നിങ്ങൾ യഹോവയുടെ ഇഷ്ടം ചെയ്യുമോ?
ഇതു വായിക്കാൻ നിങ്ങൾ കാണിച്ച മനസ്സൊരുക്കത്തിനു നന്ദി. യഹോവയുടെ സാക്ഷികളെ അടുത്ത് അറിയാനും അവരുടെ പ്രവർത്തനത്തെയും സംഘടനയെയും കുറിച്ച് മനസ്സിലാക്കാനും ഇതു നിങ്ങളെ സഹായിച്ചിട്ടുണ്ടാകും. ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നതു ഞങ്ങളാണെന്നു നിങ്ങൾക്ക് ഇപ്പോൾ തോന്നുന്നില്ലേ? ദൈവത്തെക്കുറിച്ച് തുടർന്നു പഠിക്കുക. പഠിക്കുന്ന കാര്യങ്ങളെപ്പറ്റി കുടുംബാംഗങ്ങളോടും സ്നേഹിതരോടും പറയുക. ഞങ്ങളുടെകൂടെ ക്രിസ്തീയയോഗങ്ങൾക്കു പതിവായി കൂടിവരുക.—എബ്രായർ 10:23-25.
യഹോവയെക്കുറിച്ച് അറിയുന്തോറും ദൈവത്തിനു നിങ്ങളോടുള്ള സ്നേഹത്തിന്റെ ആഴം നിങ്ങൾക്കു കൂടുതൽക്കൂടുതൽ വ്യക്തമാകും. അപ്പോൾ, ആ സ്നേഹം തിരിച്ചുകൊടുക്കാൻവേണ്ടി എന്തും ചെയ്യാൻ നിങ്ങൾ തയ്യാറാകും. (1 യോഹന്നാൻ 4:8-10, 19) എന്നാൽ, ദൈവത്തോടു സ്നേഹമുണ്ടെന്നു സ്വന്തം ജീവിതംകൊണ്ട് നിങ്ങൾക്ക് എങ്ങനെ തെളിയിക്കാം? ദൈവത്തിന്റെ ധാർമികനിലവാരങ്ങൾ അനുസരിക്കുന്നതു നിങ്ങൾക്ക് എങ്ങനെ ഗുണം ചെയ്യും? ഞങ്ങളുടെകൂടെ ദൈത്തിന്റെ ഇഷ്ടം ചെയ്യാൻ നിങ്ങളെ എന്തു സഹായിക്കും? ഇവയ്ക്കുള്ള ഉത്തരങ്ങൾ കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്നതിന് നിങ്ങളെ ബൈബിൾ പഠിപ്പിക്കുന്ന വ്യക്തിക്ക് സന്തോഷമായിരിക്കും. അങ്ങനെ നിങ്ങൾക്കും കുടുംബത്തിനും, ‘നിത്യജീവന്റെ പ്രത്യാശയോടെ എന്നും ദൈവസ്നേഹത്തിൽ നിലനിൽക്കാൻ’ കഴിയും.—യൂദ 20, 21.
“എന്നും ദൈവസ്നേഹത്തിൽ നിലനിൽക്കുക” പ്രസിദ്ധീകരണം അടുത്തതായി പഠിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്. അങ്ങനെ സത്യത്തിന്റെ വഴിയിൽ തുടർന്നു നടക്കാൻ നിങ്ങൾക്കു കഴിയും!