വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം പതിനഞ്ച്

ദൈവത്തെ ആരാധിക്കാനുള്ള ശരിയായ വഴി

ദൈവത്തെ ആരാധിക്കാനുള്ള ശരിയായ വഴി

1. ദൈവത്തെ ആരാധിക്കേണ്ട ശരിയായ വഴി പറഞ്ഞുരേണ്ടത്‌ ആരാണ്‌?

മിക്ക മതങ്ങളും ദൈവത്തെക്കുറിച്ചുള്ള സത്യം പഠിപ്പിക്കുന്നെന്ന് അവകാപ്പെടുന്നു. പക്ഷേ അത്‌ എങ്ങനെ ശരിയാകും? കാരണം ദൈവം ആരാണ്‌, ദൈവത്തെ ആരാധിക്കേണ്ടത്‌ എങ്ങനെയാണ്‌ എന്നീ വിഷയങ്ങളിൽ വളരെ വ്യത്യസ്‌തമായ കാര്യങ്ങളാണ്‌ ഓരോ മതവും പഠിപ്പിക്കുന്നത്‌. ദൈവത്തെ ആരാധിക്കാനുള്ള ശരിയായ വഴി ഏതെന്നു നമ്മൾ എങ്ങനെ അറിയും? അതു പറഞ്ഞുരാൻ യഹോവയ്‌ക്കു മാത്രമേ കഴിയൂ.

2. ദൈവത്തെ ആരാധിക്കാനുള്ള ശരിയായ വഴി നിങ്ങൾക്ക് എങ്ങനെ പഠിക്കാം?

2 ദൈവത്തെ ആരാധിക്കാനുള്ള ശരിയായ വഴി പഠിക്കാൻ യഹോവ നമുക്കു ബൈബിൾ തന്നിരിക്കുന്നു. അതുകൊണ്ടു ബൈബിൾ പഠിക്കുക. താൻ പഠിപ്പിക്കുന്ന കാര്യങ്ങളിൽനിന്ന് പ്രയോജനം നേടാൻ യഹോവ നിങ്ങളെ സഹായിക്കും. കാരണം ദൈവം നിങ്ങളെക്കുറിച്ച് വളരെയേറെ ചിന്തയുള്ളനാണ്‌.—യശയ്യ 48:17.

3. നമ്മൾ എന്തു ചെയ്യാനാണു ദൈവം ആഗ്രഹിക്കുന്നത്‌?

3 ദൈവം എല്ലാ മതങ്ങളെയും അംഗീരിക്കുന്നെന്നു ചിലയാളുകൾ പറയുന്നു. എന്നാൽ യേശു പഠിപ്പിച്ചത്‌ അതല്ല. യേശു പറഞ്ഞു: “എന്നോടു ‘കർത്താവേ, കർത്താവേ’ എന്നു പറയുന്ന എല്ലാവരും സ്വർഗരാജ്യത്തിൽ കടക്കില്ല; സ്വർഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവർ മാത്രമാണു സ്വർഗരാജ്യത്തിൽ കടക്കുക.” അതുകൊണ്ട് ആദ്യംതന്നെ ദൈവത്തിന്‍റെ ഇഷ്ടം എന്താണെന്നു നമ്മൾ പഠിക്കണം. എന്നിട്ട് അതനുരിച്ച് ജീവിക്കണം. ഗൗരവമുള്ള ഒരു കാര്യമാണ്‌ ഇത്‌. കാരണം ദൈവത്തെ അനുസരിക്കാത്തവരെ യേശു ‘നിയമലംരോട്‌’ അഥവാ കുറ്റവാളിളോട്‌ ആണ്‌ താരതമ്യം ചെയ്‌തത്‌.—മത്തായി 7:21-23, അടിക്കുറിപ്പ്.

4. ദൈവത്തിന്‍റെ ഇഷ്ടം ചെയ്യുന്നതിനെക്കുറിച്ച് യേശു എന്താണു പറഞ്ഞത്‌?

4 ദൈവത്തിന്‍റെ ഇഷ്ടം ചെയ്യാൻ ശ്രമിക്കുമ്പോൾ നമുക്കു പല ബുദ്ധിമുട്ടുളും ഉണ്ടാകുമെന്നു യേശു മുന്നറിയിപ്പു നൽകി. യേശു പറഞ്ഞു: “ഇടുങ്ങിയ വാതിലിലൂടെ അകത്ത്‌ കടക്കുക. കാരണം നാശത്തിലേക്കുള്ള വാതിൽ വീതിയുള്ളതും വഴി വിശാവും ആണ്‌; അനേകം ആളുകളും പോകുന്നത്‌ അതിലൂടെയാണ്‌. എന്നാൽ ജീവനിലേക്കുള്ള വാതിൽ ഇടുങ്ങിതും വഴി ഞെരുക്കമുള്ളതും ആണ്‌. കുറച്ച് പേർ മാത്രമേ അതു കണ്ടെത്തുന്നുള്ളൂ.” (മത്തായി 7:13, 14) ഇടുങ്ങിയ വഴി, അതായത്‌ ദൈവത്തെ ആരാധിക്കാനുള്ള ശരിയായ വഴി, നിത്യജീനിലേക്കു നയിക്കുന്നു. അതേസമയം വിശാമായ വഴി, അതായത്‌ ദൈവത്തെ ആരാധിക്കാൻ ആളുകൾ സ്വീകരിച്ചിരിക്കുന്ന തെറ്റായ വഴി, മരണത്തിലേക്കും നയിക്കുന്നു. എന്നാൽ ആരും നശിച്ചുപോകാൻ യഹോവ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെക്കുറിച്ച് പഠിക്കാനുള്ള അവസരം യഹോവ എല്ലാവർക്കും കൊടുത്തിരിക്കുന്നു.—2 പത്രോസ്‌ 3:9.

ദൈവത്തെ ആരാധിക്കാനുള്ള ശരിയായ വഴി

5. ദൈവത്തെ ശരിയായ വിധത്തിൽ ആരാധിക്കുന്നവരെ നിങ്ങൾക്ക് എങ്ങനെ തിരിച്ചറിയാം?

5 ദൈവത്തെ ശരിയായ വിധത്തിൽ ആരാധിക്കുന്നവരെ നമുക്കു തിരിച്ചറിയാനാകുമെന്നു യേശു പറഞ്ഞു. അവർ വിശ്വസിക്കുന്നതും ചെയ്യുന്നതും ആയ കാര്യങ്ങൾ പരിശോധിക്കുന്നെങ്കിൽ അതു മനസ്സിലാക്കാം. യേശു പറഞ്ഞു: “അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക് അവരെ തിരിച്ചറിയാം.” എന്നിട്ട് യേശു ഇങ്ങനെയും പറഞ്ഞു: “നല്ല മരം നല്ല ഫലങ്ങൾ തരുന്നു.” (മത്തായി 7:16, 17) ദൈവത്തെ ശരിയായ വിധത്തിൽ ആരാധിക്കുന്നവർ പൂർണരാണെന്നൊന്നും അതിന്‌ അർഥമില്ല. എന്നാൽ അവർ എപ്പോഴും ശരിയായതു ചെയ്യാൻ ശ്രമിക്കുന്നരായിരിക്കും. അവരെ എങ്ങനെ തിരിച്ചറിയാമെന്നു നമുക്ക് ഇപ്പോൾ നോക്കാം.

6, 7. സത്യാരാധന ബൈബിളിനെ അടിസ്ഥാമാക്കിയായിരിക്കേണ്ടത്‌ എന്തുകൊണ്ട്? യേശുവിന്‍റെ മാതൃക നമ്മളെ എന്തു പഠിപ്പിക്കുന്നു?

6 നമ്മുടെ ആരാധന ബൈബിളിനു ചേർച്ചയിലായിരിക്കണം. ബൈബിൾ പറയുന്നു: “തിരുവെഴുത്തുകൾ മുഴുവൻ ദൈവപ്രചോദിമായി എഴുതിതാണ്‌. അവ പഠിപ്പിക്കാനും ശാസിക്കാനും കാര്യങ്ങൾ നേരെയാക്കാനും നീതിയിൽ ശിക്ഷണം നൽകാനും ഉപകരിക്കുന്നു. അതുവഴി, ദൈവക്തനായ ഒരു മനുഷ്യൻ ഏതു കാര്യത്തിനും പറ്റിയ, എല്ലാ സത്‌പ്രവൃത്തിയും ചെയ്യാൻ സജ്ജനായ, ഒരാളായിത്തീരുന്നു.” (2 തിമൊഥെയൊസ്‌ 3:16, 17) പൗലോസ്‌ അപ്പോസ്‌തലൻ ക്രിസ്‌ത്യാനികൾക്ക് ഇങ്ങനെ എഴുതി: “ഞങ്ങളിൽനിന്ന് കേട്ട ദൈവചനം നിങ്ങൾ സ്വീകരിച്ചതു മനുഷ്യരുടെ വാക്കുളായിട്ടല്ല, അത്‌ യഥാർഥത്തിൽ ആയിരിക്കുന്നതുപോലെ ദൈവത്തിന്‍റെതന്നെ വചനമായിട്ടാണ്‌.” (1 തെസ്സലോനിക്യർ 2:13) സത്യാരാധന മനുഷ്യരുടെ ആശയങ്ങളെയും പാരമ്പര്യങ്ങളെയും മറ്റുമല്ല, ദൈവമായ ബൈബിളിനെ മാത്രം അടിസ്ഥാമാക്കിയായിരിക്കും.

7 യേശു പഠിപ്പിച്ചതെല്ലാം ദൈവനത്തെ അടിസ്ഥാമാക്കിയായിരുന്നു. (യോഹന്നാൻ 17:17 വായിക്കുക.) യേശു മിക്കപ്പോഴും തിരുവെഴുത്തുകൾ ഉദ്ധരിച്ചു. (മത്തായി 4:4, 7, 10) ദൈവത്തിന്‍റെ സത്യാരാധകർ യേശുവിന്‍റെ മാതൃക അനുകരിച്ചുകൊണ്ട് എല്ലാം ബൈബിളിനെ അടിസ്ഥാമാക്കിയാണു പഠിപ്പിക്കുന്നത്‌.

8. യഹോവയെ ആരാധിക്കുന്നതിനെക്കുറിച്ച് യേശു എന്തു പഠിപ്പിച്ചു?

8 നമ്മൾ ആരാധിക്കുന്നത്‌ യഹോവയെ മാത്രമായിരിക്കണം. സങ്കീർത്തനം 83:18 പറയുന്നു: “യഹോവ എന്നു പേരുള്ള അങ്ങ് മാത്രം മുഴുഭൂമിക്കും മീതെ അത്യുന്നതൻ എന്ന് ആളുകൾ അറിയട്ടെ.” ശരിക്കുള്ള സത്യദൈവം ആരാണെന്ന് ആളുകൾ അറിയാൻ യേശു ആഗ്രഹിച്ചു. അതുകൊണ്ട് യേശു അവരെ ദൈവത്തിന്‍റെ പേര്‌ പഠിപ്പിച്ചു. (യോഹന്നാൻ 17:6 വായിക്കുക.) “നിന്‍റെ ദൈവമായ യഹോയെയാണു നീ ആരാധിക്കേണ്ടത്‌; ആ ദൈവത്തെ മാത്രമേ നീ സേവിക്കാവൂ” എന്നും യേശു പറഞ്ഞു. (മത്തായി 4:10) അതുകൊണ്ട് ദൈവദാരായ നമ്മൾ യേശുവിന്‍റെ മാതൃക അനുകരിക്കുന്നു. യഹോവയെ മാത്രം ആരാധിക്കുന്നു. ദൈവത്തിന്‍റെ പേര്‌ ഉപയോഗിക്കുന്നു. ദൈവത്തിന്‍റെ പേരും ദൈവം നമുക്കുവേണ്ടി ചെയ്യാൻ പോകുന്ന കാര്യങ്ങളും മറ്റുള്ളവരെ പഠിപ്പിക്കുന്നു.

9, 10. നമ്മൾ പരസ്‌പരം സ്‌നേഹം കാണിക്കുന്നത്‌ എങ്ങനെ?

9 നമുക്ക് ആളുകളോട്‌ ആത്മാർഥസ്‌നേഹം ഉണ്ടായിരിക്കണം. പരസ്‌പരം സ്‌നേഹിക്കാൻ യേശു ശിഷ്യന്മാരെ പഠിപ്പിച്ചു. (യോഹന്നാൻ 13:35 വായിക്കുക.) നമ്മൾ എവിടെനിന്നുള്ളരായാലും നമ്മുടെ സംസ്‌കാരം ഏതായാലും നമ്മൾ പണക്കാരോ പാവപ്പെട്ടരോ ആയാലും പരസ്‌പരം സ്‌നേഹിക്കണം. ആ സ്‌നേഹം സഹോരീഹോന്മാരെപ്പോലെ നമ്മളെ ഒരുമിപ്പിക്കണം. (കൊലോസ്യർ 3:14) അതുകൊണ്ട് നമ്മൾ യുദ്ധം ചെയ്യുയോ ആളുകളെ കൊല്ലുയോ ഇല്ല. ബൈബിൾ പറയുന്നു: “ദൈവത്തിന്‍റെ മക്കൾ ആരാണെന്നും പിശാചിന്‍റെ മക്കൾ ആരാണെന്നും ഇങ്ങനെ വെളിപ്പെടുന്നു: നീതി പ്രവർത്തിക്കാത്തരും സ്വന്തം സഹോരനെ സ്‌നേഹിക്കാത്തരും ദൈവത്തിൽനിന്നുള്ളവരല്ല.” അത്‌ ഇങ്ങനെയും പറയുന്നു: “പരസ്‌പരം സ്‌നേഹിക്കണം. ദുഷ്ടനിൽനിന്ന് ജനിച്ച കയീനെപ്പോലെയാരുതു നമ്മൾ. കയീൻ സ്വന്തം സഹോരനെ കൊന്നു.”— 1 യോഹന്നാൻ 3:10-12; 4:20, 21.

10 പരസ്‌പരം സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും നമ്മൾ നമ്മുടെ സമയവും ഊർജവും വസ്‌തുളും ഉപയോഗിക്കുന്നു. (എബ്രായർ 10:24, 25) നമ്മൾ “ആളുകൾക്കു നന്മ” ചെയ്യുന്നു.—ഗലാത്യർ 6:10.

11. ദൈവത്തിലേക്കുള്ള വഴിയായി നമ്മൾ യേശുവിനെ അംഗീരിക്കുന്നത്‌ എന്തുകൊണ്ട്?

11 യേശു ദൈവത്തിലേക്കുള്ള വഴിയാതുകൊണ്ട് നമ്മൾ യേശുവിനെ അനുസരിക്കണം. ബൈബിൾ പറയുന്നു: “മറ്റൊരാളിലൂടെയും രക്ഷ ലഭിക്കില്ല; മനുഷ്യർക്കു രക്ഷ കിട്ടാനായി ദൈവം ആകാശത്തിൻകീഴിൽ വേറൊരു പേരും നൽകിയിട്ടില്ല.” (പ്രവൃത്തികൾ 4:12) യേശുവിന്‍റെ ജീവൻ അനുസമുള്ള മനുഷ്യർക്കുവേണ്ടി മോചവിയായി നൽകാൻ യഹോവ യേശുവിനെ അയച്ചതിനെക്കുറിച്ച് ഈ പുസ്‌തത്തിന്‍റെ അഞ്ചാം അധ്യാത്തിൽ നമ്മൾ പഠിച്ചു. (മത്തായി 20:28) ഭൂമിയെ ഭരിക്കാനുള്ള രാജാവായി യേശുവിനെ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു. അതുകൊണ്ടാണ്‌ എന്നെന്നും ജീവിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നമ്മൾ യേശുവിനെ അനുസരിക്കമെന്നു ബൈബിൾ പറയുന്നത്‌.യോഹന്നാൻ 3:36 വായിക്കുക.

12. നമ്മൾ രാഷ്‌ട്രീത്തിൽ ഉൾപ്പെടാത്തത്‌ എന്തുകൊണ്ട്?

12 നമ്മൾ രാഷ്‌ട്രീത്തിൽ ഉൾപ്പെരുത്‌. യേശു രാഷ്‌ട്രീത്തിൽ ഉൾപ്പെട്ടില്ല. റോമൻ ഭരണാധികാരിയായ പീലാത്തൊസിനോടു യേശു തന്‍റെ വിചായത്ത്‌ പറഞ്ഞു: “എന്‍റെ രാജ്യം ഈ ലോകത്തിന്‍റെ ഭാഗമല്ല.” (യോഹന്നാൻ 18:36 വായിക്കുക.) യേശുവിനെപ്പോലെ നമ്മളും ദൈവത്തിന്‍റെ സ്വർഗീരാജ്യത്തോടു വിശ്വസ്‌തരാണ്‌. അതുകൊണ്ട് എവിടെ താമസിച്ചാലും നമ്മൾ രാഷ്‌ട്രീത്തിൽ ഉൾപ്പെടില്ല. അതേസമയം “ഉന്നതാധികാരി”കളെ, അതായത്‌ ഗവൺമെന്‍റിനെ, അനുസരിക്കാൻ ബൈബിൾ കല്‌പിക്കുന്നു. (റോമർ 13:1) നമ്മൾ താമസിക്കുന്ന രാജ്യത്തെ നിയമങ്ങൾ നമ്മൾ അനുസരിക്കുന്നു. പക്ഷേ ഒരു നിയമം ദൈവത്തിന്‍റെ നിയമവുമായി ചേരാതെരുമ്പോൾ നമ്മൾ അപ്പോസ്‌തന്മാർ ചെയ്‌തതുപോലെ ചെയ്യും. അവർ പറഞ്ഞു: “ഞങ്ങൾ മനുഷ്യരെയല്ല, ദൈവത്തെയാണ്‌ അനുസരിക്കേണ്ടത്‌.”—പ്രവൃത്തികൾ 5:29; മർക്കോസ്‌ 12:17.

13. ദൈവരാജ്യത്തെക്കുറിച്ച് നമ്മൾ എന്താണ്‌ ആളുകളോടു പറയുന്നത്‌?

13 ലോകത്തിലെ പ്രശ്‌നങ്ങൾക്കുള്ള ഒരേ ഒരു പരിഹാരം ദൈവരാജ്യമാണെന്നു നമ്മൾ വിശ്വസിക്കുന്നു. ‘ദൈവരാജ്യത്തിന്‍റെ സന്തോവാർത്ത’ ലോകമെങ്ങും പ്രസംഗിക്കപ്പെടുമെന്നു യേശു പറഞ്ഞു. (മത്തായി 24:14 വായിക്കുക.) ദൈവരാജ്യം നമുക്കുവേണ്ടി ചെയ്യാൻപോകുന്നതൊന്നും ഒരു മനുഷ്യവൺമെന്‍റിനും ചെയ്യാൻ പറ്റില്ല. (സങ്കീർത്തനം 146:3) “അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം സ്വർഗത്തിലേപ്പോലെ ഭൂമിയിലും നടക്കേണമേ” എന്നു പറഞ്ഞപ്പോൾ ദൈവരാജ്യത്തിനുവേണ്ടി പ്രാർഥിക്കാനാണു യേശു നമ്മളെ പഠിപ്പിച്ചത്‌. (മത്തായി 6:10) ദൈവരാജ്യം എല്ലാ മനുഷ്യവൺമെന്‍റുളെയും നശിപ്പിച്ചിട്ട് “അതു മാത്രം എന്നും നിലനിൽക്കും” എന്നു ബൈബിൾ നമ്മളോടു പറയുന്നു.—ദാനിയേൽ 2:44.

14. ദൈവത്തെ ശരിയായ വിധത്തിൽ ആരാധിക്കുന്നത്‌ ആരാണെന്നാണു നിങ്ങൾ വിശ്വസിക്കുന്നത്‌?

14 ഇത്രയും കാര്യങ്ങൾ മനസ്സിലാക്കിയ സ്ഥിതിക്ക് ഒന്നു ചിന്തിച്ചുനോക്കൂ: ‘ബൈബിൾ പറയുന്നതുപോലെ പഠിപ്പിക്കുന്നത്‌ ആരാണ്‌? ദൈവത്തിന്‍റെ പേര്‌ മറ്റുള്ളവരെ അറിയിക്കുന്നത്‌ ആരാണ്‌? പരസ്‌പരം ആത്മാർഥസ്‌നേഹം കാണിക്കുന്നത്‌ ആരാണ്‌? നമ്മളെ രക്ഷിക്കാൻ ദൈവം യേശുവിനെ അയച്ചെന്നു വിശ്വസിക്കുന്നത്‌ ആരാണ്‌? രാഷ്‌ട്രീത്തിൽ ഉൾപ്പെടാത്തത്‌ ആരാണ്‌? നമ്മുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ദൈവരാജ്യത്തിനു മാത്രമേ കഴിയൂ എന്നു മറ്റുള്ളവരെ അറിയിക്കുന്നത്‌ ആരാണ്‌?’ യഹോയുടെ സാക്ഷികൾ മാത്രം!—യശയ്യ 43:10-12.

നിങ്ങൾ എന്തു ചെയ്യും?

15. ദൈവം നമ്മുടെ ആരാധന സ്വീകരിക്കമെങ്കിൽ നമ്മൾ എന്തു ചെയ്യണം?

15 ദൈവമുണ്ടെന്നു വിശ്വസിച്ചാൽ മാത്രം പോരാ. കാരണം ദൈവമുണ്ടെന്നു ഭൂതങ്ങൾപോലും വിശ്വസിക്കുന്നുണ്ട്. പക്ഷേ അവർ ദൈവത്തെ അനുസരിക്കുന്നില്ല. (യാക്കോബ്‌ 2:19) ദൈവം നമ്മുടെ ആരാധന സ്വീകരിക്കമെങ്കിൽ നമ്മൾ ദൈവത്തെ വിശ്വസിക്കുന്നതോടൊപ്പം ദൈവം പറയുന്നതുപോലെ പ്രവർത്തിക്കുയും വേണം.

16. നമ്മൾ വ്യാജമതം ഉപേക്ഷിക്കേണ്ടത്‌ എന്തുകൊണ്ട്?

16 ദൈവം നമ്മുടെ ആരാധന സ്വീകരിക്കമെങ്കിൽ നമ്മൾ വ്യാജമതം ഉപേക്ഷിച്ചേ പറ്റൂ. യശയ്യ പ്രവാചകൻ എഴുതി: “അവളുടെ മധ്യേനിന്ന് പുറത്ത്‌ കടക്കുവിൻ; ശുദ്ധിയുള്ളരായിരിക്കുവിൻ.” (യശയ്യ 52:11; 2 കൊരിന്ത്യർ 6:17) അതുകൊണ്ടാണ്‌ വ്യാജാരായുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നമ്മൾ പൂർണമായും ഒഴിവാക്കേണ്ടത്‌.

17, 18. എന്താണു “ബാബിലോൺ എന്ന മഹതി?” എത്രയും പെട്ടെന്ന് അത്‌ ഉപേക്ഷിക്കേണ്ടത്‌ എന്തുകൊണ്ട്?

17 എന്താണു വ്യാജമതം? ദൈവത്തിൽ പറഞ്ഞിരിക്കുന്നതിനു വിരുദ്ധമായി ദൈവത്തെ ആരാധിക്കാൻ പഠിപ്പിക്കുന്ന എല്ലാ മതങ്ങളും വ്യാജങ്ങളാണ്‌. എല്ലാ വ്യാജങ്ങളെയും ബൈബിൾ വിളിക്കുന്നത്‌ “ബാബിലോൺ എന്ന മഹതി” എന്നാണ്‌. (വെളിപാട്‌ 17:5) എന്തുകൊണ്ട്? നോഹയുടെ നാളിലെ പ്രളയത്തിനു ശേഷം ബാബിലോൺ നഗരത്തിൽ വ്യാജമായ പല മതോദേങ്ങളും തുടങ്ങി. ആ വ്യാജഠിപ്പിക്കലുകൾ ഭൂമിയിലെങ്ങും വ്യാപിച്ചു. ഉദാഹത്തിന്‌ ബാബിലോണിൽ താമസിക്കുന്ന ആളുകൾ മൂന്നു ദൈവങ്ങളുടെ കൂട്ടങ്ങളെയാണ്‌ ആരാധിച്ചിരുന്നത്‌. ഇന്നും അനേകങ്ങളും പഠിപ്പിക്കുന്നതു ദൈവം ഒരു ത്രിത്വമാണെന്നാണ്‌. പക്ഷേ സത്യദൈവം ഒന്നേ ഉള്ളൂ, അത്‌ യഹോയാണെന്നും യേശു ദൈവത്തിന്‍റെ പുത്രനാണെന്നും ബൈബിൾ വളരെ വ്യക്തമായി പഠിപ്പിക്കുന്നു. (യോഹന്നാൻ 17:3) ഇനി ബാബിലോണിലെ ആളുകളുടെ മറ്റൊരു വിശ്വാമായിരുന്നു, ഒരാൾ മരിക്കുമ്പോൾ ശരീരം മരിക്കുന്നെങ്കിലും അയാളിലെ ഒരു ഭാഗം തുടർന്നു ജീവിക്കുന്നെന്നും ആ ഭാഗത്തിനു നരകത്തിൽ യാതന അനുഭവിക്കാനാകുമെന്നും ഉള്ളത്‌. എന്നാൽ അതും സത്യമല്ല.—പിൻകുറിപ്പുകൾ 14, 17, 18 കാണുക.

18 എല്ലാ വ്യാജങ്ങളെയും ഉടൻതന്നെ നശിപ്പിക്കുമെന്ന് ദൈവം മുൻകൂട്ടിപ്പഞ്ഞിരിക്കുന്നു. (വെളിപാട്‌ 18:8) എത്രയും പെട്ടെന്നു വ്യാജമതം വിട്ടുപോരേണ്ടത്‌ എന്തുകൊണ്ടാണെന്നു നിങ്ങൾക്കു മനസ്സിലായോ? വൈകിപ്പോകുന്നതിനു മുമ്പേ നിങ്ങൾ ആ തീരുമാമെടുക്കാൻ യഹോവ ആഗ്രഹിക്കുന്നു.—വെളിപാട്‌ 18:4.

ദൈവജനത്തോടൊപ്പം യഹോവയെ സേവിക്കുമ്പോൾ നിങ്ങൾ ഒരു ലോകവ്യാപക കുടുംത്തിലെ അംഗമാകും

19. യഹോവയെ സേവിക്കാൻ നിങ്ങൾ തീരുമാനിക്കുമ്പോൾ യഹോവ നിങ്ങൾക്കായി കരുതുന്നത്‌ എങ്ങനെ?

19 വ്യാജമതം ഉപേക്ഷിച്ച് യഹോവയെ സേവിക്കാൻ നിങ്ങൾ തീരുമാനിക്കുമ്പോൾ, നിങ്ങളുടെ ചില സ്‌നേഹിതർക്കോ കുടുംബാംങ്ങൾക്കോ അതിന്‍റെ കാരണം മനസ്സിലാമെന്നില്ല. അവർ ആ തീരുമാനത്തെ എതിർക്കുയോ നിങ്ങളെ ഒറ്റപ്പെടുത്തുയോ മറ്റുള്ളരുടെ മുന്നിൽവെച്ച് നിങ്ങളെ നാണംകെടുത്തുയോ ഒക്കെ ചെയ്‌തേക്കാം. എന്നാൽ യഹോവ നിങ്ങളെ ഉപേക്ഷിക്കില്ല. പരസ്‌പരം സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന്‌ ആളുകളുള്ള ഒരു ലോകവ്യാകുടുംത്തിലെ അംഗമാകും നിങ്ങൾ. അതു മാത്രമല്ല ദൈവത്തിന്‍റെ പുതിയ ലോകത്തിൽ എന്നെന്നും ജീവിക്കാനുള്ള പ്രത്യായും നിങ്ങൾക്കു ലഭിക്കും. (മർക്കോസ്‌ 10:28-30) ഒരുപക്ഷേ യഹോവയെ സേവിക്കാനുള്ള നിങ്ങളുടെ തീരുമാനത്തെ എതിർക്കുന്ന ചില സ്‌നേഹിരോ കുടുംബാംങ്ങളോ ഭാവിയിൽ ബൈബിൾ പഠിക്കാനും ഇടയുണ്ട്.

20. ദൈവത്തെ ശരിയായ വിധത്തിൽ ആരാധിക്കുന്നതു പ്രധാമായിരിക്കുന്നത്‌ എന്തുകൊണ്ട്?

20 പെട്ടെന്നുതന്നെ ദൈവം ഭൂമിയിൽനിന്ന് എല്ലാ ദുഷ്ടതയും നീക്കം ചെയ്യും. ദൈവത്തിന്‍റെ രാജ്യം ഭൂമിയെ ഭരിക്കും. (2 പത്രോസ്‌ 3:9, 13) എത്ര സന്തോമുള്ള നാളുളായിരിക്കും അത്‌! യഹോവ ആഗ്രഹിക്കുന്ന വിധത്തിൽ എല്ലാവരും അന്ന് യഹോവയെ ആരാധിക്കും. അതുകൊണ്ട് ദൈവത്തെ ശരിയായ വിധത്തിൽ ആരാധിക്കാൻ ഇപ്പോൾത്തന്നെ തീരുമാമെടുക്കുക. അത്‌ അത്ര പ്രധാമാണ്‌.