വിവരങ്ങള്‍ കാണിക്കുക

എന്താണ്‌ ദൈവ​രാ​ജ്യം?

എന്താണ്‌ ദൈവ​രാ​ജ്യം?

നിങ്ങളു​ടെ അഭി​പ്രാ​യ​ത്തിൽ. . .

  • ഹൃദയ​ത്തി​ലെ സന്തോ​ഷ​മാ​ണോ?

  • സ്വർഗ​ത്തി​ലെ നല്ലൊരു അവസ്ഥയാ​ണോ?

  • സ്വർഗ​ത്തി​ലെ ഒരു ഗവൺമെ​ന്‍റാ​ണോ?

തിരു​വെ​ഴു​ത്തു പറയു​ന്നത്‌:

“സ്വർഗ​സ്ഥ​നായ ദൈവം ഒരിക്ക​ലും നശിച്ചു​പോ​കാത്ത ഒരു രാജ്യം സ്ഥാപി​ക്കും.”​—ദാനി​യേൽ 2:44, പുതിയ ലോക ഭാഷാ​ന്തരം.

“നമുക്ക് ഒരു മകനെ കിട്ടി​യി​രി​ക്കു​ന്നു, ഭരണാ​ധി​പ​ത്യം അവന്‍റെ തോളിൽ ഇരിക്കും.”​—യശയ്യ 9:6, അടിക്കു​റിപ്പ്.

ഇതു വിശ്വ​സി​ക്കു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജനം:

  • ദൈവ​രാ​ജ്യം നന്മ വരുത്തുന്ന, നീതി​യുള്ള ഒരു ഭരണാ​ധി​പ​ത്യം അഥവാ ഗവൺമെ​ന്‍റാ​യി​രി​ക്കു​മെന്ന് ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും.​—യശയ്യ 48:17, 18.

  • വരാൻപോ​കുന്ന ആ പുതിയ ലോക​ത്തിൽ നല്ല ആരോ​ഗ്യ​ത്തോ​ടെ, സന്തോഷം നിറഞ്ഞ ജീവിതം ആസ്വദി​ക്കാ​നാ​കും.​—വെളി​പാട്‌ 21:3, 4.

തിരു​വെ​ഴു​ത്തു പറയു​ന്നതു വിശ്വ​സി​ക്കാ​മോ?

തീർച്ച​യാ​യും വിശ്വ​സി​ക്കാം. കുറഞ്ഞതു രണ്ടു കാരണ​ങ്ങ​ളാൽ:

  • ദൈവ​രാ​ജ്യം നടപ്പാ​ക്കാൻ പോകുന്ന കാര്യങ്ങൾ യേശു ചെയ്‌തു​കാ​ണി​ച്ചു. ദൈവ​ത്തി​ന്‍റെ രാജ്യം വരുന്ന​തി​നും ദൈവ​ത്തി​ന്‍റെ ഇഷ്ടം ഭൂമി​യിൽ നടക്കു​ന്ന​തി​നും വേണ്ടി പ്രാർഥി​ക്കാൻ യേശു ശിഷ്യ​ന്മാ​രെ പഠിപ്പി​ച്ചു. (മത്തായി 6:9, 10) ആ പ്രാർഥ​നയ്‌ക്ക് ഉത്തരം ലഭിക്കു​ന്നത്‌ എങ്ങനെ​യെന്ന് യേശു കാണി​ച്ചു​ത​രു​ക​യും ചെയ്‌തു.

    ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ, യേശു വിശക്കു​ന്ന​വർക്ക് ആഹാരം നൽകി, രോഗി​കളെ സുഖ​പ്പെ​ടു​ത്തി, മരിച്ച​വർക്കു ജീവൻ നൽകി! (മത്തായി 15:29-38; യോഹ​ന്നാൻ 11:38-44) ഭാവി​യിൽ താൻ ദൈവ​രാ​ജ്യ​ത്തി​ന്‍റെ ഭരണാ​ധി​കാ​രി​യാ​കു​മ്പോൾ പ്രജകൾക്കു​വേണ്ടി ചെയ്യാൻപോ​കുന്ന കാര്യ​ങ്ങ​ളു​ടെ ഹൃദയസ്‌പർശി​യായ ഒരു ചിത്രം വരച്ചു​കാ​ട്ടു​ക​യാ​യി​രു​ന്നു യേശു.—വെളി​പാട്‌ 11:15.

  • ദൈവ​രാ​ജ്യം പെട്ടെന്നു വരുമെന്നു ലോകാ​വ​സ്ഥകൾ വ്യക്തമാ​ക്കു​ന്നു. ദൈവ​രാ​ജ്യം ഭൂമി​യിൽ സമാധാ​നം കൊണ്ടു​വ​രു​ന്ന​തി​നു തൊട്ടു​മു​മ്പുള്ള കാലയ​ള​വിൽ, ഭക്ഷ്യക്ഷാ​മ​ങ്ങ​ളും യുദ്ധങ്ങ​ളും ഭൂകമ്പ​ങ്ങ​ളും ജീവിതം ദുരി​ത​പൂർണ​മാ​ക്കു​മെന്ന് യേശു മുൻകൂ​ട്ടി​പ്പ​റഞ്ഞു.—മത്തായി 24:3, 7.

    ഈ അവസ്ഥക​ളാണ്‌ ഇന്നു നമ്മൾ കണ്ടും കേട്ടും അനുഭ​വി​ച്ചും വരുന്നത്‌. അതു​കൊണ്ട് ദൈവ​രാ​ജ്യം ഇത്തരം സകല ദുരി​ത​ങ്ങൾക്കും പെട്ടെ​ന്നു​തന്നെ അറുതി​വ​രു​ത്തു​മെന്നു നമുക്ക് ഉറപ്പോ​ടെ വിശ്വ​സി​ക്കാൻ കഴിയും.

നിങ്ങൾക്ക് എന്തു തോന്നു​ന്നു?

ദൈവരാജ്യം ഭരിക്കു​മ്പോൾ ഭൂമി​യി​ലെ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രി​ക്കും?

സങ്കീർത്തനം 37:29, യശയ്യ 65:21-23 എന്നീ തിരു​വെ​ഴു​ത്തു​കൾ ഈ ചോദ്യ​ത്തിന്‌ ഉത്തരം നൽകുന്നു.