വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 6

പ്രസം​ഗി​ക്കുന്ന ആളുകൾ—ശുശ്രൂ​ഷകർ സ്വമന​സ്സാ​ലെ മുന്നോ​ട്ടു വരുന്നു

പ്രസം​ഗി​ക്കുന്ന ആളുകൾ—ശുശ്രൂ​ഷകർ സ്വമന​സ്സാ​ലെ മുന്നോ​ട്ടു വരുന്നു

മുഖ്യവിഷയം

പ്രസംഗ പ്രവർത്ത​ന​ത്തി​നാ​യി രാജാവ്‌ ഒരു സൈന്യ​ത്തെ ഒരുക്കു​ന്നു

1, 2. ഏതു വലിയ പ്രവർത്ത​ന​ത്തെ​ക്കു​റി​ച്ചാ​ണു യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞത്‌, ഏതു സുപ്ര​ധാ​ന​ചോ​ദ്യം ഉദിക്കു​ന്നു?

 രാഷ്‌ട്രീ​യ​ഭ​ര​ണാ​ധി​കാ​രി​കൾ തരുന്ന വാഗ്‌ദാ​നങ്ങൾ പലതും പാലി​ക്ക​പ്പെ​ടാ​തെ​പോ​കാ​റുണ്ട്‌. അവരിൽ ഉദ്ദേശ്യ​ശു​ദ്ധി​യു​ള്ള​വർക്കു​പോ​ലും തങ്ങളുടെ വാക്കു പാലി​ക്കാൻ കഴിയാ​തെ​വ​രു​ന്നു. എന്നാൽ ഇവരിൽനി​ന്നെ​ല്ലാം വ്യത്യസ്‌ത​നാ​യി എപ്പോ​ഴും തന്റെ വാക്കു പാലി​ക്കു​ന്ന​യാ​ളാ​ണു യേശു​ക്രിസ്‌തു എന്ന മിശി​ഹൈ​ക​രാ​ജാവ്‌.

2 1914-ൽ രാജാ​വാ​യ​തോ​ടെ, 1,900 വർഷങ്ങൾക്കു മുമ്പ്‌ താൻ ഉച്ചരിച്ച ഒരു പ്രവചനം നിറ​വേ​റ്റാൻ യേശു സജ്ജനാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. മരണത്തിന്‌ ഏതാനും ദിവസ​ങ്ങൾക്കു മുമ്പ്‌ യേശു ഇങ്ങനെ പറഞ്ഞു: “ദൈവ​രാ​ജ്യ​ത്തി​ന്റെ ഈ സന്തോ​ഷ​വാർത്ത . . . ഭൂലോ​ക​ത്തെ​ങ്ങും പ്രസം​ഗി​ക്ക​പ്പെ​ടും.” (മത്താ. 24:14) ആ വാക്കു​ക​ളു​ടെ നിവൃത്തി, യേശു രാജ്യാ​ധി​കാ​ര​ത്തോ​ടെ സാന്നി​ധ്യ​വാ​നാ​ണെന്നു സൂചി​പ്പി​ക്കുന്ന അടയാ​ള​ത്തി​ന്റെ ഭാഗമാ​കു​മാ​യി​രു​ന്നു. എന്നാൽ സുപ്ര​ധാ​ന​മായ ഒരു ചോദ്യം ഉദിക്കു​ന്നു: സ്വാർഥ​ത​യും സ്‌നേ​ഹ​രാ​ഹി​ത്യ​വും മതഭക്തി​യി​ല്ലായ്‌മ​യും മുഖമു​ദ്ര​യാ​യുള്ള അവസാ​ന​കാ​ലത്ത്‌, പ്രസം​ഗി​ക്കാൻ മനസ്സൊ​രു​ക്ക​ത്തോ​ടെ മുന്നോ​ട്ടു വരുന്ന​വ​രു​ടെ ഒരു സൈന്യ​ത്തെ സജ്ജമാ​ക്കാൻ രാജാ​വിന്‌ എങ്ങനെ കഴിയും? (മത്താ. 24:12; 2 തിമൊ. 3:1-5) അതിന്റെ ഉത്തരം നമ്മൾ അറിഞ്ഞേ തീരൂ. കാരണം എല്ലാ സത്യ​ക്രിസ്‌ത്യാ​നി​ക​ളും ആ വിഷയ​ത്തിൽ ഉൾപ്പെ​ട്ടി​ട്ടുണ്ട്‌.

3. യേശു​വിന്‌ ഏതു കാര്യ​ത്തിൽ ഉറപ്പു​ണ്ടാ​യി​രു​ന്നു, അത്രയും ഉറപ്പു തോന്നാ​നുള്ള കാരണം എന്തായി​രു​ന്നു?

3 യേശു​വി​ന്റെ ആ പ്രാവ​ച​നി​ക​വാ​ക്കു​ക​ളി​ലേക്ക്‌ ഒന്നുകൂ​ടെ ശ്രദ്ധ തിരി​ക്കാ​മോ? “പ്രസം​ഗി​ക്ക​പ്പെ​ടും” എന്ന വാക്കിൽ അതു സംഭവി​ക്കു​മെ​ന്നുള്ള ഉറപ്പു കാണാ​നാ​കു​ന്നി​ല്ലേ? തീർച്ച​യാ​യും ഉണ്ട്‌! തന്നെ പിന്തു​ണയ്‌ക്കാൻ അവസാ​ന​കാ​ലത്ത്‌ ആളുകൾ മനസ്സൊ​രു​ക്ക​ത്തോ​ടെ മുന്നോ​ട്ടു വരു​മെന്നു യേശു​വിന്‌ ഉറപ്പാ​യി​രു​ന്നു. യേശു​വിന്‌ അത്രയും ഉറപ്പു തോന്നാ​നുള്ള കാരണം എന്തായി​രു​ന്നു? പിതാ​വിന്‌ ആ ഉറപ്പു​ണ്ടാ​യി​രു​ന്നു, യേശു അതു കണ്ട്‌ പഠിച്ചു. (യോഹ. 12:45; 14:9) തന്നെ ആരാധി​ക്കു​ന്നവർ മനസ്സൊ​രു​ക്ക​ത്തോ​ടെ മുന്നോ​ട്ടു വന്ന്‌ കാര്യങ്ങൾ ചെയ്യു​മെന്ന്‌ യഹോ​വയ്‌ക്ക്‌ ഉറപ്പാ​യി​രു​ന്നു. യഹോവ അവരിൽ വിശ്വാ​സ​മർപ്പി​ക്കു​ന്നത്‌, ഭൂമി​യിൽ മനുഷ്യ​നാ​യി ജനിക്കു​ന്ന​തി​നു മുമ്പുള്ള കാലത്ത്‌ യേശു നേരിട്ട്‌ കണ്ട്‌ മനസ്സി​ലാ​ക്കി​യി​ട്ടുണ്ട്‌. തനിക്ക്‌ അക്കാര്യ​ത്തിൽ നല്ല ഉറപ്പു​ണ്ടെന്ന്‌ യഹോവ തെളി​യി​ച്ചി​ട്ടു​ള്ളത്‌ എങ്ങനെ​യാണ്‌? നമുക്ക്‌ ഇപ്പോൾ അതു നോക്കാം.

“അങ്ങയുടെ ജനം സ്വമന​സ്സാ​ലെ മുന്നോ​ട്ടു വരും”

4. ഏതു ജോലി​യെ പിന്തു​ണയ്‌ക്കാ​നാണ്‌ യഹോവ ഇസ്രാ​യേ​ല്യ​രെ ക്ഷണിച്ചത്‌, അവർ എങ്ങനെ പ്രതി​ക​രി​ച്ചു?

4 ഭാവി​യിൽ ഇസ്രാ​യേൽ ജനതയു​ടെ ആരാധ​നാ​കേ​ന്ദ്ര​മാ​കു​മാ​യി​രുന്ന വിശു​ദ്ധ​കൂ​ടാ​രം പണിയാൻ യഹോവ മോശയ്‌ക്കു നിർദേശം കൊടു​ത്ത​പ്പോൾ എന്താണു സംഭവി​ച്ച​തെന്ന്‌ ഓർക്കു​ന്നു​ണ്ടോ? ആ ജോലി​യെ പിന്തു​ണയ്‌ക്കാൻ യഹോവ മോശ​യി​ലൂ​ടെ ജനത്തെ മുഴുവൻ ക്ഷണിച്ചു. ‘മനസ്സൊ​രു​ക്ക​മുള്ള എല്ലാവ​രും യഹോ​വയ്‌ക്കുള്ള സംഭാവന കൊണ്ടു​വ​രാൻ’ മോശ അവരോ​ടു പറഞ്ഞു. തുടർന്ന്‌ എന്തുണ്ടാ​യി? ജനം “പിന്നെ​യും രാവി​ലെ​തോ​റും സ്വമന​സ്സാ​ലെ​യുള്ള കാഴ്‌ചകൾ . . . കൊണ്ടു​വ​ന്നു​കൊ​ണ്ടി​രു​ന്നു.” അത്‌ എത്ര​ത്തോ​ള​മു​ണ്ടാ​യി​രു​ന്നു? ‘സാധനങ്ങൾ കൊണ്ടു​വ​രു​ന്നതു നിറു​ത്ത​ലാ​ക്കി’ എന്ന വാക്കു​ക​ളിൽനിന്ന്‌ മനസ്സി​ലാ​കു​ന്നത്‌, അത്‌ അത്രയ​ധി​ക​മു​ണ്ടാ​യി​രു​ന്നു എന്നാണ്‌. (പുറ. 35:5; 36:3, 6) യഹോവ തങ്ങളിൽ അർപ്പിച്ച വിശ്വാ​സം ഇസ്രാ​യേ​ല്യർ കാത്തു, യഹോ​വയ്‌ക്ക്‌ അക്കാര്യം ഉറപ്പാ​യി​രു​ന്നു.

5, 6. സങ്കീർത്തനം 110:1-3 അനുസ​രിച്ച്‌, അവസാ​ന​കാ​ലത്ത്‌ സത്യാ​രാ​ധകർ ഏതു മനോ​ഭാ​വം കാണി​ക്കു​മെ​ന്നാണ്‌ യഹോ​വ​യും യേശു​വും പ്രതീ​ക്ഷി​ച്ചത്‌?

5 എന്നാൽ അവസാ​ന​കാ​ലത്ത്‌ ജീവി​ച്ചി​രി​ക്കുന്ന തന്റെ ആരാധകർ അത്ര​ത്തോ​ളം മനസ്സൊ​രു​ക്കം കാണി​ക്കു​മെന്ന്‌ യഹോവ പ്രതീ​ക്ഷി​ച്ചി​രു​ന്നോ? തീർച്ച​യാ​യും! യേശു ഭൂമി​യിൽ ജനിക്കു​ന്ന​തി​നും 1,000-ത്തോളം വർഷങ്ങൾക്കു മുമ്പു​തന്നെ, മിശിഹ ഭരണം തുടങ്ങുന്ന സമയ​ത്തെ​ക്കു​റിച്ച്‌ എഴുതാൻ യഹോവ ദാവീ​ദി​നെ പ്രചോ​ദി​പ്പി​ച്ചി​രു​ന്നു. (സങ്കീർത്തനം 110:1-3 വായി​ക്കുക.) യേശു രാജാ​വാ​യി വാഴി​ക്ക​പ്പെ​ടു​മ്പോൾ, യേശു​വി​നെ എതിർക്കുന്ന ശത്രു​ക്ക​ളു​ണ്ടാ​യി​രി​ക്കു​മെന്നു രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. അതേസ​മയം, തന്നെ പിന്തു​ണയ്‌ക്കു​ന്ന​വ​രു​ടെ ഒരു സൈന്യ​വും യേശു​വി​നു​ണ്ടാ​യി​രി​ക്കു​മാ​യി​രു​ന്നു—രാജാ​വി​നെ സേവി​ക്കാൻ നിർബന്ധം ചെലു​ത്തേ​ണ്ട​തി​ല്ലാത്ത ഒരു സേന! അവരുടെ ഇടയിലെ യുവാ​ക്കൾപോ​ലും സ്വമന​സ്സാ​ലെ മുന്നോ​ട്ടു വരു​മെന്നു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. അവരുടെ എണ്ണമോ? പ്രഭാ​ത​സൂ​ര്യൻ ഉദിച്ചു​യ​രു​മ്പോൾ നില​ത്തെ​ങ്ങും ഒരു പരവതാ​നി​പോ​ലെ കാണ​പ്പെ​ടുന്ന അസംഖ്യം മഞ്ഞുതു​ള്ളി​ക​ളോ​ടാണ്‌ ആ വലിയ ജനസമൂ​ഹത്തെ താരത​മ്യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. a

ദൈവരാജ്യത്തെ സ്വമന​സ്സാ​ലെ പിന്തു​ണയ്‌ക്കു​ന്നവർ മഞ്ഞുതു​ള്ളി​കൾപോ​ലെ അസംഖ്യ​മാണ്‌ (5-ാം ഖണ്ഡിക കാണുക)

6 110-ാം സങ്കീർത്ത​ന​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രവചനം തന്നെ ഉദ്ദേശി​ച്ചാ​ണെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. (മത്താ. 22:42-45) അതു​കൊ​ണ്ടു​തന്നെ, ഭൂമി​യി​ലെ​ങ്ങും ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത അറിയി​ക്കാൻ സ്വമന​സ്സാ​ലെ മുന്നോ​ട്ടു വരുന്ന വിശ്വസ്‌ത​രു​ടെ ഒരു കൂട്ടം തനിക്കു പിന്തു​ണ​യേ​കാ​നു​ണ്ടാ​കു​മെന്നു യേശു​വിന്‌ ഉറച്ച്‌ വിശ്വ​സി​ക്കാ​മാ​യി​രു​ന്നു. ഇതെക്കു​റിച്ച്‌ ചരി​ത്ര​ത്തിന്‌ എന്താണു പറയാ​നു​ള്ളത്‌? ഈ അവസാ​ന​കാ​ലത്ത്‌, മനസ്സൊ​രു​ക്ക​ത്തോ​ടെ പ്രസം​ഗ​പ്ര​വർത്തനം നടത്തു​ന്ന​വ​രു​ടെ ഒരു സൈന്യ​ത്തെ സജ്ജമാ​ക്കാൻ ആ രാജാ​വി​നു കഴിഞ്ഞി​ട്ടു​ണ്ടോ?

“ആ സന്ദേശം അറിയി​ക്കു​ന്നത്‌ എന്റെ പദവി​യാണ്‌, എന്റെ കടമയാണ്‌”

7. തന്റെ അനുഗാ​മി​കളെ, അവരുടെ മുന്നി​ലുള്ള പ്രവർത്ത​ന​ത്തി​നാ​യി ഒരുക്കാൻ രാജാ​വാ​യി അവരോ​ധി​ത​നായ യേശു എന്തെല്ലാം നടപടി​ക​ളെ​ടു​ത്തു?

7 രാജാ​വാ​യി അവരോ​ധി​ക്ക​പ്പെട്ട്‌ അധികം വൈകാ​തെ യേശു തന്റെ അനുഗാ​മി​കളെ, അവരുടെ മുന്നി​ലുള്ള അതിബൃ​ഹ​ത്തായ പ്രവർത്ത​ന​ത്തി​നാ​യി ഒരുക്കാൻ നടപടി​ക​ളെ​ടു​ത്തു. രണ്ടാം അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ, 1914 മുതൽ 1919-ന്റെ ആദ്യഭാ​ഗം വരെയുള്ള കാലത്ത്‌ യേശു ഒരു പരി​ശോ​ധ​ന​യും ശുദ്ധീ​ക​ര​ണ​വും നടത്തു​ക​യു​ണ്ടാ​യി. (മലാ. 3:1-4) തുടർന്ന്‌, തന്റെ അനുഗാ​മി​കൾക്കു നേതൃ​ത്വ​മെ​ടു​ക്കാൻ 1919-ൽ വിശ്വസ്‌ത​നായ അടിമയെ നിയമി​ച്ചു. (മത്താ. 24:45) പ്രത്യേ​കിച്ച്‌ അന്നുമു​തൽ ആ അടിമ വിതരണം ചെയ്യുന്ന ആത്മീയ​ഭ​ക്ഷണം, പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ വ്യക്തി​പ​ര​മാ​യി ഉൾപ്പെ​ടാൻ എല്ലാ ക്രിസ്‌ത്യാ​നി​കൾക്കും ഉത്തരവാ​ദി​ത്വ​മു​ണ്ടെന്ന കാര്യം വീണ്ടും​വീ​ണ്ടും ഊന്നി​പ്പ​റ​യാൻ തുടങ്ങി. കൺ​വെൻ​ഷൻ പ്രസം​ഗ​ങ്ങ​ളും അച്ചടിച്ച പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും ആയിരു​ന്നു അതിനാ​യി അടിമ ഉപയോ​ഗിച്ച ഉപാധി​കൾ.

8-10. കൺ​വെൻ​ഷ​നു​കൾ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ ഉത്തേജനം പകർന്നത്‌ എങ്ങനെ? ഉദാഹ​രണം നൽകുക. (“ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ ഉത്തേജനം പകർന്ന ചില ആദ്യകാ​ല​കൺ​വെൻ​ഷ​നു​കൾ” എന്ന ചതുര​വും കാണുക.)

8 കൺ​വെൻ​ഷൻ പ്രസം​ഗങ്ങൾ. നിർദേ​ശ​ങ്ങൾക്കാ​യുള്ള ആകാം​ക്ഷ​യോ​ടെ ബൈബിൾവി​ദ്യാർഥി​കൾ 1919 സെപ്‌റ്റം​ബർ 1 മുതൽ 8 വരെ യു.എസ്‌.എ.-യിലെ ഒഹാ​യോ​യി​ലുള്ള സീഡാർ പോയി​ന്റിൽ കൂടി​വന്നു. ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു ശേഷം നടക്കുന്ന ആദ്യത്തെ പ്രധാ​ന​പ്പെട്ട കൺ​വെൻ​ഷ​നാ​യി​രു​ന്നു അത്‌. രണ്ടാം ദിനം നടത്തിയ ഒരു പ്രസം​ഗ​ത്തിൽ റഥർഫോർഡ്‌ സഹോ​ദരൻ സദസ്യ​രോട്‌ ഒരു കാര്യം എടുത്തു​പ​റഞ്ഞു: “ഭൂമി​യിൽ ഒരു ക്രിസ്‌ത്യാ​നി​യു​ടെ ദൗത്യം . . . കർത്താ​വി​ന്റെ രാജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്ദേശം പ്രസി​ദ്ധ​മാ​ക്കുക എന്നതാണ്‌.”

9 ആ കൺ​വെൻ​ഷ​നി​ലെ ഏറ്റവും ആവേശ​ജ​ന​ക​മായ പരിപാ​ടി വരാനി​രി​ക്കു​ന്നതേ ഉണ്ടായി​രു​ന്നു​ള്ളൂ. മൂന്നു ദിവസ​ത്തി​നു ശേഷം റഥർഫോർഡ്‌ സഹോ​ദരൻ നടത്തിയ, “സഹജോ​ലി​ക്കാ​രെ അഭിസം​ബോ​ധന ചെയ്യുന്നു” എന്ന പ്രസം​ഗ​മാ​യി​രു​ന്നു അത്‌. പിന്നീട്‌ ആ പ്രസംഗം, “രാജ്യത്തെ പ്രസി​ദ്ധ​മാ​ക്കു​ന്നു” എന്ന പേരിൽ വീക്ഷാ​ഗോ​പു​ര​ത്തിൽ പ്രസി​ദ്ധീ​ക​രി​ക്കു​ക​യു​ണ്ടാ​യി. അദ്ദേഹം പറഞ്ഞു: “പലപ്പോ​ഴും ചിന്തയി​ലാ​ണ്ടി​രി​ക്കു​മ്പോൾ ഒരു ക്രിസ്‌ത്യാ​നി സ്വാഭാ​വി​ക​മാ​യും സ്വയം ഇങ്ങനെ ചോദി​ച്ചു​പോ​കും: ‘ഈ ഭൂമി​യി​ലെ എന്റെ ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം എന്താണ്‌?’ അതിന്റെ ഉത്തരം ഇതായി​രി​ക്കണം: അനുരഞ്‌ജ​ന​പ്പെ​ടാ​നുള്ള ദൈവ​ത്തി​ന്റെ സന്ദേശം ലോകത്തെ അറിയി​ക്കാ​നുള്ള സ്ഥാനപ​തി​യാ​യി തിരു​കൃ​പ​യാൽ കർത്താവ്‌ എന്നെ നിയമി​ച്ചി​രി​ക്കു​ക​യാണ്‌. അതു​കൊണ്ട്‌, ആ സന്ദേശം അറിയി​ക്കുക എന്നതാണ്‌ എന്റെ ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം. അത്‌ എന്റെ പദവി​യാണ്‌, എന്റെ കടമയാണ്‌.”

10 ചരി​ത്ര​പ്ര​ധാ​ന​മായ ആ പ്രസം​ഗ​ത്തിൽ റഥർഫോർഡ്‌ സഹോ​ദരൻ ഒരു കാര്യം പ്രഖ്യാ​പി​ച്ചു: മനുഷ്യ​സ​മൂ​ഹ​ത്തി​ന്റെ ഒരേ ഒരു പ്രത്യാ​ശ​യാ​ണു ദൈവ​രാ​ജ്യ​മെന്ന്‌ ആളുകളെ അറിയി​ക്കാൻ ഉപകരി​ക്കുന്ന സുവർണ​യു​ഗം (ഇന്ന്‌ ഉണരുക! എന്ന്‌ അറിയ​പ്പെ​ടു​ന്നു.) എന്ന പുതി​യൊ​രു മാസിക പ്രസി​ദ്ധീ​ക​രി​ക്കാൻപോ​കു​ന്നു. അത്‌ അറിയി​ച്ച​ശേഷം, ആ മാസിക വിതരണം ചെയ്യു​ന്ന​തിൽ പങ്കെടു​ക്കാൻ സദസ്യ​രിൽ എത്ര പേർക്ക്‌ ആഗ്രഹ​മുണ്ട്‌ എന്ന്‌ അദ്ദേഹം ചോദി​ച്ചു. ആ കൺ​വെൻ​ഷ​നെ​ക്കു​റി​ച്ചുള്ള ഒരു റിപ്പോർട്ട്‌ പറയുന്നു: “അതൊരു കോരി​ത്ത​രി​പ്പി​ക്കുന്ന കാഴ്‌ച​യാ​യി​രു​ന്നു. ആ ചോദ്യ​ത്തി​നുള്ള പ്രതി​ക​ര​ണ​മാ​യി ആറായി​രം പേർ ഒന്നിച്ച്‌ എഴു​ന്നേറ്റു.” b അതെ, ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വി​നെ പിന്തു​ണയ്‌ക്കാ​നാ​യി മനസ്സോ​ടെ മുന്നോ​ട്ടു വരാൻ ആളുക​ളു​ണ്ടാ​യി​രു​ന്നു. ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കാ​നുള്ള ആവേശ​മാ​യി​രു​ന്നു അവർക്കെ​ല്ലാം!

11, 12. യേശു മുൻകൂ​ട്ടി​പ്പറഞ്ഞ പ്രവർത്തനം എപ്പോൾ നടക്കു​മെ​ന്നാണ്‌ 1920-ലെ വീക്ഷാ​ഗോ​പു​രം പറഞ്ഞത്‌?

11 അച്ചടിച്ച പ്രസി​ദ്ധീ​ക​ര​ണങ്ങൾ. യേശു മുൻകൂ​ട്ടി​പ്പറഞ്ഞ പ്രവർത്ത​ന​ത്തി​ന്റെ ഗൗരവം, അതായത്‌ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത മറ്റുള്ള​വരെ അറിയി​ക്കു​ന്ന​തി​ന്റെ പ്രാധാ​ന്യം, വീക്ഷാ​ഗോ​പു​ര​ലേ​ഖ​നങ്ങൾ കൂടു​തൽക്കൂ​ടു​തൽ വ്യക്തമാ​ക്കി​ത്തന്നു. 1920-കളുടെ തുടക്ക​ത്തിൽനി​ന്നുള്ള ചില ഉദാഹ​ര​ണങ്ങൾ നോക്കാം.

12 മത്തായി 24:14-ലെ പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​യാ​യി ഏതു സന്ദേശ​മാ​യി​രി​ക്കും ആളുകളെ അറിയി​ക്കുക? എപ്പോ​ഴാ​യി​രി​ക്കും ആ പ്രവർത്തനം നടക്കുക? ഘോഷി​ക്കാൻപോ​കുന്ന സന്ദേശം ഏതാ​ണെന്ന്‌ 1920 ജൂലൈ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സുവി​ശേഷം” എന്ന ലേഖനം വിശദീ​ക​രി​ച്ചു. അതിൽ ഇങ്ങനെ പറഞ്ഞി​രു​ന്നു: “പഴയ ക്രമം (അഥവാ വ്യവസ്ഥി​തി) അവസാ​നി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും മിശി​ഹൈ​ക​രാ​ജ്യം സ്ഥാപി​ത​മാ​കു​ന്ന​തി​നെ​ക്കു​റി​ച്ചും ഉള്ള കാര്യ​ങ്ങ​ളാണ്‌ ആ സന്തോ​ഷ​വാർത്ത.” ആ സന്ദേശം എപ്പോ​ഴാ​യി​രി​ക്കും അറിയി​ക്കു​ക​യെ​ന്നും ആ ലേഖനം വ്യക്തമാ​ക്കി. അത്‌ ഇങ്ങനെ പറഞ്ഞു: “മഹായു​ദ്ധ​ത്തി​നും (ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നും) ‘മഹാക​ഷ്ട​തയ്‌ക്കും’ ഇടയ്‌ക്കുള്ള സമയത്താണ്‌ ഈ സന്ദേശം അറിയി​ക്കേ​ണ്ടത്‌.” അതു​കൊ​ണ്ടു​തന്നെ, “ഈ സന്തോ​ഷ​വാർത്ത ക്രൈസ്‌ത​വ​ലോ​ക​ത്തി​ലെ​ങ്ങും വ്യാപ​ക​മാ​യി ഘോഷി​ക്കേണ്ട സമയം . . . ഇപ്പോ​ഴാണ്‌” എന്നും ആ ലേഖനം വ്യക്തമാ​ക്കി.

13. 1921-ലെ വീക്ഷാ​ഗോ​പു​രം അഭിഷി​ക്ത​ക്രിസ്‌ത്യാ​നി​ക​ളു​ടെ മനസ്സൊ​രു​ക്കത്തെ പ്രചോ​ദി​പ്പി​ച്ചത്‌ എങ്ങനെ?

13 യേശു മുൻകൂ​ട്ടി​പ്പറഞ്ഞ ആ പ്രവർത്തനം ചെയ്യാൻ ദൈവ​ജ​നത്തെ നിർബ​ന്ധി​ക്കേ​ണ്ടി​വ​രു​മാ​യി​രു​ന്നോ? ഇല്ല. 1921 മാർച്ച്‌ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ പ്രത്യ​ക്ഷ​പ്പെട്ട, “നല്ല ധൈര്യ​മു​ള്ള​വ​രാ​യി​രി​ക്കുക” എന്നൊരു ലേഖനം അഭിഷി​ക്ത​ക്രിസ്‌ത്യാ​നി​ക​ളു​ടെ മനസ്സൊ​രു​ക്കത്തെ പ്രചോ​ദി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. ഓരോ​രു​ത്ത​രും മനസ്സിൽ ഇങ്ങനെ ചോദി​ക്കാൻ ആ ലേഖനം പ്രോ​ത്സാ​ഹി​പ്പി​ച്ചു: “ഈ പ്രവർത്ത​ന​ത്തിൽ പങ്കെടു​ക്കു​ക​യെ​ന്നത്‌ എന്റെ ഏറ്റവും വലിയ പദവി​യല്ലേ, എന്റെ കടമയല്ലേ?” ആ ലേഖനം ഇങ്ങനെ​യും പറഞ്ഞു: “(ആ പ്രവർത്ത​ന​ത്തിൽ പങ്കെടു​ക്കു​ക​യെ​ന്നത്‌ ഒരു പദവി​യാ​യി) കണ്ടാൽ നിങ്ങൾ യിരെ​മ്യ​യെ​പ്പോ​ലെ​യാ​കു​മെന്നു ഞങ്ങൾക്ക്‌ ഉറപ്പാണ്‌. കർത്താ​വി​ന്റെ വചനം സ്വന്തം ഹൃദയ​ത്തിൽ, “അസ്ഥിക്കു​ള്ളിൽ അടച്ചു​വെച്ച തീപോ​ലെ” അനുഭ​വ​പ്പെ​ട്ട​യാ​ളാ​ണു യിരെമ്യ. അതു നൽകിയ പ്രചോ​ദനം നിമിത്തം യിരെ​മ്യക്ക്‌ അതി​നെ​ക്കു​റിച്ച്‌ സംസാ​രി​ക്കാ​തി​രി​ക്കാ​നാ​യില്ല.” (യിരെ. 20:9) എത്ര ഊഷ്‌മ​ള​മായ ഒരു പ്രോ​ത്സാ​ഹനം! ദൈവ​രാ​ജ്യ​ത്തെ വിശ്വസ്‌ത​മാ​യി പിന്തു​ണയ്‌ക്കു​ന്ന​വ​രിൽ യഹോ​വ​യും യേശു​വും അർപ്പി​ക്കുന്ന വിശ്വാ​സം, ആ ഉറപ്പ്‌, നിങ്ങൾക്ക്‌ അതിൽ കാണാ​നാ​കു​ന്നി​ല്ലേ?

14, 15. മറ്റുള്ള​വ​രു​ടെ അടുക്കൽ ദൈവ​രാ​ജ്യ​സ​ന്ദേശം ഏതു വിധത്തിൽ എത്തിക്കാ​നാണ്‌ 1922-ലെ വീക്ഷാ​ഗോ​പു​രം അഭിഷി​ക്ത​ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌?

14 ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്ദേശം സത്യ​ക്രിസ്‌ത്യാ​നി​കൾ മറ്റുള്ള​വരെ എങ്ങനെ അറിയി​ക്ക​ണ​മാ​യി​രു​ന്നു? 1922 ആഗസ്റ്റ്‌ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ വന്ന, “സേവനം അനിവാ​ര്യം” എന്ന ഹ്രസ്വ​വും അതേ സമയം അതിശ​ക്ത​വും ആയ ലേഖനം അഭിഷി​ക്ത​ക്രിസ്‌ത്യാ​നി​കളെ ഇങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ച്ചു: “അച്ചടിച്ച സന്ദേശം ഉത്സാഹ​ത്തോ​ടെ ആളുക​ളു​ടെ കൈയിൽ എത്തിക്കുക. ആളുകളെ വീടു​ക​ളിൽ ചെന്ന്‌ കണ്ട്‌ സംസാ​രി​ക്കുക. അങ്ങനെ, ദൈവ​രാ​ജ്യം തൊട്ട​ടുത്ത്‌ എത്തിയെന്ന കാര്യം അവരെ അറിയി​ക്കുക.”

15 ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്ദേശം അറിയി​ക്കു​ന്ന​താ​ണു ഭൂമി​യിൽ ഒരു ക്രിസ്‌ത്യാ​നി​ക്കുള്ള പദവി​യും കടമയും എന്ന കാര്യം 1919 മുതൽ തന്റെ വിശ്വസ്‌ത​നും വിവേ​കി​യും ആയ അടിമയെ ഉപയോ​ഗിച്ച്‌ ക്രിസ്‌തു ആവർത്തിച്ച്‌ പറഞ്ഞി​ട്ടു​ണ്ടെന്നു വ്യക്തമാണ്‌. എന്നാൽ, ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ ഘോഷി​ക്കാ​നുള്ള പ്രോ​ത്സാ​ഹ​ന​ത്തോട്‌ ആദ്യകാല ബൈബിൾവി​ദ്യാർഥി​കൾ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌?

“വിശ്വസ്‌തർ സ്വമന​സ്സാ​ലെ മുന്നോ​ട്ടു വന്നിരി​ക്കും”

16. എല്ലാവ​രും ശുശ്രൂ​ഷ​യിൽ പങ്കെടു​ക്ക​ണ​മെന്ന ആശയ​ത്തോട്‌, തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട മൂപ്പന്മാ​രിൽ ചിലർ പ്രതി​ക​രി​ച്ചത്‌ എങ്ങനെ?

16 എല്ലാ അഭിഷി​ക്ത​ക്രിസ്‌ത്യാ​നി​ക​ളും ശുശ്രൂ​ഷ​യിൽ പങ്കെടു​ക്ക​ണ​മെന്ന ആശയത്തെ 1920-കളിലും 1930-കളിലും ചില​രൊ​ക്കെ എതിർത്തു. അതെക്കു​റിച്ച്‌ 1927 നവംബർ 1 ലക്കം വീക്ഷാ​ഗോ​പു​രം പറയുന്നു: “ഇന്നു നമ്മുടെ സഭയിൽ മൂപ്പൻ എന്ന ഉത്തരവാ​ദി​ത്വ​സ്ഥാ​നം വഹിക്കുന്ന ചിലർക്ക്‌ . . . ശുശ്രൂ​ഷയ്‌ക്കു പോകാൻ സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നുള്ള മനസ്സില്ല. ഇനി, ആ മൂപ്പന്മാർത​ന്നെ​യും ശുശ്രൂ​ഷയ്‌ക്കു പോകാൻ വിസമ്മ​തി​ക്കു​ന്നു. . . . ദൈവ​ത്തി​ന്റെ​യും ദൈവം നിയോ​ഗിച്ച രാജാ​വി​ന്റെ​യും ദൈവ​രാ​ജ്യ​ത്തി​ന്റെ​യും സന്ദേശം ആളുക​ളു​ടെ അടുത്ത്‌ എത്തിക്കാൻ വീടു​തോ​റും പോകു​ന്ന​തി​നോട്‌ അവർക്കു പുച്ഛമാണ്‌.” ആ ലേഖനം ഒരു കാര്യം വ്യക്തമാ​യി പറഞ്ഞു: “വിശ്വസ്‌ത​രാ​യ​വരേ, നിങ്ങൾ ഇനി അത്തരക്കാ​രെ പ്രത്യേ​കം ശ്രദ്ധി​ക്കണം, അവരെ ഒഴിവാ​ക്കണം. ഇനിമേൽ അത്തരം പുരു​ഷ​ന്മാ​രെ ഒരു മൂപ്പന്റെ സ്ഥാനം വഹിക്കാൻ തങ്ങൾ അനുവ​ദി​ക്കി​ല്ലെന്ന കാര്യം നിങ്ങൾ അവരോ​ടു പറയാ​നുള്ള സമയമാ​യി.” c

17, 18. വിശ്വസ്‌ത​നായ അടിമ​യിൽനി​ന്നുള്ള നിർദേ​ശ​ങ്ങ​ളോ​ടു സഭകളി​ലുള്ള മിക്കവ​രും എങ്ങനെ പ്രതി​ക​രി​ച്ചു, കഴിഞ്ഞ 100 വർഷക്കാ​ലം ദശലക്ഷങ്ങൾ അതി​നോട്‌ എങ്ങനെ പ്രതി​ക​രി​ച്ചി​രി​ക്കു​ന്നു?

17 വിശ്വസ്‌ത​നായ അടിമ​യിൽനി​ന്നുള്ള നിർദേ​ശ​ങ്ങ​ളോ​ടു സഭകളി​ലുള്ള മിക്കവ​രും ആവേശ​ത്തോ​ടെ പ്രതി​ക​രി​ച്ചു എന്നതാണു സന്തോ​ഷ​ക​ര​മായ കാര്യം. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്ദേശം മറ്റുള്ള​വരെ അറിയി​ക്കു​ന്നത്‌ ഒരു പദവി​യാ​യി അവർ കണ്ടു. അതെക്കു​റിച്ച്‌ 1926 മാർച്ച്‌ 15 ലക്കം വീക്ഷാ​ഗോ​പു​രം അഭി​പ്രാ​യ​പ്പെ​ട്ടത്‌, “ആളുക​ളോട്‌ ഈ സന്ദേശം പറയാൻ . . . വിശ്വസ്‌തർ സ്വമന​സ്സാ​ലെ മുന്നോ​ട്ടു വന്നിരി​ക്കും” എന്നാണ്‌. സങ്കീർത്തനം 110:3-ലെ വാക്കുകൾ നിറ​വേ​റ്റിയ വിശ്വസ്‌ത​രായ അക്കൂട്ടർ, മിശി​ഹൈ​ക​രാ​ജാ​വി​നെ മനസ്സൊ​രു​ക്ക​ത്തോ​ടെ പിന്തു​ണയ്‌ക്കു​ന്ന​വ​രാ​ണു തങ്ങളെന്നു തെളി​യി​ച്ചു​കാ​ണി​ച്ചു.

18 കഴിഞ്ഞ 100 വർഷക്കാ​ലം, ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്ദേശം അറിയി​ക്കാൻ ദശലക്ഷ​ങ്ങ​ളാ​ണു തങ്ങളെ​ത്തന്നെ മനസ്സോ​ടെ വിട്ടു​കൊ​ടു​ത്തി​രി​ക്കു​ന്നത്‌. ഇനിയുള്ള ചില അധ്യാ​യ​ങ്ങ​ളിൽ, അവർ എങ്ങനെ പ്രസം​ഗി​ച്ചു എന്നതി​നെ​ക്കു​റിച്ച്‌ നമ്മൾ പഠിക്കും. അവർ ഉപയോ​ഗിച്ച രീതി​ക​ളെ​ക്കു​റി​ച്ചും ഉപകര​ണ​ങ്ങ​ളെ​ക്കു​റി​ച്ചും അപ്പോൾ നമ്മൾ മനസ്സി​ലാ​ക്കും. ആ പ്രവർത്ത​ന​ത്തി​ന്റെ ഫലം എന്താണ്‌ എന്നും നമ്മൾ ചർച്ച ചെയ്യു​ന്ന​താ​യി​രി​ക്കും. എന്നാൽ, ‘സ്വന്തം കാര്യം സിന്ദാ​ബാദ്‌’ എന്ന മുദ്രാ​വാ​ക്യം മുഖമു​ദ്ര​യായ ഈ ലോക​ത്തി​ലും ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കാൻ ദശലക്ഷങ്ങൾ സ്വമന​സ്സാ​ലെ മുന്നോ​ട്ടു വന്നിരി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌ എന്നതി​നുള്ള ഉത്തരം നമുക്ക്‌ ആദ്യം നോക്കാം. അതിന്റെ കാരണ​ത്തെ​ക്കു​റിച്ച്‌ പഠിക്കു​മ്പോൾ, ‘ഞാൻ എന്തു​കൊ​ണ്ടാ​ണു മറ്റുള്ള​വ​രോ​ടു സന്തോ​ഷ​വാർത്ത പങ്കു​വെ​ക്കു​ന്നത്‌’ എന്ന ചോദ്യം നമ്മൾ സ്വയം ചോദി​ക്കു​ന്നതു നല്ലതാണ്‌.

‘ദൈവ​രാ​ജ്യ​ത്തിന്‌ എപ്പോ​ഴും ഒന്നാം സ്ഥാനം കൊടു​ക്കുക’

19. ‘ദൈവ​രാ​ജ്യ​ത്തിന്‌ എപ്പോ​ഴും ഒന്നാം സ്ഥാനം കൊടു​ക്കാ​നുള്ള’ യേശു​വി​ന്റെ ഉപദേശം നമ്മൾ അനുസ​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

19 ‘ദൈവ​രാ​ജ്യ​ത്തിന്‌ എപ്പോ​ഴും ഒന്നാം സ്ഥാനം കൊടു​ക്കാൻ’ യേശു തന്റെ അനുഗാ​മി​കളെ ഉപദേ​ശി​ച്ചു. (മത്താ. 6:33) നമ്മൾ ആ ഉപദേശം അനുസ​രി​ക്കു​ന്ന​തി​ന്റെ കാരണം എന്താണ്‌? ലളിത​മാ​യി പറഞ്ഞാൽ, ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച്‌, അതായത്‌ ദൈ​വോ​ദ്ദേ​ശ്യ​ത്തിൽ അതിനുള്ള പ്രമു​ഖ​സ്ഥാ​ന​ത്തെ​ക്കു​റിച്ച്‌, നമുക്ക്‌ അറിയാം. കഴിഞ്ഞ അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ, പരിശു​ദ്ധാ​ത്മാവ്‌ പടിപ​ടി​യാ​യി ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള ആവേശ​ജ​ന​ക​മായ സത്യങ്ങൾ വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. അമൂല്യ​മായ രാജ്യ​സ​ത്യം നമ്മുടെ ഹൃദയത്തെ സ്‌പർശി​ക്കു​മ്പോൾ ആ രാജ്യ​ത്തിന്‌ ഒന്നാം സ്ഥാനം കൊടു​ക്കാൻ നമുക്കു പ്രചോ​ദനം തോന്നു​ന്നു.

മറഞ്ഞിരിക്കുന്ന നിധി കണ്ട്‌ സന്തോ​ഷ​ത്താൽ മതിമ​റ​ക്കുന്ന ഒരാ​ളെ​പ്പോ​ലെ, രാജ്യ​സ​ത്യം കണ്ടെത്തി​യ​തിൽ ആഹ്ലാദി​ക്കു​ന്ന​വ​രാ​ണു ക്രിസ്‌ത്യാ​നി​കൾ (20-ാം ഖണ്ഡിക കാണുക)

20. ദൈവ​രാ​ജ്യ​ത്തിന്‌ എപ്പോ​ഴും ഒന്നാം സ്ഥാനം കൊടു​ക്കാ​നുള്ള യേശു​വി​ന്റെ ഉപദേ​ശ​ത്തോ​ടു യേശു​വി​ന്റെ അനുഗാ​മി​കൾ എങ്ങനെ പ്രതി​ക​രി​ക്കു​മെ​ന്നാ​ണു മറഞ്ഞി​രി​ക്കുന്ന നിധി​യെ​ക്കു​റി​ച്ചുള്ള ദൃഷ്ടാന്തം സൂചി​പ്പി​ച്ചത്‌?

20 ദൈവ​രാ​ജ്യ​ത്തിന്‌ എപ്പോ​ഴും ഒന്നാം സ്ഥാനം കൊടു​ക്കാ​നുള്ള ഉപദേ​ശ​ത്തോ​ടു തന്റെ അനുഗാ​മി​കൾ എങ്ങനെ​യാ​യി​രി​ക്കും പ്രതി​ക​രി​ക്കു​ക​യെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. മറഞ്ഞി​രി​ക്കുന്ന നിധി​യെ​ക്കു​റി​ച്ചുള്ള യേശു​വി​ന്റെ ദൃഷ്ടാന്തം നോക്കൂ. (മത്തായി 13:44 വായി​ക്കുക.) ആ ദൃഷ്ടാ​ന്ത​ത്തി​ലെ കൂലി​പ്പ​ണി​ക്കാ​രൻ പതിവു​ജോ​ലി​ക്കി​ടെ, മറഞ്ഞി​രി​ക്കുന്ന ഒരു നിധി യാദൃ​ച്ഛി​ക​മാ​യി കാണുന്നു. പെട്ടെന്ന്‌ അതിന്റെ മൂല്യം തിരി​ച്ച​റിഞ്ഞ അയാൾ എന്താണു ചെയ്‌തത്‌? അയാൾ “സന്തോ​ഷ​ത്തോ​ടെ പോയി തനിക്കു​ള്ള​തെ​ല്ലാം വിറ്റ്‌ ആ വയൽ വാങ്ങി.” എന്താണു നമുക്കുള്ള പാഠം? ഒരിക്കൽ രാജ്യ​സ​ത്യം കണ്ടെത്തി അതിന്റെ മൂല്യം തിരി​ച്ച​റി​ഞ്ഞു​ക​ഴി​ഞ്ഞാൽ എന്തു ത്യാഗം ചെയ്‌തും രാജ്യ​താത്‌പ​ര്യ​ങ്ങൾക്ക്‌ അത്‌ അർഹി​ക്കുന്ന പ്രാധാ​ന്യം കൊടു​ക്കാൻ, അതായത്‌ അതിനു നമ്മുടെ ജീവി​ത​ത്തിൽ എപ്പോ​ഴും ഒന്നാം സ്ഥാനം കൊടു​ക്കാൻ, നമുക്കു സന്തോ​ഷ​മാ​യി​രി​ക്കും. d

21, 22. ദൈവ​രാ​ജ്യ​ത്തെ പിന്തു​ണയ്‌ക്കു​ന്നവർ, തങ്ങൾ ആ രാജ്യ​ത്തിന്‌ ഒന്നാം സ്ഥാനം കൊടു​ക്കു​ന്നു​ണ്ടെന്നു തെളി​യി​ക്കു​ന്നത്‌ എങ്ങനെ? ഉദാഹ​രണം നൽകുക.

21 ദൈവ​രാ​ജ്യ​ത്തെ വിശ്വസ്‌ത​മാ​യി പിന്തു​ണയ്‌ക്കു​ന്നവർ, തങ്ങൾ അതിന്‌ ഒന്നാം സ്ഥാനം കൊടു​ക്കു​ന്നു​ണ്ടെന്നു പറയു​ന്നവർ മാത്രമല്ല, അതു പ്രവൃ​ത്തി​ക​ളി​ലൂ​ടെ തെളി​യി​ക്കു​ന്ന​വ​രു​മാണ്‌. തങ്ങളുടെ പ്രാപ്‌തി​ക​ളും വസ്‌തു​വ​ക​ക​ളും ജീവി​തം​ത​ന്നെ​യും അവർ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കാ​നാ​യി ഉഴിഞ്ഞു​വെ​ക്കു​ന്നു. മുഴു​സ​മ​യ​ശു​ശ്രൂഷ ചെയ്യാ​നാ​യി പലരും വലിയ ത്യാഗങ്ങൾ ചെയ്‌തി​രി​ക്കു​ന്നു. പ്രസം​ഗി​ക്കാ​നാ​യി മനസ്സൊ​രു​ക്ക​ത്തോ​ടെ മുന്നോ​ട്ടു വന്ന അവരെ​ല്ലാം ഒരു കാര്യം സ്വന്തം ജീവി​ത​ത്തിൽ അനുഭ​വി​ച്ച​റി​ഞ്ഞി​ട്ടുണ്ട്‌: ദൈവ​രാ​ജ്യ​ത്തിന്‌ ഒന്നാം സ്ഥാനം കൊടു​ക്കു​ന്ന​വരെ യഹോവ അനു​ഗ്ര​ഹി​ക്കു​മെന്ന കാര്യം! വർഷങ്ങൾക്കു മുമ്പ്‌ നടന്ന ഒരു അനുഭവം നോക്കാം.

22 1920-കളുടെ ഒടുവിൽ ഐക്യ​നാ​ടു​ക​ളു​ടെ തെക്കൻ ഭാഗത്ത്‌ കോൽപോർട്ടർസേ​വനം (മുൻനി​ര​സേ​വനം) തുടങ്ങി​യ​വ​രാണ്‌ എയ്‌വറി ബ്രി​സ്റ്റോ​യും ലൊവി​ന്യ ബ്രി​സ്റ്റോ​യും. വർഷങ്ങൾക്കു ശേഷം ലൊവി​ന്യ ഓർക്കു​ന്നു: “എയ്‌വ​റി​യും ഞാനും ഒന്നിച്ച്‌ മുൻനി​ര​സേ​വനം ചെയ്‌ത ആ വർഷങ്ങൾ, സന്തോഷം നിറഞ്ഞ ഒരു കാലമാ​യി​രു​ന്നു അത്‌! പക്ഷേ പെ​ട്രോൾ അടിക്കാ​നും പലചരക്കു വാങ്ങാ​നും വേണ്ട പണത്തിന്‌ എന്തു ചെയ്യും എന്നു ചിന്തി​ച്ചു​പോയ ധാരാളം സാഹച​ര്യ​ങ്ങ​ളുണ്ട്‌. എന്നാൽ യഹോവ എപ്പോ​ഴും ഏതെങ്കി​ലു​മൊ​ക്കെ വിധത്തിൽ ഞങ്ങൾക്കു​വേണ്ടി കരുതി. ഞങ്ങൾ ഒരിക്ക​ലും മുൻനി​ര​സേ​വനം നിറു​ത്തി​യില്ല. ഓരോ സാഹച​ര്യ​ത്തി​ലും ശരിക്കും ആവശ്യ​മാ​യി​രു​ന്ന​തെ​ല്ലാം ഞങ്ങൾക്കു കിട്ടി​ക്കൊ​ണ്ടി​രു​ന്നു.” ഫ്‌ളോ​റി​ഡ​യി​ലെ പെൻസ​ക്കോ​ള​യിൽ സേവി​ച്ചി​രു​ന്ന​പ്പോ​ഴത്തെ ഒരു സംഭവം ലൊവി​ന്യ​യു​ടെ മനസ്സി​ലുണ്ട്‌. ഒരിക്കൽ അവരുടെ കൈയിൽ പണം തീരെ​യി​ല്ലാത്ത ഒരു സമയം വന്നു, ഭക്ഷണസാ​ധ​ന​ങ്ങ​ളും തീരാ​റാ​യി​രു​ന്നു. അന്ന്‌ അവർ വീടായി ഉപയോ​ഗി​ച്ചി​രുന്ന വണ്ടിയു​ടെ അടുത്ത്‌ മടങ്ങി​യെ​ത്തി​യ​പ്പോൾ അവിടെ അതാ രണ്ടു വലിയ സഞ്ചി നിറയെ പലചര​ക്കു​സാ​ധ​നങ്ങൾ! കൂടെ​യൊ​രു കുറി​പ്പും: “സ്‌നേ​ഹ​പൂർവം, പെൻസ​ക്കോള കമ്പനി.” e പതിറ്റാ​ണ്ടു​കൾ നീണ്ട മുഴു​സ​മ​യ​സേ​വ​ന​ത്തി​ലേക്കു തിരി​ഞ്ഞു​നോ​ക്കു​മ്പോൾ ലൊവി​ന്യ​ക്കു പറയാ​നു​ള്ളത്‌ ഇതാണ്‌: “യഹോവ ഒരിക്ക​ലും നമ്മളെ ഉപേക്ഷി​ക്കില്ല. നമ്മൾ യഹോ​വ​യിൽ അർപ്പി​ക്കുന്ന വിശ്വാ​സം യഹോവ എന്നും കാക്കും.”

23. നിങ്ങൾ കണ്ടെത്തിയ രാജ്യ​സ​ത്യ​ത്തെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു, എന്താണു നിങ്ങളു​ടെ ഉറച്ച തീരു​മാ​നം?

23 നമുക്ക്‌ എല്ലാവർക്കും ഒരേ അളവിൽ പ്രസം​ഗ​പ്ര​വർത്തനം നടത്താ​നാ​കില്ല. കാരണം നമ്മുടെ ഓരോ​രു​ത്ത​രു​ടെ​യും സാഹച​ര്യ​ങ്ങൾ വ്യത്യസ്‌ത​മാണ്‌. എന്നാൽ മുഴു​ദേ​ഹി​യോ​ടെ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കുക എന്നത്‌ ഒരു പദവി​യാ​യി നമു​ക്കെ​ല്ലാം കാണാം. (കൊലോ. 3:23) നമ്മൾ കണ്ടെത്തിയ അമൂല്യ​മായ രാജ്യ​സ​ത്യ​ത്തെ വളരെ​യേറെ വിലമ​തി​ക്കു​ന്ന​തു​കൊണ്ട്‌ ഇക്കാര്യ​ത്തിൽ ഏതു ത്യാഗം ചെയ്‌തും കഴിവി​ന്റെ പരമാ​വധി പ്രവർത്തി​ക്കാൻ നമുക്കു മനസ്സാണ്‌. വാസ്‌ത​വ​ത്തിൽ, നമ്മൾ അതിനാ​യി താത്‌പ​ര്യ​ത്തോ​ടെ നോക്കി​യി​രി​ക്കു​ക​യാണ്‌. അതുത​ന്നെ​യല്ലേ നിങ്ങളു​ടെ​യും ഉറച്ച തീരു​മാ​നം?

24. അവസാ​ന​നാ​ളു​ക​ളിൽ ദൈവ​രാ​ജ്യ​ത്തി​ന്റെ ഏറ്റവും വലിയ നേട്ടങ്ങ​ളി​ലൊന്ന്‌ ഏതാണ്‌?

24 അതെ, മത്തായി 24:14-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന തന്റെ പ്രവച​ന​ത്തി​ലെ വാക്കുകൾ കഴിഞ്ഞ ഒരു നൂറ്റാ​ണ്ടാ​യി ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാവ്‌ നിറ​വേ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. എന്നാൽ അതിനാ​യി ആ രാജാവ്‌ ആരെയും നിർബ​ന്ധി​ച്ചി​ട്ടി​ല്ലെ​ന്നതു ശ്രദ്ധേ​യ​മാണ്‌. സ്വാർഥത നിറഞ്ഞ ഈ ലോക​ത്തിൽനിന്ന്‌ പുറത്ത്‌ വന്ന അദ്ദേഹ​ത്തി​ന്റെ അനുഗാ​മി​കൾ സന്തോ​ഷ​വാർത്ത​യെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കാൻ മനസ്സൊ​രു​ക്ക​ത്തോ​ടെ തങ്ങളെ​ത്തന്നെ അർപ്പി​ച്ചി​രി​ക്കു​ന്നു. യേശു രാജ്യാ​ധി​കാ​ര​ത്തോ​ടെ സാന്നി​ധ്യ​വാ​നാ​ണെന്നു തെളി​യി​ക്കുന്ന അടയാ​ള​ത്തി​ന്റെ ഭാഗമാണ്‌ അവർ ഭൂമി​യി​ലെ​ങ്ങും നടത്തുന്ന പ്രസം​ഗ​പ്ര​വർത്തനം. ഈ അവസാ​ന​നാ​ളു​ക​ളിൽ ദൈവ​രാ​ജ്യ​ത്തി​ന്റെ ഏറ്റവും വലിയ നേട്ടങ്ങ​ളി​ലൊ​ന്നും അതുതന്നെ!

a ബൈബി​ളിൽ മഞ്ഞുതു​ള്ളി​കളെ, എണ്ണത്തിലെ പെരു​പ്പ​വു​മാ​യി ബന്ധിപ്പി​ച്ചി​ട്ടുണ്ട്‌.—ഉൽപ. 27:28; മീഖ 5:7.

b വേല ഭരമേൽപ്പി​ക്ക​പ്പെ​ട്ട​വർക്ക്‌ (ഇംഗ്ലീഷ്‌) എന്ന ചെറു​പുസ്‌തകം പറയുന്നു: “സുവർണ​യു​ഗം ഉപയോ​ഗിച്ച്‌ വീടു​തോ​റും ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ അറിയി​ക്കുന്ന ഒരു പ്രചാ​ര​ണ​പ​രി​പാ​ടി​യാണ്‌ ഉദ്ദേശി​ക്കു​ന്നത്‌. . . . ആളുകൾ ഈ മാസി​ക​യു​ടെ വരിക്കാ​രാ​യാ​ലും ഇല്ലെങ്കി​ലും ഓരോ വീട്ടി​ലും സന്ദേശം അറിയി​ച്ചു​ക​ഴി​യു​മ്പോൾ സുവർണ​യു​ഗ​ത്തി​ന്റെ ഒരു പ്രതി അവർക്കു കൊടു​ക്കണം.” പിന്നീടു വർഷങ്ങ​ളോ​ളം സുവർണ​യു​ഗ​ത്തി​ന്റെ​യും വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ​യും വരിക്കാ​രാ​കാൻ സഹോ​ദ​രങ്ങൾ ആളുകളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. 1940 ഫെബ്രു​വരി 1 മുതൽ, ഈ മാസി​ക​ക​ളു​ടെ ഒറ്റപ്ര​തി​കൾ വിതരണം ചെയ്യാ​നും അതു റിപ്പോർട്ട്‌ ചെയ്യാ​നും യഹോ​വ​യു​ടെ ജനത്തിനു നിർദേശം കിട്ടി.

c സഭ ജനാധി​പ​ത്യ​പ​ര​മാ​യി മൂപ്പന്മാ​രെ തെര​ഞ്ഞെ​ടു​ക്കു​ന്ന​താ​യി​രു​ന്നു അക്കാലത്തെ രീതി. അതു​കൊ​ണ്ടു​തന്നെ ശുശ്രൂ​ഷയ്‌ക്കു പോകാൻ വിസമ്മ​തി​ക്കു​ന്ന​വർക്കു വോട്ട്‌ കൊടു​ക്കാ​തി​രി​ക്കാൻ സഭയ്‌ക്കാ​കു​മാ​യി​രു​ന്നു. മൂപ്പന്മാ​രെ ദിവ്യാ​ധി​പ​ത്യ​പ​ര​മാ​യി തെര​ഞ്ഞെ​ടു​ക്കാൻ തുടങ്ങി​യ​തി​നെ​ക്കു​റിച്ച്‌ 12-ാം അധ്യാ​യ​ത്തിൽ ചർച്ച ചെയ്യും.

d വില​യേ​റിയ മുത്തു തേടി സഞ്ചരി​ക്കുന്ന ഒരു വ്യാപാ​രി​യെ​ക്കു​റി​ച്ചുള്ള ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ​യും യേശു സമാന​മാ​യൊ​രു കാര്യം അവതരി​പ്പി​ച്ചു. അതു കണ്ടെത്തി​യ​പ്പോൾ അയാൾ പോയി തനിക്കു​ള്ള​തെ​ല്ലാം വിറ്റ്‌ അതു വാങ്ങുന്നു. (മത്താ. 13:45, 46) ഈ രണ്ടു ദൃഷ്ടാ​ന്തങ്ങൾ മറ്റൊരു കാര്യം​കൂ​ടെ നമ്മളെ പഠിപ്പി​ക്കു​ന്നു: പല വിധത്തി​ലാ​യി​രി​ക്കാം നമ്മൾ രാജ്യ​സ​ത്യ​ത്തെ​ക്കു​റിച്ച്‌ അറിയു​ന്നത്‌. ചിലർക്ക്‌ അത്‌ അവിചാ​രി​ത​മാ​യി കിട്ടുന്നു, മറ്റു ചിലർ അത്‌ അന്വേ​ഷിച്ച്‌ കണ്ടെത്തു​ന്നു. എന്നാൽ, നമ്മൾ സത്യം കണ്ടെത്തിയ വിധം ഏതായാ​ലും ദൈവ​രാ​ജ്യ​ത്തി​നു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ക്കാ​നാ​യി ത്യാഗങ്ങൾ ചെയ്യാൻ തയ്യാറാ​ണു നമ്മൾ.

e സഭകളെ അന്നു കമ്പനികൾ എന്നാണു വിളിച്ചിരുന്നത്‌.