വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 24

ലോക​മെ​ങ്ങും ഞങ്ങൾ ചെയ്യുന്ന പ്രവർത്ത​ന​ത്തി​നുള്ള സാമ്പത്തി​ക​പി​ന്തുണ എവി​ടെ​നി​ന്നാ​ണു ലഭിക്കുന്നത്‌?

ലോക​മെ​ങ്ങും ഞങ്ങൾ ചെയ്യുന്ന പ്രവർത്ത​ന​ത്തി​നുള്ള സാമ്പത്തി​ക​പി​ന്തുണ എവി​ടെ​നി​ന്നാ​ണു ലഭിക്കുന്നത്‌?

നേപ്പാൾ

ടോഗോ

ബ്രിട്ടൻ

ഞങ്ങളുടെ സംഘടന വർഷം​തോ​റും കോടി​ക്ക​ണ​ക്കി​നു ബൈബി​ളു​ക​ളും ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി തയ്യാറാ​ക്കിയ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും അച്ചടിച്ച് വിതരണം ചെയ്യു​ന്നുണ്ട്, അതും വില ഈടാ​ക്കാ​തെ. ഞങ്ങൾ രാജ്യ​ഹാ​ളു​ക​ളും ബ്രാ​ഞ്ചോ​ഫീ​സു​ക​ളും പണിയു​ന്നു; അവ അറ്റകു​റ്റ​പ്പ​ണി​കൾ ചെയ്‌ത്‌ സൂക്ഷി​ക്കു​ന്നു. ആയിര​ക്ക​ണ​ക്കി​നു​വ​രുന്ന ബഥേൽ കുടും​ബാം​ഗ​ങ്ങ​ളെ​യും മിഷന​റി​മാ​രെ​യും ഞങ്ങൾ സാമ്പത്തി​ക​മാ​യി പിന്തു​ണ​യ്‌ക്കു​ന്നു. ഇതിനു പുറമേ, ദുരന്ത​ങ്ങ​ളു​ണ്ടാ​കു​മ്പോൾ ദുരി​താ​ശ്വാ​സ​സ​ഹാ​യ​വും എത്തിച്ചു​കൊ​ടു​ക്കാ​റുണ്ട്. ‘ഇതി​നൊ​ക്കെ​യുള്ള പണം എവി​ടെ​നി​ന്നാ​ണു ലഭിക്കു​ന്നത്‌’ എന്നു നിങ്ങൾ ചിന്തി​ക്കു​ന്നു​ണ്ടാ​കും.

ഞങ്ങൾ ദശാംശം വാങ്ങു​ക​യോ സേവന​ങ്ങൾക്കു പണം ഈടാ​ക്കു​ക​യോ പണപ്പി​രിവ്‌ നടത്തു​ക​യോ ചെയ്യു​ന്നില്ല. ലോക​വ്യാ​പ​ക​മാ​യി പ്രസം​ഗ​പ്ര​വർത്തനം നടത്താൻ വലിയ പണച്ചെ​ല​വുണ്ട്. പക്ഷേ, ഞങ്ങൾ ആരോ​ടും പണം ആവശ്യ​പ്പെ​ടാ​റില്ല. ഏതാണ്ട് ഒരു നൂറ്റാണ്ടു മുമ്പ് വീക്ഷാ​ഗോ​പു​രം മാസി​ക​യു​ടെ രണ്ടാമത്തെ ലക്കത്തിൽ, യഹോവ ഞങ്ങളെ പിന്തു​ണ​യ്‌ക്കു​മെന്ന് ഉറച്ച് വിശ്വ​സി​ക്കു​ന്നെ​ന്നും അതു​കൊ​ണ്ടു​തന്നെ, പണത്തി​നു​വേണ്ടി ഞങ്ങൾ ആരോ​ടും “യാചി​ക്കു​ക​യോ അഭ്യർഥി​ക്കു​ക​യോ ഇല്ല” എന്നും ഞങ്ങൾ പ്രസ്‌താ​വി​ച്ചി​രു​ന്നു. സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, ഇതുവരെ ഞങ്ങൾക്ക് അങ്ങനെ ചെയ്യേ​ണ്ടി​വ​ന്നി​ട്ടില്ല!​—മത്തായി 10:8.

ഞങ്ങളുടെ പ്രവർത്തനം നടക്കു​ന്നതു മനസ്സോ​ടെ കൊടു​ക്കുന്ന സംഭാ​വ​ന​കൊ​ണ്ടാണ്‌. ഞങ്ങളുടെ ബൈബിൾ വിദ്യാ​ഭ്യാ​സ​പ്ര​വർത്ത​നത്തെ വിലമ​തി​ക്കുന്ന പലരും അതിനു​വേണ്ടി സംഭാ​വ​നകൾ തരാറുണ്ട്. ഭൂമി​യി​ലെ​ങ്ങും ദൈ​വേഷ്ടം ചെയ്യാൻ ഞങ്ങളും സന്തോ​ഷ​ത്തോ​ടെ ഞങ്ങളുടെ സമയവും ഊർജ​വും പണവും മറ്റു വിഭവ​ങ്ങ​ളും ഉപയോ​ഗി​ക്കു​ന്നു. (1 ദിനവൃ​ത്താ​ന്തം 29:9) സംഭാ​വ​നകൾ കൊടു​ക്കാൻ ആഗ്രഹി​ക്കു​ന്ന​വ​രു​ടെ സൗകര്യ​ത്തി​നു​വേണ്ടി രാജ്യ​ഹാ​ളു​ക​ളി​ലും സമ്മേള​ന​ഹാ​ളു​ക​ളി​ലും കൺ​വെൻ​ഷൻസ്ഥ​ല​ങ്ങ​ളി​ലും സംഭാ​വ​ന​പ്പെ​ട്ടി​കൾ വെച്ചി​ട്ടുണ്ട്. അതല്ലെ​ങ്കിൽ jw.org എന്ന ഞങ്ങളുടെ വെബ്‌​സൈറ്റ്‌ വഴിയും നിങ്ങൾക്കു സംഭാ​വ​നകൾ അയയ്‌ക്കാ​വു​ന്ന​താണ്‌. സംഭാ​വ​ന​ക​ളു​ടെ നല്ലൊരു പങ്കും കൊടു​ക്കു​ന്നതു വെറും സാധാ​ര​ണ​ക്കാ​രായ ആളുക​ളാണ്‌; ആലയത്തി​ലെ സംഭാ​വ​ന​പ്പെ​ട്ടി​യിൽ രണ്ടു ചെറു​തു​ട്ടു​കൾ ഇട്ട, ദരി​ദ്ര​യായ വിധവ​യെ​പ്പോ​ലു​ള്ളവർ. (ലൂക്കോസ്‌ 21:1-4) യേശു​വി​ന്‍റെ പ്രശംസ പിടി​ച്ചു​പ​റ്റിയ ആ വിധവ​യെ​പ്പോ​ലെ, “ഹൃദയ​ത്തിൽ നിശ്ചയിച്ച” ഒരു തുക പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു​വേണ്ടി ‘നീക്കി​വെ​ക്കാൻ’ എല്ലാവർക്കും കഴിയും.​—1 കൊരി​ന്ത്യർ 16:2; 2 കൊരി​ന്ത്യർ 9:7.

യഹോ​വ​യെ ‘വില​യേ​റിയ വസ്‌തു​ക്കൾകൊണ്ട് ബഹുമാ​നി​ക്കാൻ’ ആഗ്രഹി​ക്കുന്ന എല്ലാവ​രെ​യും ദൈവം തുടർന്നും പ്രചോ​ദി​പ്പി​ക്കു​മെന്നു ഞങ്ങൾക്ക് ഉറപ്പുണ്ട്. രാജ്യ​പ്ര​വർത്ത​ന​ങ്ങൾക്കു​വേണ്ടി അവർ കൊടു​ക്കുന്ന ആ സംഭാ​വ​നകൾ തീർച്ച​യാ​യും യഹോ​വ​യു​ടെ ഇഷ്ടം നിറ​വേ​റ്റാൻ ഉതകും.​—സുഭാ​ഷി​തങ്ങൾ 3:9.

  • ഞങ്ങളുടെ സംഘടന മറ്റു മതങ്ങളിൽനിന്ന് വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

  • ആളുകൾ മനസ്സോ​ടെ കൊടു​ക്കുന്ന സംഭാ​വ​നകൾ എങ്ങനെ​യാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌?