ഭാഗം 14
നിങ്ങൾക്ക് എങ്ങനെ യഹോവയോടു വിശ്വസ്തരായിരിക്കാൻ കഴിയും?
ദൈവത്തിന്റെ പക്ഷത്ത് നിൽക്കുക. 1 പത്രോസ് 5:6-9
ബൈബിളിനു ചേർച്ചയിലല്ലാത്ത ആചാരങ്ങളിൽ പങ്കെടുക്കരുത്. അതിനു ധൈര്യം ആവശ്യമാണ്.
രാഷ്ട്രീയകാര്യങ്ങളിൽ ഉൾപ്പെടരുത്; യഹോവയെയും യഹോവയുടെ സ്വർഗീയരാജ്യത്തെയും മാത്രം പിന്തുണയ്ക്കുക.
മത്തായി 7:24, 25
ദൈവം പറയുന്നതു കേൾക്കുക. അതാണു ശരിയായ തീരുമാനം.യഹോവയുടെ സാക്ഷികളുമായി സഹവസിക്കുക; ദൈവവുമായി നല്ലൊരു ബന്ധത്തിലേക്കു വരാൻ അവർ നിങ്ങളെ സഹായിക്കും.
ദൈവത്തെക്കുറിച്ച് പഠിച്ചുകൊണ്ടേയിരിക്കുക; ദൈവത്തിന്റെ കല്പനകൾ അനുസരിക്കുക.
നിങ്ങളുടെ വിശ്വാസം ശക്തമായിത്തീരുമ്പോൾ ജീവിതം യഹോവയ്ക്കു സമർപ്പിച്ച് സ്നാനമേൽക്കുക.—മത്തായി 28:19.
ദൈവം പറയുന്നതു കേൾക്കുക. ബൈബിൾ വായിക്കുക. അതു മനസ്സിലാക്കാൻ യഹോവയുടെ സാക്ഷികളോടു സഹായം ചോദിക്കുക. പഠിക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുക. അങ്ങനെ ചെയ്യുന്നെങ്കിൽ നിങ്ങൾ എന്നെന്നും ജീവിക്കും.—സങ്കീർത്തനം 37:29.