വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 70

ജന്മനാ അന്ധനായ ഒരാളെ യേശു സുഖ​പ്പെ​ടു​ത്തു​ന്നു

ജന്മനാ അന്ധനായ ഒരാളെ യേശു സുഖ​പ്പെ​ടു​ത്തു​ന്നു

യോഹ​ന്നാൻ 9:1-18

  • അന്ധനായി ജനിച്ച ഒരു യാചകനെ സുഖ​പ്പെ​ടു​ത്തു​ന്നു

യേശു ഇപ്പോ​ഴും യരുശ​ലേ​മിൽത്ത​ന്നെ​യുണ്ട്‌. ആ ശബത്തു​ദി​വസം യേശു​വും ശിഷ്യ​ന്മാ​രും നഗരത്തി​ലൂ​ടെ നടക്കു​ക​യാണ്‌. അപ്പോൾ ജന്മനാ അന്ധനായ ഒരു യാചകനെ അവർ കാണുന്നു. ശിഷ്യ​ന്മാർ യേശു​വി​നോ​ടു ചോദി​ക്കു​ന്നു: “റബ്ബീ, ആരു പാപം ചെയ്‌തി​ട്ടാണ്‌ ഇയാൾ അന്ധനായി ജനിച്ചത്‌? ഇയാളോ ഇയാളു​ടെ മാതാ​പി​താ​ക്ക​ളോ?”​—യോഹ​ന്നാൻ 9:2.

ജനിക്കു​ന്ന​തി​നു മുമ്പ്‌ ഇയാൾക്ക്‌ ഒരു ആത്മാവു​ണ്ടാ​യി​രു​ന്നെ​ന്നോ ഒരു പൂർവ​ജ​ന്മ​മു​ണ്ടാ​യി​രു​ന്നെ​ന്നോ ശിഷ്യ​ന്മാർ വിശ്വ​സി​ച്ചി​രു​ന്നില്ല. പക്ഷേ, അമ്മയുടെ വയറ്റി​ലാ​യി​രു​ന്ന​പ്പോൾ ഇയാൾ എന്തെങ്കി​ലും തെറ്റു ചെയ്‌തി​രി​ക്കു​മോ എന്ന്‌ അവർ സംശയി​ക്കു​ന്നു. യേശു പറയുന്നു: “ഇയാളോ ഇയാളു​ടെ മാതാ​പി​താ​ക്ക​ളോ പാപം ചെയ്‌തി​ട്ടല്ല. ഇതു ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​കൾ ഇയാളി​ലൂ​ടെ വെളി​പ്പെ​ടാൻവേ​ണ്ടി​യാണ്‌.” (യോഹ​ന്നാൻ 9:3) അതു​കൊണ്ട്‌ അയാളോ അയാളു​ടെ മാതാ​പി​താ​ക്ക​ളോ ചെയ്‌ത ഏതെങ്കി​ലും തെറ്റി​ന്റെ​യോ പാപത്തി​ന്റെ​യോ ഫലമല്ല അയാളു​ടെ അന്ധത. മറിച്ച്‌ ആദാം ചെയ്‌ത പാപത്തി​ന്റെ ഫലമാ​യാണ്‌ എല്ലാ മനുഷ്യ​രും അപൂർണ​രാ​യി ജനിക്കു​ന്ന​തും അന്ധത​പോ​ലുള്ള കുറവു​കൾ അവർക്കു​ണ്ടാ​കു​ന്ന​തും. പക്ഷേ ഇയാളു​ടെ അന്ധത ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​കൾ വെളി​പ്പെ​ടു​ത്താൻ യേശു​വിന്‌ ഒരു അവസരം കൊടു​ക്കു​ന്നു. മുമ്പ്‌ മറ്റുള്ള​വ​രു​ടെ രോഗങ്ങൾ ഭേദമാ​ക്കി​യ​പ്പോ​ഴും യേശു അതുത​ന്നെ​യാ​ണു ചെയ്‌തത്‌.

ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​കൾ ഉടനെ ചെയ്യേ​ണ്ട​തു​ണ്ടെന്നു യേശു വ്യക്തമാ​ക്കു​ന്നു. “എന്നെ അയച്ച വ്യക്തി​യു​ടെ പ്രവൃ​ത്തി​കൾ പകൽ തീരു​ന്ന​തി​നു മുമ്പേ നമ്മൾ ചെയ്യണം,” യേശു പറയുന്നു. “ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത രാത്രി വരുന്നു. ഞാൻ ലോക​ത്തു​ള്ളി​ട​ത്തോ​ളം ലോക​ത്തി​ന്റെ വെളി​ച്ച​മാണ്‌.” (യോഹ​ന്നാൻ 9:4, 5) അതെ, യേശു പെട്ടെ​ന്നു​തന്നെ മരിച്ച്‌ ശവക്കു​ഴി​യു​ടെ ഇരുളിൽ മറയും. അവിടെ യേശു​വിന്‌ ഒന്നും ചെയ്യാൻ കഴിയില്ല. അതുവരെ യേശു ലോകത്തിനു വെളി​ച്ച​ത്തി​ന്റെ ഉറവാണ്‌.

പക്ഷേ യേശു ഇയാളെ സുഖ​പ്പെ​ടു​ത്തു​മോ? സുഖ​പ്പെ​ടു​ത്തു​മെ​ങ്കിൽ എങ്ങനെ? യേശു നിലത്ത്‌ തുപ്പി ഉമിനീ​രു​കൊണ്ട്‌ മണ്ണു കുഴയ്‌ക്കു​ന്നു. അത്‌ ആ മനുഷ്യ​ന്റെ കണ്ണുക​ളിൽ തേച്ചിട്ട്‌ അയാ​ളോട്‌, “ശിലോ​ഹാം കുളത്തിൽ പോയി കഴുകുക” എന്നു പറയുന്നു. (യോഹ​ന്നാൻ 9:7) അയാൾ അങ്ങനെ ചെയ്യുന്നു. കാഴ്‌ച​ശക്തി കിട്ടുന്നു! ജീവി​ത​ത്തിൽ ആദ്യമാ​യി കണ്ണു കാണാൻ കഴിയു​ന്ന​തി​ന്റെ ആ സന്തോഷം ഒന്നാ​ലോ​ചി​ച്ചു നോക്കി​യേ!

ഇയാൾ അന്ധനാ​ണെന്ന്‌ അറിയാ​വുന്ന അയൽക്കാ​രും മറ്റുള്ള​വ​രും അതിശ​യി​ക്കു​ന്നു. “ഇത്‌ അവിടെ ഭിക്ഷ യാചി​ച്ചു​കൊ​ണ്ടി​രു​ന്ന​യാ​ളല്ലേ” എന്ന്‌ അവർ ചോദി​ക്കു​ന്നു. “അതു ശരിയാ​ണ​ല്ലോ” എന്നു ചിലർ പറയുന്നു. പക്ഷേ അതു വിശ്വ​സി​ക്കാ​നാ​കാത്ത മറ്റു ചിലർ പറഞ്ഞു: “അല്ല, ഇയാൾ അതു​പോ​ലി​രി​ക്കു​ന്നെന്നേ ഉള്ളൂ.” എന്നാൽ ആ മനുഷ്യൻ അവരോ​ടെ​ല്ലാം, “അതു ഞാൻത​ന്നെ​യാണ്‌ ” എന്നു പറയുന്നു.​—യോഹ​ന്നാൻ 9:8, 9.

അതു​കൊണ്ട്‌ അവർ അയാ​ളോ​ടു ചോദി​ക്കു​ന്നു: “അപ്പോൾ എങ്ങനെ​യാ​ണു നിന്റെ കണ്ണു തുറന്നത്‌?” അയാൾ പറയുന്നു: “യേശു എന്നു പേരുള്ള ഒരാൾ മണ്ണു കുഴച്ച്‌ എന്റെ കണ്ണുക​ളിൽ തേച്ചിട്ട്‌, ‘ശിലോ​ഹാ​മിൽ പോയി കഴുകുക’ എന്ന്‌ എന്നോടു പറഞ്ഞു. ഞാൻ ചെന്ന്‌ കഴുകി കാഴ്‌ച കിട്ടി.” അപ്പോൾ അവർ, “എന്നിട്ട്‌ ആ മനുഷ്യൻ എവിടെ” എന്നു ചോദി​ക്കു​ന്നു. “എനിക്ക്‌ അറിയില്ല,” അയാൾ പറയുന്നു.​—യോഹ​ന്നാൻ 9:10-12.

ആളുകൾ അയാളെ പരീശ​ന്മാ​രു​ടെ അടു​ത്തേക്കു കൊണ്ടു​പോ​കു​ന്നു. അയാൾക്കു കാഴ്‌ച കിട്ടി​യത്‌ എങ്ങനെ​യെന്ന്‌ അവർക്കും അറിയണം. അയാൾ പരീശ​ന്മാ​രോ​ടു പറയുന്നു: “ആ മനുഷ്യൻ മണ്ണു കുഴച്ച്‌ എന്റെ കണ്ണുക​ളിൽ തേച്ചു. കഴുകി​യ​പ്പോൾ എനിക്കു കാഴ്‌ച കിട്ടി.” ശരിക്കും പറഞ്ഞാൽ, രോഗം ഭേദമാ​യി കിട്ടിയ യാചക​നോ​ടൊ​പ്പം പരീശ​ന്മാർ സന്തോ​ഷി​ക്കേ​ണ്ട​താണ്‌. അതിനു പകരം അവരിൽ ചിലർ യേശു​വി​നെ ഇങ്ങനെ കുറ്റ​പ്പെ​ടു​ത്തു​ന്നു: “ഈ മനുഷ്യൻ ദൈവ​ത്തിൽനി​ന്നു​ള്ള​വനല്ല. കാരണം അവൻ ശബത്ത്‌ ആചരി​ക്കു​ന്നില്ല.” മറ്റുള്ള​വ​രാ​കട്ടെ, “പാപി​യായ ഒരു മനുഷ്യന്‌ എങ്ങനെ ഇതു​പോ​ലുള്ള അടയാ​ളങ്ങൾ ചെയ്യാൻ പറ്റും” എന്നു ചോദി​ക്കു​ന്നു. (യോഹ​ന്നാൻ 9:15, 16) അങ്ങനെ അവർക്കി​ട​യിൽ ഭിന്നി​പ്പു​ണ്ടാ​കു​ന്നു.

ഇത്തരം പല അഭി​പ്രാ​യങ്ങൾ ഉള്ളതു​കൊണ്ട്‌ അവർ അയാ​ളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കു​ന്നു: “ആ മനുഷ്യ​നെ​പ്പറ്റി നീ എന്തു പറയുന്നു? നിന്റെ കണ്ണുക​ളല്ലേ അയാൾ തുറന്നത്‌?” യേശു ആരാണെന്ന കാര്യ​ത്തിൽ ആ മനുഷ്യന്‌ ഒരു സംശയ​വു​മില്ല. “അദ്ദേഹം ഒരു പ്രവാ​ച​ക​നാണ്‌ ” എന്ന്‌ അയാൾ പറയുന്നു.​—യോഹ​ന്നാൻ 9:17.

പരീശ​ന്മാർ അത്‌ അംഗീ​ക​രി​ക്കാൻ കൂട്ടാ​ക്കു​ന്നില്ല. ആളുകളെ പറ്റിക്കാൻ യേശു​വും അയാളും​കൂ​ടെ ഒത്തിട്ടു​ണ്ടെന്ന്‌ അവർ ചിന്തി​ക്കു​ന്നു​ണ്ടാ​കും. അതു​കൊണ്ട്‌ അയാൾ ശരിക്കും അന്ധനാ​യി​രു​ന്നോ എന്ന്‌ അയാളു​ടെ മാതാ​പി​താ​ക്ക​ളോ​ടു ചോദി​ക്കാ​മെന്ന്‌ അവർ തീരു​മാ​നി​ക്കു​ന്നു.