വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചോദ്യം 4

പറ്റിപ്പോയ തെറ്റുകൾ! ഞാൻ എന്തു ചെയ്യും?

പറ്റിപ്പോയ തെറ്റുകൾ! ഞാൻ എന്തു ചെയ്യും?

ആ ചോദ്യം പ്രധാമാണോ?

തെറ്റുകൾ സമ്മതിക്കുന്നതു നിങ്ങളെ ഉത്തരവാദിത്വബോമുള്ളനും വിശ്വസിക്കാൻ കൊള്ളാവുന്നനും ആക്കും.

നിങ്ങൾ എന്തു ചെയ്‌തേനേ?

ഈ രംഗമൊന്നു സങ്കൽപ്പിക്കുക: ടിം കൂട്ടുകാരുടെകൂടെ കളിക്കുയായിരുന്നു. പെട്ടെന്ന് അവൻ എറിഞ്ഞ പന്ത് അയൽക്കാരന്‍റെ കാറിന്‍റെ ചില്ലു തകർക്കുന്നു.

ടിമ്മിന്‍റെ സ്ഥാനത്ത്‌ നിങ്ങളായിരുന്നെങ്കിൽ എന്തു ചെയ്‌തേനേ?

ഒരു നിമിഷം ചിന്തിക്കുക!

നിങ്ങളുടെ മുന്നിൽ മൂന്നു വഴിയുണ്ട്:

  1. 1. ഓടിക്കളയാം.

  2. 2. മറ്റാരെയെങ്കിലും കുറ്റപ്പെടുത്താം.

  3. 3. അയൽക്കാരനോടു കാര്യം തുറന്നുയാം. ഉണ്ടായ നഷ്ടത്തിനു പകരം പണം കൊടുക്കാമെന്നു സമ്മതിക്കാം.

1-‍ാമത്തെ വഴിയായിരിക്കാം പെട്ടെന്നു നിങ്ങളുടെ മനസ്സിലേക്കു വരുക. എന്നാൽ നിങ്ങളുടെ തെറ്റുകൾ സമ്മതിക്കുന്നതാണ്‌ എന്തുകൊണ്ടും നല്ലത്‌. അത്‌ ഒരു കാറിന്‍റെ ചില്ലു പൊട്ടിച്ചതായാലും മറ്റ്‌ എന്തായാലും ശരി!

തെറ്റുകൾ സമ്മതിക്കാൻ മൂന്നു കാരണങ്ങൾ

  1. അതാണു ശരി.

    ബൈബിൾ പറയുന്നു: ‘ഞങ്ങൾ സകലത്തിലും സത്യസന്ധരായിരിക്കാൻ ആഗ്രഹിക്കുന്നു.’—എബ്രായർ 13:18.

  2. തെറ്റുകൾ സമ്മതിക്കുന്നരോടാണ്‌, ആളുകൾ ക്ഷമിക്കാൻ മനസ്സു കാണിക്കാറ്‌.

    ബൈബിൾ പറയുന്നു: “തന്‍റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നന്നോ കരുണഭിക്കും.”—സദൃശവാക്യങ്ങൾ 28:13.

  3. ഏറ്റവും പ്രധാമായി, അതു ദൈവത്തെ സന്തോഷിപ്പിക്കും.

    ബൈബിൾ പറയുന്നു: “വക്രതയുള്ളവൻ യഹോവെക്കു വെറുപ്പാകുന്നു; നീതിമാന്മാർക്കോ അവന്‍റെ സഖ്യത ഉണ്ടു.” —സദൃശവാക്യങ്ങൾ 3:32.

അമിതവേഗതയിൽ വണ്ടി ഓടിച്ചതിനു പിഴ അടച്ച കാര്യം കരീന എന്ന 20-കാരി ഡാഡിയിൽനിന്ന് മറച്ചുപിടിച്ചു. പക്ഷേ അത്‌ അവൾക്ക് അധികം കാലം അങ്ങനെ മറച്ചുവെക്കാൻ കഴിഞ്ഞില്ല. കരീന പറയുന്നു: “ഏതാണ്ട് ഒരു വർഷത്തിനു ശേഷം എന്‍റെ പേരിലുള്ള ആ രസീത്‌ ഡാഡി കണ്ടു. ആകെപ്പാടെ പ്രശ്‌നമായി!”

എന്താണു പാഠം? “നിങ്ങൾക്കു പറ്റുന്ന തെറ്റുകൾ മൂടിവെക്കുന്നതു കാര്യങ്ങൾ വഷളാക്കുകയേ ഉള്ളൂ. എന്നെങ്കിലുമൊരിക്കൽ നിങ്ങൾ അതിന്‍റെ ഫലം അനുഭവിക്കേണ്ടിരും” എന്നു കരീന പറയുന്നു.

തെറ്റുകളിൽ നിന്ന് പഠിക്കാം

“നാമെല്ലാം പലതിലും തെറ്റിപ്പോകുന്നുല്ലോ” എന്നു ബൈബിൾ പറയുന്നു. (യാക്കോബ്‌ 3:2) നമ്മൾ കണ്ടുകഴിഞ്ഞതുപോലെ, തെറ്റുകൾ സമ്മതിക്കുന്നതു താഴ്‌മയുടെയും പക്വതയുടെയും ലക്ഷണമാണ്‌. അത്‌ എത്രയും പെട്ടെന്ന് ചെയ്യുന്നോ അത്രയും നല്ലത്‌!

തെറ്റുകളിൽനിന്ന് പാഠം പഠിക്കുക എന്നതാണ്‌ അടുത്ത പടി. വേരാ പറയുന്നു: “ഓരോ തെറ്റും ഒരു പരിശീമായി കാണാൻ ഞാൻ ശ്രമിക്കാറുണ്ട്. അങ്ങനെ പഠിക്കുന്ന ഓരോ പാഠവും എന്നെ കൂടുതൽ നല്ല വ്യക്തിയാക്കുന്നു, അടുത്ത തവണ അതേ സാഹചര്യത്തെ മറ്റൊരു രീതിയിൽ കൈകാര്യം ചെയ്യാനും എനിക്കാകുന്നു.” നിങ്ങൾക്ക് അത്‌ എങ്ങനെ ചെയ്യാമെന്ന് ഇനി നോക്കാം.

ഡാഡിയുടെ ബൈക്കുമായി കറങ്ങാൻ ഇറങ്ങിയ നിങ്ങൾ അതു കേടാക്കി. ഇനി എന്തു ചെയ്യും?

  • ഡാഡി ശ്രദ്ധിക്കില്ലെന്ന വിശ്വാത്തോടെ അതെക്കുറിച്ച് ഒരക്ഷരം മിണ്ടാതിരിക്കും.

  • സംഭവിച്ചതെല്ലാം ഡാഡിയോടു തുറന്ന് പറയും.

  • സംഭവിച്ചതിനെക്കുറിച്ച് ഡാഡിയോടു പറയും, പക്ഷേ കുറ്റം മറ്റ്‌ ആരുടെയെങ്കിലും തലയിൽ കെട്ടിവെക്കും.

വേണ്ടവിധം പഠിക്കാതെ നിങ്ങൾ പരീക്ഷയിൽ തോൽക്കുന്നു. ഇനി എന്തു ചെയ്യും?

  • പരീക്ഷയെ കുറ്റം പറയും.

  • തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കും.

  • ടീച്ചറിനു തന്നോട്‌ എന്തോ വിരോമുണ്ടെന്നു പറയും.

മുമ്പ് പറ്റിപ്പോയ തെറ്റുകൾ ഓർത്തുകൊണ്ടേയിരിക്കുന്നത്‌, കണ്ണാടിയിലൂടെ പുറകിലത്തെ കാഴ്‌ചകൾ മാത്രം കണ്ട് കാർ ഓടിക്കുന്നതുപോലെയാണ്‌.

മേൽപ്പറഞ്ഞ രംഗങ്ങളിലേക്കു നമുക്കു വീണ്ടും വരാം. ഇനി, നിങ്ങളെ (1) ഡാഡിയുടെയും (2) ടീച്ചറിന്‍റെയും സ്ഥാനത്ത്‌ സങ്കൽപ്പിക്കാമോ? നിങ്ങളുടെ തെറ്റുകൾ മടികൂടാതെ സമ്മതിച്ചാൽ ഡാഡിയും ടീച്ചറും നിങ്ങളെക്കുറിച്ച് എന്തു പറഞ്ഞേനേ? എന്നാൽ തെറ്റുകൾ മൂടിവെക്കുയായിരുന്നെങ്കിലോ?

കഴിഞ്ഞ വർഷം നിങ്ങൾക്കു പറ്റിയ ഏതെങ്കിലും തെറ്റ്‌ ഓർക്കുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക.

എന്തായിരുന്നു ആ തെറ്റ്‌? നിങ്ങൾ അത്‌ എങ്ങനെ കൈകാര്യം ചെയ്‌തു?

  • അതു മൂടിവെച്ചു.

  • മറ്റൊരാളെ കുറ്റപ്പെടുത്തി രക്ഷപ്പെട്ടു.

  • മടികൂടാതെ കുറ്റം സമ്മതിച്ചു.

നിങ്ങൾ ആ തെറ്റു സമ്മതിച്ചില്ല, നിങ്ങൾക്കു പിന്നീട്‌ അത്‌ എങ്ങനെ അനുഭപ്പെട്ടു?

  • നന്നായി!—ഞാൻ തലയൂരിപ്പോന്നു!

  • മനസ്സു നീറി—ഞാൻ സത്യം പറയേണ്ടതായിരുന്നു.

ഇതിലും നന്നായി ആ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യാമായിരുന്നു?

ആ തെറ്റിൽനിന്ന് എന്തു പാഠമാണു നിങ്ങൾ പഠിച്ചത്‌?

നിങ്ങൾക്ക് എന്തു തോന്നുന്നു?

ചില ആളുകൾ സ്വന്തം തെറ്റുകൾ സമ്മതിക്കാൻ മടി കാണിക്കുന്നത്‌ എന്തുകൊണ്ട്?

എപ്പോഴും സ്വന്തം തെറ്റുകൾ മൂടിവെക്കാൻ ശ്രമിച്ചാൽ മറ്റുള്ളവർ നിങ്ങളെക്കുറിച്ച് എന്തു കരുതും? എന്നാൽ നിങ്ങൾ സ്വന്തം തെറ്റുകൾ സമ്മതിച്ചാലോ?—ലൂക്കോസ്‌ 16:10.