വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം പതിന്നാല്‌

സന്തോമുള്ള കുടുംജീവിതം നിങ്ങൾക്കും സാധ്യം!

സന്തോമുള്ള കുടുംജീവിതം നിങ്ങൾക്കും സാധ്യം!

1, 2. കുടുംങ്ങളെക്കുറിച്ചുള്ള യഹോയുടെ ആഗ്രഹം എന്താണ്‌?

ദൈവമായ യഹോയാണ്‌ ആദ്യത്തെ വിവാഹം നടത്തിയത്‌. യഹോവ ആദ്യസ്‌ത്രീയെ ഉണ്ടാക്കിയിട്ട് “അവളെ മനുഷ്യന്‍റെ അടുത്ത്‌ കൊണ്ടുവന്നു” എന്നു ബൈബിൾ പറയുന്നു. ആദാമിനു വലിയ സന്തോമായി. ആദാം പറഞ്ഞു: “ഒടുവിൽ ഇതാ, എൻ അസ്ഥിയിൻ അസ്ഥിയും മാംസത്തിൻ മാംസവും.” (ഉൽപത്തി 2:22, 23) വിവാഹിതർ സന്തോത്തോടെ കഴിയാൻ യഹോവ ആഗ്രഹിക്കുന്നെന്നാണ്‌ ഇതു കാണിക്കുന്നത്‌.

2 എന്നാൽ സങ്കടകമായ കാര്യം പലരുടെയും കുടുംജീവിതം ഒരിക്കലും സന്തോമുള്ളതായിരുന്നിട്ടില്ല എന്നതാണ്‌. എന്നാൽ സന്തോത്തോടെ ഒരുമിച്ചു കഴിയുന്നതിനും കുടുംജീവിതം വിജയമാക്കുന്നതിനും എല്ലാ കുടുംബാംങ്ങളെയും സഹായിക്കുന്ന അനേകം തത്ത്വങ്ങൾ ബൈബിളിലുണ്ട്.—ലൂക്കോസ്‌ 11:28.

ഭർത്താക്കന്മാരിൽനിന്ന് ദൈവം പ്രതീക്ഷിക്കുന്നത്‌

3, 4. (എ) ഭർത്താവ്‌ ഭാര്യയോട്‌ എങ്ങനെ ഇടപെടണം? (ബി) ഭാര്യാഭർത്താക്കന്മാർ പരസ്‌പരം ക്ഷമിക്കുന്നതു പ്രധാമായിരിക്കുന്നത്‌ എന്തുകൊണ്ട്?

3 ഒരു നല്ല ഭർത്താവ്‌ ഭാര്യയോടു സ്‌നേത്തോടെയും ബഹുമാത്തോടെയും ഇടപെമെന്നാണു ബൈബിൾ പറയുന്നത്‌. ദയവായി എഫെസ്യർ 5:25-29 വായിക്കുക. ഭർത്താവ്‌ എപ്പോഴും ഭാര്യയോടു സ്‌നേത്തോടെ പെരുമാറും. അതുപോലെ ഭർത്താവ്‌ ഭാര്യയെ സംരക്ഷിക്കും, പരിപാലിക്കും; ഭാര്യക്കു ദ്രോഹം വരുത്തുന്ന ഒന്നും ചെയ്യുയുമില്ല.

4 എന്നാൽ ഭാര്യക്ക് എന്തെങ്കിലും തെറ്റു പറ്റിയാൽ ഭർത്താവ്‌ എന്തു ചെയ്യണം? ഭർത്താക്കന്മാരോട്‌ ഇങ്ങനെ പറയുന്നു: “നിങ്ങളുടെ ഭാര്യമാരെ സ്‌നേഹിക്കുക (അഥവാ, സ്‌നേഹിക്കുന്നതിൽ തുടരുക). അവരോടു വല്ലാതെ ദേഷ്യപ്പെരുത്‌.” (കൊലോസ്യർ 3:19) ഭർത്താക്കന്മാരേ, നിങ്ങൾക്കും തെറ്റു പറ്റാറുണ്ടെന്ന് ഓർക്കുക. നിങ്ങളോടു ദൈവം ക്ഷമിക്കമെങ്കിൽ ഭാര്യയോടു നിങ്ങളും ക്ഷമിക്കണം. (മത്തായി 6:12, 14, 15) ഭാര്യാഭർത്താക്കന്മാർ രണ്ടുപേരും ക്ഷമിക്കാൻ മനസ്സുള്ളരാണെങ്കിൽ അവരുടെ കുടുംജീവിതം സന്തോമുള്ളതായിരിക്കും.

5. ഭർത്താവ്‌ ഭാര്യയെ ആദരിക്കേണ്ടത്‌ എന്തുകൊണ്ട്?

5 ഭർത്താവ്‌ ഭാര്യയെ ആദരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. ഭാര്യയുടെ ആവശ്യങ്ങൾ അറിഞ്ഞ് പ്രവർത്തിക്കാൻ ഭർത്താവ്‌ പ്രത്യേകം ശ്രദ്ധിക്കണം. ഇതു വളരെ ഗൗരവമുള്ള ഒരു കാര്യമാണ്‌. കാരണം ഭർത്താവ്‌ ഭാര്യയോടു നന്നായി പെരുമാറിയില്ലെങ്കിൽ യഹോവ അദ്ദേഹത്തിന്‍റെ പ്രാർഥന കേൾക്കാതിരുന്നേക്കാം. (1 പത്രോസ്‌ 3:7) യഹോവ വിലയേറിരായി കാണുന്നത്‌ തന്നെ സ്‌നേഹിക്കുന്ന ആളുകളെയാണ്‌. അല്ലാതെ പുരുന്മാർക്കു സ്‌ത്രീളെക്കാൾ മുൻഗയൊന്നും യഹോവ കൊടുക്കുന്നില്ല.

6. ഭാര്യാഭർത്താക്കന്മാർ “ഒരു ശരീരമാണ്‌” എന്നതിന്‍റെ അർഥം എന്താണ്‌?

6 ഭാര്യാഭർത്താക്കന്മാർ “രണ്ടല്ല, ഒരു ശരീരമാണ്‌” എന്നു യേശു പറഞ്ഞു. (മത്തായി 19:6) അവർ പരസ്‌പരം വിശ്വസ്‌തരായിരിക്കും. ഒരിക്കലും തന്‍റെ ഇണയെ വഞ്ചിക്കില്ല. (സുഭാഷിതങ്ങൾ 5:15-21; എബ്രായർ 13:4) ഭാര്യാഭർത്താക്കന്മാർ ഇരുവരും നിസ്വാർഥമായി ഇണയുടെ ലൈംഗികാശ്യങ്ങൾ തൃപ്‌തിപ്പെടുത്തണം. (1 കൊരിന്ത്യർ 7:3-5) ‘ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുത്തിട്ടില്ല, വാത്സല്യത്തോടെ അതിനെ പരിപോഷിപ്പിക്കുന്നു’ എന്ന് ഭർത്താവ്‌ മനസ്സിൽപ്പിടിക്കണം. അതുകൊണ്ട് ഭർത്താവ്‌ ഭാര്യയെ സ്‌നേഹിക്കുയും പരിപാലിക്കുയും ചെയ്യണം. ഒരു ഭാര്യ ഏറ്റവും അധികം ആഗ്രഹിക്കുന്നതു ഭർത്താവ്‌ തന്നോടു ദയയോടെയും സ്‌നേത്തോടെയും ഇടപെടാനാണ്‌.—എഫെസ്യർ 5:29.

ഭാര്യമാരിൽനിന്ന് ദൈവം പ്രതീക്ഷിക്കുന്നത്‌

7. കുടുംത്തിന്‌ ഒരു കുടുംനാഥൻ ഉണ്ടായിരിക്കേണ്ടത്‌ എന്തുകൊണ്ട്?

7 കുടുംബാംഗങ്ങൾ എല്ലാം ഒരുമയോടെ പ്രവർത്തിക്കാൻ അവരെ നയിക്കുന്നതിന്‌ എല്ലാ കുടുംത്തിനും ഒരു ‘തല’ അഥവാ നാഥൻ വേണം. 1 കൊരിന്ത്യർ 11:3-ൽ ബൈബിൾ പറയുന്നു: “ഏതു പുരുന്‍റെയും തല ക്രിസ്‌തു; സ്‌ത്രീയുടെ തല പുരുഷൻ; ക്രിസ്‌തുവിന്‍റെ തല ദൈവം.”

8. ഭാര്യക്ക് ഭർത്താവിനോട്‌ എങ്ങനെ ആഴമായ ബഹുമാനം കാണിക്കാം?

8 എല്ലാ ഭർത്താക്കന്മാർക്കും തെറ്റു പറ്റാറുണ്ട്. എന്നാൽ ഭാര്യ ഭർത്താവിന്‍റെ തീരുമാങ്ങളെ പിന്തുണയ്‌ക്കുയും മനസ്സോടെ സഹകരിക്കുയും ചെയ്യുന്നെങ്കിൽ മുഴു കുടുംത്തിനും അതു പ്രയോജനം ചെയ്യും. (1 പത്രോസ്‌ 3:1-6) “ഭാര്യ ഭർത്താവിനെ ആഴമായി ബഹുമാനിക്ക”ണമെന്നു ബൈബിൾ പറയുന്നു. (എഫെസ്യർ 5:33) എന്നാൽ ഭർത്താവിന്‍റെ മതവിശ്വാസം മറ്റൊന്നാണെങ്കിലോ? അപ്പോഴും ഭാര്യ ഭർത്താവിനോട്‌ ആഴമായ ബഹുമാനം കാണിക്കണം. “ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴ്‌പെട്ടിരിക്കുക. അവരിൽ ആരെങ്കിലും ദൈവചനം അനുസരിക്കാത്തരാണെങ്കിൽ ഒരു വാക്കും കൂടാതെ നിങ്ങളുടെ പെരുമാറ്റത്താൽ വിശ്വാസിളായിത്തീരാൻ ഇടവന്നേക്കാം. ആഴമായ ബഹുമാത്തോടെയുള്ള നിങ്ങളുടെ നിർമമായ പെരുമാറ്റം അവർ ശ്രദ്ധിക്കാതെപോകില്ല.” (1 പത്രോസ്‌ 3:1, 2) ഒരു ഭാര്യ നല്ല മാതൃക വെക്കുന്നെങ്കിൽ അവരുടെ മതവിശ്വാസം അംഗീരിക്കാനും ആദരിക്കാനും അതു ഭർത്താവിനെ സഹായിച്ചേക്കാം.

9. (എ) ഏതെങ്കിലും കാര്യത്തിൽ ഭർത്താവിനോടു യോജിക്കാൻ പറ്റുന്നില്ലെങ്കിൽ ഭാര്യക്ക് എന്തു ചെയ്യാം? (ബി) തീത്തോസ്‌ 2:4, 5-ൽ ഭാര്യമാർക്കുള്ള ഏതു ബുദ്ധിയുദേശം കാണാം?

9 ഏതെങ്കിലും കാര്യത്തിൽ ഭർത്താവിനോടു യോജിക്കാൻ പറ്റുന്നില്ലെങ്കിൽ ഭാര്യക്ക് എന്തു ചെയ്യാം? ആദരവോടെ തന്‍റെ അഭിപ്രായം ഭർത്താവിനോടു പറയണം. ഉദാഹത്തിന്‌ അബ്രാഹാമിന്‌ ഇഷ്ടപ്പെടാത്ത ഒരു കാര്യം സാറ പറഞ്ഞു. അപ്പോൾ യഹോവ അബ്രാഹാമിനോട്‌ “സാറ പറയുന്നതു കേൾക്കുക” എന്നു പറഞ്ഞു. (ഉൽപത്തി 21:9-12) ഭർത്താവ്‌ എടുക്കുന്ന തീരുമാനം ബൈബിൾ തത്ത്വങ്ങൾക്കു വിരുദ്ധല്ലെങ്കിൽ ഭാര്യ അദ്ദേഹത്തെ പിന്തുണയ്‌ക്കണം. (പ്രവൃത്തികൾ 5:29; എഫെസ്യർ 5:24) ഒരു നല്ല ഭാര്യ വീട്ടുകാര്യങ്ങൾ നന്നായി നോക്കും. (തീത്തോസ്‌ 2:4, 5 വായിക്കുക.) കുടുംത്തിനുവേണ്ടി ഭാര്യ അധ്വാനിക്കുന്നതു ഭർത്താവും കുട്ടിളും കാണുമ്പോൾ അവർ അവരെ കൂടുലായി സ്‌നേഹിക്കുയും ആദരിക്കുയും ചെയ്യും.—സുഭാഷിതങ്ങൾ 31:10, 28.

സാറ ഭാര്യമാർക്ക് ഒരു നല്ല മാതൃയായിരിക്കുന്നത്‌ എങ്ങനെ?

10. പിരിഞ്ഞുതാസിക്കുന്നതിനെയും വിവാമോത്തെയും കുറിച്ച് ബൈബിൾ എന്തു പറയുന്നു?

10 ചിലപ്പോൾ ഭാര്യാഭർത്താക്കന്മാർ പിരിഞ്ഞുതാസിക്കാനോ വിവാമോചനം നേടാനോ എടുത്തുചാടി തീരുമാനിച്ചേക്കാം. എന്നാൽ ബൈബിൾ പറയുന്നത്‌ “ഭാര്യ ഭർത്താവിൽനിന്ന് വേർപിരിരുത്‌” എന്നും ‘ഭർത്താവ്‌ ഭാര്യയെ ഉപേക്ഷിക്കരുത്‌’ എന്നും ആണ്‌. (1 കൊരിന്ത്യർ 7:10, 11) ചില പ്രത്യേസാര്യങ്ങളിൽ പിരിഞ്ഞുതാസിക്കാൻ ഭാര്യാഭർത്താക്കന്മാർ തീരുമാനിച്ചേക്കാം. പക്ഷേ അതു നന്നായി ചിന്തിച്ച് ഗൗരവത്തോടെ എടുക്കേണ്ട ഒരു തീരുമാമാണ്‌. വിവാമോത്തിന്‍റെ കാര്യമോ? വിവാമോത്തിനു ബൈബിൾ നൽകുന്ന ഒരേ ഒരു അടിസ്ഥാനം ഭാര്യയോ ഭർത്താവോ സ്വന്തം ഇണയല്ലാത്ത ആരെങ്കിലുമായി ലൈംഗിന്ധത്തിൽ ഏർപ്പെടുന്നതാണ്‌.—മത്തായി 19:9.

മാതാപിതാക്കളിൽനിന്ന് ദൈവം പ്രതീക്ഷിക്കുന്നത്‌

കുടുംബത്തിലെ ഓരോ അംഗത്തിനും യേശു നല്ല മാതൃയാണ്‌

11. മറ്റ്‌ എന്തിനെക്കാളും അധികമായി എന്താണു കുട്ടികൾക്കു വേണ്ടത്‌?

11 മാതാപിതാക്കളേ, നിങ്ങളുടെ കുട്ടിളുടെകൂടെ എത്രയധികം സമയം ചെലവഴിക്കാൻ പറ്റുമോ അത്രയധികം ചെലവഴിക്കുക. നിങ്ങളുടെ മക്കൾക്കു നിങ്ങളെ വേണം. മറ്റ്‌ എന്തിനെക്കാളും അധികമായി, അവർക്കു വേണ്ടത്‌ നിങ്ങളെയാണ്‌. കാരണം നിങ്ങളാണ്‌ യഹോയെക്കുറിച്ച് അവരെ പഠിപ്പിക്കേണ്ടത്‌.—ആവർത്തനം 6:4-9.

12. മക്കളെ സംരക്ഷിക്കാൻ മാതാപിതാക്കൾ എന്തു ചെയ്യണം?

12 സാത്താന്‍റെ ലോകം കൂടുതൽക്കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു. ചിലർ നിങ്ങളുടെ കുട്ടികളെ ഉപദ്രവിക്കാൻ, ലൈംഗിമായി ചൂഷണം ചെയ്യാൻപോലും, ശ്രമിച്ചേക്കാം. ലൈംഗിവിങ്ങളെക്കുറിച്ച് മക്കളോടു സംസാരിക്കാൻ ചില മാതാപിതാക്കൾക്കു ചമ്മലും മടിയും ആണ്‌. എന്നാൽ ഇത്തരം ആളുകളെക്കുറിച്ച് മാതാപിതാക്കൾ മക്കൾക്കു മുന്നറിയിപ്പു കൊടുക്കണം. അവരിൽനിന്ന് എങ്ങനെ രക്ഷപ്പെടാമെന്നതിനെക്കുറിച്ച് പഠിപ്പിക്കുയും വേണം. മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികളെ നിങ്ങൾ സംരക്ഷിക്കണം. *1 പത്രോസ്‌ 5:8.

13. മാതാപിതാക്കൾ മക്കളെ എങ്ങനെയാണു പഠിപ്പിക്കേണ്ടത്‌?

13 കുട്ടികളെ നല്ല പെരുമാറ്റശീലങ്ങൾ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വവും മാതാപിതാക്കൾക്കുണ്ട്. നിങ്ങൾക്ക് എങ്ങനെ നിങ്ങളുടെ മക്കളെ പഠിപ്പിക്കാം? നിങ്ങളുടെ മക്കൾക്ക് ആവശ്യമായ പരിശീലനം കൊടുക്കണം. എന്നാൽ തിരുത്തൽ കൊടുക്കുന്നത്‌ അതികഠിമോ ക്രൂരമോ ആയിട്ടാരുത്‌. (യിരെമ്യ 30:11) അതുകൊണ്ട് ദേഷ്യത്തോടെ കുട്ടികളെ ശിക്ഷിക്കരുത്‌. കാരണം അങ്ങനെ ചെയ്‌താൽ “വാളുകൊണ്ട് കുത്തുന്നതുപോലെ” അവരെ വേദനിപ്പിക്കുന്ന രീതിയിൽ നിങ്ങൾ സംസാരിച്ചുപോയേക്കാം. (സുഭാഷിതങ്ങൾ 12:18) അനുസരിക്കേണ്ടതിന്‍റെ കാരണം മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കുക.—എഫെസ്യർ 6:4; എബ്രായർ 12:9-11; പിൻകുറിപ്പ് 30 കാണുക.

ദൈവം മക്കളിൽനിന്ന് പ്രതീക്ഷിക്കുന്നത്‌

14, 15. മക്കൾ മാതാപിതാക്കളെ അനുസരിക്കേണ്ടത്‌ എന്തുകൊണ്ട്?

14 യേശു എപ്പോഴും പിതാവിനെ അനുസരിച്ചു. അനുസരിക്കുന്നത്‌ എളുപ്പല്ലാതിരുന്ന സാഹചര്യത്തിൽപ്പോലും യേശു അങ്ങനെ ചെയ്‌തു. (ലൂക്കോസ്‌ 22:42; യോഹന്നാൻ 8:28, 29) മക്കളും അതുപോലെ മാതാപിതാക്കളെ അനുസരിക്കാനാണ്‌ യഹോവ പ്രതീക്ഷിക്കുന്നത്‌.—എഫെസ്യർ 6:1-3.

15 മക്കളേ, മാതാപിതാക്കളെ അനുസരിക്കാൻ ബുദ്ധിമുട്ടാണെന്നു തോന്നിയാൽപ്പോലും ഒരു കാര്യം ഓർക്കുക: അനുസരിച്ചാൽ മാതാപിതാക്കൾക്കും യഹോവയ്‌ക്കും സന്തോമാകും. *സുഭാഷിതങ്ങൾ 1:8; 6:20; 23:22-25.

തെറ്റായ കാര്യങ്ങൾ ചെയ്യാനുള്ള പ്രലോമുണ്ടാകുമ്പോൾ ദൈവത്തോടു വിശ്വസ്‌തരായിരിക്കാൻ ചെറുപ്പക്കാരെ എന്തു സഹായിക്കും?

16. (എ) തെറ്റായ കാര്യങ്ങൾ ചെയ്യാൻ സാത്താൻ എങ്ങനെയാണു ചെറുപ്പക്കാരെ പ്രലോഭിപ്പിക്കുന്നത്‌? (ബി) യഹോവയെ സ്‌നേഹിക്കുന്നവരെ കൂട്ടുകാരായി തിരഞ്ഞെടുക്കുന്നതു പ്രധാമായിരിക്കുന്നത്‌ എന്തുകൊണ്ട്?

16 നിങ്ങളെക്കൊണ്ട് തെറ്റായ കാര്യങ്ങൾ ചെയ്യിക്കാൻ നിങ്ങളുടെ കൂട്ടുകാരെയോ മറ്റു ചെറുപ്പക്കാരെയോ പിശാച്‌ ഉപയോഗിച്ചേക്കാം. ആ സമ്മർദത്തെ ചെറുക്കാൻ വളരെ ബുദ്ധിമുട്ടാണെന്നു പിശാചിന്‌ അറിയാം. ഉദാഹത്തിന്‌ യാക്കോബിന്‍റെ മകളായ ദീനയ്‌ക്ക് യഹോവയെ സ്‌നേഹിക്കാത്ത ചില കൂട്ടുകാരുണ്ടായിരുന്നു. അതു ദീനയ്‌ക്കും വീട്ടുകാർക്കും വലിയ പ്രശ്‌നങ്ങളുണ്ടാക്കി. (ഉൽപത്തി 34:1, 2) നിങ്ങളുടെ കൂട്ടുകാർ യഹോവയെ സ്‌നേഹിക്കാത്തരാണെങ്കിൽ യഹോവ വെറുക്കുന്ന കാര്യങ്ങൾ ചെയ്യാൻ അവർ നിങ്ങളെ പ്രലോഭിപ്പിച്ചേക്കാം. അതു ദൈവത്തിനും നിങ്ങൾക്കും വീട്ടുകാർക്കും വലിയ ഹൃദയവേദന വരുത്തിവെക്കും. (സുഭാഷിതങ്ങൾ 17:21, 25) അതുകൊണ്ടാണ്‌ യഹോവയെ സ്‌നേഹിക്കുന്ന കൂട്ടുകാരെ കണ്ടെത്തേണ്ടതു വളരെ പ്രധാമായിരിക്കുന്നത്‌.—1 കൊരിന്ത്യർ 15:33.

സന്തോമുള്ള കുടുംജീവിതം നിങ്ങൾക്കും സാധ്യം!

17. കുടുംത്തിലെ ഓരോ അംഗത്തിന്‍റെയും ഉത്തരവാദിത്വം എന്താണ്‌?

17 കുടുംബാംഗങ്ങൾ ദൈവത്തിന്‍റെ നിർദേശങ്ങൾ അനുസരിക്കുമ്പോൾ പല കുഴപ്പങ്ങളും പ്രശ്‌നങ്ങളും അവർക്ക് ഒഴിവാക്കാനാകുന്നു. അതുകൊണ്ട് നിങ്ങൾ ഒരു ഭർത്താവാണെങ്കിൽ ഭാര്യയെ സ്‌നേഹിക്കുക; സ്‌നേത്തോടെ ഭാര്യയോട്‌ ഇടപെടുക. നിങ്ങൾ ഒരു ഭാര്യയാണെങ്കിൽ ഭർത്താവിനെ ആദരിക്കുക; ഭർത്താവിനു കീഴ്‌പെട്ടിരിക്കുക. സുഭാഷിതങ്ങൾ 31:10-31-ൽ വിവരിച്ചിരിക്കുന്ന ഭാര്യയുടെ നല്ല മാതൃക അനുകരിക്കുക. നിങ്ങൾ ഒരു അമ്മയോ അപ്പനോ ആണെങ്കിൽ ദൈവത്തെ സ്‌നേഹിക്കാൻ മക്കളെ പഠിപ്പിക്കുക. (സുഭാഷിതങ്ങൾ 22:6) നിങ്ങൾ ഒരു അപ്പനാണെങ്കിൽ “നല്ല രീതിയിൽ” കുടുംബത്തെ നയിക്കുക. (1 തിമൊഥെയൊസ്‌ 3:4, 5; 5:8) മക്കളേ, നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുക. (കൊലോസ്യർ 3:20) കുടുംത്തിലെ ആർക്കുവേമെങ്കിലും തെറ്റു പറ്റാം. അതുകൊണ്ട് താഴ്‌മയോടെ പരസ്‌പരം ക്ഷമ ചോദിക്കുക. അതെ, കുടുംത്തിലെ ഓരോ അംഗത്തിനുമുള്ള യഹോയുടെ മാർഗനിർദേശം ബൈബിളിലുണ്ട്.

^ ഖ. 12 മക്കളെ എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ചുള്ള കൂടുലായ വിവരങ്ങൾക്ക് യഹോയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച മഹാനായ അധ്യാനിൽനിന്ന് പഠിക്കാം! എന്ന പുസ്‌തത്തിന്‍റെ 32-‍ാ‍ം അധ്യായം കാണുക.

^ ഖ. 15 ദൈവനിയമത്തിനു വിരുദ്ധമായ എന്തെങ്കിലും ചെയ്യാൻ മാതാപിതാക്കൾ ആവശ്യപ്പെട്ടാൽ കുട്ടി അത്‌ അനുസരിക്കേണ്ടതില്ല.—പ്രവൃത്തികൾ 5:29.