വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ഭാഗം 18

യേശു അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു

യേശു അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു

യേശു പ്രവർത്തിച്ച അത്ഭുതങ്ങൾ അവൻ രാജാവാകുമ്പോൾ എന്തെല്ലാം ചെയ്യുമെന്നതിനുള്ള തെളിവായിരുന്നു

മറ്റു മനുഷ്യർക്കു ചെയ്യാനാകാത്ത കാര്യങ്ങൾ ചെയ്യാൻ ദൈവം യേശുവിനെ പ്രാപ്‌തനാക്കി. യേശു ഒട്ടേറെ അത്ഭുതങ്ങൾ പ്രവർത്തിച്ചു, പലപ്പോഴും വലിയ ജനാവലിയുടെ മുന്നിൽവെച്ചുന്നെ. അപൂർണ മനുഷ്യരെക്കൊണ്ടു കീഴടക്കാൻ സാധിക്കാത്ത പ്രതിന്ധങ്ങളെയും പ്രതിയോഗിളെയും കീഴ്‌പെടുത്താൻ യേശുവിനാകുമെന്ന് ആ അത്ഭുതങ്ങൾ തെളിയിച്ചു. ചില ഉദാഹങ്ങൾ കാണുക.

വിശപ്പറ്റുന്നു. വെള്ളം വീഞ്ഞാക്കിതായിരുന്നു യേശു ചെയ്‌ത ആദ്യത്തെ അത്ഭുതം. ഏതാനും അപ്പവും മീനും കൊണ്ട് അവൻ രണ്ടുപ്രാശ്യം ആയിരങ്ങളുടെ വിശപ്പറ്റി. ഈ രണ്ടു സന്ദർഭങ്ങളിലും, എല്ലാവർക്കും ഭക്ഷിക്കാൻ വേണ്ടതിധികം ആഹാരം അവൻ ലഭ്യമാക്കി.

രോഗങ്ങൾ സുഖപ്പെടുത്തുന്നു. യേശു “സകലതരം രോഗങ്ങളും വ്യാധിളും സൗഖ്യ”മാക്കി. (മത്തായി 4:23) കുഷ്‌ഠരോഗികൾക്കും അപസ്‌മാരോഗികൾക്കും അവൻ രോഗശാന്തി നൽകി. അന്ധരെയും ബധിരരെയും മുടന്തരെയും അംഗഹീരെയും അവൻ സുഖപ്പെടുത്തി. അവനു സുഖപ്പെടുത്താൻ കഴിയാത്ത രോഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

പ്രകൃതിക്ഷോഭം ശമിപ്പിക്കുന്നു. യേശുവും ശിഷ്യന്മാരും ഗലീലത്തടാത്തിലൂടെ സഞ്ചരിക്കവെ, പെട്ടെന്ന് ഒരു കൊടുങ്കാറ്റുണ്ടായി. ശിഷ്യന്മാർ ഭയന്നു. യേശു കൊടുങ്കാറ്റിനോട്‌, “അടങ്ങുക! ശാന്തമാകുക” എന്നു പറഞ്ഞതേയുള്ളൂ; പ്രകൃതി ശാന്തമായി. (മർക്കോസ്‌ 4:37-39) മറ്റൊത്തിൽ, ശിഷ്യന്മാർ സഞ്ചരിച്ചുകൊണ്ടിരുന്ന വള്ളം ഒരു കൊടുങ്കാറ്റിൽപ്പെട്ടപ്പോൾ യേശു വെള്ളത്തിൻമീതെ നടന്ന് അവരുടെ അടുത്തേക്കു ചെന്നു.—മത്തായി 14:24-33.

ദുഷ്ടരായ ആത്മസ്വരൂപിളെ കീഴ്‌പെടുത്തുന്നു. ദൈവത്തോടു മത്സരിച്ച് സാത്താന്‍റെ പക്ഷംചേർന്ന ദൈവദൂന്മാരാണിവർ. ഇവർ മനുഷ്യരെക്കാൾ വളരെ ശക്തരാണ്‌. ദൈവത്തിന്‍റെ പ്രതിയോഗിളായ ഈ ദുഷ്ടാത്മാക്കളുടെ പിടിയിൽനിന്നു രക്ഷപ്പെടാനുള്ള കഴിവ്‌ പലർക്കുമില്ല. ഈ ആത്മാക്കൾ ആവേശിച്ചിട്ടുള്ള ഒട്ടനവധി ആളുകളെ യേശു സുഖപ്പെടുത്തിയിട്ടുണ്ട്. അവന്‌ ഈ ദുഷ്ടാത്മാക്കളെ ഭയമില്ലായിരുന്നു. എന്നാൽ, ഇവർക്ക് യേശുവിനെ ഭയമായിരുന്നു. യേശുവിന്‍റെ അധികാരം തിരിച്ചറിഞ്ഞിരുന്ന അവർ അവന്‍റെ ആജ്ഞ അനുസരിച്ചുകൊണ്ട് മനുഷ്യരെവിട്ട് പോകുമായിരുന്നു.

മരണത്തെ കീഴടക്കുന്നു. മനുഷ്യനു കീഴ്‌പെടുത്താൻ കഴിയാത്ത ശത്രുവാണ്‌ മരണം. അതുകൊണ്ടുന്നെ, ബൈബിൾ മരണത്തെ ഉചിതമായും “അവസാന ശത്രു” എന്നു വിളിച്ചിരിക്കുന്നു. (1 കൊരിന്ത്യർ 15:26) എന്നാൽ യേശു മരിച്ചരെ ഉയിർപ്പിച്ചു. മരണമടഞ്ഞ ഒരു യുവാവിനെ ജീവിപ്പിച്ചശേഷം യേശു അവനെ വിധവയായ അവന്‍റെ അമ്മയെ ഏൽപ്പിച്ചു. മരിച്ചുപോയ ഒരു പെൺകുട്ടിയെയും അവൻ അവളുടെ മാതാപിതാക്കൾക്കു ജീവനോടെ തിരികെ നൽകി. മരണമടഞ്ഞ തന്‍റെ പ്രിയ സുഹൃത്തായ ലാസറിനെ ഉയിർപ്പിച്ചുകൊണ്ട് ശ്രദ്ധേമായ മറ്റൊരു അത്ഭുതവും യേശു പ്രവർത്തിച്ചു. ലാസർ മരിച്ചിട്ടു നാലുദിസം കഴിഞ്ഞിരുന്നു! അവന്‍റെ മരണത്തിൽ വിലപിച്ചുകൊണ്ടിരുന്ന ഒരുകൂട്ടം ആളുകളുടെ മുന്നിൽവെച്ചുന്നെ യേശു ലാസറിനെ ജീവനിലേക്കു തിരിച്ചുകൊണ്ടുന്നു. യേശുവിനെ തകർക്കാൻ മുന്നിട്ടിങ്ങിയ ശത്രുക്കൾപോലും അവൻ ചെയ്‌തതിനെ നിഷേധിച്ചില്ല.—യോഹന്നാൻ 11:38-48; 12:9-11.

എന്തിനാണ്‌ യേശു ഈ അത്ഭുതങ്ങളെല്ലാം പ്രവർത്തിച്ചത്‌? യേശു ചെയ്‌ത അത്ഭുതങ്ങളിൽനിന്നു പ്രയോനം നേടിരെല്ലാം മരിച്ചുണ്ണടിഞ്ഞല്ലോ. അതു ശരിയാണ്‌. എന്നാൽ, മിശിഹായുടെ ഭരണത്തെക്കുറിച്ചുള്ള പ്രവചങ്ങളെല്ലാം നിവൃത്തിയേറുമെന്ന് ഈ അത്ഭുതങ്ങളെല്ലാം തെളിവുനൽകി. ദൈവത്താൽ നിയോഗിക്കപ്പെട്ട ഈ രാജാവ്‌ പട്ടിണി, രോഗം, പ്രകൃതിവിപത്ത്‌, ദുഷ്ടാത്മാക്കൾ, മരണം എന്നിവയെയെല്ലാം ഇല്ലായ്‌മചെയ്യുമെന്നത്‌ തീർച്ചയാണ്‌. അതെല്ലാം ചെയ്യാനുള്ള പ്രാപ്‌തി ദൈവം തനിക്കു നൽകിയിട്ടുണ്ടെന്ന് അവൻ തെളിയിച്ചുഴിഞ്ഞിരിക്കുന്നു.

മത്തായി, മർക്കോസ്‌, ലൂക്കോസ്‌, യോഹന്നാൻ എന്നീ പുസ്‌തങ്ങളെ ആധാരമാക്കിയുള്ളത്‌.