വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 16

ആരാധ​നയ്‌ക്കാ​യി കൂടി​വ​രു​ന്നു

ആരാധ​നയ്‌ക്കാ​യി കൂടി​വ​രു​ന്നു

മുഖ്യവിഷയം

യോഗങ്ങൾക്കു വന്ന മാറ്റങ്ങ​ളും യോഗ​ങ്ങ​ളു​ടെ പ്രാധാ​ന്യ​വും—ഒരു അവലോ​ക​നം

1. ശിഷ്യ​ന്മാർ ഒരുമി​ച്ചു​കൂ​ടി​യി​രു​ന്ന​പ്പോൾ അവർക്ക്‌ എന്തു സഹായം കിട്ടി, അത്‌ അവർക്ക്‌ ആവശ്യ​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

 യേശു പുനരു​ത്ഥാ​ന​പ്പെട്ട്‌ അധികം വൈകാ​തെ ശിഷ്യ​ന്മാർ അന്യോ​ന്യം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി ഒരുമി​ച്ചു​കൂ​ടി. പക്ഷേ ശത്രു​ക്കളെ പേടിച്ച്‌ വാതി​ലു​കൾ അടച്ചു​പൂ​ട്ടി​യാ​യി​രു​ന്നു അവരുടെ ഇരിപ്പ്‌. പെട്ടെന്ന്‌ യേശു അവരുടെ നടുവിൽ പ്രത്യ​ക്ഷ​പ്പെട്ട്‌ “പരിശു​ദ്ധാ​ത്മാ​വി​നെ സ്വീക​രി​ക്കൂ” എന്നു പറഞ്ഞ​പ്പോൾ അവരുടെ പേടി​യെ​ല്ലാം എങ്ങോ പോയ്‌മ​റ​ഞ്ഞു​കാ​ണും. (യോഹ​ന്നാൻ 20:19-22 വായി​ക്കുക.) പിന്നീട്‌, ശിഷ്യ​ന്മാർ വീണ്ടും ഒരുമി​ച്ചു​കൂ​ടി​യി​രുന്ന ഒരു അവസരം. അപ്പോൾ യഹോവ അവരുടെ മേൽ പരിശു​ദ്ധാ​ത്മാ​വി​നെ പകർന്നു. അവർക്കു ചെയ്യാ​നു​ണ്ടാ​യി​രുന്ന പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ അത്‌ അവരെ എത്രമാ​ത്രം ശക്തരാ​ക്കി​ക്കാ​ണും!—പ്രവൃ. 2:1-7.

2. (എ) യഹോവ നമുക്കു ബലം തരുന്ന ഒരു വിധം ഏതാണ്‌, നമുക്ക്‌ അത്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? (ബി) കുടും​ബാ​രാ​ധ​നാ​ക്ര​മീ​ക​രണം വളരെ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (അടിക്കു​റി​പ്പും “ കുടും​ബാ​രാ​ധന” എന്ന ചതുര​വും കാണുക.)

2 ഒന്നാം നൂറ്റാ​ണ്ടി​ലെ നമ്മുടെ സഹോ​ദ​രങ്ങൾ നേരി​ട്ട​തു​പോ​ലുള്ള ചില വെല്ലു​വി​ളി​കൾ ഇന്നു നമുക്കു​മുണ്ട്‌. (1 പത്രോ. 5:9) മനുഷ്യ​രോ​ടുള്ള ഭയം ചില​പ്പോ​ഴൊ​ക്കെ നമ്മളെ​യും പിടി​കൂ​ടാ​റുണ്ട്‌. അതു​കൊ​ണ്ടു​തന്നെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ തളർന്നു​പോ​കാ​തി​രി​ക്ക​ണ​മെ​ങ്കിൽ നമുക്ക്‌ യഹോവ തരുന്ന ബലം കൂടിയേ തീരൂ. (എഫെ. 6:10) യോഗ​ങ്ങ​ളി​ലൂ​ടെ​യാണ്‌ യഹോവ പ്രധാ​ന​മാ​യും നമ്മളെ ബലപ്പെ​ടു​ത്തു​ന്നത്‌. ആഴ്‌ച​തോ​റും വിജ്ഞാ​ന​പ്ര​ദ​മായ രണ്ടു യോഗ​ങ്ങ​ളിൽ പങ്കെടു​ക്കാ​നുള്ള അവസരം ഇന്നു നമുക്കുണ്ട്‌. പൊതു​പ്ര​സം​ഗ​വും വീക്ഷാ​ഗോ​പു​ര​പ​ഠ​ന​വും അടങ്ങി​യ​താണ്‌ ഒരു യോഗം. നമ്മുടെ ക്രിസ്‌തീയ ജീവി​ത​വും സേവന​വും എന്ന പേരി​ലുള്ള ഒരു മധ്യവാ​ര​യോ​ഗ​വും നമുക്കുണ്ട്‌. a ഇതു കൂടാതെ വർഷത്തിൽ നമുക്കു നാലു പ്രധാ​ന​കൂ​ടി​വ​ര​വു​ക​ളുണ്ട്‌—ഒരു മേഖലാ കൺ​വെൻ​ഷൻ, രണ്ടു സർക്കിട്ട്‌ സമ്മേള​നങ്ങൾ, ക്രിസ്‌തു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​ര​കാ​ച​രണം. അതി​പ്ര​ധാ​ന​മായ ഈ യോഗ​ങ്ങ​ളിൽ ഒന്നു​പോ​ലും മുടക്ക​രു​താ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌? നമ്മുടെ യോഗ​ങ്ങൾക്ക്‌ ഇന്നു കാണുന്ന രൂപം കൈവ​ന്നത്‌ എങ്ങനെ? യോഗ​ങ്ങ​ളോ​ടുള്ള നമ്മുടെ മനോ​ഭാ​വം നമ്മളെ​ക്കു​റിച്ച്‌ എന്താണു വെളി​പ്പെ​ടു​ത്തു​ന്നത്‌?

ഒരുമി​ച്ചു​കൂ​ടേ​ണ്ടത്‌ എന്തു​കൊണ്ട്‌?

3, 4. തന്റെ ജനം എന്തു ചെയ്യാ​നാണ്‌ യഹോവ ആവശ്യ​പ്പെ​ടു​ന്നത്‌? ഉദാഹ​ര​ണങ്ങൾ നൽകുക.

3 തന്നെ ആരാധി​ക്കാൻ തന്റെ ജനം ഒരുമി​ച്ചു​കൂ​ട​ണ​മെന്ന കാര്യം യഹോവ പണ്ടേ ആവശ്യ​പ്പെ​ട്ടി​രു​ന്ന​താണ്‌. അതിന്‌ ഒരു ഉദാഹ​ര​ണ​മാണ്‌ ബി.സി. 1513-ൽ യഹോവ ഇസ്രാ​യേൽ ജനതയ്‌ക്കു കൊടുത്ത നിയമം. ആ നിയമ​ത്തിൽ ആഴ്‌ച​തോ​റു​മുള്ള ഒരു ശബത്ത്‌ വ്യവസ്ഥ ചെയ്‌തി​രു​ന്നു. ഓരോ കുടും​ബ​ത്തി​നും തന്നെ ആരാധി​ക്കാ​നും താൻ കൊടുത്ത നിയമ​ത്തിൽനിന്ന്‌ പഠിക്കാ​നും കഴി​യേ​ണ്ട​തി​നാണ്‌ യഹോവ ഇങ്ങനെ​യൊ​രു ക്രമീ​ക​രണം ഏർപ്പെ​ടു​ത്തി​യത്‌. (ആവ. 5:12; 6:4-9) ഇസ്രാ​യേ​ല്യർ ആ കല്‌പന അനുസ​രി​ച്ച​പ്പോൾ അവരുടെ കുടും​ബ​ബ​ന്ധങ്ങൾ ശക്തി​പ്പെട്ടു. അത്‌ ആ ജനതയെ ആത്മീയ​മാ​യി ശുദ്ധി​യു​ള്ള​വ​രും കരുത്ത​രും ആയി നിറു​ത്തു​ക​യും ചെയ്‌തു. എന്നാൽ, യഹോ​വയെ ആരാധി​ക്കാൻ പതിവാ​യി ഒരുമി​ച്ചു​കൂ​ടുക എന്നതു​പോ​ലെ, നിയമ​ത്തിൽ വ്യവസ്ഥ ചെയ്‌തി​രുന്ന കാര്യങ്ങൾ അനുസ​രി​ക്കാൻ പരാജ​യ​പ്പെ​ട്ട​പ്പോൾ ആ ജനതയ്‌ക്കു ദൈവ​ത്തി​ന്റെ പ്രീതി നഷ്ടമായി.—ലേവ്യ 10:11; 26:31-35; 2 ദിന. 36:20, 21.

4 യേശു വെച്ച മാതൃ​ക​യും നോക്കുക. എല്ലാ ആഴ്‌ച​യും ശബത്തു​ദി​വസം സിന​ഗോ​ഗിൽ പോകുന്ന പതിവ്‌ യേശു​വി​നു​ണ്ടാ​യി​രു​ന്നു. (ലൂക്കോ. 4:16) യേശു​വി​ന്റെ മരണത്തി​നും പുനരു​ത്ഥാ​ന​ത്തി​നും ശേഷം, മേലാൽ ശബത്തു​നി​യ​മ​ത്തി​ന്റെ കീഴി​ല​ല്ലാ​ഞ്ഞി​ട്ടും ശിഷ്യ​ന്മാർ പതിവാ​യി ഒരുമി​ച്ചു​കൂ​ടുന്ന പതിവ്‌ തുടർന്നു​പോ​ന്നു. (പ്രവൃ. 1:6, 12-14; 2:1-4; റോമ. 14:5; കൊലോ. 2:13, 14) ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾക്ക്‌ ആ യോഗ​ങ്ങ​ളിൽനിന്ന്‌ ഉപദേ​ശ​വും പ്രോ​ത്സാ​ഹ​ന​വും കിട്ടി. അവരാ​കട്ടെ അത്തരം അവസര​ങ്ങ​ളിൽ പ്രാർഥ​ന​യി​ലൂ​ടെ​യും അഭി​പ്രാ​യ​ങ്ങ​ളി​ലൂ​ടെ​യും ഗീതങ്ങ​ളി​ലൂ​ടെ​യും ദൈവ​ത്തി​നു സ്‌തു​തി​ക​ളാ​കുന്ന ബലികൾ അർപ്പി​ക്കു​ക​യും ചെയ്‌തു.—കൊലോ. 3:16; എബ്രാ. 13:15.

യേശുവിന്റെ ശിഷ്യ​ന്മാർ പരസ്‌പരം ബലപ്പെ​ടു​ത്താ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും വേണ്ടി ഒരുമി​ച്ചു​കൂ​ടി

5. നമ്മൾ ആഴ്‌ച​തോ​റു​മുള്ള യോഗ​ങ്ങ​ളി​ലും വാർഷിക സമ്മേള​ന​ങ്ങ​ളി​ലും കൺ​വെൻ​ഷ​നു​ക​ളി​ലും പങ്കെടു​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (“ ദൈവ​ജ​നത്തെ ഒരുമ​യോ​ടെ നിറു​ത്തുന്ന വാർഷി​ക​കൂ​ടി​വ​ര​വു​കൾ” എന്ന ചതുര​വും കാണുക.)

5 അതു​പോ​ലെ, ആഴ്‌ച​തോ​റു​മുള്ള യോഗ​ങ്ങ​ളി​ലും വാർഷിക സമ്മേള​ന​ങ്ങ​ളി​ലും കൺ​വെൻ​ഷ​നു​ക​ളി​ലും പങ്കെടു​ക്കു​മ്പോൾ നമ്മൾ ദൈവ​രാ​ജ്യ​ത്തെ പിന്തു​ണയ്‌ക്കു​ന്നെന്നു തെളി​യി​ക്കു​ക​യും പരിശു​ദ്ധാ​ത്മാ​വിൽനിന്ന്‌ ശക്തി സ്വീക​രി​ക്കു​ക​യും ചെയ്യുന്നു. കൂടാതെ, നമ്മുടെ വിശ്വാ​സ​ത്തി​നു തെളി​വേ​കുന്ന അഭി​പ്രാ​യങ്ങൾ പറഞ്ഞു​കൊ​ണ്ടും ആത്മീയ​കാ​ര്യ​ങ്ങൾ ചർച്ച ചെയ്‌തു​കൊ​ണ്ടും നമ്മൾ മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യുന്നു. അതിലും പ്രധാ​ന​മാ​യി, നമ്മുടെ പ്രാർഥ​ന​ക​ളി​ലൂ​ടെ​യും അഭി​പ്രാ​യ​ങ്ങ​ളി​ലൂ​ടെ​യും ഗീതങ്ങ​ളി​ലൂ​ടെ​യും യഹോ​വയെ ആരാധി​ക്കാ​നും നമുക്ക്‌ അപ്പോൾ അവസരം ലഭിക്കു​ന്നു. ഇസ്രാ​യേ​ല്യ​രും ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളും നടത്തി​യി​രുന്ന യോഗ​ങ്ങൾക്കും നമ്മുടെ യോഗ​ങ്ങൾക്കും തമ്മിൽ ഘടനയിൽ വ്യത്യാ​സ​ങ്ങ​ളു​ണ്ടാ​യി​രി​ക്കാ​മെ​ങ്കി​ലും നമ്മുടെ കൂടി​വ​ര​വു​കൾക്കും അതേ പ്രാധാ​ന്യം​ത​ന്നെ​യുണ്ട്‌. അതിരി​ക്കട്ടെ, നമ്മുടെ യോഗ​ങ്ങൾക്ക്‌ ഇന്നു കാണുന്ന രൂപം കൈവ​ന്നത്‌ എങ്ങനെ​യാണ്‌?

“സ്‌നേ​ഹി​ക്കാ​നും നല്ല കാര്യങ്ങൾ ചെയ്യാ​നും” പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന യോഗങ്ങൾ

6, 7. (എ) നമ്മുടെ യോഗ​ങ്ങ​ളു​ടെ ഉദ്ദേശ്യം എന്താണ്‌? (ബി) ബൈബിൾവി​ദ്യാർഥി​ക​ളു​ടെ പല കൂട്ടങ്ങൾ നടത്തി​യി​രുന്ന യോഗങ്ങൾ തമ്മിൽ എന്തെല്ലാം വ്യത്യാ​സ​ങ്ങ​ളാ​ണു​ണ്ടാ​യി​രു​ന്നത്‌?

6 തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ സത്യം കണ്ടെത്താ​നുള്ള പരി​ശ്രമം തുടങ്ങിയ ചാൾസ്‌ റ്റെയ്‌സ്‌ റസ്സൽ സഹോ​ദ​രന്‌, തന്റെ അതേ ലക്ഷ്യമുള്ള മറ്റ്‌ ആളുക​ളു​ടെ​കൂ​ടെ കൂടി​വ​രേ​ണ്ട​തി​ന്റെ ആവശ്യം ബോധ്യ​മാ​യി. 1879-ൽ റസ്സൽ സഹോ​ദരൻ ഇങ്ങനെ എഴുതി: “തിരു​വെ​ഴു​ത്തു​കൾ പരി​ശോ​ധി​ക്കുക എന്ന ലക്ഷ്യത്തിൽ ഞാനും ഏതാനും ആളുക​ളും ചേർന്ന്‌ പിറ്റ്‌സ്‌ബർഗിൽ ഒരു ബൈബിൾ ക്ലാസ്‌ സംഘടി​പ്പിച്ച്‌ അതു മുടങ്ങാ​തെ നടത്തി​പ്പോ​ന്നു. എല്ലാ ഞായറാഴ്‌ച​യും ഞങ്ങൾ ഒരുമി​ച്ചു​കൂ​ടു​മാ​യി​രു​ന്നു.” സീയോ​ന്റെ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ വായന​ക്കാ​രോ​ടും ഒരുമി​ച്ചു​കൂ​ടാൻ ആവശ്യ​പ്പെട്ടു. 1881 ആയപ്പോ​ഴേ​ക്കും പെൻസിൽവേ​നി​യ​യി​ലെ പിറ്റ്‌സ്‌ബർഗിൽ എല്ലാ ഞായറാഴ്‌ച​യും ബുധനാഴ്‌ച​യും യോഗങ്ങൾ നടക്കു​ന്നു​ണ്ടാ​യി​രു​ന്നു. “ക്രിസ്‌തീ​യ​കൂ​ട്ടായ്‌മ​യും സ്‌നേ​ഹ​വും ഹൃദ​യൈ​ക്യ​വും” വളർത്തുക, കൂടി​വ​രു​ന്ന​വർക്കു പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നുള്ള അവസരം നൽകുക എന്നിവ​യൊ​ക്കെ​യാണ്‌ ആ യോഗ​ങ്ങ​ളു​ടെ ലക്ഷ്യ​മെന്ന്‌ 1895 നവംബർ ലക്കം വീക്ഷാ​ഗോ​പു​രം പറഞ്ഞു.എബ്രായർ 10:24, 25 വായി​ക്കുക.

7 വർഷങ്ങ​ളോ​ളം, ബൈബിൾവി​ദ്യാർഥി​ക​ളു​ടെ ഓരോ കൂട്ടവും നടത്തി​യി​രുന്ന യോഗങ്ങൾ അവയുടെ ഘടനയി​ലും എണ്ണത്തി​ലും വ്യത്യാ​സ​പ്പെ​ട്ടി​രു​ന്നു. ഒരു ഉദാഹ​രണം നോക്കാം. 1911-ൽ പ്രസി​ദ്ധീ​ക​രിച്ച, ഐക്യ​നാ​ടു​ക​ളി​ലെ ബൈബിൾവി​ദ്യാർഥി​ക​ളു​ടെ ഒരു കൂട്ടം അയച്ച കത്തിൽ പറഞ്ഞി​രു​ന്നത്‌, “ഞങ്ങൾ ഓരോ ആഴ്‌ച​യും കുറഞ്ഞത്‌ അഞ്ചു യോഗങ്ങൾ നടത്താ​റുണ്ട്‌” എന്നായി​രു​ന്നു. തിങ്കൾ, ബുധൻ, വെള്ളി ദിവസ​ങ്ങ​ളിൽ ഓരോ​ന്നു വീതവും ഞായറാഴ്‌ച​ക​ളിൽ രണ്ടു വീതവും ആയിരു​ന്നു അവരുടെ യോഗങ്ങൾ. എന്നാൽ 1914-ൽ പ്രസി​ദ്ധീ​ക​രിച്ച, ആഫ്രി​ക്ക​യിൽനി​ന്നുള്ള ഒരു കൂട്ടത്തി​ന്റെ കത്ത്‌ ഇങ്ങനെ​യാ​യി​രു​ന്നു: “വെള്ളി​യാഴ്‌ച തുടങ്ങി ഞായറാഴ്‌ച അവസാ​നി​ക്കുന്ന രണ്ടു യോഗ​ങ്ങ​ളാണ്‌ എല്ലാ മാസവും ഞങ്ങൾ നടത്തി​പ്പോ​രു​ന്നത്‌.” കാല​ക്ര​മേണ നമ്മുടെ യോഗങ്ങൾ ഇന്നു കാണുന്ന രൂപം കൈവ​രി​ച്ചു. നമ്മുടെ ഓരോ യോഗ​ത്തി​ന്റെ​യും ഒരു ലഘുച​രി​ത്രം നമുക്ക്‌ ഇപ്പോൾ പരി​ശോ​ധി​ക്കാം.

8. ആദ്യകാ​ലത്തെ പൊതു​പ്ര​സം​ഗ​ങ്ങ​ളു​ടെ ചില വിഷയങ്ങൾ ഏതൊ​ക്കെ​യാ​യി​രു​ന്നു?

8 പൊതു​പ്ര​സം​ഗം. 1880-ൽ, സീയോ​ന്റെ വീക്ഷാ​ഗോ​പു​രം പ്രസി​ദ്ധീ​ക​രി​ച്ചു​തു​ട​ങ്ങി​യ​തി​ന്റെ പിറ്റേ വർഷം റസ്സൽ സഹോ​ദരൻ യേശു​വി​ന്റെ മാതൃക അനുക​രിച്ച്‌ ഒരു പ്രസം​ഗ​പ​ര്യ​ട​ന​ത്തി​നാ​യി പുറ​പ്പെട്ടു. (ലൂക്കോ. 4:43) ഈ പ്രസം​ഗ​പ​ര്യ​ട​ന​ത്തി​നി​ടെ അദ്ദേഹം തുടക്ക​മിട്ട ഒരു കാര്യ​ത്തി​ന്റെ ചുവടു​പി​ടി​ച്ചാണ്‌ ഇന്നത്തെ പൊതു​പ്ര​സം​ഗ​പ​രി​പാ​ടി രൂപ​പ്പെ​ട്ടു​വ​ന്നത്‌. റസ്സൽ സഹോ​ദ​രന്റെ യാത്രാ​പ​രി​പാ​ടി പ്രഖ്യാ​പിച്ച വീക്ഷാ​ഗോ​പു​ര​ത്തിൽ, “പൊതു​ജ​ന​ങ്ങളെ അഭിസം​ബോ​ധന ചെയ്‌ത്‌, ‘ദൈവ​രാ​ജ്യം സംബന്ധിച്ച കാര്യങ്ങൾ’ എന്ന വിഷയ​ത്തിൽ പ്രഭാ​ഷണം നടത്താൻ (റസ്സൽ സഹോ​ദ​രനു) താത്‌പ​ര്യ​മുണ്ട്‌” എന്നൊരു പ്രസ്‌താ​വ​ന​യു​ണ്ടാ​യി​രു​ന്നു. 1911 ആയപ്പോ​ഴേ​ക്കും പല രാജ്യ​ങ്ങ​ളി​ലും ക്ലാസുകൾ അഥവാ സഭകൾ സ്ഥാപി​ക്ക​പ്പെ​ട്ടി​രു​ന്നു. ചുറ്റു​പാ​ടു​മുള്ള പ്രദേ​ശ​ങ്ങ​ളിൽ പ്രഭാ​ഷണം നടത്താ​നാ​യി, അനു​യോ​ജ്യ​രായ പ്രസം​ഗ​കരെ അയയ്‌ക്കാൻ ആ വർഷം ഓരോ സഭയ്‌ക്കും പ്രോ​ത്സാ​ഹനം നൽകി. ന്യായ​വി​ധി, മോച​ന​വില തുടങ്ങിയ വിഷയ​ങ്ങ​ളി​ലുള്ള ആറു പ്രഭാ​ഷ​ണങ്ങൾ അവർ നടത്തു​മാ​യി​രു​ന്നു. ഓരോ പ്രസം​ഗ​ത്തി​നും ശേഷം അടുത്ത ആഴ്‌ച​യി​ലെ പ്രസം​ഗ​ത്തി​ന്റെ വിഷയ​വും പ്രസം​ഗ​കന്റെ പേരും സദസ്സിനെ അറിയി​ക്കും.

9. വർഷങ്ങൾകൊണ്ട്‌ പൊതു​പ്ര​സം​ഗ​ത്തിന്‌ എന്തെല്ലാം മാറ്റങ്ങൾ വന്നു, ഈ യോഗത്തെ നിങ്ങൾക്ക്‌ എങ്ങനെ പിന്തു​ണയ്‌ക്കാം?

9 1945-ൽ, ഗോള​വ്യാ​പ​ക​മാ​യി നടത്താൻപോ​കുന്ന ഒരു പൊതു​പ്ര​സം​ഗ​പ​രി​പാ​ടി​യെക്കു​റിച്ച്‌ വീക്ഷാ​ഗോ​പു​രം പ്രഖ്യാ​പി​ച്ചു. “ഇക്കാലത്ത്‌ അടിയ​ന്തി​ര​പ്രാ​ധാ​ന്യം അർഹി​ക്കുന്ന ചില പ്രശ്‌ന​ങ്ങളെ”ക്കുറി​ച്ചുള്ള എട്ടു ബൈബിൾപ്ര​ഭാ​ഷ​ണങ്ങൾ അടങ്ങു​ന്ന​താ​യി​രു​ന്നു ആ പരിപാ​ടി. പ്രസം​ഗി​ക്കാൻ നിയമനം കിട്ടി​യവർ പതിറ്റാ​ണ്ടു​ക​ളോ​ളം, വിശ്വസ്‌ത​നായ അടിമ നൽകിയ വിവരങ്ങൾ മാത്രമല്ല അവർ സ്വന്തമാ​യി തയ്യാറാ​ക്കിയ വിവര​ങ്ങ​ളും പ്രഭാ​ഷ​ണ​ങ്ങ​ളാ​യി നടത്തി​പ്പോ​ന്നു. എന്നാൽ സഭകൾക്കു നൽകുന്ന ബാഹ്യ​രേ​ഖകൾ അടിസ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കണം പ്രഭാ​ഷ​ണങ്ങൾ നടത്തേ​ണ്ട​തെന്ന്‌ 1981-ൽ എല്ലാ പ്രസം​ഗ​കർക്കും നിർദേശം ലഭിച്ചു. b 1990 വരെ, പൊതു​പ്ര​സം​ഗ​ത്തി​നുള്ള ചില ബാഹ്യ​രേ​ഖ​ക​ളിൽ, പ്രസം​ഗ​ത്തി​നി​ടെ സദസ്സിന്റെ പങ്കുപ​റ്റ​ലും അവതര​ണ​ങ്ങ​ളും ഉൾപ്പെ​ടു​ത്താൻ ആവശ്യ​പ്പെ​ട്ടി​രു​ന്നു. എന്നാൽ ആ വർഷം, പൊതു​പ്ര​സം​ഗ​ത്തി​നുള്ള നിർദേ​ശ​ങ്ങൾക്കു ചില മാറ്റങ്ങൾ വരുത്തി. അന്നുമു​തൽ പൊതു​പ്ര​സം​ഗം പ്രഭാ​ഷ​ണങ്ങൾ മാത്ര​മാ​യി നടത്താൻ തുടങ്ങി. 2008 ജനുവ​രി​യിൽ വീണ്ടും ഒരു മാറ്റം വന്നു. പൊതു​പ്ര​സം​ഗ​ത്തി​ന്റെ ദൈർഘ്യം 45 മിനി​ട്ടിൽനിന്ന്‌ 30 മിനി​ട്ടാ​യി കുറച്ചു. രൂപഭാ​വ​ങ്ങ​ളിൽ മാറ്റങ്ങൾ വന്നെങ്കി​ലും നന്നായി തയ്യാറാ​യി നടത്തുന്ന പൊതു​പ്ര​സം​ഗങ്ങൾ ഇന്നും ദൈവ​വ​ച​ന​ത്തി​ലുള്ള വിശ്വാ​സം വളർത്താ​നും ദൈവ​രാ​ജ്യ​ത്തി​ന്റെ വിവി​ധ​വ​ശ​ങ്ങ​ളെ​ക്കു​റിച്ച്‌ നമ്മളെ പഠിപ്പി​ക്കാ​നും ഉപകരി​ക്കു​ന്നു. (1 തിമൊ. 4:13, 16) സുപ്ര​ധാ​ന​മായ ഈ ബൈബി​ള​ധിഷ്‌ഠിത പ്രസം​ഗങ്ങൾ കേൾക്കാൻ, സാക്ഷി​ക​ള​ല്ലാ​ത്ത​വ​രെ​യും മടങ്ങി​ച്ചെന്ന്‌ കാണുന്ന താത്‌പ​ര്യ​ക്കാ​രെ​യും നിങ്ങൾ ഉത്സാഹ​ത്തോ​ടെ ക്ഷണിക്കാ​റു​ണ്ടോ?

10-12. (എ) കാലങ്ങൾകൊണ്ട്‌ വീക്ഷാ​ഗോ​പു​ര​പ​ഠ​ന​ത്തിന്‌ എന്തെല്ലാം മാറ്റങ്ങൾ വന്നിരി​ക്കു​ന്നു? (ബി) നിങ്ങൾ ഏതൊക്കെ ചോദ്യ​ങ്ങൾ ചോദി​ക്കു​ന്നതു നല്ലതാണ്‌?

10 വീക്ഷാ​ഗോ​പു​ര​പ​ഠനം. സഭകളിൽ പ്രസം​ഗങ്ങൾ നടത്താ​നും പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു നേതൃ​ത്വ​മെ​ടു​ക്കാ​നും വാച്ച്‌ ടവർ സൊ​സൈറ്റി അയച്ച ശുശ്രൂ​ഷ​ക​രാ​യി​രു​ന്നു പിൽഗ്രി​മു​കൾ. 1922-ൽ അവർ ഒരു നിർദേശം മുന്നോ​ട്ടു​വെച്ചു. പതിവാ​യി ഒരു യോഗം വീക്ഷാ​ഗോ​പു​ര​പ​ഠ​ന​ത്തി​നു​വേണ്ടി മാത്രം നീക്കി​വെ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ നിർദേശം. അത്‌ അംഗീ​ക​രി​ക്ക​പ്പെട്ടു. ആദ്യ​മൊ​ക്കെ ആഴ്‌ച​യു​ടെ മധ്യത്തി​ലോ ഞായറാഴ്‌ച​ക​ളി​ലോ ആയിരു​ന്നു ഈ യോഗങ്ങൾ നടത്തി​യി​രു​ന്നത്‌.

വീക്ഷാഗോപുരപഠനം, ഘാന, 1931.

11 ഈ യോഗം നടത്തേ​ണ്ടത്‌ എങ്ങനെ​യാണ്‌ എന്നതി​നെ​ക്കു​റിച്ച്‌ 1932 ജൂൺ 15 ലക്കം വീക്ഷാ​ഗോ​പു​രം കൂടു​ത​ലായ നിർദേ​ശങ്ങൾ നൽകി. ബഥേൽ ഭവനത്തിൽ നടത്തി​യി​രുന്ന വീക്ഷാ​ഗോ​പു​ര​പ​ഠ​ന​ത്തി​ന്റെ മാതൃ​ക​യിൽ, ഒരു സഹോ​ദരൻ ആ യോഗ​ത്തി​നു നേതൃ​ത്വ​മെ​ടു​ക്ക​ണ​മെന്ന്‌ ആ ലേഖനം പ്രസ്‌താ​വി​ച്ചു. മൂന്നു സഹോ​ദ​ര​ന്മാർക്കു സദസ്സിന്റെ മുന്നി​ലാ​യി ഇരുന്ന്‌ മാറി​മാ​റി ഖണ്ഡികകൾ വായി​ക്കാ​മാ​യി​രു​ന്നു. അന്നൊ​ന്നും ലേഖന​ത്തിൽ അച്ചടിച്ച ചോദ്യ​ങ്ങൾ വന്നിരു​ന്നില്ല. അതു​കൊണ്ട്‌ പഠിക്കുന്ന വിഷയ​ത്തെ​ക്കു​റിച്ച്‌ ചോദ്യ​ങ്ങൾ ഉന്നയി​ക്കാൻ നിർവാ​ഹകൻ സദസ്സി​നോട്‌ ആവശ്യ​പ്പെ​ട​ണ​മാ​യി​രു​ന്നു. തുടർന്ന്‌ ആ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറയാൻ സദസ്സിനെ അദ്ദേഹം ക്ഷണിക്കും. ആശയം കൂടുതൽ വ്യക്തമാ​കേ​ണ്ട​തു​ണ്ടെ​ങ്കിൽ വീക്ഷാ​ഗോ​പു​ര​നിർവാ​ഹകൻ “ഹ്രസ്വ​മാ​യും സംക്ഷിപ്‌ത​മാ​യും” ഒരു വിശദീ​ക​രണം നൽകേ​ണ്ടി​യി​രു​ന്നു.

12 വീക്ഷാ​ഗോ​പു​ര​പ​ഠ​ന​ത്തി​നു സഭയിലെ ഭൂരി​പക്ഷം ആളുകൾ പഠിക്കാൻ ആഗ്രഹി​ക്കുന്ന ലക്കം ഉപയോ​ഗി​ക്കാൻ, തുടക്ക​ത്തിൽ എല്ലാ സഭക​ളെ​യും അനുവ​ദി​ച്ചി​രു​ന്നു. എന്നാൽ സഭക​ളെ​ല്ലാം പഠനത്തി​നാ​യി ഏറ്റവും പുതിയ ലക്കം ഉപയോ​ഗി​ക്കാൻ 1933 ഏപ്രിൽ 15 ലക്കം വീക്ഷാ​ഗോ​പു​രം നിർദേ​ശി​ച്ചു. വീക്ഷാ​ഗോ​പു​ര​പ​ഠനം ഞായറാഴ്‌ച​ക​ളിൽ നടത്താൻ 1937-ൽ നിർദേശം നൽകി. 1942 ഒക്‌ടോ​ബർ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ കൂടു​ത​ലായ ചില മാറ്റങ്ങൾ പ്രസി​ദ്ധീ​ക​രി​ച്ചു. അതോ​ടെ​യാണ്‌ ഈ യോഗ​ത്തി​നു നമ്മൾ ഇന്നു കാണുന്ന രൂപം കൈവ​ന്നത്‌. ആദ്യമാ​യി, പഠന​ലേ​ഖ​ന​ങ്ങ​ളു​ടെ ഓരോ പേജി​ന്റെ​യും ചുവട്ടിൽ ചോദ്യ​ങ്ങ​ളു​ണ്ടാ​യി​രി​ക്കു​മെ​ന്നും ആ ചോദ്യ​ങ്ങൾ ഉപയോ​ഗി​ച്ചു​വേണം പഠനം നടത്താ​നെ​ന്നും മാസിക അറിയി​ച്ചു. തുടർന്ന്‌, ഒരു മണിക്കൂ​റാ​യി​രി​ക്കണം യോഗ​ത്തി​ന്റെ ദൈർഘ്യ​മെന്ന്‌ അതു പ്രസ്‌താ​വി​ച്ചു. ഉത്തരം പറയു​ന്നവർ ഖണ്ഡിക​യി​ലെ വാക്കുകൾ അതേപടി വായി​ച്ചു​വി​ടു​ന്ന​തി​നു പകരം “സ്വന്തം വാക്കു​ക​ളിൽ” അഭി​പ്രാ​യം പറയാ​നും അതു പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഇന്നും വിശ്വസ്‌ത​നായ അടിമ തക്കസമ​യത്തെ ആത്മീയ​ഭ​ക്ഷണം നൽകുന്ന യോഗ​ങ്ങ​ളിൽ ഏറ്റവും പ്രധാ​ന​പ്പെ​ട്ടതു വീക്ഷാ​ഗോ​പു​ര​പ​ഠ​നം​ത​ന്നെ​യാണ്‌. (മത്താ. 24:45) അതു​കൊണ്ട്‌ നമ്മൾ ഓരോ​രു​ത്ത​രും ഇങ്ങനെ ചോദി​ക്കു​ന്നതു നല്ലതാണ്‌: ‘ഓരോ ആഴ്‌ച​യും വീക്ഷാ​ഗോ​പു​ര​പ​ഠ​ന​ത്തി​നാ​യി ഞാൻ തയ്യാറാ​കാ​റു​ണ്ടോ? അതിൽ അഭി​പ്രാ​യങ്ങൾ പറയാൻ ഞാൻ നല്ല ശ്രമം ചെയ്യു​ന്നു​ണ്ടോ?’

13, 14. സഭാ ബൈബിൾപ​ഠ​ന​ത്തി​ന്റെ ചരിത്രം എന്താണ്‌, ഈ യോഗം നിങ്ങൾക്ക്‌ ഇഷ്ടമാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

13 സഭാ ബൈബിൾപ​ഠനം. 1890-കളുടെ മധ്യ​ത്തോ​ടെ, സഹസ്രാ​ബ്ദോ​ദ​യ​ത്തി​ന്റെ അനേകം വാല്യങ്ങൾ പുറത്തി​റ​ങ്ങി​യി​രു​ന്നു. ആ സമയത്താണ്‌, യു.എസ്‌.എ-യിലെ മേരി​ലാൻഡി​ലുള്ള ബാൾട്ടി​മോർ നഗരത്തിൽ താമസി​ച്ചി​രുന്ന എച്ച്‌. എൻ. റാൻ എന്നൊരു ബൈബിൾവി​ദ്യാർഥി ബൈബിൾ പഠിക്കു​ന്ന​തി​നാ​യി ‘ഉദയ വൃന്ദങ്ങൾ’ നടത്താ​നുള്ള നിർദേശം മുന്നോ​ട്ടു​വെ​ച്ചത്‌. ആദ്യ​മൊ​ക്കെ ആളുക​ളു​ടെ വീടു​ക​ളിൽവെച്ച്‌ നടത്തി​യി​രുന്ന ഈ യോഗങ്ങൾ ഒരു പരീക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണു തുടങ്ങി​യത്‌. എന്നാൽ 1895 സെപ്‌റ്റം​ബർ ആയപ്പോ​ഴേ​ക്കും ഐക്യ​നാ​ടു​ക​ളി​ലെ ധാരാളം നഗരങ്ങ​ളിൽ ‘ഉദയ വൃന്ദങ്ങൾ’ വിജയ​ക​ര​മാ​യി നടക്കു​ന്നു​ണ്ടാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ, സത്യം പഠിക്കുന്ന എല്ലാ വിദ്യാർഥി​ക​ളും അത്തരം യോഗങ്ങൾ നടത്താൻ ക്രമീ​ക​രണം ചെയ്യണ​മെന്ന്‌ ആ മാസത്തെ വീക്ഷാ​ഗോ​പു​രം നിർദേ​ശി​ച്ചു. അതു നടത്തു​ന്ന​യാൾ നല്ല വായനാ​പ്രാപ്‌തി​യുള്ള ആളായി​രി​ക്കണം എന്നും അതു പറഞ്ഞു. ഒരു വാചകം വായി​ച്ചിട്ട്‌ സദസ്യർ അതെക്കു​റിച്ച്‌ അഭി​പ്രാ​യം പറയാ​നാ​യി അദ്ദേഹം കാത്തു​നിൽക്ക​ണ​മാ​യി​രു​ന്നു. ഖണ്ഡിക​യി​ലെ ഓരോ വാചക​വും വായിച്ച്‌ ചർച്ച ചെയ്‌ത​തി​നു ശേഷം, അദ്ദേഹം അവിടെ പരാമർശി​ച്ചി​രി​ക്കുന്ന എല്ലാ തിരു​വെ​ഴു​ത്തു​ക​ളും എടുത്ത്‌ വായി​ക്കേ​ണ്ടി​യി​രു​ന്നു. ഒരു അധ്യായം തീരു​മ്പോൾ ഹാജരാ​യി​രി​ക്കു​ന്ന​വ​രെ​ല്ലാം പഠനഭാ​ഗ​ത്തി​ന്റെ ഒരു ചുരുക്കം അവതരി​പ്പി​ക്ക​ണ​മെ​ന്നും നിർദേ​ശ​മു​ണ്ടാ​യി​രു​ന്നു.

14 ഈ യോഗ​ത്തി​ന്റെ പേര്‌ പല തവണ മാറ്റി​യി​ട്ടുണ്ട്‌. തിരു​വെ​ഴു​ത്തു​കൾ ശ്രദ്ധ​യോ​ടെ പരി​ശോ​ധിച്ച ഒന്നാം നൂറ്റാ​ണ്ടി​ലെ ബെരോ​വ​ക്കാ​രെ പരാമർശി​ച്ചു​കൊണ്ട്‌ ഈ യോഗത്തെ, ‘ബൈബിൾപ​ഠ​ന​ത്തി​നുള്ള ബെരോ​വൻ വൃന്ദങ്ങൾ’ എന്നു വിളി​ക്കാൻ തുടങ്ങി. (പ്രവൃ. 17:11) പിന്നീട്‌ അതു സഭാപുസ്‌ത​കാ​ധ്യ​യനം എന്നു പേര്‌ മാറ്റി. ഇന്ന്‌ അതു സഭാ ബൈബിൾപ​ഠനം എന്നാണ്‌ അറിയ​പ്പെ​ടു​ന്നത്‌. ഇതിനു​വേണ്ടി ചെറിയ കൂട്ടങ്ങ​ളാ​യി സ്വകാ​ര്യ​ഭ​വ​ന​ങ്ങ​ളിൽ കൂടി​വ​രു​ന്ന​തി​നു പകരം സഭ മുഴുവൻ രാജ്യ​ഹാ​ളിൽ ഒരുമിച്ച്‌ കൂടി​വ​രു​ന്നു. പതിറ്റാ​ണ്ടു​ക​ളി​ലു​ട​നീ​ളം വ്യത്യസ്‌ത പുസ്‌ത​ക​ങ്ങ​ളും ലഘുപ​ത്രി​ക​ക​ളും എന്തിന്‌, വീക്ഷാ​ഗോ​പു​ര​ലേ​ഖ​ന​ങ്ങൾപോ​ലും നമ്മൾ പഠനത്തി​നാ​യി ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. പണ്ടുമു​തലേ, യോഗ​ങ്ങൾക്കു വരുന്ന എല്ലാവർക്കും അഭി​പ്രാ​യങ്ങൾ പറയാ​നുള്ള പ്രോ​ത്സാ​ഹനം നൽകി​യി​ട്ടുണ്ട്‌. ബൈബി​ളി​നെ​ക്കു​റിച്ച്‌ നമുക്കുള്ള അറിവ്‌ ആഴമു​ള്ള​താ​ക്കാൻ ഈ യോഗം വളരെ​യ​ധി​കം ഉപകരി​ച്ചി​രി​ക്കു​ന്നു. നിങ്ങൾ പതിവാ​യി ഈ യോഗ​ത്തി​നു​വേണ്ടി തയ്യാറാ​കു​ക​യും കഴിവി​ന്റെ പരമാ​വധി അഭി​പ്രാ​യങ്ങൾ പറഞ്ഞ്‌ അതിൽ പങ്കുപ​റ്റു​ക​യും ചെയ്യാ​റു​ണ്ടോ?

15. ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാസ്‌കൂൾ രൂപകല്‌പന ചെയ്‌തത്‌ എന്ത്‌ ഉദ്ദേശ്യ​ത്തോ​ടെ​യാണ്‌?

15 ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാസ്‌കൂൾ. ന്യൂ​യോർക്കി​ലെ ബ്രൂക്‌ലി​നി​ലുള്ള ലോകാ​സ്ഥാ​നത്ത്‌ സേവി​ച്ചി​രുന്ന ക്യാരി ബാർബർ സഹോ​ദരൻ ഓർക്കു​ന്നു: “1942 ഫെബ്രു​വരി 16 തിങ്കളാഴ്‌ച രാത്രി, ബ്രൂക്‌ലിൻ ബഥേൽ കുടും​ബ​ത്തി​ലെ പുരു​ഷ​ന്മാർക്കെ​ല്ലാം ഒരു ക്ഷണം ലഭിച്ചു. പിന്നീടു ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാസ്‌കൂൾ എന്ന്‌ അറിയ​പ്പെട്ട സ്‌കൂ​ളിൽ ചേരാ​നാ​യി​രു​ന്നു ആ ക്ഷണം.” ഏറെ കാലം കഴിഞ്ഞ്‌ ഭരണസം​ഘാം​ഗ​മാ​യി​ത്തീർന്ന ബാർബർ സഹോ​ദരൻ ആ സ്‌കൂ​ളി​നെ​ക്കു​റിച്ച്‌ പറഞ്ഞത്‌ ഇതാണ്‌: “ആധുനി​ക​കാ​ലത്തെ തന്റെ ജനത്തോ​ടുള്ള യഹോ​വ​യു​ടെ ഇടപെ​ട​ലു​ക​ളി​ലെ വലി​യൊ​രു നാഴി​ക​ക്ക​ല്ലാ​യി​രു​ന്നു അത്‌ എന്നു പറയാം.” പഠിപ്പി​ക്കു​ന്ന​തി​ലും പ്രസം​ഗ​പ്ര​വർത്തനം നടത്തു​ന്ന​തി​ലും ഉള്ള വൈദഗ്‌ധ്യ​ങ്ങൾക്കു മൂർച്ച കൂട്ടാൻ സഹോ​ദ​ര​ന്മാ​രെ സഹായി​ക്കുന്ന കാര്യ​ത്തിൽ ഈ സ്‌കൂൾ വലി​യൊ​രു വിജയ​മാ​യി​രു​ന്നു. അതു കണക്കി​ലെ​ടുത്ത്‌ 1943 മുതൽ ക്രമേണ ലോക​മെ​ങ്ങു​മുള്ള സഭകൾക്കു ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ കോഴ്‌സ്‌ എന്നൊരു ചെറു​പുസ്‌തകം ലഭ്യമാ​ക്കി​ത്തു​ടങ്ങി. ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാസ്‌കൂൾ ദൈവ​ജ​നത്തെ സഹായി​ക്കുന്ന വിധ​ത്തെ​ക്കു​റിച്ച്‌ 1943 ജൂൺ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ ഒരു അഭി​പ്രാ​യം വന്നിരു​ന്നു. “ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കുന്ന സാക്ഷി​ക​ളെന്ന നിലയിൽ കുറെ​ക്കൂ​ടെ മെച്ച​പ്പെ​ടാ​നുള്ള പരിശീ​ലനം നേടാൻ” ദൈവ​ജ​നത്തെ സഹായി​ക്കാ​നാണ്‌ ആ സ്‌കൂൾ രൂപകല്‌പന ചെയ്‌ത​തെന്ന്‌ അതു പറഞ്ഞു.—2 തിമൊ. 2:15.

16, 17. ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാസ്‌കൂൾ പ്രസം​ഗകല മെച്ച​പ്പെ​ടു​ത്തുക മാത്ര​മാ​ണോ ചെയ്‌തത്‌? വിശദീ​ക​രി​ക്കുക.

16 തുടക്ക​ത്തിൽ ഒരു വലിയ സദസ്സിന്റെ മുന്നിൽ നിന്ന്‌ പ്രസം​ഗി​ക്കു​ന്നതു പലർക്കും ഒരു പേടി​സ്വപ്‌ന​മാ​യി​രു​ന്നു. 1918-ൽ, റഥർഫോർഡ്‌ സഹോ​ദ​ര​ന്റെ​യും മറ്റുള്ള​വ​രു​ടെ​യും കൂടെ അന്യാ​യ​മാ​യി ജയിലിൽ അടയ്‌ക്ക​പ്പെട്ട ഒരു സഹോ​ദ​രന്റെ മകനായ ക്ലെയ്‌റ്റൺ വുഡ്‌വർത്ത്‌ ജൂനിയർ, 1943-ൽ താൻ ആദ്യമാ​യി ആ സ്‌കൂ​ളിൽ ചേർന്ന​പ്പോ​ഴത്തെ അനുഭവം ഓർക്കു​ന്നു. അദ്ദേഹം പറയുന്നു: “പ്രസം​ഗങ്ങൾ നടത്തു​ന്നത്‌ എനിക്കു വലിയ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. എന്റെ നാക്ക്‌ നീണ്ടു​വ​രു​ന്ന​താ​യി എനിക്കു തോന്നും. എന്റെ വായിലെ വെള്ളവും വറ്റും. ഇനി ശബ്ദമോ? അതിനെ നിലവി​ളി​യെ​ന്നാ​ണോ ഞരക്ക​മെ​ന്നാ​ണോ വിളി​ക്കേ​ണ്ട​തെന്ന്‌ അറിയി​ല്ലാ​യി​രു​ന്നു.” എന്നാൽ ക്ലെയ്‌റ്റൺ സഹോ​ദ​രന്റെ പ്രാപ്‌തി​കൾ മെച്ച​പ്പെ​ട്ട​പ്പോൾ അദ്ദേഹ​ത്തിന്‌ അനേകം സദസ്സു​ക​ളിൽ പ്രസം​ഗങ്ങൾ നടത്താ​നുള്ള പദവി ലഭിച്ചു. ആ സ്‌കൂൾ അദ്ദേഹ​ത്തി​ന്റെ പ്രസം​ഗകല മെച്ച​പ്പെ​ടു​ത്തുക മാത്രമല്ല ചെയ്‌തത്‌. താഴ്‌മ​യു​ടെ മൂല്യ​വും യഹോ​വ​യിൽ ആശ്രയി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​വും അത്‌ അദ്ദേഹത്തെ പഠിപ്പി​ച്ചു. അദ്ദേഹം പറയുന്നു: “പ്രസം​ഗ​കന്‌ അത്ര പ്രാധാ​ന്യ​മി​ല്ലെന്നു ഞാൻ തിരി​ച്ച​റി​ഞ്ഞു. എന്നാൽ നന്നായി തയ്യാറാ​കു​ക​യും ആശ്രയം മുഴുവൻ യഹോ​വ​യിൽ അർപ്പി​ക്കു​ക​യും ചെയ്‌താൽ കേൾക്കു​ന്നവർ അത്‌ ആസ്വദി​ക്കും, അവർ അതിൽനിന്ന്‌ എന്തെങ്കി​ലു​മൊ​ക്കെ പഠിക്കു​ക​യും ചെയ്യും.”

17 1959-ൽ സഹോ​ദ​രി​മാർക്കും ആ സ്‌കൂ​ളിൽ ചേരാൻ ക്ഷണം ലഭിച്ചു. ഒരു സമ്മേള​ന​ത്തിൽവെച്ച്‌ അതി​നെ​ക്കു​റി​ച്ചുള്ള അറിയി​പ്പു കേട്ടത്‌ എഡ്‌ന ബൗവർ സഹോ​ദരി ഓർക്കു​ന്നു. അവർ പറയുന്നു: “അതു കേട്ട​പ്പോൾ സഹോ​ദ​രി​മാർക്കു​ണ്ടായ ആവേശം എന്റെ മനസ്സി​ലുണ്ട്‌. അവർക്ക്‌ അവസര​ങ്ങ​ളു​ടെ ഒരു വലിയ വാതിൽ തുറന്നു​കി​ട്ടി​യ​ല്ലോ.” വർഷങ്ങ​ളി​ലു​ട​നീ​ളം അനേകം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാസ്‌കൂ​ളിൽ ചേരാ​നുള്ള അവസരം പ്രയോ​ജ​ന​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. അവരെ യഹോവ പഠിപ്പി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. മധ്യവാ​ര​യോ​ഗ​ത്തി​ലൂ​ടെ നമുക്ക്‌ ഇന്നും ആ പരിശീ​ലനം ലഭിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.യശയ്യ 54:13 വായി​ക്കുക.

18, 19. (എ) ഇന്നു നമ്മുടെ ശുശ്രൂഷ ചെയ്യാ​നുള്ള പ്രാ​യോ​ഗി​ക​നിർദേ​ശങ്ങൾ നമുക്കു ലഭിക്കു​ന്നത്‌ എങ്ങനെ​യാണ്‌? (ബി) നമ്മൾ യോഗ​ങ്ങ​ളിൽ ഗീതങ്ങൾ ആലപി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? (“ ബൈബിൾസ​ത്യ​ങ്ങൾ ഗാനങ്ങ​ളി​ലൂ​ടെ . . . ” എന്ന ചതുരം കാണുക.)

18 സേവന​യോ​ഗം. വയൽസേ​വനം സംഘടി​പ്പി​ക്കാ​നുള്ള യോഗങ്ങൾ 1919-ൽത്തന്നെ നടത്തി​ത്തു​ട​ങ്ങി​യി​രു​ന്നു. അക്കാല​ങ്ങ​ളിൽ സഭയിലെ എല്ലാവ​രും ആ യോഗ​ങ്ങ​ളിൽ പങ്കെടു​ത്തി​രു​ന്നില്ല. പ്രസി​ദ്ധീ​ക​ര​ണങ്ങൾ വിതരണം ചെയ്യു​ന്ന​തിൽ നേരിട്ട്‌ ഉൾപ്പെ​ട്ടി​രു​ന്നവർ മാത്ര​മാണ്‌ അവയിൽ സംബന്ധി​ച്ചി​രു​ന്നത്‌. 1923-ൽ, മിക്കവാ​റും എല്ലാ മാസവും ഓരോ തവണ സേവന​യോ​ഗം എന്നൊരു പരിപാ​ടി നടത്തി​യി​രു​ന്നു. ക്ലാസിലെ അഥവാ സഭയിലെ എല്ലാവ​രും ആ യോഗ​ത്തിൽ പങ്കെടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു വ്യവസ്ഥ. എന്നാൽ 1928 ആയപ്പോ​ഴേ​ക്കും എല്ലാ ആഴ്‌ച​യും സേവന​യോ​ഗം നടത്താൻ സഭകൾക്കു പ്രോ​ത്സാ​ഹനം നൽകി. തുടർന്ന്‌ 1935-ൽ, ഡയറക്‌ട​റിൽ (ഈ പ്രസി​ദ്ധീ​ക​രണം ഇൻഫോർമന്റ്‌ എന്നും പിന്നീടു നമ്മുടെ രാജ്യ​ശു​ശ്രൂഷ എന്നും അറിയ​പ്പെട്ടു.) പ്രസി​ദ്ധീ​ക​രി​ച്ചു​വ​ന്നി​ട്ടുള്ള വിവര​ങ്ങളെ അടിസ്ഥാ​ന​മാ​ക്കി സേവന​യോ​ഗം നടത്താൻ വീക്ഷാ​ഗോ​പു​രം എല്ലാ സഭകൾക്കും നിർദേശം കൊടു​ത്തു. വളരെ പെട്ടെ​ന്നു​തന്നെ ഈ യോഗം, ഓരോ സഭയു​ടെ​യും യോഗ​പ​രി​പാ​ടി​ക​ളു​ടെ കൂട്ടത്തിൽ സ്ഥിരമാ​യൊ​രു ഇടം നേടി.

19 ഇന്നു നമ്മുടെ ശുശ്രൂഷ ചെയ്യാ​നുള്ള പ്രാ​യോ​ഗി​ക​നിർദേ​ശങ്ങൾ ലഭിക്കു​ന്നതു മധ്യവാ​ര​യോ​ഗ​ത്തി​ലൂ​ടെ​യാണ്‌. (മത്താ. 10:5-13) യോഗ​ത്തി​നുള്ള പഠനസ​ഹാ​യി​യു​ടെ ഒരു പ്രതി ലഭിക്കാ​നുള്ള യോഗ്യത നിങ്ങൾക്കു​ണ്ടെ​ങ്കിൽ, അതു പഠിക്കുന്ന ശീലം നിങ്ങൾക്കു​ണ്ടോ? ശുശ്രൂ​ഷ​യി​ലാ​യി​രി​ക്കെ നിങ്ങൾ അതിലെ നിർദേ​ശങ്ങൾ പരീക്ഷി​ച്ചു​നോ​ക്കാ​റു​ണ്ടോ?

വർഷത്തി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട യോഗം

എ.ഡി. ഒന്നാം നൂറ്റാണ്ടു മുതൽ ക്രിസ്‌ത്യാ​നി​കൾ യേശു​വി​ന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കാൻ വർഷത്തി​ലൊ​രി​ക്കൽ കൂടി​വ​ന്നി​ട്ടുണ്ട്‌ (ഖണ്ഡിക 20 കാണുക)

20-22. (എ) നമ്മൾ യേശു​വി​ന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ഓരോ വർഷവും സ്‌മാ​ര​കാ​ച​ര​ണ​ത്തിൽ സംബന്ധി​ക്കു​ന്ന​തു​കൊണ്ട്‌ നിങ്ങൾക്ക്‌ എന്തു പ്രയോ​ജനം ലഭിക്കു​ന്നു?

20 താൻ വരുന്ന​തു​വരെ തന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്ക​ണ​മെന്നു യേശു അനുഗാ​മി​ക​ളോ​ടു പറഞ്ഞി​രു​ന്നു. പെസഹ ആഘോ​ഷം​പോ​ലെ, ക്രിസ്‌തു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​ര​ക​വും വർഷത്തിൽ ഒരു തവണ മാത്രം നടക്കുന്ന ഒരു ആചരണ​മാണ്‌. (1 കൊരി. 11:23-26) ഓരോ വർഷവും ദശലക്ഷ​ങ്ങ​ളാണ്‌ ഈ യോഗ​ത്തി​നു ഹാജരാ​കു​ന്നത്‌. ദൈവ​രാ​ജ്യ​ത്തി​ന്റെ കൂട്ടവ​കാ​ശി​ക​ളാ​കാ​നുള്ള തങ്ങളുടെ പദവി​യെ​ക്കു​റിച്ച്‌ അത്‌ അഭിഷി​ക്ത​ക്രിസ്‌ത്യാ​നി​കളെ ഓർമി​പ്പി​ക്കു​ന്നു. (റോമ. 8:17) വേറെ ആടുക​ളു​ടെ കാര്യ​മോ? ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വി​നോട്‌ അവർക്ക്‌ ആഴമായ ആദരവും കൂറും തോന്നാൻ ഈ ആചരണം ഇടയാ​ക്കു​ന്നു.—യോഹ. 10:16.

21 കർത്താ​വി​ന്റെ അത്താഴ​ത്തി​ന്റെ ഓർമ ആചരി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം റസ്സൽ സഹോ​ദ​ര​നും സഹകാ​രി​ക​ളും തിരി​ച്ച​റി​ഞ്ഞി​രു​ന്നു. അതു വർഷത്തിൽ ഒരിക്കൽ മാത്ര​മാണ്‌ ആചരി​ക്കേ​ണ്ട​തെ​ന്നും അവർക്ക്‌ അറിയാ​മാ​യി​രു​ന്നു. 1880 ഏപ്രിൽ ലക്കം വീക്ഷാ​ഗോ​പു​രം അതെക്കു​റിച്ച്‌ ഇങ്ങനെ പറഞ്ഞു: “പെസഹ​യു​ടെ (സ്‌മാ​ര​ക​ത്തി​ന്റെ) ഓർമ ആചരി​ക്കു​ന്ന​തും നമ്മുടെ കർത്താ​വി​ന്റെ ശരീര​ത്തി​ന്റെ​യും രക്തത്തി​ന്റെ​യും പ്രതീ​കങ്ങൾ ഭക്ഷിക്കു​ന്ന​തും . . . പിറ്റ്‌സ്‌ബർഗി​ലുള്ള ഞങ്ങളിൽ പലരു​ടെ​യും വർഷങ്ങ​ളാ​യുള്ള പതിവാണ്‌.” അധികം വൈകാ​തെ, സ്‌മാ​ര​ക​ത്തോ​ടൊ​പ്പം കൺ​വെൻ​ഷ​നു​കൾ നടത്തുന്ന പതിവ്‌ തുടങ്ങി. എന്നാൽ 1889-ലാണ്‌ അതി​നെ​ക്കു​റി​ച്ചുള്ള രേഖകൾ സൂക്ഷി​ക്കാൻ തുടങ്ങി​യത്‌. രേഖകൾപ്ര​കാ​രം അന്ന്‌ 225 പേർ ഹാജരാ​യി​രു​ന്നു, 22 പേർ സ്‌നാ​ന​മേൽക്കു​ക​യും ചെയ്‌തു.

22 ഇന്ന്‌ ഏതെങ്കി​ലും കൺ​വെൻ​ഷന്റെ ഭാഗമാ​യല്ല നമ്മൾ സ്‌മാ​ര​കാ​ച​രണം നടത്തു​ന്നത്‌. എന്നാൽ, നമ്മൾ ജീവി​ക്കു​ന്നത്‌ എവി​ടെ​യാ​യാ​ലും അവി​ടെ​യുള്ള രാജ്യ​ഹാ​ളി​ലോ വാടകയ്‌ക്കെ​ടുത്ത കെട്ടി​ട​ത്തി​ലോ വെച്ച്‌ നടത്തുന്ന ഈ ആചരണ​ത്തി​നു നമ്മളോ​ടൊ​പ്പം കൂടി​വ​രാൻ ആ പ്രദേ​ശ​ത്തുള്ള എല്ലാവ​രെ​യും നമ്മൾ ക്ഷണിക്കാ​റുണ്ട്‌. 2013-ൽ 1 കോടി 90 ലക്ഷത്തി​ലേറെ ആളുക​ളാ​ണു യേശു​വി​ന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കാൻ വന്നു​ചേർന്നത്‌. സ്‌മാ​ര​കാ​ച​ര​ണ​ത്തിൽ പങ്കെടു​ക്കാ​നും അതിപാ​വ​ന​മായ ഈ അവസര​ത്തിൽ നമ്മളു​ടെ​കൂ​ടെ ചേരാ​നാ​യി മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും കഴിയു​ന്നത്‌ എത്ര വലി​യൊ​രു പദവി​യാണ്‌! നിങ്ങൾ ഓരോ വർഷവും, കഴിയു​ന്നി​ട​ത്തോ​ളം ആളുകളെ സ്‌മാ​ര​കാ​ച​ര​ണ​ത്തി​നാ​യി ക്ഷണിക്കാ​റു​ണ്ടോ? അതിനാ​യി ഉത്സാഹ​ത്തോ​ടെ പ്രവർത്തി​ക്കാ​റു​ണ്ടോ?

നമ്മുടെ മനോ​ഭാ​വം എന്തു വെളി​പ്പെ​ടു​ത്തു​ന്നു?

23. നമ്മുടെ കൂടി​വ​ര​വു​കളെ നിങ്ങൾ എങ്ങനെ​യാ​ണു കാണു​ന്നത്‌?

23 ഒരുമിച്ച്‌ കൂടി​വ​രാ​നുള്ള നിർദേ​ശത്തെ യഹോ​വ​യു​ടെ വിശ്വസ്‌ത​രായ ദാസന്മാർ ഒരു ഭാരമാ​യി കാണാ​റില്ല. (എബ്രാ. 10:24, 25; 1 യോഹ. 5:3) ഉദാഹ​ര​ണ​ത്തിന്‌, ആരാധ​നയ്‌ക്കാ​യി യഹോ​വ​യു​ടെ ആലയത്തി​ലേക്കു പോകു​ന്നതു ദാവീദ്‌ രാജാ​വി​നു വലിയ ഇഷ്ടമാ​യി​രു​ന്നു. (സങ്കീ. 27:4) ഇനി, ദൈവത്തെ സ്‌നേ​ഹി​ക്കുന്ന മറ്റുള്ള​വ​രും കൂടെ​യു​ണ്ടെ​ങ്കി​ലോ? അത്‌ അദ്ദേഹ​ത്തി​നു പ്രത്യേ​ക​മാ​യൊ​രു ആനന്ദം പകർന്നി​രു​ന്നു. (സങ്കീ. 35:18) യേശു​വി​ന്റെ കാര്യ​മോ? ചെറു​പ്പ​മാ​യി​രു​ന്ന​പ്പോൾപ്പോ​ലും പിതാ​വി​ന്റെ ആരാധ​നാ​ല​യ​ത്തി​ലാ​യി​രി​ക്കാ​നുള്ള ശക്തമാ​യൊ​രു ആഗ്രഹം യേശു​വി​നു​ണ്ടാ​യി​രു​ന്നു.—ലൂക്കോ. 2:41-49.

ഒരുമിച്ച്‌ കൂടി​വ​രാ​നുള്ള നമ്മുടെ ആഗ്രഹത്തിന്റെ തീവ്രത പരി​ശോ​ധി​ച്ചാൽ ദൈവ​രാ​ജ്യം നമുക്ക്‌ ഓരോ​രു​ത്തർക്കും എത്ര യഥാർഥമാണെന്ന്‌ അറിയാനാകും

24. യോഗ​ങ്ങ​ളിൽ പങ്കെടു​ക്കു​ന്ന​തി​ലൂ​ടെ നമുക്ക്‌ എന്തി​നെ​ല്ലാ​മുള്ള അവസരങ്ങൾ ലഭിക്കും?

24 യോഗ​ങ്ങ​ളിൽ പങ്കെടു​ക്കു​ന്ന​തി​ലൂ​ടെ, നമ്മൾ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നെ​ന്നും സഹവി​ശ്വാ​സി​കളെ ബലപ്പെ​ടു​ത്താൻ ആഗ്രഹി​ക്കു​ന്നെ​ന്നും തെളി​യി​ക്കു​ക​യാണ്‌. ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രജക​ളാ​യി ജീവി​ക്കേ​ണ്ടത്‌ എങ്ങനെ​യെന്നു പഠിക്കാൻ നമുക്ക്‌ എത്ര​ത്തോ​ളം ആഗ്രഹ​മു​ണ്ടെ​ന്നും അതു വെളി​പ്പെ​ടു​ത്തും. കാരണം അതിനുള്ള പരിശീ​ലനം പ്രധാ​ന​മാ​യും നമുക്കു ലഭിക്കു​ന്നതു യോഗങ്ങൾ, സമ്മേള​നങ്ങൾ, കൺ​വെൻ​ഷ​നു​കൾ എന്നിവ​യി​ലൂ​ടെ​യാണ്‌. യോഗ​ങ്ങ​ളിൽ സംബന്ധി​ക്കു​ന്ന​തു​കൊണ്ട്‌ മറ്റൊരു പ്രയോ​ജ​ന​വു​മുണ്ട്‌: ദൈവ​രാ​ജ്യം ഇന്നു ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന കാര്യ​ങ്ങ​ളിൽ ഏറ്റവും പ്രധാ​ന​പ്പെ​ട്ട​തെന്നു പറയാ​വുന്ന ഒരു പ്രവർത്ത​ന​ത്തിൽ തളർന്നു​പോ​കാ​തി​രി​ക്കാ​നുള്ള വൈദഗ്‌ധ്യ​വും കരുത്തും നമുക്കു തരാൻ അവയ്‌ക്കാ​കും. എന്താണ്‌ ആ പ്രവർത്തനം? രാജാ​വായ യേശു​ക്രിസ്‌തു​വി​ന്റെ ശിഷ്യ​രാ​കാൻ ആളുകളെ സഹായി​ക്കു​ക​യും പരിശീ​ലി​പ്പി​ക്കു​ക​യും ചെയ്യുക എന്നതാണ്‌ അത്‌. (മത്തായി 28:19, 20 വായി​ക്കുക.) ഒരുമിച്ച്‌ കൂടി​വ​രാ​നുള്ള നമ്മുടെ ആഗ്രഹ​ത്തി​ന്റെ തീവ്രത പരി​ശോ​ധി​ച്ചാൽ ദൈവ​രാ​ജ്യം നമുക്ക്‌ ഓരോ​രു​ത്തർക്കും എത്ര യഥാർഥ​മാ​ണെന്ന്‌ അറിയാ​നാ​കും. അതു​കൊണ്ട്‌, നമ്മുടെ യോഗ​ങ്ങളെ നമുക്ക്‌ എല്ലായ്‌പോ​ഴും വില​യേ​റി​യ​താ​യി കാണാം!

a ഓരോ വ്യക്തി​യും ഓരോ കുടും​ബ​വും, ആഴ്‌ച​തോ​റു​മുള്ള സഭാ​യോ​ഗ​ങ്ങൾക്കു പുറമേ വ്യക്തി​പ​ര​മായ പഠനത്തി​നോ കുടും​ബാ​രാ​ധ​നയ്‌ക്കോ സമയം മാറ്റി​വെ​ക്കാൻ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രി​ക്കു​ന്നു.

b 2013 ആയപ്പോ​ഴേ​ക്കും പൊതു​പ്ര​സം​ഗ​ത്തി​നുള്ള 180-ലധികം ബാഹ്യ​രേ​ഖകൾ ലഭ്യമാ​യി​രു​ന്നു.