വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 19

യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തുന്ന നിർമാ​ണ​പ്ര​വർത്ത​നങ്ങൾ

യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തുന്ന നിർമാ​ണ​പ്ര​വർത്ത​നങ്ങൾ

മുഖ്യവിഷയം

ദൈവരാജ്യതാത്‌പര്യങ്ങളെ പിന്തു​ണ​യ്‌ക്കുന്ന ലോക​വ്യാ​പക നിർമാണ പ്രവർത്ത​ന​ങ്ങൾ

1, 2. (എ) യഹോ​വ​യു​ടെ ദാസന്മാർ പണ്ടുമു​തലേ ഏതു കാര്യം ചെയ്‌തു​പോ​ന്നി​ട്ടുണ്ട്‌? (ബി) യഹോവ അമൂല്യ​മാ​യി കാണു​ന്നത്‌ എന്തി​നെ​യാണ്‌?

 യഹോ​വ​യു​ടെ വിശ്വ​സ്‌ത​രായ ദാസന്മാർ ദൈവ​നാ​മത്തെ മഹത്ത്വ​പ്പെ​ടു​ത്തുന്ന കെട്ടി​ടങ്ങൾ നിർമി​ച്ച​തി​ന്റെ രേഖകൾ പഴയ ചരി​ത്ര​ത്താ​ളു​ക​ളിൽപ്പോ​ലും കാണാം. ഇസ്രാ​യേ​ല്യർ അതിന്‌ ഒരു ഉദാഹ​ര​ണ​മാണ്‌. വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ നിർമാ​ണ​ത്തിൽ ഉത്സാഹ​ത്തോ​ടെ പങ്കെടുത്ത അവർ അതിനുള്ള നിർമാ​ണ​സാ​മ​ഗ്രി​കൾ ഉദാര​മാ​യി സംഭാവന ചെയ്‌തു.—പുറ. 35:30-35; 36:1, 4-7.

2 യഹോ​വ​യു​ടെ വീക്ഷണ​ത്തിൽ യഹോ​വയെ ഏറ്റവും അധികം മഹത്ത്വ​പ്പെ​ടു​ത്തു​ന്നതു നിർമാ​ണ​സാ​മ​ഗ്രി​കളല്ല. യഹോവ ഏറ്റവും വില​യേ​റി​യ​താ​യി കാണു​ന്ന​തും അവയല്ല. (മത്താ. 23:16, 17) ദൈവം അമൂല്യ​മാ​യി കാണു​ന്ന​തും ദൈവത്തെ മറ്റ്‌ എന്തി​നെ​ക്കാ​ളും മഹത്ത്വ​പ്പെ​ടു​ത്തു​ന്ന​തും ദൈവ​ദാ​സ​ന്മാർ അർപ്പി​ക്കുന്ന ആരാധ​ന​യാണ്‌. അതിൽ അവരുടെ മനസ്സൊ​രു​ക്ക​വും ഉത്സാഹ​ത്തോ​ടെ​യുള്ള പ്രവർത്ത​ന​ങ്ങ​ളും ഉൾപ്പെ​ടു​ന്നു. (പുറ. 35:21; മർക്കോ. 12:41-44; 1 തിമൊ. 6:17-19) അതു വളരെ ശ്രദ്ധേ​യ​മായ ഒരു കാര്യ​മാണ്‌. എന്തു​കൊണ്ട്‌? കാരണം, കെട്ടി​ടങ്ങൾ എന്നെന്നും നിലനിൽക്കില്ല. ഉദാഹ​ര​ണ​ത്തിന്‌, വിശു​ദ്ധ​കൂ​ടാ​ര​വും ദേവാ​ല​യ​വും ഇന്നില്ല. ആ നിർമി​തി​കൾ മൺമറ​ഞ്ഞു​പോ​യെ​ങ്കി​ലും അവയുടെ നിർമാ​ണത്തെ പിന്തുണച്ച വിശ്വ​സ്‌ത​ദാ​സ​രു​ടെ ഔദാ​ര്യ​വും കഠിനാ​ധ്വാ​ന​വും യഹോവ ഇന്നും മറന്നി​ട്ടില്ല.1 കൊരി​ന്ത്യർ 15:58; എബ്രായർ 6:10 വായി​ക്കുക.

3. ഈ അധ്യാ​യ​ത്തിൽ നമ്മൾ എന്തി​നെ​ക്കു​റിച്ച്‌ പഠിക്കും?

3 യഹോ​വ​യു​ടെ ആധുനി​ക​കാ​ല​ദാ​സ​ന്മാ​രും ആരാധ​നാ​സ്ഥ​ലങ്ങൾ നിർമി​ക്കാൻ കഠിനാ​ധ്വാ​നം ചെയ്‌തി​ട്ടുണ്ട്‌. നമ്മുടെ രാജാ​വായ യേശു​ക്രി​സ്‌തു​വി​ന്റെ മാർഗ​നിർദേ​ശ​ത്തിൻകീ​ഴിൽ എത്ര ശ്രദ്ധേ​യ​മായ നേട്ടങ്ങ​ളാ​ണു നമ്മൾ കൈവ​രി​ച്ചി​രി​ക്കു​ന്നത്‌! യഹോവ നമ്മുടെ ശ്രമങ്ങളെ അനു​ഗ്ര​ഹി​ച്ചി​ട്ടു​ണ്ടെ​ന്ന​തി​നു യാതൊ​രു സംശയ​വു​മില്ല. (സങ്കീ. 127:1) അങ്ങനെ​യുള്ള ചില നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളും അതെല്ലാം യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തി​യത്‌ എങ്ങനെ​യെ​ന്നും ഈ അധ്യാ​യ​ത്തിൽ നമ്മൾ കാണും. അവയിൽ പങ്കെടുത്ത ചിലരു​ടെ അഭി​പ്രാ​യ​ങ്ങ​ളും നമ്മൾ ശ്രദ്ധി​ക്കും.

രാജ്യ​ഹാ​ളു​കൾ നിർമി​ക്കു​ന്നു

4. (എ) കൂടുതൽ ആരാധ​നാ​സ്ഥ​ലങ്ങൾ നമുക്ക്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) പല ബ്രാ​ഞ്ചോ​ഫീ​സു​ക​ളും ലയിപ്പി​ക്കാൻ തീരു​മാ​നി​ച്ചത്‌ എന്തു​കൊണ്ട്‌? (“ ബ്രാഞ്ചു​ക​ളു​ടെ നിർമാ​ണം—കാലാ​നു​സൃ​ത​മായ മാറ്റങ്ങൾ” എന്ന ചതുരം കാണുക.)

4 16-ാം അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ, നമ്മൾ ആരാധ​ന​യ്‌ക്കാ​യി കൂടി​വ​രാൻ യഹോവ ആവശ്യ​പ്പെ​ടു​ന്നു. (എബ്രാ. 10:25) യോഗങ്ങൾ നമ്മുടെ വിശ്വാ​സം ബലപ്പെ​ടു​ത്തു​ന്നു, ഒപ്പം പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നാ​യുള്ള നമ്മുടെ തീക്ഷ്‌ണത ജ്വലി​പ്പി​ക്കു​ന്നു. ഈ അവസാ​ന​കാ​ലത്ത്‌ യഹോവ ആ പ്രവർത്ത​ന​ത്തി​ന്റെ വേഗത കൂട്ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഫലമോ? ഓരോ വർഷവും ആയിര​ക്ക​ണ​ക്കിന്‌ ആളുക​ളാണ്‌ യഹോ​വ​യു​ടെ സംഘട​ന​യി​ലേക്ക്‌ ഒഴുകി​യെ​ത്തു​ന്നത്‌. (യശ. 60:22) ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രജക​ളു​ടെ എണ്ണം കൂടു​ന്ന​ത​നു​സ​രിച്ച്‌ ബൈബി​ള​ധി​ഷ്‌ഠിത പ്രസി​ദ്ധീ​ക​ര​ണങ്ങൾ പുറത്തി​റ​ക്കാൻ കൂടുതൽ അച്ചടി​ശാ​ലകൾ ആവശ്യ​മാ​യി​വ​രു​ന്നു. കൂടുതൽ ആരാധ​നാ​സ്ഥ​ല​ങ്ങ​ളും നമുക്ക്‌ ആവശ്യ​മാണ്‌.

5. രാജ്യ​ഹാൾ എന്ന പേര്‌ അനു​യോ​ജ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (“ പുതു​വെ​ളിച്ച ദേവാ​ലയം” എന്ന ചതുര​വും കാണുക.)

5 യഹോ​വ​യു​ടെ ജനത്തിന്റെ ആധുനി​ക​കാല ചരി​ത്ര​ത്തി​ന്റെ തുടക്കം പരി​ശോ​ധി​ച്ചാൽ ഒരു കാര്യം മനസ്സി​ലാ​കും. സ്വന്തമാ​യി യോഗ​സ്ഥ​ല​ങ്ങ​ളു​ണ്ടാ​യി​രി​ക്കേ​ണ്ട​തി​ന്റെ ആവശ്യം ബൈബിൾവി​ദ്യാർഥി​കൾ അന്നേ തിരി​ച്ച​റി​ഞ്ഞി​രു​ന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌ അവർ നിർമിച്ച ആദ്യത്തെ ആരാധ​നാ​സ്ഥ​ല​ങ്ങ​ളിൽ ഒന്നായി​രു​ന്നു 1890-ൽ യു.എസ്‌.എ.-യിലെ വെസ്റ്റ്‌ വെർജി​നി​യ​യിൽ പണിത കെട്ടിടം. 1930-കൾ ആയപ്പോ​ഴേ​ക്കും യഹോ​വ​യു​ടെ ജനം ധാരാളം ഹാളുകൾ നിർമി​ച്ചി​രു​ന്നു, ചില പഴയ കെട്ടി​ടങ്ങൾ അവർ പുതു​ക്കി​യെ​ടു​ക്കു​ക​യും ചെയ്‌തു. പക്ഷേ ആ യോഗ​സ്ഥ​ല​ങ്ങൾക്കൊ​ന്നും പ്രത്യേ​ക​മാ​യൊ​രു പേര്‌ അപ്പോ​ഴും നൽകി​യി​ട്ടി​ല്ലാ​യി​രു​ന്നു. അങ്ങനെ​യി​രി​ക്കെ 1935-ൽ റഥർഫോർഡ്‌ സഹോ​ദരൻ ഹവായി സന്ദർശി​ച്ചു. അവിടെ പുതിയ ബ്രാ​ഞ്ചോ​ഫീ​സി​നോ​ടൊ​പ്പം യോഗ​ങ്ങൾക്കാ​യി ഒരു ഹാളും നിർമി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ആ കെട്ടി​ട​ത്തിന്‌ എന്തു പേര്‌ ഇടണം എന്നു ചോദി​ച്ച​പ്പോൾ റഥർഫോർഡ്‌ സഹോ​ദരൻ പറഞ്ഞു: “നമ്മൾ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​വ​രാ​ണ​ല്ലോ, അതു​കൊണ്ട്‌ ഇതിനെ നമ്മൾ ‘രാജ്യ​ഹാൾ’ എന്നല്ലേ വിളി​ക്കേ​ണ്ടത്‌?” (മത്താ. 24:14) എത്ര അനു​യോ​ജ്യ​മാ​യൊ​രു പേര്‌! അധികം താമസി​യാ​തെ, ആ ഹാളിനു മാത്രമല്ല ലോക​മെ​ങ്ങും യഹോ​വ​യു​ടെ ജനത്തിന്റെ സഭകൾ ഉപയോ​ഗി​ക്കുന്ന മിക്ക യോഗ​സ്ഥ​ല​ങ്ങൾക്കും ആ പേര്‌ ലഭിച്ചു.

6, 7. അതി​വേഗം പൂർത്തി​യാ​ക്കിയ രാജ്യ​ഹാ​ളു​ക​ളു​ടെ നിർമാ​ണ​പ്ര​വർത്ത​നങ്ങൾ എന്തു സ്വാധീ​നം ചെലുത്തി?

6 1970-കൾ ആയപ്പോ​ഴേ​ക്കും രാജ്യ​ഹാ​ളു​ക​ളു​ടെ ആവശ്യ​ത്തിൽ വലി​യൊ​രു വർധന​യു​ണ്ടാ​യി. അതു നികത്താൻ ഐക്യ​നാ​ടു​ക​ളി​ലെ സഹോ​ദ​രങ്ങൾ ഫലപ്ര​ദ​മാ​യൊ​രു രീതി വികസി​പ്പി​ച്ചെ​ടു​ത്തു. അതിലൂ​ടെ, ഏതാനും ദിവസ​ങ്ങൾകൊണ്ട്‌ ആകർഷ​ക​വും അതേസ​മയം ഉപയോ​ഗ​പ്ര​ദ​വും ആയ രാജ്യ​ഹാ​ളു​കൾ പണിയാൻ അവർക്കു സാധിച്ചു. 1983 ആയപ്പോ​ഴേ​ക്കും ഐക്യ​നാ​ടു​ക​ളി​ലും കാനഡ​യി​ലും ആയി അത്തരത്തിൽ 200-ഓളം രാജ്യ​ഹാ​ളു​കൾ നിർമി​ച്ചി​രു​ന്നു. ഈ നിർമാ​ണ​പ്ര​വർത്തനം മുന്നോ​ട്ടു കൊണ്ടു​പോ​കാൻ സഹോ​ദ​രങ്ങൾ മേഖലാ നിർമാണ കമ്മിറ്റി​കൾ രൂപീ​ക​രി​ക്കാൻ തുടങ്ങി. ഇതു വളരെ ഫലപ്ര​ദ​മാ​യി​രു​ന്ന​തു​കൊണ്ട്‌ 1986-ൽ ഭരണസം​ഘം ഇതിന്‌ ഔദ്യോ​ഗി​ക​മാ​യി അംഗീ​കാ​രം കൊടു​ത്തു. 1987-ൽ ഐക്യ​നാ​ടു​ക​ളിൽ 60 മേഖലാ നിർമാണ കമ്മിറ്റി​കൾ പ്രവർത്തി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. a 1992 ആയപ്പോ​ഴേ​ക്കും അർജന്റീന, ഓസ്‌​ട്രേ​ലിയ, ജപ്പാൻ, ജർമനി, ഫ്രാൻസ്‌, മെക്‌സി​ക്കോ, സൗത്ത്‌ ആഫ്രിക്ക, സ്‌പെ​യിൻ എന്നിവി​ട​ങ്ങ​ളി​ലും അത്തരം കമ്മിറ്റി​കളെ നിയമി​ച്ചി​രു​ന്നു. രാജ്യ​ഹാ​ളു​ക​ളും സമ്മേള​ന​ഹാ​ളു​ക​ളും നിർമി​ക്കുന്ന കഠിനാ​ധ്വാ​നി​ക​ളായ സഹോ​ദ​രങ്ങൾ ചെയ്യുന്ന ജോലി​കൾ വിശു​ദ്ധ​സേ​വ​ന​ത്തി​ന്റെ ഭാഗമാണ്‌. അതു​കൊണ്ട്‌ നമ്മൾ തീർച്ച​യാ​യും അവരെ പിന്തു​ണ​യ്‌ക്കണം.

7 അതി​വേഗം നിർമാ​ണം പൂർത്തി​യാ​ക്കിയ അത്തരം രാജ്യ​ഹാ​ളു​കൾ സമീപ​വാ​സി​കൾക്കെ​ല്ലാം വലി​യൊ​രു സാക്ഷ്യ​മേകി. സ്‌പെ​യി​നി​ലെ ഒരു പത്രത്തിൽ, “മലകളെ നീക്കുന്ന വിശ്വാ​സം” എന്ന തലക്കെ​ട്ടിൽ വന്ന ഒരു ലേഖനം അതിന്‌ ഉദാഹ​ര​ണ​മാണ്‌. മാർട്ടോസ്‌ പട്ടണത്തി​ലെ അത്തര​മൊ​രു രാജ്യ​ഹാ​ളി​ന്റെ നിർമാ​ണ​ത്തെ​ക്കു​റിച്ച്‌ ആ പത്രം ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “വേഗത, പൂർണത, സംഘാ​ടനം എന്നിവ​യു​ടെ എല്ലാ റെക്കോർഡു​ക​ളും ഭേദിച്ച ഒരു കെട്ടി​ട​മാണ്‌ അത്‌. (സ്‌പെ​യി​നി​ന്റെ) വിവിധ ഭാഗങ്ങ​ളിൽനി​ന്നുള്ള സന്നദ്ധ​സേ​വ​ക​രാണ്‌ അതു നിർമി​ക്കാൻ മാർട്ടോ​സി​ലെ​ത്തി​യത്‌. സ്വാർഥ​ത​യിൽ കെട്ടി​പ്പൊ​ക്കി​യി​രി​ക്കുന്ന ഇന്നത്തെ ലോക​ത്തിൽ നിസ്വാർഥ​മ​ന​സ്സോ​ടെ അത്തര​മൊ​രു കാര്യം ചെയ്യാൻ അവർക്ക്‌ എങ്ങനെ സാധിച്ചു?” യഹോ​വ​യു​ടെ സാക്ഷി​യായ ഒരു സന്നദ്ധ​സേ​വ​കന്റെ വാക്കു​ക​ളാണ്‌ ആ ലേഖനം അതിനുള്ള ഉത്തരമാ​യി നൽകി​യത്‌. അദ്ദേഹം പറഞ്ഞു: “കാരണം ഇത്രയേ ഉള്ളൂ, ഞങ്ങൾ യഹോ​വ​യാൽ പഠിപ്പി​ക്ക​പ്പെ​ടുന്ന ഒരു ജനമാണ്‌.”

സാമ്പത്തി​ക​മാ​യി പിന്നോ​ക്കം നിൽക്കുന്ന രാജ്യ​ങ്ങ​ളി​ലെ നിർമാ​ണ​പ്ര​വർത്ത​നങ്ങൾ

8. 1999-ൽ ഭരണസം​ഘം എന്തിനുള്ള അനുമതി കൊടു​ത്തു, എന്തായി​രു​ന്നു കാരണം?

8 20-ാം നൂറ്റാ​ണ്ടി​ന്റെ അവസാ​ന​ത്തോ​ട​ടുത്ത്‌, സാമ്പത്തി​ക​മാ​യി പിന്നോ​ക്കം നിൽക്കുന്ന നാടു​ക​ളി​ലെ ധാരാളം ആളുകൾ യഹോ​വ​യു​ടെ സംഘട​ന​യി​ലേക്കു വന്നു​ചേ​രാൻ തുടങ്ങി. യോഗ​സ്ഥ​ലങ്ങൾ പണിയാൻ പ്രാ​ദേ​ശി​ക​സ​ഭകൾ തങ്ങളെ​ക്കൊണ്ട്‌ ആകുന്ന​തെ​ല്ലാം ചെയ്‌തു. പക്ഷേ മറ്റ്‌ ആരാധ​നാ​ല​യ​ങ്ങ​ളോ​ടുള്ള താരത​മ്യ​ത്തിൽ പ്രാ​ദേ​ശി​ക​രാ​ജ്യ​ഹാ​ളു​കൾ തീരെ ആകർഷ​ക​മ​ല്ലാ​തി​രു​ന്ന​തു​കൊണ്ട്‌ ചില രാജ്യ​ങ്ങ​ളിൽ അവർ പരിഹാ​സ​പാ​ത്ര​ങ്ങ​ളാ​യി, ആളുകൾ അവരെ മുൻവി​ധി​യോ​ടെ കണ്ടു. എന്നാൽ വികസ്വ​ര​രാ​ജ്യ​ങ്ങ​ളിൽ രാജ്യ​ഹാ​ളു​ക​ളു​ടെ നിർമാ​ണ​ത്തിന്‌ ആക്കം കൂട്ടുന്ന ഒരു പരിപാ​ടിക്ക്‌ 1999-ൽ ഭരണസം​ഘം അനുമതി കൊടു​ത്തു. “സമത്വം” ഉണ്ടാകാ​നാ​യി, മെച്ചപ്പെട്ട സാമ്പത്തി​ക​സ്ഥി​തി​യുള്ള രാജ്യ​ങ്ങ​ളിൽനിന്ന്‌ അതിനു​വേണ്ടി പണം ലഭ്യമാ​ക്കി. (2 കൊരി​ന്ത്യർ 8:13-15 വായി​ക്കുക.) ആ പ്രവർത്ത​നത്തെ പിന്തു​ണ​യ്‌ക്കാൻ മറ്റു രാജ്യ​ങ്ങ​ളിൽനി​ന്നുള്ള സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ സ്വമന​സ്സാ​ലെ മുന്നോ​ട്ടു വന്നു.

9. ഏതു ദൗത്യ​മാ​ണു വളരെ ദുഷ്‌ക​ര​മാ​യി കാണ​പ്പെ​ട്ടത്‌, എന്നാൽ നമ്മൾ എന്തു നേട്ടം കൈവ​രി​ച്ചു?

9 തുടക്ക​ത്തിൽ ഈ ദൗത്യം വളരെ ദുഷ്‌ക​ര​മാ​യി തോന്നി. 2001-ലെ ഒരു കണക്കനു​സ​രിച്ച്‌, 88 വികസ്വ​ര​രാ​ജ്യ​ങ്ങ​ളി​ലാ​യി 18,300-ലധികം രാജ്യ​ഹാ​ളു​കൾ ആവശ്യ​മാ​യി​രു​ന്നു. എന്നാൽ ദൈവാ​ത്മാ​വി​ന്റെ​യും നമ്മുടെ രാജാ​വായ യേശു​ക്രി​സ്‌തു​വി​ന്റെ​യും പിന്തു​ണ​യു​ണ്ടെ​ങ്കിൽ അസാധ്യ​മാ​യി ഒന്നും​ത​ന്നെ​യില്ല. (മത്താ. 19:26) 1999 മുതൽ 2013 വരെയുള്ള 15 വർഷക്കാ​ല​യ​ള​വിൽ ദൈവ​ജനം ആ പരിപാ​ടി​യു​ടെ ഭാഗമാ​യി പണിതത്‌ 26,849 രാജ്യ​ഹാ​ളു​ക​ളാണ്‌. b യഹോവ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്മേൽ അനു​ഗ്രഹം ചൊരി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നു. അതിന്റെ ഫലമായി 2013-ൽ അത്തരം രാജ്യ​ങ്ങ​ളിൽ കൂടു​ത​ലാ​യി 6,500 രാജ്യ​ഹാ​ളു​ക​ളു​ടെ ആവശ്യ​മു​ണ്ടാ​യി​രു​ന്നു. ഇന്നോ? ഓരോ വർഷവും നൂറു​ക​ണ​ക്കി​നു രാജ്യ​ഹാ​ളു​ക​ളാ​ണു കൂടു​ത​ലാ​യി ആവശ്യ​മാ​യി​വ​രു​ന്നത്‌.

സാമ്പത്തികമായി ഏറെ​യൊ​ന്നു​മി​ല്ലാത്ത ദേശങ്ങ​ളിൽ രാജ്യ​ഹാൾനിർമാ​ണ​ത്തിന്‌ അതി​ന്റേ​തായ വെല്ലു​വി​ളി​ക​ളുണ്ട്‌

10-12. രാജ്യ​ഹാ​ളു​ക​ളു​ടെ നിർമാ​ണം യഹോ​വ​യു​ടെ നാമത്തെ മഹത്ത്വ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

10 ആ പുതിയ രാജ്യ​ഹാ​ളു​ക​ളു​ടെ നിർമാ​ണം യഹോ​വ​യു​ടെ നാമത്തെ മഹത്ത്വ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? സിംബാ​ബ്‌വെ​യി​ലെ ബ്രാ​ഞ്ചോ​ഫീ​സിൽനി​ന്നുള്ള ഒരു റിപ്പോർട്ട്‌ പറയുന്നു: “ഒരു പുതിയ രാജ്യ​ഹാൾ പണിത്‌ ഒരു മാസത്തി​നു​ള്ളിൽ യോഗ​ഹാ​ജർ ഇരട്ടി​യാ​കു​ന്ന​താ​യാ​ണു കണ്ടുവ​രു​ന്നത്‌.” എന്നാൽ ആരാധ​ന​യ്‌ക്ക്‌ അനു​യോ​ജ്യ​മായ ഒരു സ്ഥലം ലഭിക്കു​ന്ന​തു​വരെ നമ്മളോ​ടൊ​പ്പം കൂടി​വ​രാൻ പല രാജ്യ​ങ്ങ​ളി​ലും ആളുകൾ മടിക്കു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു. പക്ഷേ ഒരു രാജ്യ​ഹാൾ പണിതു​ക​ഴി​ഞ്ഞാ​ലോ? ഏറെ താമസി​യാ​തെ​തന്നെ അതിൽ ആളുകൾ വന്നുനി​റ​യും. പെട്ടെ​ന്നു​തന്നെ പുതു​താ​യി ഒരു ഹാൾ ആവശ്യ​മാ​യി​വ​രു​ക​യും ചെയ്യും. എന്നാൽ അത്തരം കെട്ടി​ട​ങ്ങ​ളു​ടെ ബാഹ്യ​രൂ​പം മാത്ര​മാ​ണോ ആളുകളെ യഹോ​വ​യി​ലേക്ക്‌ ആകർഷി​ക്കു​ന്നത്‌? അല്ല. അവ നിർമി​ക്കു​ന്ന​വ​രു​ടെ ഇടയിലെ ആത്മാർഥ​മായ ക്രിസ്‌തീ​യ​സ്‌നേ​ഹ​വും ആളുകളെ ദൈവ​ത്തി​ന്റെ സംഘട​ന​യി​ലേക്ക്‌ ആകർഷി​ക്കു​ന്നു. അതിനു ചില ഉദാഹ​ര​ണങ്ങൾ നോക്കാം.

11 ഇന്തൊ​നീ​ഷ്യ. അവി​ടെ​യുള്ള ഒരു രാജ്യ​ഹാ​ളി​ന്റെ നിർമാ​ണ​പ്ര​വർത്ത​നങ്ങൾ ഒരാൾ നിരീ​ക്ഷി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ജോലി ചെയ്യു​ന്ന​വ​രെ​ല്ലാം സന്നദ്ധ​സേ​വ​ക​രാ​ണെന്ന്‌ അറിഞ്ഞ​പ്പോൾ അദ്ദേഹം പറഞ്ഞു: “നിങ്ങൾ ഒരു അത്ഭുതം തന്നെ! ചെയ്യുന്ന ജോലി​ക്കു കൂലി​യൊ​ന്നും കിട്ടു​ന്നി​ല്ലെ​ങ്കി​ലും നിങ്ങൾ ഓരോ​രു​ത്ത​രും അർപ്പണ​മ​നോ​ഭാ​വ​ത്തോ​ടെ​യും സന്തോ​ഷ​ത്തോ​ടെ​യും പണി​യെ​ടു​ക്കു​ന്ന​താ​യി ഞാൻ ശ്രദ്ധിച്ചു. നിങ്ങളു​ടേ​തു​പോ​ലെ മറ്റൊരു മതസം​ഘ​ട​ന​യു​മി​ല്ലെ​ന്നാണ്‌ എനിക്കു തോന്നു​ന്നത്‌.”

12 യു​ക്രെ​യിൻ. രാജ്യ​ഹാൾ നിർമാ​ണം നടന്നി​രുന്ന ഒരു സ്ഥലത്തിനു മുന്നിലൂടെ ദിവസവും കടന്നു​പോ​കു​മാ​യി​രുന്ന ഒരു സ്‌ത്രീ, അവിടെ ജോലി ചെയ്യു​ന്നവർ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണെ​ന്നും അവർ പണിയു​ന്നത്‌ ഒരു രാജ്യ​ഹാ​ളാ​ണെ​ന്നും ഊഹിച്ചു. അവർ പറഞ്ഞു: “യഹോ​വ​യു​ടെ സാക്ഷി​യാ​യി​ത്തീർന്ന എന്റെ അനിയ​ത്തി​യിൽനിന്ന്‌ ഞാൻ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ കേട്ടി​രു​ന്നു. നിങ്ങളു​ടെ ഈ ജോലി​കൾ കണ്ടപ്പോൾ എനിക്കും ഈ ആത്മീയ​കു​ടും​ബ​ത്തി​ന്റെ ഭാഗമാ​ക​ണ​മെന്നു തോന്നി. നിങ്ങളു​ടെ ഇടയിൽ ഞാൻ സ്‌നേഹം കണ്ടു.” ബൈബിൾ പഠിക്കാൻ തയ്യാറായ ആ സ്‌ത്രീ 2010-ൽ സ്‌നാ​ന​മേറ്റു.

13, 14. (എ) ഒരിടത്തെ രാജ്യ​ഹാൾ നിർമാണ പരിപാ​ടി​കൾ നിരീ​ക്ഷിച്ച ദമ്പതി​ക​ളു​ടെ പ്രതി​ക​രണം നിങ്ങളെ എന്തു പഠിപ്പി​ച്ചു? (ബി) നിങ്ങളു​ടെ ആരാധ​നാ​സ്ഥലം യഹോ​വ​യു​ടെ നാമത്തെ മഹത്ത്വ​പ്പെ​ടു​ത്തു​ന്നെന്ന്‌ ഉറപ്പാ​ക്കാൻ എന്തെല്ലാം ചെയ്യാ​നാ​കും?

13 അർജന്റീന. അവി​ടെ​യുള്ള ഒരു രാജ്യ​ഹാൾ നിർമാണ പരിപാ​ടി​ക്കു മേൽനോ​ട്ടം വഹിച്ചി​രുന്ന സഹോ​ദ​രനെ ഒരു ദിവസം ഒരു ദമ്പതികൾ കാണാൻ എത്തി. ഭർത്താവ്‌ പറഞ്ഞു: “നിങ്ങൾ ചെയ്യുന്ന ജോലി​ക​ളെ​ല്ലാം ഞങ്ങൾ അടുത്ത്‌ ശ്രദ്ധി​ക്കാ​റുണ്ട്‌. . . . ഈ സ്ഥലത്തു​വെച്ച്‌ ദൈവ​ത്തെ​ക്കു​റിച്ച്‌ പഠിക്കാ​നാ​ണു ഞങ്ങളുടെ തീരു​മാ​നം.” അദ്ദേഹം ചോദി​ച്ചു: “ഇവിടെ നടക്കുന്ന മീറ്റി​ങ്ങു​ക​ളിൽ പങ്കെടു​ക്കാ​നുള്ള യോഗ്യത നേടാൻ ഞങ്ങൾ എന്തു ചെയ്യണം?” തുടർന്ന്‌ അവർ ഒരു ബൈബിൾപ​ഠ​ന​ത്തി​നു സമ്മതിച്ചു. പക്ഷേ ഒരു വ്യവസ്ഥ​യു​ണ്ടാ​യി​രു​ന്നു. എന്തായി​രു​ന്നു അത്‌? തങ്ങളുടെ കുടും​ബ​ത്തി​ലുള്ള എല്ലാവ​രെ​യും ബൈബിൾ പഠിപ്പി​ക്കണം എന്നായി​രു​ന്നു അവരുടെ ആവശ്യം. അവി​ടെ​യുള്ള സഹോ​ദ​രങ്ങൾ സന്തോ​ഷ​ത്തോ​ടെ അതിനു സമ്മതിച്ചു.

14 നിങ്ങൾ ഇപ്പോൾ കൂടി​വ​രുന്ന രാജ്യ​ഹാ​ളി​ന്റെ നിർമാ​ണ​ത്തിൽ സഹായി​ക്കാ​നുള്ള പദവി ചില​പ്പോൾ നിങ്ങൾക്കു ലഭിച്ചി​ട്ടി​ല്ലാ​യി​രി​ക്കാം. എങ്കിലും ആ ആരാധ​നാ​സ്ഥലം യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തുന്ന ഒരു ഇടമാ​യി​രി​ക്കാൻ സഹായി​ക്കു​ന്ന​തിൽ നിങ്ങൾക്കു പലതും ചെയ്യാ​നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങ​ളോ​ടൊ​പ്പം രാജ്യ​ഹാ​ളിൽ യോഗ​ങ്ങൾക്കു വരാൻ ബൈബിൾവി​ദ്യാർഥി​ക​ളെ​യും നിങ്ങൾ മടക്കസ​ന്ദർശനം നടത്തു​ന്ന​വ​രെ​യും പൊതു​ജ​ന​ങ്ങ​ളെ​യും ഉത്സാഹ​പൂർവം ക്ഷണിക്കാം. നിങ്ങളു​ടെ ആരാധ​നാ​സ്ഥലം വൃത്തി​യാ​യി, നല്ല നിലയിൽ സൂക്ഷി​ക്കാ​നുള്ള അവസര​വും നിങ്ങൾക്കുണ്ട്‌. നന്നായി ആസൂ​ത്രണം ചെയ്‌താൽ, നിങ്ങൾ കൂടി​വ​രുന്ന രാജ്യ​ഹാ​ളി​ന്റെ പരിപാ​ല​ന​ത്തി​ലേ​ക്കാ​യോ ലോക​ത്തി​ന്റെ മറ്റു ഭാഗങ്ങ​ളിൽ അവ നിർമി​ക്കാൻ സഹായി​ക്കു​ന്ന​തി​നാ​യോ സാമ്പത്തി​ക​സം​ഭാ​വന നൽകാ​നും നിങ്ങൾക്കു കഴി​ഞ്ഞേ​ക്കും. (1 കൊരി​ന്ത്യർ 16:2 വായി​ക്കുക.) യഹോ​വ​യു​ടെ നാമത്തെ മഹത്ത്വ​പ്പെ​ടു​ത്തുന്ന കാര്യ​ങ്ങ​ളാണ്‌ ഇതെല്ലാം.

‘സ്വമന​സ്സാ​ലെ മുന്നോ​ട്ടു വരുന്നവർ’

15-17. (എ) സാധാ​ര​ണ​യാ​യി നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളു​ടെ സിംഹ​ഭാ​ഗ​വും ചെയ്യു​ന്നത്‌ ആരാണ്‌? (ബി) അന്തർദേ​ശീയ നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളിൽ പങ്കെടു​ത്തി​ട്ടുള്ള ചില ദമ്പതി​ക​ളു​ടെ അഭി​പ്രാ​യ​ങ്ങ​ളിൽനിന്ന്‌ നിങ്ങൾ എന്തു പഠിച്ചു?

15 സാധാ​ര​ണ​യാ​യി, രാജ്യ​ഹാ​ളു​ക​ളു​ടെ​യും സമ്മേള​ന​ഹാ​ളു​ക​ളു​ടെ​യും ബ്രാ​ഞ്ചോ​ഫീ​സു​ക​ളു​ടെ​യും നിർമാ​ണ​ത്തി​ന്റെ സിംഹ​ഭാ​ഗ​വും ചെയ്യു​ന്നതു പ്രാ​ദേ​ശിക സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രാണ്‌. എന്നാൽ നിർമാ​ണ​മേ​ഖ​ല​യിൽ അനുഭ​വ​പ​രി​ച​യ​മുള്ള, അന്യനാ​ട്ടു​കാ​രായ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രും പലപ്പോ​ഴും അവരെ സഹായി​ക്കാൻ എത്താറുണ്ട്‌. അത്തരം സന്നദ്ധ​സേ​വ​ക​രിൽ ചിലർ, ഏതാനും ആഴ്‌ചകൾ ഒരു അന്തർദേ​ശീയ നിർമാണ പരിപാ​ടി​യിൽ പങ്കെടു​ക്കാൻ പറ്റുന്ന രീതി​യിൽ കാര്യങ്ങൾ ക്രമീ​ക​രിച്ച്‌ എത്തുന്ന​വ​രാണ്‌. വർഷങ്ങ​ളോ​ളം അത്തരം സേവന​ങ്ങൾക്കാ​യി തങ്ങളെ​ത്തന്നെ വിട്ടു​കൊ​ടു​ക്കു​ന്ന​വ​രു​മുണ്ട്‌. ഒരിടത്തെ നിർമാ​ണ​പ്ര​വർത്ത​നങ്ങൾ തീരു​മ്പോൾ അവർ അടുത്ത നിയമ​ന​സ്ഥ​ല​ത്തേക്കു നീങ്ങും.

റ്റീമോ ലാപ്പലാ​യി​ന​നും ലീനും (ഖണ്ഡിക 16 കാണുക)

16 അന്തർദേ​ശീയ നിർമാ​ണ​വേ​ല​യ്‌ക്ക്‌ അതി​ന്റേ​തായ ചില വെല്ലു​വി​ളി​ക​ളുണ്ട്‌. എന്നാൽ സംതൃ​പ്‌തി​യേ​കുന്ന പ്രതി​ഫ​ല​ങ്ങ​ളും അതിനുണ്ട്‌. റ്റീമോ​യു​ടെ​യും ലീനി​ന്റെ​യും അനുഭവം അതിന്‌ ഉദാഹ​ര​ണ​മാണ്‌. രാജ്യ​ഹാ​ളു​ക​ളും സമ്മേള​ന​ഹാ​ളു​ക​ളും ബ്രാ​ഞ്ചോ​ഫീ​സു​ക​ളും നിർമി​ക്കാൻ അവർ ഏഷ്യ, തെക്കേ അമേരിക്ക, യൂറോപ്പ്‌ എന്നിവി​ട​ങ്ങ​ളി​ലെ രാജ്യ​ങ്ങ​ളി​ലേക്കു യാത്ര ചെയ്‌തി​ട്ടുണ്ട്‌. റ്റീമോ പറയുന്നു: “കഴിഞ്ഞ 30 വർഷത്തി​നി​ടെ ശരാശരി 2 വർഷം കൂടു​മ്പോൾ എന്റെ നിയമനം മാറി​യി​ട്ടുണ്ട്‌.” 25 വർഷം മുമ്പാ​യി​രു​ന്നു അവരുടെ വിവാഹം. ലീൻ പറയുന്നു: “ഞാൻ റ്റീമോ​യു​ടെ​കൂ​ടെ പത്തു രാജ്യ​ങ്ങ​ളിൽ സേവി​ച്ചി​ട്ടുണ്ട്‌. പുതിയ ഭക്ഷണം, പുതിയ കാലാവസ്ഥ, പുതിയ ഭാഷ, പുതിയ പ്രസം​ഗ​പ്ര​ദേശം എന്നിവ​യു​മാ​യി പൊരു​ത്ത​പ്പെ​ടാ​നും പുതിയ സുഹൃ​ത്തു​ക്കളെ കണ്ടെത്താ​നും കുറെ​യ​ധി​കം പരി​ശ്ര​മി​ക്കണം. അതിനു ധാരാളം സമയവും വേണ്ടി​വ​രും.” c ഈ ശ്രമങ്ങൾക്കു തക്ക പ്രയോ​ജ​ന​മു​ണ്ടാ​യോ? ലീൻ പറയു​ന്നത്‌ ഇതാണ്‌: “ആ വെല്ലു​വി​ളി​ക​ളു​ണ്ട​ല്ലോ, അവ ഞങ്ങളുടെ ജീവി​ത​ത്തി​ലെ ഏറ്റവും വലിയ അനു​ഗ്ര​ഹ​ങ്ങൾക്കു കാരണ​മാ​യി. ക്രിസ്‌തീ​യ​മായ സ്‌നേ​ഹ​വും ആതിഥ്യ​വും ഞങ്ങൾ അനുഭ​വി​ച്ച​റി​ഞ്ഞു. യഹോവ സ്‌നേ​ഹ​ത്തോ​ടെ പരിപാ​ലി​ക്കു​ന്ന​തും ഞങ്ങൾ തിരി​ച്ച​റി​ഞ്ഞു. മർക്കോസ്‌ 10:29, 30 വാക്യ​ങ്ങ​ളിൽ യേശു ശിഷ്യ​ന്മാർക്കു കൊടുത്ത ഉറപ്പു നിറ​വേ​റു​ന്ന​തും ഞങ്ങൾ കണ്ടു. ഞങ്ങൾക്കു ധാരാളം ആത്മീയ സഹോ​ദ​ര​ന്മാ​രെ​യും സഹോ​ദ​രി​മാ​രെ​യും അമ്മമാ​രെ​യും കിട്ടി. അതെ, നൂറു മടങ്ങ്‌ അധികം!” റ്റീമോ പറയുന്നു: “രാജാ​വി​ന്റെ സ്വത്തുക്കൾ വർധി​പ്പി​ക്കാൻ സഹായി​ക്കു​ക​യെ​ന്നതു നമുക്കു വെക്കാ​വുന്ന ഏറ്റവും ശ്രേഷ്‌ഠ​മായ ലക്ഷ്യമാണ്‌. ഞങ്ങളുടെ വൈദ​ഗ്‌ധ്യ​ങ്ങൾ അതിനാ​യി ഉപയോ​ഗി​ക്കു​മ്പോൾ എത്ര സംതൃ​പ്‌തി തോന്നു​ന്നെ​ന്നോ!”

17 ആഫ്രിക്ക, ഏഷ്യ, തെക്കേ അമേരിക്ക, തെക്കൻ പസിഫിക്‌, മധ്യ അമേരിക്ക, യൂറോപ്പ്‌ എന്നിവി​ട​ങ്ങ​ളി​ലെ നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളിൽ സഹായി​ച്ചി​ട്ടു​ള്ള​വ​രാ​ണു ഡാരനും സേറയും. തങ്ങൾ നൽകി​യി​ട്ടു​ള്ള​തി​ലു​മ​ധി​കം തങ്ങൾക്കു ലഭിച്ചി​ട്ടു​ള്ള​താ​യാണ്‌ അവർക്ക്‌ അനുഭ​വ​പ്പെ​ടു​ന്നത്‌. ധാരാളം വെല്ലു​വി​ളി​ക​ളു​ണ്ടാ​യെ​ങ്കി​ലും ഡാരൻ പറയു​ന്നത്‌ ഇതാണ്‌: “ലോക​ത്തി​ന്റെ നാനാ​ഭാ​ഗ​ങ്ങ​ളിൽനി​ന്നുള്ള സഹോ​ദ​ര​ങ്ങ​ളു​ടെ​കൂ​ടെ ജോലി ചെയ്യാ​നാ​യത്‌ ഒരു വലിയ പദവി​യാണ്‌. നമുക്ക്‌ എല്ലാവർക്കും യഹോ​വ​യോ​ടുള്ള സ്‌നേഹം ഈ ഭൂഗോ​ളത്തെ ചുറ്റുന്ന ഒരു ചരടു​പോ​ലെ​യാണ്‌, അതു ലോക​മെ​ങ്ങു​മുള്ള നമ്മളെ​യെ​ല്ലാം ഒന്നിപ്പി​ക്കു​ന്നു.” സേറ പറയുന്നു: “പലപല സംസ്‌കാ​ര​ങ്ങ​ളിൽനി​ന്നുള്ള സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രിൽനിന്ന്‌ എനിക്കു കുറെ​യ​ധി​കം പഠിക്കാ​നാ​യി. യഹോ​വയെ സേവി​ക്കാൻ അവർ ചെയ്യുന്ന ത്യാഗങ്ങൾ, തുടർന്നും കഴിവി​ന്റെ പരമാ​വധി ചെയ്യാൻ എന്നെ പ്രചോ​ദി​പ്പി​ക്കു​ന്നു.”

18. സങ്കീർത്തനം 110:1-3-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രവചനം നിറ​വേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

18 വെല്ലു​വി​ളി​ക​ളു​ണ്ടാ​യാൽപ്പോ​ലും ദൈവ​രാ​ജ്യ​ത്തെ പിന്തു​ണ​യ്‌ക്കാൻ പ്രജകൾ “സ്വമന​സ്സാ​ലെ മുന്നോ​ട്ടു വരും” എന്നു ദാവീദ്‌ രാജാവ്‌ പ്രവചി​ച്ചു. (സങ്കീർത്തനം 110:1-3 വായി​ക്കുക.) ദൈവ​രാ​ജ്യ​താ​ത്‌പ​ര്യ​ങ്ങളെ പിന്തു​ണ​യ്‌ക്കുന്ന പ്രവർത്ത​ന​ങ്ങ​ളിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന എല്ലാവ​രും ആ പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​യിൽ പങ്കാളി​ക​ളാ​കു​ക​യാണ്‌. (1 കൊരി. 3:9) ലോക​മെ​ങ്ങു​മുള്ള നിരവധി ബ്രാ​ഞ്ചോ​ഫീ​സു​ക​ളും നൂറു​ക​ണ​ക്കി​നു സമ്മേള​ന​ഹാ​ളു​ക​ളും പതിനാ​യി​ര​ക്ക​ണ​ക്കി​നു രാജ്യ​ഹാ​ളു​ക​ളും, ദൈവ​രാ​ജ്യം ഒരു യാഥാർഥ്യ​മാണ്‌ എന്നതി​ന്റെ​യും അത്‌ ഇപ്പോൾ ഭരിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌ എന്നതി​ന്റെ​യും വ്യക്തമായ തെളി​വാണ്‌. രാജാ​വായ യേശു​ക്രി​സ്‌തു​വി​നെ പിന്തു​ണ​ച്ചു​കൊണ്ട്‌ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തുന്ന ഒരു പ്രവർത്ത​ന​ത്തിൽ പങ്കെടു​ക്കു​ന്നത്‌ എത്ര വലി​യൊ​രു പദവി​യാണ്‌. എന്തു​കൊ​ണ്ടും യഹോവ ആ മഹത്ത്വ​ത്തി​നു യോഗ്യ​നു​മാണ്‌!

a 2013-ൽ, ഐക്യ​നാ​ടു​ക​ളി​ലെ 132 മേഖലാ നിർമാണ കമ്മിറ്റി​ക​ളിൽ പ്രവർത്തി​ക്കാൻ 2,30,000 സന്നദ്ധ​സേ​വ​കർക്ക്‌ അനുമതി ലഭിച്ചി​രു​ന്നു. ആ രാജ്യത്ത്‌ വർഷം​തോ​റും ആ കമ്മിറ്റി​കൾ 75 പുതിയ രാജ്യ​ഹാ​ളു​ക​ളു​ടെ നിർമാ​ണം ഏകോ​പി​പ്പി​ച്ചു; ഒപ്പം ഏകദേശം 900 ഹാളുകൾ പുതു​ക്കി​പ്പ​ണി​യു​ന്ന​തി​നോ അറ്റകുറ്റം തീർക്കു​ന്ന​തി​നോ സഹായി​ക്കു​ക​യും ചെയ്‌തു.

b ഈ പദ്ധതി​യു​ടെ ഭാഗമ​ല്ലാത്ത രാജ്യ​ങ്ങ​ളിൽ നിർമിച്ച അനേകം രാജ്യ​ഹാ​ളു​ക​ളു​ടെ എണ്ണം ഈ സംഖ്യ​യിൽ ഉൾപ്പെ​ടു​ത്തി​യി​ട്ടില്ല.

c അന്തർദേ​ശീയ നിർമാണ സേവക​രും സന്നദ്ധ​പ്ര​വർത്ത​ക​രും സമയത്തി​ന്റെ ഭൂരി​ഭാ​ഗ​വും നിർമാ​ണ​പ്ര​വർത്ത​ന​ങ്ങൾക്കാ​യി ചെലവ​ഴി​ക്കു​ന്നു. എന്നാൽ വാരാ​ന്ത​ത്തി​ലോ വൈകു​ന്നേ​ര​ങ്ങ​ളി​ലോ അവർ പ്രാ​ദേ​ശി​ക​സ​ഭ​കളെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ പിന്തു​ണ​യ്‌ക്കാ​റുണ്ട്‌.