വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇടത്ത്‌: 1945-ൽ ഇംഗ്ലണ്ടി​ലെ ലണ്ടനിൽ തുറസ്സായ ഒരു സ്ഥലത്തു​വെച്ച്‌ നടക്കുന്ന യോഗം; വലത്ത്‌: 2012-ലെ ഒരു പ്രത്യേക സമ്മേളന ദിനം, ആഫ്രി​ക്ക​യി​ലെ മലാവി

ഭാഗം 5

ദൈവ​രാ​ജ്യ​ത്തി​ന്റെ വിദ്യാ​ഭ്യാ​സ​പ​രി​പാ​ടി—രാജാ​വി​ന്റെ സേവകരെ പരിശീ​ലി​പ്പി​ക്കു​ന്നു

ദൈവ​രാ​ജ്യ​ത്തി​ന്റെ വിദ്യാ​ഭ്യാ​സ​പ​രി​പാ​ടി—രാജാ​വി​ന്റെ സേവകരെ പരിശീ​ലി​പ്പി​ക്കു​ന്നു

സ്റ്റേജിൽ നിൽക്കുന്ന പ്രസം​ഗ​കനു പ്രോ​ത്സാ​ഹനം പകരുന്ന ഒരു പുഞ്ചിരി നിങ്ങളു​ടെ മുഖത്ത്‌ വിടരു​ന്നു. നിങ്ങളു​ടെ സഭയിൽനി​ന്നുള്ള ആ യുവസ​ഹോ​ദരൻ ഒരു സമ്മേള​ന​ത്തിൽ ഇത്‌ ആദ്യമാ​യാണ്‌ ഒരു പരിപാ​ടി നടത്തു​ന്നത്‌. ആ പ്രസംഗം ആസ്വദി​ക്കു​ന്ന​തി​നി​ടെ, ദൈവ​ജ​ന​ത്തി​നു കിട്ടുന്ന പരിശീ​ലനം ഓർത്ത്‌ നിങ്ങൾ അത്ഭുതം കൂറുന്നു. അദ്ദേഹം ആദ്യമാ​യി സ്റ്റേജിൽ കയറിയ ദിവസം നിങ്ങൾക്ക്‌ ഓർമ​യുണ്ട്‌. എന്നാൽ ഇപ്പോൾ ഇത്‌ ആ പഴയ ആളേ അല്ല! മുൻനി​ര​സേ​വ​നസ്‌കൂ​ളിൽ പങ്കെടു​ത്ത​തിൽപ്പി​ന്നെ അദ്ദേഹം എത്രമാ​ത്രം പുരോ​ഗ​മി​ച്ചു! അദ്ദേഹ​വും ഭാര്യ​യും ഈയിടെ രാജ്യ​സു​വി​ശേ​ഷ​കർക്കുള്ള സ്‌കൂ​ളി​ലും പങ്കെടു​ത്തു. ആ നല്ല പ്രസംഗം തീർന്ന്‌ കൈയ​ടി​ക്കു​ന്ന​തി​നി​ടെ, ചുറ്റും ഇരിക്കുന്ന ദൈവ​ജ​ന​ത്തി​നു മുഴുവൻ ലഭിക്കുന്ന പരിശീ​ല​ന​ത്തെ​ക്കു​റിച്ച്‌ നിങ്ങൾ ചിന്തി​ച്ചു​പോ​കു​ന്നു.

ദൈവ​ജ​ന​ത്തെ മുഴുവൻ ‘യഹോവ പഠിപ്പി​ക്കുന്ന’ ഒരു കാല​ത്തെ​ക്കു​റിച്ച്‌ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടുണ്ട്‌. (യശ. 54:13) ആ കാലത്താ​ണു നമ്മൾ ജീവി​ക്കു​ന്നത്‌. നമുക്കു പരിശീ​ലനം ലഭിക്കു​ന്നതു നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ മാത്രമല്ല. അതിനാ​യി യോഗങ്ങൾ, സമ്മേള​നങ്ങൾ, കൺ​വെൻ​ഷ​നു​കൾ, യഹോ​വ​യു​ടെ സംഘട​ന​യി​ലെ ഓരോ​രോ നിയമ​ന​ങ്ങൾക്കാ​യി നമ്മളെ ഒരുക്കാൻവേണ്ടി തയ്യാർ ചെയ്‌ത വിവി​ധസ്‌കൂ​ളു​കൾ എന്നിവ​യെ​ല്ലാം നടത്താ​റുണ്ട്‌. ഇന്നു ദൈവ​രാ​ജ്യം ഭരിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌ എന്നുള്ള​തി​ന്റെ വ്യക്തമായ തെളി​വാണ്‌ ഈ വിദ്യാ​ഭ്യാ​സ​പ​രി​പാ​ടി. അങ്ങനെ പറയാ​നുള്ള കാരണം എന്താണ്‌? ഈ ഭാഗത്ത്‌ നമ്മൾ അതിനുള്ള ഉത്തരം പരി​ശോ​ധി​ക്കും.

ഈ വിഭാഗത്തിൽ

അധ്യായം 16

ആരാധ​നയ്‌ക്കാ​യി കൂടി​വ​രു​ന്നു

യഹോ​വയെ ആരാധി​ക്കാ​നാ​യുള്ള യോഗ​ങ്ങ​ളിൽനിന്ന്‌ നമുക്ക്‌ എങ്ങനെ പരമാ​വധി പ്രയോ​ജനം നേടാം?

അധ്യായം 17

ദൈവ​രാ​ജ്യ​ശു​ശ്രൂ​ഷ​കരെ പരിശീ​ലി​പ്പി​ക്കു​ന്നു

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ദിവ്യാ​ധി​പ​ത്യസ്‌കൂ​ളു​കൾ ദൈവ​രാ​ജ്യ​ശു​ശ്രൂ​ഷ​കരെ അവരുടെ നിയമനം നിറ​വേ​റ്റാൻ പരിശീ​ലി​പ്പി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?