വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 15

ആരാധ​നാ​സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി​യുള്ള പോരാ​ട്ടം

ആരാധ​നാ​സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി​യുള്ള പോരാ​ട്ടം

മുഖ്യവിഷയം

നിയമാംഗീകാരവും ദൈവ​നി​യ​മങ്ങൾ അനുസ​രി​ക്കാ​നുള്ള അവകാ​ശ​വും നേടി​യെ​ടു​ക്കു​ന്ന​തി​നാ​യി പോരാ​ടാൻ ക്രിസ്‌തു തന്റെ അനുഗാ​മി​കളെ സഹായി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

1, 2. (എ) നിങ്ങൾ ദൈവ​രാ​ജ്യ​ത്തി​ന്റെ പൗരനാ​ണെ​ന്ന​തി​നുള്ള തെളിവ്‌ എന്താണ്‌? (ബി) ചില​പ്പോ​ഴൊ​ക്കെ യഹോ​വ​യു​ടെ സാക്ഷി​കൾക്കു മതസ്വാ​ത​ന്ത്ര്യ​ത്തി​നാ​യി പോരാ​ടേ​ണ്ടി​വ​ന്നി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

 നിങ്ങൾ ദൈവ​രാ​ജ്യ​ത്തി​ന്റെ ഒരു പൗരനാ​ണോ? യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യ​തു​കൊണ്ട്‌ നിങ്ങൾക്കു തീർച്ച​യാ​യും “അതെ” എന്ന്‌ ഉത്തരം പറയാ​നാ​കും. ആകട്ടെ, നിങ്ങളു​ടെ പൗരത്വ​ത്തി​ന്റെ തെളിവ്‌ എന്താണ്‌? പാസ്സ്‌പോർട്ടാ​ണോ? അല്ല. മറ്റ്‌ ഏതെങ്കി​ലും ഗവൺമെന്റ്‌ രേഖക​ളാ​ണോ? അതുമല്ല. ശരിക്കും, നിങ്ങൾ യഹോ​വയെ ആരാധി​ക്കുന്ന രീതി​യാണ്‌ അതിനുള്ള തെളിവ്‌. യഥാർഥ​ത്തി​ലുള്ള ആരാധ​ന​യിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നതു നിങ്ങളു​ടെ വിശ്വാ​സങ്ങൾ മാത്രമല്ല. നിങ്ങളു​ടെ പ്രവൃ​ത്തി​ക​ളും, അതായത്‌ ദൈവ​രാ​ജ്യ​ത്തി​ന്റെ നിയമ​ങ്ങ​ളോ​ടുള്ള നിങ്ങളു​ടെ അനുസ​ര​ണ​വും, അതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. നമ്മുടെ ആരാധന നമ്മുടെ എല്ലാവ​രു​ടെ​യും ജീവി​ത​ത്തി​ന്റെ എല്ലാ മണ്ഡലങ്ങ​ളെ​യും സ്‌പർശി​ക്കു​ന്നുണ്ട്‌. അതിൽ, നമ്മൾ കുട്ടി​കളെ വളർത്തി​ക്കൊ​ണ്ടു​വ​രുന്ന വിധവും ചില ആരോ​ഗ്യ​പ്രശ്‌ന​ങ്ങ​ളോ​ടു പ്രതി​ക​രി​ക്കുന്ന വിധവും എല്ലാം ഉൾപ്പെ​ടും.

2 എന്നാൽ നമ്മൾ വളരെ പ്രിയ​പ്പെ​ടുന്ന ആ പൗരത്വ​ത്തി​നോ അതിന്റെ നിലവാ​ര​ങ്ങൾക്കോ നമ്മുടെ ചുറ്റു​മുള്ള ലോകം എപ്പോ​ഴും അത്ര വില കല്‌പി​ക്കാ​റില്ല. നമ്മുടെ ആരാധ​നയ്‌ക്കു നിയ​ന്ത്ര​ണങ്ങൾ ഏർപ്പെ​ടു​ത്താ​നോ അതിനെ ഇല്ലാതാ​ക്കാൻപോ​ലു​മോ ചില ഗവൺമെ​ന്റു​കൾ ശ്രമി​ച്ചി​ട്ടുണ്ട്‌. മിശി​ഹൈ​ക​രാ​ജാ​വി​ന്റെ നിയമ​ങ്ങ​ള​നു​സ​രിച്ച്‌ ജീവി​ക്കാ​നുള്ള സ്വാത​ന്ത്ര്യ​ത്തി​നാ​യി ചില സാഹച​ര്യ​ങ്ങ​ളിൽ ക്രിസ്‌തു​വി​ന്റെ പ്രജകൾക്കു പോരാ​ടേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. അതിൽ അതിശ​യി​ക്കാൻ എന്തെങ്കി​ലു​മു​ണ്ടോ? ഇല്ല. ബൈബിൾക്കാ​ല​ങ്ങ​ളി​ലും യഹോ​വ​യു​ടെ ജനത്തിന്‌ ആരാധ​നാ​സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി പലപ്പോ​ഴും പോരാ​ടേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌.

3. എസ്ഥേർ രാജ്ഞി​യു​ടെ കാലത്ത്‌ ദൈവ​ജ​ന​ത്തിന്‌ എന്തിനാ​യി പോരാ​ടേ​ണ്ടി​വന്നു?

3 ഒരു ഉദാഹ​രണം നോക്കാം. എസ്ഥേർ രാജ്ഞി​യു​ടെ കാലത്ത്‌ ദൈവ​ജ​ന​ത്തി​നു തങ്ങളുടെ നിലനിൽപ്പി​നാ​യി​ത്തന്നെ പോരാ​ടേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. എന്തായി​രു​ന്നു അതിനു വഴി​വെ​ച്ചത്‌? പേർഷ്യൻ സാമ്രാ​ജ്യ​ത്തി​ലെ​ങ്ങു​മുള്ള ജൂതന്മാ​രെ കൊന്നു​ക​ള​യ​ണ​മെ​ന്നുള്ള നിർദേ​ശ​വു​മാ​യി ദുഷ്ടനായ പ്രധാ​ന​മ​ന്ത്രി ഹാമാൻ അഹശ്വേ​രശ്‌ രാജാ​വി​നെ സമീപി​ച്ചു. “അവരുടെ നിയമങ്ങൾ മറ്റെല്ലാ​വ​രു​ടേ​തിൽനി​ന്നും വ്യത്യസ്‌ത​മാണ്‌” എന്നതാ​യി​രു​ന്നു ഹാമാൻ ചൂണ്ടി​ക്കാ​ട്ടിയ കാരണം. (എസ്ഥേ. 3:8, 9, 13) എന്നാൽ യഹോവ തന്റെ സേവകരെ കൈവി​ട്ടോ? ഇല്ല. പിന്നെ​യോ, ദൈവ​ജ​നത്തെ സംരക്ഷി​ക്കാൻ പേർഷ്യൻ രാജാ​വി​നോട്‌ അപേക്ഷിച്ച എസ്ഥേറി​ന്റെ​യും മൊർദെ​ഖാ​യി​യു​ടെ​യും ശ്രമങ്ങളെ യഹോവ അനു​ഗ്ര​ഹി​ച്ചു.—എസ്ഥേ. 9:20-22.

4. ഈ അധ്യാ​യ​ത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

4 എന്നാൽ ഇക്കാലത്തെ കാര്യ​മോ? കഴിഞ്ഞ അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ ചില​പ്പോ​ഴൊ​ക്കെ ഈ ലോക​ത്തി​ലെ അധികാ​രി​കൾ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ എതിരാ​യി പ്രവർത്തി​ച്ചി​ട്ടുണ്ട്‌. നമ്മൾ ആരാധന നടത്തുന്ന രീതിക്കു തടയി​ടാൻ അത്തരം ഗവൺമെ​ന്റു​കൾ സ്വീക​രിച്ച ചില വഴിക​ളെ​ക്കു​റി​ച്ചാണ്‌ ഈ അധ്യാ​യ​ത്തിൽ നമ്മൾ കാണാൻപോ​കു​ന്നത്‌. പ്രധാ​ന​മാ​യും മൂന്നു മേഖല​ക​ളെ​ക്കു​റി​ച്ചാ​ണു നമ്മൾ ചർച്ച​ചെ​യ്യുക: (1) ഒരു സംഘട​ന​യെന്ന നിലയിൽ പ്രവർത്തി​ക്കാ​നും നമുക്ക്‌ ഇഷ്ടമുള്ള രീതി​യിൽ ആരാധന നടത്താ​നും ഉള്ള സ്വാത​ന്ത്ര്യം. (2) ബൈബിൾത​ത്ത്വ​ങ്ങൾക്കു ചേർച്ച​യി​ലുള്ള ചികി​ത്സാ​രീ​തി​കൾ തിര​ഞ്ഞെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യം. (3) യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ള​നു​സ​രിച്ച്‌ കുട്ടി​കളെ വളർത്തി​ക്കൊ​ണ്ടു​വ​രാ​നുള്ള മാതാ​പി​താ​ക്ക​ളു​ടെ അവകാശം. ഇവയിൽ ഓരോ​ന്നി​നെ​ക്കു​റി​ച്ചും ചർച്ച ചെയ്യു​മ്പോൾ, തങ്ങളുടെ വില​യേ​റിയ പൗരത്വം കാത്തു​സൂ​ക്ഷി​ക്കാൻ മിശി​ഹൈ​ക​രാ​ജ്യ​ത്തോ​ടു കൂറുള്ള പൗരന്മാർ സധൈ​ര്യം പരി​ശ്ര​മി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നും അവരുടെ ശ്രമങ്ങൾ അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ടത്‌ എങ്ങനെ​യെ​ന്നും നമ്മൾ കാണും.

നിയമാം​ഗീ​കാ​ര​ത്തി​നും അടിസ്ഥാ​ന​സ്വാ​ത​ന്ത്ര്യ​ങ്ങൾക്കും വേണ്ടി പോരാ​ടു​ന്നു

5. നിയമാം​ഗീ​കാ​രം​കൊണ്ട്‌ സത്യ​ക്രിസ്‌ത്യാ​നി​കൾക്ക്‌ എന്തെല്ലാം പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌?

5 യഹോ​വയെ ആരാധി​ക്കാൻ നമുക്കു മനുഷ്യ​ഗ​വൺമെ​ന്റു​ക​ളു​ടെ നിയമാം​ഗീ​കാ​രം ആവശ്യ​മു​ണ്ടോ? ഇല്ല. പക്ഷേ നിയമാം​ഗീ​കാ​ര​മു​ണ്ടെ​ങ്കിൽ ആരാധന നടത്താൻ നമുക്കു കൂടുതൽ എളുപ്പ​മാ​യി​രി​ക്കും എന്നൊരു പ്രയോ​ജ​ന​മുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, നിയമ​ത്തി​ന്റെ അംഗീ​കാ​ര​മു​ള്ള​പ്പോൾ നമുക്കു രാജ്യ​ഹാ​ളു​ക​ളി​ലും സമ്മേള​ന​ഹാ​ളു​ക​ളി​ലും സ്വത​ന്ത്ര​മാ​യി കൂടി​വ​രാ​നാ​കും, ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണങ്ങൾ അച്ചടി​ക്കാ​നും മറ്റു രാജ്യ​ങ്ങ​ളിൽനിന്ന്‌ ഇറക്കു​മതി ചെയ്യാ​നും കഴിയും, യാതൊ​രു തടസ്സവും കൂടാതെ അയൽക്കാ​രോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കാ​നും സാധി​ക്കും. പല രാജ്യ​ങ്ങ​ളി​ലും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്തനം നിയമ​പ​ര​മാ​യി രജിസ്റ്റർ ചെയ്‌തി​ട്ടുണ്ട്‌. അതു​കൊ​ണ്ടു​തന്നെ നിയമാം​ഗീ​കാ​ര​മുള്ള മറ്റു മതങ്ങളു​ടെ അനുയാ​യി​കൾക്കു കിട്ടുന്ന അതേ സ്വാത​ന്ത്ര്യ​ങ്ങൾ ആരാധ​നാ​കാ​ര്യ​ങ്ങ​ളിൽ നമുക്കും ലഭിക്കു​ന്നു. പക്ഷേ നമുക്കു നിയമാം​ഗീ​കാ​രം തരാൻ ചില ഗവൺമെ​ന്റു​കൾ വിസമ്മ​തി​ച്ചി​രി​ക്കു​ന്നു. നമ്മുടെ അടിസ്ഥാ​ന​സ്വാ​ത​ന്ത്ര്യ​ങ്ങൾക്കു തടയി​ടാ​നും ചില ഭരണകൂ​ടങ്ങൾ ശ്രമി​ച്ചി​ട്ടുണ്ട്‌. എന്നാൽ അവരുടെ ശ്രമങ്ങൾ ഫലം കണ്ടോ?

6. 1940-കളുടെ ആദ്യഭാ​ഗത്ത്‌ ഓസ്‌ട്രേ​ലി​യ​യി​ലെ യഹോ​വ​യു​ടെ സാക്ഷികൾ എന്തു വെല്ലു​വി​ളി​യാ​ണു നേരി​ട്ടത്‌?

6 ഓസ്‌ട്രേ​ലിയ. 1940-കളുടെ തുടക്ക​ത്തിൽ നടന്ന ഒരു സംഭവം നോക്കാം. യുദ്ധത്തി​നാ​യുള്ള രാജ്യ​ത്തി​ന്റെ തയ്യാ​റെ​ടു​പ്പു​കൾക്ക്‌ ഒരു “തടസ്സമാ​യാ​ണു” നമ്മുടെ വിശ്വാ​സ​ങ്ങളെ ഓസ്‌ട്രേ​ലി​യ​യി​ലെ ഗവർണർ ജനറൽ കണ്ടത്‌. തുടർന്ന്‌ ഒരു നിരോ​ധനം ഏർപ്പെ​ടു​ത്തി. ഒന്നിച്ച്‌ കൂടി​വ​രാ​നോ പരസ്യ​മാ​യി പ്രസം​ഗ​പ്ര​വർത്തനം നടത്താ​നോ സാക്ഷി​കൾക്കാ​യില്ല. ബഥേൽ അടച്ചു​പൂ​ട്ടി. രാജ്യ​ഹാ​ളു​കൾ പിടി​ച്ചെ​ടു​ത്തു. നമ്മുടെ ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണങ്ങൾ കൈവശം വെക്കു​ന്ന​തു​പോ​ലും നിയമ​വി​രു​ദ്ധ​മാ​യി​രു​ന്നു. അനേക​വർഷങ്ങൾ രഹസ്യ​മാ​യി പ്രവർത്തനം നടത്തേ​ണ്ടി​വന്ന ഓസ്‌ട്രേ​ലി​യ​യി​ലെ സാക്ഷി​കൾക്കു വലിയ ആശ്വാസം പകരുന്ന ഒരു കാര്യം ഒടുവിൽ സംഭവി​ച്ചു. 1943 ജൂൺ 14-ന്‌ ഓസ്‌ട്രേ​ലി​യ​യി​ലെ പരമോ​ന്ന​ത​നീ​തി​പീ​ഠം നമ്മുടെ നിരോ​ധനം നീക്കി.

7, 8. റഷ്യയി​ലെ നമ്മുടെ സഹോ​ദ​രങ്ങൾ വർഷങ്ങ​ളോ​ളം ആരാധ​നാ​സ്വാ​ത​ന്ത്ര്യ​ത്തി​നു​വേണ്ടി നടത്തിയ പോരാ​ട്ടം വിവരി​ക്കുക.

7 റഷ്യ. പതിറ്റാ​ണ്ടു​ക​ളോ​ളം കമ്മ്യൂ​ണിസ്റ്റ്‌ നിരോ​ധ​നത്തിൻകീ​ഴി​ലാ​യി​രു​ന്നെ​ങ്കി​ലും 1991-ൽ യഹോ​വ​യു​ടെ സാക്ഷി​കൾക്കു തങ്ങളുടെ പ്രവർത്തനം നിയമ​പ​ര​മാ​യി രജിസ്റ്റർ ചെയ്യാ​നാ​യി. മുൻ സോവി​യറ്റ്‌ യൂണി​യന്റെ തകർച്ച​യെ​ത്തു​ടർന്ന്‌ 1992-ൽ റഷ്യയിൽ നമുക്കു നിയമാം​ഗീ​കാ​രം ലഭിച്ചു. എന്നാൽ നമ്മുടെ അംഗസം​ഖ്യ​യിൽ പെട്ടെ​ന്നു​ണ്ടായ കുതിപ്പു നമ്മുടെ ചില എതിരാ​ളി​കളെ വളരെ​യ​ധി​കം അസ്വസ്ഥ​രാ​ക്കി. പ്രത്യേ​കിച്ച്‌, റഷ്യൻ ഓർത്ത​ഡോക്‌സ്‌ സഭയു​മാ​യി ബന്ധമുള്ള ചിലരാ​യി​രു​ന്നു നമുക്ക്‌ എതി​രെ​യുള്ള എതിർപ്പു​കൾക്കു പിന്നിൽ. 1995 മുതൽ 1998 വരെയുള്ള കാലത്ത്‌ ഒന്നിനു പുറകേ ഒന്നായി അഞ്ചു ക്രിമി​നൽ പരാതി​ക​ളാണ്‌ എതിരാ​ളി​കൾ യഹോ​വ​യു​ടെ സാക്ഷി​കൾക്കെ​തി​രെ നൽകി​യത്‌. എന്നാൽ ഒരിക്കൽപ്പോ​ലും അവരുടെ അഭിഭാ​ഷ​കനു നമ്മുടെ ഭാഗത്ത്‌ എന്തെങ്കി​ലും കുറ്റമു​ള്ള​തി​ന്റെ തെളിവ്‌ കണ്ടെത്താ​നാ​യില്ല. എന്നാൽ വിടാൻ ഭാവമി​ല്ലാ​തി​രുന്ന എതിരാ​ളി​കൾ തുടർന്ന്‌ 1998-ൽ ഒരു സിവിൽ പരാതി നൽകി. ആദ്യം ജയം നമ്മോ​ടൊ​പ്പ​മാ​യി​രു​ന്നെ​ങ്കി​ലും ആ വിധി തള്ളിയ എതിരാ​ളി​കൾ അതിന്‌ എതിരെ അപ്പീൽ നൽകി. എന്നാൽ ഇത്തവണ നമ്മൾ കേസ്‌ തോറ്റു. 2001 മെയ്‌ മാസമാ​യി​രു​ന്നു ആ സംഭവം. അതേ വർഷം ഒക്‌ടോ​ബ​റിൽ കേസിന്റെ പുനർവി​ചാ​രണ തുടങ്ങി. 2004-ലാണു കേസിന്റെ വിധി പ്രസ്‌താ​വി​ച്ചത്‌. യഹോ​വ​യു​ടെ സാക്ഷികൾ മോസ്‌കോ​യിൽ ഉപയോ​ഗി​ക്കുന്ന, നിയമ​പ​ര​മാ​യി രജിസ്റ്റർ ചെയ്‌ത കോർപ്പ​റേ​ഷന്റെ സ്വത്തുക്കൾ കണ്ടു​കെ​ട്ടാ​നും അതിന്റെ പ്രവർത്ത​നങ്ങൾ നിരോ​ധി​ക്കാ​നും ആയിരു​ന്നു കോട​തി​വി​ധി.

8 ഉപദ്ര​വ​ത്തി​ന്റെ ഒരു വലിയ കൊടു​ങ്കാ​റ്റാ​ണു തുടർന്ന്‌ ഉണ്ടായ​തെന്നു പറയാം. (2 തിമൊ​ഥെ​യൊസ്‌ 3:12 വായി​ക്കുക.) യഹോ​വ​യു​ടെ സാക്ഷികൾ പരിഹാ​സ​ത്തി​നും ശാരീ​രി​ക​മായ അതി​ക്ര​മ​ങ്ങൾക്കും ഇരയായി. നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ പിടി​ച്ചെ​ടു​ത്തു. ആരാധ​നയ്‌ക്കാ​യി കെട്ടി​ടങ്ങൾ വാടകയ്‌ക്കെ​ടു​ക്കു​ന്ന​തി​നും പണിയു​ന്ന​തി​നും കടുത്ത നിയ​ന്ത്ര​ണങ്ങൾ ഏർപ്പെ​ടു​ത്തി. അത്തരം പ്രയാ​സ​സാ​ഹ​ച​ര്യ​ങ്ങൾ നേരി​ട്ട​പ്പോൾ നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്ക്‌ എന്തു തോന്നി​ക്കാ​ണു​മെന്ന്‌ ഒന്ന്‌ ഓർത്തു​നോ​ക്കൂ! 2001-ൽ യൂറോ​പ്യൻ മനുഷ്യാ​വ​കാശ കോട​തി​യിൽ അപ്പീൽ നൽകി​യി​രുന്ന യഹോ​വ​യു​ടെ സാക്ഷികൾ 2004-ൽ കോട​തി​മു​മ്പാ​കെ കൂടു​ത​ലായ വിശദാം​ശങ്ങൾ സമർപ്പി​ച്ചു. 2010-ൽ കോടതി വിധി പ്രസ്‌താ​വി​ച്ചു. റഷ്യ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മേൽ നിരോ​ധനം ഏർപ്പെ​ടു​ത്തി​യ​തി​നു പിന്നിൽ മതപര​മായ അസഹിഷ്‌ണു​ത​യാ​ണെന്നു കോട​തി​ക്കു വ്യക്തമാ​യി. യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ആരെങ്കി​ലും എന്തെങ്കി​ലും കുറ്റം ചെയ്‌ത​താ​യി തെളി​വി​ല്ലാ​ത്ത​തു​കൊണ്ട്‌ കീഴ്‌ക്കോ​ട​തി​വി​ധി​കളെ മാനി​ക്കേണ്ട കാര്യ​മി​ല്ലെ​ന്നാ​യി​രു​ന്നു കോട​തി​യു​ടെ നിലപാട്‌. ആ നിരോ​ധനം, യഹോ​വ​യു​ടെ സാക്ഷി​കൾക്കു നിയമ​പ​ര​മാ​യി അർഹത​യുള്ള അവകാ​ശ​ങ്ങ​ളിൽ ഒരു കൈക​ട​ത്ത​ലാ​യി​പ്പോ​യെ​ന്നും കോടതി കണ്ടെത്തി. മതസ്വാ​ത​ന്ത്ര്യ​ത്തി​നുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ അവകാ​ശത്തെ കോട​തി​വി​ധി ഉയർത്തി​പ്പി​ടി​ച്ചു. യൂറോ​പ്യൻ മനുഷ്യാ​വ​കാശ കോട​തി​യു​ടെ ആ വിധിയെ മാനി​ക്കാൻ പല റഷ്യൻ അധികാ​രി​ക​ളും വിസമ്മ​തി​ച്ചി​രി​ക്കു​ന്നെ​ങ്കി​ലും അത്തരം വിജയങ്ങൾ അന്നാട്ടി​ലെ ദൈവ​ജ​ന​ത്തി​നു നൽകിയ ധൈര്യം ചെറുതല്ല.

റ്റിറ്റോസ്‌ മാനു​സാ​കിസ്‌ (ഒൻപതാം ഖണ്ഡിക കാണുക)

9-11. ഒരുമി​ച്ചു​കൂ​ടി ആരാധന നടത്താ​നുള്ള സ്വാത​ന്ത്ര്യ​ത്തി​നാ​യി ഗ്രീസി​ലെ യഹോ​വ​യു​ടെ ജനം എന്തു പോരാ​ട്ടം നടത്തി, അതു​കൊണ്ട്‌ എന്തു പ്രയോ​ജ​ന​മു​ണ്ടാ​യി?

9 ഗ്രീസ്‌. 1983-ൽ ക്രീറ്റി​ലെ ഇറാക്ലി​യോൺ എന്ന സ്ഥലത്ത്‌ റ്റിറ്റോസ്‌ മാനു​സാ​കിസ്‌ ഒരു മുറി വാടകയ്‌ക്കെ​ടു​ത്തു. യഹോ​വ​യു​ടെ സാക്ഷി​ക​ളായ കുറച്ച്‌ പേർക്ക്‌ ആരാധ​നയ്‌ക്കാ​യി കൂടി​വ​രാ​നാ​യി​രു​ന്നു അത്‌. (എബ്രാ. 10:24, 25) എന്നാൽ അധികം വൈകി​യില്ല, ഒരു ഓർത്ത​ഡോക്‌സ്‌ വൈദി​കൻ ഗവൺമെന്റ്‌ അധികാ​രി​കൾക്ക്‌ ഒരു പരാതി കൊടു​ത്തു. യഹോ​വ​യു​ടെ സാക്ഷികൾ ആ മുറി ആരാധ​നയ്‌ക്ക്‌ ഉപയോ​ഗി​ക്കു​ന്ന​തി​നെ ചോദ്യം ചെയ്യു​ന്ന​താ​യി​രു​ന്നു ആ പരാതി. എന്തായി​രു​ന്നു അത്തര​മൊ​രു പരാതി​ക്കു കാരണം? മറ്റൊ​ന്നു​മല്ല, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വിശ്വാ​സങ്ങൾ ഓർത്ത​ഡോക്‌സ്‌ സഭയുടെ ഉപദേ​ശ​ങ്ങ​ളു​മാ​യി യോജി​ക്കു​ന്നില്ല, അത്രതന്നെ! അധികാ​രി​കൾ, റ്റിറ്റോസ്‌ മാനു​സാ​കിസ്‌ സഹോ​ദ​ര​നെ​യും പ്രദേ​ശ​വാ​സി​ക​ളായ മൂന്നു സഹോ​ദ​ര​ങ്ങ​ളെ​യും കുറ്റവാ​ളി​ക​ളാ​യി കണ്ട്‌ അവർക്കെ​തി​രെ നിയമ​ന​ട​പ​ടി​കൾ സ്വീക​രി​ച്ചു. തുടർന്ന്‌ അവരെ രണ്ടു മാസത്തെ തടവു​ശി​ക്ഷയ്‌ക്കു വിധിച്ചു. അവരുടെ മേൽ പിഴയും ചുമത്തി. ദൈവ​രാ​ജ്യ​ത്തോ​ടു കൂറുള്ള പ്രജക​ളായ അവർ ഈ കോട​തി​വി​ധി​യെ കണ്ടതു തങ്ങളുടെ ആരാധ​നാ​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ ലംഘന​മാ​യി​ട്ടാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ അവർ തളരാതെ രാജ്യത്തെ വിവി​ധ​കോ​ട​തി​ക​ളിൽ തങ്ങളുടെ കേസ്‌ നടത്തി. ഏറ്റവും ഒടുവിൽ ആ കേസ്‌ യൂറോ​പ്യൻ മനുഷ്യാ​വ​കാശ കോട​തി​യി​ലു​മെത്തി.

10 ഒടുവിൽ 1996-ൽ യൂറോ​പ്യൻ മനുഷ്യാ​വ​കാശ കോടതി പുറ​പ്പെ​ടു​വിച്ച വിധി ശുദ്ധാ​രാ​ധ​ന​യു​ടെ എതിരാ​ളി​കൾക്ക്‌ ഏറ്റ ഒരു കനത്ത പ്രഹര​മാ​യി​രു​ന്നു. “‘അറിയ​പ്പെ​ടുന്ന ഒരു മതം’ എന്ന പദപ്ര​യോ​ഗ​ത്തി​നു ഗ്രീസി​ലെ നിയമം നൽകുന്ന നിർവ​ച​ന​ത്തി​ന്റെ പരിധി​യിൽപ്പെ​ടു​ന്ന​വ​രാണ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളും” എന്ന കാര്യം കോടതി പരാമർശി​ച്ചു. കീഴ്‌ക്കോ​ട​തി​കൾ പുറ​പ്പെ​ടു​വിച്ച വിധികൾ “ഹർജി​ക്കാ​രു​ടെ മതസ്വാ​ത​ന്ത്ര്യ​ത്തെ നേരിട്ട്‌ ബാധി​ക്കു​ന്ന​താണ്‌” എന്നും കോടതി കണ്ടെത്തി. “മതവി​ശ്വാ​സ​ങ്ങ​ളോ അത്തരം വിശ്വാ​സങ്ങൾ പ്രകടി​പ്പി​ക്കാ​നുള്ള ഉപാധി​ക​ളോ നിയമാ​നു​സൃ​ത​മാ​ണോ അല്ലയോ എന്നു തീരു​മാ​നി​ക്കേ​ണ്ടതു” ഗ്രീസി​ലെ ഗവൺമെ​ന്റി​ന്റെ ഉത്തരവാ​ദി​ത്വ​മ​ല്ലെ​ന്നും കോടതി നിരീ​ക്ഷി​ച്ചു. യഹോ​വ​യു​ടെ സാക്ഷി​കൾക്കെ​തി​രെ കോട​തി​കൾ പുറ​പ്പെ​ടു​വിച്ച വിധികൾ യൂറോ​പ്യൻ മനുഷ്യാ​വ​കാശ കോടതി റദ്ദാക്കി. അവരുടെ ആരാധ​നാ​സ്വാ​ത​ന്ത്ര്യ​ത്തി​നു പിന്തുണ പ്രഖ്യാ​പി​ക്കു​ന്ന​താ​യി​രു​ന്നു ആ വിധി.

11 ആ വിജയ​ത്തോ​ടെ ഗ്രീസി​ലെ പ്രശ്‌ന​ങ്ങ​ളെ​ല്ലാം അടങ്ങി​യോ? ഇല്ല എന്നതാണു സത്യം. 2012-ൽ ഏതാണ്ട്‌ 12 വർഷത്തെ നിയമ​പോ​രാ​ട്ട​ത്തി​നു ശേഷമാണ്‌ അതു​പോ​ലൊ​രു കേസിനു ഗ്രീസി​ലെ കാസാൻഡ്രി​യിൽ തീർപ്പു​ണ്ടാ​യത്‌. ഈ കേസിൽ ഒരു ഓർത്ത​ഡോക്‌സ്‌ ബിഷപ്പാ​യി​രു​ന്നു എതിർപ്പു​മാ​യി രംഗത്ത്‌ എത്തിയത്‌. ഗ്രീസി​ലെ ഏറ്റവും ഉയർന്ന അഡ്‌മി​നി​സ്റ്റ്രേ​റ്റീവ്‌ കോട​തി​യായ ‘കൗൺസിൽ ഓഫ്‌ സ്റ്റേറ്റ്‌’ ഈ കേസിൽ ദൈവ​ജ​ന​ത്തിന്‌ അനുകൂ​ല​മാ​യി വിധി പുറ​പ്പെ​ടു​വി​ച്ചു. ഗ്രീസി​ന്റെ​തന്നെ ഭരണഘടന ഉറപ്പു​കൊ​ടു​ക്കുന്ന മതസ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റിച്ച്‌ വിധി​യിൽ പരാമർശ​മു​ണ്ടാ​യി​രു​ന്നു. യഹോ​വ​യു​ടെ സാക്ഷികൾ, അറിയ​പ്പെ​ടുന്ന ഒരു മതമ​ല്ലെന്ന്‌ ഇടയ്‌ക്കി​ടെ ഉയർന്നു​കേൾക്കാ​റുള്ള ആരോ​പ​ണ​ത്തെ​യും ആ വിധി ഖണ്ഡിച്ചു. കോടതി ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഉപദേ​ശങ്ങൾ നിഗൂ​ഢമല്ല. അതു​കൊ​ണ്ടു​തന്നെ അവർ ആചരി​ക്കുന്ന മതത്തെ, അറിയ​പ്പെ​ടുന്ന ഒരു മതമെന്നു വിളി​ക്കാം.” കാസാൻഡ്രി​യി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ആ ചെറിയ സഭയി​ലു​ള്ള​വർക്ക്‌ ഇപ്പോൾ സ്വന്തം രാജ്യ​ഹാ​ളിൽ ആരാധ​നയ്‌ക്കാ​യി കൂടി​വ​രാൻ കഴിയു​ന്നു. അതിൽ അവർക്കെ​ല്ലാം എത്ര സന്തോ​ഷ​മു​ണ്ടെ​ന്നോ!

12, 13. ഫ്രാൻസിൽ ചില എതിരാ​ളി​കൾ, ‘നിയമ​ത്തി​ന്റെ പേരും പറഞ്ഞ്‌ കുഴപ്പങ്ങൾ ഉണ്ടാക്കാൻ’ ശ്രമി​ച്ചത്‌ എങ്ങനെ, ഒടുവിൽ എന്തു സംഭവി​ച്ചു?

12 ഫ്രാൻസ്‌. എതിരാ​ളി​ക​ളിൽ ചിലർ, “നിയമ​ത്തി​ന്റെ പേരും പറഞ്ഞ്‌ കുഴപ്പങ്ങൾ ഉണ്ടാക്കുന്ന” തന്ത്രം ദൈവ​ജ​ന​ത്തിന്‌ എതിരെ പ്രയോ​ഗി​ച്ചി​ട്ടുണ്ട്‌. (സങ്കീർത്തനം 94:20 വായി​ക്കുക.) 1990-കളുടെ മധ്യത്തിൽ ഫ്രാൻസിൽ നടന്ന ഒരു സംഭവം ഇതിന്‌ ഉദാഹ​ര​ണ​മാണ്‌. ആ രാജ്യത്ത്‌ പ്രവർത്തനം നടത്താൻ യഹോ​വ​യു​ടെ സാക്ഷികൾ ഉപയോ​ഗി​ക്കുന്ന നിയമാ​നു​സൃത കോർപ്പ​റേ​ഷ​നു​ക​ളിൽ ഒന്നിന്റെ (Association Les Témoins de Jéhovah) കണക്കുകൾ ഫ്രാൻസി​ലെ നികു​തി​വ​കു​പ്പി​ലെ അധികാ​രി​കൾ പരി​ശോ​ധി​ക്കാൻ തുടങ്ങി. ആ പരി​ശോ​ധ​ന​യു​ടെ യഥാർഥ​ത്തി​ലുള്ള ഉദ്ദേശ്യം അവിടത്തെ ബജറ്റ്‌ മന്ത്രി​യു​ടെ വാക്കു​ക​ളിൽനിന്ന്‌ വ്യക്തമാ​യി​രു​ന്നു: “പരി​ശോ​ധന പൂർത്തി​യാ​കു​മ്പോൾ ഒരുപക്ഷേ (ആ കോർപ്പ​റേ​ഷനെ) പിരി​ച്ചു​വി​ടാ​നോ അതിന്‌ എതിരെ ക്രിമി​നൽ നടപടി​കൾ സ്വീക​രി​ക്കാ​നോ സാധ്യ​ത​യുണ്ട്‌. . . . സാധ്യ​ത​യ​നു​സ​രിച്ച്‌, അതോടെ ആ സംഘട​ന​യു​ടെ പ്രവർത്ത​ന​ത്തി​ന്റെ താളം തെറ്റും; അല്ലെങ്കിൽ നമ്മുടെ രാജ്യത്തെ പ്രവർത്തനം നിറു​ത്താൻ അവർ നിർബ​ന്ധി​ത​രാ​കും.” പരി​ശോ​ധ​ന​യിൽ ക്രമ​ക്കേ​ടു​കൾ ഒന്നും കണ്ടെത്തി​യി​ല്ലെ​ങ്കി​ലും അധികാ​രി​കൾ ആ കോർപ്പ​റേ​ഷന്റെ നടു​വൊ​ടി​ക്കുന്ന ഒരു ഭീമമായ തുക നികു​തി​യാ​യി ചുമത്തി. ആ തന്ത്രം വിജയി​ച്ചി​രു​ന്നെ​ങ്കിൽ ബ്രാ​ഞ്ചോ​ഫീസ്‌ അടച്ചു​പൂ​ട്ടു​ക​യ​ല്ലാ​തെ നമ്മുടെ സഹോ​ദ​ര​ങ്ങൾക്കു മറ്റു നിവൃ​ത്തി​യി​ല്ലാ​തെ​വ​ന്നേനേ. ആ തുക അടയ്‌ക്കാൻ നമുക്കു നമ്മുടെ കെട്ടി​ടങ്ങൾ വിൽക്കേ​ണ്ടി​യും വരുമാ​യി​രു​ന്നു. അതൊരു വലിയ പ്രഹര​മാ​യി​രു​ന്നെ​ങ്കി​ലും ദൈവ​ജനം തളർന്നില്ല. ഈ അന്യാ​യ​ത്തിന്‌ എതിരെ അവർ ശക്തമായി പ്രതി​ക​രി​ച്ചു. ഒടുവിൽ 2005-ൽ ആ കേസ്‌ യൂറോ​പ്യൻ മനുഷ്യാ​വ​കാശ കോട​തി​യി​ലെത്തി.

13 2011 ജൂൺ 30-നു കോടതി ആ കേസിന്റെ വിധി പ്രസ്‌താ​വി​ച്ചു. ചില അസാധാ​ര​ണ​സാ​ഹ​ച​ര്യ​ങ്ങ​ളിൽ ഒഴികെ, മതവി​ശ്വാ​സ​ങ്ങ​ളു​ടെ​യോ അവ ആചരി​ക്കുന്ന രീതി​ക​ളു​ടെ​യോ നിയമ​സാ​ധുത രാജ്യത്തെ ഗവൺമെന്റ്‌ പരി​ശോ​ധി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​യി​രു​ന്നു കോട​തി​യു​ടെ നിരീ​ക്ഷണം. മതസ്വാ​ത​ന്ത്ര്യ​ത്തി​നുള്ള പൗരാ​വ​കാ​ശം ഗവൺമെ​ന്റി​നെ അതിന്‌ അനുവ​ദി​ക്കു​ന്നില്ല എന്നതാ​യി​രു​ന്നു കോടതി ചൂണ്ടി​ക്കാ​ട്ടിയ കാരണം. കോടതി ഇങ്ങനെ​യും പ്രസ്‌താ​വി​ച്ചു: “നികുതി ചുമത്തിയ നടപടി . . . സംഘട​ന​യു​ടെ നിലനിൽപ്പിന്‌ അത്യന്താ​പേ​ക്ഷി​ത​മായ വിഭവങ്ങൾ തടഞ്ഞു​വെ​ക്കു​ന്ന​തി​നു തുല്യ​മാ​യി​രു​ന്നു. ആ സംഘട​ന​യു​ടെ അനുയാ​യി​കൾക്കു സ്വത​ന്ത്ര​മാ​യി അവരുടെ മതവി​ശ്വാ​സ​മ​നു​സ​രിച്ച്‌ ജീവി​ക്കാ​നുള്ള സാഹച​ര്യം ഒരുക്കാൻ തുടർന്ന്‌ അതിനു പറ്റാ​തെ​വ​രു​ക​യും ചെയ്യു​മാ​യി​രു​ന്നു.” കോടതി ഏകകണ്‌ഠ​മാ​യി യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ അനുകൂ​ല​മാ​യി വിധിച്ചു! ദൈവ​ജ​ന​ത്തി​നു സന്തോ​ഷ​ത്തി​നു വക നൽകുന്ന മറ്റൊരു കാര്യ​വു​മു​ണ്ടാ​യി. നമ്മുടെ കോർപ്പ​റേ​ഷനു മേൽ ചുമത്തിയ നികുതി പലിശ സഹിതം ഫ്രഞ്ച്‌ ഗവൺമെന്റ്‌ ഒടുവിൽ തിരി​ച്ചു​തന്നു. ബ്രാഞ്ചി​ന്റെ വസ്‌തു​വ​ക​ക​ളി​ന്മേൽ അവകാ​ശ​വാ​ദം ഉന്നയി​ക്കാ​നുള്ള അധികാ​ര​വും കോട​തി​യു​ടെ ഉത്തരവ​നു​സ​രിച്ച്‌ ഗവൺമെന്റ്‌ വിട്ടൊ​ഴി​ഞ്ഞു.

ഇന്നു നിയമ​ത്തി​ന്റെ പേരിൽ അനീതിക്ക്‌ ഇരയാ​കേ​ണ്ടി​വ​രുന്ന നിങ്ങളു​ടെ ആത്മീയ സഹോ​ദ​രീ​സ​ഹോ​ദരന്മാർക്കു​വേണ്ടി നിങ്ങൾക്കു പതിവാ​യി പ്രാർഥി​ക്കാൻ കഴിയും

14. ആരാധ​നാ​സ്വാ​ത​ന്ത്ര്യ​ത്തി​നാ​യുള്ള നമ്മുടെ പോരാ​ട്ട​ത്തിൽ നിങ്ങൾക്ക്‌ എന്തെങ്കി​ലും ചെയ്യാ​നു​ണ്ടോ?

14 പുരാ​ത​ന​കാ​ലത്തെ എസ്ഥേറി​നെ​യും മൊർദെ​ഖാ​യി​യെ​യും പോലെ, യഹോവ കല്‌പിച്ച രീതി​യിൽ യഹോ​വയെ ആരാധി​ക്കാ​നുള്ള സ്വാത​ന്ത്ര്യ​ത്തി​നാ​യി ദൈവ​ജനം ഇന്നു പോരാ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. (എസ്ഥേ. 4:13-16) അക്കാര്യ​ത്തിൽ നിങ്ങൾക്ക്‌ എന്തെങ്കി​ലും ചെയ്യാ​നു​ണ്ടോ? ഉണ്ട്‌. ഇന്നു നിയമ​ത്തി​ന്റെ പേരിൽ അനീതിക്ക്‌ ഇരയാ​കേ​ണ്ടി​വ​രുന്ന നിങ്ങളു​ടെ ആത്മീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്കു​വേണ്ടി നിങ്ങൾക്കു പതിവാ​യി പ്രാർഥി​ക്കാൻ കഴിയും. ബുദ്ധി​മു​ട്ടു നിറഞ്ഞ സാഹച​ര്യ​ങ്ങ​ളിൽ കഴിയുന്ന, ഉപദ്ര​വങ്ങൾ ഏൽക്കേ​ണ്ടി​വ​രുന്ന നമ്മുടെ സഹോ​ദ​ര​ങ്ങൾക്കു വലി​യൊ​രു സഹായ​മാ​യി​രി​ക്കാൻ നിങ്ങളു​ടെ പ്രാർഥ​ന​കൾക്കാ​കും. (യാക്കോബ്‌ 5:16 വായി​ക്കുക.) അത്തരം പ്രാർഥ​നകൾ കേട്ട്‌ യഹോവ എന്തെങ്കി​ലും നടപടി​യെ​ടു​ക്കു​മോ? ഉറപ്പാ​യും യഹോവ അതു ചെയ്യും എന്നതിനു തെളി​വാ​ണു നമ്മുടെ നിയമ​വി​ജ​യങ്ങൾ.—എബ്രാ. 13:18, 19.

നമ്മുടെ വിശ്വാ​സ​ങ്ങ​ളോ​ടു യോജി​ക്കുന്ന ചികി​ത്സാ​രീ​തി തിര​ഞ്ഞെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യം

15. രക്തത്തിന്റെ ഉപയോ​ഗ​ത്തോ​ടു ബന്ധപ്പെട്ട്‌ ദൈവ​ജനം ഏതെല്ലാം കാര്യങ്ങൾ കണക്കി​ലെ​ടു​ക്കാ​റുണ്ട്‌?

15 രക്തത്തിന്റെ ദുരു​പ​യോ​ഗം ഇന്നു സർവസാ​ധാ​ര​ണ​മാ​യി​രി​ക്കു​ക​യാണ്‌. എന്നാൽ 11-ാം അധ്യാ​യ​ത്തിൽ നമ്മൾ കണ്ടതു​പോ​ലെ, അത്തരം ദുരു​പ​യോ​ഗം ഒഴിവാ​ക്കാ​നുള്ള വ്യക്തമായ മാർഗ​നിർദേശം ദൈവ​രാ​ജ്യ​ത്തി​ന്റെ പൗരന്മാർക്കു തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ ലഭിച്ചി​ട്ടുണ്ട്‌. (ഉൽപ. 9:5, 6; ലേവ്യ 17:11; പ്രവൃ​ത്തി​കൾ 15:28, 29 വായി​ക്കുക.) നമ്മൾ രക്തപ്പകർച്ച സ്വീക​രി​ക്കാ​റി​ല്ലെ​ങ്കി​ലും നമുക്കും നമ്മുടെ പ്രിയ​പ്പെ​ട്ട​വർക്കും കിട്ടാ​വു​ന്ന​തി​ലേ​ക്കും​വെച്ച്‌ ഏറ്റവും മികച്ച വൈദ്യ​സ​ഹാ​യം ലഭിക്ക​ണ​മെ​ന്നു​ത​ന്നെ​യാ​ണു നമ്മുടെ ആഗ്രഹം, അതു പക്ഷേ ദൈവ​നി​യ​മങ്ങൾ ലംഘി​ക്കു​ന്ന​ത​ല്ലാ​യി​രി​ക്ക​ണ​മെന്നു മാത്രം. മനസ്സാ​ക്ഷി​ക്കും മതവി​ശ്വാ​സ​ങ്ങൾക്കും ചേർച്ച​യിൽ ചില ചികി​ത്സാ​രീ​തി​കൾ തിര​ഞ്ഞെ​ടു​ക്കാ​നോ നിരസി​ക്കാ​നോ ഉള്ള സ്വാത​ന്ത്ര്യം വ്യക്തി​കൾക്കു​ണ്ടെന്ന കാര്യം പല രാജ്യ​ങ്ങ​ളി​ലെ​യും പരമോ​ന്ന​ത​കോ​ട​തി​കൾ അംഗീ​ക​രി​ച്ചി​ട്ടു​ള്ള​താണ്‌. എന്നാൽ ചില ദേശങ്ങ​ളി​ലെ ദൈവ​ജ​ന​ത്തിന്‌ ഇക്കാര്യ​ത്തിൽ കടുപ്പ​മേ​റിയ വെല്ലു​വി​ളി​കൾ നേരി​ടേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. ഏതാനും ഉദാഹ​ര​ണങ്ങൾ നോക്കാം.

16, 17. ജപ്പാനി​ലെ ഒരു സഹോ​ദ​രി​യെ ഞെട്ടി​ച്ചു​കളഞ്ഞ എന്ത്‌ അനുഭ​വ​മാ​ണു ചികി​ത്സ​യോ​ടു ബന്ധപ്പെട്ട്‌ അവർക്കു​ണ്ടാ​യത്‌, സഹോ​ദ​രി​യു​ടെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം കിട്ടി​യത്‌ എങ്ങനെ?

16 ജപ്പാൻ. 63 വയസ്സുള്ള ഒരു വീട്ടമ്മ​യായ മിസായെ താക്കേ​ദായ്‌ക്ക്‌ ഒരിക്കൽ ഒരു വലിയ ശസ്‌ത്ര​ക്രിയ ആവശ്യ​മാ​യി​വന്നു. ദൈവ​രാ​ജ്യ​ത്തോ​ടു കൂറുള്ള പ്രജയാ​യി​രുന്ന ആ സഹോ​ദരി, രക്തം കൂടാ​തെ​യുള്ള ചികി​ത്സ​യാ​ണു താൻ ആഗ്രഹി​ക്കു​ന്ന​തെന്ന കാര്യം ഡോക്‌ട​റോ​ടു വ്യക്തമാ​ക്കി. എന്നാൽ മാസങ്ങൾക്കു ശേഷം സഹോ​ദരി ഒരു കാര്യം അറിഞ്ഞു. ശസ്‌ത്ര​ക്രി​യയ്‌ക്കി​ടെ തന്റെ ശരീര​ത്തി​ലേക്കു രക്തം കയറ്റി​യെന്ന ഞെട്ടി​പ്പി​ക്കുന്ന വാർത്ത! തന്റെ അവകാ​ശങ്ങൾ നിഷേ​ധി​ക്ക​പ്പെ​ട്ട​താ​യും താൻ വഞ്ചിക്ക​പ്പെ​ട്ട​താ​യും സഹോ​ദ​രി​ക്കു തോന്നി. 1993 ജൂണിൽ ആ ആശുപ​ത്രി​ക്കും ഡോക്‌ടർമാർക്കും എതിരെ സഹോ​ദരി ഒരു കേസ്‌ ഫയൽ ചെയ്‌തു. എളിമ​യുള്ള, സ്വതവേ മൃദു​ഭാ​ഷി​യായ ആ സഹോ​ദ​രി​യു​ടെ വിശ്വാ​സം പക്ഷേ അചഞ്ചല​മാ​യി​രു​ന്നു. ആരോ​ഗ്യം മോശ​മാ​യി​രു​ന്നി​ട്ടും തിങ്ങി​നി​റഞ്ഞ ആ കോട​തി​മു​റി​യിൽവെച്ച്‌ സഹോ​ദരി ധൈര്യ​സ​മേതം മൊഴി നൽകി. അതിനാ​യി ഒരു മണിക്കൂ​റി​ലേ​റെ​യാ​ണു സഹോ​ദരി സാക്ഷി​ക്കൂ​ട്ടിൽ നിന്നത്‌. മരിക്കു​ന്ന​തിന്‌ ഒരു മാസം മുമ്പു​പോ​ലും സഹോ​ദരി കോട​തി​യിൽ ഹാജരാ​യി. ആ ധൈര്യ​വും വിശ്വാ​സ​വും എത്ര പ്രശം​സ​നീ​യ​മാണ്‌! തന്റെ പോരാ​ട്ടത്തെ അനു​ഗ്ര​ഹി​ക്കാ​നാ​യി ദൈവ​ത്തോ​ടു നിരന്തരം പ്രാർഥി​ക്കാ​റു​ണ്ടാ​യി​രു​ന്നെന്നു താക്കേദാ സഹോ​ദരി പറഞ്ഞി​ട്ടുണ്ട്‌. ആ അപേക്ഷകൾ ദൈവം കേൾക്കു​മെന്നു സഹോ​ദ​രിക്ക്‌ ഉറപ്പാ​യി​രു​ന്നു. ആകട്ടെ, അവയ്‌ക്ക്‌ ഉത്തരം ലഭിച്ചോ?

17 താക്കേദാ സഹോ​ദരി മരിച്ച്‌ മൂന്നു വർഷത്തി​നു ശേഷം, ജപ്പാനി​ലെ സുപ്രീം​കോ​ടതി സഹോ​ദ​രിക്ക്‌ അനുകൂ​ല​മാ​യി വിധി പ്രസ്‌താ​വി​ച്ചു. തന്റെ ആഗ്രഹം എന്താ​ണെന്നു വ്യക്തമാ​ക്കി​യി​ട്ടും അതിന്‌ എതിരാ​യി അവരുടെ ശരീര​ത്തി​ലേക്കു രക്തം കയറ്റി​യതു തെറ്റാ​യി​പ്പോ​യെന്നു കോട​തി​യും സമ്മതിച്ചു. അത്തരം സാഹച​ര്യ​ങ്ങ​ളിൽ “തീരു​മാ​ന​മെ​ടു​ക്കാ​നുള്ള അവകാ​ശത്തെ,” “വ്യക്തി​പ​ര​മായ അവകാ​ശ​മെന്ന നിലയിൽ മാനി​ക്കണം” എന്ന്‌ 2000 ഫെബ്രു​വരി 29-നു പ്രസ്‌താ​വിച്ച വിധി​യിൽ കോടതി പറഞ്ഞി​രു​ന്നു. ബൈബിൾപ​രി​ശീ​ലി​ത​മ​ന​സ്സാ​ക്ഷി​യോ​ടു യോജി​ക്കുന്ന ചികി​ത്സാ​രീ​തി തിര​ഞ്ഞെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യ​ത്തി​നു​വേണ്ടി സഹോ​ദരി അക്ഷീണം നടത്തിയ ആ പോരാ​ട്ട​ത്തോ​ടു നമ്മൾ കടപ്പെ​ട്ടി​രി​ക്കു​ന്നു. കാരണം, അതിന്റെ ഫലമായി ഇന്നു ജപ്പാനി​ലെ സാക്ഷി​കൾക്കു നിർബ​ന്ധിത രക്തപ്പകർച്ചയെ പേടി​ക്കാ​തെ ചികിത്സ നേടാൻ കഴിയു​ന്നുണ്ട്‌.

പാബ്ലോ ആൽബാ​രാ​സീ​നി (18-20 ഖണ്ഡികകൾ കാണുക)

18-20. (എ) വൈദ്യ​നിർദേ​ശ​കാർഡ്‌ ഉപയോ​ഗിച്ച്‌ രക്തപ്പകർച്ച നിരസി​ക്കാ​നുള്ള ഒരു വ്യക്തി​യു​ടെ അവകാ​ശത്തെ അർജന്റീ​ന​യി​ലെ ഒരു അപ്പീൽക്കോ​ടതി ഉയർത്തി​പ്പി​ടി​ച്ചത്‌ എങ്ങനെ? (ബി) രക്തത്തിന്റെ ദുരു​പ​യോ​ഗം ഉൾപ്പെ​ട്ടി​രി​ക്കുന്ന കാര്യ​ങ്ങ​ളിൽ, നമുക്ക്‌ എങ്ങനെ ക്രിസ്‌തു​വി​ന്റെ നേതൃ​ത്വ​ത്തോ​ടുള്ള കീഴ്‌പെടൽ കാണി​ക്കാം?

18 അർജന്റീന. എന്നാൽ ദൈവ​രാ​ജ്യ​ത്തി​ന്റെ ഒരു പൗരൻ ചികിത്സ വേണ്ടി​വ​രുന്ന സമയത്ത്‌ അബോ​ധാ​വ​സ്ഥ​യി​ലാ​ണെ​ങ്കി​ലോ? ഇത്തര​മൊ​രു സാഹച​ര്യം നേരി​ടാൻ അവർക്ക്‌ എങ്ങനെ മുൻകൂ​ട്ടി തയ്യാറാ​യി​രി​ക്കാൻ കഴിയും? നമുക്കു നിയമ​പ​ര​മായ ഒരു രേഖ കൈവശം വെക്കാ​വു​ന്ന​താണ്‌. അതു നമുക്കു​വേണ്ടി സംസാ​രി​ക്കും. അതാണു പാബ്ലോ ആൽബാ​രാ​സീ​നി ചെയ്‌തത്‌. 2012 മെയ്‌ മാസത്തിൽ ഒരു കവർച്ചാ​ശ്ര​മ​ത്തിന്‌ ഇരയായ അദ്ദേഹ​ത്തി​നു പല തവണ വെടി​യേറ്റു. ആശുപ​ത്രി​യിൽ എത്തിച്ച​പ്പോൾ അബോ​ധാ​വ​സ്ഥ​യി​ലാ​യി​രുന്ന അദ്ദേഹ​ത്തി​നു രക്തപ്പകർച്ച​യെ​ക്കു​റി​ച്ചുള്ള തന്റെ നിലപാ​ടു വിശദീ​ക​രി​ക്കാൻ കഴിഞ്ഞില്ല. എന്നാൽ അദ്ദേഹ​ത്തി​ന്റെ കൈവശം ഒരു വൈദ്യ​നിർദേ​ശ​കാർഡ്‌ ഉണ്ടായി​രു​ന്നു. മുന്ന​മേ​തന്നെ അദ്ദേഹം അതു കൃത്യ​മാ​യി പൂരി​പ്പിച്ച്‌ ഒപ്പിട്ട്‌ തയ്യാറാ​ക്കി​വെ​ച്ചി​രു​ന്നു. പാബ്ലോ​യു​ടെ സ്ഥിതി ഗുരു​ത​ര​മാ​യി​രു​ന്ന​തു​കൊണ്ട്‌ അദ്ദേഹ​ത്തി​ന്റെ ജീവൻ രക്ഷിക്കാൻ രക്തപ്പകർച്ച ആവശ്യ​മാ​ണെന്നു ചില ഡോക്‌ടർമാർ അഭി​പ്രാ​യ​പ്പെട്ടു. എങ്കിലും ആശുപ​ത്രി​യി​ലെ വൈദ്യ​സം​ഘം പാബ്ലോ​യു​ടെ അഭിലാ​ഷം മാനി​ക്കാൻ തയ്യാറാ​യി​രു​ന്നു. എന്നാൽ യഹോ​വ​യു​ടെ സാക്ഷി​യ​ല്ലാ​യി​രുന്ന പാബ്ലോ​യു​ടെ പിതാവ്‌ കോട​തി​യെ സമീപി​ച്ചു, മകന്റെ ആ ആഗ്രഹ​ത്തിന്‌ എതിരെ ഒരു കോട​തി​വി​ധി നേടി​യെ​ടു​ക്കു​ക​യും ചെയ്‌തു.

19 എന്നാൽ പാബ്ലോ​യു​ടെ ഭാര്യ​ക്കു​വേണ്ടി ഹാജരായ അഭിഭാ​ഷകൻ പെട്ടെ​ന്നു​തന്നെ ഒരു അപ്പീൽ നൽകി. മണിക്കൂ​റു​കൾക്കു​ള്ളിൽ അപ്പീൽക്കോ​ടതി, കീഴ്‌ക്കോ​ട​തി​യു​ടെ ആ വിധി അസാധു​വാ​ക്കി. രോഗി​യു​ടെ വൈദ്യ​നിർദേ​ശ​കാർഡിൽ വ്യക്തമാ​ക്കി​യി​രി​ക്കുന്ന ആഗ്രഹങ്ങൾ മാനി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കോട​തി​യു​ടെ ഉത്തരവ്‌. ഉടനെ പാബ്ലോ​യു​ടെ പിതാവ്‌ അർജന്റീ​ന​യി​ലെ സുപ്രീം​കോ​ട​തി​യിൽ അപ്പീൽ നൽകി. എന്നാൽ “(രക്തപ്പകർച്ച സ്വീക​രി​ക്കാ​നുള്ള വിസമ്മതം അറിയി​ക്കുന്ന പാബ്ലോ​യു​ടെ വൈദ്യ​നിർദേ​ശ​കാർഡ്‌) തയ്യാറാ​ക്കി​യി​രി​ക്കു​ന്നതു നല്ല വിവേ​ച​ന​യോ​ടെ​യും നിശ്ചയ​ദാർഢ്യ​ത്തോ​ടെ​യും സ്വത​ന്ത്ര​മാ​യും ആണെന്ന​തി​നെ സംശയി​ക്കാൻ കാരണ​മൊ​ന്നു​മില്ല” എന്നായി​രു​ന്നു സുപ്രീം​കോ​ട​തി​യു​ടെ നിരീ​ക്ഷണം. കോടതി ഇങ്ങനെ പറഞ്ഞു: “പ്രായ​പൂർത്തി​യായ, പ്രാപ്‌ത​രായ എല്ലാവർക്കും തങ്ങളുടെ ആരോ​ഗ്യ​വു​മാ​യി ബന്ധപ്പെട്ട വിഷയ​ങ്ങ​ളിൽ മുൻകൂ​റാ​യി നിർദേ​ശങ്ങൾ വെക്കാ​വു​ന്ന​താണ്‌. ചില ചികി​ത്സാ​രീ​തി​കൾ സ്വീക​രി​ക്കാ​നോ നിരസി​ക്കാ​നോ അവർക്കു സ്വാത​ന്ത്ര്യ​മുണ്ട്‌. . . . അവരെ പരി​ശോ​ധി​ക്കുന്ന ഡോക്‌ടർമാർ ആ നിർദേ​ശങ്ങൾ അംഗീ​ക​രി​ക്കാൻ ബാധ്യ​സ്ഥ​രാണ്‌.”

നിങ്ങൾ നിങ്ങളു​ടെ വൈദ്യ​നിർദേ​ശ​കാർഡ്‌ പൂരി​പ്പി​ച്ചോ?

20 ആൽബാ​രാ​സീ​നി സഹോ​ദരൻ പിന്നീടു പൂർണ​മാ​യി സുഖം പ്രാപി​ച്ചു. അദ്ദേഹം വൈദ്യ​നിർദേ​ശ​കാർഡ്‌ പൂരി​പ്പി​ച്ചു​വെ​ച്ച​തി​നെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ ഇപ്പോൾ അദ്ദേഹ​ത്തി​നും ഭാര്യ​ക്കും വളരെ സന്തോഷം തോന്നു​ന്നു. ദൈവ​രാ​ജ്യ​ത്തി​ലൂ​ടെ​യുള്ള ക്രിസ്‌തു​വി​ന്റെ ഭരണത്തി​നു കീഴ്‌പെ​ട്ടി​രി​ക്കു​ന്ന​യാ​ളാ​ണു താനെന്നു തെളി​യി​ക്കു​ന്ന​താ​യി​രു​ന്നു അദ്ദേഹം സ്വീക​രിച്ച, ലളിത​മെ​ങ്കി​ലും സുപ്ര​ധാ​ന​മായ ആ നടപടി. നിങ്ങളും കുടും​ബ​വും ഇതു​പോ​ലുള്ള മുൻക​രു​ത​ലു​ക​ളെ​ടു​ത്തി​ട്ടു​ണ്ടോ?

ഏപ്രിൽ കാഡോ​രേ (21-24 ഖണ്ഡികകൾ കാണുക)

21-24. (എ) പ്രായ​പൂർത്തി​യാ​യി​ട്ടി​ല്ലാത്ത കുട്ടി​ക​ളു​ടെ ചികി​ത്സയ്‌ക്കു രക്തം ഉപയോ​ഗി​ക്കു​ന്ന​തു​മാ​യി ബന്ധപ്പെട്ട്‌ കാനഡ​യി​ലെ സുപ്രീം​കോ​ടതി നിർണാ​യ​ക​മായ ഒരു വിധി പുറ​പ്പെ​ടു​വി​ക്കാൻ ഇടയാ​യത്‌ എങ്ങനെ? (ബി) യഹോ​വയെ സേവി​ക്കുന്ന ചെറു​പ്പ​ക്കാർക്ക്‌ ഈ കോട​തി​വി​ധി ഒരു പ്രോ​ത്സാ​ഹ​ന​മാ​യേ​ക്കാ​വു​ന്നത്‌ എങ്ങനെ?

21 കാനഡ. സാധാ​ര​ണ​യാ​യി, കുട്ടി​കൾക്ക്‌ ഏറ്റവും മികച്ച ചികിത്സ ഏതാ​ണെന്നു തീരു​മാ​നി​ക്കാ​നു​ളള മാതാ​പി​താ​ക്ക​ളു​ടെ അവകാ​ശത്തെ കോട​തി​കൾ അംഗീ​ക​രി​ക്കാ​റുണ്ട്‌. എന്നാൽ പ്രായ​പൂർത്തി​യാ​യി​ട്ടി​ല്ലെ​ങ്കി​ലും പക്വത വന്ന കുട്ടി​ക​ളു​ടെ ചികി​ത്സാ​കാ​ര്യ​ങ്ങ​ളിൽ അവരുടെ അഭി​പ്രാ​യ​ങ്ങ​ളും​കൂ​ടെ മാനി​ക്കാൻപോ​ലും ചില​പ്പോ​ഴൊ​ക്കെ കോട​തി​കൾ വിധി​ച്ചി​ട്ടുണ്ട്‌. ഏപ്രിൽ കാഡോ​രേ​യു​ടെ കാര്യ​ത്തിൽ സംഭവി​ച്ചത്‌ അതാണ്‌. 14 വയസ്സു​ള്ള​പ്പോൾ കടുത്ത ആന്തരിക രക്തസ്രാ​വ​ത്തെ​ത്തു​ടർന്ന്‌ ഏപ്രി​ലി​നെ ആശുപ​ത്രി​യിൽ പ്രവേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഏതാനും മാസങ്ങൾക്കു മുമ്പ്‌ അവൾ ഒരു വൈദ്യ​നിർദേ​ശ​കാർഡ്‌ പൂരി​പ്പി​ച്ചു​വെ​ച്ചി​രു​ന്നു. ഒരു അടിയ​ന്തി​ര​സാ​ഹ​ച​ര്യ​മു​ണ്ടാ​യാൽപ്പോ​ലും അവളുടെ ശരീര​ത്തി​ലേക്കു രക്തം കയറ്റരു​തെ​ന്നുള്ള നിർദേശം അതിലു​ണ്ടാ​യി​രു​ന്നു. ഏപ്രി​ലി​ന്റെ നിർദേശം വളരെ വ്യക്തമാ​യി​രു​ന്നെ​ങ്കി​ലും അവളെ ചികി​ത്സിച്ച ഡോക്‌ടർ അതു നിരാ​ക​രി​ക്കു​ക​യാ​ണു​ണ്ടാ​യത്‌. അവൾക്കു രക്തം നൽകാൻ അദ്ദേഹം ഒരു കോട​തി​വി​ധി​യും തേടി. ഒടുവിൽ അവൾക്കു ബലമായി രക്തം നൽകി. ആ അനുഭ​വത്തെ, ബലാത്സം​ഗ​ത്തോ​ടാ​ണു ഏപ്രിൽ പിന്നീടു താരത​മ്യ​പ്പെ​ടു​ത്തി​യത്‌.

22 ഏപ്രി​ലും മാതാ​പി​താ​ക്ക​ളും നീതി തേടി കോട​തി​യെ സമീപി​ച്ചു. പല കോട​തി​ക​ളിൽ പോയ ആ കേസ്‌ ഒടുവിൽ രണ്ടു വർഷത്തി​നു ശേഷം കാനഡ​യി​ലെ സുപ്രീം​കോ​ട​തി​യി​ലെത്തി. സാങ്കേ​തി​ക​മാ​യി നോക്കി​യാൽ, നിയമ​ത്തി​ന്റെ ഭരണഘ​ട​നാ​പ​ര​മായ സാധുത ചോദ്യം ചെയ്‌ത ഏപ്രി​ലി​ന്റെ ഭാഗം കോട​തി​യിൽ പരാജ​യ​പ്പെ​ട്ടെ​ങ്കി​ലും നിയമ​ന​ട​പ​ടി​കൾക്കു ചെലവായ തുക അവൾക്കു തിരികെ നൽകാൻ കോടതി ഉത്തരവി​ട്ടു. ഒപ്പം അവൾക്കും, പ്രായ​പൂർത്തി​യാ​യി​ട്ടി​ല്ലെ​ങ്കി​ലും പക്വത വന്ന മറ്റു കുട്ടി​കൾക്കും അനുകൂ​ല​മാ​യി ഒരു വിധി പുറ​പ്പെ​ടു​വി​ക്കു​ക​യും ചെയ്‌തു. സ്വന്തം ചികി​ത്സാ​കാ​ര്യ​ത്തിൽ തീരു​മാ​നം പറയാ​നുള്ള അവകാശം ഉപയോ​ഗി​ക്കാൻ ആഗ്രഹി​ക്കുന്ന കുട്ടി​കൾക്കെ​ല്ലാം പ്രയോ​ജ​ന​പ്പെ​ടു​ന്ന​താ​യി​രു​ന്നു ആ വിധി. കോടതി ഇങ്ങനെ പറഞ്ഞു: “16 വയസ്സിൽ താഴെ​യുള്ള ചെറു​പ്പ​ക്കാർക്കു വൈദ്യ​ചി​കിത്സ വേണ്ടി​വ​രുന്ന കാര്യ​മെ​ടു​ക്കുക. ഏതെങ്കി​ലും ഒരു പ്രത്യേ​ക​ചി​കി​ത്സ​യെ​പ്പറ്റി അവർക്ക്‌ അവരു​ടേ​തായ കാഴ്‌ച​പ്പാ​ടു​ണ്ടെ​ന്നി​രി​ക്കട്ടെ. എങ്കിൽ വേണ്ടത്ര പക്വത​യോ​ടെ​യും മറ്റുള്ള​വ​രു​ടെ സ്വാധീ​ന​ത്തി​നു വഴങ്ങാ​തെ​യും ആണ്‌ അവർ ആ തീരു​മാ​ന​മെ​ടു​ത്ത​തെന്നു കാണി​ക്കാ​നുള്ള അവസരം ആദ്യം അവർക്കു നൽകണം.”

23 സുപ്രീം​കോ​ട​തി​യു​ടെ ആ വിധിക്ക്‌ ഒരു പ്രത്യേ​ക​പ്രാ​ധാ​ന്യ​മു​ണ്ടാ​യി​രു​ന്നു. പ്രായ​പൂർത്തി​യാ​യി​ട്ടി​ല്ലെ​ങ്കി​ലും പക്വത വന്ന ചെറു​പ്പ​ക്കാ​രു​ടെ ഭരണഘ​ട​നാ​പ​ര​മായ അവകാ​ശ​ങ്ങളെ മാനി​ക്കു​ന്ന​താ​യി​രു​ന്നു ആ വിധി. എന്നാൽ അതിനു മുമ്പത്തെ സ്ഥിതി​യോ? 16 വയസ്സിൽ താഴെ​യുള്ള ഒരു കുട്ടിക്ക്‌ ഒരു പ്രത്യേക ചികി​ത്സാ​രീ​തി​യാണ്‌ ഏറ്റവും യോജി​ക്കു​ന്ന​തെന്നു കാനഡ​യി​ലെ ഏതെങ്കി​ലും കോട​തി​ക്കു തോന്നി​യാൽ അതുമാ​യി മുന്നോ​ട്ടു​പോ​കാ​നുള്ള അനുമതി കൊടു​ക്കാൻ ആ കോട​തിക്ക്‌ അധികാ​ര​മു​ണ്ടാ​യി​രു​ന്നു. എന്നാൽ ഈ വിധി​യോ​ടെ ആ സ്ഥിതി​വി​ശേ​ഷ​ത്തി​നു മാറ്റം വന്നു. 16 വയസ്സിൽ താഴെ​യുള്ള ഒരു കുട്ടിക്കു വൈദ്യ​ചി​കിത്സ വേണ്ടി​വ​ന്നാൽ ആദ്യം ആ കുട്ടിക്കു സ്വന്തമാ​യി തീരു​മാ​ന​മെ​ടു​ക്കാ​നുള്ള പക്വത വന്നോ എന്നു തെളി​യി​ക്കാ​നുള്ള അവസരം കൊടു​ക്ക​ണ​മാ​യി​രു​ന്നു. ആ കുട്ടി​യു​ടെ ആഗ്രഹ​ത്തി​നു വിരു​ദ്ധ​മാ​യുള്ള ഒരു ചികി​ത്സാ​രീ​തിക്ക്‌ അനുമതി നൽകാൻ കോട​തിക്ക്‌ അതോടെ അധികാ​ര​മി​ല്ലാ​താ​യി.

“ദൈവ​നാ​മം മഹത്ത്വ​പ്പെ​ടു​ത്തുന്നതിലും സാത്താൻ ഒരു നുണയ​നാ​ണെന്നു തെളി​യി​ക്കു​ന്ന​തി​ലും ഒരു ചെറിയ പങ്കുണ്ടാ​യി​രി​ക്കാൻ കഴിഞ്ഞ​ല്ലോ.

24 മൂന്നു വർഷം നീണ്ട ഒരു നിയമ​പോ​രാ​ട്ടം! അതിനു തക്ക മൂല്യം അതിനു​ണ്ടാ​യി​രു​ന്നോ? “തീർച്ച​യാ​യും!” എന്നാണ്‌ ഏപ്രി​ലി​ന്റെ മറുപടി. ഇപ്പോൾ നല്ല ആരോ​ഗ്യ​ത്തോ​ടെ മുൻനി​ര​സേ​വനം ചെയ്യുന്ന അവൾ പറയുന്നു: “ദൈവ​നാ​മം മഹത്ത്വ​പ്പെ​ടു​ത്തു​ന്ന​തി​ലും സാത്താൻ ഒരു നുണയ​നാ​ണെന്നു തെളി​യി​ക്കു​ന്ന​തി​ലും ഒരു ചെറിയ പങ്കുണ്ടാ​യി​രി​ക്കാൻ കഴിഞ്ഞ​ല്ലോ. ശരിക്കും അതിൽ സന്തോ​ഷ​മുണ്ട്‌.” ഏപ്രി​ലി​ന്റെ ഈ അനുഭവം ഒരു കാര്യം തെളി​യി​ക്കു​ന്നു: ഒരു ധീരമായ നിലപാ​ടെ​ടുത്ത്‌ ദൈവ​രാ​ജ്യ​ത്തി​ന്റെ യഥാർഥ​പൗ​ര​ന്മാ​രാ​ണെന്നു തെളി​യി​ക്കാൻ തീർച്ച​യാ​യും നമ്മുടെ ചെറു​പ്പ​ക്കാർക്കു കഴിയും. —മത്താ. 21:16.

യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ള​നു​സ​രിച്ച്‌ കുട്ടി​കളെ വളർത്തി​ക്കൊ​ണ്ടു​വ​രാ​നുള്ള സ്വാത​ന്ത്ര്യം

25, 26. മാതാ​പി​താ​ക്കൾ വിവാ​ഹ​മോ​ചനം നേടു​മ്പോൾ ചില​പ്പോ​ഴൊ​ക്കെ ഏതു സാഹച​ര്യം ഉടലെ​ടു​ത്തേ​ക്കാം?

25 തന്റെ നിലവാ​ര​ങ്ങ​ള​നു​സ​രിച്ച്‌ കുട്ടി​കളെ വളർത്തി​ക്കൊ​ണ്ടു​വ​രാ​നുള്ള ഉത്തരവാ​ദി​ത്വം യഹോവ മാതാ​പി​താ​ക്ക​ളെ​യാണ്‌ ഏൽപ്പി​ച്ചി​രി​ക്കു​ന്നത്‌. (ആവ. 6:6-8; എഫെ. 6:4) അതൊരു വെല്ലു​വി​ളി നിറഞ്ഞ നിയമ​ന​മാണ്‌. ഇനി, മാതാ​പി​താ​ക്കൾ വിവാ​ഹ​മോ​ചനം നേടു​ക​യാ​ണെ​ങ്കിൽ ആ ഉത്തരവാ​ദി​ത്വം നിർവ​ഹി​ക്കു​ന്നതു കൂടുതൽ ബുദ്ധി​മു​ട്ടാ​കും. കുട്ടി​കളെ വളർത്തു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള അവരുടെ കാഴ്‌ച​പ്പാ​ടു​കൾക്ക്‌ അതോടെ വലിയ വ്യത്യാ​സം വരും എന്നതാണു കാരണം. ഉദാഹ​ര​ണ​ത്തിന്‌, കുട്ടിയെ ക്രിസ്‌തീ​യ​നി​ല​വാ​ര​ങ്ങ​ള​നു​സ​രിച്ച്‌ വളർത്തി​ക്കൊ​ണ്ടു​വ​രാൻ സാക്ഷി​യായ മാതാ​വി​നോ പിതാ​വി​നോ ശക്തമായ ആഗ്രഹം കാണും. എന്നാൽ സാക്ഷി​യ​ല്ലാത്ത മാതാ​വോ പിതാ​വോ അതി​നോ​ടു യോജി​ക്ക​ണ​മെ​ന്നില്ല. എങ്കിലും സാക്ഷി​യായ മാതാ​വോ പിതാ​വോ ഒരു കാര്യം താഴ്‌മ​യോ​ടെ അംഗീ​ക​രി​ക്കണം: വിവാ​ഹ​മോ​ച​ന​ത്തോ​ടെ ദാമ്പത്യ​ബന്ധം അവസാ​നി​ക്കു​മെ​ങ്കി​ലും മാതാ​വോ പിതാ​വോ എന്ന നിലയിൽ അവർക്കു രണ്ടു പേർക്കും കുട്ടി​യു​മാ​യുള്ള ബന്ധത്തിന്‌ ഒരു മാറ്റവും വരുന്നില്ല.

26 യഹോ​വ​യു​ടെ സാക്ഷി​യ​ല്ലാത്ത മാതാ​വോ പിതാ​വോ കുട്ടി​യു​ടെ സംരക്ഷ​ണാ​വ​കാ​ശ​ത്തി​നാ​യി ചില​പ്പോ​ഴൊ​ക്കെ കോട​തി​യെ സമീപി​ച്ചേ​ക്കാം. കുട്ടിയെ തന്റെ മതവി​ശ്വാ​സ​മ​നു​സ​രിച്ച്‌ വളർത്തി​ക്കൊ​ണ്ടു​വ​രുക എന്നതാ​യി​രി​ക്കാം അവരുടെ ഉദ്ദേശ്യം. യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി വളർന്നു​വ​രു​ന്നതു കുട്ടിക്കു നല്ലതല്ല എന്ന കാരണ​മാ​യി​രി​ക്കാം അവർ അതിനു പറയു​ന്നത്‌. കുട്ടി​കൾക്കു ജന്മദി​നാ​ഘോ​ഷ​ങ്ങ​ളും ഉത്സവങ്ങ​ളും പെരു​ന്നാ​ളു​ക​ളും നിഷേ​ധി​ക്ക​പ്പെ​ടു​മെ​ന്നും ജീവന്‌ അപകട​മു​ണ്ടാ​കുന്ന ഒരു സാഹച​ര്യ​ത്തിൽ, ‘ജീവൻ രക്ഷിക്കുന്ന’ രക്തപ്പകർച്ച​പോ​ലും അവർക്കു നിഷേ​ധി​ക്കു​മെ​ന്നും അവർ വാദി​ച്ചേ​ക്കാം. എന്നാൽ സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, മാതാ​പി​താ​ക്ക​ളിൽ ഒരാളു​ടെ മതം കുട്ടിക്കു ദോഷം ചെയ്യു​ന്ന​താ​ണോ എന്ന കാര്യ​ത്തിൽ തീർപ്പു​ണ്ടാ​ക്കു​ന്ന​തി​നെ​ക്കാൾ മിക്ക കോട​തി​ക​ളും പ്രാധാ​ന്യം കൊടു​ക്കു​ന്നതു കുട്ടിക്ക്‌ ഏറ്റവും പ്രയോ​ജ​ന​പ്പെ​ടു​ന്നത്‌ എന്താ​ണെന്നു തീരു​മാ​നി​ക്കാ​നാണ്‌. അതിനു ചില ഉദാഹ​ര​ണങ്ങൾ നോക്കാം.

27, 28. യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി വളർത്തി​ക്കൊ​ണ്ടു​വ​രു​ന്നതു കുട്ടിക്കു ദോഷം ചെയ്യു​മെന്ന ആരോ​പ​ണ​ത്തോട്‌ ഒഹാ​യോ​യി​ലെ സുപ്രീം​കോ​ടതി പ്രതി​ക​രി​ച്ചത്‌ എങ്ങനെ?

27 ഐക്യ​നാ​ടു​കൾ. 1992-ൽ ഒഹാ​യോ​യി​ലെ സുപ്രീം​കോ​ട​തി​യു​ടെ മുമ്പാകെ ഒരു കേസ്‌ വന്നു. ചെറു​പ്രാ​യ​ത്തി​ലുള്ള തന്റെ മകനെ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി വളർത്തി​ക്കൊ​ണ്ടു​വ​രു​ന്നത്‌ അവനു ദോഷം ചെയ്യും എന്നതാ​യി​രു​ന്നു സാക്ഷി​യ​ല്ലാത്ത പിതാ​വി​ന്റെ വാദം. ഈ വാദ​ത്തോ​ടു യോജിച്ച കീഴ്‌ക്കോ​ടതി കുട്ടി​യു​ടെ സംരക്ഷ​ണാ​വ​കാ​ശം മുമ്പ്‌ പിതാ​വി​നു നൽകി​യി​രു​ന്നു. കുട്ടി​യു​ടെ അമ്മയായ ജെന്നിഫർ പേറ്ററി​നു മകനെ സന്ദർശി​ക്കാൻ അനുമതി കിട്ടി​യെ​ങ്കി​ലും ഒരു വ്യവസ്ഥ​യു​ണ്ടാ​യി​രു​ന്നു: “കുട്ടിയെ ഏതെങ്കി​ലും രൂപത്തിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വിശ്വാ​സങ്ങൾ പഠിപ്പി​ക്കാൻ പാടില്ല. അത്തരം വിശ്വാ​സങ്ങൾ ഏതെങ്കി​ലും വിധത്തിൽ അവനെ സ്വാധീ​നി​ക്കാ​നും ഇടയാ​ക​രുത്‌.” വാസ്‌ത​വ​ത്തിൽ ആ കീഴ്‌ക്കോ​ട​തി​വി​ധി എങ്ങനെ​യെ​ല്ലാം വ്യാഖ്യാ​നി​ക്കാ​മാ​യി​രു​ന്നു? മേലാൽ ബൈബി​ളി​നെ​ക്കു​റി​ച്ചോ അതിലെ ധാർമി​ക​നി​ല​വാ​ര​ങ്ങ​ളെ​ക്കു​റി​ച്ചോ മകൻ ബോബി​യോട്‌ എന്തെങ്കി​ലും സംസാ​രി​ക്കാ​നുള്ള സഹോ​ദ​രി​യു​ടെ അവകാ​ശം​പോ​ലും നിഷേ​ധി​ക്കു​ന്ന​താ​യി​രു​ന്നു ആ വിധി. അതു കേട്ട​പ്പോൾ സഹോ​ദ​രിക്ക്‌ എന്തു തോന്നി​ക്കാ​ണും? അവർ ആകെ തകർന്നു​പോ​യി. എന്നാൽ ക്ഷമയോ​ടി​രി​ക്കാ​നും യഹോവ നടപടി​യെ​ടു​ക്കുന്ന സമയത്തി​നാ​യി കാത്തി​രി​ക്കാ​നും താൻ പഠിച്ചു എന്നാണു സഹോ​ദരി പറയു​ന്നത്‌. “യഹോവ എപ്പോ​ഴും ഒപ്പമു​ണ്ടാ​യി​രു​ന്നു” എന്ന്‌ അവർ ഓർക്കു​ന്നു. തുടർന്ന്‌ സഹോ​ദ​രി​യു​ടെ അഭിഭാ​ഷകൻ ഒഹാ​യോ​യി​ലെ സുപ്രീം​കോ​ട​തി​യിൽ അപ്പീൽ നൽകി. യഹോ​വ​യു​ടെ സംഘടന ഈ നിയമ​ന​ട​പ​ടി​ക്കു വേണ്ട പിന്തുണ നൽകു​ക​യും ചെയ്‌തു.

28 കീഴ്‌ക്കോ​ട​തി​വി​ധി​യോ​ടു വിയോ​ജിച്ച ഒഹാ​യോ​യി​ലെ സുപ്രീം​കോ​ടതി ഇങ്ങനെ പറഞ്ഞു: “കുട്ടി​കളെ പഠിപ്പി​ക്കാ​നുള്ള മൗലി​കാ​വ​കാ​ശം മാതാ​പി​താ​ക്കൾക്കുണ്ട്‌. അതിൽ അവരുടെ ധാർമി​ക​വും മതപര​വും ആയ മൂല്യങ്ങൾ കുട്ടി​കൾക്കു പകർന്നു​കൊ​ടു​ക്കു​ന്ന​തും ഉൾപ്പെ​ടും.” യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മതപര​മായ മൂല്യങ്ങൾ കുട്ടി​യു​ടെ ശാരീ​രി​ക​വും മാനസി​ക​വും ആയ ക്ഷേമത്തി​നു ദോഷം ചെയ്യു​ന്ന​താ​ണെന്നു തെളി​യി​ക്കാൻ കഴിയാ​ത്തി​ട​ത്തോ​ളം, മതത്തിന്റെ പേരും പറഞ്ഞ്‌ മാതാ​പി​താ​ക്ക​ളിൽ ഒരാൾക്കു കുട്ടി​യു​ടെ സംരക്ഷ​ണാ​വ​കാ​ശം നിഷേ​ധി​ക്കാൻ കോട​തിക്ക്‌ അധികാ​ര​മി​ല്ലെന്നു സുപ്രീം​കോ​ടതി പ്രസ്‌താ​വി​ച്ചു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മതപര​മായ വിശ്വാ​സങ്ങൾ കുട്ടി​യു​ടെ മാനസി​ക​മോ ശാരീ​രി​ക​മോ ആയ ആരോ​ഗ്യ​ത്തെ മോശ​മാ​യി ബാധി​ക്കു​മെ​ന്ന​തി​നു യാതൊ​രു തെളി​വും കോട​തി​ക്കു കണ്ടെത്താ​നാ​യില്ല.

മക്കളുടെ സംരക്ഷണം വിട്ടു​കി​ട്ടാ​നുള്ള ക്രിസ്‌ത്യാ​നി​ക​ളു​ടെ അവകാ​ശത്തെ പല കോട​തി​ക​ളും മാനിച്ചിട്ടുണ്ട്‌

29-31. ഡെന്മാർക്കി​ലെ ഒരു സഹോ​ദ​രി​ക്കു മകളുടെ സംരക്ഷ​ണാ​വ​കാ​ശം നഷ്ടമാ​യത്‌ എങ്ങനെ, ഇക്കാര്യ​ത്തിൽ സുപ്രീം​കോ​ടതി എന്തു വിധിച്ചു?

29 ഡെന്മാർക്ക്‌. അനീറ്റ ഹാൻസൺ സഹോ​ദ​രി​ക്കും അതു​പോ​ലൊ​രു അനുഭ​വ​മു​ണ്ടാ​യി. ഏഴു വയസ്സു​കാ​രി​യായ മകൾ അമാൻഡ​യു​ടെ സംരക്ഷ​ണാ​വ​കാ​ശം ചോദിച്ച്‌ സഹോ​ദ​രി​യു​ടെ മുൻഭർത്താവ്‌ ഒരു കോട​തി​യിൽ ഹർജി നൽകി. 2000-ത്തിൽ ജില്ലാ​ക്കോ​ടതി ഹാൻസൺ സഹോ​ദ​രിക്ക്‌ അനുകൂ​ല​മാ​യി വിധി​ച്ചെ​ങ്കി​ലും അമാൻഡ​യു​ടെ പിതാവ്‌ ഹൈ​ക്കോ​ട​തി​യിൽ അപ്പീൽ നൽകി. ജില്ലാ​ക്കോ​ട​തി​യു​ടെ വിധി റദ്ദാക്കിയ ഹൈ​ക്കോ​ടതി, കുട്ടി​യു​ടെ സംരക്ഷ​ണാ​വ​കാ​ശം അദ്ദേഹ​ത്തി​നു നൽകി. മാതാ​പി​താ​ക്ക​ളു​ടെ മതവി​ശ്വാ​സങ്ങൾ വ്യത്യസ്‌ത​മാ​യ​തു​കൊണ്ട്‌ ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള അവരുടെ കാഴ്‌ച​പ്പാ​ടു​കൾ തമ്മിൽ പൊരു​ത്ത​മി​ല്ലെ​ന്നും അതു​കൊ​ണ്ടു​തന്നെ ഈയൊ​രു പ്രശ്‌നം കൈകാ​ര്യം ചെയ്യാൻ ഏറ്റവും പറ്റിയ സ്ഥാനത്താ​യി​രി​ക്കു​ന്നതു കുട്ടി​യു​ടെ പിതാ​വാ​ണെ​ന്നും ആയിരു​ന്നു കോട​തി​യു​ടെ നിരീ​ക്ഷണം. അങ്ങനെ ഹാൻസൺ സഹോ​ദ​രി​ക്കു കുട്ടിയെ പിതാ​വി​നു വിട്ടു​കൊ​ടു​ക്കേ​ണ്ടി​വന്നു. എന്തു​കൊണ്ട്‌? താൻ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യ​തി​ന്റെ പേരിൽ!

30 വളരെ പ്രയാസം നിറഞ്ഞ ആ സാഹച​ര്യ​ത്തിൽ, ചില​പ്പോ​ഴൊ​ക്കെ മനസ്സിലെ വേദന നിമിത്തം സഹോ​ദ​രിക്ക്‌ എന്തിനു​വേണ്ടി പ്രാർഥി​ക്ക​ണ​മെ​ന്നു​പോ​ലും അറിയാ​തി​രുന്ന സമയങ്ങ​ളു​ണ്ടാ​യി​രു​ന്നു. എന്നാൽ സഹോ​ദരി അതെക്കു​റിച്ച്‌ പറഞ്ഞത്‌ ഇതാണ്‌: “റോമർ എട്ടാം അധ്യാ​യ​ത്തി​ലെ 26-ഉം 27-ഉം വാക്യങ്ങൾ വലി​യൊ​രു ആശ്വാ​സ​മാ​യി​രു​ന്നു. ഞാൻ മനസ്സിൽ ഉദ്ദേശി​ച്ചത്‌ എന്താ​ണെന്ന്‌ യഹോ​വയ്‌ക്കു മനസ്സി​ലാ​യ​താ​യി എപ്പോ​ഴും എനിക്ക്‌ അനുഭ​വ​പ്പെ​ട്ടി​രു​ന്നു. ദൈവം എന്റെ മേൽ കണ്ണുനട്ട്‌ എപ്പോ​ഴും എന്നോ​ടൊ​പ്പം നിന്നു.”സങ്കീർത്തനം 32:8; യശയ്യ 41:10 വായി​ക്കുക.

31 തുടർന്ന്‌ ഹാൻസൺ സഹോ​ദരി ഡെന്മാർക്കി​ലെ സുപ്രീം​കോ​ട​തി​യിൽ അപ്പീൽ നൽകി. വിധി​പ്രസ്‌താ​വ​ന​യിൽ കോടതി ഇങ്ങനെ പറഞ്ഞു: “കുട്ടിക്ക്‌ ഏറ്റവും നല്ലത്‌ എന്തായി​രി​ക്കു​മെന്നു നല്ലവണ്ണം തൂക്കി​നോ​ക്കി​യി​ട്ടു മാത്രമേ സംരക്ഷ​ണാ​വ​കാ​ശം ആർക്കു നൽകണ​മെന്നു തീരു​മാ​നി​ക്കാ​നാ​കൂ.” കുട്ടി​യു​ടെ സംരക്ഷ​ണാ​വ​കാ​ശം മാതാ​പി​താ​ക്ക​ളിൽ ആർക്കു നൽകണ​മെന്നു തീരു​മാ​നി​ക്കു​ന്നത്‌ അവർ ഓരോ​രു​ത്ത​രും പ്രശ്‌ന​ങ്ങളെ എങ്ങനെ കൈകാ​ര്യം ചെയ്യുന്നു എന്നതിന്റെ അടിസ്ഥാ​ന​ത്തി​ലാ​യി​രി​ക്കണം എന്നായി​രു​ന്നു കോട​തി​യു​ടെ നിലപാട്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ “ഉപദേ​ശ​ങ്ങ​ളോ നിലപാ​ടു​ക​ളോ” അതിന്‌ ഒരു അടിസ്ഥാ​ന​മാ​യി കാണേ​ണ്ട​തി​ല്ലെ​ന്നും കോടതി പ്രസ്‌താ​വി​ച്ചു. ഒടുവിൽ സഹോ​ദ​രി​ക്കു വലിയ ആശ്വാസം പകർന്നു​കൊണ്ട്‌ കോട​തി​യു​ടെ വിധി വന്നു. കുട്ടി​യു​ടെ രക്ഷാകർത്താ​വാ​യി​രി​ക്കാ​നുള്ള ഹാൻസൺ സഹോ​ദ​രി​യു​ടെ യോഗ്യത ശരിവെച്ച കോടതി, അമാൻഡ​യു​ടെ സംരക്ഷ​ണാ​വ​കാ​ശം അമ്മയ്‌ക്കു നൽകാൻ ഉത്തരവി​ട്ടു.

32. പക്ഷപാ​ത​ത്തിന്‌ ഇരയാ​കു​ന്ന​തിൽനിന്ന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളായ മാതാ​പി​താ​ക്കളെ യൂറോ​പ്യൻ മനുഷ്യാ​വ​കാശ കോടതി സംരക്ഷി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

32 വിവിധ യൂറോ​പ്യൻ രാജ്യങ്ങൾ. കുട്ടി​ക​ളു​ടെ സംരക്ഷ​ണാ​വ​കാ​ശ​ത്തെ​ച്ചൊ​ല്ലി ചില രാജ്യ​ങ്ങ​ളിൽ നടന്ന നിയമ​പോ​രാ​ട്ടങ്ങൾ അന്നാട്ടി​ലെ പരമോ​ന്നത നീതി​പീ​ഠ​വും കടന്നു​പോയ സാഹച​ര്യ​ങ്ങ​ളു​ണ്ടാ​യി​ട്ടുണ്ട്‌. യൂറോ​പ്യൻ മനുഷ്യാ​വ​കാശ കോട​തി​യി​ലും ഇത്തരം കേസുകൾ ചെന്നി​ട്ടുണ്ട്‌. യഹോ​വ​യു​ടെ സാക്ഷി​യായ ഒരു മാതാ​വോ പിതാ​വോ ഉൾപ്പെട്ട അത്തരം രണ്ടു കേസു​ക​ളിൽ, അവരുടെ രാജ്യത്തെ കീഴ്‌ക്കോ​ട​തി​ക​ളും സുപ്രീം​കോ​ട​തി​ക​ളും മതത്തിന്റെ അടിസ്ഥാ​ന​ത്തിൽ അവരോ​ടു തരംതി​രിവ്‌ കാണി​ച്ച​താ​യി യൂറോ​പ്യൻ മനുഷ്യാ​വ​കാശ കോടതി കണ്ടെത്തി. അത്തരം നടപടി​കളെ പക്ഷപാ​ത​പ​ര​മെന്നു വിളിച്ച കോടതി അഭി​പ്രാ​യ​പ്പെ​ട്ടത്‌, “മതവി​ശ്വാ​സ​ത്തി​ന്റെ പേരിൽ മാത്രം ഒരു തരംതി​രിവ്‌ കാണി​ക്കു​ന്നതു ശരിയല്ല” എന്നായി​രു​ന്നു. യൂറോ​പ്യൻ മനുഷ്യാ​വ​കാശ കോട​തി​യിൽനിന്ന്‌ അത്തരത്തിൽ അനുകൂ​ല​മാ​യൊ​രു വിധി കിട്ടി​യത്‌ യഹോ​വ​യു​ടെ സാക്ഷി​യായ ഒരു അമ്മയ്‌ക്കു വലിയ ആശ്വാ​സ​മാ​യി. അവർ പറഞ്ഞു: “എന്റെ കുട്ടി​കൾക്കു ദോഷം വരുത്താ​നാണ്‌ എന്റെ ശ്രമമെന്ന ആരോ​പണം എന്നെ വല്ലാതെ വേദനി​പ്പി​ച്ചു. പക്ഷേ അവർക്ക്‌ ഏറ്റവും നല്ലതെന്ന്‌ എനിക്കു ബോധ്യ​മു​ള്ളതു മാത്രമേ ഞാൻ അവർക്കു കൊടു​ക്കാൻ ശ്രമി​ച്ചി​ട്ടു​ള്ളൂ. അതു​കൊ​ണ്ടാണ്‌ അവരെ ക്രിസ്‌തീ​യ​വി​ശ്വാ​സ​ങ്ങ​ള​നു​സ​രിച്ച്‌ വളർത്താൻ ഞാൻ ശ്രമി​ച്ചത്‌.”

33. സാക്ഷി​യായ ഒരു മാതാ​വോ പിതാ​വോ ഫിലി​പ്പി​യർ 4:5-ലെ ബൈബിൾത​ത്ത്വം ബാധക​മാ​ക്കി​യേ​ക്കാ​വു​ന്നത്‌ എങ്ങനെ?

33 എന്നാൽ മക്കളുടെ ഹൃദയ​ങ്ങ​ളിൽ ബൈബി​ളി​ലെ മൂല്യങ്ങൾ ഉൾനടാ​നുള്ള അവകാ​ശ​ത്തി​നാ​യി നിയമ​പോ​രാ​ട്ടം നടത്തേ​ണ്ടി​വ​രുന്ന സാക്ഷി​യായ മാതാ​വോ പിതാ​വോ വിട്ടു​വീഴ്‌ചാ​മ​നോ​ഭാ​വം കാണി​ക്കാൻ മനസ്സു​ള്ള​വ​രാണ്‌. (ഫിലി​പ്പി​യർ 4:5 വായി​ക്കുക.) ദൈവ​ത്തി​ന്റെ വഴിയിൽ നടക്കാൻ മക്കൾക്കു പരിശീ​ലനം നൽകാ​നുള്ള തങ്ങളുടെ അവകാ​ശത്തെ വില​യേ​റി​യ​താ​യി കാണുന്ന അവർ മറ്റൊരു കാര്യ​വും അംഗീ​ക​രി​ക്കേ​ണ്ട​തുണ്ട്‌—മാതാ​പി​താ​ക്ക​ളിൽ തനിക്കു മാത്രമല്ല, സാക്ഷി​യ​ല്ലാത്ത മറ്റേ വ്യക്തി​ക്കും കുട്ടി​ക​ളു​ടെ കാര്യ​ത്തിൽ ഉത്തരവാ​ദി​ത്വ​മു​ണ്ടെന്ന കാര്യം. ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ആ വ്യക്തി​ക്കും ആ ഉത്തരവാ​ദി​ത്വം നിർവ​ഹി​ക്കാ​വു​ന്ന​താ​ണെന്ന്‌ അവർ അംഗീ​ക​രി​ക്കു​ന്നു. മക്കളെ പരിശീ​ലി​പ്പി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വ​ത്തെ സാക്ഷി​യായ മാതാ​വോ പിതാ​വോ എത്ര ഗൗരവ​ത്തോ​ടെ​യാ​ണു കാണു​ന്നത്‌?

34. നെഹമ്യ​യു​ടെ കാലത്തെ ജൂതന്മാ​രു​ടെ മാതൃ​ക​യിൽനിന്ന്‌ ക്രിസ്‌തീ​യ​മാ​താ​പി​താ​ക്കൾക്ക്‌ ഇന്ന്‌ എന്തു പഠിക്കാ​നുണ്ട്‌?

34 നെഹമ്യ​യു​ടെ കാലത്ത്‌ നടന്ന ഒരു സംഭവം നമുക്ക്‌ ഒരു മാതൃ​ക​യാണ്‌. യരുശ​ലേ​മി​ന്റെ മതിലു​ക​ളു​ടെ അറ്റകു​റ്റ​പ്പ​ണി​കൾ തീർക്കാ​നും അവ പുതു​ക്കി​പ്പ​ണി​യാ​നും ജൂതന്മാർ നല്ലവണ്ണം അധ്വാ​നി​ച്ചു. ചുറ്റു​മുള്ള ശത്രു​ജ​ന​ത​ക​ളിൽനിന്ന്‌ അത്‌ അവരെ​യും അവരുടെ കുടും​ബ​ങ്ങ​ളെ​യും സംരക്ഷി​ക്കു​മെന്ന്‌ അവർക്ക്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊ​ണ്ടാണ്‌, “നിങ്ങളു​ടെ സഹോ​ദ​ര​ങ്ങൾക്കും നിങ്ങളു​ടെ ഭാര്യ​മാർക്കും മക്കൾക്കും വീടു​കൾക്കും വേണ്ടി പോരാ​ടു​വിൻ” എന്നു നെഹമ്യ അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌. (നെഹ. 4:14) അതിനു​വേണ്ടി എന്തു ത്യാഗം ചെയ്യേ​ണ്ടി​വ​ന്നാ​ലും അത്‌ അധിക​മാ​കി​ല്ലാ​യി​രു​ന്നു. അതു​പോ​ലെ​തന്നെ ഇന്നും യഹോ​വ​യു​ടെ സാക്ഷി​ക​ളായ മാതാ​പി​താ​ക്കൾ മക്കളെ സത്യത്തി​ന്റെ വഴിയിൽ വളർത്തി​ക്കൊ​ണ്ടു​വ​രാൻ കഠിനാ​ധ്വാ​നം ചെയ്യുന്നു. വീടിനു ചുറ്റു​വ​ട്ട​ത്തു​നി​ന്നും സ്‌കൂ​ളിൽനി​ന്നും കുട്ടി​കൾക്കു നേരെ മോശ​മായ സ്വാധീ​ന​ങ്ങ​ളു​ടെ ഒരു കുത്തൊ​ഴു​ക്കു​ത​ന്നെ​യു​ണ്ടെന്ന്‌ അവർക്ക്‌ അറിയാം. അത്തരം സ്വാധീ​നങ്ങൾ മാധ്യ​മ​ങ്ങ​ളി​ലൂ​ടെ വീട്ടി​നു​ള്ളി​ലേ​ക്കു​പോ​ലും നുഴഞ്ഞു​ക​യ​റി​യേ​ക്കാം. മാതാ​പി​താ​ക്കളേ, കുട്ടി​കൾക്ക്‌ ആത്മീയ​മാ​യി തഴച്ചു​വ​ള​രാൻ പറ്റിയ സുരക്ഷി​ത​മായ ഒരു അന്തരീക്ഷം ഒരുക്കാൻ നിങ്ങൾ നടത്തുന്ന ഏതൊരു പോരാ​ട്ട​വും തക്ക മൂല്യ​മു​ള്ള​താ​ണെന്നു മറക്കരുത്‌.

സത്യാ​രാ​ധ​നയ്‌ക്കു പിന്തു​ണ​യേ​കാൻ യഹോ​വ​യു​ണ്ടെന്ന്‌ ഓർക്കുക

35, 36. നിയമ​പ​ര​മായ അവകാ​ശ​ങ്ങൾക്കാ​യി നമ്മൾ നടത്തിയ പോരാ​ട്ടങ്ങൾ യഹോ​വ​യു​ടെ ജനത്തിന്‌ എങ്ങനെ​യെ​ല്ലാം പ്രയോ​ജ​ന​പ്പെ​ട്ടി​രി​ക്കു​ന്നു, എന്താണു നിങ്ങളു​ടെ തീരു​മാ​നം?

35 സ്വത​ന്ത്ര​മാ​യി ആരാധന നടത്താ​നുള്ള അവകാ​ശ​ത്തി​നാ​യി പോരാ​ടിയ തന്റെ ആധുനി​ക​കാല സംഘട​ന​യു​ടെ ശ്രമങ്ങളെ യഹോവ അനു​ഗ്ര​ഹി​ച്ചി​ട്ടു​ണ്ടെന്നു വ്യക്തമാണ്‌. നിയമാ​വ​കാ​ശ​ങ്ങൾക്കു​വേണ്ടി അത്തരം പോരാ​ട്ടങ്ങൾ നടത്തി​യ​തു​കൊണ്ട്‌, കോട​തി​യു​ടെ​യും പൊതു​ജ​ന​ങ്ങ​ളു​ടെ​യും മുമ്പാകെ ശക്തമാ​യൊ​രു സാക്ഷ്യം നൽകാൻ പലപ്പോ​ഴും ദൈവ​ജ​ന​ത്തി​നു കഴിഞ്ഞി​രി​ക്കു​ന്നു. (റോമ. 1:8) അത്തരം നിയമ​വി​ജ​യ​ങ്ങൾകൊണ്ട്‌ മറ്റൊരു പ്രയോ​ജ​ന​വും ലഭിച്ചി​ട്ടുണ്ട്‌: സാക്ഷി​ക​ള​ല്ലാ​ത്ത​വർക്കു​പോ​ലും അവരുടെ പൗരാ​വ​കാ​ശങ്ങൾ സ്ഥാപി​ച്ചു​കി​ട്ടി​യി​രി​ക്കു​ന്നു. എന്നാൽ ദൈവ​ജ​ന​മായ നമ്മൾ സാമൂ​ഹി​ക​പ​രിഷ്‌കർത്താ​ക്കളല്ല. പേരും പ്രശസ്‌തി​യും നേടാ​നുള്ള ആഗ്രഹ​വും നമുക്കില്ല. യഹോ​വ​യു​ടെ സാക്ഷി​ക​ളായ നമ്മൾ കോട​തി​ക​ളിൽ നിയമാ​വ​കാ​ശങ്ങൾ നേടി​യെ​ടു​ക്കാൻ പോരാ​ടി​യ​തി​നു പിന്നി​ലുള്ള പ്രധാ​ന​കാ​രണം ഇതാണ്‌: ദൈവത്തെ ആരാധി​ക്കാ​നുള്ള അവകാശം സ്ഥാപി​ച്ചെ​ടു​ക്കു​ക​യും ശുദ്ധാ​രാ​ധന ഉന്നമി​പ്പി​ക്കു​ക​യും ചെയ്യുക!ഫിലി​പ്പി​യർ 1:7 വായി​ക്കുക.

36 യഹോ​വയെ ആരാധി​ക്കാ​നുള്ള സ്വാത​ന്ത്ര്യ​ത്തി​നാ​യി പോരാ​ടി​യ​വ​രു​ടെ വിശ്വാ​സ​ത്തി​ന്റെ മാതൃക നമ്മൾ ഒരിക്ക​ലും വില കുറച്ച്‌ കാണരുത്‌. നമുക്കും വിശ്വസ്‌ത​രാ​യി നിൽക്കാം. യഹോവ നമ്മുടെ പ്രവർത്ത​ന​ങ്ങളെ പിന്തു​ണയ്‌ക്കു​ന്നു​ണ്ടെ​ന്നും തിരു​ഹി​തം ചെയ്യാ​നുള്ള ശക്തി തുടർന്നും തന്നു​കൊ​ണ്ടി​രി​ക്കു​മെ​ന്നും നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം.—യശ. 54:17.