വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 22

ബ്രാ​ഞ്ചോ​ഫീ​സി​ന്‍റെ ചുമത​ലകൾ എന്തെല്ലാം?

ബ്രാ​ഞ്ചോ​ഫീ​സി​ന്‍റെ ചുമത​ലകൾ എന്തെല്ലാം?

സോളമൻ ദ്വീപു​കൾ

കാനഡ

സൗത്ത്‌ ആഫ്രിക്ക

ഒന്നോ അതില​ധി​ക​മോ രാജ്യ​ങ്ങ​ളി​ലെ പ്രസം​ഗ​പ്ര​വർത്ത​നത്തെ പിന്തു​ണ​ച്ചു​കൊണ്ട് ബഥേൽ കുടും​ബാം​ഗങ്ങൾ വിവിധ ഡിപ്പാർട്ടു​മെ​ന്‍റു​ക​ളിൽ സേവി​ക്കു​ന്നു. ചിലർ പരിഭാ​ഷാ​വി​ഭാ​ഗ​ത്തിൽ സേവി​ക്കു​മ്പോൾ മറ്റു ചിലർ മാസി​ക​ക​ളു​ടെ അച്ചടി, പുസ്‌ത​ക​ങ്ങ​ളു​ടെ ബയന്‍റിങ്‌, ഓഡി​യോ-വീഡി​യോ നിർമാ​ണം, പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ വിതരണം തുടങ്ങിയ നിയമ​നങ്ങൾ കൈകാ​ര്യം ചെയ്യുന്നു.

പ്രവർത്ത​ന​ങ്ങൾക്കു ബ്രാഞ്ച് കമ്മിറ്റി മേൽനോ​ട്ടം വഹിക്കു​ന്നു. ഓരോ ബ്രാ​ഞ്ചോ​ഫീ​സി​ന്‍റെ​യും പ്രവർത്ത​ന​ത്തി​നു മേൽനോ​ട്ടം വഹിക്കാൻ ഭരണസം​ഘം ചുമത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു ബ്രാഞ്ച് കമ്മിറ്റി​യെ​യാണ്‌. ആത്മീയ​യോ​ഗ്യ​ത​യുള്ള, മൂന്നോ അതില​ധി​ക​മോ മൂപ്പന്മാർ ചേർന്ന​താണ്‌ ഒരു ബ്രാഞ്ച് കമ്മിറ്റി. തങ്ങളുടെ പരിധി​യിൽ വരുന്ന രാജ്യത്തെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്‍റെ പുരോ​ഗ​തി​യെ​ക്കു​റി​ച്ചും അതു​പോ​ലെ അവിടത്തെ പ്രശ്‌ന​ങ്ങ​ളെ​ക്കു​റി​ച്ചും ബ്രാഞ്ച് കമ്മിറ്റി ഭരണസം​ഘത്തെ അറിയി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. യോഗ​ങ്ങ​ളി​ലും സമ്മേള​ന​ങ്ങ​ളി​ലും പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും ഏതെല്ലാം വിഷയങ്ങൾ ഉൾപ്പെ​ടു​ത്ത​ണ​മെന്നു തീരു​മാ​നി​ക്കാൻ അത്തരം റിപ്പോർട്ടു​കൾ ഭരണസം​ഘത്തെ സഹായി​ക്കു​ന്നു. ഭരണസം​ഘ​ത്തി​ന്‍റെ പ്രതി​നി​ധി​കൾ ക്രമമാ​യി ബ്രാഞ്ചു​കൾ സന്ദർശിച്ച്, ഉത്തരവാ​ദി​ത്വ​ങ്ങൾ നന്നായി കൈകാ​ര്യം ചെയ്യാൻ ആവശ്യ​മായ മാർഗ​നിർദേശം ബ്രാഞ്ച് കമ്മിറ്റി​ക്കു കൊടു​ക്കു​ന്നു. (സുഭാ​ഷി​തങ്ങൾ 11:14) സന്ദർശ​ന​ത്തി​ന്‍റെ ഭാഗമാ​യി, ബ്രാഞ്ചി​ന്‍റെ പ്രദേ​ശത്ത്‌ താമസി​ക്കുന്ന സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്കു പ്രോ​ത്സാ​ഹനം പകരു​ന്ന​തി​നു​വേണ്ടി ലോകാ​സ്ഥാ​ന​പ്ര​തി​നി​ധി ഒരു പ്രസംഗം നടത്താ​റുണ്ട്.

പ്രാ​ദേ​ശി​ക സഭകൾക്കു പിന്തുണ കൊടു​ക്കു​ന്നു. പുതിയ സഭകൾ രൂപീ​ക​രി​ക്കു​ന്നതു ബ്രാ​ഞ്ചോ​ഫീ​സി​ലെ ഉത്തരവാ​ദി​ത്വ​പ്പെട്ട സഹോ​ദ​ര​ന്മാ​രാണ്‌. ബ്രാഞ്ചി​ന്‍റെ അധികാ​ര​പ​രി​ധി​യിൽപ്പെ​ടുന്ന പ്രദേ​ശ​ങ്ങ​ളി​ലെ മുൻനി​ര​സേ​വ​ക​രു​ടെ​യും മിഷന​റി​മാ​രു​ടെ​യും സർക്കിട്ട് മേൽവി​ചാ​ര​ക​ന്മാ​രു​ടെ​യും പ്രവർത്ത​ന​ങ്ങൾക്കു മേൽനോ​ട്ടം വഹിക്കു​ന്ന​തും ഇവർതന്നെ. സമ്മേള​ന​ങ്ങ​ളും കൺ​വെൻ​ഷ​നു​ക​ളും സംഘടി​പ്പി​ക്കു​ന്ന​തും പുതിയ രാജ്യ​ഹാ​ളു​ക​ളു​ടെ നിർമാ​ണ​പ്ര​വർത്ത​നങ്ങൾ ഏകോ​പി​പ്പി​ക്കു​ന്ന​തും സഭകൾക്ക് ആവശ്യ​മായ സാഹി​ത്യ​ങ്ങൾ എത്തിക്കു​ന്ന​തും ബ്രാ​ഞ്ചോ​ഫീ​സാണ്‌. ബ്രാ​ഞ്ചോ​ഫീ​സു​ക​ളി​ലെ പ്രവർത്ത​ന​ങ്ങ​ളാണ്‌ അതതു ദേശങ്ങ​ളിൽ പ്രസം​ഗ​പ്ര​വർത്തനം ചിട്ട​യോ​ടെ, ക്രമീ​കൃ​ത​മാ​യി നടക്കാൻ സഹായി​ക്കു​ന്നത്‌.​—1 കൊരി​ന്ത്യർ 14:33, 40.

  • ബ്രാഞ്ച് കമ്മിറ്റി​കൾ ഭരണസം​ഘത്തെ പിന്തു​ണ​യ്‌ക്കു​ന്നത്‌ എങ്ങനെ?

  • ഒരു ബ്രാ​ഞ്ചോ​ഫീസ്‌ എന്തെല്ലാം കാര്യ​ങ്ങൾക്കു മേൽനോ​ട്ടം വഹിക്കു​ന്നു?