വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വഴിയും സത്യവും ജീവനും

വഴിയും സത്യവും ജീവനും

സന്തോഷം തരുന്ന വാർത്തകൾ കേൾക്കാൻ നിങ്ങൾക്ക്‌ ഇഷ്ടമല്ലേ? അങ്ങനെ​യെ​ങ്കിൽ നിങ്ങൾക്കും നിങ്ങളു​ടെ പ്രിയ​പ്പെ​ട്ട​വർക്കും ഒരു സന്തോ​ഷ​വാർത്ത​യുണ്ട്‌!

പ്രപഞ്ച​ത്തി​ന്റെ സ്രഷ്ടാവ്‌, ദൈവ​മായ യഹോവ, വർഷങ്ങൾക്കു മുമ്പ്‌ എഴുതിച്ച ബൈബിൾ എന്ന പുസ്‌ത​ക​ത്തിൽ ആ സന്തോ​ഷ​വാർത്ത കാണാം. ഈ പ്രസി​ദ്ധീ​ക​രണം തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌, നമുക്ക്‌ എല്ലാവർക്കും വളരെ സന്തോഷം തരുന്ന വിവര​ങ്ങ​ള​ട​ങ്ങിയ നാലു ബൈബിൾപുസ്‌ത​ക​ങ്ങളെ കേന്ദ്രീ​ക​രി​ച്ചാണ്‌. അതിന്റെ എഴുത്തു​കാ​രു​ടെ പേരി​ലാണ്‌ ആ പുസ്‌ത​കങ്ങൾ അറിയ​പ്പെ​ടു​ന്നത്‌​—മത്തായി, മർക്കോസ്‌, ലൂക്കോസ്‌, യോഹ​ന്നാൻ.

ഈ നാലു വിവര​ണ​ങ്ങളെ മിക്കവ​രും സുവി​ശേ​ഷങ്ങൾ എന്നാണ്‌ വിളി​ക്കു​ന്നത്‌. കാരണം യേശു​വി​നെ​ക്കു​റി​ച്ചുള്ള സുവി​ശേഷം അഥവാ സന്തോ​ഷ​വാർത്ത​യാണ്‌ ഇവയിൽ അടങ്ങി​യി​രി​ക്കു​ന്നത്‌. ഈ സന്തോ​ഷ​വാർത്ത​യിൽ എന്തൊ​ക്കെ​യാണ്‌ ഉൾപ്പെ​ടു​ന്നത്‌? യേശു​വി​ലൂ​ടെ​യാണ്‌ ദൈവം രക്ഷ നൽകു​ന്ന​തെ​ന്നും സ്വർഗ​രാ​ജ്യ​ത്തി​ന്റെ രാജാ​വായ യേശു തന്നിൽ വിശ്വ​സി​ക്കു​ന്ന​വർക്ക്‌ നിത്യാ​നു​ഗ്ര​ഹങ്ങൾ നൽകു​മെ​ന്നും ഉള്ള കാര്യങ്ങൾ.​—മർക്കോസ്‌ 10:17, 30; 13:13.

എന്തിനാണ്‌ നാലു സുവി​ശേ​ഷങ്ങൾ?

യേശു​വി​ന്റെ ജീവി​ത​ത്തെ​യും പഠിപ്പി​ക്ക​ലി​നെ​യും കുറി​ച്ചുള്ള നാലു വിവര​ണങ്ങൾ ദൈവ​വ​ച​ന​ത്തി​ന്റെ ഭാഗമാ​കാൻ ദൈവം അനുവ​ദി​ച്ചത്‌ എന്തു​കൊ​ണ്ടാ​ണെന്നു നിങ്ങൾ ചിന്തി​ച്ചി​ട്ടു​ണ്ടാ​കാം.

യേശു ചെയ്യു​ക​യും പറയു​ക​യും ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നാലു വിവര​ണങ്ങൾ ഉള്ളതു​കൊണ്ട്‌ ചില പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌. ദൃഷ്ടാ​ന്ത​ത്തിന്‌, നാലു പേർ ഒരു പ്രശസ്‌ത​നായ അധ്യാ​പ​കന്റെ മുന്നിൽ നിൽക്കു​ക​യാ​ണെന്നു വിചാ​രി​ക്കുക. അധ്യാ​പ​കന്റെ തൊട്ടു​മു​ന്നിൽ നിൽക്കുന്ന ആൾക്ക്‌ ഒരു നികു​തി​പി​രി​വു​കേ​ന്ദ്ര​മുണ്ട്‌. വലതു​വ​ശത്ത്‌ നിൽക്കുന്ന ആൾ ഒരു ഡോക്‌ട​റാണ്‌. ഇടതു​വ​ശത്ത്‌ നിന്ന്‌ കാര്യങ്ങൾ കേൾക്കുന്ന ആൾ അധ്യാ​പ​കന്റെ അടുത്ത സുഹൃ​ത്തായ ഒരു മീൻപി​ടു​ത്ത​ക്കാ​ര​നാണ്‌. നാലാ​മത്തെ ആൾ എല്ലാം നിരീ​ക്ഷി​ച്ചു​കൊണ്ട്‌ പിന്നി​ലാണ്‌ നിൽക്കു​ന്നത്‌. അദ്ദേഹം മറ്റുള്ള​വ​രെ​ക്കാൾ ചെറു​പ്പ​വു​മാണ്‌. ഈ നാലു പേരും വ്യത്യസ്‌ത താത്‌പ​ര്യ​ങ്ങ​ളും ലക്ഷ്യങ്ങ​ളും ഉള്ള സത്യസ​ന്ധ​രായ ആളുക​ളാണ്‌. അധ്യാ​പകൻ ചെയ്യു​ക​യും പറയു​ക​യും ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഓരോ​രു​ത്ത​രും ഒരു വിവരണം എഴുതു​ക​യാ​ണെ​ങ്കിൽ അവ ഓരോ​ന്നി​ലും സാധ്യ​ത​യ​നു​സ​രിച്ച്‌ വ്യത്യസ്‌ത​കാ​ര്യ​ങ്ങ​ളാ​യി​രി​ക്കും മുന്തി​നിൽക്കുക. അതു​കൊണ്ട്‌ അവരുടെ നാലു പേരു​ടെ​യും വിവര​ണങ്ങൾ പരി​ശോ​ധി​ക്കു​മ്പോൾ ഓരോ​രു​ത്ത​രു​ടെ​യും കാഴ്‌ച​പ്പാട്‌ വ്യത്യസ്‌ത​മാ​യി​രു​ന്നു എന്ന കാര്യം​കൂ​ടി മനസ്സിൽപ്പി​ടി​ക്കണം. അപ്പോഴേ അധ്യാ​പകൻ ചെയ്യു​ക​യും പറയു​ക​യും ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ഒരു ആകമാ​ന​വീ​ക്ഷണം ലഭിക്കൂ. വലിയ അധ്യാ​പ​ക​നായ യേശു​വി​ന്റെ ജീവി​ത​ത്തെ​ക്കു​റിച്ച്‌ നാലു വിവര​ണങ്ങൾ ഉള്ളതു​കൊണ്ട്‌ നമുക്കു ലഭിക്കുന്ന പ്രയോ​ജനം മനസ്സി​ലാ​ക്കാൻ ഈ ദൃഷ്ടാന്തം സഹായി​ക്കു​ന്ന​താണ്‌.

ദൃഷ്ടാന്തം തുടരാം. ജൂതപ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള​വർക്ക്‌ ആകർഷ​ക​മായ വിധത്തിൽ കാര്യങ്ങൾ അവതരി​പ്പി​ക്കാ​നാണ്‌ നികു​തി​പി​രി​വു​കാ​രൻ ആഗ്രഹി​ക്കു​ന്നത്‌. അതു​കൊണ്ട്‌ അദ്ദേഹം ചില സംഭവ​ങ്ങ​ളും അധ്യാ​പ​കന്റെ പഠിപ്പി​ക്ക​ലു​ക​ളും തിര​ഞ്ഞെ​ടുത്ത്‌ അവർക്ക്‌ പ്രയോ​ജനം ചെയ്യുന്ന വിധത്തിൽ അവതരി​പ്പി​ക്കു​ന്നു. എന്നാൽ ആളുക​ളു​ടെ രോഗ​വും അംഗ​വൈ​ക​ല്യ​വും മാറി​യ​താണ്‌ ഡോക്‌ടർ വിശേ​ഷിച്ച്‌ എടുത്തു​പ​റ​യു​ന്നത്‌. അതു​കൊണ്ട്‌ അദ്ദേഹം നികു​തി​പി​രി​വു​കാ​രൻ രേഖ​പ്പെ​ടു​ത്തിയ ചില കാര്യങ്ങൾ ഒഴിവാ​ക്കു​ക​യോ അല്ലെങ്കിൽ അവ മറ്റൊരു ക്രമത്തിൽ അവതരി​പ്പി​ക്കു​ക​യോ ചെയ്യുന്നു. അധ്യാ​പ​കന്റെ വികാ​ര​ങ്ങ​ളെ​യും ഗുണങ്ങ​ളെ​യും കുറി​ച്ചാണ്‌ ഉറ്റസു​ഹൃത്ത്‌ എടുത്തു​പ​റ​യു​ന്നത്‌. ചെറു​പ്പ​ക്കാ​രന്റെ വിവരണം പ്രസക്ത​മായ കാര്യങ്ങൾ മാത്രം പറഞ്ഞു​കൊ​ണ്ടുള്ള ഹ്രസ്വ​മായ ഒന്നാണ്‌. ഇങ്ങനെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും എല്ലാവ​രു​ടെ​യും വിവരണം ശരിയാണ്‌. യേശു​വി​ന്റെ ജീവി​ത​ത്തെ​ക്കു​റിച്ച്‌ ഇങ്ങനെ നാലു വിവര​ണ​ങ്ങ​ളു​ള്ള​തു​കൊണ്ട്‌ യേശു​വി​ന്റെ പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും പഠിപ്പി​ക്ക​ലു​ക​ളെ​ക്കു​റി​ച്ചും വ്യക്തി​ത്വ​ത്തെ​ക്കു​റി​ച്ചും ഉള്ള നമ്മുടെ ഗ്രാഹ്യം എങ്ങനെ വർധി​ക്കു​ന്നു എന്നു മനസ്സി​ലാ​ക്കാൻ ഈ ദൃഷ്ടാന്തം സഹായി​ക്കു​ന്നു.

ആളുകൾ ‘മത്തായി എഴുതിയ സുവി​ശേഷം,’ ‘യോഹ​ന്നാ​ന്റെ സുവി​ശേഷം’ എന്നൊക്കെ പറയാ​റുണ്ട്‌. അങ്ങനെ പറയു​ന്ന​തിൽ തെറ്റില്ല. കാരണം അതി​ലൊ​ക്കെ “യേശു​ക്രിസ്‌തു​വി​നെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത” ഉണ്ട്‌. (മർക്കോസ്‌ 1:1) എങ്കിലും മൊത്ത​ത്തിൽ നോക്കു​മ്പോൾ ഈ നാലു വിവര​ണ​ങ്ങ​ളും​കൂ​ടി ഒരു സുവി​ശേ​ഷ​മാണ്‌ അഥവാ സന്തോ​ഷ​വാർത്ത​യാണ്‌, യേശു​വി​നെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത.

ദൈവ​വ​ച​നം പഠിക്കുന്ന പലരും, മത്തായി, മർക്കോസ്‌, ലൂക്കോസ്‌, യോഹ​ന്നാൻ എന്നീ പുസ്‌ത​ക​ങ്ങ​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന സംഭവ​ങ്ങ​ളും വസ്‌തു​ത​ക​ളും താരത​മ്യം ചെയ്‌ത്‌ കൂട്ടി​യി​ണ​ക്കി​യി​ട്ടുണ്ട്‌. ഏകദേശം എ.ഡി 170-ൽ ജീവി​ച്ചി​രുന്ന തേഷൻ എന്ന എഴുത്തു​കാ​രൻ അങ്ങനെ ചെയ്യാൻ ശ്രമിച്ചു. ഈ നാലു പുസ്‌ത​ക​ങ്ങ​ളും കൃത്യ​ത​യു​ള്ള​താ​ണെ​ന്നും ദൈവ​പ്ര​ചോ​ദി​ത​മാ​ണെ​ന്നും മനസ്സി​ലാ​ക്കിയ അദ്ദേഹം യേശു​വി​ന്റെ ജീവി​ത​ത്തെ​യും ശുശ്രൂ​ഷ​യെ​യും കുറി​ച്ചുള്ള വിവര​ണങ്ങൾ കോർത്തി​ണക്കി ഡിയാ​റ്റെ​സ്സ​റോൻ എന്ന കൃതി ചിട്ട​പ്പെ​ടു​ത്തി.

യേശു​—വഴിയും സത്യവും ജീവനും എന്ന ഈ പുസ്‌തകം അതുത​ന്നെ​യാണ്‌ ചെയ്‌തി​രി​ക്കു​ന്നത്‌. എന്നാൽ കൂടുതൽ കൃത്യ​ത​യോ​ടെ​യും സമഗ്ര​മാ​യും ആണ്‌ ഇത്‌ തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌. കാരണം, യേശു​വി​ന്റെ പ്രവച​ന​ങ്ങ​ളു​ടെ നിവൃ​ത്തി​യെ​യും ദൃഷ്ടാ​ന്ത​ങ്ങ​ളെ​യും കുറി​ച്ചുള്ള കൂടു​ത​ലായ ഗ്രാഹ്യം നമുക്ക്‌ ഇപ്പോ​ഴുണ്ട്‌. അതു​കൊണ്ട്‌ യേശു ചെയ്യു​ക​യും പറയു​ക​യും ചെയ്‌ത കാര്യ​ങ്ങ​ളും സംഭവങ്ങൾ നടന്നതി​ന്റെ ക്രമവും നമുക്ക്‌ ഇപ്പോൾ മെച്ചമാ​യി മനസ്സി​ലാ​ക്കാൻ കഴിഞ്ഞി​രി​ക്കു​ന്നു. ചില വിവര​ങ്ങ​ളും എഴുത്തു​കാ​രു​ടെ കാഴ്‌ച​പ്പാ​ടും വ്യക്തമാ​യി മനസ്സി​ലാ​ക്കാൻ പുരാ​വസ്‌തു​ശാസ്‌ത്ര​ജ്ഞ​രു​ടെ കണ്ടെത്ത​ലു​ക​ളും സഹായി​ച്ചി​ട്ടുണ്ട്‌. എല്ലാ കാര്യ​ങ്ങ​ളും നടന്ന ക്രമം ഇന്നതാണ്‌ എന്നു തറപ്പി​ച്ചു​പ​റ​യാൻ ആർക്കും കഴിയി​ല്ലെ​ന്നു​ള്ളത്‌ ഒരു വസ്‌തു​ത​യാണ്‌. എങ്കിലും യേശു​—വഴിയും സത്യവും ജീവനും എന്ന ഈ പുസ്‌തകം യുക്തി​സ​ഹ​മായ വിധത്തി​ലാണ്‌ കാര്യങ്ങൾ അവതരി​പ്പി​ക്കു​ന്നത്‌.

വഴിയും സത്യവും ജീവനും

ഈ പുസ്‌തകം വായി​ക്കു​മ്പോൾ നിങ്ങൾക്കും നിങ്ങളു​ടെ പ്രിയ​പ്പെ​ട്ട​വർക്കും ഉള്ള പ്രധാ​ന​സ​ന്ദേശം എന്താ​ണെന്ന്‌ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. അപ്പോസ്‌ത​ല​നായ തോമ​സി​നോട്‌ യേശു തന്നെക്കു​റി​ച്ചു​തന്നെ പറഞ്ഞത്‌ എന്താ​ണെന്ന്‌ ഓർക്കുക: “ഞാൻത​ന്നെ​യാ​ണു വഴിയും സത്യവും ജീവനും. എന്നിലൂ​ടെ​യ​ല്ലാ​തെ ആരും പിതാ​വി​ന്റെ അടു​ത്തേക്കു വരുന്നില്ല.”​—യോഹ​ന്നാൻ 14:6.

യേശു​—വഴിയും സത്യവും ജീവനും എന്ന ഈ പുസ്‌തകം യേശു തന്നെയാണ്‌ “വഴി” എന്നു മനസ്സി​ലാ​ക്കാൻ നിങ്ങളെ സഹായി​ക്കും. യേശു​വി​ലൂ​ടെ മാത്രമേ ദൈവ​മായ യഹോ​വ​യോ​ടു പ്രാർഥി​ക്കാൻ കഴിയൂ. മാത്രമല്ല ദൈവ​വു​മാ​യി അനുര​ജ്ഞ​ന​ത്തി​ലാ​കാ​നുള്ള ഏക വഴിയും യേശു​വാണ്‌. (യോഹ​ന്നാൻ 16:23; റോമർ 5:8) അതു​കൊണ്ട്‌ യേശു​വി​ലൂ​ടെ മാത്രമേ നമുക്ക്‌ ദൈവ​വു​മാ​യി നല്ലൊരു ബന്ധത്തി​ലേക്കു വരാൻ കഴിയൂ.

യേശു “സത്യവും” ആണ്‌. യേശു സത്യം സംസാ​രി​ക്കു​ക​യും അതിന​നു​സ​രിച്ച്‌ ജീവി​ക്കു​ക​യും ചെയ്‌തു. യേശു​വി​നെ​ക്കു​റിച്ച്‌ പറഞ്ഞി​രുന്ന പ്രവച​ന​ങ്ങ​ളെ​ല്ലാം സത്യമാ​യി​ത്തീർന്നു. അവ ‘യേശു​വി​ലൂ​ടെ “ഉവ്വ്‌” എന്നായി.’ (2 കൊരി​ന്ത്യർ 1:20; യോഹ​ന്നാൻ 1:14) ദൈവ​ത്തി​ന്റെ ഉദ്ദേശ്യം നടപ്പി​ലാ​ക്കു​ന്ന​തിൽ യേശു​വി​നുള്ള പ്രധാ​ന​പങ്ക്‌ എന്താ​ണെന്ന്‌ മനസ്സി​ലാ​ക്കാൻ അത്തരം പ്രവച​നങ്ങൾ നമ്മളെ സഹായി​ക്കു​ന്നു.​—വെളി​പാട്‌ 19:10.

യേശു “ജീവനും” ആണ്‌. മോച​ന​വി​ല​യാ​യി തന്റെ പൂർണ​ത​യുള്ള ജീവനും രക്തവും നൽകി​ക്കൊണ്ട്‌ ‘യഥാർഥ​ജീ​വൻ’ അഥവാ ‘നിത്യ​ജീ​വൻ’ നേടാൻ യേശു നമുക്കു വഴി തുറന്നു​തന്നു. (1 തിമൊ​ഥെ​യൊസ്‌ 6:12, 19; എഫെസ്യർ 1:7; 1 യോഹ​ന്നാൻ 1:7) മരിച്ചു​പോയ ദശലക്ഷ​ങ്ങളെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാ​നുള്ള പ്രത്യാ​ശ​യോ​ടെ ജീവനി​ലേക്ക്‌ തിരികെ കൊണ്ടു​വ​രു​മ്പോ​ഴും യേശു ‘ജീവനാ​ണെന്നു’ തെളി​യും.​—യോഹ​ന്നാൻ 5:28, 29.

ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തിൽ യേശു​വി​നുള്ള പങ്ക്‌ നമ്മൾ തിരി​ച്ച​റി​യു​ക​യും വിലമ​തി​ക്കു​ക​യും വേണം. വഴിയും സത്യവും ജീവനും ആയ യേശു​വി​നെ​ക്കു​റി​ച്ചുള്ള പഠനം നിങ്ങൾ ആസ്വദി​ക്കു​മെന്നു ഞങ്ങൾക്ക്‌ ഉറപ്പുണ്ട്‌.