വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം രണ്ട്

ബൈബിൾ—ദൈവത്തിൽനിന്നുള്ള പുസ്‌തകം

ബൈബിൾ—ദൈവത്തിൽനിന്നുള്ള പുസ്‌തകം

1, 2. ബൈബിൾ ദൈവത്തിൽനിന്നുള്ള ഒരു അമൂല്യമ്മാമായിരിക്കുന്നത്‌ എങ്ങനെ?

നിങ്ങളുടെ സ്‌നേഹിതൻ അപ്രതീക്ഷിമായി ഒരു സമ്മാനം തന്നാൽ നിങ്ങൾക്ക് എന്തു തോന്നും? പെട്ടെന്നുതന്നെ നിങ്ങൾ അതു തുറന്ന് നോക്കും. ആ സ്‌നേഹിതനു നിങ്ങളോടുള്ള സ്‌നേഹത്തെ ഓർത്ത്‌ നിങ്ങൾക്കു വളരെ സന്തോഷം തോന്നും. നിങ്ങൾ അതിനു നന്ദി പറയുയും ചെയ്യും.

2 ബൈബിൾ ദൈവത്തിൽനിന്നുള്ള ഒരു സമ്മാനമാണ്‌. മറ്റ്‌ എവിടെയും കണ്ടെത്താനാകാത്ത വിവരങ്ങൾ അതിലുണ്ട്. ഉദാഹത്തിന്‌ ദൈവം സ്വർഗത്തെയും ഭൂമിയെയും ആദ്യ മനുഷ്യനെയും സ്‌ത്രീയെയും സൃഷ്ടിച്ചെന്നു ബൈബിൾ പറയുന്നു. പ്രശ്‌നങ്ങളുണ്ടാകുമ്പോൾ നമ്മളെ സഹായിക്കുന്ന തത്ത്വങ്ങൾ അതിലുണ്ട്. ഈ ഭൂമിയെ മനോമായ ഒരു സ്ഥലമാക്കി മാറ്റുയെന്ന തന്‍റെ ഉദ്ദേശ്യം ദൈവം നിറവേറ്റുന്നത്‌ എങ്ങനെയെന്നും ബൈബിളിൽനിന്ന് നമ്മൾ മനസ്സിലാക്കുന്നു. അതെ, ബൈബിൾ ഒരു അമൂല്യമ്മാമാണ്‌!

3. ബൈബിൾ പഠിക്കുമ്പോൾ നിങ്ങൾ എന്തു മനസ്സിലാക്കും?

3 നിങ്ങൾ ദൈവത്തിന്‍റെ സ്‌നേഹിനാകാൻ ദൈവം ആഗ്രഹിക്കുന്നെന്നു ബൈബിൾ പഠിക്കുമ്പോൾ നിങ്ങൾ മനസ്സിലാക്കും. നിങ്ങൾ ദൈവത്തെക്കുറിച്ച് എത്രമാത്രം അറിയുന്നുവോ അത്രമാത്രം ദൈവവുമായുള്ള നിങ്ങളുടെ സുഹൃദ്‌ബന്ധം ശക്തമാകും.

4. ബൈബിളിനെക്കുറിച്ചുള്ള ഏതു കാര്യത്തിലാണു നിങ്ങൾക്കു മതിപ്പുതോന്നുന്നത്‌?

4 ഏകദേശം 2,600 ഭാഷയിലേക്കു ബൈബിൾ പരിഭാഷ ചെയ്‌തിട്ടുണ്ട്. അതിന്‍റെ കോടിക്കക്കിനു പ്രതിളും അച്ചടിച്ചിരിക്കുന്നു. ലോകമെമ്പാടുമായി 90 ശതമാത്തിധികം ആളുകൾക്കു തങ്ങളുടെ സ്വന്തം ഭാഷയിൽ ബൈബിൾ വായിക്കാനാകുന്നു. ഓരോ ആഴ്‌ചയും പത്തു ലക്ഷത്തിധികം ആളുകളാണു ബൈബിൾ സ്വന്തമാക്കുന്നത്‌. അതെ, ബൈബിൾപോലെ മറ്റൊരു പുസ്‌തവും ഇല്ല!

5. ബൈബിൾ “ദൈവപ്രചോദിമായി എഴുതിതാണ്‌” എന്നു നമുക്ക് എങ്ങനെ പറയാം?

5 ബൈബിൾ “ദൈവപ്രചോദിമായി എഴുതിതാണ്‌,” അതായത്‌ ദൈവമാണു ബൈബിൾ എഴുതിച്ചത്‌. (2 തിമൊഥെയൊസ്‌ 3:16 വായിക്കുക.) എന്നാൽ ചിലർ ഇങ്ങനെ ചിന്തിച്ചേക്കാം: ‘ബൈബിൾ എഴുതിയത്‌ മനുഷ്യരല്ലേ, പിന്നെങ്ങനെ അതു ദൈവത്തിൽനിന്നുള്ളതാകും?’ ബൈബിൾ അതിനുള്ള ഉത്തരം തരുന്നു: “പരിശുദ്ധാത്മാവിനാൽ പ്രചോദിരായി ദൈവത്തിൽനിന്നുള്ള അരുളപ്പാടുകൾ മനുഷ്യർ പ്രസ്‌താവിച്ചതാണ്‌.” (2 പത്രോസ്‌ 1:21) ഒരു ബിസിനെസ്സുകാരൻ സെക്രട്ടറിയെക്കൊണ്ട് ഒരു കത്ത്‌ എഴുതിക്കുന്നതുപോലെയാണ്‌ ഇത്‌. ആ കത്ത്‌ ആരുടേതാണ്‌? ബിസിനെസ്സുകാന്‍റേതാണ്‌, സെക്രട്ടറിയുടേതല്ല. അതുപോലെ ബൈബിളിന്‍റെ ഗ്രന്ഥകർത്താവ്‌ ദൈവമാണ്‌, അല്ലാതെ അത്‌ എഴുതാൻ ദൈവം ഉപയോഗിച്ച ആളുകളല്ല. തന്‍റെ ആശയങ്ങൾ എഴുതാൻ ദൈവം അവരെ ഉപയോഗിച്ചു. ബൈബിൾ യഥാർഥത്തിൽ ‘ദൈവത്തിന്‍റെ വചനമാണ്‌.’—1 തെസ്സലോനിക്യർ 2:13; പിൻകുറിപ്പ് 2 കാണുക.

ബൈബിൾ കൃത്യയുള്ളതാണ്‌

6, 7. ബൈബിൾ മുഴുനും പരസ്‌പരം യോജിപ്പിലാണെന്നു പറയാനാകുന്നത്‌ എന്തുകൊണ്ട്?

6 ബൈബിൾ എഴുതാൻ 1,600-ലധികം വർഷമെടുത്തു. അതിന്‍റെ എഴുത്തുകാർ പല കാലഘട്ടങ്ങളിലാണു ജീവിച്ചിരുന്നത്‌. ചിലർ നല്ല പഠിപ്പുള്ളരായിരുന്നു, മറ്റു ചിലർ അത്ര പഠിപ്പില്ലാത്തരും. ഉദാഹത്തിന്‌ ഒരാൾ ഡോക്‌ടറായിരുന്നു. എന്നാൽ ചിലർ കൃഷിക്കാരും മീൻപിടിത്തക്കാരും ഇടയന്മാരും പ്രവാന്മാരും ന്യായാധിന്മാരും രാജാക്കന്മാരും ആയിരുന്നു. എഴുത്തുകാർ പലരായിരുന്നെങ്കിലും ബൈബിൾ മുഴുനും പരസ്‌പരം യോജിപ്പിലാണ്‌. അത്‌ ഒരു അധ്യാത്തിൽ ഒരു കാര്യവും മറ്റൊരു അധ്യാത്തിൽ നേർവിരീമായ വേറൊരു കാര്യവും പറയുന്നില്ല. *

7 ലോകത്തിലുള്ള പ്രശ്‌നങ്ങളുടെ തുടക്കത്തെക്കുറിച്ച് ബൈബിളിലെ ആദ്യത്തെ അധ്യാങ്ങളിൽ വിവരിക്കുന്നു. ഭൂമി ഒരു പറുദീയാക്കിക്കൊണ്ട് ദൈവം ആ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് അവസാനത്തെ അധ്യാങ്ങളിൽ പറയുന്നു. ആയിരക്കക്കിനു വർഷങ്ങളിലെ മനുഷ്യരിത്രം ബൈബിളിൽ വിവരിച്ചിട്ടുണ്ട്. ദൈവം ഉദ്ദേശിച്ചതുപോലെതന്നെ കാര്യങ്ങൾ നടന്നിട്ടുണ്ടെന്നും അതു വ്യക്തമാക്കുന്നു.

8. ബൈബിളിന്‍റെ ശാസ്‌ത്രീകൃത്യതയ്‌ക്കു ചില ഉദാഹണങ്ങൾ നൽകുക.

8 ശാസ്‌ത്രീവിയങ്ങൾ പഠിപ്പിക്കാൻവേണ്ടി എഴുതിയ ഒരു പുസ്‌തകമല്ല ബൈബിൾ. അത്‌ ഒരു സ്‌കൂൾ പാഠപുസ്‌തവുമല്ല. പക്ഷേ ശാസ്‌ത്രീവിങ്ങളെക്കുറിച്ച് അതിൽ പറഞ്ഞിട്ടുള്ളതെല്ലാം കൃത്യയുള്ള കാര്യങ്ങളാണ്‌. ദൈവം തരുന്ന ഒരു പുസ്‌തത്തിൽനിന്ന് നമ്മൾ പ്രതീക്ഷിക്കുന്നതും അതാണല്ലോ. ഉദാഹത്തിന്‌ രോഗം പകരുന്നതു തടയാൻ ഇസ്രായേല്യർ എന്തു ചെയ്യണം എന്നതിനെക്കുറിച്ച് ദൈവം കൊടുത്ത നിർദേശങ്ങൾ ലേവ്യപുസ്‌തത്തിൽ കാണാം. ബാക്‌ടീരിയും വൈറസും രോഗത്തിനു കാരണമാകുന്നത്‌ എങ്ങനെയെന്ന് ആളുകൾ മനസ്സിലാക്കുന്നതിനു കാലങ്ങൾക്കു മുമ്പേ എഴുതിതാണ്‌ അത്‌. അതുപോലെ ഭൂമി ശൂന്യയിൽ നിൽക്കുന്നെന്നു ബൈബിൾ കൃത്യമായി പഠിപ്പിക്കുന്നു. (ഇയ്യോബ്‌ 26:7) ഇനി ഭൂമി പരന്നതാണെന്നു മിക്കവരും വിശ്വസിച്ചിരുന്നപ്പോൾ അതു വൃത്താകൃതിയിലുള്ളതാണെന്നു ബൈബിൾ പറഞ്ഞു.—യശയ്യ 40:22.

9. ബൈബിളെഴുത്തുകാരുടെ സത്യസന്ധയിൽനിന്ന് നമുക്ക് എന്തു മനസ്സിലാക്കാം?

9 ചരിത്രവിങ്ങളിലും ബൈബിൾ വളരെ കൃത്യയുള്ളതാണ്‌. എന്നാൽ ചരിത്രപുസ്‌തകങ്ങൾ പലതും അത്ര കൃത്യയുള്ളതല്ല; കാരണം അതിന്‍റെ എഴുത്തുകാർ സത്യസന്ധരായിരുന്നില്ല. ഉദാഹത്തിന്‌ യുദ്ധങ്ങളിൽ തങ്ങളുടെ രാജ്യത്തിനു നേരിട്ട പരാജത്തെക്കുറിച്ച് അവർ പലപ്പോഴും രേഖപ്പെടുത്തിയിട്ടില്ല. പക്ഷേ ബൈബിളെഴുത്തുകാർ അങ്ങനെയായിരുന്നില്ല. തങ്ങളുടെ രാജ്യമായ ഇസ്രായേൽ യുദ്ധങ്ങളിൽ പരാജപ്പെട്ടതിനെക്കുറിച്ച് അവർ സത്യസന്ധമായി ബൈബിളിൽ എഴുതിയിരിക്കുന്നു. എന്തിനേറെ, സ്വന്തം തെറ്റുകൾപോലും അവർ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹത്തിന്‌ സംഖ്യാപുസ്‌തത്തിൽ മോശ, താൻ ഗുരുമായ ഒരു തെറ്റു ചെയ്‌തെന്നും അതിനു ദൈവം തന്നെ ശിക്ഷിച്ചെന്നും പറഞ്ഞിരിക്കുന്നു. (സംഖ്യ 20:2-12) ബൈബിൾ ദൈവത്തിൽനിന്നുള്ളതാണെന്നു ബൈബിളെഴുത്തുകാരുടെ ഈ സത്യസന്ധത കാണിക്കുന്നു. അതിന്‌ അർഥം നമുക്കു ബൈബിളിൽ പരിപൂർണമായി വിശ്വസിക്കാം എന്നാണ്‌.

നല്ല ഉപദേശങ്ങൾ നിറഞ്ഞ ഒരു പുസ്‌തകം

10. ബൈബിളിലെ ഉപദേശങ്ങൾ നമുക്ക് ഇന്നും പ്രയോജനം ചെയ്യുന്നത്‌ എന്തുകൊണ്ട്?

10 ബൈബിളിലുള്ളതെല്ലാം “ദൈവപ്രചോദിമായി എഴുതിതാണ്‌. അവ പഠിപ്പിക്കാനും ശാസിക്കാനും കാര്യങ്ങൾ നേരെയാക്കാനും . . . ഉപകരിക്കുന്നു.” (2 തിമൊഥെയൊസ്‌ 3:16) അതെ, ബൈബിളിലെ ഉപദേശങ്ങൾ നമുക്ക് ഇന്നും പ്രയോജനം ചെയ്യുന്നയാണ്‌. നമ്മളെ ഉണ്ടാക്കിയത്‌ യഹോയാതുകൊണ്ട് നമ്മുടെ ചിന്തകളും വികാങ്ങളും യഹോവയ്‌ക്കു മനസ്സിലാകും. നമുക്കു നമ്മളെക്കുറിച്ച് അറിയാവുന്നതിലുധികം ദൈവത്തിനു നമ്മളെക്കുറിച്ച് അറിയാം. നമ്മൾ സന്തോത്തോടെ ജീവിക്കാനാണു ദൈവം ആഗ്രഹിക്കുന്നത്‌. നമുക്കു ഗുണം ചെയ്യുന്നതും ദോഷം വരുത്തുന്നതും എന്താണെന്നും ദൈവത്തിന്‌ അറിയാം.

11, 12. (എ) മത്തായി 5 മുതൽ 7 വരെയുള്ള അധ്യാങ്ങളിൽ എന്തെല്ലാം നല്ല ഉപദേങ്ങളാണു യേശു നൽകിയത്‌? (ബി) ബൈബിളിൽനിന്ന് മറ്റ്‌ എന്തെല്ലാം കാര്യങ്ങളും നമുക്കു പഠിക്കാം?

11 മത്തായി 5 മുതൽ 7 വരെയുള്ള അധ്യാങ്ങളിൽ യേശു പറഞ്ഞ നല്ല ഉപദേശങ്ങൾ കാണാം. എങ്ങനെ സന്തോമുള്ളരായിരിക്കാം, മറ്റുള്ളരുമായി എങ്ങനെ ഒത്തുപോകാം, എങ്ങനെ പ്രാർഥിക്കണം, പണത്തെ എങ്ങനെ വീക്ഷിക്കണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം യേശു പറഞ്ഞു. യേശു ഇതു പറഞ്ഞിട്ട് 2,000 വർഷം കഴിഞ്ഞെങ്കിലും അന്നത്തേതുപോലെ ഇന്നും ആളുകളിൽ ശക്തി ചെലുത്താനും അവർക്കു പ്രയോജനം കൈവരുത്താനും ഈ ഉപദേങ്ങൾക്കാകും.

12 നല്ലൊരു കുടുംജീവിതം നയിക്കാനും ഉത്സാഹത്തോടെ ജോലി ചെയ്യാനും മറ്റുള്ളരുമായി സമാധാനം കാത്തുസൂക്ഷിക്കാനും സഹായിക്കുന്ന തത്ത്വങ്ങളും ബൈബിളിലൂടെ യഹോവ പഠിപ്പിക്കുന്നു. നമ്മൾ ആരായിരുന്നാലും, എവിടെ ജീവിച്ചാലും, നമുക്ക് എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും ബൈബിൾതത്ത്വങ്ങൾ എപ്പോഴും നമ്മളെ സഹായിക്കും.യശയ്യ 48:17 വായിക്കുക; പിൻകുറിപ്പ് 3 കാണുക.

നിങ്ങൾക്കു ബൈബിൾപ്രങ്ങളിൽ പൂർണമായി വിശ്വസിക്കാം

ബാബിലോണിനെ കീഴടക്കുമെന്നു ബൈബിളെഴുത്തുകാനായ യശയ്യ മുൻകൂട്ടിപ്പഞ്ഞു

13. ബാബിലോൺ നഗരത്തിന്‌ എന്തു സംഭവിക്കുമെന്ന് യശയ്യ പറഞ്ഞു?

13 അനേകം ബൈബിൾപ്രനങ്ങൾ ഇതിനോടകം നിറവേറിയിരിക്കുന്നു. ഉദാഹത്തിന്‌ ബാബിലോൺ നശിപ്പിക്കപ്പെടുമെന്ന് യശയ്യ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞു. (യശയ്യ 13:19) ആ നഗരത്തെ എങ്ങനെ കീഴടക്കുമെന്ന് യശയ്യ കൃത്യമായി വിവരിച്ചു. നഗരത്തിനു സംരക്ഷമായി, വലിയ കവാടങ്ങളുള്ള കൂറ്റൻ മതിലുളും ഒരു നദിയും ഉണ്ടായിരുന്നു. എന്നാൽ ആ നദി വറ്റിക്കുമെന്നും കവാടങ്ങൾ തുറന്നുകിക്കുമെന്നും പോരാട്ടം കൂടാതെതന്നെ ശത്രുക്കൾ ആ നഗരം കീഴടക്കുമെന്നും യശയ്യ മുൻകൂട്ടിപ്പറഞ്ഞു. അതു മാത്രമല്ല, ബാബിലോണിനെ കീഴടക്കുന്നതു കോരെശ്‌ എന്നു പേരുള്ള ഒരാളായിരിക്കുമെന്നുപോലും യശയ്യ പ്രവചിച്ചു.യശയ്യ 44:27–45:2 വായിക്കുക; പിൻകുറിപ്പ് 4 കാണുക.

14, 15. യശയ്യയുടെ പ്രവചനം നിറവേറിയത്‌ എങ്ങനെ?

14 ഈ പ്രവചനം എഴുതി 200 വർഷത്തിനു ശേഷം, ബാബിലോണിനെ ആക്രമിക്കാൻ ഒരു സൈന്യം വന്നു. ആ സേനയെ നയിച്ചത്‌ ആരായിരുന്നു? പേർഷ്യയിലെ രാജാവായ കോരെശ്‌; അതെ, പ്രവചത്തിൽ പറഞ്ഞിരുന്നതുപോലെതന്നെ! പ്രവചത്തിലെ മറ്റു കാര്യങ്ങളും നിറവേറാൻ കളമൊരുങ്ങി.

15 ശത്രുക്കൾ ആക്രമിക്കാനിരുന്ന രാത്രിയിൽ ബാബിലോണിയർ വലിയ ആഘോത്തിമിർപ്പിലായിരുന്നു. കൂറ്റൻ മതിലുളും നദിയും ചുറ്റുമുള്ളതുകൊണ്ട് സുരക്ഷിരാണെന്ന് അവർ വിചാരിച്ചു. എന്നാൽ നഗരത്തിനു വെളിയിൽ സംഭവിക്കുന്നതു മറ്റൊന്നാണ്‌. നദിയിലെ ജലനിരപ്പു താഴ്‌ത്താൻ കോരെശും സൈന്യവും ചാലു കീറി വെള്ളത്തിന്‍റെ ഗതി തിരിച്ചുവിടുന്നു. വെള്ളത്തിന്‍റെ ആഴം കുറഞ്ഞു. ഇപ്പോൾ പേർഷ്യൻ സൈന്യത്തിനു നദി കുറുകെ കടക്കാനാകുന്നു. പക്ഷേ ആ കൂറ്റൻ മതിലുകൾ കടന്ന് സൈന്യം എങ്ങനെ നഗരത്തിൽ പ്രവേശിക്കും? പ്രവചത്തിൽ മുൻകൂട്ടിപ്പഞ്ഞതുപോലെ നഗരകവാടം തുറന്നുകിന്നിരുന്നു! അങ്ങനെ യുദ്ധം ചെയ്യാതെ നഗരം കീഴടക്കാൻ ആ സൈന്യത്തിനു കഴിഞ്ഞു.

16. (എ) ബാബിലോണിന്‍റെ ഭാവിയെക്കുറിച്ച് യശയ്യ എന്തു പ്രവചിച്ചു? (ബി) യശയ്യയുടെ പ്രവചനം നിറവേറിയെന്ന് എങ്ങനെ അറിയാം?

16 കാലക്രമേണ ബാബിലോണിൽ ആരും താമസിക്കുയില്ലെന്നും യശയ്യ മുൻകൂട്ടിപ്പറഞ്ഞു. “ഇനി ഒരിക്കലും അവളിൽ ആൾത്താമുണ്ടാകില്ല, എത്ര തലമുറകൾ പിന്നിട്ടാലും അവിടം വാസയോഗ്യമായിരിക്കില്ല” എന്ന് യശയ്യ എഴുതി. (യശയ്യ 13:20) അങ്ങനെ സംഭവിച്ചോ? ബാബിലോൺ നഗരമുണ്ടായിരുന്ന സ്ഥലം, ഇറാഖിലെ ബാഗ്‌ദാദിന്‌ ഏകദേശം 80 കിലോമീറ്റർ തെക്ക്, ഇപ്പോൾ വെറും നാശകൂമ്പാമായിക്കിക്കുന്നു. ഇന്നും അവിടെ ആരും താമസിക്കുന്നില്ല. യഹോവ ബാബിലോണിനെ “നാശത്തിന്‍റെ ചൂലുകൊണ്ട്” അടിച്ചുവാരി.—യശയ്യ 14:22, 23. *

ബാബിലോണിന്‍റെ നാശാശിഷ്ടങ്ങൾ

17. ദൈവത്തിന്‍റെ എല്ലാ വാഗ്‌ദാങ്ങളും നമുക്കു വിശ്വസിക്കാനാകുന്നത്‌ എന്തുകൊണ്ട്?

17 അനേകം ബൈബിൾപ്രനങ്ങൾ ഇതിനോടകം നിറവേറിയിട്ടുള്ളതുകൊണ്ട് ഭാവിയെക്കുറിച്ച് ബൈബിൾ പറയുന്നതും നടക്കുമെന്നു നമുക്കു പൂർണമായി വിശ്വസിക്കാം. ഭൂമിയെ ഒരു പറുദീയാക്കി മാറ്റും എന്ന വാഗ്‌ദാനം യഹോവ നിറവേറ്റുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം. (സംഖ്യ 23:19 വായിക്കുക.) “നുണ പറയാൻ കഴിയാത്ത ദൈവം ദീർഘകാലം മുമ്പ് വാഗ്‌ദാനം ചെയ്‌ത നിത്യജീവന്‍റെ പ്രത്യാശ” നമുക്കുണ്ട്.—തീത്തോസ്‌ 1:2. *

ബൈബിളിനു നിങ്ങളുടെ ജീവിതത്തെ മാറ്റാനാകും

18. ദൈവത്തെക്കുറിച്ച് പൗലോസ്‌ എന്തു പറഞ്ഞു?

18 ബൈബിൾപോലെ മറ്റൊരു പുസ്‌തവുമില്ലെന്നു നമ്മൾ കണ്ടു. ബൈബിൾ മുഴുവൻ പരസ്‌പയോജിപ്പിലാണ്‌. ശാസ്‌ത്രീവും ചരിത്രവും ആയ കാര്യങ്ങൾ പറയുമ്പോൾ അതു വളരെ കൃത്യയുള്ളതാണ്‌. ബൈബിൾ നല്ല ഉപദേശങ്ങൾ നൽകുന്നു. ഇതിനോടകം നിറവേറിയ വളരെധികം പ്രവചങ്ങളും ബൈബിളിലുണ്ട്. ഇനിയുമുണ്ട് ദൈവത്തിന്‍റെ സവിശേഷത. അതെക്കുറിച്ച് പൗലോസ്‌ അപ്പോസ്‌തലൻ എഴുതി: “ദൈവത്തിന്‍റെ വാക്കുകൾ ജീവനുള്ളതും ശക്തി ചെലുത്തുന്നതും” ആണ്‌. എന്താണ്‌ അതിന്‍റെ അർഥം?എബ്രായർ 4:12 വായിക്കുക.

19, 20. (എ) നിങ്ങൾ എങ്ങനെയുള്ള വ്യക്തിയാണെന്നു മനസ്സിലാക്കാൻ ബൈബിൾ സഹായിക്കുന്നത്‌ എങ്ങനെ? (ബി) ബൈബിൾ എന്ന സമ്മാനം ലഭിച്ചതിൽ നിങ്ങൾക്കു നന്ദിയുണ്ടെന്ന് എങ്ങനെ കാണിക്കാം?

19 ബൈബിളിനു നിങ്ങളുടെ ജീവിതത്തെ മാറ്റാനാകും. നിങ്ങൾ ശരിക്കും എങ്ങനെയുള്ള വ്യക്തിയാണെന്നു മനസ്സിലാക്കാൻ ബൈബിൾ സഹായിക്കും. അത്‌ നിങ്ങളുടെ ഉള്ളിന്‍റെ ഉള്ളിലെ വികാവിചാരങ്ങൾ തിരിച്ചറിയാൻ സഹായിക്കും. ഉദാഹത്തിന്‌ ദൈവത്തെ സ്‌നേഹിക്കുന്നുണ്ടെന്നു നമ്മൾ പറഞ്ഞേക്കാം. എന്നാൽ ആ സ്‌നേഹം തെളിയിക്കാൻ നമ്മൾ ബൈബിൾ പറയുന്നതുപോലെ ജീവിക്കണം.

20 ബൈബിൾ യഥാർഥത്തിൽ ദൈവത്തിൽനിന്നുള്ള പുസ്‌തമാണ്‌. നിങ്ങൾ അതു വായിക്കാൻ, അതു പഠിക്കാൻ, അതിനെ സ്‌നേഹിക്കാൻ ദൈവം ആഗ്രഹിക്കുന്നു. ഇങ്ങനെയൊരു സമ്മാനം കിട്ടിതിൽ നന്ദിയുള്ളരായിരിക്കുക. ബൈബിളിന്‍റെ പഠനം ഉപേക്ഷിക്കരുത്‌. അങ്ങനെ മനുഷ്യരെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഉദ്ദേശ്യം നിങ്ങൾക്കു മനസ്സിലാകും. അടുത്ത അധ്യാത്തിൽ ആ ഉദ്ദേശ്യത്തെക്കുറിച്ച് നമ്മൾ കൂടുലായി പഠിക്കും.

^ ഖ. 6 ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പരസ്‌പവിരുദ്ധമാണെന്നു ചിലർ പറയുന്നു. എന്നാൽ അതു ശരിയല്ല. യഹോയുടെ സാക്ഷികൾ പ്രസിദ്ധീരിച്ച ബൈബിൾ നൽകുന്ന സന്ദേശം എന്ന ലഘുപത്രിയുടെ 3-ഉം 31-ഉം പേജുകൾ കാണുക.

^ ഖ. 16 ബൈബിൾപ്രവചനത്തെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ, യഹോയുടെ സാക്ഷികൾ പ്രസിദ്ധീരിച്ച സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്ന ലഘുപത്രിയുടെ 27-29 പേജുകൾ വായിക്കുക.

^ ഖ. 17 നിറവേറിയ ബൈബിൾപ്രങ്ങളിൽ ഒന്നു മാത്രമാണു ബാബിലോണിന്‍റെ നാശത്തെപ്പറ്റിയുള്ളത്‌. യേശുക്രിസ്‌തുവിനെ സംബന്ധിച്ച പ്രവചങ്ങളെക്കുറിച്ച് അറിയാൻ പിൻകുറിപ്പ് 5 കാണുക.