വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 5

വലിയ വെള്ള​പ്പൊ​ക്കം​—ആരൊക്കെ ദൈവ​ത്തി​ന്‍റെ വാക്കു കേട്ടു? ആരൊക്കെ കേട്ടില്ല?

വലിയ വെള്ള​പ്പൊ​ക്കം​—ആരൊക്കെ ദൈവ​ത്തി​ന്‍റെ വാക്കു കേട്ടു? ആരൊക്കെ കേട്ടില്ല?

നോഹ​യു​ടെ കാലത്ത്‌ മിക്കവ​രും മോശ​മായ കാര്യങ്ങൾ ചെയ്‌തു. ഉൽപത്തി 6:5

ആദാമിനും ഹവ്വയ്‌ക്കും മക്കളു​ണ്ടാ​യി. ഭൂമി​യിൽ ആളുക​ളു​ടെ എണ്ണം കൂടി. അങ്ങനെ​യി​രി​ക്കെ ചില ദൂതന്മാർ മത്സരി​യായ സാത്താ​നോ​ടൊ​പ്പം ചേർന്നു.

അവർ ഭൂമി​യിൽ വന്ന് മനുഷ്യ​ശ​രീ​രം സ്വീക​രിച്ച് ഇവി​ടെ​യുള്ള സ്‌ത്രീ​കളെ ഭാര്യ​മാ​രാ​ക്കി. ആ സ്‌ത്രീ​കൾക്കു ജനിച്ച മക്കൾ സാധാരണ മനുഷ്യ​ര​ല്ലാ​യി​രു​ന്നു, അതിശ​ക്ത​രും ഭയങ്കര​ന്മാ​രും ആയിരു​ന്നു.

മോശമായ കാര്യങ്ങൾ ചെയ്യു​ന്ന​വ​രെ​ക്കൊണ്ട് ലോകം നിറഞ്ഞു. ബൈബിൾ പറയുന്നു: “അങ്ങനെ, ഭൂമി​യിൽ മനുഷ്യ​ന്‍റെ ദുഷ്ടത വളരെ​യ​ധി​കം വർധി​ച്ചി​രി​ക്കു​ന്നെ​ന്നും അവന്‍റെ ഹൃദയ​വി​ചാ​ര​ങ്ങ​ളെ​ല്ലാം എപ്പോ​ഴും ദോഷ​ത്തി​ലേ​ക്കാ​ണെ​ന്നും യഹോവ കണ്ടു.”

നോഹ ദൈവം പറഞ്ഞതു കേട്ടു, പെട്ടകം പണിതു. ഉൽപത്തി 6:13, 14, 18, 19, 22

നോഹ ഒരു നല്ല മനുഷ്യ​നാ​യി​രു​ന്നു. വലി​യൊ​രു വെള്ള​പ്പൊ​ക്കം വരുത്തി​ക്കൊണ്ട് താൻ ദുഷ്ടന്മാ​രെ നശിപ്പി​ക്കാൻ പോകു​ക​യാ​ണെന്ന് യഹോവ നോഹ​യോ​ടു പറഞ്ഞു.

വലിയൊരു പെട്ടകം അഥവാ കപ്പൽ ഉണ്ടാക്കാ​നും എല്ലാത്തരം മൃഗങ്ങ​ളെ​യും നോഹ​യു​ടെ കുടും​ബാം​ഗ​ങ്ങ​ളെ​യും അതിൽ കയറ്റാ​നും ദൈവം പറഞ്ഞു.

വെള്ളപ്പൊക്കം ഉണ്ടാകു​മെന്നു നോഹ ആളുക​ളോ​ടു പറഞ്ഞെ​ങ്കി​ലും ആരും അദ്ദേഹ​ത്തി​ന്‍റെ വാക്കു കേട്ടില്ല. ചിലർ നോഹയെ കളിയാ​ക്കി. മറ്റു ചിലർക്ക് അദ്ദേഹ​ത്തോ​ടു ദേഷ്യ​മാ​യി.

പെട്ടകത്തിന്‍റെ പണി പൂർത്തി​യാ​യ​പ്പോൾ നോഹ മൃഗങ്ങളെ അതിനു​ള്ളിൽ കയറ്റി.