വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 112

ജാഗ്രത​യെ​ക്കു​റി​ച്ചുള്ള ഒരു പാഠം​—കന്യക​മാർ

ജാഗ്രത​യെ​ക്കു​റി​ച്ചുള്ള ഒരു പാഠം​—കന്യക​മാർ

മത്തായി 25:1-13

  • യേശു പത്തു കന്യക​മാ​രെ​ക്കു​റി​ച്ചുള്ള ദൃഷ്ടാന്തം പറയുന്നു

തന്റെ സാന്നി​ധ്യ​ത്തെ​ക്കു​റി​ച്ചും വ്യവസ്ഥി​തി​യു​ടെ സമാപ​ന​ത്തെ​ക്കു​റി​ച്ചും ഉള്ള അപ്പോ​സ്‌ത​ല​ന്മാ​രു​ടെ ചോദ്യ​ങ്ങൾക്ക്‌ യേശു ഉത്തരം കൊടു​ക്കു​ക​യാ​യി​രു​ന്നു. ഇതിന്റെ തുടർച്ച എന്ന നിലയിൽ യേശു ഇപ്പോൾ മറ്റൊരു ദൃഷ്ടാന്തം പറയുന്നു. അതിൽ ജ്ഞാനപൂർവ​ക​മായ ഒരു ഉപദേശം അടങ്ങി​യി​രി​ക്കു​ന്നു. ഈ ദൃഷ്ടാ​ന്ത​ത്തി​ന്റെ നിവൃത്തി കാണാൻ കഴിയു​ന്നത്‌ യേശു​വി​ന്റെ സാന്നി​ധ്യ​കാ​ലത്ത്‌ ജീവി​ച്ചി​രി​ക്കു​ന്ന​വർക്കാ​യി​രി​ക്കും.

ഇങ്ങനെ പറഞ്ഞു​കൊണ്ട്‌ യേശു തന്റെ ദൃഷ്ടാന്തം തുടങ്ങു​ന്നു: “സ്വർഗ​രാ​ജ്യം, മണവാ​ളനെ വരവേൽക്കാൻ വിളക്കു​ക​ളു​മാ​യി പുറപ്പെട്ട പത്തു കന്യക​മാ​രെ​പ്പോ​ലെ​യാണ്‌. അവരിൽ അഞ്ചു പേർ വിവേ​ക​മി​ല്ലാ​ത്ത​വ​രും അഞ്ചു പേർ വിവേ​ക​മ​തി​ക​ളും ആയിരു​ന്നു.”​—മത്തായി 25:1, 2.

സ്വർഗ​രാ​ജ്യം അവകാ​ശ​മാ​ക്കാൻപോ​കുന്ന തന്റെ ശിഷ്യ​ന്മാ​രിൽ പകുതി​പ്പേർ വിവേ​ക​മു​ള്ള​വ​രും പകുതി​പ്പേർ വിവേ​ക​മി​ല്ലാ​ത്ത​വ​രും ആയിരി​ക്കും എന്നല്ല യേശു അർഥമാ​ക്കി​യത്‌. പിന്നെ​യോ, ദൈവ​രാ​ജ്യ​ത്തി​ന്റെ കാര്യ​ത്തിൽ ജാഗ്ര​ത​യോ​ടി​രി​ക്ക​ണോ വേണ്ടയോ എന്ന്‌ ഓരോ ശിഷ്യ​നു​മാണ്‌ തീരു​മാ​നി​ക്കേ​ണ്ടത്‌ എന്ന കാര്യ​മാണ്‌ യേശു സൂചി​പ്പി​ച്ചത്‌. തന്റെ എല്ലാ ദാസന്മാർക്കും വിശ്വ​സ്‌ത​രാ​യി​രി​ക്കാ​നും പിതാ​വി​ന്റെ അനു​ഗ്ര​ഹങ്ങൾ നേടാ​നും കഴിയും എന്ന കാര്യ​ത്തിൽ യേശു​വിന്‌ ഒരു സംശയ​വു​മില്ല.

ദൃഷ്ടാ​ന്ത​ത്തി​ലെ പത്തു കന്യക​മാർ മണവാ​ളനെ വരവേൽക്കാനും ആ ഘോഷ​യാ​ത്ര​യിൽ പങ്കെടു​ക്കാ​നും പോകു​ന്നു. മണവാളൻ മണവാ​ട്ടി​യെ​യും​കൊണ്ട്‌ അവൾക്കാ​യി ഒരുക്കി​യി​രി​ക്കുന്ന വീട്ടി​ലേക്കു പോകു​മ്പോൾ ആദര​വോ​ടെ, വിളക്ക്‌ കത്തിച്ച്‌ വഴി കാണി​ക്കാ​നാണ്‌ ഈ കന്യക​മാർ പോകു​ന്നത്‌. എന്നാൽ എന്തു സംഭവി​ക്കു​ന്നു?

യേശു വിശദീ​ക​രി​ക്കു​ന്നു: “വിവേ​ക​മി​ല്ലാ​ത്തവർ വിളക്കു​കൾ എടു​ത്തെ​ങ്കി​ലും എണ്ണ എടുത്തില്ല. എന്നാൽ വിവേ​ക​മ​തി​കൾ വിളക്കു​ക​ളോ​ടൊ​പ്പം പാത്ര​ങ്ങ​ളിൽ എണ്ണയും എടുത്തു. മണവാളൻ വരാൻ വൈകി​യ​പ്പോൾ എല്ലാവർക്കും മയക്കം വന്നു; അവർ ഉറങ്ങി​പ്പോ​യി.” (മത്തായി 25:3-5) പ്രതീ​ക്ഷിച്ച സമയത്ത്‌ മണവാളൻ എത്തുന്നില്ല. മണവാളൻ വരാൻ വൈകു​ന്ന​താ​യി തോന്നു​ന്ന​തു​കൊണ്ട്‌ കന്യക​മാർ ഉറങ്ങി​പ്പോ​കു​ന്നു. ഇതു പറഞ്ഞ​പ്പോൾ അപ്പോ​സ്‌ത​ല​ന്മാർ യേശു പറഞ്ഞ മറ്റൊരു ദൃഷ്ടാന്തം ഓർത്തു​കാ​ണും. കുലീ​ന​നായ ഒരു മനുഷ്യൻ രാജാ​ധി​കാ​രം നേടാൻ പോയ​തും “ഒടുവിൽ അദ്ദേഹം രാജാ​ധി​കാ​രം നേടി മടങ്ങി” വന്നതും.​—ലൂക്കോസ്‌ 19:11-15.

പത്തു കന്യക​മാ​രെ​ക്കു​റി​ച്ചുള്ള ദൃഷ്ടാ​ന്ത​ത്തി​ലെ മണവാളൻ ഒടുവിൽ എത്തു​മ്പോൾ എന്താണ്‌ സംഭവി​ക്കു​ന്ന​തെന്ന്‌ യേശു വിശദീ​ക​രി​ക്കു​ന്നു: “അർധരാ​ത്രി​യാ​യ​പ്പോൾ ഇങ്ങനെ വിളി​ച്ചു​പ​റ​യു​ന്നതു കേട്ടു: ‘ഇതാ, മണവാളൻ വരുന്നു! വരവേൽക്കാൻ പുറ​പ്പെടൂ!’” (മത്തായി 25:6) മണവാ​ളനെ പ്രതീ​ക്ഷിച്ച്‌ കന്യക​മാർ ഒരുങ്ങി​യി​രു​ന്നോ, ജാഗ്ര​ത​യോ​ടി​രു​ന്നോ?

യേശു തുടരു​ന്നു: “അപ്പോൾ കന്യക​മാർ എല്ലാവ​രും എഴു​ന്നേറ്റ്‌ വിളക്കു​കൾ ഒരുക്കി. വിവേ​ക​മി​ല്ലാ​ത്തവർ വിവേ​ക​മ​തി​ക​ളോട്‌, ‘ഞങ്ങളുടെ വിളക്കു​കൾ കെട്ടു​പോ​കാ​റാ​യി; നിങ്ങളു​ടെ എണ്ണയിൽ കുറച്ച്‌ ഞങ്ങൾക്കും തരൂ’ എന്നു പറഞ്ഞു. അപ്പോൾ വിവേ​ക​മ​തി​കൾ അവരോ​ടു പറഞ്ഞു: ‘അങ്ങനെ ചെയ്‌താൽ രണ്ടു കൂട്ടർക്കും തികയാ​തെ വന്നേക്കാം; അതു​കൊണ്ട്‌ നിങ്ങൾ പോയി വിൽക്കു​ന്ന​വ​രു​ടെ അടുത്തു​നിന്ന്‌ വേണ്ടതു വാങ്ങി​ക്കൊ​ള്ളൂ.’”​—മത്തായി 25:7-9.

അഞ്ചു കന്യക​മാർ മണവാ​ളന്റെ വരവി​നാ​യി ഒരുങ്ങി​യി​ട്ടി​ല്ലാ​യി​രു​ന്നു, അവർ ജാഗ്രത കൈ​വെ​ടി​ഞ്ഞു. അതു​കൊണ്ട്‌ അവരുടെ വിളക്കു​ക​ളിൽ ആവശ്യ​ത്തി​നുള്ള എണ്ണ ഉണ്ടായി​രു​ന്നില്ല. ഇപ്പോൾ അവർ എണ്ണ കണ്ടെ​ത്തേ​ണ്ട​തുണ്ട്‌. യേശു പറയുന്നു: “അവർ വാങ്ങാൻ പോയ​പ്പോൾ മണവാളൻ എത്തി. ഒരുങ്ങി​യി​രുന്ന കന്യക​മാർ വിവാ​ഹ​വി​രു​ന്നിന്‌ അദ്ദേഹ​ത്തോ​ടൊ​പ്പം അകത്ത്‌ പ്രവേ​ശി​ച്ചു; അതോടെ വാതി​ലും അടച്ചു. കുറെ കഴിഞ്ഞ​പ്പോൾ മറ്റേ കന്യക​മാ​രും വന്ന്‌, ‘യജമാ​നനേ, യജമാ​നനേ, വാതിൽ തുറന്നു​ത​രണേ’ എന്ന്‌ അപേക്ഷി​ച്ചു. അപ്പോൾ അദ്ദേഹം അവരോട്‌, ‘സത്യമാ​യും എനിക്കു നിങ്ങളെ അറിയില്ല’ എന്നു പറഞ്ഞു.” (മത്തായി 25:10-12) ജാഗ്ര​ത​യോ​ടെ, ഒരുങ്ങി​യി​രി​ക്കാ​തെ ഇരുന്ന​തു​കൊണ്ട്‌ അവരുടെ കാര്യം എത്ര കഷ്ടമാ​യി​പ്പോ​യി!

ദൃഷ്ടാ​ന്ത​ത്തി​ലെ മണവാളൻ യേശു​ത​ന്നെ​യാ​ണെന്ന്‌ അപ്പോ​സ്‌ത​ല​ന്മാർ തിരി​ച്ച​റി​ഞ്ഞു. കാരണം ഇതിനു മുമ്പും യേശു തന്നെത്തന്നെ ഒരു മണവാ​ള​നോട്‌ ഉപമി​ച്ചി​ട്ടുണ്ട്‌. (ലൂക്കോസ്‌ 5:34, 35) അങ്ങനെ​യെ​ങ്കിൽ ബുദ്ധി​യുള്ള കന്യക​മാർ ആരാണ്‌? ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കാൻപോ​കുന്ന “ചെറിയ ആട്ടിൻകൂട്ട”ത്തെക്കു​റിച്ച്‌ യേശു ഇങ്ങനെ പറഞ്ഞി​രു​ന്നു: “നിങ്ങൾ വസ്‌ത്രം ധരിച്ച്‌ തയ്യാറാ​യി​രി​ക്കുക. നിങ്ങളു​ടെ വിളക്ക്‌ എപ്പോ​ഴും കത്തിനിൽക്കട്ടെ.” (ലൂക്കോസ്‌ 12:32, 35) അതു​കൊണ്ട്‌ യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ത്തി​ലെ കന്യക​മാർ ചെറിയ ആട്ടിൻകൂ​ട്ട​ത്തി​ന്റെ ഭാഗമായ തങ്ങളും മറ്റു ശിഷ്യ​ന്മാ​രും ആണെന്ന കാര്യം അപ്പോ​സ്‌ത​ല​ന്മാർ ഗ്രഹിച്ചു. ഈ ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ എന്തു പാഠം പഠിപ്പി​ക്കാ​നാണ്‌ യേശു ആഗ്രഹി​ച്ചത്‌?

ദൃഷ്ടാ​ന്ത​ത്തെ​ക്കു​റിച്ച്‌ ഒരു സംശയ​വും ബാക്കി​വെ​ക്കാ​തെ യേശു ഇങ്ങനെ ഉപസം​ഹ​രി​ക്കു​ന്നു: “അതു​കൊണ്ട്‌ എപ്പോ​ഴും ഉണർന്നി​രി​ക്കുക. കാരണം ആ ദിവസ​മോ മണിക്കൂ​റോ നിങ്ങൾക്ക്‌ അറിയി​ല്ല​ല്ലോ.”​—മത്തായി 25:13.

തന്റെ സാന്നി​ധ്യ​കാ​ലത്ത്‌ ‘ഉണർന്നി​രി​ക്കാൻ’ വിശ്വ​സ്‌ത​രായ അനുഗാ​മി​കളെ യേശു ഉപദേ​ശി​ക്കു​ന്നു. അവർ വിവേ​ക​മ​തി​ക​ളായ ആ അഞ്ചു കന്യക​മാ​രെ​പ്പോ​ലെ ആകണമാ​യി​രു​ന്നു. തങ്ങൾക്കുള്ള അമൂല്യ​മായ പ്രത്യാ​ശ​യും മറ്റ്‌ അനു​ഗ്ര​ഹ​ങ്ങ​ളും നഷ്ടപ്പെ​ടു​ത്തി​ക്ക​ള​യാ​തെ യേശു വരു​മ്പോൾ അവർ ജാഗ്ര​ത​യോ​ടെ, ഒരുങ്ങി ഇരിക്ക​ണ​മാ​യി​രു​ന്നു.