വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 8

പ്രസം​ഗി​ക്കാ​നുള്ള ഉപകര​ണങ്ങൾ—ലോക​വ്യാ​പ​ക​വ​യ​ലി​നു​വേണ്ടി പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഉത്‌പാ​ദി​പ്പി​ക്കു​ന്നു

പ്രസം​ഗി​ക്കാ​നുള്ള ഉപകര​ണങ്ങൾ—ലോക​വ്യാ​പ​ക​വ​യ​ലി​നു​വേണ്ടി പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഉത്‌പാ​ദി​പ്പി​ക്കു​ന്നു

മുഖ്യവിഷയം

എല്ലാ ജനതക​ളെ​യും ഗോ​ത്ര​ങ്ങ​ളെ​യും ഭാഷക്കാ​രെ​യും പഠിപ്പി​ക്കാൻ ആവശ്യ​മായ ഉപകര​ണങ്ങൾ യഹോവ നമുക്കു തന്നു​കൊ​ണ്ടി​രി​ക്കു​ന്നു

1, 2. (എ) ഒന്നാം നൂറ്റാ​ണ്ടിൽ റോമൻ സാമ്രാ​ജ്യ​ത്തി​ലെ​ങ്ങും സന്തോ​ഷ​വാർത്ത വ്യാപി​ക്കാൻ സഹായി​ച്ചത്‌ എന്താണ്‌? (ബി) ഇന്നു നമുക്ക്‌ യഹോ​വ​യു​ടെ പിന്തു​ണ​യു​ണ്ടെന്ന്‌ എന്തു തെളി​യി​ക്കു​ന്നു? (“ സന്തോ​ഷ​വാർത്ത 670 ഭാഷക​ളും കടന്ന്‌...” എന്ന ചതുരം കാണുക.)

 യരുശ​ലേം സന്ദർശി​ക്കാൻ എത്തിയ​വർക്കു തങ്ങളുടെ കാതു​കളെ വിശ്വ​സി​ക്കാ​നാ​യില്ല! ഗലീല​ക്കാർ അതാ അനായാ​സം വിദേ​ശ​ഭാ​ഷകൾ സംസാ​രി​ക്കു​ന്നു. അവർ പറയുന്ന സന്ദേശം കേൾവി​ക്കാർക്കു വളരെ ആകർഷ​ക​മാ​യി തോന്നി. എ.ഡി. 33-ലെ പെന്തി​ക്കോസ്‌ത്‌ ആയിരു​ന്നു അത്‌. ശിഷ്യ​ന്മാർക്കു പലപല ഭാഷകൾ സംസാ​രി​ക്കാ​നുള്ള കഴിവ്‌ അന്ന്‌ അത്ഭുത​ക​ര​മാ​യി ലഭിച്ചു. ദൈവ​ത്തി​ന്റെ പിന്തുണ അവർക്കുണ്ട്‌ എന്നതിന്റെ തെളി​വാ​യി​രു​ന്നു അത്‌. (പ്രവൃ​ത്തി​കൾ 2:1-8, 12, 15-17 വായി​ക്കുക.) അന്ന്‌ അവർ പ്രസം​ഗിച്ച സന്ദേശം വ്യത്യസ്‌ത​പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ലു​ള്ളവർ കേട്ടു. പിന്നീട്‌ അതു റോമൻ സാമ്രാ​ജ്യ​ത്തി​ലെ​ങ്ങും പരന്നു.—കൊലോ. 1:23.

2 ഇന്നു പലപല ഭാഷകൾ സംസാ​രി​ക്കാ​നുള്ള അത്ഭുത​ശ​ക്തി​യൊ​ന്നും ദൈവ​സേ​വ​കർക്കില്ല. എങ്കിലും പ്രസം​ഗി​ക്കുന്ന ഭാഷക​ളു​ടെ എണ്ണമെ​ടു​ത്താൽ അവർ ഒന്നാം നൂറ്റാ​ണ്ടി​ലു​ള്ള​വരെ ബഹുദൂ​രം പിന്നി​ലാ​ക്കും. ഏതാണ്ട്‌ 670-ലധികം ഭാഷക​ളി​ലേക്ക്‌ ഇന്ന്‌ അവർ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്ദേശം പരിഭാ​ഷ​പ്പെ​ടു​ത്തു​ന്നുണ്ട്‌. (പ്രവൃ. 2:9-11) അവർ ഉത്‌പാ​ദി​പ്പി​ച്ചി​രി​ക്കുന്ന പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ കാര്യ​മോ? ദൈവ​രാ​ജ്യ​സ​ന്ദേശം ഭൂമി​യു​ടെ മുക്കി​ലും മൂലയി​ലും എത്താൻ പാകത്തിൽ, അത്ര​യേറെ അളവി​ലും ഭാഷക​ളി​ലും ദൈവ​ജനം അവ പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടുണ്ട്‌. a നമ്മുടെ പ്രസം​ഗ​പ്ര​വർത്ത​നത്തെ നയിക്കാൻ രാജാ​വായ യേശു​ക്രിസ്‌തു​വി​നെ യഹോവ ഉപയോ​ഗി​ക്കു​ന്നുണ്ട്‌ എന്നതി​നുള്ള നിഷേ​ധി​ക്കാ​നാ​കാത്ത തെളി​വാണ്‌ ഈ വസ്‌തു​ത​യും. (മത്താ. 28:19, 20) ഈ പ്രവർത്തനം നടത്താൻ, കഴിഞ്ഞ 100 വർഷങ്ങ​ളിൽ നമ്മൾ ഉപയോ​ഗി​ച്ചി​ട്ടുള്ള ഏതാനും ചില ഉപകര​ണ​ങ്ങ​ളെ​ക്കു​റിച്ച്‌ നമുക്ക്‌ ഒരു അവലോ​കനം നടത്താം. അതു ചെയ്യു​മ്പോൾ, ആളുക​ളിൽ താത്‌പ​ര്യം കാണി​ക്കാൻ ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാവ്‌ നമ്മളെ പടിപ​ടി​യാ​യി പരിശീ​ലി​പ്പി​ച്ചത്‌ എങ്ങനെ​യെന്ന കാര്യം നിങ്ങളു​ടെ ശ്രദ്ധയിൽപ്പെ​ടും. ദൈവ​വ​ച​ന​ത്തി​ന്റെ അധ്യാ​പ​ക​രാ​കാൻ ആ രാജാവ്‌ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌ എങ്ങനെ​യെ​ന്നും നമ്മൾ കാണും.—2 തിമൊ. 2:2.

സത്യത്തി​ന്റെ വിത്തുകൾ നടാൻ സേവകരെ രാജാവ്‌ സജ്ജരാ​ക്കു​ന്നു

3. പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ നമ്മൾ വിവി​ധ​തരം ഉപകര​ണങ്ങൾ ഉപയോ​ഗി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

3 യേശു, ‘ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള വചനത്തെ’ വിത്തു​ക​ളോ​ടും ഒരു മനുഷ്യ​ന്റെ ഹൃദയത്തെ മണ്ണി​നോ​ടും താരത​മ്യ​പ്പെ​ടു​ത്തി. (മത്താ. 13:18, 19) ഒരു തോട്ട​ക്കാ​രൻ വിത്തുകൾ നടാൻ പാകത്തിൽ വിവി​ധ​തരം ഉപകര​ണങ്ങൾ ഉപയോ​ഗിച്ച്‌ മണ്ണ്‌ ഇളക്കി ഒരുക്കു​ന്ന​തു​പോ​ലെ, ദൈവ​രാ​ജ്യ​സ​ന്ദേശം സ്വീക​രി​ക്കാൻ പാകത്തിൽ ദശലക്ഷ​ങ്ങ​ളു​ടെ ഹൃദയ​ങ്ങളെ ഒരുക്കാൻ യഹോ​വ​യു​ടെ ജനത്തെ വിവി​ധ​തരം ഉപകര​ണങ്ങൾ സഹായി​ച്ചി​ട്ടുണ്ട്‌. അവയിൽ ചിലതു താരത​മ്യേന കുറച്ച്‌ കാല​ത്തേക്കു മാത്രമേ ഉപയോ​ഗി​ക്കാ​നാ​യു​ള്ളൂ എങ്കിലും പുസ്‌ത​കങ്ങൾ, മാസി​കകൾ പോലുള്ള ഉപകര​ണങ്ങൾ ഇന്നും വളരെ വിലപ്പെട്ട സേവനം ചെയ്യുന്നു. കഴിഞ്ഞ അധ്യാ​യ​ത്തിൽ പരാമർശിച്ച ബഹുജന വാർത്താ​വി​നി​മ​യോ​പാ​ധി​ക​ളിൽ മിക്കതി​നും ഈ അധ്യാ​യ​ത്തിൽ ചർച്ച ചെയ്യുന്ന ഉപകര​ണ​ങ്ങ​ളു​മാ​യി ഒരു വ്യത്യാ​സ​മുണ്ട്‌. അത്‌ എന്താണ്‌? ആളുകളെ മുഖാ​മു​ഖം കണ്ട്‌ സംസാ​രി​ക്കാൻ രാജ്യ​പ്ര​ചാ​ര​കരെ സഹായി​ച്ചി​ട്ടുള്ള ഉപകര​ണ​ങ്ങ​ളെ​ക്കു​റി​ച്ചാണ്‌ ഈ അധ്യായം.—പ്രവൃ. 5:42; 17:2, 3.

കാനഡയിലെ ടൊ​റൊ​ന്റോ​യിൽ ഗ്രാമ​ഫോ​ണു​ക​ളും അനുബ​ന്ധ​സാ​മ​ഗ്രി​ക​ളും നിർമി​ക്കു​ന്നു

4, 5. ഗ്രാമ​ഫോൺ റിക്കാർഡു​കൾ എങ്ങനെ​യാണ്‌ ഉപയോ​ഗി​ച്ചി​രു​ന്നത്‌, പക്ഷേ അതിന്‌ എന്തു കുറവു​ണ്ടാ​യി​രു​ന്നു?

4 റിക്കാർഡ്‌ ചെയ്‌ത പ്രസം​ഗങ്ങൾ. 1930-കളിലും 1940-കളിലും പ്രചാ​രകർ, കൈയിൽ കൊണ്ടു​ന​ട​ക്കാ​വുന്ന ഗ്രാമ​ഫോ​ണു​ക​ളിൽനിന്ന്‌ റിക്കാർഡ്‌ ചെയ്‌ത പ്രസം​ഗങ്ങൾ കേൾപ്പി​ച്ചി​രു​ന്നു. ഓരോ പ്രസം​ഗ​വും അഞ്ചു മിനി​ട്ടിൽ താഴെയേ വരുമാ​യി​രു​ന്നു​ള്ളൂ. ചില​പ്പോ​ഴൊ​ക്കെ ആ ഗ്രാമ​ഫോൺ റിക്കാർഡു​കൾക്കു “ത്രിത്വം,” “ശുദ്ധീ​ക​ര​ണ​സ്ഥലം,” “ദൈവ​രാ​ജ്യം” എന്നിങ്ങ​നെ​യുള്ള കുഞ്ഞൻ പേരു​ക​ളും കാണു​മാ​യി​രു​ന്നു. അവ എങ്ങനെ​യാണ്‌ ഉപയോ​ഗി​ച്ചി​രു​ന്നത്‌? 1930-ൽ ഐക്യ​നാ​ടു​ക​ളിൽവെച്ച്‌ സ്‌നാ​ന​മേറ്റ ക്ലെയ്‌റ്റൺ വുഡ്‌വർത്ത്‌ ജൂനിയർ ഓർക്കു​ന്നു: “എന്റെ കൈയിൽ പെട്ടി​യു​ടെ രൂപത്തി​ലുള്ള ഒരു ചെറിയ ഗ്രാമ​ഫോൺ കാണു​മാ​യി​രു​ന്നു. സ്‌പ്രിംഗ്‌ മുറു​ക്കി​ക്കൊ​ടു​ത്താൽ അതു പ്രവർത്തി​ച്ചു​കൊ​ള്ളും. സൂചി പിടി​പ്പി​ച്ചി​രുന്ന അതിന്റെ കൈ ഊരി​മാ​റ്റാം. സൂചി, റിക്കാർഡി​ന്റെ അറ്റത്ത്‌ അതു വെക്കേണ്ട കൃത്യ​സ്ഥാ​നത്ത്‌ കൊണ്ടു​വെ​ച്ചാൽ മാത്രമേ അതിൽനിന്ന്‌ ശബ്ദം ശരിയാ​യി പുറത്ത്‌ വരൂ. ഞാൻ ആദ്യം വീട്ടു​വാ​തിൽക്കൽ ചെല്ലും, പെട്ടി തുറക്കും, റിക്കാർഡിൽ ഗ്രാമ​ഫോ​ണി​ന്റെ സൂചി ശരിയാ​യി ക്രമീ​ക​രി​ക്കും, എന്നിട്ടു ബെൽ അടിക്കും. വീട്ടു​കാ​രൻ വാതിൽ തുറക്കു​മ്പോൾ പറയും: ‘താങ്കൾ കേൾക്കേണ്ട പ്രധാ​ന​പ്പെട്ട ഒരു സന്ദേശ​വു​മാ​യാ​ണു ഞാൻ വന്നത്‌.’” എന്തായി​രു​ന്നു ആളുക​ളു​ടെ പ്രതി​ക​രണം? വുഡ്‌വർത്ത്‌ സഹോ​ദരൻ പറയുന്നു: “മിക്ക​പ്പോ​ഴും ആളുകൾ കേൾക്കാൻ താത്‌പ​ര്യം കാണി​ക്കും. എന്നാൽ ചില വീടു​ക​ളിൽ അവർ ഒന്നും മിണ്ടാതെ വാതിൽ അടച്ചു​ക​ള​യും. ഞാൻ ഒരു ഗ്രാമ​ഫോൺ വിൽപ്പ​ന​ക്കാ​ര​നാ​ണെന്നു വിചാ​രി​ച്ച​വ​രു​മുണ്ട്‌.”

1940 ആയപ്പോ​ഴേ​ക്കും, റിക്കാർഡ്‌ ചെയ്‌ത രൂപത്തിൽ 90 പ്രസം​ഗങ്ങൾ ലഭ്യമാ​യി​രു​ന്നു, 10 ലക്ഷത്തി​ല​ധി​കം ഗ്രാമ​ഫോൺ റിക്കാർഡു​ക​ളും നിർമി​ച്ചി​രു​ന്നു

5 1940 ആയപ്പോ​ഴേ​ക്കും, റിക്കാർഡ്‌ ചെയ്‌ത രൂപത്തിൽ 90 പ്രസം​ഗങ്ങൾ ലഭ്യമാ​യി​രു​ന്നു. എത്ര ഗ്രാമ​ഫോൺ റിക്കാർഡു​കൾ നിർമി​ച്ചി​രു​ന്നു? 10 ലക്ഷത്തി​ല​ധി​കം! പിൽക്കാ​ലത്ത്‌ ഭരണസം​ഘാം​ഗ​മാ​യി സേവിച്ച ജോൺ ഇ. ബാർ സഹോ​ദരൻ അക്കാലത്ത്‌ ബ്രിട്ട​നിൽ മുൻനി​ര​സേ​വനം ചെയ്യു​ക​യാ​യി​രു​ന്നു. അദ്ദേഹം പറയുന്നു: “1936 മുതൽ 1945 വരെയുള്ള കാലത്ത്‌ ഗ്രാമ​ഫോൺ എന്റെ സന്തതസ​ഹ​ചാ​രി​യാ​യി​രു​ന്നു. വാസ്‌ത​വ​ത്തിൽ, അതു കൈയി​ലി​ല്ലാ​ത്ത​പ്പോൾ എനിക്കു വല്ലാത്ത അസ്വസ്ഥത തോന്നി. വീട്ടു​വാ​തിൽക്കൽവെച്ച്‌ റഥർഫോർഡ്‌ സഹോ​ദ​രന്റെ സ്വരം കേൾക്കു​ന്നത്‌ എപ്പോ​ഴും ഒരു പ്രോ​ത്സാ​ഹ​ന​മാ​യി​രു​ന്നു. അദ്ദേഹം നേരിട്ട്‌ അവിടെ വന്ന്‌ സംസാ​രി​ക്കു​ക​യാ​ണെന്നു തോന്നും. എങ്കിലും ഒരു കാര്യം സമ്മതി​ക്കാ​തെ തരമില്ല. ശുശ്രൂ​ഷ​യു​ടെ ഒരു വശമാ​ണ​ല്ലോ പഠിപ്പി​ക്കൽ. അക്കാര്യ​ത്തിൽ, ഗ്രാമ​ഫോൺ ഉപയോ​ഗി​ച്ചുള്ള പ്രവർത്ത​ന​ത്തിന്‌ ഒരു കുറവു​ണ്ടാ​യി​രു​ന്നു. അതെ, അതിന്‌ ആളുക​ളു​ടെ ഹൃദയത്തെ സ്‌പർശി​ക്കാൻ കഴിയു​ന്നി​ല്ലാ​യി​രു​ന്നു.”

6, 7. (എ) സാക്ഷ്യ​ക്കാർഡു​കൾ ഉപയോ​ഗി​ച്ചുള്ള പ്രവർത്ത​ന​ത്തി​ന്റെ നേട്ടങ്ങ​ളും പരിമി​തി​ക​ളും എന്തെല്ലാ​മാ​യി​രു​ന്നു? (ബി) ഏത്‌ അർഥത്തി​ലാണ്‌ യഹോവ നമ്മുടെ ‘നാവിൽ വാക്കുകൾ വെച്ചി​രി​ക്കു​ന്നത്‌ ?’

6 സാക്ഷ്യ​ക്കാർഡു​കൾ. 1933 മുതൽ, വീടു​തോ​റു​മുള്ള ശുശ്രൂ​ഷ​യിൽ സാക്ഷ്യ​ക്കാർഡു​കൾ ഉപയോ​ഗി​ക്കാൻ പ്രചാ​ര​കർക്കു പ്രോ​ത്സാ​ഹനം കിട്ടി. ഒരു സാക്ഷ്യ​ക്കാർഡിന്‌ ഏകദേശം അഞ്ച്‌ ഇഞ്ച്‌ നീളവും മൂന്ന്‌ ഇഞ്ച്‌ വീതി​യും വരുമാ​യി​രു​ന്നു. ഹ്രസ്വ​മായ ഒരു ബൈബിൾസ​ന്ദേ​ശ​വും ഒരു ബൈബി​ള​ധിഷ്‌ഠിത പ്രസി​ദ്ധീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചുള്ള വിവര​ണ​വും അതിലു​ണ്ടാ​യി​രു​ന്നു. വീട്ടു​കാ​രനു വേണ​മെ​ങ്കിൽ ആ പ്രസി​ദ്ധീ​ക​രണം ആവശ്യ​പ്പെ​ടാം. ആദ്യം പ്രചാ​രകൻ ആ കാർഡ്‌ വീട്ടു​കാ​രന്റെ കൈയിൽ കൊടു​ക്കും. എന്നിട്ട്‌ അതു വായി​ക്കാൻ ആവശ്യ​പ്പെ​ടും. പിൽക്കാ​ലത്ത്‌ അർജന്റീ​ന​യി​ലും പോർട്ടോ റീക്കോ​യി​ലും മിഷന​റി​യാ​യി സേവിച്ച ലില്യൻ കമ്മെറൂഡ്‌ പറഞ്ഞത്‌, “സാക്ഷ്യ​ക്കാർഡ്‌ ഉപയോ​ഗി​ച്ചുള്ള പ്രവർത്തനം ഞാൻ ഇരു​കൈ​യും നീട്ടി സ്വീക​രി​ച്ചു” എന്നാണ്‌. എന്താണു കാരണം? ലില്യൻ പറയുന്നു: “ഞങ്ങളിൽ മിക്കവർക്കും നല്ലൊരു അവതരണം നടത്താ​നുള്ള കഴിവി​ല്ലാ​യി​രു​ന്നു.” അവർ ഇങ്ങനെ​യും പറഞ്ഞു: “ആളുകളെ സമീപി​ക്കുന്ന രീതി പരിശീ​ലി​ക്കാൻ ഈ പ്രവർത്തനം എന്നെ സഹായി​ച്ചു.”

സാക്ഷ്യക്കാർഡ്‌ (ഇറ്റാലി​യൻ)

7 1918-ൽ സ്‌നാ​ന​മേറ്റ ഡേവിഡ്‌ റൂഷ്‌ സഹോ​ദരൻ അഭി​പ്രാ​യ​പ്പെ​ട്ടത്‌ ഇങ്ങനെ​യാണ്‌: “പറയേ​ണ്ട​തു​ത​ന്നെ​യാ​ണോ പറയു​ന്ന​തെന്ന കാര്യ​ത്തിൽ പല സഹോ​ദ​ര​ങ്ങൾക്കും സംശയ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ സാക്ഷ്യ​ക്കാർഡു​കൾ അവർക്കു വലി​യൊ​രു സഹായ​മാ​യി.” പക്ഷേ ഈ ഉപകര​ണ​ത്തി​നും അതി​ന്റേ​തായ പരിമി​തി​ക​ളു​ണ്ടാ​യി​രു​ന്നു. റൂഷ്‌ സഹോ​ദരൻ പറയുന്നു: “ചില​പ്പോ​ഴൊ​ക്കെ ആളുകൾ വിചാ​രി​ച്ചതു ഞങ്ങൾ ഊമക​ളാ​ണെ​ന്നാണ്‌. ഒരർഥ​ത്തിൽ അതു ശരിയാ​യി​രു​ന്നു; ഞങ്ങളിൽ പലർക്കും സംസാ​രി​ക്കാ​നേ അറിയി​ല്ലാ​യി​രു​ന്നു. പക്ഷേ തന്റെ ശുശ്രൂ​ഷ​ക​രെന്ന നിലയിൽ ആളുകളെ കണ്ട്‌ സംസാ​രി​ക്കാൻ യഹോവ അക്കാലത്ത്‌ ഞങ്ങളെ ഒരുക്കു​ക​യാ​യി​രു​ന്നെന്നു പറയാം. കാരണം, വീടു​ക​ളിൽ ചെന്ന്‌ തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗിച്ച്‌ സംസാ​രി​ക്കു​ന്നത്‌ എങ്ങനെ​യെന്നു പഠിപ്പി​ച്ചു​കൊണ്ട്‌ യഹോവ ഞങ്ങളുടെ നാവിൽ വാക്കുകൾ വെച്ചു​ത​രാൻപോ​കു​ക​യാ​യി​രു​ന്നു. അതിനാ​യി ഉപയോ​ഗിച്ച മാർഗ​മാണ്‌ 1940-കളിൽ ആരംഭിച്ച ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാസ്‌കൂൾ.”യിരെമ്യ 1:6-9 വായി​ക്കുക.

8. ക്രിസ്‌തു​വിൽനിന്ന്‌ ആവശ്യ​മായ പരിശീ​ലനം നേടാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും?

8 പുസ്‌ത​കങ്ങൾ. 1914 മുതൽ യഹോ​വ​യു​ടെ ജനം, ബൈബിൾവി​ഷ​യങ്ങൾ ചർച്ച ചെയ്യുന്ന 100-ലധികം പുസ്‌ത​കങ്ങൾ പുറത്തി​റ​ക്കി​യി​ട്ടുണ്ട്‌. ഫലപ്ര​ദ​രായ ശുശ്രൂ​ഷ​ക​രാ​കാൻ പ്രചാ​ര​കരെ പരിശീ​ലി​പ്പി​ക്കാ​നാ​യി പ്രത്യേ​കം രൂപകല്‌പന ചെയ്‌ത​താ​യി​രു​ന്നു അവയിൽ ചിലത്‌. 70-ഓളം വർഷമാ​യി ഒരു പ്രചാ​ര​ക​യാ​യി സേവി​ക്കുന്ന, ഡെന്മാർക്കിൽനി​ന്നുള്ള അന്ന ലാർസൻ പറയുന്നു: “ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാസ്‌കൂ​ളും അതുമാ​യി ബന്ധപ്പെട്ട പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും യഹോ​വ​യിൽനി​ന്നുള്ള ഒരു സഹായ​മാണ്‌. കാരണം, കൂടുതൽ ഫലപ്ര​ദ​രായ പ്രചാ​ര​ക​രാ​കാൻ അതു നമ്മളെ സഹായി​ച്ചി​ട്ടുണ്ട്‌. അത്തരം പുസ്‌ത​ക​ങ്ങ​ളിൽ ആദ്യ​ത്തേത്‌ 1945-ൽ പ്രകാ​ശനം ചെയ്‌ത രാജ്യ​ഘോ​ഷ​കർക്കുള്ള ദിവ്യാ​ധി​പത്യ സഹായി (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​മാ​ണെന്നു ഞാൻ ഓർക്കു​ന്നു. തുടർന്ന്‌ 1946-ൽ സകല സത്‌പ്ര​വൃ​ത്തി​ക​ളും ചെയ്യാൻ പര്യാപ്‌തർ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം വന്നു. പിന്നീട്‌, 2001-ൽ പ്രസി​ദ്ധീ​ക​രിച്ച ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാസ്‌കൂൾ വിദ്യാ​ഭ്യാ​സ​ത്തിൽനി​ന്നു പ്രയോ​ജനം നേടുക എന്ന പുസ്‌ത​ക​മാണ്‌ ഇന്നു നമ്മുടെ കൈയി​ലു​ള്ളത്‌.” അതെ, ‘ശുശ്രൂ​ഷ​ക​രാ​യി​രി​ക്കാ​നാ​യി (യഹോവ നമ്മളെ) യോഗ്യ​രാ​ക്കി​യി​രി​ക്കു​ന്നു.’ (2 കൊരി. 3:5, 6) അതിൽ, ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാസ്‌കൂ​ളും അതുമാ​യി ബന്ധപ്പെട്ട പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും വഹിച്ച പങ്കു ചെറുതല്ല. ഇന്ന്‌, ശുശ്രൂഷ ചെയ്യാൻ വേണ്ട പരിശീ​ലനം മധ്യവാ​ര​യോ​ഗ​ത്തി​ലൂ​ടെ നമുക്കു ലഭിക്കു​ന്നു. ഓരോ മാസവും, ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി നമുക്കു ലഭിക്കു​ന്നുണ്ട്‌. ഈ പഠനസ​ഹാ​യി നിങ്ങൾ നന്നായി പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ടോ? എങ്കിൽ, നല്ലൊരു അധ്യാ​പ​ക​നാ​കാൻ ആവശ്യ​മായ പരിശീ​ലനം തരാൻ നിങ്ങൾ ക്രിസ്‌തു​വി​നെ അനുവ​ദി​ക്കു​ക​യാ​ണെന്നു പറയാം.—2 കൊരി. 9:6; 2 തിമൊ. 2:15.

9, 10. സത്യത്തി​ന്റെ വിത്തുകൾ നടുന്ന​തി​ലും നനയ്‌ക്കു​ന്ന​തി​ലും പുസ്‌ത​കങ്ങൾ എന്തു പങ്കു വഹിച്ചി​ട്ടുണ്ട്‌?

9 അടിസ്ഥാന ബൈബി​ളു​പ​ദേ​ശങ്ങൾ വിശദീ​ക​രി​ക്കാൻ പ്രചാ​ര​കരെ സഹായി​ക്കുന്ന പുസ്‌ത​കങ്ങൾ സംഘട​ന​യി​ലൂ​ടെ തന്നു​കൊ​ണ്ടും യഹോവ നമ്മളെ പിന്തു​ണ​ച്ചി​രി​ക്കു​ന്നു. അതി​ലൊ​ന്നാ​യി​രു​ന്നു നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന സത്യം എന്ന പുസ്‌തകം. വളരെ ഫലപ്ര​ദ​മാ​യി​രുന്ന ഈ ഗ്രന്ഥം 1968-ലാണ്‌ ആദ്യമാ​യി പ്രസി​ദ്ധീ​ക​രി​ച്ചത്‌. ഇതിന്റെ പ്രഭാവം വളരെ പെട്ടെന്നു ദൃശ്യ​മാ​യി. 1968 നവംബ​റി​ലെ രാജ്യ​ശു​ശ്രൂഷ അതെക്കു​റിച്ച്‌ ഇങ്ങനെ പറഞ്ഞു: “സത്യം പുസ്‌ത​ക​ത്തി​ന്റെ ആവശ്യ​ക്കാ​രു​ടെ എണ്ണം വളരെ​യ​ധി​ക​മാ​യി​രു​ന്ന​തു​കൊണ്ട്‌ സൊ​സൈ​റ്റി​യു​ടെ ബ്രൂക്‌ലിൻ ഫാക്‌ടറി സെപ്‌റ്റം​ബ​റിൽ അതിനു​വേണ്ടി മാത്ര​മാ​യി രാത്രി​യിൽ ഒരു ഷിഫ്‌റ്റ്‌ തുടങ്ങി.” ആ ലേഖനം ഇങ്ങനെ​യും പറഞ്ഞു: “സത്യം പുസ്‌ത​ക​ത്തി​ന്റെ ആവശ്യ​ക്കാ​രു​ടെ എണ്ണം ആഗസ്റ്റ്‌ മാസത്തിൽ, നമ്മുടെ കൈവ​ശ​മുള്ള പുസ്‌ത​ക​ങ്ങ​ളെ​ക്കാൾ 15 ലക്ഷം അധിക​മാ​യി​രു​ന്നു.” 1982 ആയപ്പോ​ഴേ​ക്കും ആ പുസ്‌തകം 116 ഭാഷക​ളി​ലാ​യി ഏതാണ്ട്‌ 10 കോടി​യി​ല​ധി​കം പ്രതികൾ പ്രസി​ദ്ധീ​ക​രി​ച്ചി​രു​ന്നു. 1968 മുതൽ 1982 വരെയുള്ള 14 വർഷം​കൊണ്ട്‌ ഏതാണ്ട്‌ 10 ലക്ഷത്തി​ല​ധി​കം പേരെ ദൈവ​രാ​ജ്യ​പ്ര​ചാ​ര​ക​രായ നമ്മുടെ അണിക​ളി​ലേക്കു ചേർക്കാൻ സത്യം പുസ്‌തകം സഹായി​ച്ചു. b

10 2005-ൽ, ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്നൊരു വിശി​ഷ്ട​മായ ബൈബിൾപ​ഠ​ന​സ​ഹാ​യി പ്രകാ​ശനം ചെയ്‌തു. ഇതി​നോ​ടകം 256 ഭാഷക​ളി​ലാ​യി അതിന്റെ 20 കോടി പ്രതി​ക​ളാ​ണു പ്രസി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്നത്‌! ഫലമോ? 2005 മുതൽ 2012 വരെയുള്ള വെറും ഏഴു വർഷം​കൊണ്ട്‌ ഏതാണ്ട്‌ 12 ലക്ഷം ആളുക​ളാ​ണു സന്തോ​ഷ​വാർത്ത​യു​ടെ പ്രചാ​ര​ക​രാ​യത്‌. നമ്മളോ​ടൊ​പ്പം ബൈബിൾ പഠിക്കു​ന്ന​വ​രു​ടെ എണ്ണം 60 ലക്ഷമാ​യി​രു​ന്നത്‌ അക്കാലം​കൊണ്ട്‌ 87 ലക്ഷം കടന്നു. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സത്യത്തി​ന്റെ വിത്തുകൾ നടാനും നനയ്‌ക്കാ​നും നമ്മൾ നടത്തുന്ന പരി​ശ്ര​മ​ങ്ങളെ യഹോവ അനു​ഗ്ര​ഹി​ക്കു​ന്നു​ണ്ടെന്നു വ്യക്തം.1 കൊരി​ന്ത്യർ 3:6, 7 വായി​ക്കുക.

11, 12. പരാമർശി​ച്ചി​രി​ക്കുന്ന വാക്യ​ങ്ങ​ളിൽ പറയുന്ന ഏതെല്ലാം കൂട്ടങ്ങളെ മനസ്സിൽ കണ്ടാണു നമ്മുടെ മാസി​കകൾ തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌?

11 മാസി​കകൾ. ‘സ്വർഗീ​യ​വി​ളി​യുള്ള’ ‘ചെറിയ ആട്ടിൻകൂ​ട്ട​ത്തി​നു’വേണ്ടി​യാ​യി​രു​ന്നു വീക്ഷാ​ഗോ​പു​രം ആദ്യം പുറത്തി​റ​ക്കി​യത്‌. (എബ്രാ. 3:1; ലൂക്കോ. 12:32) എന്നാൽ 1919 ഒക്‌ടോ​ബർ 1-ന്‌ യഹോ​വ​യു​ടെ സംഘടന മറ്റൊരു മാസിക പ്രകാ​ശനം ചെയ്‌തു. പൊതു​ജ​ന​ങ്ങളെ മനസ്സിൽ കണ്ട്‌ തയ്യാറാ​ക്കി​യ​താ​യി​രു​ന്നു അത്‌. ബൈബിൾവി​ദ്യാർഥി​ക​ളു​ടെ​യും പൊതു​ജ​ന​ങ്ങ​ളു​ടെ​യും മനംക​വർന്ന ആ മാസിക അതു​കൊ​ണ്ടു​തന്നെ വർഷങ്ങ​ളോ​ളം വീക്ഷാ​ഗോ​പു​ര​ത്തെ​ക്കാൾ പ്രചാ​ര​ത്തിൽ ഏറെ മുന്നി​ലാ​യി​രു​ന്നു. സുവർണ​യു​ഗം എന്നായി​രു​ന്നു അതിന്റെ ആദ്യത്തെ പേര്‌. 1937-ൽ ആശ്വാസം എന്നു പേര്‌ മാറ്റിയ ആ മാസിക 1946-ൽ ഉണരുക! എന്ന്‌ അറിയ​പ്പെ​ട്ടു​തു​ടങ്ങി.

12 കഴിഞ്ഞ ദശകങ്ങ​ളിൽ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ​യും ഉണരുക!-യുടെ​യും കെട്ടും മട്ടും മാറി​യി​ട്ടു​ണ്ടെ​ങ്കി​ലും ഉദ്ദേശ്യ​ത്തി​നു മാറ്റ​മൊ​ന്നും വന്നിട്ടില്ല. ദൈവ​രാ​ജ്യം പ്രസി​ദ്ധ​മാ​ക്കു​ന്ന​തും ആളുകൾക്കു ബൈബി​ളി​ലുള്ള വിശ്വാ​സം ബലപ്പെ​ടു​ത്തു​ന്ന​തും ആണ്‌ അന്നും ഇന്നും അവയുടെ ലക്ഷ്യം. ഇന്നു വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ പഠനപ്പ​തി​പ്പും പൊതു​പ​തി​പ്പും പുറത്തി​റ​ക്കു​ന്നുണ്ട്‌. ‘ചെറിയ ആട്ടിൻകൂ​ട്ട​വും’ “വേറെ ആടുക​ളും” ഉൾപ്പെട്ട ‘വീട്ടു​ജോ​ലി​ക്കാ​രെ’ മനസ്സിൽ കണ്ട്‌ തയ്യാറാ​ക്കി​യ​താ​ണു പഠനപ്പ​തിപ്പ്‌. c (യോഹ. 10:16; മത്താ. 24:45) എന്നാൽ, ഇതേവരെ സത്യം അറിഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും ബൈബി​ളി​നോ​ടും ദൈവ​ത്തോ​ടും ഒരു പരിധി​വരെ ആദരവു​ള്ള​വർക്കു​വേണ്ടി പ്രത്യേ​കം തയ്യാറാ​ക്കി​യ​താ​ണു പൊതു​പ​തിപ്പ്‌. (പ്രവൃ. 13:16) ബൈബി​ളി​നെ​ക്കു​റി​ച്ചും സത്യ​ദൈ​വ​മായ യഹോ​വ​യെ​ക്കു​റി​ച്ചും കാര്യ​മാ​യൊ​ന്നും അറിയി​ല്ലാത്ത വായന​ക്കാ​രെ സഹായി​ക്കാ​നാണ്‌ ഉണരുക! തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌. —പ്രവൃ. 17:22, 23.

13. നമ്മുടെ മാസി​ക​ക​ളെ​ക്കു​റി​ച്ചുള്ള ഏതു കാര്യ​മാ​ണു നിങ്ങൾക്കു ശ്രദ്ധേ​യ​മാ​യി തോന്നു​ന്നത്‌? (“ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലെ ലോക​റെ​ക്കോർഡു​കൾ” എന്ന ചാർട്ട്‌ ചർച്ച ചെയ്യുക.)

13 2014-ന്റെ തുടക്ക​മാ​യ​പ്പോ​ഴേ​ക്കും, ഉണരുക!-യുടെ 4.4 കോടി​യി​ല​ധി​കം പ്രതി​ക​ളും വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ ഏതാണ്ട്‌ 4.6 കോടി പ്രതി​ക​ളും മാസം​തോ​റും അച്ചടി​ച്ചി​രു​ന്നു. ഉണരുക! 100-ഓളം ഭാഷക​ളി​ലേക്കു തർജമ ചെയ്‌തെ​ങ്കിൽ വീക്ഷാ​ഗോ​പു​രം 200-ലധികം ഭാഷക​ളി​ലേ​ക്കാ​ണു തർജമ ചെയ്‌ത്‌ പുറത്തി​റ​ക്കി​യത്‌. അങ്ങനെ, ഇവ രണ്ടും ഭൂമി​യിൽ ഏറ്റവും അധികം ഭാഷക​ളി​ലേക്കു പരിഭാഷ ചെയ്യ​പ്പെ​ടുന്ന മാസി​ക​ക​ളാ​യി​ത്തീർന്നു. ലോകത്ത്‌ ഏറ്റവു​മ​ധി​കം വിതരണം ചെയ്യ​പ്പെ​ടുന്ന മാസി​കകൾ എന്ന സ്ഥാനവും ഇവയ്‌ക്കു ലഭിച്ചു! അതൊരു ഗംഭീ​ര​നേ​ട്ട​മാ​ണെ​ങ്കി​ലും നമുക്ക്‌ അതു കേട്ട്‌ അതിശയം തോ​ന്നേ​ണ്ട​തില്ല. കാരണം ഭൂലോ​ക​ത്തെ​ങ്ങും പ്രസം​ഗി​ക്ക​പ്പെ​ടും എന്നു യേശു മുൻകൂ​ട്ടി​പ്പറഞ്ഞ അതേ സന്ദേശ​മാണ്‌ ഈ മാസി​ക​ക​ളി​ലു​ള്ളത്‌.—മത്താ. 24:14.

14. നമ്മൾ അത്യു​ത്സാ​ഹ​ത്തോ​ടെ ഏതു കാര്യം ഉന്നമി​പ്പി​ച്ചി​രി​ക്കു​ന്നു, എന്തു​കൊണ്ട്‌?

14 ബൈബിൾ. റസ്സൽ സഹോ​ദ​ര​നും സഹകാ​രി​ക​ളും പ്രസി​ദ്ധീ​ക​ര​ണങ്ങൾ പുറത്തി​റ​ക്കാൻ ഉപയോ​ഗി​ച്ചു​പോന്ന കോർപ്പ​റേ​ഷന്റെ പേര്‌, ബൈബിൾ എന്ന വാക്കു​കൂ​ടി ഉൾപ്പെ​ടു​ത്തി 1896-ൽ പരിഷ്‌ക​രി​ച്ചു. അതു വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി എന്ന പേരിൽ അറിയ​പ്പെ​ടാൻ തുടങ്ങി. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രചരി​പ്പി​ക്കു​ന്ന​തിൽ ഏറ്റവും പ്രധാ​ന​പ്പെട്ട ഉപകരണം എല്ലാ കാലത്തും ബൈബി​ളാ​യി​രു​ന്ന​തു​കൊണ്ട്‌ ആ മാറ്റം എന്തു​കൊ​ണ്ടും ഉചിത​മാ​യി​രു​ന്നു. (ലൂക്കോ. 24:27) ആ നിയമാ​നു​സൃത കോർപ്പ​റേ​ഷന്റെ പേരിനു ചേർച്ച​യിൽ, ബൈബി​ളി​ന്റെ വിതര​ണ​വും വായന​യും ഉന്നമി​പ്പി​ക്കാൻ ദൈവ​സേ​വകർ ഇന്നോളം അത്യു​ത്സാ​ഹ​ത്തോ​ടെ പ്രവർത്തി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, 1926-ൽ നമ്മുടെ സ്വന്തം അച്ചടി​ശാ​ല​യിൽ ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഇംഗ്ലീഷ്‌ പരിഭാ​ഷ​യായ ദി എംഫാ​റ്റിക്‌ ഡയഗ്ലട്ട്‌ (ബഞ്ചമിൻ വിൽസൺ തയ്യാറാ​ക്കി​യത്‌.) നമ്മൾ അച്ചടിച്ചു. 1942 മുതൽ ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്തരം (ഇംഗ്ലീഷ്‌) ഏതാണ്ട്‌ 7,00,000 പ്രതികൾ അച്ചടിച്ച്‌ വിതരണം ചെയ്‌തു. രണ്ടു വർഷത്തി​നു ശേഷം നമ്മൾ അമേരി​ക്കൻ പ്രമാണ ഭാഷാ​ന്തരം (ഇംഗ്ലീഷ്‌) അച്ചടി​ക്കാൻ തുടങ്ങി. യഹോ​വ​യു​ടെ പേര്‌ 6,823 സ്ഥലങ്ങളിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഒരു തർജമ​യാണ്‌ അത്‌. 1950 ആയപ്പോ​ഴേ​ക്കും നമ്മൾ അതിന്റെ 2,50,000-ലധികം പ്രതികൾ വിതരണം ചെയ്‌തി​രു​ന്നു.

15, 16. (എ) പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ ഏതു സവി​ശേ​ഷ​ത​യാണ്‌ നിങ്ങൾക്ക്‌ ഇഷ്ടമാ​യത്‌? (“ ബൈബിൾപ​രി​ഭാ​ഷാ​ജോ​ലി​കൾ ശീഘ്ര​ഗ​തി​യി​ലാ​കു​ന്നു” എന്ന ചതുരം ചർച്ച ചെയ്യുക.) (ബി) യഹോവ നമ്മുടെ ഹൃദയ​ങ്ങളെ സ്‌പർശി​ക്കാൻ നമുക്ക്‌ എന്തു ചെയ്യാ​നാ​കും?

15 1950-ൽ പുതിയ ലോക ഭാഷാ​ന്തരം—ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​കൾ (ഇംഗ്ലീഷ്‌) പ്രകാ​ശനം ചെയ്‌തു. വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ—പുതിയ ലോക ഭാഷാ​ന്തരം (ഇംഗ്ലീഷ്‌) സമ്പൂർണ​പ​തിപ്പ്‌ ഒറ്റ വാല്യ​മാ​യി 1961-ലും പുറത്തി​റക്കി. എബ്രായ മൂലപാ​ഠ​ത്തിൽ യഹോ​വ​യെന്ന പേര്‌ വരുന്നി​ട​ത്തെ​ല്ലാം അതു പുനഃ​സ്ഥാ​പി​ച്ചു​കൊണ്ട്‌ ഈ പരിഭാഷ യഹോ​വയെ ബഹുമാ​നി​ക്കു​ന്നു. ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ മുഖ്യ​പാ​ഠ​ത്തി​ലും 237 തവണ ദൈവ​ത്തി​ന്റെ പേര്‌ പ്രത്യ​ക്ഷ​പ്പെ​ടു​ന്നുണ്ട്‌. കൃത്യ​ത​യും വായനാ​സു​ഖ​വും ഉറപ്പു​വ​രു​ത്താൻ പുതിയ ലോക ഭാഷാ​ന്തരം പല തവണ പരിഷ്‌ക​രി​ച്ചു. ഏറ്റവും ഒടുവിൽ 2013-ലാണ്‌ ഇതു പുതു​ക്കി​യത്‌. ആ വർഷത്തെ കണക്കനു​സ​രിച്ച്‌, പുതിയ ലോക ഭാഷാ​ന്തരം പൂർണ​മാ​യോ ഭാഗി​ക​മാ​യോ 121 ഭാഷക​ളിൽ 20.1 കോടി പ്രതികൾ പുറത്തി​റ​ക്കി​യി​ട്ടുണ്ട്‌.

16 സ്വന്തം ഭാഷയിൽ പുതിയ ലോക ഭാഷാ​ന്തരം വായി​ച്ച​തി​നെ​ക്കു​റിച്ച്‌ ചിലരു​ടെ അഭി​പ്രാ​യം എന്താണ്‌? നേപ്പാ​ളിൽനി​ന്നുള്ള ഒരാൾ പറയുന്നു: “ഞങ്ങളുടെ കൈയി​ലു​ണ്ടാ​യി​രുന്ന പഴയ നേപ്പാളി ബൈബി​ളി​ലേതു സാഹി​ത്യ​ഭാ​ഷ​യാ​യി​രു​ന്ന​തു​കൊണ്ട്‌ അതു മനസ്സി​ലാ​ക്കി​യെ​ടു​ക്കാൻ പലർക്കും ബുദ്ധി​മു​ട്ടാ​യി​രു​ന്നു. പക്ഷേ ഈ ബൈബി​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു സാധാരണ സംസാ​ര​ഭാ​ഷ​യാണ്‌. അതു​കൊണ്ട്‌ ഞങ്ങൾക്ക്‌ ഇതു വളരെ നന്നായി മനസ്സി​ലാ​കു​ന്നുണ്ട്‌.” സാങ്കോ ഭാഷയി​ലുള്ള ബൈബിൾ ആദ്യമാ​യി വായി​ച്ച​പ്പോൾ മധ്യാ​ഫ്രി​ക്കൻ റിപ്പബ്ലി​ക്കി​ലെ ഒരു സ്‌ത്രീ, “ഇത്‌ എന്റെ ഹൃദയ​ത്തി​ന്റെ ഭാഷയാണ്‌”എന്നു പറഞ്ഞ്‌ കരയാൻ തുടങ്ങി. നമുക്കും ദിവസ​വും ദൈവ​വ​ചനം വായി​ക്കാം. അപ്പോൾ, ആ സ്‌ത്രീ​യു​ടെ ഹൃദയത്തെ സ്‌പർശി​ച്ച​തു​പോ​ലെ യഹോവ നമ്മുടെ ഹൃദയ​ങ്ങ​ളെ​യും സ്‌പർശി​ക്കും.—സങ്കീ. 1:2; മത്താ. 22:36, 37.

ആ ഉപകര​ണ​ങ്ങൾക്കും പരിശീ​ല​ന​ത്തി​നും നന്ദിയു​ള്ള​വർ

17. കിട്ടുന്ന ഉപകര​ണ​ങ്ങൾക്കും പരിശീ​ല​ന​ത്തി​നും നന്ദിയു​ണ്ടെന്നു നിങ്ങൾക്ക്‌ എങ്ങനെ കാണി​ക്കാം, അങ്ങനെ ചെയ്‌താൽ പ്രയോ​ജനം എന്തായി​രി​ക്കും?

17 നമ്മുടെ രാജാ​വായ യേശു​ക്രിസ്‌തു തന്നിട്ടുള്ള ആ ഉപകര​ണ​ങ്ങ​ളെ​ക്കു​റി​ച്ചും തുടർച്ച​യായ പരിശീ​ല​ന​ത്തെ​ക്കു​റി​ച്ചും ഓർക്കു​മ്പോൾ നിങ്ങൾക്കു നന്ദി തോന്നാ​റു​ണ്ടോ? ദൈവ​ത്തി​ന്റെ സംഘടന പുറത്തി​റ​ക്കുന്ന പ്രസി​ദ്ധീ​ക​ര​ണങ്ങൾ വായി​ക്കാൻ നിങ്ങൾ സമയം കണ്ടെത്താ​റു​ണ്ടോ? അത്‌ ഉപയോ​ഗിച്ച്‌ മറ്റുള്ള​വരെ സഹായി​ക്കാ​റു​ണ്ടോ? അങ്ങനെ ചെയ്യു​ന്നു​ണ്ടെ​ങ്കിൽ നിങ്ങളും ഓപ്പെൽ ബെറ്റ്‌ലെർ സഹോ​ദ​രി​യു​ടെ പിൻവ​രുന്ന വാക്കു​ക​ളോ​ടു യോജി​ക്കും. 1914 ഒക്‌ടോ​ബർ 4-നു സ്‌നാ​ന​മേറ്റ സഹോ​ദരി പറയുന്നു: “വർഷങ്ങൾ എത്ര കടന്നു​പോ​യി. ഗ്രാമ​ഫോ​ണും സാക്ഷ്യ​ക്കാർഡു​ക​ളും ഉപയോ​ഗിച്ച്‌ ഞാനും ഭർത്താ​വും സാക്ഷീ​ക​രി​ച്ചി​ട്ടുണ്ട്‌. പുസ്‌ത​ക​ങ്ങ​ളും ചെറു​പുസ്‌ത​ക​ങ്ങ​ളും മാസി​ക​ക​ളും കൊണ്ട്‌ ഞങ്ങൾ വീടു​വീ​ടാ​ന്തരം കയറി​യി​റങ്ങി. പ്രചാ​ര​ണ​പ​രി​പാ​ടി​ക​ളി​ലും ജാഥക​ളി​ലും ഞങ്ങൾ പങ്കെടു​ത്തി​ട്ടുണ്ട്‌, അച്ചടിച്ച പ്രഖ്യാ​പ​ന​ങ്ങ​ളും വിതരണം ചെയ്‌തു. പിന്നീട്‌ മടക്കസ​ന്ദർശ​നങ്ങൾ നടത്താ​നും താത്‌പ​ര്യ​മുള്ള ആളുക​ളു​ടെ വീട്ടിൽ ചെന്ന്‌ ബൈബിൾപ​ഠ​നങ്ങൾ നടത്താ​നും ഞങ്ങൾക്കു പരിശീ​ലനം കിട്ടി. അങ്ങനെ നല്ല തിരക്കുള്ള, സന്തോ​ഷ​മുള്ള ഒരു ജീവി​ത​മാ​യി​രു​ന്നു ഞങ്ങളു​ടേത്‌.” തന്റെ പ്രജകൾ വിതയ്‌ക്കു​ന്ന​തി​ലും കൊയ്യു​ന്ന​തി​ലും ഒരുമിച്ച്‌ സന്തോ​ഷി​ക്കു​ന്ന​തി​ലും തിരക്കു​ള്ള​വ​രാ​യി​രി​ക്കു​മെന്നു യേശു വാഗ്‌ദാ​നം ചെയ്‌തി​രു​ന്നു. ആ വാഗ്‌ദാ​നം സത്യമാ​യെന്നു ഓപ്പെ​ലി​നെ​പ്പോ​ലുള്ള ദശലക്ഷ​ങ്ങൾക്കു സാക്ഷ്യ​പ്പെ​ടു​ത്താ​നാ​കും.യോഹ​ന്നാൻ 4:35, 36 വായി​ക്കുക.

18. നമുക്ക്‌ ഏതു വലിയ പദവി​യാ​ണു​ള്ളത്‌?

18 ഇതുവരെ നമ്മുടെ രാജാ​വായ ക്രിസ്‌തു​വി​നെ സേവി​ച്ചു​തു​ട​ങ്ങി​യി​ട്ടി​ല്ലാ​ത്തവർ ദൈവ​ജ​നത്തെ കാണു​ന്നതു “സാധാ​ര​ണ​ക്കാ​രും വലിയ പഠിപ്പി​ല്ലാ​ത്ത​വ​രും” ആയിട്ടാ​യി​രി​ക്കാം. (പ്രവൃ. 4:13) പക്ഷേ ഒന്ന്‌ ഓർത്തു​നോ​ക്കൂ! സാധാ​ര​ണ​ക്കാ​രായ തന്റെ ജനത്തെ പ്രസാ​ധ​ക​രം​ഗത്തെ വൻവൃ​ക്ഷ​മാ​യി വളർത്താൻ നമ്മുടെ രാജാ​വി​നു സാധി​ച്ചി​രി​ക്കു​ന്നു. അവർ പുറത്തി​റ​ക്കുന്ന പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ ചിലതു ചരി​ത്ര​ത്തിൽത്തന്നെ ഏറ്റവും അധികം ഭാഷക​ളി​ലേക്കു തർജമ ചെയ്യ​പ്പെ​ടു​ന്ന​വ​യാണ്‌, ലോകത്ത്‌ ഏറ്റവു​മ​ധി​കം വിതരണം ചെയ്യ​പ്പെ​ടു​ന്ന​വ​യാണ്‌! അതി​നെ​ക്കാ​ളെ​ല്ലാം പ്രധാ​ന​മാ​യി, ഈ ഉപകര​ണങ്ങൾ ഉപയോ​ഗിച്ച്‌ എല്ലാ ജനതക​ളി​ലും​പെട്ട ആളുക​ളു​ടെ അടുത്ത്‌ സന്തോ​ഷ​വാർത്ത എത്തിക്കാൻ ആവശ്യ​മായ പരിശീ​ല​ന​വും പ്രോ​ത്സാ​ഹ​ന​വും ആ രാജാവ്‌ നമുക്കു തന്നിരി​ക്കു​ന്നു. സത്യത്തി​ന്റെ വിത്തുകൾ നടുന്ന​തി​ലും ശിഷ്യരെ കൊയ്‌തെ​ടു​ക്കു​ന്ന​തി​ലും ക്രിസ്‌തു​വി​നോ​ടൊ​പ്പം പ്രവർത്തി​ക്കാ​നാ​കു​ന്നത്‌ എത്ര വലി​യൊ​രു പദവി​യാണ്‌!

a കഴിഞ്ഞ ഒരു ദശകത്തിൽ മാത്രം യഹോ​വ​യു​ടെ ജനം 2,000 കോടി​യി​ലേറെ ബൈബി​ള​ധിഷ്‌ഠിത പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഉത്‌പാ​ദി​പ്പി​ച്ചി​ട്ടുണ്ട്‌. ഇതിനു പുറമേ, ലോക​മൊ​ട്ടാ​കെ ഇന്റർനെറ്റ്‌ ലഭ്യമായ 270 കോടി​യി​ല​ധി​കം ആളുകൾക്ക്‌ jw.org എന്ന നമ്മുടെ വെബ്‌സൈറ്റ്‌ പരി​ശോ​ധി​ക്കാൻ കഴിയും.

b ബൈബിൾസ​ത്യ​ങ്ങൾ പഠിപ്പി​ക്കാൻ പ്രചാ​ര​കരെ സഹായി​ച്ചി​ട്ടുള്ള മറ്റു ചില ബൈബിൾപ​ഠ​ന​സ​ഹാ​യി​ക​ളാ​ണു ദൈവ​ത്തി​ന്റെ കിന്നരം (1921-ൽ പ്രസി​ദ്ധീ​ക​രി​ച്ചത്‌.), “ദൈവം സത്യവാൻ” (1946-ൽ പ്രസി​ദ്ധീ​ക​രി​ച്ചത്‌.), നിങ്ങൾക്കു ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും (1982-ൽ പ്രസി​ദ്ധീ​ക​രി​ച്ചത്‌.), നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം (1995-ൽ പ്രസി​ദ്ധീ​ക​രി​ച്ചത്‌.) എന്നിവ.

c 2013 ജൂലൈ 15 ലക്കം വീക്ഷാ​ഗോ​പു​രത്തിലെ “വിശ്വസ്‌തനും വിവേകിയുമായ അടിമ ആർ?” എന്ന ലേഖനത്തിന്റെ 13-ാം ഖണ്ഡിക കാണുക. “വീട്ടു​ജോ​ലി​ക്കാർ” (“വീട്ടു​കാർ,” സത്യ​വേ​ദ​പുസ്‌തകം) എന്ന ഗണത്തിൽ ആരെല്ലാം ഉൾപ്പെ​ടു​മെ​ന്ന​തി​നെ​ക്കു​റി​ച്ചുള്ള പുതു​ക്കിയ ഗ്രാഹ്യം അവിടെ കാണാം.