വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 136

ഗലീല​ക്ക​ട​ലി​ന്റെ തീരത്ത്‌

ഗലീല​ക്ക​ട​ലി​ന്റെ തീരത്ത്‌

യോഹന്നാൻ 21:1-25

  • യേശു കടൽത്തീ​രത്ത്‌ പ്രത്യ​ക്ഷ​പ്പെ​ടു​ന്നു

  • പത്രോ​സും മറ്റുള്ള​വ​രും ദൈവ​ത്തി​ന്റെ ആടുകളെ തീറ്റണ​മാ​യി​രു​ന്നു

അപ്പോ​സ്‌ത​ല​ന്മാ​രു​മൊ​ത്തുള്ള അവസാ​ന​ദി​വസം വൈകു​ന്നേരം യേശു അവരോട്‌ ഇങ്ങനെ പറഞ്ഞി​രു​ന്നു: “ഉയിർപ്പി​ക്ക​പ്പെ​ട്ട​ശേഷം ഞാൻ നിങ്ങൾക്കു മുമ്പേ ഗലീല​യ്‌ക്കു പോകും.” (മത്തായി 26:32; 28:7, 10) ഇതു മനസ്സി​ലു​ണ്ടാ​യി​രുന്ന യേശു​വി​ന്റെ അനുഗാ​മി​ക​ളിൽ പലരും ഗലീല​യി​ലേക്കു പോകു​ന്നു. എന്നാൽ അവിടെ ചെന്നിട്ട്‌ എന്തു ചെയ്യണ​മെന്ന്‌ അവർക്കു നിശ്ചയ​മി​ല്ലാ​യി​രു​ന്നു.

അങ്ങനെ​യി​രി​ക്കെ, പത്രോസ്‌ കൂടെ​യി​രുന്ന ആറ്‌ അപ്പോ​സ്‌ത​ല​ന്മാ​രോ​ടു “ഞാൻ മീൻ പിടി​ക്കാൻ പോകു​ക​യാണ്‌ ” എന്നു പറഞ്ഞു. “ഞങ്ങളും പോരു​ന്നു” എന്ന്‌ അവർ പറഞ്ഞു. (യോഹ​ന്നാൻ 21:3) രാത്രി മുഴുവൻ ശ്രമി​ച്ചി​ട്ടും അവർക്ക്‌ ഒന്നും കിട്ടി​യില്ല. നേരം വെളു​ക്കാ​റാ​യ​പ്പോൾ യേശു കടൽത്തീ​രത്ത്‌ പ്രത്യ​ക്ഷ​പ്പെട്ടു. എന്നാൽ അത്‌ ആരാ​ണെന്ന്‌ അവർക്കു മനസ്സി​ലാ​യില്ല. “മക്കളേ, നിങ്ങളു​ടെ കൈയിൽ കഴിക്കാൻ വല്ലതു​മു​ണ്ടോ” എന്നു യേശു ചോദി​ച്ചു. “ഇല്ല” എന്ന്‌ അവർ പറഞ്ഞു. “വള്ളത്തിന്റെ വലതു​വ​ശത്ത്‌ വല വീശൂ. അപ്പോൾ നിങ്ങൾക്കു കിട്ടും” എന്നു യേശു അവരോ​ടു പറഞ്ഞു. (യോഹ​ന്നാൻ 21:5, 6) വല വലിച്ചു​ക​യ​റ്റാൻ പറ്റാത്തത്ര മീൻ അവർക്കു കിട്ടി.

“അതു കർത്താ​വാണ്‌ ” എന്നു പത്രോ​സി​നോ​ടു യോഹ​ന്നാൻ പറഞ്ഞു. (യോഹ​ന്നാൻ 21:7) ഉടനെ​തന്നെ, അഴിച്ചു​വെ​ച്ചി​രുന്ന പുറങ്കു​പ്പാ​യ​വും ചുറ്റി പത്രോസ്‌ കടലി​ലേക്കു ചാടി, 300 അടി നീന്തി കരയ്‌ക്ക്‌ എത്തി. മറ്റുള്ളവർ മീൻ നിറഞ്ഞ വലയും വലിച്ചു​കൊണ്ട്‌ വള്ളത്തിൽ കരയ്‌ക്ക്‌ എത്തി.

അവർ കരയിൽ എത്തിയ​പ്പോൾ, “അവിടെ തീക്കന​ലു​കൾ കൂട്ടി അതിൽ മീൻ വെച്ചി​രി​ക്കു​ന്നതു കണ്ടു; അപ്പവും അവി​ടെ​യു​ണ്ടാ​യി​രു​ന്നു.” യേശു അവരോട്‌, “നിങ്ങൾ ഇപ്പോൾ പിടിച്ച കുറച്ച്‌ മീൻ കൊണ്ടു​വരൂ” എന്നു പറഞ്ഞു. ശിമോൻ പത്രോസ്‌ വല കരയി​ലേക്കു വലിച്ചു​ക​യറ്റി. അതിൽ 153 വലിയ മീനു​ക​ളു​ണ്ടാ​യി​രു​ന്നു! അപ്പോൾ, “വരൂ, ഭക്ഷണം കഴിക്കാം” എന്നു യേശു അവരോട്‌ പറഞ്ഞു. “അങ്ങ്‌ ആരാണ്‌ ” എന്നു യേശു​വി​നോ​ടു ചോദി​ക്കാ​നുള്ള ധൈര്യം അവർക്കി​ല്ലാ​യി​രു​ന്നു. കാരണം അതു യേശു​വാ​ണെന്ന്‌ അവർക്കു മനസ്സി​ലാ​യി. (യോഹ​ന്നാൻ 21:9-12) ഇതു മൂന്നാം തവണയാണ്‌ യേശു ശിഷ്യ​ന്മാ​രു​ടെ കൂട്ടത്തിന്‌ പ്രത്യ​ക്ഷ​നാ​കു​ന്നത്‌.

യേശു അവർക്കു കഴിക്കാൻ കുറച്ച്‌ അപ്പവും മീനും കൊടു​ത്തു. എന്നിട്ട്‌ അവർ പിടിച്ച മീനി​ലേക്കു നോക്കി​ക്കൊ​ണ്ടാ​യി​രി​ക്കാം യേശു ചോദി​ക്കു​ന്നു: “യോഹ​ന്നാ​ന്റെ മകനായ ശിമോ​നേ, നീ ഇവയെ​ക്കാൾ എന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ?” യേശു ഏൽപ്പിച്ച വേല​യെ​ക്കാൾ പത്രോ​സിന്‌ ഇഷ്ടം മീൻപി​ടു​ത്ത​മാ​യി​രു​ന്നോ? എന്തായാ​ലും പത്രോ​സി​ന്റെ മറുപടി ഇതായി​രു​ന്നു: “ഉണ്ട്‌ കർത്താവേ, എനിക്ക്‌ അങ്ങയെ എത്ര ഇഷ്ടമാ​ണെന്ന്‌ അങ്ങയ്‌ക്ക്‌ അറിയാ​മ​ല്ലോ.” അപ്പോൾ യേശു പത്രോ​സി​നോട്‌, “എന്റെ കുഞ്ഞാ​ടു​കളെ തീറ്റുക” എന്നു പറഞ്ഞു.​—യോഹ​ന്നാൻ 21:15.

“യോഹ​ന്നാ​ന്റെ മകനായ ശിമോ​നേ, നീ എന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ” എന്നു യേശു വീണ്ടും ചോദി​ച്ചു. പിന്നെ​യും എന്താണ്‌ ഇങ്ങനെ ചോദി​ക്കു​ന്ന​തെന്നു പത്രോസ്‌ ചിന്തി​ച്ചു​കാ​ണും. പത്രോസ്‌ ആത്മാർഥ​ത​യോ​ടെ, “ഉണ്ട്‌ കർത്താവേ, എനിക്ക്‌ അങ്ങയെ എത്ര ഇഷ്ടമാ​ണെന്ന്‌ അങ്ങയ്‌ക്ക്‌ അറിയാ​മ​ല്ലോ” എന്നു പറഞ്ഞു. യേശു നേരത്തെ പറഞ്ഞതി​നു സമാന​മാ​യി ഇങ്ങനെ പറയുന്നു: “എന്റെ കുഞ്ഞാ​ടു​കളെ മേയ്‌ക്കുക.”​—യോഹ​ന്നാൻ 21:16.

“യോഹ​ന്നാ​ന്റെ മകനായ ശിമോ​നേ, നിനക്ക്‌ എന്നോട്‌ ഇഷ്ടമു​ണ്ടോ” എന്നു യേശു മൂന്നാ​മ​തും ചോദി​ക്കു​ന്നു. തന്റെ വിശ്വ​സ്‌തത യേശു സംശയി​ക്കു​ന്ന​താ​യി പത്രോ​സി​നു തോന്നി​ക്കാ​ണും. പത്രോസ്‌ ഇങ്ങനെ തറപ്പി​ച്ചു​പ​റ​യു​ന്നു: “കർത്താവേ, അങ്ങയ്‌ക്ക്‌ എല്ലാം അറിയാം. എനിക്ക്‌ അങ്ങയെ എത്ര ഇഷ്ടമാ​ണെന്ന്‌ അങ്ങയ്‌ക്ക്‌ അറിയാ​മ​ല്ലോ.” അപ്പോൾ, പത്രോസ്‌ ചെയ്യേ​ണ്ടത്‌ എന്താ​ണെന്നു വീണ്ടും വ്യക്തമാ​ക്കി​ക്കൊണ്ട്‌ യേശു പറയുന്നു: “എന്റെ കുഞ്ഞാ​ടു​കളെ തീറ്റുക.” (യോഹ​ന്നാൻ 21:17) അതെ, നേതൃ​ത്വ​മെ​ടു​ക്കു​ന്നവർ ദൈവ​ത്തി​ന്റെ ആട്ടിൻതൊ​ഴു​ത്തി​ലേക്കു വരുന്ന​വർക്കു ശുശ്രൂഷ ചെയ്യണം.

ദൈവം ഏൽപ്പിച്ച വേല ചെയ്‌ത​തു​കൊ​ണ്ടാണ്‌ യേശു​വി​നെ അറസ്റ്റു ചെയ്‌ത​തും കൊന്ന​തും. പത്രോ​സി​ന്റെ മരണവും ഇതു​പോ​ലെ​യാ​യി​രി​ക്കു​മെന്നു വെളി​പ്പെ​ടു​ത്തി​ക്കൊണ്ട്‌ യേശു ഇങ്ങനെ പറയുന്നു: “ചെറു​പ്പ​മാ​യി​രു​ന്ന​പ്പോൾ നീ തനിയെ വസ്‌ത്രം ധരിച്ച്‌ ഇഷ്ടമു​ള്ളി​ട​ത്തൊ​ക്കെ നടന്നു. എന്നാൽ വയസ്സാ​കു​മ്പോൾ നീ കൈ നീട്ടു​ക​യും മറ്റൊ​രാൾ നിന്നെ വസ്‌ത്രം ധരിപ്പി​ക്കു​ക​യും നിനക്ക്‌ ഇഷ്ടമി​ല്ലാ​ത്തി​ട​ത്തേക്കു നിന്നെ കൊണ്ടു​പോ​കു​ക​യും ചെയ്യും.” എങ്കിലും, യേശു പത്രോ​സി​നോട്‌, “തുടർന്നും എന്നെ അനുഗ​മി​ക്കുക” എന്നു പറഞ്ഞു.​—യോഹ​ന്നാൻ 21:18, 19.

അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​നെ നോക്കി​ക്കൊണ്ട്‌, “കർത്താവേ, ഇയാളു​ടെ കാര്യ​മോ” എന്നു പത്രോസ്‌ യേശു​വി​നോ​ടു ചോദി​ക്കു​ന്നു. യേശു വളരെ​യ​ധി​കം സ്‌നേ​ഹിച്ച അപ്പോ​സ്‌ത​ലന്റെ ഭാവി എന്തായി​രി​ക്കും? യേശു പറയുന്നു: “ഞാൻ വരുന്ന​തു​വരെ ഇവനു​ണ്ടാ​യി​രി​ക്കണം എന്നാണ്‌ എന്റെ ഇഷ്ടമെ​ങ്കിൽ നിനക്ക്‌ എന്താണ്‌?” (യോഹ​ന്നാൻ 21:21-23) മറ്റുള്ളവർ എന്തു ചെയ്യുന്നു എന്നു നോക്കാ​തെ പത്രോസ്‌ യേശു​വി​നെ അനുഗ​മി​ക്ക​ണ​മാ​യി​രു​ന്നു. യോഹ​ന്നാൻ മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാ​രെ​ക്കാൾ കൂടുതൽ കാലം ജീവി​ക്കു​മെ​ന്നും യേശു രാജ്യാ​ധി​കാ​ര​ത്തിൽ വരുന്ന​തി​ന്റെ ദർശനം യോഹ​ന്നാ​നു ലഭിക്കു​മെ​ന്നും ആയിരു​ന്നു യേശു ആ വാക്കു​ക​ളി​ലൂ​ടെ സൂചി​പ്പി​ച്ചത്‌.

യേശു ചെയ്‌ത മറ്റ്‌ അനേകം കാര്യ​ങ്ങ​ളുണ്ട്‌. അതൊക്കെ എഴുതാൻപോ​യാൽ ചുരു​ളു​കൾ മതിയാ​വില്ല!