വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 7

ഞങ്ങളുടെ യോഗ​ങ്ങ​ളിൽ എന്തെല്ലാം പരിപാ​ടി​ക​ളാ​ണു​ള്ളത്‌?

ഞങ്ങളുടെ യോഗ​ങ്ങ​ളിൽ എന്തെല്ലാം പരിപാ​ടി​ക​ളാ​ണു​ള്ളത്‌?

ന്യൂസിലൻഡ്‌

ജപ്പാൻ

യുഗാണ്ട

ലിത്വാനിയ

ആദ്യകാ​ലത്തെ ക്രിസ്‌തീയ യോഗ​ങ്ങ​ളിൽ പാട്ട്, പ്രാർഥന, ബൈബിൾവാ​യന, ബൈബിൾവാ​ക്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ചർച്ചകൾ എന്നിവ​യാ​ണു പ്രധാ​ന​മാ​യും ഉണ്ടായി​രു​ന്നത്‌; മതാചാ​ര​ങ്ങ​ളോ ചടങ്ങു​ക​ളോ ഒന്നുമു​ണ്ടാ​യി​രു​ന്നില്ല. (1 കൊരി​ന്ത്യർ 14:26) ഞങ്ങളുടെ യോഗ​ങ്ങ​ളും ഏറെക്കു​റെ അതേ വിധത്തി​ലാ​ണു ക്രമീ​ക​രി​ച്ചി​രി​ക്കു​ന്നത്‌.

ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി​യുള്ള, പ്രാ​യോ​ഗി​ക​മായ ഉപദേശം. വാരാ​ന്ത​ത്തിൽ ഓരോ സഭയി​ലും 30 മിനിട്ട് ദൈർഘ്യ​മുള്ള, ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി​യുള്ള ഒരു പ്രസംഗം ഉണ്ട്. തിരു​വെ​ഴു​ത്തു​കൾ ജീവി​ത​ത്തിൽ എങ്ങനെ പ്രാവർത്തി​ക​മാ​ക്കാം, നമ്മുടെ കാലത്തി​ന്‍റെ പ്രാധാ​ന്യം എന്താണ്‌ എന്നൊക്കെ വ്യക്തമാ​ക്കി​ത്ത​രു​ന്ന​താണ്‌ ഈ പ്രസംഗം. പ്രസം​ഗകൻ ബൈബിൾവാ​ക്യ​ങ്ങൾ പരാമർശി​ക്കു​മ്പോൾ സദസ്സി​ലുള്ള എല്ലാവ​രും സ്വന്തം ബൈബിൾ എടുത്തു​നോ​ക്കും. പ്രസം​ഗ​ത്തി​നു ശേഷം ഒരു മണിക്കൂർ നേരം “വീക്ഷാ​ഗോ​പുര”പഠനം ഉണ്ടായി​രി​ക്കും. വീക്ഷാ​ഗോ​പു​രം എന്ന മാസി​ക​യു​ടെ അധ്യയ​ന​പ​തി​പ്പി​ലെ ഒരു ലേഖന​ത്തി​ന്‍റെ ചർച്ചയാണ്‌ ഇത്‌. അതിൽ പങ്കെടു​ക്കാൻ സഭയി​ലുള്ള എല്ലാവർക്കും അവസര​മുണ്ട്. ബൈബിൾ നൽകുന്ന ഉപദേശം അനുസ​രിച്ച് ജീവി​ക്കാൻ ആഴ്‌ച​തോ​റു​മുള്ള ഈ ചർച്ച ഞങ്ങളെ സഹായി​ക്കു​ന്നു. ലോക​മെ​ങ്ങു​മുള്ള 1,10,000-ത്തിലധി​കം വരുന്ന ഞങ്ങളുടെ എല്ലാ സഭകളി​ലും പഠിക്കു​ന്നത്‌ ഒരേ ലേഖനം​ത​ന്നെ​യാണ്‌.

പഠിപ്പി​ക്കൽപ്രാ​പ്‌തി മെച്ച​പ്പെ​ടു​ത്താൻ സഹായം. മറ്റൊരു സഭാ​യോ​ഗ​ത്തി​നു​വേണ്ടി മധ്യവാ​ര​ത്തി​ലെ ഒരു വൈകു​ന്നേരം ഞങ്ങൾ കൂടി​വ​രാ​റുണ്ട്. മൂന്നു ഭാഗമുള്ള ഈ യോഗ​ത്തി​ന്‍റെ പേര്‌ നമ്മുടെ ക്രിസ്‌തീയ ജീവി​ത​വും സേവന​വും എന്നാണ്‌. മാസം​തോ​റും പ്രസി​ദ്ധീ​ക​രി​ക്കുന്ന ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി​യി​ലാണ്‌ അതിനുള്ള വിവര​ങ്ങ​ളു​ള്ളത്‌. ഇതിലെ ആദ്യത്തെ പരിപാ​ടി ‘ദൈവ​വ​ച​ന​ത്തിൽനി​ന്നുള്ള നിധികൾ’ എന്നതാണ്‌. നമ്മൾ നേരത്തേ വായിച്ച ബൈബിൾഭാ​ഗ​വു​മാ​യി കൂടുതൽ അടുത്ത്‌ പരിചി​ത​രാ​കാൻ ഇതു സഹായി​ക്കു​ന്നു. അടുത്തത്‌ ‘വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം’ എന്ന പരിപാ​ടി​യാണ്‌. മറ്റുള്ള​വ​രു​മാ​യി ബൈബിൾ എങ്ങനെ ചർച്ച ചെയ്യാം എന്നു കാണി​ക്കുന്ന അവതര​ണ​ങ്ങ​ളാണ്‌ ഇതിലു​ള്ളത്‌. അവതര​ണങ്ങൾ നടത്തു​മ്പോൾ അതു നന്നായി നിരീ​ക്ഷി​ച്ചിട്ട് വായി​ക്കാ​നും സംസാ​രി​ക്കാ​നും ഉള്ള കഴിവ്‌ മെച്ച​പ്പെ​ടു​ത്താൻ സഹായി​ക്കുന്ന ചില നിർദേ​ശങ്ങൾ തരാൻ ഒരാളുണ്ട്. (1 തിമൊ​ഥെ​യൊസ്‌ 4:13) ‘ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം’ എന്നതാണ്‌ അവസാ​നത്തെ പരിപാ​ടി. നമ്മുടെ നിത്യ​ജീ​വി​ത​ത്തിൽ ബൈബി​ളി​ലെ തത്ത്വങ്ങൾ എങ്ങനെ പ്രാവർത്തി​ക​മാ​ക്കാ​മെന്ന് അതിലൂ​ടെ നമ്മൾ പഠിക്കും. ബൈബി​ളി​നെ​ക്കു​റി​ച്ചുള്ള നമ്മുടെ അറിവ്‌ കുറെ​ക്കൂ​ടി ആഴമു​ള്ള​താ​ക്കുന്ന ഒരു ചോ​ദ്യോ​ത്ത​ര​ച്ചർച്ച​യും അതിലുണ്ട്.

ഞങ്ങളുടെ യോഗ​ങ്ങ​ളിൽ സംബന്ധി​ക്കു​മ്പോൾ, ബൈബി​ളിൽനിന്ന് നിങ്ങൾക്കു കിട്ടുന്ന അറിവ്‌ തീർച്ച​യാ​യും നിങ്ങളിൽ മതിപ്പു​ള​വാ​ക്കും.​—യശയ്യ 54:13.

  • യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ യോഗ​ങ്ങ​ളിൽ എന്തെല്ലാം പരിപാ​ടി​ക​ളാ​ണു​ള്ളത്‌?

  • ഞങ്ങളുടെ ഏതു യോഗ​ത്തിൽ സംബന്ധി​ക്കാ​നാ​ണു നിങ്ങൾക്ക് ഇഷ്ടം?