വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇടത്ത്‌: സ്വിറ്റ്‌സർലൻഡിൽ നിന്നും ജർമനി​യി​ലെ നമ്മുടെ സഹോ​ദ​ര​ങ്ങൾക്ക്‌ അയച്ചു​കൊ​ടുത്ത ദുരി​താ​ശ്വാ​സ സാമ​ഗ്രി​കൾ, 1946; വലത്ത്‌: സുനാ​മി​യെ​ത്തു​ടർന്ന്‌ ജപ്പാനി​ലെ ഒരു രാജ്യ​ഹാൾ പുതു​ക്കി​പ്പ​ണി​യു​ന്നു, 2011

ഭാഗം 6

ദൈവ​രാ​ജ്യ​ത്തെ പിന്തു​ണ​യ്‌ക്കു​ന്നു—നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളും ദുരി​താ​ശ്വാ​സ​വും

ദൈവ​രാ​ജ്യ​ത്തെ പിന്തു​ണ​യ്‌ക്കു​ന്നു—നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളും ദുരി​താ​ശ്വാ​സ​വും

രാജ്യ​ഹാ​ളി​ലേക്കു കടന്നു​ചെ​ല്ലുന്ന നിങ്ങൾക്ക്‌ അവിടം തിരി​ച്ച​റി​യാൻ കഴിയു​ന്നില്ല. ഈ കെട്ടി​ട​ത്തെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എന്നും അഭിമാ​നം തോന്നി​യി​ട്ടുണ്ട്‌. കുറച്ച്‌ വർഷം മുമ്പ്‌ അതിന്റെ പണി നടന്ന​പ്പോൾ അതിൽ പങ്കെടു​ത്ത​തി​ന്റെ മധുര​സ്‌മ​ര​ണ​ക​ളും നിങ്ങളു​ടെ മനസ്സിൽ കാണും. പക്ഷേ ഇപ്പോൾ നിങ്ങൾക്ക്‌ അതി​നെ​ക്കാൾ അഭിമാ​നം തോന്നു​ന്നു. കാരണം നിങ്ങളു​ടെ രാജ്യ​ഹാൾ ഇപ്പോൾ ഒരു താത്‌കാ​ലിക ദുരി​താ​ശ്വാ​സ​കേ​ന്ദ്ര​മാണ്‌. ഇയ്യി​ടെ​യു​ണ്ടായ കൊടു​ങ്കാ​റ്റും പേമാ​രി​യും തുടർന്നു​ണ്ടായ വെള്ള​പ്പൊ​ക്ക​വും നിങ്ങളു​ടെ പ്രദേ​ശത്ത്‌ കനത്ത നാശം വിതച്ച​പ്പോൾ പെട്ടെ​ന്നു​തന്നെ ബ്രാഞ്ച്‌ കമ്മിറ്റി ദുരന്ത​ബാ​ധി​തർക്കു ഭക്ഷണവും വസ്‌ത്ര​വും ശുദ്ധജ​ല​വും ആവശ്യ​മായ മറ്റു സഹായ​ങ്ങ​ളും എത്തിക്കാ​നുള്ള ക്രമീ​ക​ര​ണങ്ങൾ ചെയ്‌തു. സംഭാ​വ​ന​യാ​യി കിട്ടിയ ദുരി​താ​ശ്വാ​സ​സാ​മ​ഗ്രി​കൾ അവിടെ നന്നായി ക്രമീ​ക​രി​ച്ചു​വെ​ച്ചി​ട്ടുണ്ട്‌. സഹോ​ദ​ര​ന്മാ​രും സഹോ​ദ​രി​മാ​രും നിരനി​ര​യാ​യി വന്ന്‌ അവർക്കാ​വ​ശ്യ​മുള്ള സാധനങ്ങൾ എടുക്കു​ന്നു. മിക്കവ​രും അവരുടെ കണ്ണുക​ളിൽനിന്ന്‌ ഉതിരുന്ന ആനന്ദാ​ശ്രു​ക്കൾ തുടയ്‌ക്കു​ന്നുണ്ട്‌.

തന്റെ ജനത്തെ തിരി​ച്ച​റി​യി​ക്കുന്ന സവി​ശേ​ഷ​മായ അടയാളം അവർക്കി​ട​യി​ലുള്ള സ്‌നേ​ഹ​മാ​യി​രി​ക്കു​മെന്നു യേശു പറഞ്ഞു. (യോഹ. 13:34, 35) യഹോ​വ​യു​ടെ സാക്ഷികൾ നടത്തുന്ന നിർമാ​ണ​പ​രി​പാ​ടി​ക​ളും ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ങ്ങ​ളും ക്രിസ്‌തീ​യ​സ്‌നേ​ഹ​ത്തി​നു തെളി​വേ​കു​ന്നത്‌ എങ്ങനെ​യെന്നു നമ്മൾ ഈ ഭാഗത്ത്‌ കാണും. നമ്മൾ യേശു​വി​ന്റെ രാജ്യ​ഭ​ര​ണ​ത്തി​നു കീഴി​ലാ​ണു ജീവി​ക്കു​ന്നത്‌ എന്നുള്ള​തി​ന്റെ ഈടുറ്റ തെളി​വാണ്‌ അത്തരം സ്‌നേഹം.

ഈ വിഭാഗത്തിൽ

അധ്യായം 18

ദൈവ​രാ​ജ്യ​പ്ര​വർത്ത​ന​ങ്ങൾക്കു വേണ്ട പണം കണ്ടെത്തു​ന്നത്‌ എങ്ങനെ

അതിനുള്ള പണം എവി​ടെ​നി​ന്നാ​ണു ലഭിക്കു​ന്നത്‌? അത്‌ എങ്ങനെ​യാ​ണു ചെലവ​ഴി​ക്കു​ന്നത്‌?

അധ്യായം 19

യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തുന്ന നിർമാ​ണ​പ്ര​വർത്ത​നങ്ങൾ

ആരാധ​നാ​സ്ഥ​ലങ്ങൾ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തു​ന്നു എന്നതു ശരിയാണ്‌. എന്നാൽ യഹോ​വ​യ്‌ക്ക്‌ അതിലും വില​യേ​റിയ ചിലതുണ്ട്‌.

അധ്യായം 20

ദുരി​താ​ശ്വാ​സ​ശു​ശ്രൂഷ

ദുരി​താ​ശ്വാ​സ​പ്ര​വർത്തനം യഹോ​വ​യ്‌ക്കുള്ള നമ്മുടെ വിശു​ദ്ധ​സേ​വ​ന​ത്തി​ന്റെ ഭാഗമാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?