വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിളിന്‍റെ സന്ദേശം—ഒരു സംഗ്രഹം

ബൈബിളിന്‍റെ സന്ദേശം—ഒരു സംഗ്രഹം
  1. പറുദീയിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശ നൽകി യഹോവ ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചു. ദൈവത്തെക്കുറിച്ച് നുണ പറഞ്ഞുകൊണ്ട് സാത്താൻ ദൈവനാത്തെ ദുഷിച്ചു; ഭരിക്കാനുള്ള ദൈവത്തിന്‍റെ അവകാത്തെ അവൻ ചോദ്യംചെയ്‌തു. ആദാമും ഹവ്വായും സാത്താന്‍റെ പക്ഷംചേർന്നു. അങ്ങനെ അവർ തങ്ങളെത്തന്നെയും തങ്ങളുടെ സന്തതിളെയും പാപത്തിന്‍റെയും മരണത്തിന്‍റെയും അടിമത്തത്തിലേക്കു വിറ്റു

  2. യഹോവ ആ മത്സരികൾക്കെതിരെ ശിക്ഷാവിധി ഉച്ചരിച്ചു. സാത്താനെ തകർക്കാനും അനുസക്കേടിന്‍റെയും പാപത്തിന്‍റെയും അനന്തരങ്ങൾ നീക്കംചെയ്യാനുമായി ഒരു വിമോകൻ അഥവാ സന്തതി വരുമെന്ന് യഹോവ വാഗ്‌ദാനംചെയ്‌തു

  3. എന്നേക്കും രാജാവായി ഭരിക്കാനിരിക്കുന്ന മിശിഹായുടെ പൂർവപിതാക്കന്മാരാകാനുള്ള പദവി അബ്രാഹാമിനും ദാവീദിനും യഹോവ വാഗ്‌ദാനംചെയ്‌തു

  4. മിശിഹാ പാപവും മരണവും നീക്കംചെയ്യുമെന്ന് മുൻകൂട്ടിപ്പയാൻ ദൈവം പ്രവാന്മാരെ നിയുക്തരാക്കി. മിശിഹാ ദൈവരാജ്യത്തിന്‍റെ രാജാവായി വാഴ്‌ചത്തും. അവനോടൊപ്പം ഭരിക്കാൻ സഹഭരണാധിന്മാരും ഉണ്ടായിരിക്കും. ദൈവരാജ്യം യുദ്ധവും രോഗവും മരണവും ഇല്ലാതാക്കും

  5. യഹോവ തന്‍റെ പുത്രനെ ഭൂമിയിലേക്ക് അയച്ചു. യേശുവാണ്‌ മിശിഹാ എന്ന് ദൈവം വെളിപ്പെടുത്തി. യേശു ദൈവരാജ്യത്തെക്കുറിച്ചു പ്രസംഗിക്കുയും തന്‍റെ ജീവൻ ബലിയായി നൽകുയും ചെയ്‌തു. യഹോവ അവനെ ഒരു ആത്മസ്വരൂപിയായി ഉയിർപ്പിച്ചു

  6. യഹോവ തന്‍റെ പുത്രനെ സ്വർഗത്തിൽ രാജാവായി വാഴിക്കുന്നു. ഈ ലോകവ്യസ്ഥിതിയുടെ അന്ത്യനാളുകൾക്ക് അത്‌ തുടക്കംകുറിക്കുന്നു. ഭൂമിയിലെല്ലായിത്തും യേശുവിന്‍റെ അനുഗാമികൾ ദൈവരാജ്യത്തിന്‍റെ സുവിശേഷം ഘോഷിക്കും; യേശു ഈ വേലയ്‌ക്ക് നേതൃത്വംവഹിക്കും

  7. രാജ്യണം ഭൂമിയിലേക്കു വ്യാപിപ്പിക്കാൻ യഹോവ തന്‍റെ പുത്രനു നിർദേശം നൽകും. ദൈവരാജ്യം എല്ലാ ഭരണകൂങ്ങളെയും തകർത്തുശിപ്പിച്ച് ഭൂമിയെ പറുദീയാക്കും. വിശ്വസ്‌തരായ എല്ലാ മനുഷ്യരെയും അത്‌ പൂർണയിലേക്ക് ഉയർത്തും. ഭരിക്കാനുള്ള യഹോയുടെ അവകാശം സംസ്ഥാപിക്കപ്പെടും; അവന്‍റെ നാമം എന്നേക്കുമായി വിശുദ്ധീകരിക്കപ്പെടും