വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 1

ദൈവ​ത്തിൽനി​ന്നുള്ള രണ്ടു സന്ദേശങ്ങൾ

ദൈവ​ത്തിൽനി​ന്നുള്ള രണ്ടു സന്ദേശങ്ങൾ

ലൂക്കോസ്‌ 1:5-33

  • സ്‌നാ​പ​ക​യോ​ഹ​ന്നാ​ന്റെ ജനന​ത്തെ​ക്കു​റിച്ച്‌ ഗബ്രി​യേൽ ദൈവ​ദൂ​തൻ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു

  • യേശു​വി​ന്റെ ജനന​ത്തെ​ക്കു​റിച്ച്‌ ഗബ്രി​യേൽ മറിയ​യോ​ടു പറയുന്നു

മുഴു​ബൈ​ബി​ളും ദൈവ​ത്തിൽനി​ന്നുള്ള ഒരു സന്ദേശ​മാണ്‌. നമ്മളെ പഠിപ്പി​ക്കാ​നാ​ണു സ്വർഗീ​യ​പി​താവ്‌ അതു തന്നിരി​ക്കു​ന്നത്‌. എന്നാൽ 2,000 വർഷം മുമ്പ്‌ നൽകിയ രണ്ടു പ്രത്യേ​ക​സ​ന്ദേ​ശ​ങ്ങ​ളെ​ക്കു​റിച്ച്‌ നമുക്ക്‌ ഇപ്പോൾ നോക്കാം. “ദൈവ​ത്തി​ന്റെ അടുത്ത്‌ തിരു​സ​ന്നി​ധി​യിൽ നിൽക്കുന്ന” ഗബ്രി​യേൽ എന്ന ദൈവ​ദൂ​ത​നാണ്‌ ഈ സന്ദേശം അറിയി​ച്ചത്‌. (ലൂക്കോസ്‌ 1:19) ഈ പ്രധാ​ന​പ്പെട്ട സന്ദേശങ്ങൾ ദൈവ​ദൂ​തൻ നൽകാ​നു​ണ്ടായ സാഹച​ര്യ​ങ്ങൾ എന്തൊ​ക്കെ​യാണ്‌?

സമയം ഏകദേശം ബി.സി. 3-ാം വർഷം. ഗബ്രി​യേൽ ആരോ​ടാണ്‌ ആദ്യസ​ന്ദേശം അറിയി​ക്കു​ന്നത്‌? യഹൂദ​യി​ലെ മലനാ​ട്ടിൽ, യരുശ​ലേ​മിൽനിന്ന്‌ അത്ര അകലെ​യ​ല്ലാ​തെ, യഹോ​വ​യു​ടെ പുരോ​ഹി​ത​നായ സെഖര്യ താമസി​ക്കു​ന്നു. അദ്ദേഹ​വും ഭാര്യ എലിസ​ബ​ത്തും വൃദ്ധരാ​യി​രു​ന്നു. അവർക്കു കുട്ടി​ക​ളില്ല. യരുശ​ലേ​മി​ലെ ദേവാ​ല​യ​ത്തിൽ പുരോ​ഹി​ത​നാ​യി സേവി​ക്കാ​നുള്ള ഊഴം സെഖര്യ​യു​ടേ​താ​യി​രു​ന്നു. അദ്ദേഹം ആലയത്തിൽ ആയിരി​ക്കു​മ്പോൾ പെട്ടെന്ന്‌ സുഗന്ധ​ക്കൂട്ട്‌ കത്തിക്കുന്ന യാഗപീ​ഠ​ത്തി​ന്റെ അടുത്ത്‌ ഗബ്രി​യേൽ പ്രത്യ​ക്ഷ​നാ​കു​ന്നു.

സെഖര്യക്ക്‌ ആകെ പേടി​യാ​യി. എന്നാൽ സെഖര്യ​യെ ആശ്വസി​പ്പി​ച്ചു​കൊണ്ട്‌ ദൂതൻ പറയുന്നു: “സെഖര്യാ, പേടി​ക്കേണ്ടാ. നിന്റെ ഉള്ളുരു​കി​യുള്ള പ്രാർഥന ദൈവം കേട്ടി​രി​ക്കു​ന്നു. നിന്റെ ഭാര്യ എലിസ​ബത്ത്‌ നിനക്ക്‌ ഒരു മകനെ പ്രസവി​ക്കും. നീ അവനു യോഹ​ന്നാൻ എന്നു പേരി​ടണം.” യോഹ​ന്നാൻ “യഹോ​വ​യു​ടെ മുമ്പാകെ വലിയ​വ​നാ​കും” എന്നും “അവൻ യഹോ​വയ്‌ക്കു​വേണ്ടി ഒരു ജനത്തെ ഒരുക്കും” എന്നും​കൂ​ടി ഗബ്രി​യേൽ പറയുന്നു.​—ലൂക്കോസ്‌ 1:13-17.

എന്നാൽ സെഖര്യക്ക്‌ അതു വിശ്വ​സി​ക്കാ​നാ​യില്ല; കാരണം സെഖര്യ​യും ഭാര്യ എലിസ​ബ​ത്തും വൃദ്ധരാ​യി​രു​ന്നു. അതു​കൊണ്ട്‌ ഗബ്രി​യേൽ പറയുന്നു: “ഇതു സംഭവി​ക്കുന്ന ദിവസം​വരെ നീ ഊമനാ​യി​രി​ക്കും, നിനക്കു സംസാ​രി​ക്കാൻ കഴിയില്ല. കാരണം എന്റെ വാക്കുകൾ നീ വിശ്വ​സി​ച്ചി​ല്ല​ല്ലോ.”—ലൂക്കോസ്‌ 1:20.

അതേസ​മ​യം, സെഖര്യ എന്താണ്‌ ഇത്ര വൈകു​ന്ന​തെന്നു പുറത്തു​നിൽക്കു​ന്നവർ ചിന്തി​ക്കു​ന്നു. അവസാനം, സെഖര്യ പുറത്തു​വ​രു​ന്നു; പക്ഷേ സംസാ​രി​ക്കാൻ പറ്റുന്നില്ല, ആംഗ്യങ്ങൾ കാണി​ക്കാ​നേ കഴിയു​ന്നു​ള്ളൂ. ആലയത്തി​ലാ​യി​രു​ന്ന​പ്പോൾ അദ്ദേഹം അസാധാ​ര​ണ​മായ എന്തോ കണ്ടെന്ന്‌ ഉറപ്പാണ്‌.

ആലയത്തി​ലെ സേവനം കഴിഞ്ഞ​പ്പോൾ അദ്ദേഹം വീട്ടി​ലേക്കു മടങ്ങി. അതു കഴിഞ്ഞ്‌ പെട്ടെ​ന്നു​തന്നെ എലിസ​ബത്ത്‌ ഗർഭി​ണി​യാ​കു​ന്നു! കുഞ്ഞിന്റെ വരവി​നാ​യി കാത്തി​രുന്ന എലിസ​ബത്ത്‌ അഞ്ചുമാ​സം മറ്റുള്ള​വ​രിൽനിന്ന്‌ അകന്ന്‌ കഴിഞ്ഞു.

ഗബ്രി​യേൽ രണ്ടാമ​തും പ്രത്യ​ക്ഷ​പ്പെ​ടു​ന്നു. ഇത്തവണ ചെറു​പ്പ​ക്കാ​രി​യും അവിവാ​ഹി​ത​യും ആയ മറിയ​യ്‌ക്ക്‌. മറിയ താമസി​ക്കു​ന്നത്‌ വടക്ക്‌ ഗലീല​പ്ര​ദേ​ശ​ത്തുള്ള നസറെത്ത്‌ നഗരത്തി​ലാണ്‌. ദൂതൻ മറിയ​യോട്‌ എന്താണു പറയു​ന്നത്‌? “ദൈവ​ത്തി​നു നിന്നോ​ടു പ്രീതി തോന്നി​യി​രി​ക്കു​ന്നു” എന്ന്‌. കൂടാതെ, ദൂതൻ ഇങ്ങനെ​യും കൂട്ടി​ച്ചേർത്തു: “നീ ഗർഭി​ണി​യാ​യി ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ക്കും. നീ അവന്‌ യേശു എന്നു പേരി​ടണം. അവൻ മഹാനാ​കും. . . . അവൻ യാക്കോ​ബു​ഗൃ​ഹ​ത്തി​ന്മേൽ എന്നും രാജാ​വാ​യി ഭരിക്കും. അവന്റെ ഭരണത്തിന്‌ അവസാ​ന​മു​ണ്ടാ​കില്ല.”—ലൂക്കോസ്‌ 1:30-33.

ഈ രണ്ടു സന്ദേശങ്ങൾ അറിയി​ക്കാൻ അവസരം കിട്ടി​യ​തിൽ ഗബ്രി​യേ​ലിന്‌ എത്ര സന്തോഷം തോന്നി​ക്കാ​ണും! യോഹ​ന്നാ​നെ​യും യേശു​വി​നെ​യും കുറിച്ച്‌ കൂടുതൽ വായി​ക്കു​മ്പോൾ, സ്വർഗ​ത്തിൽനി​ന്നുള്ള ഈ സന്ദേശ​ങ്ങ​ളു​ടെ പ്രാധാ​ന്യം നമുക്കു മനസ്സി​ലാ​കും.