ഗീതം 136
ദൈവരാജ്യം സ്ഥാപിതമായ്—അതു വരേണമേ!
-
യാഹോ വാഴുന്നു നിത്യമായ്,
സർവാധി രാജനായ്.
നൽകി പുത്രനു രാജത്വം,
വാഴുന്നു യാഹിന്നായ്.
ആഗതമായ് ദൈവരാജ്യം;
മുഴു ഭൂവും ആർത്തിടട്ടെ.
(കോറസ്)
വന്നൂ ഇതാ മുന്നിൽ
രാജ്യം രക്ഷയും ശക്തിയും.
‘രാജ്യം വരേണമേ,
വേഗം വരണേ ഈ രാജ്യം!’
-
സാത്താൻ തൻ കാലം തീരുന്നു;
അറിയുന്നല്ലോ നാം.
വേദനയേറും നാളിലും
കാണും വൻ കാര്യങ്ങൾ.
ആഗതമായ് ദൈവരാജ്യം;
മുഴു ഭൂവും ആർത്തിടട്ടെ.
(കോറസ്)
വന്നൂ ഇതാ മുന്നിൽ
രാജ്യം രക്ഷയും ശക്തിയും.
‘രാജ്യം വരേണമേ,
വേഗം വരണേ ഈ രാജ്യം!’
-
ആമോദത്തോടെ പാടുന്നൂ
സ്വർഗീയ ദൂതന്മാർ.
സ്വർഗം സ്വതന്ത്രമായിതാ
സാത്താൻ പൊയ്പോയല്ലോ.
ആഗതമായ് ദൈവരാജ്യം;
മുഴു ഭൂവും ആർത്തിടട്ടെ.
(കോറസ്)
വന്നൂ ഇതാ മുന്നിൽ
രാജ്യം രക്ഷയും ശക്തിയും.
‘രാജ്യം വരേണമേ,
വേഗം വരണേ ഈ രാജ്യം!’
(ദാനീ. 2:34, 35; 2 കൊരി. 4:18 കൂടെ കാണുക.)