വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 2

സ്വർഗ​ത്തിൽ ദൈവ​രാ​ജ്യം ജനിച്ചി​രി​ക്കു​ന്നു

സ്വർഗ​ത്തിൽ ദൈവ​രാ​ജ്യം ജനിച്ചി​രി​ക്കു​ന്നു

മുഖ്യവിഷയം

ദൈവരാജ്യത്തിന്റെ ജനനത്തി​നാ​യി ദൈവ​ജനം തയ്യാറാ​യി​രു​ന്നത്‌ എങ്ങനെ?

1, 2. ലോക​ച​രി​ത്ര​ത്തി​ലെ​തന്നെ ഏറ്റവും സുപ്ര​ധാ​ന​മായ സംഭവം ഏത്‌, മനുഷ്യ​രാ​രും അതു നേരിട്ട്‌ കാണാ​ത്ത​തിൽ അതിശ​യി​ക്കേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

 ചരി​ത്ര​ത്തി​ലെ ഒരു നിർണാ​യ​ക​കാ​ല​ഘ​ട്ട​ത്തി​നു സാക്ഷി​യാ​കാൻ കഴിഞ്ഞി​രു​ന്നെ​ങ്കിൽ എന്ന്‌ എപ്പോ​ഴെ​ങ്കി​ലും ആഗ്രഹി​ച്ചി​ട്ടു​ണ്ടോ? പലരും അങ്ങനെ ചിന്തി​ക്കാ​റുണ്ട്‌. പക്ഷേ ഒന്ന്‌ ഓർത്തു​നോ​ക്കൂ: അതു​പോ​ലെ സംഭവ​ബ​ഹു​ല​മാ​യൊ​രു കാലത്ത്‌ ജീവി​ച്ചി​രു​ന്നാ​ലും ആ മാറ്റത്തി​നു തിരി​കൊ​ളു​ത്തിയ ചില സംഭവങ്ങൾ നിങ്ങൾ നേരിട്ട്‌ കണ്ടിട്ടു​ണ്ടാ​കു​മോ? സാധ്യ​ത​യില്ല. കാലങ്ങ​ളാ​യി അധികാ​ര​ത്തി​ലി​രി​ക്കുന്ന പല ഭരണകൂ​ട​ങ്ങ​ളും നിലം​പൊ​ത്താൻ കാരണ​മായ സംഭവങ്ങൾ ചരി​ത്ര​ത്താ​ളു​ക​ളിൽ നിറഞ്ഞു​നിൽക്കു​ന്നു​ണ്ടെ​ങ്കി​ലും അതു പലപ്പോ​ഴും പൊതു​ജനം നേരിട്ട്‌ കണ്ടിട്ടു​ണ്ടാ​ക​ണ​മെ​ന്നില്ല. മിക്ക​പ്പോ​ഴും ചരിത്രം ഗതിമാ​റി ഒഴുകാൻ കാരണ​മാ​കുന്ന പല മാറ്റങ്ങ​ളും നടക്കു​ന്നത്‌ ഇരു​ചെ​വി​യ​റി​യാ​തെ ഒരു രാജസ​ദ​സ്സി​ലോ ആലോ​ച​നാ​മു​റി​യി​ലോ ചില​പ്പോൾ ഒരു ഗവൺമെന്റ്‌ ഓഫീ​സി​ലോ ഒക്കെയാ​യി​രി​ക്കും. അടച്ചിട്ട മുറി​കൾക്കു​ള്ളിൽ നടക്കുന്ന അത്തരം സംഭവങ്ങൾ പക്ഷേ ദശലക്ഷ​ങ്ങ​ളു​ടെ ജീവി​തം​തന്നെ മാറ്റി​മ​റി​ച്ചേ​ക്കാം.

2 ലോക​ച​രി​ത്ര​ത്തി​ലെ​തന്നെ ഏറ്റവും സുപ്ര​ധാ​ന​മായ സംഭവ​ത്തി​ന്റെ കാര്യ​മോ? അതു ദശലക്ഷ​ങ്ങ​ളു​ടെ ജീവി​തത്തെ സ്വാധീ​നി​ച്ചി​രി​ക്കു​ന്നു. പക്ഷേ ആ സംഭവം മനുഷ്യ​രാ​രും നേരിട്ട്‌ കണ്ടിട്ടില്ല. അതെ, സ്വർഗ​ത്തിൽ ദൈവ​രാ​ജ്യം ജനിച്ച​തി​നെ​ക്കു​റി​ച്ചാ​ണു പറഞ്ഞു​വ​രു​ന്നത്‌. വളരെ പെട്ടെ​ന്നു​തന്നെ ഈ ലോക​വ്യ​വ​സ്ഥി​തി​യെ മുഴു​വ​നും നശിപ്പി​ക്കാൻപോ​കുന്ന ആ മിശി​ഹൈ​ക​ഗ​വൺമെ​ന്റി​നെ​പ്പറ്റി വളരെ​ക്കാ​ലം മുമ്പേ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്ന​താണ്‌. (ദാനി​യേൽ 2:34, 35, 44, 45 വായി​ക്കുക.) ആ ചരി​ത്ര​മു​ഹൂർത്ത​ത്തി​നു മനുഷ്യ​രാ​രും സാക്ഷി​ക​ള​ല്ലാ​യി​രു​ന്നു എന്നു​വെച്ച്‌, യഹോവ അതു മനുഷ്യ​രിൽനിന്ന്‌ മനഃപൂർവം മറച്ചു​വെ​ച്ച​താ​ണെന്നു വിചാ​രി​ക്ക​ണോ? അതോ യഹോവ മുൻകൂ​ട്ടി അതിനു​വേണ്ടി തന്റെ വിശ്വസ്‌ത​ജ​നത്തെ ഒരുക്കി​യി​രു​ന്നോ? നമുക്കു നോക്കാം.

‘എന്റെ സന്ദേശ​വാ​ഹകൻ . . . എനിക്ക്‌ ഒരു വഴി തെളി​ക്കും’

3-5. (എ) മലാഖി 3:1-ലെ ‘ഉടമ്പടി​യു​ടെ സന്ദേശ​വാ​ഹകൻ’ ആരായി​രു​ന്നു? (ബി) ‘ഉടമ്പടി​യു​ടെ സന്ദേശ​വാ​ഹകൻ’ ആലയത്തി​ലേക്കു വരുന്ന​തി​നു മുമ്പ്‌ എന്തു സംഭവി​ക്ക​ണ​മാ​യി​രു​ന്നു?

3 മിശി​ഹൈ​ക​രാ​ജ്യ​ത്തി​ന്റെ ജനനത്തി​നു​വേണ്ടി തന്റെ ജനത്തെ ഒരുക്ക​ണ​മെ​ന്നുള്ള ഉദ്ദേശ്യം പുരാ​ത​ന​കാ​ലം മുതലേ യഹോ​വ​യു​ടെ മനസ്സി​ലു​ണ്ടാ​യി​രു​ന്നു. മലാഖി 3:1-ലെ പ്രവചനം അതിന്‌ ഒരു ഉദാഹ​ര​ണ​മാണ്‌. അവിടെ പറയുന്നു: “ഇതാ! ഞാൻ എന്റെ സന്ദേശ​വാ​ഹ​കനെ അയയ്‌ക്കു​ന്നു. അവൻ എനിക്ക്‌ ഒരു വഴി തെളി​ക്കും. പെട്ടെ​ന്നു​തന്നെ നിങ്ങൾ അന്വേ​ഷി​ക്കുന്ന കർത്താവ്‌ തന്റെ ആലയത്തി​ലേക്കു വരും. നിങ്ങളു​ടെ പ്രിയ​ങ്ക​ര​നായ, ഉടമ്പടി​യു​ടെ സന്ദേശ​വാ​ഹ​ക​നും വരും.”

4 ആ പ്രവച​ന​ത്തി​ന്റെ ആധുനി​ക​കാ​ല​നി​വൃ​ത്തി​യിൽ, തന്റെ ആത്മീയ​മായ ആലയത്തി​ന്റെ മുറ്റത്ത്‌ സേവി​ക്കു​ന്ന​വരെ, അതായത്‌ ഭൂമി​യി​ലുള്ള ദൈവ​ജ​നത്തെ, പരി​ശോ​ധി​ക്കാൻ യഹോവ എന്ന “കർത്താവ്‌” എപ്പോ​ഴാ​ണു വന്നത്‌? ‘ഉടമ്പടി​യു​ടെ സന്ദേശ​വാ​ഹ​കന്റെ’കൂടെ​യാണ്‌ യഹോവ വരുക​യെന്നു പ്രവചനം വിശദീ​ക​രി​ക്കു​ന്നു. ആരായി​രു​ന്നു ആ സന്ദേശ​വാ​ഹകൻ? അതു മിശി​ഹൈ​ക​രാ​ജാ​വായ ക്രിസ്‌തു​യേ​ശു​ത​ന്നെ​യാണ്‌. (ലൂക്കോ. 1:68-73) പുതു​താ​യി അവരോ​ധി​ക്ക​പ്പെട്ട രാജാ​വെന്ന നിലയിൽ ക്രിസ്‌തു, ഭൂമി​യി​ലെ ദൈവ​ജ​നത്തെ പരി​ശോ​ധി​ക്കു​ക​യും ശുദ്ധീ​ക​രി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു.​—1 പത്രോ. 4:17.

5 എന്നാൽ, മലാഖി 3:1-ന്റെ ആദ്യഭാ​ഗത്ത്‌ വേറൊ​രു ‘സന്ദേശ​വാ​ഹ​കനെ’ക്കുറിച്ച്‌ പറയു​ന്നുണ്ട്‌. അത്‌ ആരായി​രു​ന്നു? പ്രവച​ന​ത്തിൽ പറയുന്ന ആ വ്യക്തി മിശി​ഹൈ​ക​രാ​ജാ​വി​ന്റെ സാന്നി​ധ്യ​ത്തിന്‌ ഏറെ മുമ്പു​തന്നെ രംഗ​ത്തെ​ത്തു​മാ​യി​രു​ന്നു. എന്നാൽ 1914-നു മുമ്പുള്ള ദശകങ്ങ​ളിൽ അങ്ങനെ ആരെങ്കി​ലും മിശി​ഹൈ​ക​രാ​ജാ​വി​നു ‘വഴി തെളി​ച്ചോ?’

6. വരാനി​രി​ക്കുന്ന സംഭവ​ങ്ങൾക്കു​വേണ്ടി ദൈവ​ജ​നത്തെ ഒരുക്കാ​നാ​യി വന്ന ആദ്യത്തെ ‘സന്ദേശ​വാ​ഹകൻ’ ആര്‌?

6 യഹോ​വ​യു​ടെ ജനത്തിന്റെ ആവേശ​ജ​ന​ക​മായ ആധുനി​ക​കാ​ല​ച​രി​ത്ര​ത്തിൽ അതു​പോ​ലുള്ള പല ചോദ്യ​ങ്ങൾക്കും ഉത്തരമുണ്ട്‌. ഈ പ്രസി​ദ്ധീ​ക​ര​ണ​ത്തി​ലു​ട​നീ​ളം നമ്മൾ അവ പരി​ശോ​ധി​ക്കും. ചരിത്രം സാക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത​നു​സ​രിച്ച്‌ 19-ാം നൂറ്റാ​ണ്ടി​ന്റെ അവസാ​ന​ത്തോ​ട​ടുത്ത്‌, സത്യ​ക്രിസ്‌ത്യാ​നി​ക​ളു​ടെ ചെറി​യൊ​രു സംഘം രൂപ​പ്പെ​ട്ടു​വ​രു​ന്നു​ണ്ടാ​യി​രു​ന്നു. ധാരാളം വരുന്ന കപട​ക്രിസ്‌ത്യാ​നി​കൾക്കി​ട​യിൽ വേറി​ട്ടു​നിൽക്കുന്ന, വിശ്വസ്‌ത​രാ​യ​വ​രു​ടെ ഒരേ ഒരു കൂട്ടമാ​യി​രു​ന്നു അവർ. ബൈബിൾവി​ദ്യാർഥി​കൾ എന്ന്‌ അവർ അറിയ​പ്പെട്ടു. അവർക്ക്‌ ആത്മീയ​മാർഗ​നിർദേശം കൊടു​ത്തു​കൊ​ണ്ടും വരാനി​രി​ക്കുന്ന സംഭവ​ങ്ങൾക്കാ​യി അവരെ ഒരുക്കി​ക്കൊ​ണ്ടും ദൈവ​ജ​ന​ത്തിന്‌ ഇടയിൽ നേതൃ​ത്വ​മെ​ടുത്ത ചാൾസ്‌ റ്റി. റസ്സൽ സഹോ​ദ​ര​നും അദ്ദേഹ​ത്തി​ന്റെ അടുത്ത സഹകാ​രി​ക​ളും, മുൻകൂ​ട്ടി​പ്പറഞ്ഞ ‘സന്ദേശ​വാ​ഹ​ക​നാ​യി’ പ്രവർത്തി​ച്ചു. ആ ‘സന്ദേശ​വാ​ഹകൻ’ അതു ചെയ്‌ത നാലു വിധങ്ങൾ നമുക്കു നോക്കാം.

സത്യത്തിൽ അധിഷ്‌ഠി​ത​മായ ആരാധന

7, 8. (എ) ദേഹി അമർത്യ​മാ​ണെന്ന പഠിപ്പി​ക്കൽ തെറ്റാ​ണെന്നു വെളി​പ്പെ​ടു​ത്താൻ 1800-കളിൽ നേതൃ​ത്വ​മെ​ടു​ത്തത്‌ ആര്‌? (ബി) സി. റ്റി. റസ്സൽ സഹോ​ദ​ര​നും അടുത്ത സഹകാ​രി​ക​ളും മറ്റ്‌ ഏതെല്ലാം ഉപദേ​ശങ്ങൾ തെറ്റാ​ണെന്നു തെളി​യി​ച്ചു?

7 അവർ പ്രാർഥ​നാ​പൂർവം പഠനങ്ങൾ നടത്തി; സുവ്യ​ക്ത​മായ ബൈബി​ളു​പ​ദേ​ശ​ങ്ങ​ളു​ടെ കാര്യ​ത്തിൽ പരസ്‌പരം യോജി​ച്ചു, അവ ശേഖരിച്ച്‌ പ്രസി​ദ്ധീ​ക​രി​ച്ചു. നൂറ്റാ​ണ്ടു​ക​ളോ​ളം ക്രൈസ്‌ത​വ​ലോ​കം ആത്മീയ​മായ അന്ധകാ​ര​ത്തിൽ മുങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. അതിന്റെ പല ഉപദേ​ശ​ങ്ങ​ളു​ടെ​യും ഉത്ഭവം വ്യാജ​മ​ത​ങ്ങ​ളിൽനി​ന്നാ​യി​രു​ന്നു. അതിന്റെ വലി​യൊ​രു ഉദാഹ​ര​ണ​മാ​ണു ദേഹി അമർത്യ​മാ​ണെന്ന പഠിപ്പി​ക്കൽ. പക്ഷേ 1800-കളിൽ ആത്മാർഥ​ഹൃ​ദ​യ​രായ ചില ബൈബിൾവി​ദ്യാർഥി​കൾ നടത്തിയ സൂക്ഷ്‌മ​മായ പഠനത്തിൽ അതിനു ദൈവ​വ​ച​ന​ത്തി​ന്റെ പിന്തു​ണ​യി​ല്ലെന്നു തെളിഞ്ഞു. സാത്താ​നിൽനിന്ന്‌ വന്ന ആ ഉപദേ​ശ​ത്തി​ന്റെ മുഖം​മൂ​ടി നീക്കാ​നാ​യി ഹെൻട്രി ഗ്രൂ, ജോർജ്‌ സ്റ്റെറ്റ്‌സൺ, ജോർജ്‌ സ്റ്റോഴ്‌സ്‌ എന്നിവർ ധൈര്യ​സ​മേതം ലേഖനങ്ങൾ എഴുതു​ക​യും പ്രഭാ​ഷ​ണങ്ങൾ നടത്തു​ക​യും ചെയ്‌തു. a അവരുടെ പ്രവർത്തനം സി. റ്റി. റസ്സൽ സഹോ​ദ​ര​നെ​യും അദ്ദേഹ​ത്തി​ന്റെ അടുത്ത സഹകാ​രി​ക​ളെ​യും കാര്യ​മാ​യി സ്വാധീ​നി​ച്ചു.

8 ദേഹി അമർത്ത്യ​മാ​ണെന്ന ആശയവു​മാ​യി അടുത്ത ബന്ധമുള്ള മറ്റ്‌ ഉപദേ​ശ​ങ്ങ​ളെ​ല്ലാം തെറ്റാ​ണെ​ന്നും അവ ആശയക്കു​ഴ​പ്പ​മു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും ബൈബിൾവി​ദ്യാർഥി​ക​ളു​ടെ ആ ചെറിയ കൂട്ടം കണ്ടെത്തി. നല്ല ആളുക​ളെ​ല്ലാം സ്വർഗ​ത്തിൽ പോകു​മെ​ന്നും ദുഷ്ടരായ ആളുക​ളു​ടെ അമർത്യ​മായ ദേഹിയെ ദൈവം നരകത്തി​ലെ കെടാത്ത തീയി​ലിട്ട്‌ ദണ്ഡിപ്പി​ക്കു​മെ​ന്നും ഉള്ള ഉപദേശം അതിന്‌ ഉദാഹ​ര​ണ​മാണ്‌. ആ നുണക​ളു​ടെ മറ നീക്കാൻ റസ്സൽ സഹോ​ദ​ര​നും അദ്ദേഹ​ത്തി​ന്റെ അടുത്ത സഹകാ​രി​ക​ളും മുന്നി​ട്ടി​റങ്ങി. അതിനാ​യി അവർ ധാരാളം ലേഖന​ങ്ങ​ളും പുസ്‌ത​ക​ങ്ങ​ളും ചെറു​പുസ്‌ത​ക​ങ്ങ​ളും ലഘു​ലേ​ഖ​ക​ളും പ്രസം​ഗ​ങ്ങ​ളും ധൈര്യ​സ​മേതം പ്രസി​ദ്ധീ​ക​രി​ച്ചു.

9. സീയോ​ന്റെ വീക്ഷാ​ഗോ​പു​രം ത്രി​ത്വോ​പ​ദേ​ശ​ത്തി​ന്റെ പൊള്ള​ത്തരം തുറന്നു​കാ​ട്ടി​യത്‌ എങ്ങനെ?

9 ജനലക്ഷങ്ങൾ പരിപാ​വ​ന​മാ​യി കണ്ടിരുന്ന ത്രി​ത്വോ​പ​ദേ​ശ​ത്തി​ന്റെ പൊള്ള​ത്ത​ര​വും ബൈബിൾവി​ദ്യാർഥി​കൾ തുറന്നു​കാ​ട്ടി. അതെപ്പറ്റി 1887-ൽ സീയോ​ന്റെ വീക്ഷാ​ഗോ​പു​രം (ഇംഗ്ലീഷ്‌) ഇങ്ങനെ പറഞ്ഞു: “യഹോ​വയ്‌ക്കും നമ്മുടെ കർത്താ​വായ യേശു​വി​നും വെവ്വേറെ വ്യക്തി​ത്വ​ങ്ങ​ളു​ണ്ടെന്ന കാര്യ​വും അവർ തമ്മിലുള്ള കൃത്യ​മായ ബന്ധം എന്താ​ണെ​ന്നും തിരു​വെ​ഴു​ത്തു​കൾ വളരെ വ്യക്തമാ​യി വരച്ചു​കാ​ട്ടു​ന്നുണ്ട്‌.” “മൂന്നു ദൈവങ്ങൾ ചേർന്ന്‌ ഒന്നായും അതേ സമയം ഒരു ദൈവം മൂന്നാ​യും സ്ഥിതി ചെയ്യുന്ന ത്രി​യേ​ക​ദൈവം എന്ന ആശയത്തിന്‌ ഇത്രയ​ധി​കം പ്രാധാ​ന്യം കിട്ടി​യ​തും അതിനു പരക്കെ ജനസമ്മ​തി​യു​ണ്ടാ​യ​തും” അതിശ​യി​പ്പി​ക്കുന്ന ഒരു കാര്യ​മാ​ണെന്ന്‌ ആ ലേഖനം പറയു​ക​യു​ണ്ടാ​യി. അത്‌ ഇങ്ങനെ​യും പറഞ്ഞു: “എന്നിട്ടും ഈ ആശയത്തിന്‌ ഇത്രയും പ്രാമു​ഖ്യത കിട്ടി​യ​തിൽനിന്ന്‌ ഒരു കാര്യം മനസ്സി​ലാ​ക്കാം. അസംബ​ന്ധ​ത്തി​ന്റെ ചങ്ങലക​ളാൽ ശത്രു ബന്ധിച്ച​പ്പോ​ഴും ക്രൈസ്‌ത​വ​ലോ​കം അതൊ​ന്നും അറിയാ​തെ നല്ല ഉറക്കമാ​യി​രു​ന്നു.”

10. 1914 ഒരു സുപ്ര​ധാ​ന​വർഷ​മാ​യി​രി​ക്കു​മെന്നു വീക്ഷാ​ഗോ​പു​രം ചൂണ്ടി​ക്കാ​ട്ടി​യത്‌ എങ്ങനെ?

10 ആ മാസി​ക​യു​ടെ മുഴുവൻ പേര്‌, സീയോ​ന്റെ വീക്ഷാ​ഗോ​പു​ര​വും ക്രിസ്‌തു​സാ​ന്നി​ദ്ധ്യ ഘോഷ​ക​നും എന്നായി​രു​ന്നു. പേര്‌ സൂചി​പ്പി​ച്ച​തു​പോ​ലെ​തന്നെ അതു ക്രിസ്‌തു​വി​ന്റെ സാന്നി​ധ്യ​ത്തെ​ക്കു​റി​ച്ചുള്ള പ്രവച​ന​ങ്ങൾക്കു നല്ല പ്രാധാ​ന്യം കൊടു​ത്തി​രു​ന്നു. മിശി​ഹൈ​ക​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള ദൈ​വോ​ദ്ദേ​ശ്യ​ങ്ങൾ നിറ​വേ​റു​ന്ന​തി​ന്റെ സമയവും ദാനി​യേൽ മുൻകൂ​ട്ടി​പ്പറഞ്ഞ ‘ഏഴു കാല​ത്തെ​ക്കു​റി​ച്ചുള്ള’ പ്രവച​ന​വും തമ്മിൽ ബന്ധമു​ണ്ടെന്ന്‌ ആ മാസി​ക​യിൽ ലേഖനങ്ങൾ എഴുതി​യി​രുന്ന വിശ്വസ്‌ത​രായ അഭിഷി​ക്തർക്കു മനസ്സി​ലാ​യി. ആ ഏഴു കാലം അവസാ​നി​ക്കുന്ന വർഷം 1914 ആയിരി​ക്കും എന്ന്‌ അവർ 1870-കളിൽത്തന്നെ പറഞ്ഞു​തു​ടങ്ങി. (ദാനി. 4:25; ലൂക്കോ. 21:24) ആ സുപ്ര​ധാ​ന​വർഷ​ത്തി​ന്റെ പ്രാധാ​ന്യം മുഴു​വ​നാ​യി മനസ്സി​ലാ​ക്കാൻ അക്കാലത്ത്‌ സഹോ​ദ​ര​ങ്ങൾക്കു സാധി​ച്ചി​ല്ലെ​ങ്കി​ലും തങ്ങൾ മനസ്സി​ലാ​ക്കിയ കാര്യങ്ങൾ അവർ പരക്കെ അറിയി​ച്ചു. ദൂരവ്യാ​പ​ക​ഫ​ലങ്ങൾ ഉളവാ​ക്കിയ ഒരു പ്രവർത്ത​ന​മാ​യി​രു​ന്നു അത്‌.

11, 12. (എ) താൻ പഠിപ്പിച്ച കാര്യ​ങ്ങൾക്കുള്ള ബഹുമതി റസ്സൽ സഹോ​ദരൻ ആർക്കാണു കൊടു​ത്തത്‌? (ബി) 1914-നു മുമ്പുള്ള ദശകങ്ങ​ളിൽ റസ്സൽ സഹോ​ദ​ര​നും അദ്ദേഹ​ത്തി​ന്റെ സഹകാ​രി​ക​ളും നടത്തിയ പ്രവർത്ത​ന​ങ്ങ​ളു​ടെ പ്രാധാ​ന്യം എന്ത്‌?

11 വില​യേ​റിയ ആ ആത്മീയ​സ​ത്യ​ങ്ങൾ മറനീക്കി മനസ്സി​ലാ​ക്കി​യെ​ടു​ത്ത​തി​നുള്ള ബഹുമതി റസ്സൽ സഹോ​ദ​ര​നോ അദ്ദേഹ​ത്തി​ന്റെ വിശ്വസ്‌ത​സ​ഹ​കാ​രി​ക​ളോ ആഗ്രഹി​ച്ചില്ല. തനിക്കു മുമ്പേ വന്നവർക്കു ബഹുമതി കൊടു​ക്കു​ന്ന​തിൽ റസ്സൽ സഹോ​ദരൻ ഒട്ടും പിശുക്കു കാട്ടി​യില്ല. എല്ലാറ്റി​ലു​മു​പരി, തന്റെ ജനം ഒരു കാര്യം അറിയേണ്ട സമയത്തു​തന്നെ അത്‌ അവരെ പഠിപ്പി​ക്കുന്ന ദൈവ​മായ യഹോ​വയ്‌ക്ക്‌ അദ്ദേഹം അതിന്റെ മഹത്ത്വം കൊടു​ത്തു. അസത്യ​ത്തിൽനിന്ന്‌ സത്യത്തെ അരി​ച്ചെ​ടു​ക്കാൻ റസ്സൽ സഹോ​ദ​ര​നും അദ്ദേഹ​ത്തി​ന്റെ സഹകാ​രി​ക​ളും നടത്തിയ ശ്രമങ്ങളെ യഹോവ അനു​ഗ്ര​ഹി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു എന്നു വ്യക്തമാണ്‌. വർഷങ്ങൾ കടന്നു​പോ​കും​തോ​റും അവരും ക്രൈസ്‌ത​വ​ലോ​ക​വും തമ്മിലുള്ള വ്യത്യാ​സം കൂടി​ക്കൂ​ടി​വന്നു.

റസ്സൽ സഹോ​ദ​ര​നും അടുത്ത സഹകാ​രി​ക​ളും ബൈബി​ളി​ലെ സത്യങ്ങൾക്കു​വേണ്ടി പോരാ​ടി

12 ബൈബി​ളി​ലെ സത്യങ്ങൾക്കു​വേണ്ടി പോരാ​ടാൻ 1914-നു മുമ്പുള്ള ദശകങ്ങ​ളിൽ ആ വിശ്വസ്‌ത​മ​നു​ഷ്യർ നടത്തിയ ശ്രമങ്ങൾ നമ്മളെ അത്ഭുത​പ്പെ​ടു​ത്തും! ആ കാല​ത്തേക്കു പിന്തി​രിഞ്ഞ്‌ നോക്കി​ക്കൊണ്ട്‌, വീക്ഷാ​ഗോ​പു​ര​വും ക്രിസ്‌തു​സാ​ന്നി​ദ്ധ്യ ഘോഷ​ക​നും എന്ന മാസി​ക​യു​ടെ 1917 നവംബർ 1 ലക്കം ഇങ്ങനെ പറഞ്ഞു: “നരകാ​ഗ്നി​യും മറ്റു തെറ്റായ ഉപദേ​ശ​ങ്ങ​ളും കാരണം ആളുകൾ ഭയത്തിന്റെ പിടി​യി​ലാ​യി​രു​ന്നു. ഭാര​പ്പെ​ടു​ത്തുന്ന ആ ചുമടിൽനിന്ന്‌ ദശലക്ഷങ്ങൾ ഇന്നു സ്വത​ന്ത്ര​രാ​യി​രി​ക്കു​ന്നു. . . . നാൽപ്പതു വർഷം മുമ്പ്‌ സത്യത്തി​ന്റെ ഒരു വേലി​യേ​റ്റം​തന്നെ ഉണ്ടാ​യെന്നു പറയാം. അടിക്കടി ഉയർന്നു​കൊ​ണ്ടി​രി​ക്കുന്ന അത്‌ ഒടുവിൽ ഭൂമി മുഴു​വ​നും മൂടും. സത്യം ഭൂമി​യി​ലെ​ങ്ങും വ്യാപി​ക്കു​ന്നതു തടയാൻ ശത്രുക്കൾ ശ്രമി​ച്ചേ​ക്കാം. പക്ഷേ, അലറി​യ​ടു​ക്കുന്ന ഒരു മഹാസ​മു​ദ്ര​ത്തി​ന്റെ തിരമാ​ല​കളെ വെറു​മൊ​രു ചൂലു​കൊണ്ട്‌ തടയാൻ നോക്കു​ന്ന​തു​പോ​ലെ​യാ​യി​രി​ക്കും അവരുടെ ശ്രമങ്ങൾ.”

13, 14. (എ) ‘സന്ദേശ​വാ​ഹകൻ’ മിശി​ഹൈ​ക​രാ​ജാ​വി​നു വഴി ഒരുക്കാൻ സഹായി​ച്ചത്‌ എങ്ങനെ? (ബി) ഒരു നൂറ്റാണ്ടു മുമ്പ്‌ ജീവി​ച്ചി​രുന്ന നമ്മുടെ സഹോ​ദ​ര​ങ്ങ​ളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാ​നുണ്ട്‌?

13 ഇക്കാര്യ​മൊ​ന്നു ചിന്തി​ക്കുക: യേശു​വും പിതാ​വായ യഹോ​വ​യും രണ്ടു വ്യക്തി​ക​ളാ​ണെന്നു മനസ്സി​ലാ​യി​ല്ലെ​ങ്കിൽ ആളുകൾ ക്രിസ്‌തു​വി​ന്റെ സാന്നി​ധ്യ​ത്തി​ന്റെ തുടക്ക​ത്തി​നാ​യി ഒരുങ്ങി​യി​രി​ക്കു​മാ​യി​രു​ന്നോ? ഒരിക്ക​ലു​മില്ല. ഇനി അമർത്യ​ത​യോ? അതു ക്രിസ്‌തു​വി​ന്റെ കാലടി​കൾ പിന്തു​ട​രു​ന്ന​വ​രിൽ ഒരു ചെറിയ കൂട്ടത്തി​നു മാത്രം കിട്ടുന്ന അമൂല്യ​മായ ഒരു സമ്മാന​മാ​ണ​ല്ലോ. എന്നാൽ ആ സത്യം മനസ്സി​ലാ​ക്കു​ന്ന​തി​നു പകരം അത്‌ എല്ലാവർക്കും സ്വാഭാ​വി​ക​മാ​യി കിട്ടുന്ന സ്വത്താ​ണെ​ന്നാ​യി​രു​ന്നു അവരുടെ വിചാ​ര​മെ​ങ്കി​ലോ? എങ്കിലും അവർ ഒരുങ്ങി​യി​രി​ക്കു​മാ​യി​രു​ന്നില്ല. ആളുകൾക്ക്‌ ഒരിക്ക​ലും മോചനം കൊടു​ക്കാ​തെ നിത്യ​ത​യി​ലു​ട​നീ​ളം നരകത്തീ​യി​ലിട്ട്‌ ദണ്ഡിപ്പി​ക്കു​ന്ന​യാ​ളാ​ണു ദൈവ​മെന്നു വിശ്വ​സി​ച്ചി​രു​ന്നെ​ങ്കി​ലും അവർ ഒരുങ്ങി​യി​രി​ക്കി​ല്ലാ​യി​രു​ന്നു. അതെ, ‘സന്ദേശ​വാ​ഹകൻ’ മിശി​ഹൈ​ക​രാ​ജാ​വി​നു വഴി ഒരുക്കി എന്ന കാര്യ​ത്തിൽ യാതൊ​രു സംശയ​വു​മില്ല.

14 ഇന്നു നമ്മുടെ കാര്യ​മോ? ഒരു നൂറ്റാണ്ടു മുമ്പ്‌ ജീവി​ച്ചി​രുന്ന നമ്മുടെ സഹോ​ദ​ര​ങ്ങ​ളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാ​നുണ്ട്‌? അവരെ​പ്പോ​ലെ നമ്മളും ദൈവ​വ​ചനം ആവേശ​ത്തോ​ടെ വായി​ക്കു​ക​യും പഠിക്കു​ക​യും വേണം. (യോഹ. 17:3) ഭൗതി​കാ​സ​ക്തി​യുള്ള ഈ ലോകം ഒരു ആത്മീയാർഥ​ത്തിൽ മെലി​ഞ്ഞു​ണ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ ആത്മീയ​ഭ​ക്ഷ​ണ​ത്തി​നാ​യുള്ള നമ്മുടെ വിശപ്പു മുമ്പ്‌ എന്നത്തേ​തി​ലും വർധി​ച്ചു​വ​രട്ടെ!1 തിമൊ​ഥെ​യൊസ്‌ 4:15 വായി​ക്കുക.

“എന്റെ ജനമേ, . . . അവളിൽനിന്ന്‌ പുറത്ത്‌ കടക്ക്‌”

15. ബൈബിൾവി​ദ്യാർഥി​കൾ ക്രമേണ ഏതു കാര്യം തിരി​ച്ച​റി​ഞ്ഞു? (അടിക്കു​റി​പ്പും കാണുക.)

15 ക്രൈസ്‌ത​വ​ലോ​ക​വു​മാ​യുള്ള ബന്ധം വിച്ഛേ​ദി​ക്കേ​ണ്ടത്‌ ആവശ്യ​മാ​ണെന്നു ബൈബിൾവി​ദ്യാർഥി​കൾ പഠിപ്പി​ച്ചു. 1879-ലെ വീക്ഷാ​ഗോ​പു​ര​ത്തിൽ “ക്രൈസ്‌ത​വ​ലോ​കം എന്ന ബാബി​ലോൺ” എന്നൊരു പരാമർശ​മു​ണ്ടാ​യി​രു​ന്നു. ആ പ്രയോ​ഗം പാപ്പാ​യു​ടെ അധികാ​ര​ത്തെ​യാ​ണോ ഉദ്ദേശി​ച്ചത്‌? റോമൻ കത്തോ​ലി​ക്കാ സഭയാ​യി​രു​ന്നോ അത്‌? ബൈബിൾപ്ര​വ​ച​ന​ങ്ങ​ളിൽ പറഞ്ഞി​രി​ക്കുന്ന ബാബി​ലോ​ണി​ന്റെ അർഥം അതാ​ണെ​ന്നാ​ണു നൂറ്റാ​ണ്ടു​ക​ളോ​ളം പ്രോ​ട്ട​സ്റ്റന്റ്‌ സഭകൾ പഠിപ്പി​ച്ചി​രു​ന്നത്‌. പക്ഷേ ആധുനി​ക​കാ​ലത്തെ ‘ബാബി​ലോ​ണിൽ,’ ക്രൈസ്‌ത​വ​ലോ​ക​ത്തി​ലെ എല്ലാ സഭകളും ഉൾപ്പെ​ടു​മെന്നു ക്രമേണ ബൈബിൾവി​ദ്യാർഥി​കൾ തിരി​ച്ച​റി​ഞ്ഞു. എന്തായി​രു​ന്നു കാരണം? മുമ്പ്‌ പറഞ്ഞ തെറ്റായ ഉപദേ​ശങ്ങൾ ആ സഭക​ളെ​ല്ലാം പഠിപ്പി​ച്ചി​രു​ന്നു എന്നതു​തന്നെ. b ബാബി​ലോ​ണി​ന്റെ ഭാഗമായ ക്രൈസ്‌ത​വ​സ​ഭ​ക​ളി​ലെ ആത്മാർഥ​ഹൃ​ദ​യ​രായ അംഗങ്ങൾ സ്വീക​രി​ക്കേണ്ട നടപടി​ക​ളെ​ക്കു​റിച്ച്‌ കാല​ക്ര​മേണ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ തുറ​ന്നെ​ഴു​താൻ തുടങ്ങി.

16, 17. (എ) വ്യാജ​മ​ത​വു​മാ​യുള്ള ബന്ധം ഉപേക്ഷി​ക്കാൻ സഹസ്രാ​ബ്ദോ​ദ​യ​ത്തി​ന്റെ വാല്യം III-ഉം വീക്ഷാ​ഗോ​പു​ര​വും ആളുകളെ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌ എങ്ങനെ? (ബി) ഏതു കാര്യ​മാണ്‌ ആ ആദ്യകാ​ല​മു​ന്ന​റി​യി​പ്പു​ക​ളു​ടെ ഗൗരവം കുറച്ചു​ക​ള​ഞ്ഞത്‌? (അടിക്കു​റി​പ്പും കാണുക.)

16 ഉദാഹ​ര​ണ​ത്തിന്‌, ദൈവം ആധുനി​ക​കാ​ലത്തെ ബാബി​ലോ​ണി​നെ തള്ളിക്ക​ള​ഞ്ഞ​തി​നെ​ക്കു​റിച്ച്‌ 1891-ൽ പുറത്തി​റ​ങ്ങിയ സഹസ്രാ​ബ്ദോ​ദ​യ​ത്തി​ന്റെ വാല്യം III (ഇംഗ്ലീഷ്‌) വിശദീ​ക​രി​ച്ചു. അത്‌ ഇങ്ങനെ പറഞ്ഞു: “അവളുടെ തെറ്റായ ഉപദേ​ശ​ങ്ങ​ളോ​ടും ആചാര​ങ്ങ​ളോ​ടും മമതയി​ല്ലാത്ത എല്ലാവ​രും ഇപ്പോൾ അവളു​മാ​യുള്ള ബന്ധം വിച്ഛേ​ദി​ക്കാൻ ഞങ്ങൾ ആഹ്വാനം ചെയ്യു​ക​യാണ്‌.”

17 അപ്പോ​ഴും ക്രൈസ്‌ത​വ​ലോ​ക​സ​ഭ​ക​ളു​ടെ അംഗത്വ​രേ​ഖ​ക​ളിൽനിന്ന്‌ പേര്‌ നീക്കാത്ത ചിലരു​ണ്ടാ​യി​രു​ന്നു. “എന്റെ കൂറു മുഴുവൻ സത്യ​ത്തോ​ടാണ്‌, ഞാൻ മറ്റു സഭകളി​ലെ യോഗ​ങ്ങൾക്കു തീരെ പോകാ​റി​ല്ലെ​ന്നു​തന്നെ പറയാം” എന്നു പറഞ്ഞ്‌ അവർ തങ്ങളുടെ ഭാഗം ന്യായീ​ക​രി​ക്കാ​റു​മു​ണ്ടാ​യി​രു​ന്നു. എന്നാൽ 1900 ജനുവരി ലക്കം വീക്ഷാ​ഗോ​പു​രം അവർക്ക്‌ ഇങ്ങനെ​യൊ​രു ഉപദേശം കൊടു​ത്തു: “ഇങ്ങനെ പകുതി പുറത്തും പകുതി അകത്തും ആയി ബാബി​ലോ​ണിൽ നിൽക്കു​ന്നതു ശരിയാ​ണോ? നമ്മൾ കാണി​ക്കേണ്ട അനുസ​രണം ഇതാണോ? ഇതു ദൈവ​ത്തി​നു സ്വീകാ​ര്യ​മാ​യി​രി​ക്കു​മോ, ദൈവത്തെ ഇതു സന്തോ​ഷി​പ്പി​ക്കു​മോ? ഒരിക്ക​ലു​മില്ല. ഒരു സഭയിൽ ചേർന്ന​പ്പോൾ അദ്ദേഹം (പള്ളിയം​ഗം) പരസ്യ​മാ​യി ആ സഭയു​മാ​യി ഒരു ഉടമ്പടി ചെയ്‌തെന്നു പറയാം. ആ അംഗത്വം പരസ്യ​മാ​യി തള്ളിപ്പ​റ​യു​ക​യോ അതു റദ്ദാക്കു​ക​യോ ചെയ്യാ​ത്തി​ട​ത്തോ​ളം ആ ഉടമ്പടി​യി​ലെ എല്ലാ വ്യവസ്ഥ​ക​ളും വിശ്വസ്‌ത​മാ​യി പാലിച്ച്‌ ജീവി​ക്കാൻ അദ്ദേഹം ബാധ്യ​സ്ഥ​നാണ്‌.” വർഷങ്ങൾ കടന്നു​പോ​കും​തോ​റും ആ സന്ദേശ​ത്തി​ന്റെ തീവ്രത കൂടി​ക്കൂ​ടി​വന്നു. c യഹോ​വ​യു​ടെ ആരാധകർ വ്യാജ​മ​ത​വു​മാ​യുള്ള ബന്ധങ്ങ​ളെ​ല്ലാം പാടേ ഉപേക്ഷി​ക്കണം.

18. ബാബി​ലോൺ എന്ന മഹതി​യിൽനിന്ന്‌ ആളുകൾ പുറത്ത്‌ കടക്കേ​ണ്ടത്‌ ആവശ്യ​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

18 ബാബി​ലോൺ എന്ന മഹതി​യിൽനിന്ന്‌ പുറത്ത്‌ കടക്കാൻ ഇടയ്‌ക്കി​ടയ്‌ക്കു മുന്നറി​യി​പ്പു​കൾ കൊടു​ത്തി​ല്ലാ​യി​രു​ന്നെ​ങ്കിൽ ക്രിസ്‌തു രാജാ​വാ​യി അവരോ​ധി​ത​നാ​കുന്ന സമയത്ത്‌, ഒരുങ്ങി​യി​രി​ക്കുന്ന അഭിഷി​ക്ത​സേ​വ​ക​രു​ടെ ഒരു കൂട്ടം ഭൂമി​യി​ലു​ണ്ടാ​കു​മാ​യി​രു​ന്നോ? തീർച്ച​യാ​യും ഇല്ല. കാരണം, ബാബി​ലോ​ണി​ന്റെ പിടി​യിൽനിന്ന്‌ മുക്തരായ ക്രിസ്‌ത്യാ​നി​കൾക്കു മാത്രമേ യഹോ​വയെ ‘ദൈവാ​ത്മാ​വോ​ടെ​യും സത്യ​ത്തോ​ടെ​യും ആരാധി​ക്കാൻ’ കഴിയൂ. (യോഹ. 4:24) വ്യാജ​മ​ത​ത്തിൽനിന്ന്‌ പൂർണ​മാ​യും വിട്ടു​നിൽക്കാൻ ഇന്നു നമ്മളും അതു​പോ​ലെ ദൃഢനി​ശ്ചയം ചെയ്‌തി​ട്ടു​ണ്ടോ? “അവളിൽനിന്ന്‌ പുറത്ത്‌ കടക്ക്‌” എന്ന കല്‌പന ഒരിക്ക​ലും മറന്നു​ക​ള​യാ​തെ നമുക്ക്‌ അനുസ​രി​ക്കാം.വെളി​പാട്‌ 18:4 വായി​ക്കുക.

ആരാധ​നയ്‌ക്കാ​യി കൂടി​വ​രു​ന്നു

19, 20. ആരാധ​നയ്‌ക്കാ​യി കൂടി​വ​രാൻ വീക്ഷാ​ഗോ​പു​രം ദൈവ​ജ​നത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌ എങ്ങനെ?

19 സഹാരാ​ധകർ ആരാധ​നയ്‌ക്കാ​യി കൂടി​വ​രാൻ പരമാ​വധി ശ്രമി​ക്ക​ണ​മെന്നു ബൈബിൾവി​ദ്യാർഥി​കൾ പഠിപ്പി​ച്ചു. സത്യ​ക്രിസ്‌ത്യാ​നി​കൾ വ്യാജ​മ​ത​ത്തിൽനിന്ന്‌ പുറത്ത്‌ കടന്നാൽ മാത്രം പോരാ, സത്യാ​രാ​ധ​ന​യിൽ പങ്കെടു​ക്കു​ന്ന​തും അതി​പ്ര​ധാ​ന​മാണ്‌. ആരാധ​നയ്‌ക്കാ​യി കൂടി​വ​രാൻ വീക്ഷാ​ഗോ​പു​രം ആദ്യകാല ലക്കങ്ങൾമു​തലേ വായന​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നു. 1880 ജൂലൈ ലക്കം വീക്ഷാ​ഗോ​പു​രം അതിന്‌ ഉദാഹ​ര​ണ​മാണ്‌. അതിൽ, താൻ നടത്തിയ ഒരു പ്രസം​ഗ​പ​ര്യ​ട​ന​ത്തെ​ക്കു​റിച്ച്‌ വിവരി​ക്കു​ന്ന​തി​നി​ടെ, വിവി​ധ​സ്ഥ​ല​ങ്ങ​ളിൽ നടക്കുന്ന യോഗങ്ങൾ എത്ര പ്രോ​ത്സാ​ഹനം പകരു​ന്ന​താ​യി​രു​ന്നെന്നു റസ്സൽ സഹോ​ദരൻ പറഞ്ഞു. തുടർന്ന്‌, തങ്ങളുടെ പുരോ​ഗ​തി​യെ​ക്കു​റിച്ച്‌ വിവരി​ക്കുന്ന കാർഡു​കൾ അയച്ചു​ത​രാൻ അദ്ദേഹം വായന​ക്കാ​രോട്‌ ആവശ്യ​പ്പെട്ടു. അവയിൽ ചിലതു മാസി​ക​യിൽ പ്രസി​ദ്ധീ​ക​രി​ക്കാ​നും പദ്ധതി​യു​ണ്ടാ​യി​രു​ന്നു. എന്തായി​രു​ന്നു അതിന്റെ ലക്ഷ്യം? “ദൈവം നിങ്ങൾക്ക്‌ അഭിവൃ​ദ്ധി തരുന്നത്‌ എങ്ങനെ​യെന്നു ഞങ്ങളെ​ല്ലാ​വ​രും അറിയട്ടെ. നമ്മളെ​ല്ലാം വളരെ വിലമ​തി​ക്കുന്ന, നമ്മുടെ അതേ വിശ്വാ​സ​ങ്ങ​ളു​ള്ള​വ​രു​മൊ​ത്തുള്ള നിങ്ങളു​ടെ കൂടി​വ​ര​വു​കൾ എങ്ങനെ നടക്കു​ന്നെ​ന്നും ഞങ്ങൾക്ക്‌ അറിയാ​നാ​കു​മ​ല്ലോ.”

ഡെന്മാർക്കിലെ കോപ്പൻഹേ​ഗ​നി​ലുള്ള ആദ്യകാല ബൈബിൾവി​ദ്യാർഥി​ക​ളു​മൊത്ത്‌ ചാൾസ്‌ റസ്സൽ (1909-ലെ ചിത്രം.)

20 1882-ലെ വീക്ഷാ​ഗോ​പു​ര​ത്തിൽ, “ഒന്നിച്ചു​കൂ​ടു​ന്നു” എന്നൊരു ലേഖനം പ്രസി​ദ്ധീ​ക​രി​ച്ചു. “പരസ്‌പരം അറിവ്‌ പകരാ​നും, പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ബലപ്പെ​ടു​ത്താ​നും വേണ്ടി” യോഗങ്ങൾ സംഘടി​പ്പി​ക്കാൻ ആ ലേഖനം ക്രിസ്‌ത്യാ​നി​കളെ പ്രചോ​ദി​പ്പി​ച്ചു. അത്‌ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “നിങ്ങളു​ടെ ഇടയിൽ അഭ്യസ്‌ത​വി​ദ്യ​രോ പ്രഗല്‌ഭ​രോ ആയ ആരെങ്കി​ലും ഉണ്ടായി​രി​ക്ക​ണ​മെന്നു യാതൊ​രു നിർബ​ന്ധ​വു​മില്ല. എല്ലാവ​രും സ്വന്തം ബൈബി​ളും പേപ്പറും പെൻസി​ലും കൊണ്ടു​വ​രണം. ബൈബിൾപ​ദ​ങ്ങ​ളു​ടെ സൂചി​ക​പോ​ലെ, നിങ്ങൾക്കു ലഭ്യമായ സഹായ​ങ്ങ​ളെ​ല്ലാം ആവുന്നത്ര പ്രയോ​ജ​ന​പ്പെ​ടു​ത്താൻ മറക്കരുത്‌. ആദ്യം ഒരു വിഷയം തിര​ഞ്ഞെ​ടു​ത്തിട്ട്‌ അതി​നെ​പ്പറ്റി മനസ്സി​ലാ​ക്കാൻ ആത്മാവി​ന്റെ സഹായ​ത്തി​നാ​യി പ്രാർഥി​ക്കുക. പിന്നെ വായി​ക്കുക, ചിന്തി​ക്കുക, വാക്യങ്ങൾ മറ്റു വാക്യ​ങ്ങ​ളു​മാ​യി ഒത്തു​നോ​ക്കുക. നിശ്ചയ​മാ​യും നിങ്ങൾ സത്യത്തി​ലേക്കു വഴിന​യി​ക്ക​പ്പെ​ടും.”

21. യോഗങ്ങൾ, ഇടയസ​ന്ദർശനം എന്നിവ​യു​ടെ കാര്യ​ത്തിൽ പെൻസിൽവേ​നി​യ​യി​ലെ അലഗാ​നി​യി​ലുള്ള സഭ എന്തു മാതൃക വെച്ചു?

21 യു.എസ്‌.എ.-യിലെ പെൻസിൽവേ​നി​യ​യി​ലുള്ള അലഗാ​നി​യി​ലാ​യി​രു​ന്നു ബൈബിൾവി​ദ്യാർഥി​ക​ളു​ടെ ആസ്ഥാനം. എബ്രായർ 10:24, 25-ൽ (വായി​ക്കുക.) ദൈവ​പ്ര​ചോ​ദി​ത​മാ​യി രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഉപദേശം അനുസ​രി​ച്ചു​കൊണ്ട്‌ ഒന്നിച്ച്‌ കൂടി​വ​രു​ന്ന​തിൽ അവർ നല്ലൊരു മാതൃ​ക​യാ​യി​രു​ന്നു. ബാല്യ​കാ​ലത്ത്‌ അവിടെ യോഗ​ങ്ങൾക്കു പോയി​രു​ന്ന​തി​നെ​ക്കു​റിച്ച്‌ ചാൾസ്‌ കേപ്പൻ സഹോ​ദരൻ കുറെ നാളു​കൾക്കു ശേഷം പറഞ്ഞത്‌ ഇതാണ്‌: “സൊ​സൈ​റ്റി​യു​ടെ സമ്മേള​ന​ഹാ​ളി​ന്റെ ഭിത്തി​യിൽ ചായം​കൊണ്ട്‌ എഴുതി​വെ​ച്ചി​രുന്ന വാക്യ​ങ്ങ​ളി​ലൊന്ന്‌ ഇന്നും എന്റെ മനസ്സി​ലുണ്ട്‌: ‘ഒരാൾ മാത്ര​മാ​ണു നിങ്ങളു​ടെ ഗുരു, നിങ്ങളോ എല്ലാവ​രും സഹോ​ദ​ര​ന്മാർ.’ ആ വാക്യം എന്റെ മനസ്സിൽ മായാത്ത മുദ്ര പതിപ്പി​ക്കാൻ ഒരു കാരണ​മുണ്ട്‌: സാധാ​ര​ണ​യാ​യി വൈദി​ക​രു​ടെ​യും സാധാ​ര​ണ​ജ​ന​ങ്ങ​ളു​ടെ​യും ഇടയിൽ കല്‌പി​ച്ചു​വെ​ച്ചി​ട്ടുള്ള വേർതി​രി​വൊ​ന്നും യഹോ​വ​യു​ടെ ജനത്തിന്റെ ഇടയി​ലില്ല.” (മത്താ. 23:8) ആവേശം നിറയ്‌ക്കുന്ന യോഗ​ങ്ങ​ളും ഊഷ്‌മ​ള​മായ പ്രോ​ത്സാ​ഹ​ന​വും സഭയിലെ ഓരോ​രു​ത്തർക്കും നേരിട്ട്‌ ഇടയസ​ന്ദർശനം നടത്താൻ റസ്സൽ സഹോ​ദരൻ കാണിച്ച സ്ഥിരോ​ത്സാ​ഹ​വും എല്ലാം കേപ്പൻ സഹോ​ദ​രന്റെ ഓർമ​ക​ളിൽ മായാതെ നിൽപ്പുണ്ട്‌.

22. ക്രിസ്‌തീ​യ​യോ​ഗ​ങ്ങ​ളിൽ പങ്കെടു​ക്കാ​നുള്ള പ്രോ​ത്സാ​ഹ​ന​ത്തോട്‌, വിശ്വസ്‌ത​രാ​യവർ എങ്ങനെ പ്രതി​ക​രി​ച്ചു, അവരിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

22 വിശ്വസ്‌ത​രാ​യവർ അത്‌ ഒരു മാതൃ​ക​യാ​ക്കി. തങ്ങൾക്കു കിട്ടിയ നിർദേ​ശ​ങ്ങ​ളോട്‌ അവർ നന്നായി പ്രതി​ക​രി​ച്ചു. അതിന്റെ ഫലമായി ഒഹായോ, മിഷിഗൺ എന്നീ സംസ്ഥാ​ന​ങ്ങ​ളി​ലും പുതിയ സഭകൾ രൂപ​പ്പെട്ടു. പിന്നീട്‌, വടക്കേ അമേരി​ക്ക​യി​ലെ​ങ്ങും സഭകൾ ഉണ്ടായി. അതു പതിയെ മറ്റു നാടു​ക​ളി​ലേ​ക്കും വ്യാപി​ച്ചു. ഒരു കാര്യം ചിന്തിക്കൂ: ആരാധ​നയ്‌ക്കാ​യി കൂടി​വ​രാ​നുള്ള ദൈവ​പ്ര​ചോ​ദി​ത​മായ ഉപദേശം അനുസ​രി​ക്കാൻ വിശ്വസ്‌ത​രാ​യ​വർക്കു പരിശീ​ലനം കിട്ടി​യി​ല്ലാ​യി​രു​ന്നെ​ങ്കിൽ അവർക്കു ക്രിസ്‌തു​വി​ന്റെ സാന്നി​ധ്യ​ത്തി​നാ​യി ശരിക്കും ഒരുങ്ങി​യി​രി​ക്കാ​നാ​കു​മാ​യി​രു​ന്നോ? ഒരിക്ക​ലു​മില്ല! ഇന്നു നമ്മളുടെ കാര്യ​മോ? ക്രിസ്‌തീ​യ​യോ​ഗങ്ങൾ മുടക്കാ​തി​രി​ക്കാൻ നമുക്കും അതേ ദൃഢനി​ശ്ചയം വേണം. ഒരുമി​ച്ചു​കൂ​ടി ആരാധന നടത്താ​നും ആത്മീയ​മാ​യി പരസ്‌പരം ബലപ്പെ​ടു​ത്താ​നും ഉള്ള ഒറ്റ അവസരം​പോ​ലും നമ്മൾ നഷ്ടപ്പെ​ടു​ത്തി​ക്കൂ​ടാ!

തീക്ഷ്‌ണ​ത​യോ​ടെ പ്രസം​ഗി​ക്കു​ന്നു

23. എല്ലാ അഭിഷി​ക്ത​രും മറ്റുള്ള​വ​രോ​ടു സത്യം അറിയി​ക്ക​ണ​മെന്ന കാര്യം വീക്ഷാ​ഗോ​പു​രം വ്യക്തമാ​ക്കി​യത്‌ എങ്ങനെ?

23 എല്ലാ അഭിഷി​ക്ത​രും മറ്റുള്ള​വരെ സത്യം അറിയി​ക്ക​ണ​മെന്നു ബൈബിൾവി​ദ്യാർഥി​കൾ പഠിപ്പി​ച്ചു. 1885-ൽ വീക്ഷാ​ഗോ​പു​രം ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “അഭിഷി​ക്ത​രു​ടെ കൂട്ടത്തി​ലെ ഓരോ​രു​ത്ത​രെ​യും അഭി​ഷേകം ചെയ്‌തതു പ്രസം​ഗി​ക്കാൻവേ​ണ്ടി​യാ​ണെന്ന കാര്യം നമ്മൾ മറക്കരുത്‌. (യശ. 61:1) ശുശ്രൂ​ഷയ്‌ക്കാ​യി വിളി​ക്ക​പ്പെ​ട്ട​വ​രാണ്‌ അവർ.” 1888-ലെ ഒരു ലക്കം ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ച്ചു: “നമ്മുടെ നിയോ​ഗം വ്യക്തമാണ്‌. . . . ഒഴിക​ഴി​വു​കൾ കണ്ടെത്തി ആ നിയോ​ഗം അവഗണി​ച്ചാൽ നമ്മൾ മടിയ​ന്മാ​രായ വേലക്കാ​രു​ടെ കൂട്ടത്തിൽപ്പെ​ടും. അങ്ങനെ​യാ​യാൽ നമ്മളെ വിളിച്ച ശ്രേഷ്‌ഠ​മായ പദവിക്കു നമ്മൾ യോഗ്യ​ര​ല്ലെ​ന്നും വരും.”

24, 25. (എ) റസ്സൽ സഹോ​ദ​ര​നും അടുത്ത സഹകാ​രി​ക​ളും ആളുകളെ വാക്കാൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും അധികം ചെയ്‌തത്‌ എങ്ങനെ? (ബി) മോ​ട്ടോർവാ​ഹ​ന​ങ്ങ​ളി​ല്ലാത്ത കാലത്തെ പ്രവർത്തനം ഒരു കോൽപോർട്ടർ വിവരി​ക്കു​ന്നത്‌ എങ്ങനെ?

24 റസ്സൽ സഹോ​ദ​ര​നും അടുത്ത സഹകാ​രി​ക​ളും പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നാ​യി ആളുകളെ വാക്കാൽ പ്രോ​ത്സാ​ഹി​പ്പി​ക്കുക മാത്രമല്ല ചെയ്‌തത്‌. അവർ ബൈബിൾവി​ദ്യാർഥി​ക​ളു​ടെ ലഘു​ലേ​ഖകൾ (ഇംഗ്ലീഷ്‌) എന്ന പേരിൽ ലഘു​ലേ​ഖകൾ പുറത്തി​റ​ക്കാൻ തുടങ്ങി. പിന്നീട്‌ അവ പുരാതന ദൈവ​ശാസ്‌ത്രം—ത്രൈ​മാ​സ​പ്പ​തിപ്പ്‌ (ഇംഗ്ലീഷ്‌) എന്ന്‌ അറിയ​പ്പെട്ടു. ഇവ പൊതു​ജ​ന​ത്തി​നു വിതരണം ചെയ്യുക എന്ന ലക്ഷ്യത്തിൽ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ വായന​ക്കാർക്കു സൗജന്യ​മാ​യി കൊടു​ത്തി​രു​ന്നു.

‘എന്റെ ജീവി​ത​ത്തിൽ പ്രസം​ഗ​പ്ര​വർത്തനം കഴിഞ്ഞേ മറ്റ്‌ എന്തും വരുക​യു​ള്ളോ’ എന്നു നമ്മൾ നമ്മളോ​ടു​തന്നെ ചോദി​ക്കു​ന്നതു നല്ലതാണ്‌

25 തങ്ങളുടെ മുഴുവൻ സമയവും ശുശ്രൂഷ ചെയ്യാൻ ഉഴിഞ്ഞു​വെ​ച്ചവർ കോൽപോർട്ടർമാർ എന്നാണ്‌ അറിയ​പ്പെ​ട്ടത്‌. മുമ്പ്‌ പറഞ്ഞ ചാൾസ്‌ കേപ്പൻ സഹോ​ദരൻ അതിൽ ഒരാളാ​യി​രു​ന്നു. അക്കാല​ത്തെ​ക്കു​റിച്ച്‌ അദ്ദേഹം പറയുന്നു: “പെൻസിൽവേ​നി​യ​യി​ലെ എന്റെ പ്രദേശം പ്രവർത്തി​ച്ചു​തീർക്കാൻ, യു.എസ്‌. ഗവൺമെ​ന്റി​ന്റെ ഭൂമി​ശാസ്‌ത്ര സർവേ വകുപ്പു പുറത്തി​റ​ക്കിയ ഭൂപടങ്ങൾ എനിക്ക്‌ ഉപകാ​ര​പ്പെട്ടു. അതിൽ എല്ലാ റോഡു​ക​ളും കാണി​ച്ചി​രു​ന്നു. ഞാൻ കാൽന​ട​യാ​യാ​ണു പോയി​രു​ന്നത്‌. ഭൂപട​മു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ പ്രദേ​ശ​ത്തി​ന്റെ ഒരു ഭാഗം​പോ​ലും വിട്ടു​പോ​കാ​തെ പ്രവർത്തി​ക്കാൻ പറ്റി. ചില​പ്പോ​ഴൊ​ക്കെ വേദാ​ദ്ധ്യ​യ​നങ്ങൾ പരമ്പര​യി​ലെ പുസ്‌ത​ക​ങ്ങൾക്ക്‌ ആവശ്യ​ക്കാ​രു​ണ്ടോ എന്നു മനസ്സി​ലാ​ക്കാൻ ഒരു പ്രദേ​ശത്ത്‌ മൂന്നു ദിവസ​ത്തോ​ളം പ്രവർത്തി​ക്കും. പുസ്‌ത​കങ്ങൾ കൊണ്ടു​പോ​യി കൊടു​ക്കാൻ ഒരു കുതി​ര​യും കുതി​ര​വ​ണ്ടി​യും വാടക​യ്‌ക്ക്‌ എടുക്കു​ക​യാ​യി​രു​ന്നു പതിവ്‌. പലപ്പോ​ഴും അന്തിയു​റ​ങ്ങാൻ സ്ഥലം തന്നിരു​ന്നതു കർഷക​രാ​യി​രു​ന്നു. അന്നൊ​ന്നും മോ​ട്ടോർവാ​ഹ​നങ്ങൾ തീരെ​യില്ല.”

ഒരു കോൽപോർട്ടർ. വണ്ടിയിൽ, “യുഗങ്ങ​ളു​ടെ രേഖാ​ചി​ത്രം” വരച്ചു​വെ​ച്ചി​രി​ക്കു​ന്ന​തും കാണാം.

26. (എ) ക്രിസ്‌തു​വി​ന്റെ ഭരണത്തി​നാ​യി ഒരുങ്ങാൻ ദൈവ​ജനം മറ്റുള്ള​വരെ സത്യം അറിയി​ക്കേ​ണ്ടി​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) നമ്മൾ നമ്മളോ​ടു​തന്നെ ഏതു ചോദ്യ​ങ്ങൾ ചോദി​ക്കു​ന്നതു നല്ലതാണ്‌?

26 മറ്റുള്ള​വരെ സത്യം അറിയി​ക്കാ​നുള്ള ആ ആദ്യകാ​ല​ശ്ര​മ​ങ്ങൾക്കു നല്ല ധൈര്യ​വും തീക്ഷ്‌ണ​ത​യും വേണമാ​യി​രു​ന്നു. പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്റെ പ്രാധാ​ന്യം എന്താ​ണെന്നു പഠിപ്പി​ക്കാൻ ആരുമി​ല്ലാ​യി​രു​ന്നെ​ങ്കിൽ സത്യ​ക്രിസ്‌ത്യാ​നി​കൾക്കു ക്രിസ്‌തു​വി​ന്റെ ഭരണത്തി​നാ​യി ഒരുങ്ങി​യി​രി​ക്കാ​നാ​കു​മാ​യി​രു​ന്നോ? ഒരിക്ക​ലു​മില്ല! ശരിക്കും പറഞ്ഞാൽ, ആ പ്രവർത്തനം ക്രിസ്‌തു​വി​ന്റെ സാന്നി​ധ്യ​ത്തി​ന്റെ ഒരു പ്രമു​ഖ​സ​വി​ശേ​ഷ​ത​യാ​കു​മാ​യി​രു​ന്നു. (മത്താ. 24:14) ആളുക​ളു​ടെ ജീവൻ രക്ഷിക്കുന്ന ആ പ്രവർത്തനം തങ്ങളുടെ ജീവി​ത​ത്തി​ന്റെ കേന്ദ്ര​ഭാ​ഗ​മാ​ക്കാൻ ദൈവ​ജ​നത്തെ ഒരു​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ഇന്നു നമ്മൾ നമ്മളോ​ടു​തന്നെ ഈ ചോദ്യ​ങ്ങൾ ചോദി​ക്കു​ന്നതു നല്ലതാണ്‌: ‘എന്റെ ജീവി​ത​ത്തിൽ പ്രസം​ഗ​പ്ര​വർത്തനം കഴിഞ്ഞേ മറ്റ്‌ എന്തും വരുക​യു​ള്ളോ? അതിൽ പരമാ​വധി ഉൾപ്പെ​ടാൻ ഞാൻ എന്തെങ്കി​ലു​മൊ​ക്കെ ത്യാഗങ്ങൾ ചെയ്യാ​റു​ണ്ടോ?’

ദൈവ​രാ​ജ്യം ജനിച്ചു​ക​ഴി​ഞ്ഞു!

27, 28. യോഹ​ന്നാൻ അപ്പോ​സ്‌തലൻ ദർശന​ത്തിൽ എന്തു കണ്ടു, ദൈവ​രാ​ജ്യ​ത്തി​ന്റെ ജനന​ത്തോ​ടു സാത്താ​നും അവന്റെ ഭൂതങ്ങ​ളും പ്രതി​ക​രി​ച്ചത്‌ എങ്ങനെ?

27 ഒടുവിൽ 1914 എന്ന ആ സുപ്ര​ധാ​ന​വർഷം വന്നെത്തി. ഈ അധ്യാ​യ​ത്തി​ന്റെ തുടക്ക​ത്തിൽ കണ്ടതു​പോ​ലെ, സ്വർഗ​ത്തിൽവെച്ച്‌ നടന്ന അതിഗം​ഭീ​ര​മായ സംഭവ​ങ്ങൾക്കു ദൃക്‌സാ​ക്ഷി​ക​ളാ​യി മനുഷ്യ​രാ​രു​മു​ണ്ടാ​യി​രു​ന്നില്ല. എന്നാൽ ആലങ്കാ​രി​ക​മായ രീതി​യിൽ കാര്യങ്ങൾ വിശദീ​ക​രി​ക്കുന്ന ഒരു ദർശനം അപ്പോസ്‌ത​ല​നായ യോഹ​ന്നാ​നു ലഭിച്ചു. ഇതൊന്നു ഭാവന​യിൽ കണ്ടു​നോ​ക്കൂ: സ്വർഗ​ത്തിൽ “വലി​യൊ​രു അടയാളം” യോഹ​ന്നാൻ കാണുന്നു. ദൈവ​ത്തി​ന്റെ “സ്‌ത്രീ,” അതായത്‌ സ്വർഗ​ത്തി​ലെ ആത്മസൃ​ഷ്ടി​കൾ അടങ്ങുന്ന ദൈവ​ത്തി​ന്റെ സംഘടന, ഗർഭി​ണി​യാ​യി​രി​ക്കു​ന്ന​തും ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ക്കു​ന്ന​തും യോഹ​ന്നാൻ കണ്ടു. ആലങ്കാ​രി​ക​ഭാ​ഷ​യിൽ പറഞ്ഞി​രി​ക്കുന്ന ഈ ആൺകുട്ടി ഉടൻതന്നെ “ജനതക​ളെ​യെ​ല്ലാം ഇരുമ്പു​കോൽകൊണ്ട്‌ മേയ്‌ക്കും” എന്നും പറഞ്ഞി​രി​ക്കു​ന്നു. പക്ഷേ പിറന്നു​വീണ ഉടനെ “കുഞ്ഞിനെ ദൈവ​ത്തി​ന്റെ അടു​ത്തേ​ക്കും ദൈവ​ത്തി​ന്റെ സിംഹാ​സ​ന​ത്തി​ലേ​ക്കും കൊണ്ടു​പോ​യി.” അപ്പോൾ ആകാശ​ത്തു​നിന്ന്‌ ഒരു വലിയ ശബ്ദം ഇങ്ങനെ പറഞ്ഞു: “ഇപ്പോൾ നമ്മുടെ ദൈവ​ത്തി​ന്റെ രക്ഷയും ശക്തിയും രാജ്യ​വും ദൈവ​ത്തി​ന്റെ ക്രിസ്‌തു​വി​ന്റെ ആധിപ​ത്യ​വും വന്നിരി​ക്കു​ന്നു.”—വെളി. 12:1, 5, 10.

28 ഒരു സംശയ​വും വേണ്ടാ, യോഹ​ന്നാൻ ദർശന​ത്തിൽ കണ്ടതു മിശി​ഹൈ​ക​രാ​ജ്യ​ത്തി​ന്റെ ജനനമാ​യി​രു​ന്നു. അതിഗം​ഭീ​ര​മായ ഒരു സംഭവ​മാ​യി​രു​ന്നു അത്‌ എങ്കിലും എല്ലാവ​രും അതിലത്ര സന്തുഷ്ട​രാ​യി​രു​ന്നില്ല. മീഖാ​യേ​ലി​ന്റെ അഥവാ ക്രിസ്‌തു​വി​ന്റെ നേതൃ​ത്വ​ത്തിൽ അണിനി​രന്ന വിശ്വസ്‌ത​ദൂ​ത​ന്മാ​രു​മാ​യി സാത്താ​നും അവന്റെ ഭൂതങ്ങ​ളും പടവെട്ടി. ഒടുവിൽ എന്തു സംഭവി​ച്ചു? അതെക്കു​റിച്ച്‌ നമ്മൾ ഇങ്ങനെ വായി​ക്കു​ന്നു: “ഈ വലിയ ഭീകര​സർപ്പത്തെ, അതായത്‌ ഭൂലോ​കത്തെ മുഴുവൻ വഴി​തെ​റ്റി​ക്കുന്ന പിശാച്‌ എന്നും സാത്താൻ എന്നും അറിയ​പ്പെ​ടുന്ന ആ പഴയ പാമ്പിനെ, താഴെ ഭൂമി​യി​ലേക്കു വലി​ച്ചെ​റി​ഞ്ഞു. അവനെ​യും അവന്റെ​കൂ​ടെ അവന്റെ ദൂതന്മാ​രെ​യും താഴേക്ക്‌ എറിഞ്ഞു.”—വെളി. 12:7, 9.

1914-ൽ ബൈബിൾവി​ദ്യാർഥി​കൾ ക്രിസ്‌തു​വി​ന്റെ അദൃശ്യ​സാ​ന്നി​ധ്യ​ത്തി​ന്റെ അടയാളം കണ്ടുതു​ട​ങ്ങി

29, 30. മിശി​ഹൈ​ക​രാ​ജ്യ​ത്തി​ന്റെ ജനന​ത്തെ​ത്തു​ടർന്ന്‌ (എ) ഭൂമി​യി​ലെ സാഹച​ര്യ​ങ്ങൾ മാറി​യത്‌ എങ്ങനെ? (ബി) സ്വർഗ​ത്തിൽ എന്തു മാറ്റം ഉണ്ടായി?

29 1914 എന്ന സുപ്ര​ധാ​ന​വർഷം പ്രശ്‌നങ്ങൾ നിറഞ്ഞ ഒരു കാലഘ​ട്ട​ത്തി​നു തുടക്കം കുറി​ക്കു​മെന്ന്‌ അതിനും കുറെ നാളു​കൾക്കു മുമ്പേ ബൈബിൾവി​ദ്യാർഥി​കൾ പറഞ്ഞു​തു​ട​ങ്ങി​യി​രു​ന്നു. പക്ഷേ ആ വാക്കുകൾ എത്ര കൃത്യ​ത​യോ​ടെ നിറ​വേ​റു​മെന്ന്‌ ഊഹി​ക്കാൻ അവർക്കു​പോ​ലും കഴിഞ്ഞി​ട്ടു​ണ്ടാ​കില്ല. യോഹ​ന്നാ​ന്റെ ദർശന​ത്തിൽ കണ്ടതു​പോ​ലെ, സാത്താൻ തുടർന്ന​ങ്ങോ​ട്ടു മനുഷ്യ​സ​മു​ദാ​യ​ത്തി​ന്മേൽ കൂടുതൽ ശക്തമായ ആഘാത​മേൽപ്പി​ക്കു​മാ​യി​രു​ന്നു. അതെക്കു​റിച്ച്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “ഭൂമി​ക്കും സമു​ദ്ര​ത്തി​നും ഹാ, കഷ്ടം! തനിക്കു കുറച്ച്‌ കാലമേ ബാക്കി​യു​ള്ളൂ എന്ന്‌ അറിഞ്ഞ്‌ പിശാച്‌ ഉഗ്ര​കോ​പ​ത്തോ​ടെ നിങ്ങളു​ടെ അടു​ത്തേക്കു വന്നിരി​ക്കു​ന്നു.” (വെളി. 12:12) 1914-ൽ ഒന്നാം ലോക​മ​ഹാ​യു​ദ്ധം പൊട്ടി​പ്പു​റ​പ്പെട്ടു. ക്രിസ്‌തു രാജാ​ധി​കാ​ര​ത്തോ​ടെ സാന്നി​ധ്യ​വാ​നാ​യ​തി​ന്റെ അടയാളം ഭൂമി​യി​ലെ​ങ്ങും കാണാൻ തുടങ്ങി. അങ്ങനെ, ഈ വ്യവസ്ഥി​തി​യു​ടെ ‘അവസാ​ന​കാ​ലം’ ആരംഭി​ച്ചു.—2 തിമൊ. 3:1.

30 പക്ഷേ സ്വർഗ​ത്തി​ലാ​കെ സന്തോ​ഷ​മാ​യി​രു​ന്നു. സാത്താ​നെ​യും അവന്റെ ഭൂതങ്ങ​ളെ​യും എന്നെ​ന്നേ​ക്കു​മാ​യി പുറന്ത​ള്ളി​യി​രു​ന്നു. യോഹ​ന്നാ​ന്റെ വിവരണം പറയുന്നു: “അതു​കൊണ്ട്‌ സ്വർഗമേ, അവിടെ വസിക്കു​ന്ന​വരേ, സന്തോ​ഷി​ക്കുക!” (വെളി. 12:12) സ്വർഗം ശുദ്ധീ​ക​രി​ക്ക​പ്പെ​ടു​ക​യും യേശു രാജാ​വാ​യി വാഴി​ക്ക​പ്പെ​ടു​ക​യും ചെയ്‌ത​തോ​ടെ മിശി​ഹൈ​ക​രാ​ജ്യം ഭൂമി​യി​ലുള്ള ദൈവ​ജ​ന​ത്തി​നു​വേണ്ടി നടപടി​യെ​ടു​ക്കാൻ ഒരുങ്ങി​ക്ക​ഴി​ഞ്ഞി​രു​ന്നു. തുടർന്ന്‌ അത്‌ എന്തു ചെയ്യു​മാ​യി​രു​ന്നു? ഈ അധ്യാ​യ​ത്തി​ന്റെ തുടക്ക​ത്തിൽ കണ്ടതു​പോ​ലെ, ‘ഉടമ്പടി​യു​ടെ സന്ദേശ​വാ​ഹകൻ’ എന്ന നിലയിൽ ക്രിസ്‌തു ആദ്യം ഭൂമി​യി​ലുള്ള ദൈവ​സേ​വ​കരെ ശുദ്ധീ​ക​രി​ക്കു​മാ​യി​രു​ന്നു. അത്‌ എങ്ങനെ?

ഒരു പരി​ശോ​ധ​നാ​കാ​ലം

31. ശുദ്ധീ​ക​ര​ണ​കാ​ല​ത്തെ​ക്കു​റിച്ച്‌ മലാഖി എന്തു മുൻകൂ​ട്ടി​പ്പ​റഞ്ഞു, ആ പ്രവചനം നിറ​വേ​റി​ത്തു​ട​ങ്ങി​യത്‌ എപ്പോൾ? (അടിക്കു​റി​പ്പും കാണുക.)

31 ശുദ്ധീ​ക​ര​ണ​പ്ര​ക്രിയ അത്ര എളുപ്പ​മാ​യി​രി​ക്കി​ല്ലെന്നു മലാഖി മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. അദ്ദേഹം എഴുതി: “അവൻ വരുന്ന ദിവസത്തെ അതിജീ​വി​ക്കാൻ ആർക്കു കഴിയും? അവൻ വരു​മ്പോൾ ആരു പിടി​ച്ചു​നിൽക്കും? അവൻ ലോഹം ശുദ്ധീ​ക​രി​ക്കു​ന്ന​വന്റെ തീപോ​ലെ​യും അലക്കു​കാ​രന്റെ ചാര​വെ​ള്ളം​പോ​ലെ​യും ആയിരി​ക്കും.” (മലാ. 3:2) ആ വാക്കുകൾ സത്യമാ​ണെന്നു കാലം തെളി​യി​ച്ചു! ഭൂമി​യി​ലുള്ള ദൈവ​ജ​ന​ത്തിന്‌ 1914 മുതൽ ഒന്നിനു പുറകേ ഒന്നായി കഠിന​പ​രി​ശോ​ധ​ന​ക​ളും ബുദ്ധി​മു​ട്ടു​ക​ളും നേരി​ടേ​ണ്ടി​വന്നു. ഒന്നാം ലോക​മ​ഹാ​യു​ദ്ധം രൂക്ഷമാ​യ​തോ​ടെ ധാരാളം ബൈബിൾവി​ദ്യാർഥി​കൾ ക്രൂര​മായ ഉപദ്ര​വ​ത്തി​നു വിധേ​യ​രാ​യി, അനേകർ ജയില​റ​ക​ളി​ലു​മാ​യി. d

32. 1916-നു ശേഷം ദൈവ​ജ​ന​ത്തിന്‌ ഇടയിൽ ഏതു പ്രശ്‌നം തലപൊ​ക്കി?

32 സംഘട​ന​യു​ടെ ഉള്ളിൽനി​ന്നും പ്രശ്‌നങ്ങൾ തലപൊ​ക്കാൻ തുടങ്ങി. 1916-ൽ വെറും 64 വയസ്സു​ള്ള​പ്പോൾ റസ്സൽ സഹോ​ദരൻ മരിച്ചു. അതു ദൈവ​ജ​ന​ത്തിൽ പലർക്കും വലി​യൊ​രു ആഘാത​മാ​യി​രു​ന്നു. അദ്ദേഹം മാതൃ​കാ​യോ​ഗ്യ​നാ​യി​രു​ന്നെ​ങ്കി​ലും ചിലയാ​ളു​കൾ ആ ഒരു വ്യക്തിക്ക്‌ ആവശ്യ​ത്തി​ല​ധി​കം പ്രാധാ​ന്യം കല്‌പി​ച്ചി​രു​ന്നെന്ന്‌ ആ സംഭവം തെളി​യി​ച്ചു. റസ്സൽ സഹോ​ദരൻ അത്തരം ഭക്ത്യാ​ദ​രങ്ങൾ ആഗ്രഹി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും അദ്ദേഹത്തെ ചില​രെ​ങ്കി​ലും ഒരു ആരാധ​നാ​മ​നോ​ഭാ​വ​ത്തോ​ടെ​യാ​ണു കണ്ടിരു​ന്നത്‌. സത്യം പടിപ​ടി​യാ​യി വെളി​പ്പെ​ടു​ന്നത്‌ അദ്ദേഹ​ത്തി​ന്റെ മരണ​ത്തോ​ടെ അവസാ​നി​ച്ചെന്നു പലരും കരുതി. മുന്നോ​ട്ടു നീങ്ങാ​നുള്ള സംഘട​ന​യു​ടെ ശ്രമങ്ങളെ ചിലർ ശക്തിയു​ക്തം എതിർത്തു. ആ മനോ​ഭാ​വം കാരണം വിശ്വാ​സ​ത്യാ​ഗം പടർന്നു​പ​ന്ത​ലി​ച്ചു, സംഘട​ന​യിൽ ഭിന്നി​പ്പു​ണ്ടാ​യി.

33. നിറ​വേ​റാ​തെ​പോയ പ്രതീ​ക്ഷകൾ ദൈവ​ജ​ന​ത്തിന്‌ ഒരു പരി​ശോ​ധ​ന​യാ​യത്‌ എങ്ങനെ?

33 ചില പ്രതീ​ക്ഷകൾ നിറ​വേ​റാ​തെ​പോ​യ​തും മറ്റൊരു പരി​ശോ​ധ​ന​യാ​യി​രു​ന്നു. 1914-ൽ ജനതക​ളു​ടെ കാലം അവസാ​നി​ക്കു​മെന്നു വീക്ഷാ​ഗോ​പു​രം കൃത്യ​മാ​യി മുൻകൂ​ട്ടി​പ്പ​റ​ഞ്ഞെ​ങ്കി​ലും ആ വർഷം എന്തു സംഭവി​ക്കു​മെന്നു സഹോ​ദ​ര​ങ്ങൾക്കു കൃത്യ​മാ​യി അറിയി​ല്ലാ​യി​രു​ന്നു. (ലൂക്കോ. 21:24) സ്വർഗ​ത്തിൽ തന്നോ​ടൊ​പ്പം ഭരിക്കാൻ, അഭിഷി​ക്തർ അടങ്ങുന്ന മണവാ​ട്ടി​വർഗത്തെ ക്രിസ്‌തു 1914-ൽ സ്വർഗ​ത്തി​ലേക്കു കൊണ്ടു​പോ​കു​മെ​ന്നൊ​രു പ്രതീക്ഷ അവർക്കു​ണ്ടാ​യി​രു​ന്നു. പക്ഷേ ആ പ്രതീ​ക്ഷകൾ അസ്ഥാന​ത്താ​യി. 1917-ന്റെ അവസാ​ന​ത്തോ​ട​ടുത്ത്‌ വീക്ഷാ​ഗോ​പു​രം ഒരു പ്രഖ്യാ​പനം നടത്തി. 40 വർഷം നീളുന്ന ഒരു കൊയ്‌ത്തു​കാ​ലം 1918-ലെ വസന്തകാ​ലത്ത്‌ അവസാ​നി​ക്കു​മെ​ന്നാ​യി​രു​ന്നു അത്‌. പക്ഷേ പറഞ്ഞ സമയത്ത്‌ പ്രസം​ഗ​പ്ര​വർത്തനം അവസാ​നി​ച്ചില്ല. പകരം പിന്നീ​ട​ങ്ങോട്ട്‌ പ്രവർത്തനം അഭിവൃ​ദ്ധി​പ്പെ​ടു​ക​യാ​ണു ചെയ്‌തത്‌. യഥാർഥ​ത്തിൽ കൊയ്‌ത്ത്‌ അവസാ​നി​ച്ചെ​ന്നും ഇനി ശേഷി​ക്കു​ന്നതു കാലാ​പെ​റു​ക്കൽ മാത്ര​മാ​ണെ​ന്നും മാസിക വിശദീ​ക​രി​ച്ചു. എങ്കിലും നിരാ​ശയ്‌ക്കു വഴിപ്പെട്ട അനേകർ യഹോ​വയെ സേവി​ക്കു​ന്നതു നിറു​ത്തി​ക്ക​ളഞ്ഞു.

34. തളർത്തി​ക്ക​ള​യുന്ന ഏതു പരി​ശോ​ധ​ന​യാണ്‌ 1918-ൽ ഉണ്ടായത്‌, ദൈവ​ജനം ‘മരി​ച്ചെന്നു’ ക്രൈസ്‌ത​വ​ലോ​കം കരുതി​യത്‌ എന്തു​കൊണ്ട്‌?

34 ആകെ തളർത്തി​ക്ക​ള​യുന്ന ഒരു പരി​ശോ​ധ​ന​യാണ്‌ 1918-ൽ ഉണ്ടായത്‌. സി. റ്റി. റസ്സൽ സഹോ​ദ​രനു ശേഷം ദൈവ​ജ​ന​ത്തി​നു നേതൃ​ത്വ​മെ​ടു​ത്തി​രുന്ന ജെ. എഫ്‌. റഥർഫോർഡ്‌ സഹോ​ദ​ര​നെ​യും സംഘട​ന​യിൽ ചുമത​ലകൾ വഹിച്ചി​രുന്ന മറ്റ്‌ ഏഴു സഹോ​ദ​ര​ന്മാ​രെ​യും ആ വർഷം അറസ്റ്റ്‌ ചെയ്‌തു. അവരെ ദീർഘ​കാ​ലത്തെ തടവിനു വിധിച്ച്‌ യു.എസ്‌.എ.-യിലെ ജോർജി​യ​യി​ലുള്ള അറ്റ്‌ലാ​ന്റാ​യിൽ ജയിലി​ല​ടച്ചു. അന്യാ​യ​മാ​യൊ​രു നടപടി​യാ​യി​രു​ന്നു അത്‌. ദൈവ​ജ​ന​ത്തി​ന്റെ പ്രവർത്തനം നിന്നു​പോ​യെന്നു ചില​രെ​ങ്കി​ലും കുറച്ച്‌ കാല​ത്തേക്കു കരുതി​ക്കാ​ണും. ക്രൈസ്‌ത​വ​ലോ​ക​ത്തി​ലെ പുരോ​ഹി​ത​ന്മാ​രിൽ പലർക്കും വലിയ സന്തോ​ഷ​മാ​യി. ‘നേതാ​ക്ക​ന്മാർ’ തടവി​ലാ​കു​ക​യും ബ്രൂക്‌ലി​നി​ലെ ആസ്ഥാനം അടച്ചു​പൂ​ട്ടു​ക​യും അമേരി​ക്ക​യി​ലും യൂറോ​പ്പി​ലും പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ എതിർപ്പു​ക​ളു​ണ്ടാ​കു​ക​യും ചെയ്‌ത​തോ​ടെ ആ ബൈബിൾവി​ദ്യാർഥി​കൾ ‘മരി​ച്ചെന്ന്‌’—ആ അപകട​കാ​രി​കൾ മേലാൽ തങ്ങൾക്ക്‌ ഒരു ഭീഷണി​യാ​കി​ല്ലെന്ന്‌ അക്കൂട്ടർ കണക്കു​കൂ​ട്ടി. (വെളി. 11:3, 7-10) പക്ഷേ അവർക്കു തെറ്റി​പ്പോ​യി!

പുതു​ജീ​വ​നി​ലേക്ക്‌!

35. തന്റെ അനുഗാ​മി​കൾക്കു കഷ്ടതക​ളു​ണ്ടാ​കാൻ യേശു അനുവ​ദി​ച്ചത്‌ എന്തു​കൊണ്ട്‌, അവരെ സഹായി​ക്കാൻ യേശു എന്തു ചെയ്‌തു?

35 ആ സമയത്ത്‌ “മാലി​ന്യം നീക്കി വെള്ളി ശുദ്ധീ​ക​രി​ക്കു​ന്ന​വ​നെ​പ്പോ​ലെ” ഇരുന്ന്‌ യഹോവ പ്രവർത്തി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ആ ഒരൊറ്റ കാരണം​കൊ​ണ്ടാ​ണു തന്റെ ജനം ഈ കഷ്ടതക​ളെ​ല്ലാം നേരി​ടാൻ യേശു അനുവ​ദി​ച്ച​തെ​ന്നും സത്യത്തി​ന്റെ ശത്രു​ക്കൾക്ക്‌ അറിയി​ല്ലാ​യി​രു​ന്നു. (മലാ. 3:3) വിശ്വസ്‌ത​രായ അവരെ അഗ്നിസ​മാ​ന​മായ ആ പരി​ശോ​ധ​നകൾ സ്‌ഫുടം ചെയ്‌ത്‌ ശുദ്ധീ​ക​രി​ക്കു​മെ​ന്നുള്ള ഉറപ്പ്‌ യഹോ​വയ്‌ക്കും പുത്ര​നായ യേശു​വി​നും ഉണ്ടായി​രു​ന്നു. അതോടെ അവർ രാജാ​വി​നെ സേവി​ക്കാ​നാ​യി മുമ്പെ​ന്ന​ത്തേ​തി​ലും അനു​യോ​ജ്യ​രാ​കു​മെ​ന്നും അവർക്കു ബോധ്യ​മു​ണ്ടാ​യി​രു​ന്നു. 1919-ന്റെ തുടക്കം​മു​തലേ ഒരു കാര്യം വ്യക്തമാ​യി. അസാധ്യ​മെന്നു ദൈവ​ജ​ന​ത്തി​ന്റെ ശത്രുക്കൾ കരുതിയ ഒരു കാര്യം നടക്കാൻ ദൈവാ​ത്മാവ്‌ പ്രവർത്തി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അതെ, വിശ്വസ്‌ത​രാ​യ​വർക്കു പുതു​ജീ​വൻ ലഭിച്ചു! (വെളി. 11:11) അവസാ​ന​കാ​ല​ത്തി​ന്റെ അടയാ​ള​ത്തി​ലെ മുഖ്യ​സ​വി​ശേ​ഷ​ത​യായ ഒരു കാര്യം സാധ്യ​ത​യ​നു​സ​രിച്ച്‌ ആ സമയത്ത്‌ യേശു ചെയ്‌തു. തന്റെ ജനത്തിനു തക്കസമ​യത്ത്‌ ആത്മീയ​ഭ​ക്ഷണം വിതരണം ചെയ്‌തു​കൊണ്ട്‌ അവർക്കു നേതൃ​ത്വ​മെ​ടു​ക്കു​മാ​യി​രുന്ന അഭിഷി​ക്ത​രു​ടെ ഒരു ചെറിയ കൂട്ടത്തെ, അതായത്‌ ‘വിശ്വസ്‌ത​നും വിവേ​കി​യും ആയ അടിമയെ,’ യേശു നിയമി​ച്ചു.—മത്താ. 24:45-47.

36. ദൈവ​ജ​ന​ത്തിന്‌ ആത്മീയ​മാ​യി ഒരു പുത്തനു​ണർവു​ണ്ടാ​യ​തി​ന്റെ തെളി​വു​കൾ എന്തെല്ലാ​മാ​യി​രു​ന്നു?

36 1919 മാർച്ച്‌ 26-നു റഥർഫോർഡ്‌ സഹോ​ദ​ര​നെ​യും സഹകാ​രി​ക​ളെ​യും ജയിലിൽനിന്ന്‌ മോചി​പ്പി​ച്ചു. വൈകാ​തെ​തന്നെ സെപ്‌റ്റം​ബ​റിൽ ഒരു കൺ​വെൻ​ഷൻ നടത്താൻ തീരു​മാ​ന​മു​ണ്ടാ​യി. സുവർണ​യു​ഗം എന്ന പേരിൽ രണ്ടാമ​തൊ​രു മാസിക പുറത്തി​റ​ക്കാ​നുള്ള തയ്യാ​റെ​ടു​പ്പു​ക​ളും അണിയ​റ​യിൽ നടന്നു. വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ ഈ കൂട്ടു​മാ​സിക, വയലിൽ ഉപയോ​ഗി​ക്കാ​നാ​യി രൂപക​ല്‌പന ചെയ്‌ത​താ​യി​രു​ന്നു. e അതേ വർഷം​തന്നെ ബുള്ളറ്റിൻ എന്ന പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്റെ ആദ്യലക്കം പുറത്തി​റങ്ങി. അത്‌ ഇന്ന്‌, നമ്മുടെ ക്രിസ്‌തീയ ജീവി​ത​വും സേവന​വും യോഗ​ത്തി​നുള്ള പഠനസ​ഹാ​യി എന്ന്‌ അറിയ​പ്പെ​ടു​ന്നു. വയൽസേ​വ​ന​ത്തി​നു വേണ്ട പ്രോ​ത്സാ​ഹനം നൽകുക എന്നതാ​യി​രു​ന്നു തുടക്കം​മു​തലേ അതിന്റെ ഉദ്ദേശ്യം. വീടു​തോ​റും പോയി ആളുകളെ നേരിട്ട്‌ കണ്ട്‌ സത്യം അറിയി​ക്കുന്ന പ്രവർത്ത​ന​ത്തിന്‌ 1919 മുതൽ പ്രത്യേ​ക​മായ ഊന്നൽ കൊടു​ത്തി​രു​ന്നു.

37. 1919-നെ തുടർന്നുള്ള വർഷങ്ങ​ളിൽ, ചിലർ അവിശ്വസ്‌ത​രാ​ണെന്നു തെളി​ഞ്ഞത്‌ എങ്ങനെ?

37 പ്രസം​ഗ​പ്ര​വർത്തനം തുടർന്നും ക്രിസ്‌തു​സേ​വ​കരെ ശുദ്ധീ​ക​രി​ച്ചു​കൊ​ണ്ടി​രു​ന്നെന്നു പറയാം. കാരണം, അത്തരം എളി​യൊ​രു കാര്യം ചെയ്യു​ന്നത്‌ ഒരു കുറച്ചി​ലാ​യി അവരിൽ ചിലർക്കു തോന്നി, അഹങ്കാരം അവരെ തടഞ്ഞു. ആ പ്രവർത്ത​ന​വു​മാ​യി പൊരു​ത്ത​പ്പെ​ടാൻ കഴിയാ​തി​രു​ന്നവർ, വിശ്വസ്‌ത​രായ ആളുക​ളു​മാ​യുള്ള ബന്ധം ഉപേക്ഷി​ച്ചു. 1919-നെ തുടർന്നുള്ള വർഷങ്ങ​ളിൽ അവരിൽ ചിലരു​ടെ മുഷി​ച്ചിൽ പരദൂ​ഷ​ണ​ത്തി​ന്റെ രൂപത്തിൽ പുറത്ത്‌ വന്നു, ചിലരെ അവർ കരിവാ​രി​ത്തേ​ക്കാൻ ശ്രമിച്ചു. ചിലയാ​ളു​കൾ യഹോ​വ​യു​ടെ വിശ്വസ്‌ത​സേ​വ​കരെ ഉപദ്ര​വി​ക്കു​ന്ന​വ​രു​ടെ പക്ഷം ചേരു​ക​പോ​ലും ചെയ്‌തു.

38. ക്രിസ്‌തു​വി​ന്റെ അനുഗാ​മി​ക​ളാ​യി ഭൂമി​യിൽ ജീവി​ക്കു​ന്ന​വ​രു​ടെ നേട്ടങ്ങ​ളും വിജയ​ങ്ങ​ളും നമ്മളെ എന്തു ബോധ്യ​പ്പെ​ടു​ത്തണം?

38 അത്തരം ആക്രമ​ണ​ങ്ങ​ളെ​ല്ലാ​മു​ണ്ടാ​യി​ട്ടും, ക്രിസ്‌തു​വി​ന്റെ അനുഗാ​മി​ക​ളാ​യി ഭൂമി​യിൽ ജീവി​ക്കു​ന്നവർ ആത്മീയ​മാ​യി വളരു​ക​യും അഭിവൃ​ദ്ധി​പ്പെ​ടു​ക​യും ചെയ്‌തു. അന്നു മുതൽ ഇന്നുവരെ അവർക്കു​ണ്ടായ ഓരോ നേട്ടവും, ഓരോ വിജയ​വും ദൈവ​രാ​ജ്യം ഭരിക്കു​ന്നു എന്നതിന്റെ അനി​ഷേ​ധ്യ​മായ തെളി​വാണ്‌. ദൈവം തന്റെ പുത്ര​നി​ലൂ​ടെ​യും മിശി​ഹൈ​ക​രാ​ജ്യ​ത്തി​ലൂ​ടെ​യും അവരെ നന്നായി പിന്തു​ണ​ച്ചി​ട്ടുണ്ട്‌, അവരെ ദൈവം അനു​ഗ്ര​ഹി​ച്ചി​ട്ടു​ണ്ടെ​ന്നും ഉറപ്പാണ്‌. അതൊ​ന്നു​മി​ല്ലാ​തെ, വെറും അപൂർണ​രായ മനുഷ്യ​രു​ടെ ഒരു കൂട്ടത്തി​നു സാത്താന്റെ മേലും ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ മേലും ഒന്നിനു പുറകേ ഒന്നായി വിജയങ്ങൾ നേടാ​നാ​കു​മോ?യശയ്യ 54:17 വായി​ക്കുക.

ജയിലറയിൽനിന്ന്‌ മോചി​ത​നാ​യി മാസങ്ങൾക്കു​ള്ളിൽ ഒരു കൺ​വെൻ​ഷ​നിൽ ആവേ​ശോ​ജ്വ​ല​മായ പ്രസംഗം നടത്തുന്ന റഥർഫോർഡ്‌ സഹോ​ദ​രൻ

39, 40. (എ) ഈ പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്റെ ചില സവി​ശേ​ഷ​തകൾ എന്തെല്ലാം? (ബി) ഈ പുസ്‌തകം പഠിക്കു​ന്നതു നിങ്ങളെ എങ്ങനെ സഹായി​ക്കും?

39 സ്വർഗ​ത്തിൽ ദൈവ​രാ​ജ്യം ജനിച്ച​തു​മു​ത​ലുള്ള ഒരു നൂറ്റാ​ണ്ടു​കൊണ്ട്‌ അതു ഭൂമി​യിൽ കൈവ​രിച്ച നേട്ടങ്ങൾ എന്തെല്ലാ​മാണ്‌ എന്നാണു നമ്മൾ ഇനിയുള്ള അധ്യാ​യ​ങ്ങ​ളിൽ കാണാൻപോ​കു​ന്നത്‌. ഈ പുസ്‌ത​ക​ത്തി​ന്റെ ഓരോ ഭാഗവും, ദൈവ​രാ​ജ്യം ഭൂമി​യിൽ ചെയ്യുന്ന കാര്യ​ങ്ങ​ളു​ടെ ഓരോ വശം ചർച്ച ചെയ്യും. ഓരോ അധ്യാ​യ​ത്തി​ലും പുനര​വ​ലോ​ക​ന​ത്തി​ലുള്ള ഒരു ചതുര​മുണ്ട്‌. ദൈവ​രാ​ജ്യം നമുക്ക്‌ ഓരോ​രു​ത്തർക്കും എത്ര യഥാർഥ​മാ​ണെന്നു തിരി​ച്ച​റി​യാൻ അതു സഹായി​ക്കും. ദുഷ്ടരെ ഇല്ലാതാ​ക്കാ​നും ഒരു പറുദീ​സാ​ഭൂ​മി ആനയി​ക്കാ​നും വേണ്ടി ദൈവ​രാ​ജ്യം സമീപ​ഭാ​വി​യിൽത്തന്നെ വരു​മ്പോൾ നമുക്ക്‌ എന്തെല്ലാം പ്രതീ​ക്ഷി​ക്കാ​മെന്ന്‌ അവസാ​നത്തെ അധ്യാ​യങ്ങൾ പറയുന്നു. ഈ പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്റെ പഠനം നിങ്ങൾക്ക്‌ എങ്ങനെ പ്രയോ​ജ​ന​പ്പെ​ടും?

40 ദൈവ​രാ​ജ്യ​ത്തി​ലുള്ള നിങ്ങളു​ടെ വിശ്വാ​സം എങ്ങനെ​യും ക്ഷയിപ്പി​ക്കാ​നാ​ണു സാത്താൻ നോക്കു​ന്നത്‌. പക്ഷേ യഹോവ ആഗ്രഹി​ക്കു​ന്നതു നിങ്ങളു​ടെ വിശ്വാ​സം ബലപ്പെ​ട​ണ​മെ​ന്നാണ്‌. അതു നിങ്ങളെ സംരക്ഷി​ക്കു​മെ​ന്നും നിങ്ങളെ ശക്തരാ​ക്കി​നി​റു​ത്തു​മെ​ന്നും യഹോ​വയ്‌ക്ക്‌ അറിയാം. (എഫെ. 6:16) അതു​കൊണ്ട്‌, ഈ പ്രസി​ദ്ധീ​ക​രണം പ്രാർഥ​നാ​പൂർവം പഠിക്കാ​നാ​ണു ഞങ്ങളുടെ ശുപാർശ. ‘ദൈവ​രാ​ജ്യം എനിക്ക്‌ ഒരു യാഥാർഥ്യ​മാ​ണോ’ എന്നു സ്വയം ചോദി​ച്ചു​കൊ​ണ്ടി​രി​ക്കുക. ദൈവ​രാ​ജ്യം യഥാർഥ​മാ​ണെ​ന്നും അതു ഭരിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ജീവനു​ള്ള​വ​രെ​ല്ലാം മനസ്സി​ലാ​ക്കുന്ന ഒരു ദിവസം വരും! അന്നു നിങ്ങൾ ദൈവ​രാ​ജ്യ​ത്തെ വിശ്വസ്‌ത​ത​യോ​ടെ, സജീവ​മാ​യി പിന്തു​ണയ്‌ക്കു​മോ ഇല്ലയോ എന്നത്‌, ആ രാജ്യം ഇപ്പോൾ നിങ്ങൾക്ക്‌ എത്ര യഥാർഥ​മാണ്‌ എന്നതിനെ ആശ്രയി​ച്ചി​രി​ക്കും.

a ഹെൻട്രി ഗ്രൂ, ജോർജ്‌ സ്റ്റെറ്റ്‌സൺ, ജോർജ്‌ സ്റ്റോഴ്‌സ്‌ എന്നിവ​രെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ യഹോ​വ​യു​ടെ സാക്ഷികൾ—ദൈവ​രാ​ജ്യ ഘോഷകർ (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​ന്റെ 45-46 പേജുകൾ കാണുക.

b അന്നു ബൈബിൾവി​ദ്യാർഥി​ക​ള​ല്ലാ​തി​രുന്ന ചിലർ, തങ്ങൾ മോച​ന​വി​ല​യിൽ വിശ്വ​സി​ക്കു​ന്നു​ണ്ടെ​ന്നും ദൈവ​ത്തി​നു സമർപ്പി​ച്ച​വ​രാ​ണെ​ന്നും അവകാ​ശ​പ്പെ​ട്ടി​രു​ന്നു. ലോക​ത്തോ​ടു സൗഹൃദം പുലർത്തുന്ന മതസം​ഘ​ട​ന​ക​ളു​മാ​യുള്ള ബന്ധം വിച്ഛേ​ദി​ക്കേ​ണ്ട​തി​ന്റെ ആവശ്യം ബൈബിൾവി​ദ്യാർഥി​കൾക്കു മനസ്സി​ലാ​യി​രു​ന്നെ​ങ്കി​ലും മേൽപ്പറഞ്ഞ ആളുകളെ അവർ തുടർന്നും വർഷങ്ങ​ളോ​ളം ക്രിസ്‌തീ​യ​സ​ഹോ​ദ​ര​ങ്ങ​ളാ​യാ​ണു കണ്ടിരു​ന്നത്‌.

c ആദ്യകാ​ലത്തെ അത്തരം മുന്നറി​യി​പ്പു​കൾ പ്രധാ​ന​മാ​യും ബാധക​മാ​കു​ന്നത്‌ 1,44,000 പേർ അടങ്ങുന്ന ക്രിസ്‌തു​വി​ന്റെ ചെറിയ ആട്ടിൻകൂ​ട്ട​ത്തി​നാ​ണെ​ന്നാ​യി​രു​ന്നു അന്നു കരുതി​യി​രു​ന്നത്‌. അതു​പോ​ലുള്ള മുന്നറി​യി​പ്പു​ക​ളു​ടെ ഗൗരവം കുറച്ചു​കളഞ്ഞ ഒരു ഘടകമാ​യി​രു​ന്നു അത്‌. ക്രൈസ്‌ത​വ​ലോ​ക​ത്തി​ന്റെ ഭാഗമായ എണ്ണമറ്റ സഭകളി​ലെ അംഗങ്ങൾ വെളി​പാട്‌ 7:9, 10 വാക്യ​ങ്ങ​ളിൽ പറയുന്ന ‘മഹാപു​രു​ഷാ​ര​ത്തിൽ’പ്പെടു​മെ​ന്നും അന്ത്യത്തി​ന്റെ സമയത്ത്‌ ക്രിസ്‌തു​വി​ന്റെ പക്ഷത്ത്‌ നിൽക്കു​ന്ന​തി​ന്റെ പേരിൽ അവർ സ്വർഗ​ത്തി​ലേക്കു പോകുന്ന ഒരു രണ്ടാം​തരം കൂട്ടത്തി​ന്റെ ഭാഗമാ​കു​മെ​ന്നും ആണ്‌ 1935-നു മുമ്പ്‌ കരുതി​യി​രു​ന്നത്‌. അതെക്കു​റിച്ച്‌ നമ്മൾ അഞ്ചാം അധ്യാ​യ​ത്തിൽ പഠിക്കും.

d കാനഡ, ഇംഗ്ലണ്ട്‌, ജർമനി, ഐക്യ​നാ​ടു​കൾ എന്നിവി​ട​ങ്ങ​ളിൽ യുദ്ധസ​മ​യത്ത്‌ നേരി​ടേ​ണ്ടി​വന്ന അസംഖ്യം ഉപദ്ര​വ​ങ്ങ​ളെ​ക്കു​റിച്ച്‌ വിശദീ​ക​രി​ക്കുന്ന സുവർണ​യു​ഗ​ത്തി​ന്റെ (ഇപ്പോ​ഴത്തെ ഉണരുക!) ഒരു പ്രത്യേ​ക​പ​തിപ്പ്‌ 1920 സെപ്‌റ്റം​ബ​റിൽ പുറത്തി​റങ്ങി. അവയിൽ ചിലതു ഞെട്ടി​ക്കുന്ന പീഡന​മു​റ​ക​ളാ​യി​രു​ന്നു. എന്നാൽ ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു മുമ്പുള്ള ദശകങ്ങ​ളിൽ അതു​പോ​ലുള്ള ഉപദ്ര​വങ്ങൾ തീരെ​യി​ല്ലാ​യി​രു​ന്നെ​ന്നു​തന്നെ പറയാം.

e വർഷങ്ങ​ളോ​ളം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ പ്രധാ​ന​ല​ക്ഷ്യം ചെറിയ ആട്ടിൻകൂ​ട്ട​ത്തി​ലെ ഓരോ അംഗത്തി​നും പോഷണം നൽകു​ക​യെ​ന്ന​താ​യി​രു​ന്നു.