വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 7

ആരും കൂട്ടിനില്ല എന്നോർത്ത്‌ പേടി തോന്നിയിട്ടുണ്ടോ?

ആരും കൂട്ടിനില്ല എന്നോർത്ത്‌ പേടി തോന്നിയിട്ടുണ്ടോ?

ചിത്രത്തിലെ ഈ കൊച്ചുകുട്ടിയെ കണ്ടോ? അവൻ ഒറ്റയ്‌ക്കാണ്‌, പേടിച്ചിരിക്കുയാണെന്ന് തോന്നുന്നു, അല്ലേ? മോന്‌ എപ്പോഴെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ?— എല്ലാവർക്കും ചിലപ്പോൾ അങ്ങനെയൊക്കെ തോന്നാറുണ്ട്. യഹോയുടെ കൂട്ടുകാരായിരുന്ന ചില മുതിർന്ന ആളുകൾക്കുപോലും തനിച്ചാണെന്നുള്ള തോന്നലും പേടിയും ഒക്കെ ഉണ്ടായിട്ടുണ്ട്. അവരിൽ ഒരാളാണ്‌ ഏലിയാവ്‌. നമുക്ക് അദ്ദേഹത്തെക്കുറിച്ച് ചില കാര്യങ്ങൾ നോക്കാം.

ഇസബേൽ ഏലിയാവിനെ കൊന്നുയാൻ ആഗ്രഹിച്ചു

പണ്ടുപണ്ട്, യേശു ജനിക്കുന്നതിനും മുമ്പ്, ഇസ്രായേലിൽ ജീവിച്ചിരുന്ന ഒരാളായിരുന്നു ഏലിയാവ്‌. അന്നത്തെ ഇസ്രായേൽ രാജാവായിരുന്ന ആഹാബ്‌ സത്യദൈമായ യഹോവയെ ആരാധിച്ചിരുന്നില്ല. ആഹാബും ഭാര്യ ഇസബേൽരാജ്ഞിയും വ്യാജദൈമായ ബാലിനെയാണ്‌ ആരാധിച്ചിരുന്നത്‌. അതുകൊണ്ട് ഇസ്രായേലിലെ മിക്കയാളുളും ബാലിനെ ആരാധിച്ചുതുടങ്ങി. ഇസബേൽരാജ്ഞി മഹാദുഷ്ടയായിരുന്നു. ഏലിയാവിനെയും യഹോവയെ ആരാധിക്കുന്ന മറ്റ്‌ എല്ലാവരെയും കൊന്നുയാൻ അവൾ ആഗ്രഹിച്ചു. ഏലിയാവ്‌ അപ്പോൾ എന്തു ചെയ്‌തെന്ന് അറിയാമോ?—

ഏലിയാവ്‌ ഭയപ്പെട്ട് അവിടെനിന്ന് ഓടിപ്പോയി! ദൂരെദൂരെയുള്ള ഒരു മരുഭൂമിയിലെ ഗുഹയിൽ ചെന്ന് ഒളിച്ചു! എന്തുകൊണ്ടാണ്‌ അദ്ദേഹം അങ്ങനെ ചെയ്‌തതെന്ന് മോന്‌ അറിയാമോ?— അദ്ദേഹം വല്ലാതെ ഭയന്നുപോയി! പക്ഷേ ഏലിയാവിന്‌ പേടിക്കേണ്ട കാര്യമില്ലായിരുന്നു. കാരണം, യഹോവ സഹായിക്കാൻ കഴിവുള്ള ദൈവമാണെന്ന് അദ്ദേഹത്തിന്‌ അറിയാമായിരുന്നു. മുമ്പ് യഹോയുടെ ശക്തി ഏലിയാവ്‌ കണ്ടതാണ്‌. ഒരിക്കൽ അദ്ദേഹം പ്രാർഥിച്ചപ്പോൾ യഹോവ ആകാശത്തുനിന്ന് തീ ഇറക്കിക്കൊണ്ട് ഉത്തരം നൽകി. അത്ര ശക്തനായ യഹോവ ഇപ്പോഴും ഏലിയാവിനെ സഹായിക്കുയില്ലേ?

യഹോവ എങ്ങനെയാണ്‌ ഏലിയാവിനെ സഹായിച്ചത്‌?

ഏലിയാവ്‌ ഗുഹയിൽ ഇരിക്കുമ്പോൾ യഹോവ അദ്ദേഹത്തോട്‌ ഇങ്ങനെ ചോദിച്ചു: ‘നീ ഇവിടെ എന്തു ചെയ്യുയാണ്‌?’ ഏലിയാവ്‌ ഇങ്ങനെ മറുപടി പറഞ്ഞു: ‘നിന്നെ ആരാധിക്കുന്നരിൽ ഞാൻ മാത്രമേ ബാക്കിയുള്ളൂ! ഞാൻ ഒറ്റയ്‌ക്കായി, എനിക്കു ഭയമാകുന്നു, അവർ എന്നെ കൊന്നുയും!’ യഹോയുടെ മറ്റു ദാസന്മാരെല്ലാം കൊല്ലപ്പെട്ടു എന്നാണ്‌ ഏലിയാവ്‌ വിചാരിച്ചത്‌. അപ്പോൾ യഹോവ പറഞ്ഞു: ‘അങ്ങനെയല്ല, എന്നെ ഇപ്പോഴും ആരാധിക്കുന്ന 7,000 പേർ വേറെയുണ്ട്. ധൈര്യമായിരിക്കൂ! എനിക്കുവേണ്ടി ഒരുപാടു കാര്യങ്ങൾ നീ ഇനിയും ചെയ്യാനുണ്ട്!’ ഇതു കേട്ടപ്പോൾ ഏലിയാവിന്‌ എത്ര സന്തോമായിക്കാണും, അല്ലേ?—

ഏലിയാവിന്‍റെ കഥയിൽനിന്ന് മോൻ എന്താണ്‌ മനസ്സിലാക്കേണ്ടത്‌?— മോൻ ഒറ്റയ്‌ക്കാണെന്ന് ഒരിക്കലും വിചാരിക്കരുത്‌, പേടിക്കുയും അരുത്‌! യഹോയോടും മോനോടും സ്‌നേമുള്ള ധാരാളം പേർ കൂട്ടുകാരായി മോനുണ്ട്. മാത്രമല്ല, യഹോയ്‌ക്ക് വളരെളരെ ശക്തിയുണ്ട്! എപ്പോൾ വേണമെങ്കിലും യഹോവ മോനെ സഹായിക്കും! അതുകൊണ്ട് മോൻ ഒരിക്കലും തനിച്ചല്ല, ഇപ്പോൾ സന്തോമായില്ലേ?—