വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 14

മുൻനി​ര​സേ​വ​കർക്ക് എന്തു വിദ്യാ​ഭ്യാ​സ​വും പരിശീ​ല​ന​വും ആണു കൊടുക്കുന്നത്‌?

മുൻനി​ര​സേ​വ​കർക്ക് എന്തു വിദ്യാ​ഭ്യാ​സ​വും പരിശീ​ല​ന​വും ആണു കൊടുക്കുന്നത്‌?

ഐക്യനാടുകൾ

ന്യൂയോർക്കിലെ പാറ്റേർസ​ണി​ലുള്ള ഗിലെ​യാദ്‌ സ്‌കൂൾ

പാനമ

അനേക​വർഷ​ങ്ങ​ളാ​യി യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മുഖമു​ദ്ര​യാ​ണു ദിവ്യാ​ധി​പ​ത്യ​വി​ദ്യാ​ഭ്യാ​സം. രാജ്യ​പ്ര​സം​ഗ​പ്ര​വർത്ത​ന​ത്തിൽ മുഴുവൻ സമയം പ്രവർത്തി​ക്കു​ന്ന​വർക്കു പരിശീ​ലനം നൽകാൻ പ്രത്യേ​കം സ്‌കൂ​ളു​ക​ളുണ്ട്. ‘ശുശ്രൂഷ നന്നായി ചെയ്‌തു​തീർക്കാൻ’ ഇത്‌ അവരെ പ്രാപ്‌ത​രാ​ക്കു​ന്നു.​—2 തിമൊ​ഥെ​യൊസ്‌ 4:5.

മുൻനി​ര​സേ​വ​ന​സ്‌കൂൾ. സാധാരണ മുൻനി​ര​സേ​വനം തുടങ്ങി​യിട്ട് ഒരു വർഷമാ​യി​ട്ടു​ണ്ടെ​ങ്കിൽ ഒരു സഹോ​ദ​ര​നോ സഹോ​ദ​രി​ക്കോ ആറു ദിവസം നീളുന്ന ഈ സ്‌കൂ​ളിൽ പങ്കെടു​ക്കാം. സാധാ​ര​ണ​ഗ​തി​യിൽ, അടുത്തുള്ള ഏതെങ്കി​ലും രാജ്യ​ഹാ​ളി​ലാ​യി​രി​ക്കും സ്‌കൂൾ നടക്കുക. യഹോ​വ​യോ​ടു കൂടുതൽ അടുക്കാ​നും ശുശ്രൂ​ഷ​യു​ടെ എല്ലാ വശങ്ങളി​ലും കൂടുതൽ നന്നായി പ്രവർത്തി​ക്കാ​നും സേവന​ത്തിൽ വിശ്വ​സ്‌ത​രാ​യി തുടരാ​നും മുൻനി​ര​സേ​വ​കരെ സഹായി​ക്കു​ക​യാണ്‌ ഈ സ്‌കൂ​ളി​ന്‍റെ ഉദ്ദേശ്യം.

രാജ്യ​സു​വി​ശേ​ഷ​കർക്കുള്ള സ്‌കൂൾ. രണ്ടു മാസം ദൈർഘ്യ​മു​ള്ള​താണ്‌ ഈ സ്‌കൂൾ. ആവശ്യം അധിക​മു​ള്ളി​ടത്ത്‌ സേവി​ക്കു​ന്ന​തി​നു സ്വന്തം നാടും വീടും വിട്ട് അകലേക്കു പോകാൻ മനസ്സുള്ള പരിച​യ​സ​മ്പ​ന്ന​രായ മുൻനി​ര​സേ​വ​കർക്കു പരിശീ​ലനം നൽകാൻ ഉദ്ദേശി​ച്ചു​ള്ള​താണ്‌ ഇത്‌. ഭൂമി​യിൽ സേവി​ച്ചി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും വലിയ സുവി​ശേ​ഷ​ക​നായ യേശു​ക്രി​സ്‌തു​വി​നെ ഈ മുഴു​സ​മ​യ​ശു​ശ്രൂ​ഷകർ അനുക​രി​ക്കു​ന്നു. (യോഹ​ന്നാൻ 7:29) ഫലത്തിൽ അവർ ഇങ്ങനെ പറയു​ക​യാണ്‌: “ഇതാ ഞാൻ, എന്നെ അയച്ചാ​ലും!” (യശയ്യ 6:8) വീട്ടിൽനിന്ന് മാറി ദൂരെ താമസി​ക്കേ​ണ്ടി​വ​രു​മ്പോൾ ജീവിതം ലളിത​മാ​ക്കേ​ണ്ടി​വ​ന്നേ​ക്കാം. വളരെ വ്യത്യാ​സ​മു​ള്ള​താ​യി​രി​ക്കാം പുതിയ സ്ഥലത്തെ സംസ്‌കാ​ര​വും കാലാ​വ​സ്ഥ​യും ആഹാര​രീ​തി​യും എല്ലാം. ഒരുപക്ഷേ, പുതിയ ഒരു ഭാഷ​പോ​ലും പഠി​ക്കേ​ണ്ടി​വ​ന്നേ​ക്കാം. 23-നും 65-നും ഇടയ്‌ക്കു പ്രായ​മുള്ള, ദമ്പതി​മാർക്കും ഏകാകി​ക​ളായ സഹോ​ദ​ര​ന്മാർക്കും സഹോ​ദ​രി​മാർക്കും ഈ സ്‌കൂ​ളിൽ പങ്കെടു​ക്കാം. തങ്ങളുടെ നിയമ​നങ്ങൾ നിറ​വേ​റ്റാ​നുള്ള ആത്മീയ​ഗു​ണങ്ങൾ വളർത്തി​യെ​ടു​ക്കാ​നും യഹോ​വ​യ്‌ക്കും സംഘട​ന​യ്‌ക്കും ഏറെ ഉപയോ​ഗ​മു​ള്ള​വ​രാ​ക്കുന്ന വൈദ​ഗ്‌ധ്യ​ങ്ങൾ നേടി​യെ​ടു​ക്കാ​നും ഈ സ്‌കൂൾ മുൻനി​ര​സേ​വ​കരെ സഹായി​ക്കു​ന്നു.

വാച്ച്ട​വർ ഗിലെ​യാദ്‌ ബൈബിൾ സ്‌കൂൾ. എബ്രാ​യ​ഭാ​ഷ​യിൽ “ഗിലെ​യാദ്‌” എന്ന പദത്തിന്‍റെ അർഥം “സാക്ഷ്യ​ത്തി​ന്‍റെ കൂമ്പാരം” എന്നാണ്‌. 1943-ൽ ഗിലെ​യാദ്‌ സ്‌കൂൾ ആരംഭി​ച്ച​തു​മു​തൽ 8,000-ത്തിലധി​കം പേരാണ്‌ അവി​ടെ​നിന്ന് പരിശീ​ലനം നേടി മിഷന​റി​മാ​രാ​യി പോയി​ട്ടു​ള്ളത്‌. “ഭൂമി​യു​ടെ അറ്റംവരെ” അവർ സാക്ഷ്യം നൽകി​യി​രി​ക്കു​ന്നു; അതു വലിയ വിജയം കാണു​ക​യും ചെയ്‌തി​രി​ക്കു​ന്നു! (പ്രവൃ​ത്തി​കൾ 13:47) ഉദാഹ​ര​ണ​ത്തിന്‌, ഞങ്ങളുടെ മിഷന​റി​മാ​രിൽ ചിലർ പെറു​വിൽ എത്തിയ​പ്പോൾ അവിടെ ഒരൊറ്റ സഭപോ​ലും ഉണ്ടായി​രു​ന്നില്ല. എന്നാൽ ഇന്ന് അവിടെ സഭകളു​ടെ എണ്ണം 1,000 കവിഞ്ഞി​രി​ക്കു​ന്നു. അതു​പോ​ലെ, മിഷന​റി​മാർ ജപ്പാനിൽ സേവനം ആരംഭി​ക്കു​മ്പോൾ രാജ്യത്ത്‌ ആകെ പത്തിൽ താഴെ സാക്ഷി​കളേ ഉണ്ടായി​രു​ന്നു​ള്ളൂ. ഇന്നാകട്ടെ, 2,00,000-ത്തിലേ​റെ​യും! അഞ്ചുമാ​സത്തെ ഗിലെ​യാദ്‌ പരിശീ​ല​ന​പ​രി​പാ​ടി​യിൽ ദൈവ​വ​ച​ന​ത്തി​ന്‍റെ വിശദ​മായ പഠനം ഉൾപ്പെ​ടു​ന്നു. പ്രത്യേക മുൻനി​ര​സേ​വ​ക​രോ വയൽമി​ഷ​ന​റി​മാ​രോ ആയി സേവി​ക്കു​ന്നവർ, ബ്രാ​ഞ്ചോ​ഫീ​സു​ക​ളിൽ സേവി​ക്കു​ന്നവർ, സർക്കിട്ട് വേലയി​ലു​ള്ളവർ എന്നിവരെ ഈ സ്‌കൂ​ളി​ലേക്കു ക്ഷണിക്കു​ന്നു. അവി​ടെ​നിന്ന് ലഭിക്കുന്ന തീവ്ര​മായ പരിശീ​ലനം ലോക​വ്യാ​പ​ക​വേല സുസ്ഥി​ര​മാ​ക്കാ​നും ശക്തി​പ്പെ​ടു​ത്താ​നും ഉപകരി​ക്കു​ന്നു.

  • മുൻനി​ര​സേ​വ​ന​സ്‌കൂ​ളി​ന്‍റെ ഉദ്ദേശ്യം എന്താണ്‌?

  • രാജ്യ​സു​വി​ശേ​ഷ​കർക്കുള്ള സ്‌കൂ​ളിൽ ആർക്കെ​ല്ലാം പങ്കെടു​ക്കാം?