വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 1

“അങ്ങയുടെ രാജ്യം വരേണമേ”

“അങ്ങയുടെ രാജ്യം വരേണമേ”

മുഖ്യവിഷയം

ദൈവരാജ്യത്തെക്കുറിച്ച്‌ യേശു പഠിപ്പി​ച്ചത്‌ എന്താ​ണെന്നു കാണുക

1, 2. യേശു​വി​ന്റെ മൂന്ന്‌ അപ്പോസ്‌ത​ല​ന്മാർ കേൾക്കെ യഹോവ ഏതു വാക്കുകൾ പറഞ്ഞു, അവരുടെ പ്രതി​ക​രണം എന്തായി​രു​ന്നു?

 ഒരു കാര്യം ചെയ്യാൻ ദൈവ​മായ യഹോവ നേരിട്ട്‌ നിങ്ങ​ളോ​ടു പറഞ്ഞാൽ നിങ്ങൾ എന്തു ചെയ്യും? കാര്യം എന്തായാ​ലും നിങ്ങൾക്ക്‌ അതു ചെയ്യാൻ വലിയ ഉത്സാഹ​മാ​യി​രി​ക്കും, അല്ലേ?

2 എ.ഡി. 32-ലെ പെസഹ കഴിഞ്ഞുള്ള സമയം. യേശു​വി​ന്റെ അപ്പോസ്‌ത​ല​ന്മാ​രായ പത്രോ​സി​നും യാക്കോ​ബി​നും യോഹ​ന്നാ​നും അതു​പോ​ലൊ​രു അനുഭ​വ​മു​ണ്ടാ​യി. (മത്തായി 17:1-5 വായി​ക്കുക.) അവരുടെ ഗുരു​വി​ന്റെ​കൂ​ടെ ‘ഉയരമുള്ള ഒരു മലയി​ലാ​യി​രു​ന്ന​പ്പോൾ,’ സ്വർഗീ​യ​രാ​ജാ​വാ​യി ഭരിക്കാൻപോ​കുന്ന യേശു​വി​ന്റെ മഹത്ത്വം അവർ ഒരു ദിവ്യ​ദർശ​ന​ത്തിൽ മുൻകൂ​ട്ടി കണ്ടു. ആ ദർശന​ത്തിൽ കാണു​ന്ന​തി​ന്റെ ബാക്കി ചെയ്യാൻ തോന്നത്തക്ക വിധം അത്ര യഥാർഥ​മാണ്‌ ആ ദർശന​മെന്നു പത്രോ​സി​നു തോന്നി. പത്രോസ്‌ സംസാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ ഒരു മേഘം അവരുടെ മുകളിൽ രൂപ​പ്പെട്ടു. ചരി​ത്ര​ത്തിൽ ഇതേവരെ, വിരലി​ലെ​ണ്ണാ​വുന്ന മനുഷ്യർക്കു മാത്രം കിട്ടി​യി​ട്ടു​ളള അസുല​ഭ​മായ ഒരു അവസരം പത്രോ​സി​നും കൂട്ടാ​ളി​കൾക്കും അന്നു കിട്ടി. യഹോ​വ​യു​ടെ ശബ്ദം അവർ കേട്ടു, അതും വളരെ വ്യക്തമാ​യി. യേശു തന്റെ മകനാ​ണെന്നു പറഞ്ഞ​ശേഷം യഹോവ ഒരു കാര്യം പ്രത്യേ​കം പറഞ്ഞു: “ഇവൻ പറയു​ന്നതു ശ്രദ്ധി​ക്കണം.” ദൈവ​ത്തിൽനി​ന്നുള്ള ആ നിർദേശം അപ്പോസ്‌ത​ല​ന്മാർ അനുസ​രി​ച്ചു. യേശു പഠിപ്പിച്ച കാര്യങ്ങൾ അവർ നന്നായി ശ്രദ്ധിച്ചു, അതുതന്നെ ചെയ്യാൻ മറ്റുള്ള​വ​രോ​ടും പറഞ്ഞു.—പ്രവൃ. 3:19-23; 4:18-20.

മറ്റ്‌ ഏതൊരു വിഷയ​ത്തെ​ക്കാ​ളും അധികം യേശു സംസാ​രി​ച്ചതു ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു.

3. പുത്രൻ പറയു​ന്നതു നമ്മൾ ശ്രദ്ധി​ക്ക​ണ​മെന്ന്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, നമ്മുടെ സവി​ശേ​ഷ​ശ്രദ്ധ അർഹി​ക്കുന്ന വിഷയം ഏതാണ്‌?

3 “ഇവൻ പറയു​ന്നതു ശ്രദ്ധി​ക്കണം” എന്ന ആ വാക്കുകൾ ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യതു നമ്മുടെ പ്രയോ​ജ​ന​ത്തി​നു​വേ​ണ്ടി​യാണ്‌. (റോമ. 15:4) എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? കാരണം, യേശു യഹോ​വ​യു​ടെ വക്താവാണ്‌. യേശു ഓരോ പ്രാവ​ശ്യ​വും പഠിപ്പി​ക്കാ​നാ​യി വായ്‌ തുറന്ന​പ്പോൾ പറഞ്ഞ​തെ​ല്ലാം, യേശു​വി​ന്റെ പിതാവ്‌ നമ്മളെ അറിയി​ക്കാൻ ആഗ്രഹിച്ച കാര്യ​ങ്ങൾത​ന്നെ​യാ​യി​രു​ന്നു. (യോഹ. 1:1, 14) മറ്റ്‌ ഏതൊരു വിഷയ​ത്തെ​ക്കാ​ളും അധികം യേശു സംസാ​രി​ച്ചതു ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചാ​യ​തു​കൊണ്ട്‌ ഈ സുപ്ര​ധാ​ന​വി​ഷയം നമ്മുടെ സവി​ശേ​ഷ​ശ്രദ്ധ അർഹി​ക്കു​ന്നു. ക്രിസ്‌തു​യേ​ശു​വും 1,44,000 സഹഭര​ണാ​ധി​പ​ന്മാ​രും ചേർന്നുള്ള, സ്വർഗ​ത്തിൽനിന്ന്‌ ഭരിക്കുന്ന ഒരു മിശി​ഹൈ​ക​ഗ​വൺമെ​ന്റാ​ണു ദൈവ​രാ​ജ്യം. (വെളി. 5:9, 10; 14:1-3; 20:6) എന്നാൽ യേശു ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ ഇത്ര​യേറെ സംസാ​രി​ച്ചത്‌ എന്തു​കൊ​ണ്ടാണ്‌? അതിന്റെ കാരണം നമുക്ക്‌ ഇപ്പോൾ നോക്കാം.

“ഹൃദയം നിറഞ്ഞു​ക​വി​യു​ന്ന​താണ്‌ . . .”

4. തന്റെ ഹൃദയ​ത്തിൽ ദൈവ​രാ​ജ്യ​ത്തിന്‌ ഒരു പ്രമു​ഖ​സ്ഥാ​ന​മു​ണ്ടെന്നു യേശു സൂചി​പ്പി​ച്ചത്‌ എങ്ങനെ?

4 യേശു​വി​ന്റെ ഹൃദയ​ത്തിൽ ദൈവ​രാ​ജ്യ​ത്തിന്‌ ഒരു പ്രമു​ഖ​സ്ഥാ​ന​മുണ്ട്‌. അങ്ങനെ പറയാ​നുള്ള കാരണം എന്താണ്‌? നമ്മുടെ വാക്കുകൾ നമ്മുടെ ഹൃദയ​ത്തി​ലേക്കു തുറക്കുന്ന ഒരു ജനാല​യാണ്‌. എന്നു​വെ​ച്ചാൽ, നമുക്ക്‌ എന്താണു ശരിക്കും പ്രധാ​ന​മെന്നു നമ്മുടെ വാക്കുകൾ വെളി​പ്പെ​ടു​ത്തു​മെന്നു സാരം. “ഹൃദയം നിറഞ്ഞു​ക​വി​യു​ന്ന​താ​ണു വായ്‌ സംസാ​രി​ക്കു​ന്നത്‌” എന്നു യേശു​തന്നെ ഒരിക്കൽ പറഞ്ഞു. (മത്താ. 12:34) കിട്ടിയ അവസര​ങ്ങ​ളി​ലെ​ല്ലാം യേശു ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ച്ചു. നാലു സുവി​ശേ​ഷ​വി​വ​ര​ണ​ങ്ങ​ളി​ലാ​യി ഏതാണ്ട്‌ 100-ലധികം പ്രാവ​ശ്യം ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പരാമർശി​ക്കു​ന്നുണ്ട്‌. അവയിൽ മിക്കതും യേശു​വി​ന്റെ വാക്കു​ക​ളാ​ണു​താ​നും. “മറ്റു നഗരങ്ങ​ളി​ലും എനിക്കു ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കേ​ണ്ട​തുണ്ട്‌. അതിനു​വേ​ണ്ടി​യാണ്‌ എന്നെ അയച്ചി​രി​ക്കു​ന്നത്‌” എന്നു പറഞ്ഞതി​ലൂ​ടെ, തന്റെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്റെ കേന്ദ്ര​വി​ഷയം ദൈവ​രാ​ജ്യ​മാ​ണെന്നു യേശു വ്യക്തമാ​ക്കി. (ലൂക്കോ. 4:43) പുനരു​ത്ഥാ​ന​ത്തി​നു ശേഷവും യേശു ശിഷ്യ​ന്മാ​രോ​ടു ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ന്നതു നിറു​ത്തി​യില്ല. (പ്രവൃ. 1:3) അതെ, യേശു​വി​ന്റെ ഹൃദയം നിറയെ ദൈവ​രാ​ജ്യ​ത്തോ​ടുള്ള വിലമ​തി​പ്പാ​യി​രു​ന്നെന്നു വ്യക്തമാണ്‌. അതി​നെ​ക്കു​റിച്ച്‌ സംസാ​രി​ക്കാൻ യേശു​വി​നെ പ്രേരി​പ്പി​ച്ച​തും അതുതന്നെ.

5-7. (എ) യഹോ​വ​യു​ടെ ഹൃദയ​ത്തിൽ ദൈവ​രാ​ജ്യ​ത്തിന്‌ ഒരു പ്രമു​ഖ​സ്ഥാ​ന​മു​ണ്ടെന്നു നമുക്ക്‌ എങ്ങനെ അറിയാം? ഉദാഹ​രണം നൽകുക. (ബി) നമ്മുടെ ഹൃദയ​ത്തിൽ ദൈവ​രാ​ജ്യ​ത്തിന്‌ ഒരു പ്രമു​ഖ​സ്ഥാ​ന​മു​ണ്ടെന്ന്‌ എങ്ങനെ തെളി​യി​ക്കാം?

5 യഹോ​വ​യു​ടെ ഹൃദയ​ത്തി​ലും ദൈവ​രാ​ജ്യ​ത്തിന്‌ ഒരു പ്രമു​ഖ​സ്ഥാ​ന​മുണ്ട്‌. അത്‌ എങ്ങനെ അറിയാം? ഓർക്കുക, യഹോ​വ​യാ​ണു തന്റെ ഏകജാ​ത​പു​ത്രനെ ലോക​ത്തി​ലേക്ക്‌ അയച്ചത്‌; പുത്രൻ പറയു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്‌ത എല്ലാ കാര്യ​ങ്ങ​ളു​ടെ​യും ഉറവും യഹോ​വ​യാണ്‌. (യോഹ. 7:16; 12:49, 50) യേശു​വി​ന്റെ ജീവി​ത​വും ശുശ്രൂ​ഷ​യും വിവരി​ക്കുന്ന നാലു സുവി​ശേ​ഷ​ഭാ​ഗ​ങ്ങ​ളി​ലെ എല്ലാ വിവര​ങ്ങ​ളു​ടെ​യും ഉറവും യഹോ​വ​ത​ന്നെ​യാണ്‌. ഇക്കാര്യം നമുക്ക്‌ ഒന്ന്‌ വിശദ​മാ​യി പരി​ശോ​ധി​ക്കാം.

‘എന്റെ ഹൃദയ​ത്തിൽ ദൈവ​രാ​ജ്യ​ത്തിന്‌ ഒരു പ്രമു​ഖ​സ്ഥാ​ന​മു​ണ്ടോ’ എന്നു നമ്മൾ ഓരോ​രു​ത്ത​രും ചിന്തി​ക്കു​ന്നതു നന്നായി​രി​ക്കും

6 നിങ്ങൾ നിങ്ങളു​ടെ കുടും​ബ​ത്തി​ന്റെ ഒരു ഫോട്ടോ ആൽബം തയ്യാറാ​ക്കു​ക​യാ​ണെന്നു കരുതുക. നിങ്ങളു​ടെ കൈയിൽ കുറെ​യ​ധി​കം ഫോ​ട്ടോ​ക​ളുണ്ട്‌. പക്ഷേ ആൽബത്തിൽ എല്ലാം കൊള്ളു​ന്നില്ല. നിങ്ങൾ എന്തു ചെയ്യും? അവയിൽ ചിലതു മാത്രം തിര​ഞ്ഞെ​ടു​ക്കും. ഒരർഥ​ത്തിൽ, യേശു​വി​ന്റെ വ്യക്തി​ത്വം കൃത്യ​മാ​യി വരച്ചു​കാ​ട്ടുന്ന ഒരു ഫോട്ടോ ആൽബം​പോ​ലെ​യാ​ണു സുവി​ശേ​ഷങ്ങൾ. ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു ചെയ്‌ത​തും പറഞ്ഞതും ആയ എല്ലാ കാര്യ​ങ്ങ​ളും സുവി​ശേ​ഷ​ങ്ങ​ളിൽ രേഖ​പ്പെ​ടു​ത്താൻ യഹോവ അതിന്റെ എഴുത്തു​കാ​രെ പ്രചോ​ദി​പ്പി​ച്ചില്ല. (യോഹ. 20:30; 21:25) പകരം, യേശു​വി​ന്റെ ശുശ്രൂ​ഷ​യു​ടെ ഉദ്ദേശ്യം എന്താ​ണെ​ന്നും യഹോ​വയ്‌ക്ക്‌ ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യം ഏതാ​ണെ​ന്നും മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന കാര്യങ്ങൾ മാത്രം രേഖ​പ്പെ​ടു​ത്താ​നാണ്‌ യഹോ​വ​യു​ടെ ആത്മാവ്‌ അവരെ പ്രചോ​ദി​പ്പി​ച്ചത്‌. (2 തിമൊ. 3:16, 17; 2 പത്രോ. 1:21) സുവി​ശേ​ഷ​വി​വ​ര​ണങ്ങൾ നിറയെ യേശു ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പഠിപ്പിച്ച കാര്യ​ങ്ങ​ളാ​യ​തു​കൊണ്ട്‌ ന്യായ​മാ​യും നമുക്ക്‌ ഒരു കാര്യം മനസ്സി​ലാ​ക്കാം—യഹോ​വ​യു​ടെ ഹൃദയ​ത്തിൽ ദൈവ​രാ​ജ്യ​ത്തിന്‌ ഒരു പ്രമു​ഖ​സ്ഥാ​ന​മുണ്ട്‌! തന്റെ രാജ്യ​ത്തെ​ക്കു​റി​ച്ചുള്ള കാര്യങ്ങൾ നമ്മളെ​ല്ലാം മനസ്സി​ലാ​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നത്‌ എത്ര വലിയ കാര്യ​മാണ്‌, അല്ലേ?

7 ‘എന്റെ ഹൃദയ​ത്തിൽ ദൈവ​രാ​ജ്യ​ത്തിന്‌ ഒരു പ്രമു​ഖ​സ്ഥാ​ന​മു​ണ്ടോ’ എന്നു നമ്മൾ ഓരോ​രു​ത്ത​രും ചിന്തി​ക്കു​ന്നതു നന്നായി​രി​ക്കും. അതിനെ നമ്മൾ വളരെ പ്രധാ​ന​പ്പെ​ട്ട​താ​യാ​ണു കാണു​ന്ന​തെ​ങ്കിൽ അതെപ്പറ്റി യേശു പറയു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ശ്രദ്ധി​ക്കാ​നും നമുക്കു താത്‌പ​ര്യ​മു​ണ്ടാ​യി​രി​ക്കും. ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റി​ച്ചും അത്‌ എപ്പോൾ, എങ്ങനെ വരു​മെ​ന്ന​തി​നെ​ക്കു​റി​ച്ചും യേശു പറഞ്ഞ കാര്യങ്ങൾ നമുക്ക്‌ ഇപ്പോൾ ശ്രദ്ധി​ക്കാം.

“അങ്ങയുടെ രാജ്യം വരേണമേ”​—എങ്ങനെ?

8. ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രാധാ​ന്യം യേശു എങ്ങനെ അവതരി​പ്പി​ച്ചു?

8 യേശു​വി​ന്റെ മാതൃ​കാ​പ്രാർഥന പരി​ശോ​ധി​ക്കുക. ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രാധാ​ന്യം അതിൽ യേശു വാക്‌ചാ​തു​ര്യ​ത്തോ​ടെ, എന്നാൽ ലളിത​മാ​യി, ചുരുക്കം വാക്കു​ക​ളിൽ അവതരി​പ്പി​ച്ചി​രി​ക്കു​ന്നതു കാണാം. ദൈവ​രാ​ജ്യം എന്തെല്ലാം നേട്ടങ്ങൾ കൈവ​രി​ക്കു​മെന്ന്‌ ആ പ്രാർഥന സൂചി​പ്പി​ച്ചു. ഏഴ്‌ അപേക്ഷകൾ അതിലുണ്ട്‌. ആദ്യത്തെ മൂന്നെണ്ണം ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള​താണ്‌. ദൈവ​നാ​മ​ത്തി​ന്റെ പരിശു​ദ്ധി കാത്തു​സൂ​ക്ഷി​ക്കൽ, ദൈവ​രാ​ജ്യ​ത്തി​ന്റെ വരവ്‌, ദൈവ​ത്തി​ന്റെ ഇഷ്ടം സ്വർഗ​ത്തി​ലെ​പ്പോ​ലെ ഭൂമി​യി​ലും നടപ്പാക്കൽ എന്നിവ​യാ​യി​രു​ന്നു അവ. (മത്തായി 6:9, 10 വായി​ക്കുക.) ആ മൂന്ന്‌ അപേക്ഷ​ക​ളും തമ്മിൽ അടുത്ത ബന്ധമുണ്ട്‌. തന്റെ പേരിന്റെ പരിശു​ദ്ധി കാത്തു​സൂ​ക്ഷി​ക്കാ​നും തന്റെ ഇഷ്ടം നടപ്പി​ലാ​ക്കാ​നും യഹോവ ഉപയോ​ഗി​ക്കുന്ന ഉപകര​ണ​മാ​ണു മിശി​ഹൈ​ക​രാ​ജ്യം.

9, 10. (എ) ദൈവ​ത്തി​ന്റെ രാജ്യം എന്തെല്ലാം മാറ്റങ്ങൾ കൊണ്ടു​വ​രും? (ബി) ബൈബി​ളി​ലെ ഏതു വാഗ്‌ദാ​നം നിറ​വേ​റു​ന്നതു കാണാ​നാ​ണു നിങ്ങൾ ഏറ്റവും ആഗ്രഹി​ക്കു​ന്നത്‌?

9 ദൈവ​ത്തി​ന്റെ രാജ്യം എന്തെല്ലാം മാറ്റങ്ങൾ കൊണ്ടു​വ​രും? “അങ്ങയുടെ രാജ്യം വരേണമേ” എന്നു പ്രാർഥി​ക്കു​മ്പോൾ ദൈവ​രാ​ജ്യം ശക്തമായ നടപടി എടുക്കാൻവേണ്ടി നമ്മൾ അപേക്ഷി​ക്കു​ക​യാണ്‌. ദൈവ​രാ​ജ്യം വരു​മ്പോൾ അതു ഭൂമി​മേ​ലുള്ള അതിന്റെ അധികാ​രം മുഴുവൻ പ്രയോ​ഗി​ക്കും. അത്‌ എല്ലാ മനുഷ്യ​ഗ​വൺമെ​ന്റു​ക​ളും ഉൾപ്പെടെ ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യെ മുഴുവൻ നീക്കി​ക്ക​ള​ഞ്ഞിട്ട്‌ നീതി കളിയാ​ടുന്ന ഒരു പുതിയ ലോകം കൊണ്ടു​വ​രും. (ദാനി. 2:44; 2 പത്രോ. 3:13) തുടർന്ന്‌, ദൈവ​രാ​ജ്യ​ഭ​ര​ണ​ത്തി​നു കീഴിൽ ഭൂമി മുഴുവൻ ഒരു പറുദീ​സ​യാ​യി മാറും. (ലൂക്കോ. 23:43) ദൈവ​ത്തി​ന്റെ ഓർമ​യി​ലു​ള്ള​വരെ വീണ്ടും ജീവനി​ലേക്കു കൊണ്ടു​വ​രും. അവർ അവരുടെ പ്രിയ​പ്പെ​ട്ട​വ​രു​മാ​യി വീണ്ടും ഒത്തു​ചേ​രും. (യോഹ. 5:28, 29) അനുസ​ര​ണ​മുള്ള മനുഷ്യർ പൂർണത നേടും. അവർ അനന്തമായ ജീവിതം ആസ്വദി​ക്കും. (വെളി. 21:3-5) ഒടുവിൽ, ദൈവ​മായ യഹോ​വ​യു​ടെ ഇഷ്ടം നടക്കുന്ന സ്ഥലമെന്ന നിലയിൽ ഭൂമി​യി​ലെ അവസ്ഥയും സ്വർഗ​ത്തി​ലേ​തു​പോ​ലെ​യാ​കും. ബൈബി​ളി​ലെ ആ വാഗ്‌ദാ​നങ്ങൾ നിറ​വേ​റു​ന്നതു കാണാൻ നിങ്ങൾ അതിയാ​യി ആഗ്രഹി​ക്കു​ന്നി​ല്ലേ? ദൈവ​രാ​ജ്യം വരാനാ​യി ഓരോ പ്രാവ​ശ്യം പ്രാർഥി​ക്കു​മ്പോ​ഴും ഈ അമൂല്യ​വാഗ്‌ദാ​നങ്ങൾ നിറ​വേ​റി​ക്കാ​ണാ​നാ​ണു നിങ്ങൾ പ്രാർഥി​ക്കു​ന്ന​തെന്ന്‌ ഓർക്കുക.

10 ദൈവ​രാ​ജ്യം ‘വരാനാ​യുള്ള’ മാതൃ​കാ​പ്രാർഥ​ന​യി​ലെ അപേക്ഷ ഇതേവരെ സാധി​ച്ചു​കി​ട്ടി​യി​ട്ടി​ല്ലെന്നു വ്യക്തമാണ്‌. ഇപ്പോ​ഴും മനുഷ്യ​ഗ​വൺമെ​ന്റു​ക​ളാ​ണ​ല്ലോ ഭരിക്കു​ന്നത്‌. നീതി കളിയാ​ടുന്ന പുതിയ ലോകം നാളി​തു​വരെ വന്നെത്തി​യി​ട്ടു​മില്ല. എന്നാൽ ഒരു സന്തോ​ഷ​വാർത്ത​യുണ്ട്‌. ദൈവ​രാ​ജ്യം സ്ഥാപി​ത​മാ​യി​ക്ക​ഴി​ഞ്ഞു! ആ സംഭവ​ത്തെ​പ്പറ്റി നമ്മൾ അടുത്ത അധ്യാ​യ​ത്തിൽ കാണും. എന്നാൽ ദൈവ​രാ​ജ്യം എപ്പോൾ സ്ഥാപി​ത​മാ​കും, അത്‌ എപ്പോൾ വരും എന്നീ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ യേശു എന്താണു പറഞ്ഞ​തെന്നു നമുക്ക്‌ ഇപ്പോൾ പരി​ശോ​ധി​ക്കാം.

ദൈവ​രാ​ജ്യം സ്ഥാപി​ത​മാ​കു​ന്നത്‌ എപ്പോ​ഴാ​യി​രി​ക്കും?

11. ദൈവ​രാ​ജ്യം സ്ഥാപി​ത​മാ​കു​ന്ന​തി​നെ​ക്കു​റിച്ച്‌ യേശു എന്തു സൂചി​പ്പി​ച്ചു?

11 ദൈവ​രാ​ജ്യം എ.ഡി. ഒന്നാം നൂറ്റാ​ണ്ടിൽ സ്ഥാപി​ത​മാ​കു​മെന്നു യേശു​വി​ന്റെ ശിഷ്യ​ന്മാ​രിൽ ചിലർ പ്രതീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും അത്‌ അന്നു സംഭവി​ക്കി​ല്ലെന്നു യേശു സൂചി​പ്പി​ച്ചു. (പ്രവൃ. 1:6) യേശു പറഞ്ഞ രണ്ടു ദൃഷ്ടാ​ന്ത​ക​ഥകൾ ഇതെക്കു​റിച്ച്‌ എന്തു പറയു​ന്നെന്നു നോക്കാം.

12. ദൈവ​രാ​ജ്യം എ.ഡി. ഒന്നാം നൂറ്റാ​ണ്ടിൽ സ്ഥാപി​ത​മാ​യി​ല്ലെന്നു ഗോത​മ്പി​നെ​യും കളക​ളെ​യും കുറി​ച്ചുള്ള ദൃഷ്ടാ​ന്തകഥ സൂചി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

12 ഗോത​മ്പി​ന്റെ​യും കളകളു​ടെ​യും ദൃഷ്ടാ​ന്തകഥ. (മത്തായി 13:24-30 വായി​ക്കുക.) സാധ്യ​ത​യ​നു​സ​രിച്ച്‌ എ.ഡി 31-ലെ വസന്തകാ​ലം. ഈ ദൃഷ്ടാ​ന്തകഥ പറഞ്ഞ​ശേഷം യേശു അതു ശിഷ്യ​ന്മാർക്കു വിശദീ​ക​രി​ച്ചു​കൊ​ടു​ത്തു. (മത്താ. 13:36-43) അതിന്റെ സാരവും അർഥവും ഇതാണ്‌: അപ്പോസ്‌ത​ല​ന്മാ​രു​ടെ മരണ​ശേഷം പിശാച്‌, ഗോത​മ്പിന്‌ (‘ദൈവ​രാ​ജ്യ​ത്തി​ന്റെ പുത്ര​ന്മാർക്ക്‌’ അഥവാ അഭിഷി​ക്ത​ക്രിസ്‌ത്യാ​നി​കൾക്ക്‌) ഇടയിൽ കള (കപട​ക്രിസ്‌ത്യാ​നി​കളെ സൂചി​പ്പി​ക്കു​ന്നു.) വിതയ്‌ക്കും. ഗോത​മ്പും കളയും വളർച്ച​യു​ടെ കാലഘ​ട്ട​ത്തിൽ ഒന്നിച്ച്‌ വളരാൻ അനുവ​ദി​ക്കും. ആ കാലഘട്ടം കൊയ്‌ത്തു​വരെ അഥവാ “വ്യവസ്ഥി​തി​യു​ടെ അവസാ​ന​കാ​ലം”വരെ നീളും. കൊയ്‌ത്തു​കാ​ലം തുടങ്ങി​ക്ക​ഴി​യു​മ്പോൾ കളകൾ പറിച്ചു​കൂ​ട്ടും. പിന്നെ, ഗോതമ്പ്‌ ശേഖരി​ക്കും. അതെ, ഈ ദൃഷ്ടാ​ന്തകഥ സൂചി​പ്പി​ക്കു​ന്ന​ത​നു​സ​രിച്ച്‌ ദൈവ​രാ​ജ്യം സ്ഥാപി​ത​മാ​കു​ന്നത്‌ എ.ഡി. ഒന്നാം നൂറ്റാ​ണ്ടി​ലല്ല, മറിച്ച്‌ വളർച്ച​യു​ടെ കാലഘട്ടം അവസാ​നി​ച്ചു​ക​ഴി​യു​മ്പോൾ മാത്ര​മാണ്‌. ഒടുവിൽ, 1914-ൽ വളർച്ച​യു​ടെ കാലഘട്ടം അവസാ​നി​ച്ചു, കൊയ്‌ത്തു​കാ​ലം തുടങ്ങു​ക​യും ചെയ്‌തു.

13. സ്വർഗ​ത്തി​ലേക്കു തിരി​ച്ചു​ചെ​ന്നാൽ ഉടൻതന്നെ താൻ മിശി​ഹൈ​ക​രാ​ജാ​വാ​യി അവരോ​ധി​ക്ക​പ്പെ​ടി​ല്ലെന്ന കാര്യം യേശു ഏതു ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ വിശദീ​ക​രി​ച്ചു?

13 മിനക​ളു​ടെ ദൃഷ്ടാ​ന്തകഥ. (ലൂക്കോസ്‌ 19:11-13 വായി​ക്കുക.) എ.ഡി. 33-ൽ, യരുശ​ലേ​മി​ലേ​ക്കുള്ള അവസാ​ന​യാ​ത്രയ്‌ക്കി​ടെ​യാ​ണു യേശു ഈ ദൃഷ്ടാ​ന്തകഥ പറഞ്ഞത്‌. അവർ യരുശ​ലേ​മിൽ എത്തിയാൽ ഉടൻതന്നെ യേശു തന്റെ രാജ്യം സ്ഥാപി​ക്കു​മെ​ന്നാ​ണു കേൾവി​ക്കാ​രിൽ ചിലർ വിചാ​രി​ച്ചത്‌. ആ ധാരണ തിരു​ത്താ​നും ദൈവ​രാ​ജ്യം സ്ഥാപി​ത​മാ​കാൻ കുറെ​യേറെ നാൾ കഴിയ​ണ​മെന്നു കാണി​ക്കാ​നും യേശു, “രാജാ​ധി​കാ​രം നേടി​യിട്ട്‌ വരാൻ ഒരു ദൂര​ദേ​ശ​ത്തേക്കു യാത്ര​യായ” ‘കുലീ​ന​നായ ഒരു മനുഷ്യ​നോ​ടു’ തന്നെത്തന്നെ താരത​മ്യ​പ്പെ​ടു​ത്തി. a യേശു​വി​ന്റെ കാര്യ​ത്തിൽ സ്വർഗ​മാ​യി​രു​ന്നു ആ ‘ദൂര​ദേശം.’ അവി​ടെ​വെച്ച്‌ യേശു​വി​നു പിതാ​വിൽനിന്ന്‌ രാജാ​വി​ന്റെ അധികാ​രം ലഭിക്കു​മാ​യി​രു​ന്നു. പക്ഷേ സ്വർഗ​ത്തി​ലേക്കു തിരി​ച്ചു​ചെ​ന്നാൽ ഉടനെ​തന്നെ, താൻ മിശി​ഹൈ​ക​രാ​ജാ​വാ​യി വാഴി​ക്ക​പ്പെ​ടി​ല്ലെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. നിയമി​ത​സ​മ​യ​മാ​കു​ന്ന​തു​വരെ യേശു ദൈവ​ത്തി​ന്റെ വലതു​വ​ശത്ത്‌ കാത്തി​രി​ക്ക​ണ​മാ​യി​രു​ന്നു. നൂറ്റാ​ണ്ടു​ക​ളോ​ളം നീണ്ട ഒരു കാത്തി​രി​പ്പാ​യി​രു​ന്നു അത്‌.—സങ്കീ. 110:1, 2; മത്താ. 22:43, 44; എബ്രാ. 10:12, 13.

ദൈവ​ത്തി​ന്റെ രാജ്യം എപ്പോൾ വരും?

14. (എ) നാല്‌ അപ്പോസ്‌ത​ല​ന്മാർ ചോദിച്ച ചോദ്യ​ത്തി​നു യേശു​വി​ന്റെ മറുപടി എന്തായി​രു​ന്നു? (ബി) യേശു​വി​ന്റെ പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​യിൽനിന്ന്‌ യേശു​വി​ന്റെ സാന്നി​ധ്യ​ത്തെ​യും ദൈവ​രാ​ജ്യ​ത്തെ​യും കുറിച്ച്‌ എന്തു മനസ്സി​ലാ​ക്കാം?

14 യേശു വധിക്ക​പ്പെ​ടു​ന്ന​തി​നു കുറച്ച്‌ ദിവസം മുമ്പ്‌ അപ്പോസ്‌ത​ല​ന്മാ​രിൽ നാലു പേർ യേശു​വി​നോട്‌ ഇങ്ങനെ ചോദി​ച്ചു: “അങ്ങയുടെ സാന്നി​ധ്യ​ത്തി​ന്റെ​യും വ്യവസ്ഥി​തി അവസാ​നി​ക്കാൻപോ​കു​ന്നു എന്നതി​ന്റെ​യും അടയാളം എന്തായി​രി​ക്കും, ഞങ്ങൾക്കു പറഞ്ഞു​ത​രാ​മോ?” (മത്താ. 24:3; മർക്കോ. 13:4) മത്തായി 2425 അധ്യാ​യ​ങ്ങ​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രവച​ന​മാ​യി​രു​ന്നു യേശു​വി​ന്റെ ഉത്തരം. അതിൽ ധാരാളം വിശദാം​ശങ്ങൾ അടങ്ങി​യി​ട്ടുണ്ട്‌. തന്റെ ‘സാന്നി​ധ്യം’ എന്ന കാലഘ​ട്ടത്തെ തിരി​ച്ച​റി​യി​ക്കുന്ന അടയാ​ള​മാ​യി ആഗോ​ള​ത​ല​ത്തിൽ സംഭവി​ക്കാൻപോ​കുന്ന പലപല കാര്യങ്ങൾ യേശു അക്കമിട്ട്‌ നിരത്തി. അതനു​സ​രിച്ച്‌, യേശു​വി​ന്റെ സാന്നി​ധ്യം തുടങ്ങുന്ന സമയത്താ​ണു ദൈവ​രാ​ജ്യം സ്ഥാപി​ത​മാ​കു​ന്നത്‌. അതു​പോ​ലെ, യേശു​വി​ന്റെ സാന്നി​ധ്യം അവസാ​നി​ക്കുന്ന സമയത്താ​ണു ദൈവ​രാ​ജ്യം വരുന്നത്‌. യേശു​വി​ന്റെ പ്രവചനം 1914 മുതൽ നിറ​വേ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെന്നു വിശ്വ​സി​ക്കാൻ ധാരാളം തെളി​വു​കൾ നമുക്കുണ്ട്‌. b അതു​കൊണ്ട്‌, ക്രിസ്‌തു​വി​ന്റെ സാന്നി​ധ്യം തുടങ്ങി​യ​തും ദൈവ​രാ​ജ്യം സ്ഥാപി​ത​മാ​യ​തും ആ വർഷം​ത​ന്നെ​യാണ്‌.

15, 16. “ഈ തലമുറ” എന്നു പറഞ്ഞത്‌ ആരെക്കു​റി​ച്ചാണ്‌?

15 എങ്കിൽ എപ്പോ​ഴാ​യി​രി​ക്കും ദൈവ​രാ​ജ്യം വരുന്നത്‌? അതു സംഭവി​ക്കുന്ന കൃത്യ​സ​മയം യേശു വെളി​പ്പെ​ടു​ത്തി​യില്ല. (മത്താ. 24:36) എന്നാൽ ഇപ്പോൾ അതു വളരെ അടു​ത്തെ​ത്തി​യെന്ന്‌ ഉറപ്പു തരുന്ന ഒരു കാര്യം യേശു പറഞ്ഞു. പ്രവച​ന​ത്തിൽ പറഞ്ഞ അടയാളം നിറ​വേ​റു​ന്നത്‌ “ഈ തലമുറ”യിൽപ്പെ​ട്ടവർ കണ്ടതിനു ശേഷമാ​യി​രി​ക്കും ദൈവ​രാ​ജ്യം വരുക​യെന്നു യേശു സൂചി​പ്പി​ച്ചു. (മത്തായി 24:32-34 വായി​ക്കുക.) “ഈ തലമുറ” എന്നു യേശു പറഞ്ഞത്‌ ആരെ ഉദ്ദേശി​ച്ചാണ്‌? യേശു പറഞ്ഞ കാര്യം നമുക്ക്‌ ഒന്നു വിശദ​മാ​യി നോക്കാം.

16 “ഈ തലമുറ.” യേശു അവിശ്വാ​സി​കളെ ഉദ്ദേശി​ച്ചാ​ണോ ഇതു പറഞ്ഞത്‌? അല്ല. ഇതു മനസ്സി​ലാ​ക്കാൻ യേശു ആരോ​ടാണ്‌ ഇതു പറഞ്ഞ​തെന്നു ശ്രദ്ധി​ക്കുക. ‘തനിച്ച്‌ യേശു​വി​ന്റെ അടുത്ത്‌ ചെന്ന’ ചില അപ്പോസ്‌ത​ല​ന്മാ​രോ​ടാ​ണു യേശു ഈ പ്രവചനം പറഞ്ഞത്‌. (മത്താ. 24:3) താമസി​യാ​തെ​തന്നെ അപ്പോസ്‌ത​ല​ന്മാർ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യ​പ്പെ​ടു​മാ​യി​രു​ന്നു. യേശു ഇതു പറഞ്ഞ സന്ദർഭ​ത്തെ​ക്കു​റി​ച്ചും ഒന്നു ചിന്തി​ക്കുക. “ഈ തലമുറ”യെക്കു​റിച്ച്‌ പറഞ്ഞതി​നു തൊട്ടു​മുമ്പ്‌ യേശു പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “അത്തി മരത്തിന്റെ ദൃഷ്ടാ​ന്ത​ത്തിൽനിന്ന്‌ പഠിക്കുക: അതിന്റെ ഇളങ്കൊ​മ്പു തളിർക്കു​മ്പോൾ വേനൽ അടു​ത്തെന്നു നിങ്ങൾ അറിയു​ന്ന​ല്ലോ. അതു​പോ​ലെ, ഇതെല്ലാം കാണു​മ്പോൾ മനുഷ്യ​പു​ത്രൻ അടുത്ത്‌ എത്തി​യെന്ന്‌, അവൻ വാതിൽക്ക​ലു​ണ്ടെന്ന്‌, മനസ്സി​ലാ​ക്കി​ക്കൊ​ള്ളുക.” യേശു “വാതിൽക്ക​ലു​ണ്ടെന്നു” തിരി​ച്ച​റി​യു​ന്നത്‌ അവിശ്വാ​സി​കളല്ല, യേശു​വി​ന്റെ അഭിഷി​ക്ത​രായ അനുഗാ​മി​ക​ളാ​യി​രി​ക്കും. അവരാണു യേശു മൂൻകൂ​ട്ടി​പ്പറഞ്ഞ കാര്യങ്ങൾ കാണു​ന്ന​തും അതിന്റെ പ്രാധാ​ന്യം മനസ്സി​ലാ​ക്കു​ന്ന​തും. അതു​കൊണ്ട്‌ “ഈ തലമുറ”യെക്കു​റിച്ച്‌ പറഞ്ഞ​പ്പോൾ യേശു​വി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നതു തന്റെ അഭിഷി​ക്ത​രായ അനുഗാ​മി​ക​ളാണ്‌.

17. “തലമുറ,” “ഇതെല്ലാം” എന്നീ പദപ്ര​യോ​ഗ​ങ്ങ​ളു​ടെ അർഥം എന്താണ്‌?

17 “ഇതെല്ലാം സംഭവി​ക്കു​ന്ന​തു​വരെ . . . ഒരു കാരണ​വ​ശാ​ലും നീങ്ങി​പ്പോ​കില്ല.” ഈ വാക്കുകൾ എങ്ങനെ​യാ​ണു നിറ​വേ​റുക? ഇതിന്‌ ഉത്തരം കിട്ടാൻ നമ്മൾ രണ്ടു കാര്യങ്ങൾ അറിയണം: “തലമുറ” എന്നതിന്റെ അർഥവും “ഇതെല്ലാം” എന്നതിന്റെ അർഥവും. ഒരു പ്രത്യേ​ക​കാ​ലത്ത്‌ ജീവി​ച്ചി​രി​ക്കുന്ന വിവി​ധ​പ്രാ​യ​ക്കാ​രായ ആളുക​ളെ​യാ​ണു “തലമുറ” എന്ന പദം മിക്ക​പ്പോ​ഴും അർഥമാ​ക്കു​ന്നത്‌. ഒരു തലമു​റയ്‌ക്ക്‌ അവസാ​ന​മുണ്ട്‌, അതു വളരെ​യ​ധി​കം നീണ്ടു​പോ​കില്ല. (പുറ. 1:6) “ഇതെല്ലാം” എന്ന പ്രയോ​ഗം അർഥമാ​ക്കു​ന്നതു യേശു​വി​ന്റെ സാന്നി​ധ്യ​കാ​ലത്ത്‌ സംഭവി​ക്കു​മെന്നു മുൻകൂ​ട്ടി​പ്പറഞ്ഞ എല്ലാ കാര്യ​ങ്ങ​ളു​മാണ്‌. 1914-ൽ തുടങ്ങി “മഹാകഷ്ടത”യിൽ അവസാ​നി​ക്കുന്ന ഒരു കാലഘ​ട്ട​ത്തി​ലാ​യി​രി​ക്കും അവ സംഭവി​ക്കുക.—മത്താ. 24:21.

18, 19. “ഈ തലമുറ”യെക്കു​റി​ച്ചുള്ള യേശു​വി​ന്റെ വാക്കുകൾ നമ്മൾ എങ്ങനെ​യാ​ണു മനസ്സി​ലാ​ക്കേ​ണ്ടത്‌, ഇതിൽനിന്ന്‌ നമുക്ക്‌ എന്തു നിഗമ​ന​ത്തി​ലെ​ത്താം?

18 അങ്ങനെ​യെ​ങ്കിൽ, “ഈ തലമുറ”യെക്കു​റി​ച്ചുള്ള യേശു​വി​ന്റെ വാക്കുകൾ നമ്മൾ എങ്ങനെ​യാ​ണു മനസ്സി​ലാ​ക്കേ​ണ്ടത്‌? കുറച്ച്‌ കാല​ത്തേ​ക്കെ​ങ്കി​ലും സമകാ​ലി​ക​രാ​യി ജീവിച്ച അഭിഷി​ക്ത​രു​ടെ രണ്ടു കൂട്ടം ‘ഈ തലമു​റ​യിൽ’ ഉൾപ്പെ​ടു​ന്നു. 1914-ൽ അടയാളം നിറ​വേ​റാൻ തുടങ്ങി​യതു കണ്ട അഭിഷി​ക്ത​രാണ്‌ ആദ്യത്തെ കൂട്ടം. അവരെ​ല്ലാം മരിക്കു​ന്ന​തി​നു മുമ്പ്‌ അഭിഷി​ക്ത​രാ​യ​വ​രാ​ണു രണ്ടാമത്തെ കൂട്ടം. ഈ രണ്ടാമത്തെ കൂട്ടത്തിൽപ്പെട്ട കുറച്ച്‌ പേരെ​ങ്കി​ലും വരാൻപോ​കുന്ന മഹാക​ഷ്ട​ത​യു​ടെ തുടക്കം കാണാൻ ജീവി​ച്ചി​രി​ക്കും. രണ്ടു കൂട്ടത്തിൽപ്പെ​ട്ട​വ​രും കുറച്ച്‌ കാല​ത്തേ​ക്കെ​ങ്കി​ലും അഭിഷി​ക്ത​രെന്ന നിലയിൽ സമകാ​ലി​ക​രാ​യി ജീവി​ച്ച​തു​കൊണ്ട്‌ അവരെ ഒരൊറ്റ തലമു​റ​യാ​യി കണക്കാ​ക്കാം. c

19 ഇതിൽനിന്ന്‌ നമുക്ക്‌ എന്തു നിഗമ​ന​ത്തി​ലെ​ത്താം? എന്തായാ​ലും നമുക്കു ചില കാര്യങ്ങൾ അറിയാം. രാജ്യാ​ധി​കാ​ര​ത്തോ​ടെ​യുള്ള യേശു​വി​ന്റെ സാന്നി​ധ്യ​ത്തി​ന്റെ അടയാളം ഭൂമി​യി​ലെ​വി​ടെ നോക്കി​യാ​ലും ഇന്നു വ്യക്തമാണ്‌. അതോ​ടൊ​പ്പം, “ഈ തലമുറ”യുടെ ഭാഗമാ​യി ഇപ്പോ​ഴും ജീവി​ച്ചി​രി​ക്കുന്ന അഭിഷി​ക്തർക്കു പ്രായം കൂടി​വ​രു​ക​യു​മാണ്‌. എങ്കിലും മഹാകഷ്ടത തുടങ്ങു​ന്ന​തി​നു മുമ്പ്‌ അവരെ​ല്ലാ​വ​രും മരിച്ചു​തീ​രു​ക​യില്ല. അതു​കൊണ്ട്‌ വളരെ പെട്ടെ​ന്നു​തന്നെ ദൈവ​രാ​ജ്യം വരു​മെ​ന്നും അതു ഭൂമി​മേൽ ഭരണം നടത്തി​ത്തു​ട​ങ്ങു​മെ​ന്നും നമുക്കു ന്യായ​മാ​യും അനുമാ​നി​ക്കാം. യേശു നമ്മളെ പ്രാർഥി​ക്കാൻ പഠിപ്പിച്ച, “അങ്ങയുടെ രാജ്യം വരേണമേ” എന്ന പ്രാർഥ​ന​യു​ടെ ഉത്തരം നമ്മുടെ സ്വന്തക​ണ്ണാൽ കാണു​മ്പോൾ നമുക്ക്‌ എത്രമാ​ത്രം ആവേശം തോന്നും, അല്ലേ?

20. ഏത്‌ അതി​പ്ര​ധാ​ന​വി​ഷ​യ​മാണ്‌ ഈ പ്രസി​ദ്ധീ​ക​രണം വിശദീ​ക​രി​ക്കു​ന്നത്‌, അടുത്ത അധ്യാ​യ​ത്തിൽ എന്തു പരി​ശോ​ധി​ക്കും?

20 തന്റെ പുത്ര​നെ​ക്കു​റിച്ച്‌ യഹോവ നേരിട്ട്‌ സ്വർഗ​ത്തിൽനിന്ന്‌ പറഞ്ഞ കാര്യം, “ഇവൻ പറയു​ന്നതു ശ്രദ്ധി​ക്കണം” എന്ന ആ വാക്കുകൾ, നമുക്ക്‌ ഒരിക്ക​ലും മറക്കാ​തി​രി​ക്കാം. വാസ്‌ത​വ​ത്തിൽ, സത്യ​ക്രിസ്‌ത്യാ​നി​ക​ളായ നമ്മൾ ആ ദിവ്യ​നിർദേശം അനുസ​രി​ക്കാൻ ഉത്സാഹ​മു​ള്ള​വ​രാണ്‌. ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ യേശു പറഞ്ഞതും പഠിപ്പി​ച്ച​തും ആയ എല്ലാ കാര്യ​ങ്ങ​ളി​ലും നമുക്കു വലിയ താത്‌പ​ര്യ​മുണ്ട്‌. ദൈവ​രാ​ജ്യം ഇതുവരെ കൈവ​രിച്ച നേട്ടങ്ങ​ളും ഭാവി​യിൽ ചെയ്യാ​നി​രി​ക്കുന്ന കാര്യ​ങ്ങ​ളും നമ്മുടെ സവി​ശേ​ഷ​ശ്രദ്ധ അർഹി​ക്കു​ന്നു. ആ അതി​പ്ര​ധാ​ന​വി​ഷ​യ​മാണ്‌ ഈ പ്രസി​ദ്ധീ​ക​രണം വിശദീ​ക​രി​ക്കു​ന്നത്‌. സ്വർഗ​ത്തിൽ ദൈവ​രാ​ജ്യം ജനിച്ച​തി​നെ​ത്തു​ടർന്നു​ണ്ടായ ആവേശ​ജ​ന​ക​മായ സംഭവ​വി​കാ​സ​ങ്ങ​ളാണ്‌ അടുത്ത അധ്യാ​യ​ത്തിൽ!

a യേശു​വി​ന്റെ ദൃഷ്ടാ​ന്തകഥ കേട്ട​പ്പോൾ മഹാനായ ഹെരോ​ദി​ന്റെ മകൻ അർക്കെ​ല​യൊ​സിന്റ കാര്യം കേൾവി​ക്കാ​രു​ടെ മനസ്സി​ലേക്കു വന്നുകാ​ണും. യഹൂദ്യ​യും മറ്റു പ്രദേ​ശ​ങ്ങ​ളും ഭരിക്കാ​നുള്ള അനന്തരാ​വ​കാ​ശി​യാ​യി അർക്കെ​ല​യൊ​സി​നെ നിയമി​ച്ചി​ട്ടാ​യി​രു​ന്നു ഹെരോദ്‌ മരിച്ചത്‌. എന്നാൽ ഭരണം തുടങ്ങു​ന്ന​തി​നു മുമ്പ്‌ അഗസ്റ്റസ്‌ സീസറി​ന്റെ അനുമതി നേടാൻ അർക്കെ​ല​യൊസ്‌ ദീർഘ​ദൂ​രം യാത്ര ചെയ്‌ത്‌ റോമിൽ ചെല്ലണ​മാ​യി​രു​ന്നു.

c ആദ്യകൂ​ട്ട​ത്തി​ലെ അവസാ​നത്തെ ആളും മരിച്ച​ശേഷം അഭിഷി​ക്ത​രായ ആരും “ഈ തലമുറ”യുടെ ഭാഗമല്ല. മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, 1914-ലെ കഷ്ടത നിറഞ്ഞ നാളു​ക​ളു​ടെ തുടക്ക​ത്തിന്‌ അഥവാ “പ്രസവ​വേ​ദ​ന​യു​ടെ ആരംഭ”ത്തിനു സാക്ഷി​ക​ളായ അഭിഷി​ക്ത​രെ​ല്ലാം മരിച്ച​ശേഷം അഭിഷി​ക്ത​രാ​കു​ന്നവർ “ഈ തലമുറ”യിൽപ്പെ​ടില്ല.—മത്താ. 24:8.