വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 1

ദൈവം നമ്മളോ​ടു സംസാ​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

ദൈവം നമ്മളോ​ടു സംസാ​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

ബൈബി​ളി​ലൂ​ടെ​യാ​ണു ദൈവം നമ്മളോ​ടു സംസാ​രി​ക്കു​ന്നത്‌. 2 തിമൊ​ഥെ​യൊസ്‌ 3:16

സത്യദൈവം തനിക്കു പറയാ​നുള്ള കാര്യങ്ങൾ ചില ആളുക​ളെ​ക്കൊണ്ട് ഒരു പുസ്‌ത​ക​ത്തിൽ എഴുതി​ച്ചു. വിശു​ദ്ധ​മായ ആ പുസ്‌തകം ബൈബി​ളാണ്‌. നമ്മൾ അറിയ​ണ​മെന്നു ദൈവം ആഗ്രഹി​ക്കുന്ന വളരെ പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളാണ്‌ അതിലു​ള്ളത്‌.

നമുക്ക് ഏറ്റവും ഗുണം ചെയ്യു​ന്നത്‌ എന്താ​ണെന്നു ദൈവ​ത്തിന്‌ അറിയാം. ശരിയായ ജ്ഞാനം നമുക്കു നൽകാൻ ദൈവ​ത്തി​നേ കഴിയൂ. ദൈവം പറയു​ന്നതു കേൾക്കു​ന്നെ​ങ്കിൽ നിങ്ങൾ ജ്ഞാനി​ക​ളാ​കും.​—സുഭാ​ഷി​തങ്ങൾ 1:5.

എല്ലാ മനുഷ്യ​രും ബൈബിൾ വായി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു. അത്‌ ഇപ്പോൾ പല ഭാഷക​ളി​ലുണ്ട്.

ദൈവം പറയു​ന്നതു കേൾക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ നിങ്ങൾ ബൈബിൾ വായി​ച്ചു​മ​ന​സ്സി​ലാ​ക്കണം.

എല്ലായി​ട​ത്തു​മുള്ള ആളുകൾ ദൈവ​ത്തെ​ക്കു​റിച്ച് പഠിക്കു​ന്നു. മത്തായി 28:19

ബൈബിൾ മനസ്സി​ലാ​ക്കാൻ യഹോ​വ​യു​ടെ സാക്ഷി​കൾക്കു നിങ്ങളെ സഹായി​ക്കാ​നാ​കും.

അവർ ഭൂമി​യിൽ എല്ലായി​ട​ത്തു​മുള്ള ആളുകളെ ദൈവ​ത്തെ​ക്കു​റി​ച്ചുള്ള സത്യം പഠിപ്പി​ക്കു​ന്നു.

അങ്ങനെ പഠിക്കു​ന്ന​തി​നു നിങ്ങൾ കാശ്‌ മുട​ക്കേ​ണ്ട​തില്ല. കൂടാതെ, നിങ്ങളു​ടെ അടുത്തുള്ള, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ രാജ്യ​ഹാ​ളിൽനി​ന്നും നിങ്ങൾക്കു ദൈവ​ത്തെ​ക്കു​റിച്ച് പഠിക്കാ​നാ​കും.