വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 6

വലിയ വെള്ളപ്പൊക്കം​—നമുക്കുള്ള പാഠം

വലിയ വെള്ളപ്പൊക്കം​—നമുക്കുള്ള പാഠം

ദൈവം ദുഷ്ടന്മാ​രെ നശിപ്പി​ച്ചു. എന്നാൽ നോഹ​യെ​യും കുടും​ബാം​ഗ​ങ്ങ​ളെ​യും രക്ഷിച്ചു. ഉൽപത്തി 7:11, 12, 23

40 രാത്രി​യും 40 പകലും മഴ പെയ്‌തു; ഭൂമി മുഴുവൻ വെള്ളത്തി​ന​ടി​യി​ലാ​യി. ദുഷ്ടന്മാ​രെ​ല്ലാം മരിച്ചു.

അനുസരണക്കേടു കാണിച്ച ദൂതന്മാർ മനുഷ്യ​ശ​രീ​രം ഉപേക്ഷിച്ച് ഭൂതങ്ങ​ളാ​യി മാറി.

പെട്ടകത്തിനുള്ളിൽ ഉണ്ടായി​രു​ന്ന​വ​രെ​ല്ലാം രക്ഷപ്പെട്ടു. നോഹ​യും കുടും​ബാം​ഗ​ങ്ങ​ളും പിന്നീട്‌ മരി​ച്ചെ​ങ്കി​ലും ദൈവം അവരെ ജീവനി​ലേക്കു കൊണ്ടു​വ​രും. അവർക്ക് എന്നെന്നും ജീവി​ക്കാൻ കഴിയും.

ദൈവം വീണ്ടും അതുതന്നെ ചെയ്യും. ദുഷ്ടന്മാ​രെ നശിപ്പി​ക്കും, നല്ലവരെ രക്ഷിക്കും. മത്തായി 24:37-39

സാത്താനും ഭൂതങ്ങ​ളും ഇന്നും ആളുകളെ വഴി​തെ​റ്റി​ക്കു​ന്നു.

നോഹയുടെ കാല​ത്തെ​പ്പോ​ലെ​തന്നെ ഇന്നും, യഹോവ സ്‌നേ​ഹ​ത്തോ​ടെ നൽകുന്ന നിർദേ​ശങ്ങൾ പലരും തള്ളിക്ക​ള​യു​ന്നു. ദുഷ്ടന്മാ​രെ​യെ​ല്ലാം യഹോവ പെട്ടെ​ന്നു​തന്നെ നശിപ്പി​ക്കും.​—2 പത്രോസ്‌ 2:5, 6.

ചിലർ നോഹ​യെ​പ്പോ​ലെ​യാണ്‌. അവർ ദൈവം പറയു​ന്നതു കേൾക്കു​ക​യും അത്‌ അനുസ​രി​ക്കു​ക​യും ചെയ്യുന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളാണ്‌ അവർ.