വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 2

എന്തു​കൊ​ണ്ടാണ്‌ ഞങ്ങൾ യഹോ​വ​യു​ടെ സാക്ഷികൾ എന്ന് അറിയ​പ്പെ​ടു​ന്നത്‌?

എന്തു​കൊ​ണ്ടാണ്‌ ഞങ്ങൾ യഹോ​വ​യു​ടെ സാക്ഷികൾ എന്ന് അറിയ​പ്പെ​ടു​ന്നത്‌?

നോഹ

അബ്രാഹാമും സാറയും

മോശ

യേശുക്രിസ്‌തു

യഹോ​വ​യു​ടെ സാക്ഷികൾ എന്നത്‌ ഏതോ ഒരു പുതിയ മതത്തിന്‍റെ പേരാ​ണെ​ന്നാ​ണു പലരു​ടെ​യും ധാരണ. എന്നാൽ 2,700-ലേറെ വർഷം മുമ്പ്, ഏകസത്യ​ദൈ​വ​ത്തി​ന്‍റെ ദാസരെ ‘സാക്ഷികൾ’ എന്നു വിശേ​ഷി​പ്പി​ച്ചി​ട്ടുണ്ട്. (യശയ്യ 43:10-12) 1931 വരെ ബൈബിൾവി​ദ്യാർഥി​കൾ എന്നാണു ഞങ്ങൾ അറിയ​പ്പെ​ട്ടി​രു​ന്നത്‌. എന്തു​കൊ​ണ്ടാ​ണു ഞങ്ങൾ യഹോ​വ​യു​ടെ സാക്ഷികൾ എന്ന പേര്‌ സ്വീക​രി​ച്ചത്‌?

അതു ഞങ്ങളുടെ ദൈവം ആരാ​ണെന്നു തിരി​ച്ച​റി​യി​ക്കു​ന്നു. ദൈവ​ത്തി​ന്‍റെ പേരായ യഹോവ എന്നത്‌ ആയിര​ക്ക​ണ​ക്കി​നു പ്രാവ​ശ്യം ബൈബി​ളി​ന്‍റെ പഴയ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ കാണു​ന്നുണ്ട്. പല ബൈബിൾപ​രി​ഭാ​ഷ​ക​ളി​ലും ഈ പേരിന്‍റെ സ്ഥാനത്ത്‌ കർത്താവ്‌, ദൈവം എന്നിങ്ങ​നെ​യുള്ള സ്ഥാന​പ്പേ​രു​ക​ളാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. എന്നാൽ യഹോവ എന്ന തന്‍റെ വ്യക്തി​പ​ര​മായ പേര്‌ ഉപയോ​ഗി​ച്ചാണ്‌ സത്യ​ദൈവം മോശ​യ്‌ക്കു തന്നെത്തന്നെ വെളി​പ്പെ​ടു​ത്തി​യത്‌. ദൈവം പറഞ്ഞു: “ഇത്‌ എന്നേക്കു​മുള്ള എന്‍റെ പേരാണ്‌.” (പുറപ്പാട്‌ 3:15) ഇതുവഴി, താൻ വ്യാജ​ദൈ​വ​ങ്ങ​ളിൽനി​ന്നെ​ല്ലാം വേറി​ട്ട​വ​നാ​ണെന്ന് യഹോവ വ്യക്തമാ​ക്കി. ദൈവ​ത്തി​ന്‍റെ വിശു​ദ്ധ​മായ ആ പേരിൽ അറിയ​പ്പെ​ടു​ന്ന​തിൽ അഭിമാ​ന​മു​ള്ള​വ​രാ​ണു ഞങ്ങൾ.

അതു ഞങ്ങളുടെ ദൗത്യം വെളി​പ്പെ​ടു​ത്തു​ന്നു. നീതി​മാ​നായ ഹാബേൽ മുതൽ ധാരാളം പേർ പുരാതന കാലങ്ങ​ളിൽ യഹോ​വ​യി​ലുള്ള തങ്ങളുടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച് സാക്ഷി പറഞ്ഞി​ട്ടുണ്ട്. നൂറ്റാ​ണ്ടു​ക​ളിൽ ഉടനീളം നോഹ, അബ്രാ​ഹാം, സാറ, മോശ, ദാവീദ്‌ എന്നിങ്ങനെ അനേകർ ‘സാക്ഷി​ക​ളു​ടെ ഇത്ര വലി​യൊ​രു കൂട്ട​ത്തോ​ടു’ ചേർന്നു. (എബ്രായർ 11:4–12:1) നിരപ​രാ​ധി​യായ ഒരാൾക്കു​വേണ്ടി ഒരു വ്യക്തി കോട​തി​യിൽ സാക്ഷി പറയു​ന്ന​തു​പോ​ലെ, ദൈവ​ത്തെ​ക്കു​റി​ച്ചുള്ള സത്യം മറ്റുള്ള​വരെ അറിയി​ക്കാൻ ഞങ്ങൾ നിശ്ചയിച്ച് ഉറച്ചി​രി​ക്കു​ന്നു.

ഞങ്ങൾ യേശു​വി​നെ അനുക​രി​ക്കു​ക​യാണ്‌. ബൈബിൾ യേശു​വി​നെ “വിശ്വ​സ്‌ത​നും സത്യവാ​നും ആയ സാക്ഷി” എന്നു വിളി​ക്കു​ന്നു. (വെളി​പാട്‌ 3:14) താൻ ‘ദൈവത്തിന്‍റെ പേര്‌ അറിയി​ച്ചി​രി​ക്കു​ന്നു’ എന്നും ദൈവ​ത്തെ​ക്കു​റി​ച്ചുള്ള ‘സത്യത്തി​നു സാക്ഷി​യാ​യി നിന്നു’ എന്നും യേശു​തന്നെ പറഞ്ഞു. (യോഹ​ന്നാൻ 17:26; 18:37) അതു​കൊണ്ട്, ക്രിസ്‌തു​വി​ന്‍റെ ശരിക്കുള്ള അനുഗാ​മി​കൾ യഹോ​വ​യു​ടെ പേരിൽ അറിയ​പ്പെ​ടു​ക​യും ആ പേര്‌ മറ്റുള്ള​വരെ അറിയി​ക്കു​ക​യും വേണം. ഇതുത​ന്നെ​യാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ ചെയ്യു​ന്നത്‌.

  • എന്തു​കൊ​ണ്ടാണ്‌ ബൈബിൾവി​ദ്യാർഥി​കൾ യഹോ​വ​യു​ടെ സാക്ഷികൾ എന്ന പേര്‌ സ്വീക​രി​ച്ചത്‌?

  • യഹോ​വ​യ്‌ക്ക് എപ്പോൾമു​തൽ ഭൂമി​യിൽ സാക്ഷികൾ ഉണ്ടായി​രു​ന്നി​ട്ടുണ്ട്?

  • യഹോ​വ​യു​ടെ ഏറ്റവും പ്രമു​ഖ​സാ​ക്ഷി ആരാണ്‌?