വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇടത്ത്‌: കൊറി​യ​യിൽ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കുന്ന ഒരു കോൽപോർട്ടർ സഹോ​ദരി (1931-ലെ ചിത്രം); വലത്ത്‌: കൊറി​യ​യിൽ ഇന്ന്‌ ആംഗ്യ​ഭാ​ഷ​യിൽ പ്രസം​ഗ​പ്ര​വർത്തനം നടത്തുന്നു

ഭാഗം 2

ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കു​ന്നു—ആ സന്തോ​ഷ​വാർത്ത ലോക​മെ​ങ്ങും എത്തിക്കു​ന്നു

ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കു​ന്നു—ആ സന്തോ​ഷ​വാർത്ത ലോക​മെ​ങ്ങും എത്തിക്കു​ന്നു

ഇന്നു നിങ്ങൾ അവധി​യെ​ടു​ത്തു. രാവി​ലെ​തന്നെ ശുശ്രൂ​ഷയ്‌ക്കു പോകാൻ ഒരുങ്ങു​ക​യാണ്‌. പക്ഷേ പെട്ടെന്ന്‌ ഒരു നിമിഷം നിങ്ങൾ ഒന്നു നിൽക്കു​ന്നു. അല്‌പം ക്ഷീണം തോന്നു​ന്നുണ്ട്‌. ഉച്ചവരെ ഒന്നു വിശ്ര​മി​ച്ചാൽ മാറാ​വു​ന്നതേ ഉള്ളൂ! പക്ഷേ അതെക്കു​റിച്ച്‌ ഒന്നു പ്രാർഥി​ച്ചി​ട്ടു നിങ്ങൾ ശുശ്രൂ​ഷയ്‌ക്കു പോകാൻതന്നെ തീരു​മാ​നി​ക്കു​ന്നു. നിങ്ങൾക്കു കൂട്ടു കിട്ടി​യതു നല്ല പ്രായ​മുള്ള, വിശ്വസ്‌ത​യായ ഒരു സഹോ​ദ​രി​യെ​യാണ്‌. സഹോ​ദ​രി​യു​ടെ സഹനശ​ക്തി​യും ദയയും നിങ്ങളു​ടെ ഹൃദയത്തെ സ്‌പർശി​ക്കു​ന്നു. സത്യത്തി​ന്റെ സന്ദേശം അറിയിച്ച്‌ വീടു​തോ​റും പോകു​ന്ന​തി​നി​ടെ മറ്റൊരു കാര്യം നിങ്ങളു​ടെ മനസ്സി​ലേക്കു വരുന്നു: ലോക​മെ​ങ്ങും എത്ര സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രാണ്‌ ഇതേ സന്ദേശം​തന്നെ അറിയി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌. അവരുടെ കൈയി​ലു​ള്ള​തും ഇതേ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾതന്നെ. എല്ലാവർക്കും കിട്ടുന്ന പരിശീ​ല​ന​വും ഒന്ന്‌! വീട്ടി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും നിങ്ങൾക്കു നല്ല ഉത്സാഹം തോന്നു​ന്നു, ആ ക്ഷീണ​മൊ​ക്കെ എവി​ടെ​പ്പോ​യെ​ന്ന​റി​യില്ല. വീട്ടിൽ ഇരിക്കാ​ഞ്ഞത്‌ എത്രയോ നന്നാ​യെന്ന്‌ ഇപ്പോൾ തോന്നു​ന്നു!

ക്രിസ്‌തീ​യ​ശു​ശ്രൂ​ഷ​യാണ്‌ ഇന്നു ദൈവ​രാ​ജ്യം ചെയ്യുന്ന ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യം. അവസാ​ന​കാ​ലത്ത്‌ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ അത്ഭുതാ​വ​ഹ​മായ വളർച്ച​യു​ണ്ടാ​കു​മെന്നു യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. (മത്താ. 24:14) ഈ പ്രവചനം നിറ​വേ​റി​യി​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? ദൈവ​രാ​ജ്യം യഥാർഥ​മാ​ണെന്നു മനസ്സി​ലാ​ക്കാൻ ക്രിസ്‌തീ​യ​ശു​ശ്രൂഷ ഇന്നു ലോക​മെ​ങ്ങു​മുള്ള ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകളെ സഹായി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ആ ശുശ്രൂ​ഷ​യു​ടെ അവിഭാ​ജ്യ​ഘ​ട​ക​ങ്ങ​ളായ ആളുകൾ, രീതികൾ, ഉപകര​ണങ്ങൾ എന്നിവ​യെ​ക്കു​റി​ച്ചാണ്‌ ഈ ഭാഗം വിശദീ​ക​രി​ക്കു​ന്നത്‌.

ഈ വിഭാഗത്തിൽ

അധ്യായം 6

പ്രസം​ഗി​ക്കുന്ന ആളുകൾ—ശുശ്രൂ​ഷകർ സ്വമന​സ്സാ​ലെ മുന്നോ​ട്ടു വരുന്നു

അവസാ​ന​കാ​ലത്ത്‌, മനസ്സൊ​രു​ക്ക​ത്തോ​ടെ പ്രസം​ഗ​പ്ര​വർത്തനം നടത്തു​ന്ന​വ​രു​ടെ ഒരു സൈന്യം തനിക്കു​ണ്ടാ​യി​രി​ക്കു​മെന്നു യേശു​വിന്‌ ഉറപ്പു​ണ്ടാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? ദൈവ​രാ​ജ്യ​ത്തിന്‌ ഒന്നാം സ്ഥാനം കൊടു​ക്കു​ന്നു​ണ്ടെന്നു നിങ്ങൾക്ക്‌ എങ്ങനെ തെളി​യി​ക്കാം?

അധ്യായം 7

പ്രസം​ഗി​ക്കുന്ന രീതികൾ—സാധ്യ​മായ വഴിക​ളെ​ല്ലാം ഉപയോ​ഗി​ക്കു​ന്നു

അന്ത്യം വരുന്ന​തി​നു മുമ്പ്‌ കഴിയു​ന്നത്ര ആളുക​ളു​ടെ അടുത്ത്‌ സന്തോ​ഷ​വാർത്ത എത്തിക്കാൻ ദൈവ​ജനം ഉപയോ​ഗിച്ച പുതു​മ​യാർന്ന ചില രീതി​ക​ളെ​ക്കു​റിച്ച്‌ വായിക്കൂ.

അധ്യായം 8

പ്രസം​ഗി​ക്കാ​നുള്ള ഉപകര​ണങ്ങൾ—ലോക​വ്യാ​പ​ക​വ​യ​ലി​നു​വേണ്ടി പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഉത്‌പാ​ദി​പ്പി​ക്കു​ന്നു

നമുക്കു ക്രിസ്‌തു​വി​ന്റെ പിന്തു​ണ​യു​ണ്ടെന്നു നമ്മുടെ പരിഭാ​ഷാ​പ്ര​വർത്തനം തെളി​യി​ക്കു​ന്നത്‌ എങ്ങനെ? നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ഏതെല്ലാം വസ്‌തു​ത​ക​ളാ​ണു ദൈവ​രാ​ജ്യം യഥാർഥ​ത്തി​ലു​ള്ള​താ​ണെന്നു നിങ്ങളെ ബോധ്യ​പ്പെ​ടു​ത്തു​ന്നത്‌?

അധ്യായം 9

പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്റെ ഫലങ്ങൾ—’വയൽ കൊയ്‌ത്തി​നു പാകമാ​യി​രി​ക്കു​ന്നു’

വലിയ ആത്മീയ​കൊയ്‌ത്തി​നെ​ക്കു​റിച്ച്‌ പ്രധാ​ന​പ്പെട്ട രണ്ടു പാഠങ്ങൾ യേശു ശിഷ്യ​ന്മാ​രെ പഠിപ്പി​ച്ചു. ഇതിൽനിന്ന്‌ നമുക്ക്‌ എന്തെല്ലാം പഠിക്കാം?