വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇടത്ത്‌: യു.എസ്‌.എ.-യിലെ അലബാ​മ​യിൽ ഒരു സഹോ​ദരി, റഥർഫോർഡ്‌ സഹോ​ദ​രന്റെ റിക്കാർഡ്‌ ചെയ്‌ത പ്രസംഗം കേൾപ്പി​ക്കു​ന്നു (1930-കളുടെ ഒടുവിൽ എടുത്ത ചിത്രം); വലത്ത്‌: സ്വിറ്റ്‌സർലൻഡ്‌

ഭാഗം 1

ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സത്യം—ആത്മീയ​ഭ​ക്ഷണം വിളമ്പു​ന്നു

ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സത്യം—ആത്മീയ​ഭ​ക്ഷണം വിളമ്പു​ന്നു

ഇപ്പോൾ വായി​ച്ചു​ക​ഴിഞ്ഞ ബൈബിൾവാ​ക്യ​ത്തി​ന്റെ അർഥം മനസ്സി​ലാ​യ​പ്പോൾ നിങ്ങളു​ടെ ബൈബിൾവി​ദ്യാർഥി​യു​ടെ കണ്ണുക​ളി​ലു​ണ്ടായ ആ തിളക്കം നിങ്ങൾ ശ്രദ്ധിച്ചു. പതിയെ അദ്ദേഹം ചോദി​ച്ചു: “ഇവിടെ, ഈ ഭൂമി​യിൽത്ത​ന്നെ​യുള്ള ഒരു പറുദീ​സ​യിൽ നമുക്ക്‌ എന്നും ജീവി​ക്കാ​മെ​ന്നോ? ബൈബിൾ അങ്ങനെ പഠിപ്പി​ക്കു​ന്നു​ണ്ടെ​ന്നാ​ണോ പറഞ്ഞു​വ​രു​ന്നത്‌?” നിങ്ങളു​ടെ​കൂ​ടെ വന്നയാൾ അപ്പോൾ ഒരു ചെറു​ചി​രി​യോ​ടെ ചോദി​ക്കു​ന്നു: “അതിരി​ക്കട്ടെ, ഇപ്പോൾ ബൈബി​ളിൽനിന്ന്‌ നമ്മൾ എന്താണു വായി​ച്ചത്‌?” ആകെ സ്‌തബ്ധ​നാ​യി ഇരിക്കു​ക​യാ​യി​രുന്ന വിദ്യാർഥി അതിശ​യ​ത്തോ​ടെ തല കുലു​ക്കു​ന്നു. അദ്ദേഹം പറയുന്നു: “ഇത്‌ എന്നെ ആരും ഇതുവരെ പഠിപ്പി​ച്ചി​ല്ല​ല്ലോ, എനിക്കു വിശ്വ​സി​ക്കാൻ പറ്റുന്നില്ല!” ഏതാനും ആഴ്‌ച​കൾക്കു മുമ്പ്‌ ദൈവ​ത്തി​ന്റെ പേര്‌ യഹോവ എന്നാ​ണെന്ന്‌ ആദ്യമാ​യി മനസ്സി​ലാ​ക്കി​യ​പ്പോ​ഴും അദ്ദേഹം ഇതു​പോ​ലെ എന്തോ പറഞ്ഞതാ​യി നിങ്ങൾ ഓർക്കു​ന്നു.

എപ്പോ​ഴെ​ങ്കി​ലും ഇങ്ങനെ​യൊ​രു അനുഭവം ഉണ്ടായി​ട്ടു​ണ്ടോ? ദൈവ​ജ​ന​ത്തിൽ പലർക്കും അങ്ങനെ ഉണ്ടായി​ട്ടുണ്ട്‌. നമുക്കു കിട്ടി​യി​ട്ടുള്ള വിലതീ​രാത്ത ഒരു സമ്മാന​ത്തെ​ക്കു​റിച്ച്‌ നമ്മൾ അത്തരം സാഹച​ര്യ​ങ്ങ​ളിൽ ഓർത്തു​പോ​കാ​റുണ്ട്‌. അതെ, നമ്മൾ മനസ്സി​ലാ​ക്കിയ സത്യം എന്ന ആ സമ്മാനം. ഒന്നു ചിന്തി​ച്ചു​നോ​ക്കൂ: നിങ്ങൾക്ക്‌ എങ്ങനെ​യാണ്‌ ആ സമ്മാനം കിട്ടി​യത്‌? ഈ ഭാഗം, ആ ചോദ്യ​ത്തി​നുള്ള ഉത്തരം തരും. ദൈവ​ജ​ന​ത്തി​നു പടിപ​ടി​യാ​യി ആത്മീയ​കാ​ര്യ​ങ്ങ​ളിൽ കൂടുതൽ വെളിച്ചം കിട്ടിയ വിധം, ഒരു കാര്യം തെളി​യി​ക്കു​ന്നു: ദൈവ​രാ​ജ്യം ഒരു യാഥാർഥ്യ​മാണ്‌, സംശയം വേണ്ടാ! ദൈവ​ജ​ന​ത്തി​നു സത്യം പകർന്നു​കി​ട്ടു​ന്നു​ണ്ടെന്ന കാര്യം ഉറപ്പാ​ക്കു​ന്ന​തിൽ കഴിഞ്ഞ ഒരു നൂറ്റാ​ണ്ടാ​യി വലിയ താത്‌പ​ര്യം കാണി​ക്കുന്ന ഒരാളുണ്ട്‌. അതു മറ്റാരു​മല്ല, ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വായ യേശു​ക്രിസ്‌തു​തന്നെ!

ഈ വിഭാഗത്തിൽ

അധ്യായം 3

യഹോവ തന്റെ ഉദ്ദേശ്യം വെളി​പ്പെ​ടു​ത്തു​ന്നു

തുടക്ക​ത്തിൽ മിശി​ഹൈ​ക​രാ​ജ്യം യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തി​ന്റെ ഭാഗമാ​യി​രു​ന്നോ? ദൈവ​രാ​ജ്യം എന്താ​ണെന്നു വ്യക്തമാ​ക്കു​ന്ന​തിൽ യേശു​വി​ന്റെ പങ്ക്‌ എന്തായി​രു​ന്നു?

അധ്യായം 4

യഹോവ തന്റെ പേര്‌ ഉന്നതമാ​ക്കു​ന്നു

ദൈവ​നാ​മ​ത്തോ​ടുള്ള ബന്ധത്തിൽ ദൈവ​രാ​ജ്യം എന്തു നേട്ടം കൈവ​രി​ച്ചി​രി​ക്കു​ന്നു? ദൈവ​നാ​മ​ത്തി​ന്റെ പരിശു​ദ്ധി കാത്തു​സൂ​ക്ഷി​ക്കു​ന്ന​തിൽ നിങ്ങൾക്ക്‌ എന്തു പങ്കുണ്ട്‌?

അധ്യായം 5

ദൈവ​രാ​ജ്യ​ത്തി​ന്മേൽ രാജാവ്‌ പ്രകാശം ചൊരി​യു​ന്നു

ദൈവ​രാ​ജ്യം, അതിന്റെ ഭരണാ​ധി​കാ​രി​ക​ളും പ്രജക​ളും, വിശ്വസ്‌ത​ത​യു​ടെ പ്രാധാ​ന്യം എന്നീ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ വ്യക്തമാ​യി മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന വിവരങ്ങൾ ഇതിലുണ്ട്‌.