​ടു​ക്കേണ്ട ഘട്ടത്തിൽ എത്തിയി​രി​ക്കു​ക​യാണ്‌. പരി​ച്ഛേ​ദ​ന​യെ​ക്കു​റി​ച്ചുള്ള വിവാദം ചില ചോദ്യ​ങ്ങ​ളു​യർത്തി​യി​രു​ന്നു: ക്രിസ്‌ത്യാ​നി​കൾ മോശ​യു​ടെ നിയമം അനുസ​രി​ക്കേ​ണ്ട​തു​ണ്ടോ? ജൂത​ക്രി​സ്‌ത്യാ​നി​കൾക്കും ജനതക​ളിൽനി​ന്നുള്ള ക്രിസ്‌ത്യാ​നി​കൾക്കും ഇടയിൽ ഒരു വേർതി​രി​വി​ന്റെ ആവശ്യ​മു​ണ്ടോ?

2 നേതൃ​ത്വ​മെ​ടു​ക്കുന്ന പുരു​ഷ​ന്മാർ തെളി​വു​ക​ളെ​ല്ലാം പരി​ശോ​ധി​ച്ചു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ദൈവ​ത്തി​ന്റെ പ്രാവ​ച​നിക വചനങ്ങ​ളും അതു​പോ​ലെ​തന്നെ ജനതക​ളിൽപ്പെ​ട്ട​വ​രു​ടെ​മേൽ യഹോ​വ​യു​ടെ അനു​ഗ്ര​ഹ​മു​ണ്ടെന്നു ബോധ്യ​പ്പെ​ടു​ത്തുന്ന ശക്തമായ സാക്ഷ്യ​പ്പെ​ടു​ത്ത​ലു​ക​ളും അവരുടെ മനസ്സി​ലുണ്ട്‌. ഈ കാര്യ​ത്തെ​ക്കു​റി​ച്ചുള്ള വ്യക്തി​പ​ര​മായ അഭി​പ്രാ​യ​ങ്ങ​ളും അവർ തുറന്നു​പ്ര​ക​ടി​പ്പി​ച്ചി​രി​ക്കു​ന്നു. യഹോ​വ​യു​ടെ ആത്മാവ്‌ അവരെ നയിക്കു​ന്നു​വെന്നു വ്യക്തമാ​ക്കും​വി​ധം അത്ര​യേറെ തെളി​വു​ക​ളാണ്‌ ലഭിച്ചി​രി​ക്കു​ന്നത്‌. എന്നാൽ ഈ പുരു​ഷ​ന്മാർ ദൈവാ​ത്മാ​വി​ന്റെ വഴിന​ട​ത്തി​പ്പി​നു കീഴ്‌പെ​ടു​മോ?

3. പ്രവൃ​ത്തി​കൾ 15-ാം അധ്യാ​യ​ത്തി​ലെ വിവരണം പരി​ശോ​ധി​ക്കു​ന്നത്‌ നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?

3 ഇക്കാര്യ​ത്തിൽ പരിശു​ദ്ധാ​ത്മാ​വി​ന്റെ മാർഗ​നിർദേശം അനുസ​രി​ക്കു​ന്ന​തിന്‌ നല്ല വിശ്വാ​സ​വും ധൈര്യ​വും ആവശ്യ​മാ​യി​രു​ന്നു; കാരണം, അവർ കൈ​ക്കൊ​ള്ളുന്ന തീരു​മാ​നം അവരോ​ടുള്ള ജൂത മതനേ​താ​ക്ക​ന്മാ​രു​ടെ വിദ്വേ​ഷം വർധി​പ്പി​ക്കു​മാ​യി​രു​ന്നു. മാത്രമല്ല, ദൈവ​ജനം തുടർന്നും മോശ​യു​ടെ നിയമം അനുസ​രി​ക്ക​ണ​മെന്നു ശഠിച്ചി​രുന്ന, സഭയിൽത്ത​ന്നെ​യു​ള്ള​വ​രു​ടെ എതിർപ്പും അവർക്കു നേരി​ടേ​ണ്ടി​വ​രു​മാ​യി​രു​ന്നു. ആകട്ടെ, ഭരണസം​ഘം ഇപ്പോൾ എന്തു ചെയ്യും? നമുക്കു നോക്കാം. ഇന്ന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘം അവരുടെ മാതൃക പിൻപ​റ്റു​ന്നത്‌ എങ്ങനെ​യെ​ന്നും നാം കാണും. ക്രിസ്‌ത്യാ​നി​ക​ളെ​ന്ന​നി​ല​യിൽ ജീവി​ത​ത്തിൽ തീരു​മാ​ന​ങ്ങ​ളും വെല്ലു​വി​ളി​ക​ളും നേരി​ടു​മ്പോൾ അതേ മാതൃ​ക​യാണ്‌ നാമും പിൻപ​റ്റേ​ണ്ടത്‌.

“പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളിൽ എഴുതി​യി​രി​ക്കുന്ന കാര്യ​ങ്ങ​ളും . . . യോജി​ക്കു​ന്നു” (പ്രവൃ. 15:13-21)

4, 5. ഏതു പ്രവാചക വചനങ്ങ​ളാണ്‌ യാക്കോബ്‌ ഉദ്ധരി​ച്ചത്‌?

4 യേശു​വി​ന്റെ അർധസ​ഹോ​ദ​ര​നും ശിഷ്യ​നു​മായ യാക്കോബ്‌ എല്ലാവ​രെ​യും പ്രതി​നി​ധീ​ക​രി​ച്ചു സംസാ​രി​ക്കു​ന്നു. a ആ യോഗ​ത്തിന്‌ ആധ്യക്ഷ്യം​വ​ഹി​ച്ചി​രു​ന്നത്‌ അദ്ദേഹ​മാ​യി​രു​ന്നി​രി​ക്കണം. ഒരു സംഘ​മെ​ന്ന​നി​ല​യിൽ അവർ എത്തി​ച്ചേർന്ന നിഗമ​ന​ത്തി​ന്റെ രത്‌ന​ച്ചു​രു​ക്ക​മാ​യി​രു​ന്നി​രി​ക്കണം യാക്കോ​ബി​ന്റെ വാക്കുകൾ. അവിടെ കൂടി​യി​രു​ന്ന​വ​രോട്‌ യാക്കോബ്‌ പറഞ്ഞു: “ജനതക​ളിൽപ്പെ​ട്ട​വ​രിൽനിന്ന്‌ തന്റെ പേരി​നാ​യി ഒരു ജനത്തെ എടുക്കാൻ ദൈവം ആദ്യമാ​യി അവരി​ലേക്കു ശ്രദ്ധതി​രി​ച്ച​തി​നെ​ക്കു​റിച്ച്‌ ശിമ്യോൻ നന്നായി വിവരി​ച്ച​ല്ലോ. പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളിൽ എഴുതി​യി​രി​ക്കുന്ന കാര്യ​ങ്ങ​ളും ഇതി​നോ​ടു യോജി​ക്കു​ന്നു.”—പ്രവൃ. 15:14, 15.

5 ശിമ്യോ​ന്റെ അഥവാ ശിമോൻ പത്രോ​സി​ന്റെ പ്രഭാ​ഷ​ണ​വും, ബർന്നബാ​സും പൗലോ​സും നിരത്തിയ തെളി​വു​ക​ളും, ചർച്ച​ചെ​യ്‌തു​കൊ​ണ്ടി​രുന്ന വിഷയ​ത്തി​ന്മേൽ കൂടു​ത​ലായ വെളിച്ചം പകരുന്ന തിരു​വെ​ഴു​ത്തു​കൾ യാക്കോ​ബി​ന്റെ മനസ്സി​ലേക്കു കൊണ്ടു​വ​ന്നി​രി​ക്കണം. (യോഹ. 14:26) “പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളിൽ എഴുതി​യി​രി​ക്കുന്ന കാര്യ​ങ്ങ​ളും ഇതി​നോ​ടു യോജി​ക്കു​ന്നു” എന്നു പറഞ്ഞ​ശേഷം യാക്കോബ്‌ ആമോസ്‌ 9:11, 12 ഉദ്ധരി​ക്കു​ക​യു​ണ്ടാ​യി. എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ, ‘പ്രവാ​ച​ക​പു​സ്‌ത​കങ്ങൾ’ എന്ന്‌ പൊതു​വെ അറിയ​പ്പെ​ടു​ന്ന​വ​യു​ടെ ഗണത്തി​ലാണ്‌ ആമോ​സി​ന്റെ പുസ്‌തകം ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. (പ്രവൃ. 15:16-18) യാക്കോബ്‌ ഉദ്ധരിച്ച വാക്കുകൾ ആമോ​സി​ന്റെ പുസ്‌ത​ക​ത്തിൽ ഇന്ന്‌ കാണു​ന്ന​തിൽനിന്ന്‌ കുറ​ച്ചൊ​ക്കെ വ്യത്യ​സ്‌ത​മാണ്‌; അദ്ദേഹം ഉദ്ധരി​ച്ചത്‌ എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഗ്രീക്ക്‌ പരിഭാ​ഷ​യായ സെപ്‌റ്റു​വ​ജി​ന്റിൽ നിന്നാ​യി​രി​ക്കാ​മെ​ന്ന​താണ്‌ അതിനു കാരണം.

6. ആ ചർച്ചയിൽ തിരു​വെ​ഴു​ത്തു​കൾ എന്തു പങ്കുവ​ഹി​ച്ചു?

6 യഹോവ ‘ദാവീ​ദി​ന്റെ കൂടാരം’ വീണ്ടും പണിയുന്ന, അതായത്‌ ദാവീ​ദി​ന്റെ വംശപ​ര​മ്പ​ര​യി​ലുള്ള രാജത്വം മിശി​ഹൈക രാജ്യ​ത്തി​ലൂ​ടെ പുനഃ​സ്ഥാ​പി​ക്കുന്ന, സമയം വരു​മെന്ന്‌ ആമോസ്‌ പ്രവാ​ചകൻ മുൻകൂ​ട്ടി പറഞ്ഞി​രു​ന്നു. (യഹ. 21:26, 27) സ്വന്തജ​ന​മെ​ന്ന​നി​ല​യിൽ ജഡിക ജൂതന്മാ​രു​മാ​യി​മാ​ത്രം യഹോവ ഇടപെ​ടുന്ന ഒരു കാലം വീണ്ടും വരു​മെന്ന്‌ അത്‌ അർഥമാ​ക്കി​യോ? ഇല്ല. ദൈവ​ത്തി​ന്റെ ‘നാമത്തിൽ അറിയ​പ്പെ​ടു​ന്ന​തിന്‌’ “എല്ലാ ജനതക​ളി​ലും” നിന്നു​ള്ളവർ കൂട്ടി​ച്ചേർക്ക​പ്പെ​ടു​മെന്ന്‌ ആ പ്രവചനം സൂചി​പ്പി​ച്ചു. “നമുക്കും (ജൂത ക്രിസ്‌ത്യാ​നി​കൾക്കും) അവർക്കും (ജനതക​ളിൽനി​ന്നുള്ള വിശ്വാ​സി​കൾക്കും) തമ്മിൽ ദൈവം ഒരു വ്യത്യാ​സ​വും കല്പിച്ചിട്ടില്ല. അവരുടെ വിശ്വാ​സം കാരണം അവരുടെ ഹൃദയ​ങ്ങളെ ദൈവം ശുദ്ധീ​ക​രി​ച്ചി​രി​ക്കു​ന്നു” എന്ന്‌ അൽപ്പം​മുമ്പ്‌ പത്രോസ്‌ സാക്ഷ്യ​പ്പെ​ടു​ത്തു​ക​യും ചെയ്‌തി​രു​ന്നു. (പ്രവൃ. 15:9) മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, ജൂതന്മാ​രിൽനി​ന്നും ജനതക​ളിൽനി​ന്നും ഉള്ളവർ രാജ്യാ​വ​കാ​ശി​ക​ളാ​യി​ത്തീ​ര​ണ​മെ​ന്ന​താണ്‌ ദൈ​വേഷ്ടം. (റോമ. 8:17; എഫെ. 2:17-19) അതിനാ​യി ജനതക​ളിൽനി​ന്നുള്ള വിശ്വാ​സി​കൾ പരി​ച്ഛേ​ദ​ന​യേൽക്ക​ണ​മെ​ന്നോ ജൂതമ​ത​ത്തി​ലേക്കു പരിവർത്തനം ചെയ്യണ​മെ​ന്നോ ബൈബിൾ പ്രവച​ന​ങ്ങ​ളൊ​ന്നും പറയു​ന്നില്ല.

7, 8. (എ) യാക്കോബ്‌ എന്തു നിർദേശം മുന്നോ​ട്ടു​വെച്ചു? (ബി) യാക്കോ​ബി​ന്റെ വാക്കു​കളെ നാം എങ്ങനെ മനസ്സി​ലാ​ക്കണം?

7 പരിചി​ന്തിച്ച തിരു​വെ​ഴു​ത്തു തെളി​വു​ക​ളു​ടെ​യും താൻ കേട്ട സാക്ഷ്യ​ങ്ങ​ളു​ടെ​യും അടിസ്ഥാ​ന​ത്തിൽ യാക്കോബ്‌ പറയുന്നു: “അതു​കൊണ്ട്‌ ജനതക​ളിൽനിന്ന്‌ ദൈവ​ത്തി​ലേക്കു തിരി​യു​ന്ന​വരെ ബുദ്ധി​മു​ട്ടി​ക്ക​രുത്‌ എന്നാണ്‌ എന്റെ അഭി​പ്രാ​യം. പക്ഷേ വിഗ്ര​ഹ​ങ്ങ​ളാൽ മലിന​മാ​യത്‌, ലൈം​ഗിക അധാർമി​കത, ശ്വാസം​മു​ട്ടി ചത്തത്‌, രക്തം എന്നിവ ഒഴിവാ​ക്കാൻ അവർക്ക്‌ എഴുതണം. കാലങ്ങ​ളാ​യി മോശ​യു​ടെ പുസ്‌ത​കങ്ങൾ ശബത്തു​തോ​റും സിന​ഗോ​ഗു​ക​ളിൽ വായി​ക്കു​ക​യും അങ്ങനെ നഗരം​തോ​റും അതു പ്രസം​ഗി​ക്ക​പ്പെ​ടു​ക​യും ചെയ്യു​ന്ന​താ​ണ​ല്ലോ.”—പ്രവൃ. 15:19-21.

8 ‘അതു​കൊണ്ട്‌ എന്റെ അഭി​പ്രാ​യം ഇതാണ്‌’ എന്നു പറഞ്ഞ​പ്പോൾ, യാക്കോബ്‌ ഏകപക്ഷീ​യ​മാ​യി ഒരു തീരു​മാ​ന​മെ​ടു​ത്തു​കൊണ്ട്‌ മറ്റു സഹോ​ദ​ര​ന്മാ​രു​ടെ​മേൽ തന്റെ അധികാ​രം—ഒരുപക്ഷേ, ആ യോഗ​ത്തി​ന്റെ അധ്യക്ഷ​നെ​ന്ന​നി​ല​യിൽ—അടി​ച്ചേൽപ്പി​ക്കു​ക​യാ​യി​രു​ന്നോ? ഒരിക്ക​ലു​മല്ല! “എന്റെ അഭി​പ്രാ​യം” എന്ന യാക്കോ​ബി​ന്റെ വാക്കുകൾ കാണി​ക്കു​ന്നത്‌ കേട്ട കാര്യ​ങ്ങ​ളു​ടെ​യും അതു​പോ​ലെ തിരു​വെ​ഴു​ത്തു​ക​ളു​ടെ​യും അടിസ്ഥാ​ന​ത്തിൽ എന്തു ചെയ്യാ​മെ​ന്നതു സംബന്ധിച്ച്‌ അവരുടെ പരിഗ​ണ​ന​യ്‌ക്കാ​യി അദ്ദേഹം ഒരു നിർദേശം മുന്നോ​ട്ടു​വെ​ക്കു​ക​മാ​ത്രം ആയിരു​ന്നു​വെ​ന്നാണ്‌.

9. യാക്കോ​ബി​ന്റെ നിർദേശം നല്ലതാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

9 യാക്കോബ്‌ മുന്നോ​ട്ടു​വെ​ച്ചത്‌ തീർച്ച​യാ​യും നല്ലൊരു നിർദേ​ശ​മാ​യി​രു​ന്നു; പിന്നീട്‌ അപ്പോ​സ്‌ത​ല​ന്മാ​രും മൂപ്പന്മാ​രും അതു സ്വീക​രി​ച്ചു എന്നതിൽനിന്ന്‌ അതു വ്യക്തമാണ്‌. ആ തീരു​മാ​ന​ത്തി​ന്റെ പ്രയോ​ജനം എന്തായി​രു​ന്നു? ജനതക​ളിൽപ്പെട്ട ക്രിസ്‌ത്യാ​നി​കളെ ‘ബുദ്ധി​മു​ട്ടി​ക്കാത്ത’ ഒന്നായി​രു​ന്നു അത്‌; കാരണം മോശ​യു​ടെ നിയമം അവരു​ടെ​മേൽ അടി​ച്ചേൽപ്പി​ക്കു​ന്ന​തി​നെ അത്‌ വിലക്കി. (പ്രവൃ. 15:19) അതേസ​മയം, വർഷങ്ങ​ളാ​യി “മോശ​യു​ടെ പുസ്‌ത​കങ്ങൾ ശബത്തു​തോ​റും സിന​ഗോ​ഗു​ക​ളിൽ” വായി​ച്ചു​കേ​ട്ടി​രുന്ന ജൂത ക്രിസ്‌ത്യാ​നി​ക​ളു​ടെ മനസ്സാ​ക്ഷി​യെ മാനി​ച്ചു​കൊ​ണ്ടുള്ള ഒരു തീരു​മാ​ന​വു​മാ​യി​രു​ന്നു അത്‌. b (പ്രവൃ. 15:21) ആ നിർദേശം രണ്ടു പശ്ചാത്ത​ല​ത്തിൽനി​ന്നു​മുള്ള ക്രിസ്‌ത്യാ​നി​കൾക്കി​ട​യി​ലെ ബന്ധം ബലിഷ്‌ഠ​മാ​ക്കു​മാ​യി​രു​ന്നു. അതി​ലെ​ല്ലാ​മു​പ​രി​യാ​യി അത്‌ യഹോ​വയെ പ്രസാ​ദി​പ്പി​ക്കു​മാ​യി​രു​ന്നു; കാരണം യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തി​നു ചേർച്ച​യി​ലുള്ള ഒരു തീരു​മാ​ന​മാ​യി​രു​ന്നു അത്‌. ക്രിസ്‌തീയ സഭയുടെ ഐക്യ​ത്തി​നും സുസ്ഥി​തി​ക്കും ഭീഷണി ഉയർത്തിയ ഒരു പ്രശ്‌നം എത്ര ഉചിത​മാ​യാണ്‌ പരിഹ​രി​ക്ക​പ്പെ​ട്ടത്‌! ഇന്നത്തെ ക്രിസ്‌തീയ സഭയ്‌ക്ക്‌ എത്ര നല്ല മാതൃക!

1998-ലെ ഒരു അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നിൽ ആൽബർട്ട്‌ ഷ്രോഡർ പ്രസം​ഗി​ക്കു​ന്നു

10. ഒന്നാം നൂറ്റാ​ണ്ടി​ലെ ഭരണസം​ഘ​ത്തി​ന്റെ മാതൃക ഇന്നത്തെ ഭരണസം​ഘം പിൻപ​റ്റു​ന്നത്‌ എങ്ങനെ?

10 മുൻ അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ, ഒന്നാം നൂറ്റാ​ണ്ടി​ലെ ഭരണസം​ഘ​ത്തെ​പ്പോ​ലെ​തന്നെ ഇന്നത്തെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘ​വും തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​മ്പോൾ മാർഗ​നിർദേ​ശ​ത്തി​നാ​യി അഖിലാണ്ഡ പരമാ​ധി​കാ​രി​യായ യഹോ​വ​യി​ലേ​ക്കും ക്രിസ്‌തീയ സഭയുടെ തലയായ യേശു​ക്രി​സ്‌തു​വി​ലേ​ക്കും നോക്കു​ന്നു. c (1 കൊരി. 11:3) എങ്ങനെ​യാണ്‌ അവരതു ചെയ്യു​ന്നത്‌? 1974 മുതൽ ഭരണസം​ഘാം​ഗ​മാ​യി സേവിച്ച്‌ 2006 മാർച്ചിൽ തന്റെ ഭൗമിക ജീവിതം പൂർത്തി​യാ​ക്കിയ ആൽബർട്ട്‌ ഡി. ഷ്രോഡർ അത്‌ ഇങ്ങനെ വിശദീ​ക​രി​ച്ചു: “ഭരണസം​ഘം ബുധനാ​ഴ്‌ച​ക​ളിൽ കൂടി​വ​രും, യഹോ​വ​യു​ടെ ആത്മാവി​ന്റെ വഴിന​ട​ത്തി​പ്പി​നാ​യി പ്രാർഥി​ച്ചു​കൊ​ണ്ടാണ്‌ ആ മീറ്റിങ്‌ ആരംഭി​ക്കു​ന്നത്‌. ദൈവ​വ​ച​ന​മായ ബൈബി​ളി​നു ചേർച്ച​യിൽ ഓരോ കാര്യ​വും കൈകാ​ര്യം​ചെ​യ്യാ​നും ഓരോ തീരു​മാ​ന​വും കൈ​ക്കൊ​ള്ളാ​നും ഭരണസം​ഘം പ്രത്യേ​കം ശ്രദ്ധി​ക്കു​ന്നു.” അതു​പോ​ലെ 2003 മാർച്ചിൽ തന്റെ ഭൗമിക ജീവിതം പൂർത്തി​യാ​ക്കിയ, ദീർഘ​കാ​ലം ഭരണസം​ഘ​ത്തിൽ സേവിച്ച മിൽട്ടൻ ജി. ഹെൻഷൽ, വാച്ച്‌ടവർ ഗിലെ​യാദ്‌ ബൈബിൾ സ്‌കൂ​ളി​ന്റെ 101-ാമത്തെ ക്ലാസ്സിന്റെ ബിരു​ദ​ദാന ചടങ്ങിൽ വിദ്യാർഥി​ക​ളോട്‌ പ്രസക്ത​മായ ഒരു ചോദ്യം ചോദി​ക്കു​ക​യു​ണ്ടാ​യി: “സുപ്ര​ധാന തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തി​നു മുമ്പു ദൈവ​വ​ച​ന​മായ ബൈബി​ളി​ന്റെ ബുദ്ധി​യു​പ​ദേശം ആരായുന്ന ഭരണസം​ഘ​മുള്ള മറ്റൊരു സ്ഥാപനം ഇന്നു ഭൂമു​ഖ​ത്തു​ണ്ടോ?” ഉത്തരം വ്യക്തമാണ്‌.

“ചിലരെ തിര​ഞ്ഞെ​ടുത്ത്‌” അയയ്‌ക്കു​ന്നു (പ്രവൃ. 15:22-29)

11. ഭരണസം​ഘ​ത്തി​ന്റെ തീരു​മാ​നം സഭകളെ അറിയി​ച്ചത്‌ എങ്ങനെ?

11 പരി​ച്ഛേ​ദ​ന​സം​ബ​ന്ധിച്ച പ്രശ്‌ന​ത്തിന്‌ യരുശ​ലേ​മി​ലെ ഭരണസം​ഘം ഐകക​ണ്‌ഠ്യേന ഒരു തീരു​മാ​ന​മെ​ടു​ത്തു. എന്നാൽ സഭക​ളെ​ല്ലാം ഒരു​പോ​ലെ ആ തീരു​മാ​ന​ത്തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്ന​തിന്‌ അതു വളരെ വ്യക്തവും പ്രോ​ത്സാ​ഹ​ജ​ന​ക​വും ആയ വിധത്തിൽ അതേസ​മയം നയത്തോ​ടെ അവരെ അറിയി​ക്കേ​ണ്ടി​യി​രു​ന്നു. അതിനാ​യി ഭരണസം​ഘം എന്താണു ചെയ്‌തത്‌? വിവരണം പറയുന്നു: “തങ്ങൾക്കി​ട​യിൽനിന്ന്‌ ചിലരെ തിര​ഞ്ഞെ​ടുത്ത്‌ പൗലോ​സി​നോ​ടും ബർന്നബാ​സി​നോ​ടും ഒപ്പം അന്ത്യോ​ക്യ​യി​ലേക്ക്‌ അയയ്‌ക്കാൻ അപ്പോ​സ്‌ത​ല​ന്മാ​രും മൂപ്പന്മാ​രും സഭ മുഴു​വ​നും തീരു​മാ​നി​ച്ചു. അങ്ങനെ അവർ സഹോ​ദ​ര​ങ്ങൾക്കി​ട​യിൽ നേതൃ​ത്വം വഹിച്ചി​രുന്ന, ബർശബാസ്‌ എന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന യൂദാ​സി​നെ​യും ശീലാ​സി​നെ​യും അയച്ചു.” കൂടാതെ, അന്ത്യോ​ക്യ, സിറിയ, കിലിക്യ എന്നിവി​ട​ങ്ങ​ളി​ലുള്ള സഭകളിൽ വായി​ക്കു​ന്ന​തിന്‌ ഒരു എഴുത്തും അവരുടെ കൈവശം കൊടു​ത്ത​യച്ചു.—പ്രവൃ. 15:22-26.

12, 13. (എ) യൂദാ​സി​നെ​യും ശീലാ​സി​നെ​യും അയച്ചതു​മു​ഖാ​ന്തരം എന്തു പ്രയോ​ജ​ന​മു​ണ്ടാ​യി? (ബി) ഭരണസം​ഘം കത്ത്‌ കൊടു​ത്തു​വി​ട്ട​തി​ന്റെ പ്രയോ​ജനം എന്തായി​രു​ന്നു?

12 ‘സഹോ​ദ​ര​ങ്ങൾക്കി​ട​യിൽ നേതൃ​ത്വം വഹിച്ചി​രു​ന്ന​വ​രെ​ന്ന​നി​ല​യിൽ’ യൂദാ​സും ശീലാ​സും ഭരണസം​ഘ​ത്തി​ന്റെ പ്രതി​നി​ധി​ക​ളാ​യി വർത്തി​ക്കാൻ തികച്ചും യോഗ്യ​രാ​യി​രു​ന്നു. തങ്ങൾ അറിയി​ക്കുന്ന സന്ദേശം, പരി​ച്ഛേ​ദ​ന​സം​ബ​ന്ധിച്ച്‌ ഉന്നയി​ക്ക​പ്പെട്ട ചോദ്യ​ത്തി​നുള്ള ഒരു മറുപടി എന്നതി​നെ​ക്കാൾ, ഭരണസം​ഘ​ത്തിൽനി​ന്നുള്ള വ്യക്തമായ ചില മാർഗ​നിർദേ​ശ​ങ്ങ​ളാ​ണെന്ന്‌ നാലു പേരട​ങ്ങുന്ന ആ പ്രതി​നി​ധി​സം​ഘം വിശദീ​ക​രി​ക്കു​മാ​യി​രു​ന്നു. ‘തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട’ ഈ സഹോ​ദ​ര​ന്മാ​രു​ടെ സന്ദർശനം, ഭരണസം​ഘം ഉൾപ്പെടെ യരുശ​ലേ​മി​ലുള്ള ജൂത ക്രിസ്‌ത്യാ​നി​ക​ളും മറ്റു സഭകളി​ലുള്ള ജനതക​ളിൽപ്പെട്ട ക്രിസ്‌ത്യാ​നി​ക​ളും തമ്മിൽ ഒരു ഉറ്റബന്ധം വളരു​ന്ന​തിന്‌ സഹായി​ക്കു​മാ​യി​രു​ന്നു. ആ പുരു​ഷ​ന്മാ​രെ അയയ്‌ക്കാൻ ഭരണസം​ഘം എടുത്ത തീരു​മാ​നം ജ്ഞാനപൂർവ​ക​വും സ്‌നേ​ഹ​നിർഭ​ര​വും ആയ ഒന്നായി​രു​ന്നു. അത്‌ ദൈവ​ജ​ന​ത്തി​ന്റെ ഇടയിൽ സമാധാ​ന​വും ഐക്യ​വും ഉന്നമി​പ്പി​ച്ചു​വെ​ന്ന​തി​നു സംശയ​മില്ല.

13 ജനതക​ളിൽപ്പെട്ട ക്രിസ്‌ത്യാ​നി​കൾക്കുള്ള വ്യക്തമായ നിർദേ​ശങ്ങൾ അടങ്ങു​ന്ന​താ​യി​രു​ന്നു ആ കത്ത്‌. പരി​ച്ഛേ​ദ​ന​യെ​ക്കു​റി​ച്ചു മാത്രമല്ല, യഹോ​വ​യു​ടെ അംഗീ​കാ​ര​വും അനു​ഗ്ര​ഹ​വും ലഭിക്കു​ന്ന​തിന്‌ അവർ എന്തു ചെയ്യണം എന്നതി​നെ​ക്കു​റി​ച്ചും അതിൽ വ്യക്തമാ​ക്കി​യി​രു​ന്നു. കത്തിന്റെ പ്രസക്ത​ഭാ​ഗം ഇങ്ങനെ​യാ​യി​രു​ന്നു: “നിങ്ങളെ കൂടുതൽ ഭാര​പ്പെ​ടു​ത്ത​രു​തെന്നു പരിശു​ദ്ധാ​ത്മാ​വി​നും ഞങ്ങൾക്കും തോന്നി​യ​തു​കൊണ്ട്‌ പിൻവ​രുന്ന പ്രധാ​ന​കാ​ര്യ​ങ്ങൾ മാത്രം ശ്രദ്ധി​ക്കുക: വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പിച്ചവ, രക്തം, ശ്വാസം​മു​ട്ടി ചത്തത്‌, ലൈം​ഗിക അധാർമി​കത എന്നിവ ഒഴിവാ​ക്കുക. ഈ കാര്യ​ങ്ങ​ളിൽനിന്ന്‌ അകന്നി​രു​ന്നാൽ നിങ്ങൾക്കു നല്ലതു വരും. നിങ്ങൾ എല്ലാവ​രും സുഖമാ​യി​രി​ക്കട്ടെ എന്ന്‌ ആശംസി​ക്കു​ന്നു!”—പ്രവൃ. 15:28, 29.

14. ഭിന്നിച്ച ഈ ലോക​ത്തിൽ യഹോ​വ​യു​ടെ ജനത്തിന്‌ എങ്ങനെ​യാണ്‌ ഐക്യ​ത്തോ​ടെ പ്രവർത്തി​ക്കാ​നാ​കു​ന്നത്‌?

14 ഇന്ന്‌ ഭൂവ്യാ​പ​ക​മാ​യുള്ള 1,00,000-ത്തിലേറെ സഭകളിൽ 80,00,000-ത്തിലധി​കം യഹോ​വ​യു​ടെ സാക്ഷി​ക​ളുണ്ട്‌. വിശ്വാ​സ​ത്തി​ലും പ്രവർത്ത​ന​ത്തി​ലും ഉള്ള ഐക്യം അവരുടെ ഇടയിൽ ദൃശ്യ​മാണ്‌. വിഭാ​ഗീയ ചിന്താ​ഗ​തി​കൾ പ്രബല​മാ​യി​രി​ക്കുന്ന പ്രക്ഷു​ബ്ധ​മായ ഈ ലോക​ത്തിൽ എങ്ങനെ​യാണ്‌ അത്തരം ഐക്യം സാധ്യ​മാ​കു​ന്നത്‌? സഭയുടെ തലയായ യേശു​ക്രി​സ്‌തു, ‘വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ​യി​ലൂ​ടെ,’ അതായത്‌ ഭരണസം​ഘ​ത്തി​ലൂ​ടെ, നൽകുന്ന വ്യക്തവും സമയോ​ചി​ത​വു​മായ മാർഗ​നിർദേ​ശ​ങ്ങ​ളാണ്‌ മുഖ്യ​മാ​യും ഈ ഐക്യ​ത്തി​നു നിദാനം. (മത്താ. 24:45-47) കൂടാതെ, ഭരണസം​ഘ​ത്തിൽനി​ന്നു ലഭിക്കുന്ന നിർദേ​ശ​ങ്ങ​ളോട്‌ ലോക​വ്യാ​പക സഹോ​ദ​ര​വർഗം മനസ്സോ​ടെ സഹകരി​ക്കു​ന്ന​തും ഐക്യ​ത്തിന്‌ ഇടയാ​ക്കു​ന്നു.

“പ്രോ​ത്സാ​ഹനം ലഭിച്ച ശിഷ്യ​ന്മാർ അതിയാ​യി സന്തോ​ഷി​ച്ചു” (പ്രവൃ. 15:30-35)

15, 16. പരി​ച്ഛേ​ദ​ന​യു​ടെ പ്രശ്‌നം എങ്ങനെ പര്യവ​സാ​നി​ച്ചു, അതിന്‌ ഇടയാ​ക്കി​യത്‌ എന്ത്‌?

15 യരുശ​ലേ​മിൽനിന്ന്‌ അന്ത്യോ​ക്യ​യിൽ എത്തിയ പ്രതി​നി​ധി​സം​ഘം “ശിഷ്യ​ന്മാ​രെ മുഴുവൻ കൂട്ടി​വ​രു​ത്തി അവർക്കു കത്തു കൈമാ​റി” എന്ന്‌ പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തി​ലെ വിവരണം തുടർന്നു പറയുന്നു. ഭരണസം​ഘ​ത്തിൽനി​ന്നു ലഭിച്ച നിർദേ​ശ​ത്തോട്‌ അവി​ടെ​യുള്ള സഹോ​ദ​രങ്ങൾ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? “(എഴുത്തു) വായിച്ച്‌ പ്രോ​ത്സാ​ഹനം ലഭിച്ച ശിഷ്യ​ന്മാർ അതിയാ​യി സന്തോ​ഷി​ച്ചു.” (പ്രവൃ. 15:30, 31) കൂടാതെ, യൂദാ​സും ശീലാ​സും “പല പ്രസം​ഗങ്ങൾ നടത്തി സഹോ​ദ​ര​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ബലപ്പെ​ടു​ത്തു​ക​യും ചെയ്‌തു.” ഈ രണ്ടു പേരെ​യും “പ്രവാ​ച​ക​ന്മാർ” എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌. ബർന്നബാ​സി​ന്റെ​യും പൗലോ​സി​ന്റെ​യും മറ്റുള്ള​വ​രു​ടെ​യും കാര്യ​ത്തി​ലെ​ന്ന​പോ​ലെ ദൈ​വേഷ്ടം അറിയി​ക്കു​ന്നവർ അഥവാ ഘോഷി​ക്കു​ന്നവർ എന്ന അർഥത്തി​ലാണ്‌ അവർ പ്രവാ​ച​ക​ന്മാർ ആയിരു​ന്നത്‌.—പ്രവൃ. 13:1; 15:32; പുറ. 7:1, 2.

16 പ്രശ്‌ന​ത്തിന്‌ ഉചിത​മായ ഒരു പരിഹാ​രം കണ്ടെത്താൻ നടത്തിയ ശ്രമങ്ങളെ യഹോവ അനു​ഗ്ര​ഹി​ച്ചു എന്നതു വ്യക്തം. ആകട്ടെ, ആ പ്രശ്‌നം അത്ര നല്ല രീതി​യിൽ പരിഹ​രി​ക്കാൻ സഹായി​ച്ചത്‌ എന്താണ്‌? ദൈവ​വ​ച​ന​ത്തി​നും പരിശു​ദ്ധാ​ത്മാ​വി​ന്റെ മാർഗ​നിർദേ​ശ​ത്തി​നും ചേർച്ച​യിൽ ഭരണസം​ഘം തക്കസമ​യത്ത്‌ വ്യക്തമായ നിർദേ​ശങ്ങൾ നൽകി​യ​താണ്‌ പ്രധാ​ന​മാ​യും അതിനു സഹായി​ച്ചത്‌. അതോ​ടൊ​പ്പം​തന്നെ സ്‌നേ​ഹ​നിർഭ​ര​മായ വിധത്തിൽ ആ തീരു​മാ​നങ്ങൾ സഭകളെ അറിയി​ച്ച​തും ഗുണം​ചെ​യ്‌തു.

17. പൗലോസ്‌, ബർന്നബാസ്‌, യൂദാസ്‌, ശീലാസ്‌ എന്നിവ​രു​ടെ മാതൃക സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർ ഇന്ന്‌ അനുക​രി​ക്കു​ന്നത്‌ എങ്ങനെ?

17 ആ മാതൃ​ക​യ്‌ക്കു ചേർച്ച​യിൽ ഇന്നത്തെ ഭരണസം​ഘ​വും ലോക​വ്യാ​പക സഹോ​ദ​ര​സ​മൂ​ഹ​ത്തിന്‌ കാലോ​ചി​ത​മായ നിർദേ​ശങ്ങൾ പ്രദാ​നം​ചെ​യ്യു​ന്നു. അവർ എടുക്കുന്ന തീരു​മാ​നങ്ങൾ വളച്ചു​കെ​ട്ടി​ല്ലാ​തെ, വ്യക്തമായ രീതി​യിൽ സഭകളെ അറിയി​ക്കു​ന്നു. അതിനുള്ള ഒരു മാർഗം സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രു​ടെ സഭാസ​ന്ദർശ​ന​മാണ്‌. ആത്മത്യാ​ഗി​ക​ളായ ഈ സഹോ​ദ​ര​ന്മാർ ഓരോ സഭയും സന്ദർശിച്ച്‌ സഹോ​ദ​ര​ങ്ങൾക്ക്‌ മാർഗ​നിർദേ​ശ​വും പ്രോ​ത്സാ​ഹ​ന​വും നൽകുന്നു. പൗലോ​സി​നെ​യും ബർന്നബാ​സി​നെ​യും പോലെ അവർ, “പഠിപ്പി​ക്കു​ക​യും മറ്റു പലരോ​ടു​മൊ​പ്പം യഹോ​വ​യു​ടെ വചന​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത അറിയി​ക്കു​ക​യും” ചെയ്‌തു​കൊണ്ട്‌ ശുശ്രൂ​ഷ​യിൽ വളരെ സമയം ചെലവ​ഴി​ക്കു​ന്നു. (പ്രവൃ. 15:35) യൂദാ​സി​നെ​യും ശീലാ​സി​നെ​യും പോലെ അവർ “പല പ്രസം​ഗങ്ങൾ നടത്തി സഹോ​ദ​ര​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ബലപ്പെ​ടു​ത്തു​ക​യും” ചെയ്യുന്നു.

18. ദൈവ​ജ​ന​ത്തി​ന്മേൽ യഹോ​വ​യു​ടെ അനു​ഗ്രഹം എല്ലായ്‌പോ​ഴും ഉണ്ടായി​രി​ക്കു​ന്ന​തിന്‌ എന്ത്‌ ആവശ്യ​മാണ്‌?

18 സഭകളു​ടെ കാര്യ​മോ? ഭിന്നിച്ച ഈ ലോക​ത്തിൽ സമാധാ​ന​വും ഐക്യ​വും കാത്തു​സൂ​ക്ഷി​ക്കാൻ ലോക​മെ​മ്പാ​ടു​മുള്ള സഭകളെ സഹായി​ക്കു​ന്നത്‌ എന്താണ്‌? ശിഷ്യ​നായ യാക്കോബ്‌ ഇപ്രകാ​രം എഴുതി: “ഉയരത്തിൽനി​ന്നുള്ള ജ്ഞാനം ഒന്നാമതു ശുദ്ധമാണ്‌; പിന്നെ അതു സമാധാ​ന​പ​ര​വും വിട്ടു​വീഴ്‌ച ചെയ്യാൻ മനസ്സു​ള്ള​തും അനുസ​രി​ക്കാൻ ഒരുക്ക​മു​ള്ള​തും കരുണ​യും സത്‌ഫ​ല​ങ്ങ​ളും നിറഞ്ഞ​തും ആണ്‌; . . . സമാധാ​നം ഉണ്ടാക്കു​ന്ന​വർക്കു​വേണ്ടി നീതി​യു​ടെ ഫലം വിതയ്‌ക്കു​ന്നതു സമാധാ​ന​മുള്ള ചുറ്റു​പാ​ടി​ലാണ്‌.” (യാക്കോ. 3:17, 18) അതെഴു​തി​യ​പ്പോൾ, യരുശ​ലേ​മി​ലെ യോഗ​ത്തി​ന്റെ കാര്യ​മാ​ണോ യാക്കോ​ബി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്ന​തെന്ന്‌ നമുക്കു കൃത്യ​മാ​യി പറയാ​നാ​വില്ല. എന്നാൽ പ്രവൃ​ത്തി​കൾ 15-ാം അധ്യാ​യ​ത്തിൽ വിവരി​ച്ചി​രി​ക്കുന്ന സംഭവ​ങ്ങ​ളു​ടെ പരിചി​ന്ത​ന​ത്തിൽനിന്ന്‌ ഒരു കാര്യം വ്യക്തമാണ്‌: ഐക്യ​വും സഹകര​ണ​വും ഉണ്ടെങ്കിൽമാ​ത്രമേ യഹോ​വ​യു​ടെ അനു​ഗ്രഹം ലഭിക്കു​ക​യു​ള്ളൂ.

19, 20. (എ) അന്ത്യോ​ക്യ സഭയിൽ സമാധാ​ന​വും ഐക്യ​വും ഉണ്ടായി​രു​ന്നു​വെന്ന്‌ എങ്ങനെ തെളിഞ്ഞു? (ബി) പൗലോ​സി​നും ബർന്നബാ​സി​നും ഇപ്പോൾ എന്തിൽ ശ്രദ്ധ​കേ​ന്ദ്രീ​ക​രി​ക്കാ​നാ​കു​മാ​യി​രു​ന്നു?

19 അന്ത്യോ​ക്യ സഭയിൽ ഇപ്പോൾ സമാധാ​ന​വും ഐക്യ​വും ഉണ്ടെന്നു​ള്ളത്‌ വളരെ വ്യക്തമാ​യി​രു​ന്നു. യരുശ​ലേ​മിൽനി​ന്നു വന്ന യൂദാ​സി​നോ​ടും ശീലാ​സി​നോ​ടും മറുത്തു​നിൽക്കു​ന്ന​തി​നു പകരം അവർ അവരുടെ സന്ദർശ​നത്തെ അത്യന്തം വിലമ​തി​ച്ചു. ബൈബിൾവി​വ​രണം പറയുന്നു: “കുറച്ച്‌ നാൾ (യൂദാ​സും ശീലാ​സും) അവിടെ തങ്ങി. പിന്നെ സഹോ​ദ​ര​ന്മാർ യാത്രാ​മം​ഗ​ളങ്ങൾ നേർന്ന്‌ അവരെ തിരികെ യരുശ​ലേ​മി​ലേക്കു യാത്ര​യ​യച്ചു.” (പ്രവൃ. 15:33) ആ രണ്ടു പേരും മടങ്ങി​വന്ന്‌ തങ്ങളുടെ യാത്ര​യെ​ക്കു​റി​ച്ചു പറഞ്ഞതു കേട്ട്‌ യരുശ​ലേ​മി​ലെ സഹോ​ദ​ര​ന്മാ​രും സന്തോ​ഷി​ച്ചു​വെ​ന്ന​തി​നു സംശയ​മില്ല. യഹോ​വ​യു​ടെ അനർഹ​ദ​യ​യാൽ അവർക്കു തങ്ങളുടെ ദൗത്യം സന്തോ​ഷ​ത്തോ​ടെ പൂർത്തീ​ക​രി​ക്കാ​നാ​യി.

20 അന്ത്യോ​ക്യ​യിൽ തുടർന്ന പൗലോ​സി​നും ബർന്നബാ​സി​നും ഇപ്പോൾ സന്തോ​ഷ​വാർത്ത അറിയി​ക്കുന്ന വേലയിൽ നേതൃ​ത്വ​മെ​ടു​ത്തു​കൊണ്ട്‌ അതിൽ ശ്രദ്ധ​കേ​ന്ദ്രീ​ക​രി​ക്കാ​നാ​കു​മാ​യി​രു​ന്നു. ഇന്ന്‌ സഭകൾ സന്ദർശി​ക്കുന്ന സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർ ഇക്കാര്യ​ത്തിൽ അവരുടെ മാതൃക പിൻപ​റ്റു​ന്നു. (പ്രവൃ. 13:2, 3) യഹോ​വ​യു​ടെ ജനത്തിന്‌ അത്‌ എത്ര​യേറെ പ്രയോ​ജ​ന​ങ്ങ​ളാണ്‌ കൈവ​രു​ത്തു​ന്നത്‌! എന്നാൽ യഹോവ എങ്ങനെ​യാണ്‌ തീക്ഷ്‌ണ​രായ ആ രണ്ടു സുവി​ശേ​ഷ​കരെ തുടർന്നും ഉപയോ​ഗി​ക്കു​ക​യും അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്‌തത്‌? അടുത്ത അധ്യാ​യ​ത്തിൽ അതാണ്‌ നാം കാണാൻ പോകു​ന്നത്‌.

ഭരണസംഘത്തിലൂടെയും അതിന്റെ പ്രതി​നി​ധി​ക​ളി​ലൂ​ടെ​യും ലഭ്യമാ​കുന്ന ആത്മീയ കരുത​ലു​ക​ളിൽനിന്ന്‌ ഇന്നത്തെ ക്രിസ്‌ത്യാ​നി​കൾ പ്രയോ​ജനം നേടുന്നു

b യാക്കോബ്‌ ഈ സന്ദർഭ​ത്തിൽ “മോശ​യു​ടെ പുസ്‌ത​കങ്ങൾ” എന്നു പരാമർശി​ച്ചത്‌ തികച്ചും ഉചിത​മാ​യി​രു​ന്നു. ആ പുസ്‌ത​ക​ങ്ങ​ളിൽ നിയമങ്ങൾ മാത്രമല്ല, അതു നൽകു​ന്ന​തി​നു​മുമ്പ്‌ ദൈവം ആളുക​ളോട്‌ ഇടപെട്ട വിധവും തന്റെ ഹിതം​സം​ബ​ന്ധിച്ച്‌ ദൈവം വെളി​പ്പെ​ടു​ത്തി​യി​ട്ടുള്ള കാര്യ​ങ്ങ​ളും വിവരി​ച്ചി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, രക്തം, വ്യഭി​ചാ​രം, വിഗ്ര​ഹാ​രാ​ധന എന്നിവ സംബന്ധിച്ച ദൈവ​ത്തി​ന്റെ വീക്ഷണം ഉൽപത്തി പുസ്‌ത​ക​ത്തി​ലെ വിവര​ണ​ത്തി​ലൂ​ടെ വ്യക്തമാ​ക്ക​പ്പെ​ട്ടി​രു​ന്നു. (ഉൽപ. 9:3, 4; 20:2-9; 35:2, 4) ജൂത​രെ​ന്നോ ജനതക​ളിൽപ്പെ​ട്ട​വ​രെ​ന്നോ ഉള്ള വ്യത്യാ​സ​മി​ല്ലാ​തെ മനുഷ്യ​വർഗം ഒന്നടങ്കം പിൻപ​റ്റേണ്ട തത്ത്വങ്ങൾ അതുവഴി യഹോവ വെളി​പ്പെ​ടു​ത്തി​യി​രു​ന്നു.