വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 26

രാജ്യ​ഹാൾ നല്ല നിലയിൽ സൂക്ഷി​ക്കാൻ നമുക്ക് എന്തു ചെയ്യാം?

രാജ്യ​ഹാൾ നല്ല നിലയിൽ സൂക്ഷി​ക്കാൻ നമുക്ക് എന്തു ചെയ്യാം?

എസ്റ്റോണിയ

സിംബാബ്‌വെ

മംഗോളിയ

പോർട്ടോ റീക്കോ

ദൈവ​ത്തി​ന്‍റെ വിശു​ദ്ധ​നാ​മം വഹിക്കു​ന്ന​വ​യാണ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ രാജ്യ​ഹാ​ളു​കൾ. അതു​കൊ​ണ്ടു​തന്നെ, ആ കെട്ടിടം വൃത്തി​യു​ള്ള​തും ആകർഷ​ക​വും ആയി സൂക്ഷി​ക്കു​ന്ന​തി​ലും ആവശ്യ​മായ അറ്റകു​റ്റ​പ്പ​ണി​കൾ നടത്തു​ന്ന​തി​ലും സഹായി​ക്കു​ന്നതു വലിയ പദവി​യാ​യി ഞങ്ങൾ കാണുന്നു; അതു ഞങ്ങളുടെ വിശു​ദ്ധാ​രാ​ധ​ന​യു​ടെ ഒരു പ്രധാ​ന​ഭാ​ഗ​മാണ്‌. എല്ലാവർക്കും അതിൽ പങ്കെടു​ക്കാം.

യോഗ​ത്തി​നു ശേഷം നടക്കുന്ന ശുചീ​ക​ര​ണ​ത്തിൽ മനസ്സോ​ടെ പങ്കെടു​ക്കുക. ഓരോ യോഗ​വും കഴിഞ്ഞ് സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ രാജ്യ​ഹാൾ ചെറിയ തോതിൽ വൃത്തി​യാ​ക്കും. ആഴ്‌ച​യിൽ ഒരിക്കൽ, കുറെ​ക്കൂ​ടി വലിയ തോതി​ലുള്ള ശുചീ​ക​ര​ണ​വു​മുണ്ട്. ഈ ശുചീ​ക​ര​ണ​പ​രി​പാ​ടി​കൾ ഏകോ​പി​പ്പി​ക്കാൻ ഒരു മൂപ്പനോ ശുശ്രൂ​ഷാ​ദാ​സ​നോ ഉണ്ടായി​രി​ക്കും. എന്തൊക്കെ കാര്യങ്ങൾ ചെയ്യണ​മെന്നു കൃത്യ​മാ​യി എഴുതി​വെ​ച്ചി​ട്ടുണ്ട്. അതു നോക്കി എല്ലാം ചെയ്‌തി​ട്ടു​ണ്ടെന്ന് അദ്ദേഹം ഉറപ്പു​വ​രു​ത്തും. തറ അടിച്ചു​വാ​രുക, തുടയ്‌ക്കുക, വാക്വം ക്ലീനർ ഉപയോ​ഗിച്ച് പൊടി നീക്കം​ചെ​യ്യുക എന്നീ ജോലി​കൾ ചെയ്യാൻ കുറെ പേരു​ണ്ടാ​യി​രി​ക്കും. മറ്റു ചിലർ കസേരകൾ നേരെ​യി​ടു​ക​യോ കക്കൂസു​കൾ വൃത്തി​യാ​ക്കു​ക​യോ ചെയ്യും. ജനാല​ക​ളും കണ്ണാടി​ക​ളും വൃത്തി​യാ​ക്കുക, ചപ്പുച​വ​റു​കൾ നീക്കം ചെയ്യുക, രാജ്യ​ഹാ​ളി​ന്‍റെ പരിസ​ര​വും പൂന്തോ​ട്ട​വും വൃത്തി​യാ​ക്കുക എന്നീ ജോലി​ക​ളും ശുചീ​ക​ര​ണ​ത്തി​ന്‍റെ ഭാഗമാണ്‌. വർഷത്തിൽ ഒരിക്ക​ലെ​ങ്കി​ലും വിപു​ല​മായ ഒരു ശുചീ​ക​രണം ക്രമീ​ക​രി​ക്കാ​റുണ്ട്. ശുചീ​ക​ര​ണ​ത്തിൽ പങ്കെടു​ക്കാൻ ഞങ്ങൾക്കെ​ല്ലാ​വർക്കും സന്തോ​ഷ​മേ​യു​ള്ളൂ. ശുചീ​ക​ര​ണ​ത്തി​നു ഞങ്ങൾ കുട്ടി​ക​ളെ​യും കൂടെ​ക്കൂ​ട്ടും. ആരാധ​നാ​സ്ഥ​ല​ത്തോട്‌ ആദരവ്‌ കാണി​ക്കാൻ അങ്ങനെ അവർ പഠിക്കു​ന്നു.​—സഭാ​പ്ര​സം​ഗകൻ 5:1.

ആവശ്യ​മാ​യ അറ്റകു​റ്റ​പ്പ​ണി​ക​ളിൽ സഹായി​ക്കാൻ മുന്നോ​ട്ടു​വ​രുക. രാജ്യ​ഹാ​ളി​ന്‍റെ അകത്തോ പുറത്തോ ഏതെങ്കി​ലും അറ്റകു​റ്റ​പ്പ​ണി​കൾ ചെയ്യേ​ണ്ട​തു​ണ്ടോ എന്ന് അറിയാൻ ഓരോ വർഷവും വിശദ​മായ ഒരു പരി​ശോ​ധന നടത്താ​റുണ്ട്. ഈ പരി​ശോ​ധ​ന​യു​ടെ അടിസ്ഥാ​ന​ത്തിൽ ആവശ്യ​മായ അറ്റകു​റ്റ​പ്പ​ണി​കൾ നടത്തുന്നു. അങ്ങനെ, രാജ്യ​ഹാൾ നന്നായി സൂക്ഷി​ക്കാ​നും അനാവ​ശ്യ​ച്ചെ​ല​വു​കൾ ഒഴിവാ​ക്കാ​നും ഞങ്ങൾക്കു കഴിയു​ന്നു. (2 ദിനവൃ​ത്താ​ന്തം 24:13; 34:10) നല്ല നിലയിൽ സൂക്ഷി​ക്കുന്ന വൃത്തി​യുള്ള ഒരു രാജ്യ​ഹാൾ സത്യാ​രാ​ധ​ന​യ്‌ക്കു യോഗ്യ​മായ ഒരിട​മാണ്‌. ശുചീ​ക​ര​ണ​ത്തിൽ പങ്കെടു​ക്കു​ന്നത്‌, യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​വും ആരാധ​നാ​സ്ഥ​ല​ത്തോ​ടുള്ള ആദരവും പ്രകടി​പ്പി​ക്കാ​നുള്ള ഒരു മാർഗ​മാണ്‌. (സങ്കീർത്തനം 122:1) അതു പ്രദേ​ശത്തെ ആളുക​ളിൽ മതിപ്പു​ള​വാ​ക്കു​ക​യും ചെയ്യുന്നു.​—2 കൊരി​ന്ത്യർ 6:3.

  • രാജ്യ​ഹാ​ളു​കൾ നല്ല നിലയിൽ സൂക്ഷി​ക്കേ​ണ്ട​തി​ന്‍റെ പ്രാധാ​ന്യം എന്ത്?

  • രാജ്യ​ഹാൾ ശുചീ​ക​ര​ണ​ത്തി​നുള്ള ക്രമീ​ക​ര​ണങ്ങൾ എന്തെല്ലാം?