ഭാഗം 10
ദൈവം പറയുന്നതു കേൾക്കുന്നവർക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ ലഭിക്കും?
മരിച്ചുപോയ മിക്കവരും ഭൂമിയിൽ ജീവിക്കുന്നതിനായി ഉയിർപ്പിക്കപ്പെടും. പ്രവൃത്തികൾ 24:15
യഹോവ പറയുന്നതു കേൾക്കുന്നെങ്കിൽ ഭാവിയിൽ നിങ്ങൾക്ക് ആസ്വദിക്കാനാകുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുക! നിങ്ങൾക്കു നല്ല ആരോഗ്യം ഉണ്ടായിരിക്കും; ആർക്കും രോഗമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായിരിക്കില്ല. ദുഷ്ടത പ്രവർത്തിക്കുന്ന ഒരാളെപ്പോലും കാണാനാവില്ല, എല്ലാവരും വിശ്വസിക്കാൻ കൊള്ളാവുന്നവർ ആയിരിക്കും.
വേദനയോ സങ്കടമോ കണ്ണീരോ ഒന്നും ഉണ്ടായിരിക്കില്ല. ആരും വയസ്സാകുകയോ മരിക്കുകയോ ഇല്ല.
കുടുംബാംഗങ്ങളോടും കൂട്ടുകാരോടും ഒപ്പം നിങ്ങൾക്കു ജീവിക്കാനാകും. സന്തോഷകരമായ ജീവിതമായിരിക്കും പറുദീസയിലേത്.
അവിടെ ഒന്നിനെയും പേടിക്കേണ്ടതില്ല. ആളുകൾക്ക് യഥാർഥസന്തോഷം ഉണ്ടായിരിക്കും.