വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇടത്ത്‌: ബഥേൽ കുടും​ബം 1926-ൽ അവസാ​ന​മാ​യി ക്രിസ്‌തു​മസ്സ്‌ ആഘോ​ഷി​ക്കു​ന്നു; വലത്ത്‌: യഹോ​വ​യു​ടെ സാക്ഷികൾ വ്യത്യസ്‌ത​രാ​ണെന്ന കാര്യം ആളുകൾ ശ്രദ്ധി​ക്കാ​റുണ്ട്‌

ഭാഗം 3

ദൈവ​രാ​ജ്യ​ത്തി​ന്റെ നിലവാ​രങ്ങൾ—ദൈവ​നീ​തിക്ക്‌ ഒന്നാം സ്ഥാനം കൊടു​ക്കു​ന്നു

ദൈവ​രാ​ജ്യ​ത്തി​ന്റെ നിലവാ​രങ്ങൾ—ദൈവ​നീ​തിക്ക്‌ ഒന്നാം സ്ഥാനം കൊടു​ക്കു​ന്നു

നടന്നു​പോ​കു​ന്ന​തി​നി​ടെ നിങ്ങൾ അയൽക്കാ​രനെ കൈ വീശി​ക്കാ​ണി​ക്കു​ന്നു. അടുത്തി​ടെ​യാ​യി അദ്ദേഹം നിങ്ങ​ളെ​യും കുടും​ബ​ത്തെ​യും നിരീ​ക്ഷി​ക്കുന്ന കാര്യം നിങ്ങളു​ടെ ശ്രദ്ധയിൽപ്പെ​ട്ടി​രു​ന്നു. തിരിച്ച്‌ കൈ വീശി​ക്കാ​ണി​ച്ചിട്ട്‌ അദ്ദേഹം നിങ്ങളെ അടു​ത്തേക്കു വിളിച്ച്‌ ഇങ്ങനെ ചോദി​ക്കു​ന്നു: “ഞാൻ ഒരു കാര്യം ചോദി​ച്ചോ​ട്ടേ? നിങ്ങൾക്കു മറ്റുള്ള​വ​രിൽനിന്ന്‌ ഇത്ര വ്യത്യാ​സം വരാനുള്ള കാരണം എന്താണ്‌?” “എന്താ അങ്ങനെ ചോദി​ച്ചത്‌” എന്നു നിങ്ങൾ ചോദി​ക്കു​ന്നു. “അത്‌ . . . നിങ്ങൾ യഹോ​വ​യു​ടെ സാക്ഷി​ക​ളാണ്‌, അല്ലേ? നിങ്ങൾ മറ്റാ​രെ​യും​പോ​ലെയല്ല. നിങ്ങൾക്കു മറ്റു മതങ്ങളു​മാ​യി സാമ്യ​മില്ല—നിങ്ങൾ വിശേ​ഷ​ദി​വ​സങ്ങൾ ആഘോ​ഷി​ക്കാ​റില്ല, രാഷ്‌ട്രീ​യ​ത്തി​ലും യുദ്ധങ്ങ​ളി​ലും ഉൾപ്പെ​ടാ​റില്ല. നിങ്ങളു​ടെ കൂട്ടത്തി​ലാ​രും പുക വലിക്കാ​റില്ല. നിങ്ങളു​ടെ കുടും​ബാം​ഗങ്ങൾ വളരെ നല്ല ധാർമി​ക​മൂ​ല്യ​ങ്ങ​ളു​ള്ള​വ​രു​മാണ്‌. മറ്റുള്ള​വ​രു​മാ​യി ഇത്രമാ​ത്രം കാര്യ​ങ്ങ​ളിൽ വ്യത്യാ​സം വരാനുള്ള കാരണം അറിഞ്ഞാൽ കൊള്ളാ​മെ​ന്നുണ്ട്‌.”

ഉത്തരം ഒന്നേയു​ള്ളൂ എന്നു നിങ്ങൾക്ക്‌ അറിയാം: ദൈവ​രാ​ജ്യ​ത്തി​ന്റെ ഭരണത്തിൻകീ​ഴി​ലാ​ണു നമ്മൾ ജീവി​ക്കു​ന്നത്‌. രാജാ​വായ യേശു നമ്മളെ തുടർച്ച​യാ​യി ശുദ്ധീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. തന്റെ കാൽച്ചു​വ​ടു​കൾ പിന്തു​ടർന്ന്‌ നടക്കാ​നും അങ്ങനെ ഈ ദുഷ്ട​ലോ​ക​ത്തിൽനിന്ന്‌ വേറി​ട്ടു​നിൽക്കാ​നും യേശു നമ്മളെ സഹായി​ക്കു​ന്നു. മിശി​ഹൈ​ക​രാ​ജ്യം ദൈവ​ജ​നത്തെ ആത്മീയ​മാ​യും ധാർമി​ക​മാ​യും സംഘട​നാ​പ​ര​മാ​യും ശുദ്ധീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നാണ്‌ ഈ ഭാഗത്ത്‌ നമ്മൾ കാണാൻപോ​കു​ന്നത്‌. ഈ മാറ്റങ്ങ​ളെ​ല്ലാം യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തു​ക​യും ചെയ്‌തി​രി​ക്കു​ന്നു.

ഈ വിഭാഗത്തിൽ

അധ്യായം 10

രാജാവ്‌ തന്റെ ജനത്തെ ആത്മീയ​മാ​യി ശുദ്ധീ​ക​രി​ക്കു​ന്നു

ക്രിസ്‌തു​മ​സ്സി​നും കുരി​ശി​നും ഏതു കാര്യ​ത്തി​ലാ​ണു സമാന​ത​യു​ള്ളത്‌?

അധ്യായം 11

ധാർമി​ക​കാ​ര്യ​ങ്ങ​ളി​ലെ ശുദ്ധീ​ക​രണം—ദൈവ​ത്തി​ന്റെ വിശുദ്ധി പ്രതി​ഫ​ലി​പ്പി​ക്കു​ന്നു

യഹസ്‌കേ​ലി​ന്റെ ദേവാ​ല​യ​ദർശ​ന​ത്തി​ലെ കാവൽക്കാ​രു​ടെ മുറികൾ, പ്രവേ​ശ​ന​മാർഗങ്ങൾ എന്നിവ​യ്‌ക്ക്‌ 1914 മുതൽ ദൈവ​ജ​ന​ത്തി​ന്റെ കാര്യ​ത്തിൽ പ്രത്യേ​ക​മായ ഒരു അർഥമുണ്ട്‌.

അധ്യായം 12

സംഘടി​ത​രാ​യി ‘സമാധാ​ന​ത്തി​ന്റെ ദൈവത്തെ’ സേവി​ക്കു​ന്നു

ക്രമരാ​ഹി​ത്യ​ത്തെ അഥവാ കുഴഞ്ഞു​മ​റിഞ്ഞ അവസ്ഥയെ ബൈബിൾ താരത​മ്യം ചെയ്യു​ന്നതു ക്രമ​ത്തോട്‌ അഥവാ ചിട്ട​യോട്‌ അല്ല സമാധാ​ന​ത്തോ​ടാണ്‌. എന്തു​കൊണ്ട്‌? അതിന്റെ ഉത്തരം ഇന്നു ക്രിസ്‌ത്യാ​നി​കളെ ബാധി​ക്കു​ന്നത്‌ എങ്ങനെ?