വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 9

പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്റെ ഫലങ്ങൾ—’വയൽ കൊയ്‌ത്തി​നു പാകമാ​യി​രി​ക്കു​ന്നു’

പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്റെ ഫലങ്ങൾ—’വയൽ കൊയ്‌ത്തി​നു പാകമാ​യി​രി​ക്കു​ന്നു’

മുഖ്യവിഷയം

യഹോവ രാജ്യ​സ​ത്യ​ത്തി​ന്റെ വിത്തുകൾ വളരാൻ ഇടയാ​ക്കി​യി​രി​ക്കു​ന്നു

1, 2. (എ) ശിഷ്യ​ന്മാർ കുഴങ്ങി​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) യേശു ഏതുതരം കൊയ്‌ത്തി​നെ​ക്കു​റി​ച്ചാ​ണു സംസാ​രി​ച്ചത്‌?

 ശിഷ്യ​ന്മാർ കുഴങ്ങി​യി​രി​ക്കു​ക​യാണ്‌. യേശു അവരോട്‌ ഇങ്ങനെ പറഞ്ഞതാ​ണു കാരണം: “തല പൊക്കി വയലി​ലേക്കു നോക്കുക. അവ കൊയ്‌ത്തി​നു പാകമാ​യി​രി​ക്കു​ന്നു (“വെളു​ത്തി​രി​ക്കു​ന്നു,” സത്യ​വേ​ദ​പുസ്‌തകം).” യേശു ചൂണ്ടി​ക്കാ​ണിച്ച ദിക്കി​ലേക്ക്‌ അവർ നോക്കു​ന്നു. അവർ കാണു​ന്നതു വെളുത്ത വയലു​കളല്ല, പുതു​നാ​മ്പു​കൾ കിളിർത്ത്‌ ആകെ പച്ചപുതച്ച ബാർളി വയലു​ക​ളാണ്‌. ‘കൊയ്‌ത്തോ? കൊയ്‌ത്തിന്‌ ഇനിയും മാസങ്ങൾ കഴിയ​ണ​മ​ല്ലോ?’ അവർ ഇങ്ങനെ ചിന്തി​ച്ചു​കാ​ണും.—യോഹ. 4:35.

2 യേശു ഏതെങ്കി​ലും വയൽ കൊയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ പറയു​ക​യാ​യി​രു​ന്നില്ല. മറിച്ച്‌ ‘ആളുകളെ കൊയ്‌തെ​ടു​ക്കുന്ന’ ഒരു ആത്മീയ കൊയ്‌ത്തി​നെ​പ്പറ്റി രണ്ടു സുപ്ര​ധാ​ന​പാ​ഠങ്ങൾ ശിഷ്യ​ന്മാ​രെ പഠിപ്പി​ക്കാൻ യേശു ആ അവസരം ഉപയോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ഏതൊ​ക്കെ​യാണ്‌ ആ പാഠങ്ങൾ? അതു മനസ്സി​ലാ​ക്കു​ന്ന​തി​നു നമുക്ക്‌ ആ വിവരണം ഒന്ന്‌ അടുത്ത്‌ പരി​ശോ​ധി​ക്കാം.

പ്രവർത്ത​ന​ത്തി​നുള്ള ആഹ്വാ​ന​വും സന്തോഷം കിട്ടു​മെ​ന്നുള്ള വാഗ്‌ദാ​ന​വും

3. (എ) വയലുകൾ ‘കൊയ്‌ത്തി​നു വെളു​ത്തി​രി​ക്കു​ന്നു’ എന്നു പറയാൻ യേശു​വി​നെ പ്രേരി​പ്പി​ച്ചത്‌ എന്തായി​രി​ക്കാം? (അടിക്കു​റി​പ്പു കാണുക.) (ബി) യേശു തന്റെ വാക്കുകൾ വിശദീ​ക​രി​ച്ചത്‌ എങ്ങനെ?

3 യേശു​വും ശിഷ്യ​ന്മാ​രും തമ്മിലുള്ള സംഭാ​ഷണം നടന്നതു ശമര്യ​യി​ലെ ഒരു പട്ടണമായ സുഖാ​റിന്‌ അടുത്തു​വെച്ച്‌ എ.ഡി. 30-ന്റെ അവസാ​ന​ത്തി​ലാ​യി​രു​ന്നു. ശിഷ്യ​ന്മാർ പട്ടണത്തി​ലേക്കു പോയ​പ്പോൾ യേശു അവി​ടെ​യുള്ള കിണറിന്‌ അടുത്ത്‌ ഇരുന്ന്‌, വെള്ളം കോരാൻ വന്ന ഒരു സ്‌ത്രീ​യോട്‌ ആത്മീയ​സ​ത്യ​ങ്ങൾ പങ്കു​വെച്ചു. ആ സ്‌ത്രീ യേശു​വി​ന്റെ പഠിപ്പി​ക്ക​ലു​ക​ളു​ടെ പ്രാധാ​ന്യം പെട്ടെ​ന്നു​തന്നെ മനസ്സി​ലാ​ക്കി. ശിഷ്യ​ന്മാർ മടങ്ങി​യെ​ത്തി​യ​പ്പോൾ, സ്‌ത്രീ യേശു​വിൽനിന്ന്‌ പഠിച്ച അതിശ​യ​ക​ര​മായ കാര്യങ്ങൾ അയൽക്കാ​രോ​ടു പറയു​ന്ന​തി​നു സുഖാർ പട്ടണത്തി​ലേക്കു തിരക്കി​ട്ടു പോയി. ആ സ്‌ത്രീ പറഞ്ഞതു കേട്ട അയൽക്കാർക്കു വളരെ താത്‌പ​ര്യം തോന്നി. പലരും യേശു​വി​നെ കാണാൻ പെട്ടെ​ന്നു​തന്നെ ആ കിണറ്റിൻക​ര​യി​ലേക്കു ചെന്നു. അങ്ങു ദൂരെ, വയലു​കൾക്ക്‌ അപ്പുറ​ത്തു​നിന്ന്‌ തന്റെ അടു​ത്തേക്കു വരുന്ന ശമര്യ​ക്കാ​രു​ടെ ആ കൂട്ടത്തെ കണ്ട നിമി​ഷ​മാ​യി​രി​ക്കാം യേശു ഇങ്ങനെ പറഞ്ഞത്‌: “വയലി​ലേക്കു നോക്കുക. അവ കൊയ്‌ത്തി​നു പാകമാ​യി​രി​ക്കു​ന്നു (“വെളു​ത്തി​രി​ക്കു​ന്നു,” സത്യ​വേ​ദ​പുസ്‌തകം).” a താൻ പറഞ്ഞത്‌ അക്ഷരീ​യ​മായ ഒരു കൊയ്‌ത്തി​നെ​ക്കു​റി​ച്ച​ല്ലെ​ന്നും ആത്മീയ​മായ ഒരു കൊയ്‌ത്തി​നെ​ക്കു​റി​ച്ചാ​ണെ​ന്നും വ്യക്തമാ​ക്കി​ക്കൊണ്ട്‌ യേശു ഇങ്ങനെ കൂട്ടി​ച്ചേർത്തു: “കൊയ്‌ത്തു​കാ​രൻ . . . നിത്യ​ജീ​വ​നു​വേ​ണ്ടി​യുള്ള വിളവ്‌ ശേഖരി​ച്ചു​തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.”—യോഹ. 4:5-30, 36.

4. (എ) കൊയ്‌ത്തി​നെ​ക്കു​റിച്ച്‌ യേശു പഠിപ്പിച്ച രണ്ടു പാഠങ്ങൾ ഏതെല്ലാം? (ബി) നമ്മൾ ഏതെല്ലാം ചോദ്യ​ങ്ങൾ പരിഗ​ണി​ക്കും?

4 ആത്മീയ​കൊയ്‌ത്തി​നെ​ക്കു​റി​ച്ചുള്ള ഏതു രണ്ടു പ്രധാ​ന​പാ​ഠ​ങ്ങ​ളാ​ണു യേശു പഠിപ്പി​ച്ചത്‌? ഒന്ന്‌, ജോലി പെട്ടെന്നു ചെയ്‌തു​തീർക്കേ​ണ്ട​തുണ്ട്‌. ‘വയലുകൾ കൊയ്‌ത്തി​നു പാകമാ​യി​രി​ക്കു​ന്നു’ എന്ന യേശു​വി​ന്റെ വാക്കുകൾ ശിഷ്യ​ന്മാർക്കു പ്രവർത്ത​ന​ത്തി​നുള്ള ഒരു ആഹ്വാ​ന​മാ​യി​രു​ന്നു. ഈ പ്രവർത്ത​ന​ത്തി​ന്റെ അടിയ​ന്തി​ര​പ്രാ​ധാ​ന്യം അവർക്കു മനസ്സി​ലാ​ക്കി​ക്കൊ​ടു​ക്കാ​നാ​യി, “കൊയ്‌ത്തു​കാ​രൻ കൂലി വാങ്ങി” എന്നു യേശു കൂട്ടി​ച്ചേർത്തു. അതെ, കൊയ്‌ത്ത്‌ തുടങ്ങി​ക്ക​ഴി​ഞ്ഞി​രു​ന്നു. മടിച്ചു​നിൽക്കാൻ ഒട്ടും സമയമില്ല! രണ്ട്‌, ജോലി​ക്കാ​രെ​ല്ലാം സന്തോ​ഷ​മു​ള്ള​വ​രാണ്‌. വിതയ്‌ക്കു​ന്ന​വ​നും കൊയ്യു​ന്ന​വ​നും “ഒരുമിച്ച്‌ സന്തോ​ഷി​ക്കു​ന്നു” എന്നു യേശു പറഞ്ഞു. (യോഹ. 4: 36) ‘ധാരാളം ശമര്യ​ക്കാർ യേശു​വിൽ വിശ്വ​സി​ച്ചതു’ കണ്ട്‌ യേശു​തന്നെ സന്തോ​ഷി​ച്ച​തു​പോ​ലെ, പൂർണ​ഹൃ​ദ​യ​ത്തോ​ടെ കൊയ്‌ത്തിൽ പങ്കെടു​ക്കു​മ്പോൾ യേശു​വി​ന്റെ ശിഷ്യ​ന്മാർക്കും സന്തോ​ഷി​ക്കാൻ കഴിയും. (യോഹ. 4:39-42) ഒന്നാം നൂറ്റാ​ണ്ടി​ലെ ഈ വിവരണം നമ്മുടെ പ്രത്യേ​ക​ശ്രദ്ധ അർഹി​ക്കു​ന്നുണ്ട്‌. കാരണം ഈ വിവരണം, ചരി​ത്ര​ത്തി​ലെ ഏറ്റവും വലിയ ആത്മീയ​കൊയ്‌ത്ത്‌ നടക്കുന്ന ഇക്കാലത്തെ സംഭവ​ങ്ങളെ നന്നായി ചിത്രീ​ക​രി​ക്കു​ന്നു. ആധുനി​ക​കാ​ലത്തെ ഈ കൊയ്‌ത്ത്‌ എന്നാണ്‌ ആരംഭി​ച്ചത്‌? ആരൊ​ക്കെ​യാണ്‌ ഈ കൊയ്‌ത്തിൽ പങ്കെടു​ക്കു​ന്നത്‌? ഇതിന്റെ ഫലങ്ങളോ?

നമ്മുടെ രാജാവ്‌ എക്കാല​ത്തെ​യും ഏറ്റവും വലിയ കൊയ്‌ത്തി​നു നേതൃ​ത്വ​മെ​ടു​ക്കു​ന്നു

5. ഗോള​വ്യാ​പ​ക​മാ​യുള്ള കൊയ്‌ത്തിന്‌ ആരാണു നേതൃ​ത്വ​മെ​ടു​ക്കു​ന്നത്‌, ഈ പ്രവർത്തനം പെട്ടെന്നു ചെയ്‌തു​തീർക്കേ​ണ്ട​താ​ണെന്നു യോഹ​ന്നാ​ന്റെ ദർശനം സൂചി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

5 യോഹ​ന്നാൻ അപ്പോസ്‌ത​ലനു കൊടുത്ത ഒരു ദർശന​ത്തിൽ, ഗോള​വ്യാ​പ​ക​മാ​യി ആളുകളെ കൊയ്‌തെ​ടു​ക്കുന്ന പ്രവർത്ത​ന​ത്തിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്ന​തി​നു താൻ യേശു​വി​നെ നിയമി​ച്ചി​രി​ക്കു​ന്ന​താ​യി യഹോവ വെളി​പ്പെ​ടു​ത്തു​ന്നു. (വെളി​പാട്‌ 14:14-16 വായി​ക്കുക.) യേശു​വിന്‌ ഒരു കിരീ​ട​വും അരിവാ​ളും ഉള്ളതായി ഈ ദർശന​ത്തിൽ പറഞ്ഞി​രി​ക്കു​ന്നു. ‘തലയിലെ സ്വർണ​കി​രീ​ടം,’ യേശു ഭരണം നടത്തുന്ന രാജാവ്‌ ആണെന്ന വസ്‌തുത ഉറപ്പി​ക്കു​ന്നു. ‘കൈയി​ലെ മൂർച്ച​യേ​റിയ അരിവാൾ’ യേശു​വി​നുള്ള കൊയ്‌ത്തു​കാ​രൻ എന്ന സ്ഥാനവും വ്യക്തമാ​ക്കു​ന്നു. “ഭൂമി​യി​ലെ വിളവ്‌ നന്നായി വിളഞ്ഞി​രി​ക്കു​ന്നു” എന്ന്‌ ഒരു ദൂതനി​ലൂ​ടെ പ്രസ്‌താ​വി​ച്ചു​കൊണ്ട്‌ കൊയ്‌ത്ത്‌ പെട്ടെന്നു ചെയ്‌തു​തീർക്കേണ്ട ഒരു ജോലി​യാ​ണെന്ന്‌ യഹോവ ഊന്നി​പ്പ​റ​യു​ക​യാണ്‌. ശരിക്കും, “കൊയ്‌ത്തി​നു സമയമാ​യി.” പാഴാ​ക്കാൻ സമയമില്ല! “അരിവാൾ വീശി കൊയ്യുക” എന്നു ദൈവം കല്‌പി​ക്കു​മ്പോൾ യേശു അരിവാൾ വീശുന്നു. അപ്പോൾ ഭൂമി​യി​ലെ വിളവ്‌, അതായത്‌ ഭൂമി​യി​ലെ ആളുകളെ, കൊയ്‌തെ​ടു​ക്കു​ന്നു. ആവേശ​ക​ര​മായ ഈ ദർശനം വയലുകൾ ‘കൊയ്‌ത്തി​നു പാകമാ​യി​രി​ക്കു​ന്നു’ എന്നു നമ്മളെ വീണ്ടും ഓർമി​പ്പി​ക്കു​ന്നു. എന്നാൽ എപ്പോ​ഴാ​ണു ലോക​വ്യാ​പ​ക​മായ കൊയ്‌ത്ത്‌ ആരംഭി​ച്ച​തെന്നു തീരു​മാ​നി​ക്കാൻ ഈ ദർശനം നമ്മളെ സഹായി​ക്കു​ന്നു​ണ്ടോ? തീർച്ച​യാ​യും!

6. (എ) ‘കൊയ്‌ത്തു​കാ​ലം’ തുടങ്ങി​യത്‌ എപ്പോൾ? (ബി) യഥാർഥ​ത്തിൽ, “ഭൂമി​യി​ലെ വിളവ്‌” കൊയ്‌തെ​ടു​ക്കാൻ തുടങ്ങി​യത്‌ എപ്പോ​ഴാണ്‌? വിശദീ​ക​രി​ക്കുക.

6 വെളി​പാട്‌ 14-ാം അധ്യാ​യ​ത്തി​ലെ യോഹ​ന്നാ​ന്റെ ദർശനം കൊയ്‌ത്തു​കാ​ര​നായ യേശു​വി​നെ കിരീടം ധരിച്ചി​രി​ക്കു​ന്ന​താ​യി (14-ാം വാക്യം) വർണി​ക്കു​ന്നു. അതു സൂചി​പ്പി​ക്കു​ന്നത്‌ 1914-ൽ യേശു രാജാ​വാ​യി വാഴി​ക്ക​പ്പെട്ട സംഭവം അപ്പോ​ഴേ​ക്കും നടന്നു​ക​ഴി​ഞ്ഞി​രു​ന്നു എന്നാണ്‌. (ദാനി. 7:13, 14) അതിനു ശേഷം അൽപ്പകാ​ലം കഴിഞ്ഞാ​ണു കൊയ്‌ത്ത്‌ ആരംഭി​ക്കാൻ യേശു​വി​നു കല്‌പന കിട്ടി​യത്‌ (15-ാം വാക്യം). ഗോത​മ്പു​കൊയ്‌ത്തി​നെ​പ്പ​റ്റി​യുള്ള യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ക​ഥ​യി​ലും സംഭവങ്ങൾ ഇതേ ക്രമത്തി​ലാ​ണു കാണു​ന്നത്‌. അവിടെ യേശു ഇങ്ങനെ പറയുന്നു: “കൊയ്‌ത്ത്‌, വ്യവസ്ഥി​തി​യു​ടെ അവസാ​ന​കാ​ലം.” അങ്ങനെ, കൊയ്‌ത്തു​കാ​ല​വും ഈ വ്യവസ്ഥി​തി​യു​ടെ അവസാ​ന​കാ​ല​വും ഒരേ സമയത്തു​തന്നെ അതായത്‌, 1914-ൽ ആരംഭി​ച്ചു. പിന്നെ, ‘ആ സമയത്ത്‌’ അതായത്‌ കൊയ്‌ത്തു​കാ​ലം തുടങ്ങി​യ​തി​നു ശേഷമുള്ള ഒരു സമയത്ത്‌ യഥാർഥ​കൊയ്‌ത്തു തുടങ്ങി. (മത്താ. 13:30, 39) ഇപ്പോൾ പിന്തി​രി​ഞ്ഞു​നോ​ക്കു​മ്പോൾ, യേശു രാജാ​വാ​യി ഭരണം ആരംഭിച്ച്‌ ഏതാനും വർഷങ്ങൾ കഴിഞ്ഞാണ്‌ ആ കൊയ്‌ത്തു തുടങ്ങി​യ​തെന്നു നമുക്കു കാണാ​നാ​കു​ന്നു. ആദ്യമാ​യി, 1914 മുതൽ 1919-ന്റെ ആദ്യഭാ​ഗം വരെയുള്ള വർഷങ്ങ​ളിൽ യേശു തന്റെ അഭിഷി​ക്താ​നു​ഗാ​മി​കൾക്കി​ട​യിൽ ഒരു ശുദ്ധീ​ക​ര​ണ​പ്ര​വർത്തനം നടത്തി. (മലാ. 3:1-3; 1 പത്രോ. 4: 17) തുടർന്ന്‌, 1919-ൽ “ഭൂമി​യി​ലെ വിളവ്‌ കൊയ്‌തു”തുടങ്ങി. ഒട്ടും വൈകാ​തെ​തന്നെ യേശു, പുതു​താ​യി നിയമിച്ച വിശ്വസ്‌ത​നായ അടിമയെ ഉപയോ​ഗിച്ച്‌ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്റെ അടിയ​ന്തി​ര​പ്രാ​ധാ​ന്യം മനസ്സി​ലാ​ക്കാൻ നമ്മുടെ സഹോ​ദ​ര​ങ്ങളെ സഹായി​ക്കാൻ തുടങ്ങി. പിന്നീട്‌ എന്തൊക്കെ സംഭവി​ച്ചു? നമുക്കു നോക്കാം.

7. (എ) ഏതു കാര്യം പരി​ശോ​ധി​ച്ച​താ​ണു പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്റെ അടിയ​ന്തി​ര​പ്രാ​ധാ​ന്യം മനസ്സി​ലാ​ക്കാൻ നമ്മുടെ സഹോ​ദ​ര​ങ്ങളെ സഹായി​ച്ചത്‌? (ബി) നമ്മുടെ സഹോ​ദ​ര​ങ്ങൾക്ക്‌ എന്തിനുള്ള പ്രോ​ത്സാ​ഹനം ലഭിച്ചു?

7 1920 ജൂ​ലൈ​യിൽ വീക്ഷാ​ഗോ​പു​രം ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “ദൈവ​രാ​ജ്യ​സ​ന്ദേശം അറിയി​ക്കുക എന്നതു സഭയ്‌ക്കു ലഭിച്ച മഹത്തായ ഒരു പദവി​യാ​ണെന്നു തിരു​വെ​ഴു​ത്തു​കൾ പരി​ശോ​ധി​ക്കു​മ്പോൾ വ്യക്തമാണ്‌.” ഉദാഹ​ര​ണ​ത്തിന്‌, ദൈവ​രാ​ജ്യ​സ​ന്ദേശം ലോക​വ്യാ​പ​ക​മാ​യി അറിയി​ക്ക​ണ​മെന്നു തിരി​ച്ച​റി​യാൻ യശയ്യ പ്രവാ​ച​കന്റെ വാക്കുകൾ സഹോ​ദ​ര​ങ്ങളെ സഹായി​ച്ചു. (യശ. 49:6; 52:7; 61:1-3) ഇത്തര​മൊ​രു ഗംഭീ​ര​മായ പ്രവർത്തനം എങ്ങനെ നടത്തു​മെന്ന്‌ അവർക്ക്‌ അറിയി​ല്ലാ​യി​രു​ന്നു. പക്ഷേ യഹോവ അതിനുള്ള വഴി തുറക്കു​മെന്ന്‌ അവർ ഉറച്ചു​വി​ശ്വ​സി​ച്ചു. (യശയ്യ 59:1 വായിക്കുക.) ഇങ്ങനെ, പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്റെ അടിയ​ന്തി​ര​ത​യെ​ക്കു​റിച്ച്‌ കൂടുതൽ വ്യക്തമായ കാഴ്‌ച​പ്പാ​ടു കിട്ടി​യ​തു​കൊണ്ട്‌ പ്രവർത്ത​ന​ങ്ങ​ളു​ടെ ആക്കം കൂട്ടാൻ നമ്മുടെ സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യു​ണ്ടാ​യി. അവർ എങ്ങനെ​യാണ്‌ അതി​നോ​ടു പ്രതി​ക​രി​ച്ചത്‌?

8. 1921-ൽ, പ്രസം​ഗ​പ്ര​വർത്ത​ന​ത്തെ​ക്കു​റി​ച്ചുള്ള ഏതു രണ്ടു വസ്‌തു​ത​ക​ളാ​ണു നമ്മുടെ സഹോ​ദ​രങ്ങൾ മനസ്സി​ലാ​ക്കി​യത്‌?

8 1921 ഡിസം​ബ​റിൽ വീക്ഷാ​ഗോ​പു​രം ഇങ്ങനെ പ്രഖ്യാ​പി​ച്ചു: “ഇത്‌ ഇന്നുവ​രെ​യുള്ള ഏറ്റവും നല്ല വർഷമാ​ണെന്നു പറയാം. മുമ്പുള്ള ഏതൊരു വർഷ​ത്തെ​യും അപേക്ഷിച്ച്‌ ഈ 1921-ൽ എത്രയ​ധി​കം ആളുക​ളാ​ണു സത്യത്തി​ന്റെ സന്ദേശം കേട്ടി​രി​ക്കു​ന്നത്‌! ഇനിയും ഏറെ ചെയ്യാ​നുണ്ട്‌. . . . സന്തോഷം നിറഞ്ഞ ഒരു ഹൃദയ​ത്തോ​ടെ നമുക്ക്‌ അതു ചെയ്യാം.” പ്രസം​ഗ​പ്ര​വർത്ത​ന​ത്തെ​ക്കു​റിച്ച്‌ യേശു അപ്പോസ്‌ത​ല​ന്മാ​രു​ടെ മനസ്സിൽ പതിപ്പിച്ച പ്രധാ​ന​പ്പെട്ട രണ്ടു വസ്‌തു​ത​ക​ളും നമ്മുടെ സഹോ​ദ​രങ്ങൾ മനസ്സി​ലാ​ക്കി​യതു കണ്ടോ? അതെ, പ്രസം​ഗ​പ്ര​വർത്തനം പെട്ടെന്നു ചെയ്യേ​ണ്ട​താണ്‌, ജോലി​ക്കാ​രെ​ല്ലാം സന്തോഷം നിറഞ്ഞ​വ​രു​മാണ്‌.

9. (എ) 1954-ൽ കൊയ്‌ത്തി​നെ​ക്കു​റിച്ച്‌ വീക്ഷാ​ഗോ​പു​രം എന്താണു പറഞ്ഞത്‌, എന്തു​കൊണ്ട്‌?  (ബി) കഴിഞ്ഞ 50 വർഷത്തി​നി​ടെ ലോക​വ്യാ​പ​ക​മാ​യി പ്രചാ​ര​ക​രു​ടെ എണ്ണത്തിൽ എന്തു വർധന​യാണ്‌ ഉണ്ടായി​ട്ടു​ള്ളത്‌? (“ ലോക​വ്യാ​പ​ക​മായ വർധന” എന്ന ചതുരം കാണുക.)

9 വേറെ ആടുക​ളു​ടെ ഒരു മഹാപു​രു​ഷാ​രം ദൈവ​രാ​ജ്യ​സ​ന്ദേ​ശ​ത്തോ​ടു പ്രതി​ക​രി​ക്കു​മെന്ന്‌ 1930-കളിൽ മനസ്സി​ലാ​ക്കി​യ​തോ​ടെ പ്രസം​ഗ​പ്ര​വർത്തനം കുറെ​ക്കൂ​ടി ഊർജി​ത​മാ​യി. (യശ. 55:5; യോഹ. 10:16; വെളി. 7:9) അതിന്റെ ഫലമോ? ദൈവ​രാ​ജ്യ​സ​ന്ദേശം പ്രസം​ഗി​ക്കു​ന്ന​വ​രു​ടെ എണ്ണം 1934-ലെ 41,000-ത്തിൽനിന്ന്‌ 1953-ൽ 5,00,000-ത്തിലേക്കു കുതി​ച്ചു​യർന്നു! 1954 ഡിസംബർ 1 ലക്കം വീക്ഷാ​ഗോ​പു​രം ഇങ്ങനെ പറഞ്ഞു: “യഹോ​വ​യു​ടെ ആത്മാവി​നാ​ലും യഹോ​വ​യു​ടെ വചനത്തി​ന്റെ ശക്തി​കൊ​ണ്ടും ആണ്‌ ലോക​വ്യാ​പ​ക​മാ​യി മഹത്തായ ഈ കൊയ്‌ത്തു നടന്നത്‌.” ആ നിഗമനം എത്ര ശരിയാ​യി​രു​ന്നു! bസെഖ. 4:6.

 

ലോകവ്യാപകമായ വർധന

രാജ്യം

1962

1987

2013

ഓസ്‌ട്രേലിയ

15,927

46,170

66,023

ബ്രസീൽ

26,390

2,16,216

7,56,455

ഫ്രാൻസ്‌

18,452

96,954

1,24,029

ഇറ്റലി

6,929

1,49,870

2,47,251

ജപ്പാൻ

2,491

1,20,722

2,17,154

മെക്‌സിക്കോ

27,054

2,22,168

7,72,628

നൈജീരിയ

33,956

1,33,899

3,44,342

ഫിലിപ്പീൻസ്‌

36,829

1,01,735

1,81,236

യു.എസ്‌.എ.

2,89,135

7,80,676

12,03,642

സാംബിയ

30,129

67,144

1,62,370

 

ബൈബിൾ പഠനങ്ങ​ളു​ടെ എണ്ണം കൂടി​ക്കൂ​ടി​വ​രു​ന്നു

1950

2,34,952

1960

6,46,108

1970

11,46,378

1980

13,71,584

1990

36,24,091

2000

47,66,631

2010

80,58,359

കൊയ്‌ത്തി​ന്റെ ഫലം—വാങ്‌മ​യ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു.

10, 11 കടുകു​മ​ണി​യു​ടെ ദൃഷ്ടാ​ന്ത​ക​ഥ​യിൽ വിത്തിന്റെ വളർച്ച​യു​ടെ ഏതെല്ലാം ഘടകങ്ങ​ളാ​ണു ശ്രദ്ധേ​യ​മാ​യി​ട്ടു​ള്ളത്‌?

10 ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള തന്റെ ദൃഷ്ടാ​ന്ത​ക​ഥ​ക​ളിൽ യേശു, കൊയ്‌ത്തി​ന്റെ ഫലങ്ങൾ വിശദ​മാ​യി​ത്തന്നെ മുൻകൂ​ട്ടി​പ്പ​റ​യു​ന്നുണ്ട്‌. നമുക്കു കടുകു​മ​ണി​യു​ടെ​യും പുളി​പ്പി​ക്കുന്ന മാവി​ന്റെ​യും ദൃഷ്ടാ​ന്ത​ക​ഥകൾ പരി​ശോ​ധി​ക്കാം. അവസാ​ന​കാ​ലത്ത്‌ അവ എങ്ങനെ​യാ​ണു നിറ​വേ​റി​യ​തെന്ന കാര്യ​ത്തി​നു നമ്മൾ പ്രത്യേ​ക​ശ്രദ്ധ കൊടു​ക്കു​ന്ന​താ​യി​രി​ക്കും.

11 കടുകു​മ​ണി​യു​ടെ ദൃഷ്ടാ​ന്തകഥ. ഒരു മനുഷ്യൻ വയലിൽ കടുകു​മണി വിതയ്‌ക്കു​ന്നു. അതു വളർന്ന്‌ മരമാ​യി​ത്തീ​രു​ക​യും പക്ഷികൾ അതിൽ വന്ന്‌ ഇരിക്കു​ക​യും ചെയ്യുന്നു. (മത്തായി 13:31, 32 വായി​ക്കുക.) വിത്തിന്റെ വളർച്ച​യു​ടെ ഏതെല്ലാം ഘടകങ്ങ​ളാണ്‌ ഈ കഥയിൽ എടുത്തു​കാ​ണി​ക്കു​ന്നത്‌? (1) വളർച്ച​യു​ടെ വ്യാപ്‌തി അതിശ​യ​ക​ര​മാണ്‌. ‘അത്‌ എല്ലാ വിത്തു​ക​ളി​ലും​വെച്ച്‌ ഏറ്റവും ചെറു​താണ്‌’ എങ്കിലും അതു വളർന്ന്‌ “വലിയ ശിഖരങ്ങൾ” ഉള്ള മരമാ​യി​ത്തീ​രു​ന്നു. (മർക്കോ. 4:31, 32) (2) വളർച്ച സുനി​ശ്ചി​ത​മാണ്‌. “അതു മുളച്ചു​പൊ​ങ്ങി . . . വലുതാ​കു​ന്നു.” “അതു വലുതാ​യേ​ക്കാം” എന്നല്ല, അതു “വലുതാ​കു​ന്നു” എന്നാണു യേശു പറഞ്ഞത്‌. അതായത്‌ വിത്തിന്റെ വളർച്ച തടയാൻ കഴിയില്ല. (3) വളർന്നു​കൊ​ണ്ടി​രി​ക്കുന്ന മരം സന്ദർശ​കരെ ആകർഷി​ക്കു​ക​യും താമസ​സൗ​ക​ര്യം ഒരുക്കു​ക​യും ചെയ്യുന്നു. അതെ, “ആകാശ​ത്തി​ലെ പക്ഷികൾ അതിന്റെ തണലിൽ ചേക്കേ​റു​ന്നു.” ആധുനി​ക​കാ​ലത്തെ ആത്മീയ​കൊയ്‌ത്തിന്‌ ഈ കഥയിലെ മൂന്നു ഘടകങ്ങ​ളും ബാധക​മാ​കു​ന്നത്‌ എങ്ങനെ​യാണ്‌?

12. കടുകു​മ​ണി​യു​ടെ ദൃഷ്ടാ​ന്തകഥ ഇക്കാലത്തെ കൊയ്‌ത്തി​നു ബാധക​മാ​കു​ന്നത്‌ എങ്ങനെ? (“ ബൈബിൾപ​ഠ​ന​ങ്ങ​ളു​ടെ എണ്ണം കൂടി​ക്കൂ​ടി​വ​രു​ന്നു” എന്ന ചതുരം കാണുക.)

12 (1) വളർച്ച​യു​ടെ വ്യാപ്‌തി: ഈ ദൃഷ്ടാ​ന്തകഥ, ദൈവ​രാ​ജ്യ​സ​ന്ദേ​ശ​ത്തി​ന്റെ​യും ക്രിസ്‌തീ​യ​സ​ഭ​യു​ടെ​യും വളർച്ചയെ എടുത്തു​കാ​ട്ടു​ന്നു. 1919 മുതൽ തീക്ഷ്‌ണ​ത​യുള്ള കൊയ്‌ത്തു​കാ​രെ പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ട ക്രിസ്‌തീ​യ​സ​ഭ​യി​ലേക്കു ശേഖരി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അക്കാലത്ത്‌ കൊയ്‌ത്തു​കാ​രു​ടെ എണ്ണം തീരെ കുറവാ​യി​രു​ന്നു. പക്ഷേ അവരുടെ എണ്ണം അതി​വേഗം വർധിച്ചു. വാസ്‌ത​വ​ത്തിൽ, ആ നൂറ്റാ​ണ്ടി​ന്റെ തുടക്കം​മു​തൽ ഇന്നോ​ള​മുള്ള അവരുടെ വളർച്ച അത്ഭുത​ക​ര​മാണ്‌. (യശ. 60:22) (2) വളർച്ച സുനി​ശ്ചി​തം: ക്രിസ്‌തീ​യ​സ​ഭ​യു​ടെ വളർച്ച ആർക്കും തടയാൻ പറ്റുന്നതല്ല. ദൈവ​ത്തി​ന്റെ ശത്രുക്കൾ പാറ​പോ​ലുള്ള എത്ര വലിയ പ്രതി​ബ​ന്ധങ്ങൾ കൊണ്ടു​വ​ന്നാ​ലും, ഈ ചെറിയ വിത്ത്‌ അത്തരം തടസ്സങ്ങ​ളെ​യെ​ല്ലാം വകഞ്ഞു​മാ​റ്റി വളർന്നു​കൊ​ണ്ടേ​യി​രി​ക്കും. (യശ. 54:17) (3) താമസം ഒരുക്കു​ന്നു: ഈ മരത്തിൽ ചേക്കേ​റുന്ന “ആകാശ​ത്തി​ലെ പക്ഷികൾ,” രാജ്യ​സ​ന്ദേശം സ്വീക​രിച്ച്‌ ക്രിസ്‌തീ​യ​സ​ഭ​യു​ടെ ഭാഗമാ​യി​ത്തീ​രുന്ന ആത്മാർഥ​ഹൃ​ദ​യ​രായ വ്യക്തി​ക​ളെ​യാ​ണു പ്രതി​നി​ധീ​ക​രി​ക്കു​ന്നത്‌. ലക്ഷക്കണ​ക്കി​നു വരുന്ന ഇവർ ഏകദേശം 240 ദേശങ്ങ​ളിൽനി​ന്നു​ള്ള​വ​രാണ്‌. (യഹ. 17:23) ക്രിസ്‌തീ​യസഭ ഈ വ്യക്തി​കൾക്ക്‌ ആത്മീയ​ഭ​ക്ഷ​ണ​വും നവോ​ന്മേ​ഷ​വും സുരക്ഷി​ത​ത്വ​വും നൽകുന്നു.—യശ. 32:1, 2; 54:13.

കടുകുമണിയുടെ ദൃഷ്ടാ​ന്തകഥ, ക്രിസ്‌തീ​യസഭ സുരക്ഷി​ത​സ​ങ്കേ​ത​മാ​ണെന്നു കാണി​ക്കു​ന്നു (11, 12 ഖണ്ഡികകൾ കാണുക)

13. വളർച്ച​യു​ടെ ഏതെല്ലാം സവി​ശേ​ഷ​ത​ക​ളാ​ണു പുളി​പ്പി​ക്കുന്ന മാവിന്റെ ദൃഷ്ടാ​ന്ത​ക​ഥ​യി​ലു​ള്ളത്‌?

13 പുളി​പ്പി​ക്കുന്ന മാവിന്റെ ദൃഷ്ടാ​ന്തകഥ. ഒരു സ്‌ത്രീ കുറച്ച്‌ മാവ്‌ എടുത്ത്‌ കുഴച്ച്‌ അതിൽ പുളി​പ്പി​ക്കാ​നുള്ള അൽപ്പം മാവ്‌ കലർത്തി​വെ​ക്കു​ന്നു. അതു മാവിനെ മുഴുവൻ പുളി​പ്പി​ക്കു​ന്നു. (മത്തായി 13:33 വായി​ക്കുക.) വളർച്ച​യു​ടെ ഏതെല്ലാം ഘടകങ്ങ​ളാണ്‌ ഈ കഥ എടുത്തു​കാ​ണി​ക്കു​ന്നത്‌? രണ്ടെണ്ണം നമുക്കു നോക്കാം. (1) വളർച്ച രൂപാ​ന്തരം വരുത്തു​ന്നു. പുളി​പ്പി​ക്കുന്ന മാവ്‌ അതിൽ വ്യാപിച്ച്‌ ‘അതു മുഴുവൻ പുളി​പ്പി​ക്കു​ന്നു.’ (2) വളർച്ച വ്യാപ​ക​മാണ്‌. പുളി​പ്പി​ക്കുന്ന മാവ്‌ ‘മൂന്നു സെയാ മാവി​നെ​യും,’ അതായത്‌ മുഴുവൻ മാവി​നെ​യും, പുളി​പ്പി​ക്കു​ന്നു. ഈ രണ്ടു സവി​ശേ​ഷ​ത​ക​ളും ആധുനി​ക​കാ​ലത്തെ ആത്മീയ​കൊയ്‌ത്തിന്‌ എങ്ങനെ​യാ​ണു ബാധക​മാ​കു​ന്നത്‌?

14. പുളി​പ്പി​ക്കുന്ന മാവിന്റെ ദൃഷ്ടാ​ന്തകഥ എങ്ങനെ​യാണ്‌ ഇക്കാലത്തെ കൊയ്‌ത്തി​നു ബാധക​മാ​കു​ന്നത്‌?

14 (1) രൂപാ​ന്തരം: പുളി​പ്പി​ക്കുന്ന മാവ്‌ രാജ്യ​സ​ന്ദേ​ശ​ത്തെ​യും കുഴച്ച മാവ്‌ മനുഷ്യ​കു​ടും​ബ​ത്തെ​യും സൂചി​പ്പി​ക്കു​ന്നു. പുളി​പ്പി​ക്കുന്ന മാവ്‌ കുഴച്ച മാവിൽ കലർത്തി​വെ​ച്ചു​ക​ഴി​യു​മ്പോൾ അതു കുഴച്ച മാവിനു മാറ്റം വരുത്തു​ന്നു. അതു​പോ​ലെ, വ്യക്തികൾ ദൈവ​രാ​ജ്യ​സ​ന്ദേശം സ്വീക​രി​ച്ചു​ക​ഴി​യു​മ്പോൾ അത്‌ അവരുടെ ഹൃദയ​ങ്ങൾക്കു രൂപാ​ന്തരം വരുത്തു​ന്നു. (റോമർ 12:2) (2) വ്യാപനം: പുളി​പ്പി​ക്കുന്ന മാവ്‌ വ്യാപി​ക്കു​ന്നതു ദൈവ​രാ​ജ്യ​സ​ന്ദേശം പ്രചരി​ക്കു​ന്ന​തി​നെ സൂചി​പ്പി​ക്കു​ന്നു. പുളി​പ്പി​ക്കുന്ന മാവ്‌, കുഴച്ച ധാന്യ​മാ​വിൽ വ്യാപിച്ച്‌ മുഴുവൻ മാവി​നെ​യും പുളി​പ്പി​ക്കു​ന്ന​തു​വരെ പ്രവർത്തി​ക്കു​ന്നു. സമാന​മാ​യി ദൈവ​രാ​ജ്യ​സ​ന്ദേശം “ഭൂമി​യു​ടെ അതിവി​ദൂ​ര​ഭാ​ഗ​ങ്ങൾവ​രെ​യും” വ്യാപി​ച്ചി​രി​ക്കു​ന്നു. (പ്രവൃ. 1:8) ഈ ദൃഷ്ടാ​ന്ത​ക​ഥ​യി​ലെ ‘വ്യാപനം’ എന്ന ഘടകം മറ്റൊരു കാര്യ​വും സൂചി​പ്പി​ക്കു​ന്നുണ്ട്‌. നമ്മുടെ പ്രവർത്തനം നിരോ​ധി​ച്ചി​രി​ക്കുന്ന ചില ദേശങ്ങ​ളു​ണ്ട​ല്ലോ. ഭൂമി​യി​ലെ അത്തരം ഭാഗങ്ങ​ളിൽ നടക്കുന്ന നമ്മുടെ പ്രസം​ഗ​പ്ര​വർത്തനം അധികം ശ്രദ്ധി​ക്ക​പ്പെ​ടാ​തെ​പോ​യാ​ലും ദൈവ​രാ​ജ്യ​സ​ന്ദേശം അവിടെ വ്യാപി​ക്കു​ക​തന്നെ ചെയ്യും.

15. യശയ്യ 60:5,22-ൽ കാണുന്ന വാക്കുകൾ എങ്ങനെ​യാ​ണു നിറ​വേ​റി​യി​രി​ക്കു​ന്നത്‌? (“ യഹോ​വ​യാണ്‌ അതു സാധ്യ​മാ​ക്കി​യത്‌” എന്ന ചതുര​വും “‘ ചെറി​യവൻ ഒരു മഹാജ​ന​ത​യാ​യി​ത്തീർന്നത്‌’ എങ്ങനെ?” എന്ന ചതുര​വും കാണുക.)

15 ഈ ആധുനി​ക​കാ​ലത്തെ കൊയ്‌ത്തി​നെ​ക്കു​റി​ച്ചും അതിൽനിന്ന്‌ കിട്ടുന്ന സന്തോ​ഷ​ത്തെ​ക്കു​റി​ച്ചും യശയ്യ പ്രവാ​ച​ക​നി​ലൂ​ടെ യഹോവ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. യേശു ഈ ദൃഷ്ടാ​ന്ത​ക​ഥകൾ പറയു​ന്ന​തിന്‌ ഏകദേശം 800 വർഷം മുമ്പാ​യി​രു​ന്നു യഹോവ അവിസ്‌മ​ര​ണീ​യ​മായ ആ വാക്കുകൾ അറിയി​ച്ചത്‌. c “ദൂരത്തു​നിന്ന്‌” ഉള്ള ആളുകൾ തന്റെ സംഘട​ന​യി​ലേക്ക്‌ ഒഴുകി​വ​രു​ന്ന​താ​യി യഹോവ വിവരി​ക്കു​ന്നു. ഭൂമി​യിൽ ഇന്നു ബാക്കി​യുള്ള അഭിഷി​ക്തർ പ്രതി​നി​ധാ​നം ചെയ്യുന്ന ഒരു ആലങ്കാ​രിക ‘സ്‌ത്രീ​യെ’ സംബോ​ധന ചെയ്‌തു​കൊണ്ട്‌ യഹോവ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “അതു കാണു​മ്പോൾ നിന്റെ മുഖം തിളങ്ങും, നിന്റെ ഹൃദയം തുടി​ക്കും, അതു നിറഞ്ഞു​ക​വി​യും. കാരണം, സമു​ദ്ര​സ​മ്പത്തു നിന്നി​ലേക്ക്‌ ഒഴുകി​വ​രും; ജനതക​ളു​ടെ സമ്പത്തു നിന്റേ​താ​കും.” (യശ. 60:1, 4, 5, 9) ഇന്ന്‌ ആ വാക്കുകൾ എത്രയോ സത്യമാ​യി​രി​ക്കു​ന്നു! ദീർഘ​കാ​ല​മാ​യി യഹോ​വയെ സേവി​ക്കുന്ന സഹോ​ദ​ര​ങ്ങ​ളു​ടെ മുഖം സന്തോ​ഷം​കൊണ്ട്‌ തിളങ്ങു​ന്നു. കാരണം എന്താ​ണെ​ന്നോ? അവരുടെ ദേശങ്ങ​ളിൽ രാജ്യ​പ്ര​ചാ​ര​ക​രു​ടെ എണ്ണം ഏതാനും പേരിൽനിന്ന്‌ ആയിര​ങ്ങ​ളാ​യി വർധി​ക്കു​ന്നത്‌ അവർ കണ്ണാലെ കണ്ടിരി​ക്കു​ന്നു!

യഹോ​വ​യു​ടെ എല്ലാ ദാസന്മാർക്കും സന്തോ​ഷി​ക്കാ​നുള്ള കാരണം

16, 17 ‘വിതയ്‌ക്കു​ന്ന​വ​നും കൊയ്യു​ന്ന​വ​നും ഒരുമിച്ച്‌ സന്തോ​ഷി​ക്കു​ന്ന​തി​നുള്ള’ ഒരു കാരണം എന്താണ്‌? (“ രണ്ടു ലഘു​ലേ​ഖകൾ ആമസോ​ണി​ലെ രണ്ടു ഹൃദയ​ങ്ങളെ തൊട്ടു​ണർത്തു​ന്നു” എന്ന ചതുരം കാണുക.)

16 യേശു അപ്പോസ്‌ത​ല​ന്മാ​രോ​ടു പറഞ്ഞ ഈ വാക്കുകൾ നിങ്ങൾ ഓർക്കു​ന്നു​ണ്ടാ​കും: “കൊയ്‌ത്തു​കാ​രൻ . . . നിത്യ​ജീ​വ​നു​വേ​ണ്ടി​യുള്ള വിളവ്‌ ശേഖരി​ച്ചു​തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. അങ്ങനെ, വിതയ്‌ക്കു​ന്ന​വ​നും കൊയ്യു​ന്ന​വ​നും ഒരുമിച്ച്‌ സന്തോ​ഷി​ക്കു​ന്നു.” (യോഹ. 4:36) ലോക​വ്യാ​പ​ക​മായ കൊയ്‌ത്തിൽ നമ്മൾ ‘ഒരുമിച്ച്‌ സന്തോ​ഷി​ക്കു​ന്നത്‌’ എങ്ങനെ​യാണ്‌? പല വിധങ്ങ​ളിൽ സന്തോ​ഷി​ക്കു​ന്നുണ്ട്‌. അതിൽ മൂന്നെണ്ണം നമുക്ക്‌ ഇപ്പോൾ നോക്കാം.

17 ഒന്നാമത്‌, നമ്മുടെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ യഹോ​വ​യും പങ്കെടു​ക്കു​ന്ന​താ​യി മനസ്സി​ലാ​ക്കു​ന്നതു സന്തോ​ഷ​ത്തി​നുള്ള വക നൽകുന്നു. ദൈവ​രാ​ജ്യ​സ​ന്ദേശം പ്രസം​ഗി​ക്കു​മ്പോൾ നമ്മൾ വിത്തു വിതയ്‌ക്കു​ക​യാണ്‌. (മത്താ. 13:18, 19) ക്രിസ്‌തു​വി​ന്റെ ശിഷ്യ​നാ​യി​ത്തീ​രാൻ ഒരാളെ സഹായി​ക്കു​മ്പോൾ നമ്മൾ വിളവും കൊയ്യു​ന്നു. അതിശ​യ​ക​ര​മായ വിധത്തിൽ രാജ്യ​വി​ത്തു ‘മുളച്ച്‌ വളരാൻ’ ഇടയാ​ക്കു​ന്നത്‌ യഹോ​വ​യാണ്‌. അതിനു സാക്ഷി​ക​ളാ​കു​മ്പോൾ നമുക്ക്‌ എല്ലാവർക്കും വലിയ സന്തോഷം തോന്നും. (മർക്കോ. 4:27, 28) അവിട​വി​ടെ​യാ​യി നമ്മൾ വിതയ്‌ക്കുന്ന ചില വിത്തുകൾ പിന്നീ​ടാ​യി​രി​ക്കാം മുളയ്‌ക്കു​ന്നത്‌. മറ്റുള്ളവർ ആ വിളവ്‌ കൊയ്യു​ക​യും ചെയ്‌തേ​ക്കാം. 60 വർഷം മുമ്പ്‌ സ്‌നാ​ന​മേറ്റ ബ്രിട്ട​നി​ലെ ജോൻ എന്ന സഹോ​ദ​രി​യു​ടേ​തി​നു സമാന​മായ അനുഭവം ഒരുപക്ഷേ നിങ്ങൾക്കും ഉണ്ടായി​രി​ക്കാം. സഹോ​ദരി ഇങ്ങനെ പറഞ്ഞു: “വർഷങ്ങൾക്കു മുമ്പ്‌ തങ്ങളുടെ ഹൃദയ​ത്തിൽ രാജ്യ​വി​ത്തു പാകി​യതു ഞാനാ​ണെന്ന്‌ എന്നോടു പലരും പറഞ്ഞി​ട്ടുണ്ട്‌. പിന്നീട്‌ മറ്റു സാക്ഷികൾ അവരോ​ടൊ​പ്പം ബൈബിൾ പഠിക്കു​ക​യും യഹോ​വ​യു​ടെ ദാസരാ​കാൻ അവരെ സഹായി​ക്കു​ക​യും ചെയ്‌തു. അതൊ​ന്നും ഞാൻ അറിഞ്ഞി​രു​ന്നില്ല. ഞാൻ നട്ട വിത്തു വളർന്നെ​ന്നും വിളവ്‌ കൊയ്‌തെ​ടു​ത്തെ​ന്നും അറിയു​മ്പോൾ എനിക്ക്‌ എതമാ​ത്രം സന്തോഷം തോന്നു​ന്നെ​ന്നോ!”—1 കൊരി​ന്ത്യർ 3:6, 7 വായി​ക്കുക.

18. സന്തോ​ഷി​ക്കാ​നുള്ള ഏതു കാരണ​മാണ്‌ 1 കൊരി​ന്ത്യർ 3:8-ൽ ഉള്ളത്‌?

18 രണ്ടാമത്‌, പൗലോ​സി​ന്റെ ഈ വാക്കുകൾ സന്തോ​ഷ​മുള്ള ജോലി​ക്കാ​രാ​യി​രി​ക്കാൻ നമ്മളെ സഹായി​ക്കും. ജോലി​ക്കാർക്ക്‌ ‘അവനവൻ ചെയ്യുന്ന പണിക്ക​നു​സ​രിച്ച്‌ പ്രതി​ഫലം കിട്ടും’ എന്നാണു പൗലോസ്‌ പറഞ്ഞത്‌. (1 കൊരി. 3:8) പണിയു​ടെ ഫലം നോക്കി​യല്ല, ചെയ്യുന്ന പണിക്ക​നു​സ​രി​ച്ചാ​ണു പ്രതി​ഫലം കിട്ടു​ന്നത്‌. തീരെ കുറച്ച്‌ മാത്രം പ്രതി​ക​ര​ണ​മുള്ള പ്രദേ​ശ​ങ്ങ​ളിൽ പ്രസം​ഗി​ക്കു​ന്ന​വർക്ക്‌ എത്ര പ്രോ​ത്സാ​ഹനം പകരു​ന്ന​താണ്‌ ഈ വാക്കുകൾ! വിത്തു വിതയ്‌ക്കുന്ന ജോലി പൂർണ​ഹൃ​ദ​യ​ത്തോ​ടെ ചെയ്യുന്ന എല്ലാ സാക്ഷി​ക​ളും ദൈവ​ത്തി​ന്റെ കണ്ണിൽ ‘ധാരാളം ഫലം കായ്‌ക്കു​ന്ന​വ​രാണ്‌.’ അതിൽ അവർക്കു സന്തോ​ഷി​ക്കാം.—യോഹ. 15:8; മത്താ. 13:23.

19. (എ) മത്തായി 24:14-ൽ കാണുന്ന യേശു​വി​ന്റെ പ്രവചനം എങ്ങനെ​യാ​ണു നമ്മുടെ സന്തോ​ഷ​വു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌? (ബി) ആരെയും ശിഷ്യ​രാ​ക്കാൻ കഴിയാ​ത്ത​പ്പോ​ഴും നമ്മൾ ഏതു കാര്യം മനസ്സിൽപ്പി​ടി​ക്കണം?

19 മൂന്നാ​മത്‌, പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ലൂ​ടെ നമ്മൾ പ്രവചനം നിവർത്തി​ക്കു​ക​യാ​ണെന്ന്‌ ഓർക്കു​ന്ന​തും നമുക്കു സന്തോ​ഷി​ക്കാ​നുള്ള കാരണ​മാണ്‌. “അങ്ങയുടെ സാന്നി​ധ്യ​ത്തി​ന്റെ​യും വ്യവസ്ഥി​തി അവസാ​നി​ക്കാൻപോ​കു​ന്നു എന്നതി​ന്റെ​യും അടയാളം എന്തായി​രി​ക്കും” എന്ന്‌ അപ്പോസ്‌ത​ല​ന്മാർ ചോദി​ച്ച​പ്പോൾ യേശു കൊടുത്ത മറുപടി നോക്കാം. ലോക​വ്യാ​പ​ക​മായ പ്രസം​ഗ​പ്ര​വർത്തനം ആ അടയാ​ള​ത്തി​ന്റെ സവി​ശേ​ഷ​ത​ക​ളിൽ ഒരെണ്ണ​മാ​യി​രി​ക്കും എന്നു യേശു പറഞ്ഞു. ആളുകളെ ശിഷ്യ​രാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നോ യേശു പറഞ്ഞത്‌? അല്ല. “ദൈവ​രാ​ജ്യ​ത്തി​ന്റെ ഈ സന്തോ​ഷ​വാർത്ത എല്ലാ ജനതക​ളും അറിയാ​നാ​യി ഭൂലോ​ക​ത്തെ​ങ്ങും പ്രസം​ഗി​ക്ക​പ്പെ​ടും” എന്നാണു യേശു പറഞ്ഞത്‌. (മത്താ. 24:3, 14) അതു​കൊണ്ട്‌ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പറയു​ന്നത്‌, അതായത്‌ വിത്തു വിതയ്‌ക്കു​ന്നത്‌, അടയാ​ള​ത്തി​ന്റെ ഒരു സവി​ശേ​ഷ​ത​യാണ്‌. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​മ്പോൾ നമുക്ക്‌ ആരെയും ശിഷ്യ​രാ​ക്കാൻ കഴിയു​ന്നി​ല്ലെ​ങ്കി​ലും മറ്റുള്ള​വരെ സന്തോ​ഷ​വാർത്ത ‘അറിയി​ക്കു​ന്ന​തിൽ’ നമ്മൾ വിജയി​ക്കു​ന്നുണ്ട്‌ എന്ന കാര്യം മറക്കരുത്‌. d അതെ, ആളുകൾ എങ്ങനെ പ്രതി​ക​രി​ച്ചാ​ലും യേശു​വി​ന്റെ പ്രവചനം നിറ​വേ​റ്റു​ന്ന​തിൽ നമ്മൾ ഒരു പങ്കു വഹിക്കു​ന്നു. അതിലൂ​ടെ “ദൈവ​ത്തി​ന്റെ സഹപ്ര​വർത്ത​ക​രാണ്‌” എന്ന ബഹുമ​തി​യും നമുക്കു കിട്ടുന്നു. (1 കൊരി. 3:9) സന്തോ​ഷി​ക്കാ​നുള്ള എത്ര നല്ല കാരണം!

“സൂര്യോ​ദ​യം​മു​തൽ സൂര്യാസ്‌ത​മ​യം​വരെ”

20, 21. (എ) മലാഖി 1:11-ലെ വാക്കുകൾ എങ്ങനെ​യാ​ണു നിറ​വേ​റി​യി​രി​ക്കു​ന്നത്‌? (ബി) കൊയ്‌ത്തി​നോ​ടുള്ള ബന്ധത്തിൽ എന്തു ചെയ്യാ​നാ​ണു നിങ്ങൾ തീരു​മാ​നി​ച്ചി​രി​ക്കു​ന്നത്‌, എന്തു​കൊണ്ട്‌?

20 ഒന്നാം നൂറ്റാ​ണ്ടിൽ, കൊയ്‌ത്തി​ന്റെ അടിയ​ന്തി​ര​പ്രാ​ധാ​ന്യം കാണാൻ യേശു അപ്പോസ്‌ത​ല​ന്മാ​രെ സഹായി​ച്ചു. 1919 മുതൽ ഇങ്ങോട്ട്‌ യേശു ആധുനി​ക​കാ​ലത്തെ തന്റെ ശിഷ്യ​ന്മാ​രെ ഇതേ സത്യം മനസ്സി​ലാ​ക്കി​യെ​ടു​ക്കാൻ സഹായി​ച്ചി​രി​ക്കു​ന്നു. അതിന്റെ ഫലമായി ദൈവ​ജനം അവരുടെ പ്രവർത്ത​നങ്ങൾ തീവ്ര​മാ​ക്കി​യി​രി​ക്കു​ന്നു. വാസ്‌ത​വ​ത്തിൽ, തടയാ​നാ​കാത്ത ഒന്നായി കൊയ്‌ത്തു മുന്നേ​റു​ക​യാണ്‌. മലാഖി പ്രവാ​ചകൻ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ ഇന്നു പ്രസം​ഗ​പ്ര​വർത്തനം “സൂര്യോ​ദ​യം​മു​തൽ സൂര്യാസ്‌ത​മ​യം​വരെ” നടന്നു​കൊ​ണ്ടി​രി​ക്കു​ന്നു. (മലാ. 1:11) അതെ, ഉദയം​മു​തൽ അസ്‌ത​മ​യം​വരെ, കിഴക്കു​മു​തൽ പടിഞ്ഞാ​റു​വരെ ഭൂമി​യിൽ എവി​ടെ​യും, വിതയും കൊയ്‌ത്തും നടക്കുന്നു. വിതയ്‌ക്കു​ന്ന​വ​രും കൊയ്യു​ന്ന​വ​രും ഒരുമിച്ച്‌ സന്തോ​ഷി​ക്കു​ക​യും ചെയ്യുന്നു. തീർന്നില്ല, സൂര്യൻ ഉദിക്കു​ന്ന​തു​മു​തൽ അസ്‌ത​മി​ക്കു​ന്ന​തു​വരെ, അതായത്‌ രാവി​ലെ​മു​തൽ വൈകു​ന്നേ​രം​വരെ, ദിവസം മുഴുവൻ നമ്മൾ പ്രവർത്തി​ക്കു​ക​യും ചെയ്യുന്നു, അതും അടിയ​ന്തി​ര​ത​യോ​ടെ!

21 ഇന്ന്‌, 100 വർഷം പിന്നി​ലേക്കു നോക്കു​മ്പോൾ, ദൈവ​ത്തി​ന്റെ ദാസന്മാ​രു​ടെ ഒരു ചെറിയ കൂട്ടം വളർന്ന്‌ “ഒരു മഹാജനത” ആയതു കണ്ടിട്ട്‌, സന്തോ​ഷ​ത്താൽ നമ്മുടെ ‘ഹൃദയം തുടി​ക്കു​ന്നു, അതു നിറഞ്ഞു​ക​വി​യു​ന്നു.’ (യശ. 60:5, 22) ആ സന്തോ​ഷ​വും ‘വിള​വെ​ടു​പ്പി​ന്റെ അധികാ​രി​യായ’ യഹോ​വ​യോ​ടുള്ള നമ്മുടെ സ്‌നേ​ഹ​വും നമ്മളെ ഓരോ​രു​ത്ത​രെ​യും പ്രചോ​ദി​പ്പി​ക്കട്ടെ. എക്കാല​ത്തെ​യും ഏറ്റവും വലിയ കൊയ്‌ത്തു പൂർത്തി​യാ​ക്കു​ന്ന​തിൽ നമ്മുടെ പങ്കു ചെയ്യാൻ അതു നമ്മളെ തുടർന്നും ശക്തീക​രി​ക്കും.—ലൂക്കോ. 10:2.

a ‘വയലുകൾ കൊയ്‌ത്തി​നു പാകമാ​യി​രി​ക്കു​ന്നു (“വെളു​ത്തി​രി​ക്കു​ന്നു,” സത്യ​വേ​ദ​പുസ്‌തകം)’ എന്ന യേശു​വി​ന്റെ പരാമർശം യേശു​വി​ന്റെ അടുക്ക​ലേക്കു വന്നു​കൊ​ണ്ടി​രുന്ന ശമര്യ​ക്കാ​രു​ടെ കൂട്ടത്തെ ഉദ്ദേശി​ച്ചാ​യി​രി​ക്കാം. വെളുത്ത വസ്‌ത്രങ്ങൾ ധരിച്ചാ​യി​രി​ക്കാം അവർ വന്നത്‌.

b ആ വർഷങ്ങ​ളെ​ക്കു​റി​ച്ചും തുടർന്നു​വന്ന ദശകങ്ങ​ളെ​ക്കു​റി​ച്ചും കൂടുതൽ അറിയു​ന്ന​തിന്‌ യഹോ​വ​യു​ടെ സാക്ഷികൾ—ദൈവ​രാ​ജ്യ ഘോഷകർ (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​ന്റെ 425-520 പേജുകൾ വായി​ക്കാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. 1919 മുതൽ 1992 വരെ നടന്ന കൊയ്‌ത്തി​ന്റെ വിവരങ്ങൾ അവിടെ കാണാ​നാ​കും.

c നിറപ്പ​കി​ട്ടാർന്ന ഈ പ്രവച​ന​ത്തെ​ക്കു​റിച്ച്‌ കൂടുതൽ മനസ്സി​ലാ​ക്കാൻ യെശയ്യാ പ്രവചനം—മുഴു മനുഷ്യ​വർഗ​ത്തി​നു​മുള്ള വെളിച്ചം 2 എന്ന പുസ്‌ത​ക​ത്തി​ന്റെ 303-320 പേജുകൾ കാണുക.

d ഈ സുപ്ര​ധാ​ന​സ​ത്യം ആദ്യകാല ബൈബിൾവി​ദ്യാർഥി​കൾക്കു നേര​ത്തേ​തന്നെ അറിയാ​മാ​യി​രു​ന്നു. 1895 നവംബർ 15 ലക്കം സീയോ​ന്റെ വീക്ഷാ​ഗോ​പു​രം ഇങ്ങനെ പറഞ്ഞു: “ഗോതമ്പു തീരെ കുറച്ചു​മാ​ത്രമേ ശേഖരി​ക്കാൻ കഴിഞ്ഞു​ള്ളൂ എങ്കിലും വിപു​ല​മായ തോതിൽ സത്യത്തി​നു സാക്ഷ്യം വഹിക്കാ​നാ​കു​മ​ല്ലോ, അതുതന്നെ ധാരാളം. . . . എല്ലാവ​രും സുവി​ശേഷം പ്രസം​ഗി​ക്കുക.”