വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇടത്ത്‌: പ്രസം​ഗ​പ്ര​വർത്തനം നടത്തി​യ​തി​ന്റെ പേരിൽ നെതർലൻഡ്‌സി​ലെ ഇന്റ്‌​ഹോ​വ​നിൽ ഒരു സഹോ​ദ​രനെ അറസ്റ്റ്‌ ചെയ്യുന്നു (1945-ലെ ചിത്രം.); വലത്ത്‌: നിങ്ങൾ താമസി​ക്കു​ന്നി​ടത്ത്‌ പ്രസം​ഗ​പ്ര​വർത്തനത്തിനു നിയമാം​ഗീ​കാരമുണ്ടോ?

ഭാഗം 4

ദൈവ​രാ​ജ്യം ജയിച്ചു​മു​ന്നേ​റു​ന്നു—സന്തോ​ഷ​വാർത്ത അറിയി​ക്കാ​നുള്ള അവകാശം നിയമ​പ​ര​മാ​യി സ്ഥാപി​ച്ചെ​ടു​ക്കു​ന്നു

ദൈവ​രാ​ജ്യം ജയിച്ചു​മു​ന്നേ​റു​ന്നു—സന്തോ​ഷ​വാർത്ത അറിയി​ക്കാ​നുള്ള അവകാശം നിയമ​പ​ര​മാ​യി സ്ഥാപി​ച്ചെ​ടു​ക്കു​ന്നു

വീടു​തോ​റും പ്രസം​ഗി​ക്കു​ന്ന​തി​നി​ടെ അങ്ങു ദൂരെ​നിന്ന്‌ ഒരു സൈറൻ മുഴങ്ങു​ന്നതു നിങ്ങൾ കേൾക്കു​ന്നു. അത്‌ അടുത്ത​ടുത്ത്‌ വരുന്നുണ്ട്‌. നിങ്ങൾ അടുത്ത വീട്ടു​കാ​ര​നോ​ടു സംസാ​രി​ച്ചു​തു​ട​ങ്ങി​യ​പ്പോൾ അതാ, അവിടെ ഒരു പോലീസ്‌ വണ്ടി വന്ന്‌ നിൽക്കു​ന്നതു നിങ്ങളു​ടെ കൂടെ​യു​ള്ള​യാ​ളു​ടെ ശ്രദ്ധയിൽപ്പെ​ടു​ന്നു. അതിൽനിന്ന്‌ ഒരു പോലീസ്‌ ഉദ്യോ​ഗസ്ഥൻ ഇറങ്ങി​വന്ന്‌ ഇങ്ങനെ ചോദി​ക്കു​ന്നു: “വീടുകൾ കയറി​യി​റങ്ങി ബൈബി​ളി​നെ​ക്കു​റിച്ച്‌ സംസാ​രി​ക്കുന്ന ആ രണ്ടു പേർ നിങ്ങളാ​ണോ? ഞങ്ങൾക്കു ചില പരാതി​കൾ കിട്ടി​യി​ട്ടുണ്ട്‌!” നിങ്ങൾ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണെന്നു വളരെ ആദര​വോ​ടെ അദ്ദേഹ​ത്തോ​ടു പറയുന്നു. ഇനി എന്തു സംഭവി​ക്കും?

അതിന്റെ ഉത്തരം കുറെ​യൊ​ക്കെ നിങ്ങളു​ടെ നാട്ടിലെ ദൈവ​ജ​ന​ത്തി​ന്റെ ചരി​ത്രത്തെ ആശ്രയി​ച്ചി​രി​ക്കു​ന്നു. മുൻകാ​ല​ങ്ങ​ളിൽ നിങ്ങളു​ടെ രാജ്യത്തെ ഗവൺമെന്റ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളോട്‌ ഇടപെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? കുറെ​യൊ​ക്കെ മതസ്വാ​ത​ന്ത്ര്യ​മുള്ള സ്ഥലമാ​ണോ നിങ്ങളു​ടേത്‌? എങ്കിൽ അത്‌, കഴിഞ്ഞ പതിറ്റാ​ണ്ടു​ക​ളിൽ “സന്തോ​ഷ​വാർത്തയ്‌ക്കു​വേണ്ടി വാദിച്ച്‌ അതു നിയമ​പ​ര​മാ​യി സ്ഥാപി​ച്ചെ​ടു​ക്കാൻ” നിങ്ങളു​ടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ കഠിനാ​ധ്വാ​നം ചെയ്‌ത​തി​ന്റെ ഫലമാ​യി​രി​ക്കാം. (ഫിലി. 1:7) നിങ്ങൾ ഏതു സ്ഥലത്ത്‌ താമസി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ലും മുൻകാ​ല​ങ്ങ​ളിൽ യഹോ​വ​യു​ടെ സാക്ഷികൾ നേടി​യി​ട്ടുള്ള നിയമ​വി​ജ​യ​ങ്ങ​ളെ​ക്കു​റിച്ച്‌ പരി​ശോ​ധി​ക്കു​ന്നതു നിങ്ങളു​ടെ വിശ്വാ​സം ബലപ്പെ​ടു​ത്തും. അതിശ​യ​ക​ര​മായ ആ ചരി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള​താണ്‌ ഈ ഭാഗം. ദൈവ​രാ​ജ്യം ഒരു യാഥാർഥ്യ​മാ​ണെ​ന്ന​തി​ന്റെ ജീവസ്സുറ്റ തെളി​വാണ്‌ ആ വിജയങ്ങൾ. കാരണം നമ്മുടെ മാത്രം കഴിവു​കൊണ്ട്‌ അത്രയ​ധി​കം നേട്ടങ്ങൾ കൊയ്യാൻ നമുക്ക്‌ ഒരിക്ക​ലും കഴിയില്ല.

ഈ വിഭാഗത്തിൽ

അധ്യായം 13

ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രചാ​രകർ കോട​തി​യെ സമീപി​ക്കു​ന്നു

പുരാ​ത​ന​കാ​ലത്തെ നിയമാ​ധ്യാ​പ​ക​നാ​യി​രുന്ന ഗമാലി​യേ​ലി​ന്റെ കാഴ്‌ച​പ്പാ​ടാണ്‌ ഇക്കാലത്തെ ചില ജഡ്‌ജി​മാ​രു​ടേത്‌.

അധ്യായം 14

ദൈവ​ത്തി​ന്റെ ഗവൺമെ​ന്റി​നോ​ടു മാത്രം കൂറു​ള്ളവർ

രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളി​ലെ നിഷ്‌പ​ക്ഷ​ത​യു​ടെ പേരിൽ യഹോ​വ​യു​ടെ സാക്ഷി​കൾക്കെ​തി​രെ​യു​ണ്ടായ ഉപദ്ര​വ​ങ്ങ​ളു​ടെ ‘നദിയെ’ വിഴു​ങ്ങി​ക്ക​ള​ഞ്ഞത്‌ എന്ത്‌?

അധ്യായം 15

ആരാധ​നാ​സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി​യുള്ള പോരാ​ട്ടം

നിയമം അനുസ​രി​ക്കാ​നുള്ള അവകാ​ശ​ത്തി​നാ​യി ദൈവ​ജനം പോരാ​ടി​യി​ട്ടുണ്ട്‌. ഏതു നിയമം? ദൈവ​രാ​ജ്യ​ത്തി​ന്റെ നിയമം!