വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 7

ബാബേൽ ഗോപു​രം

ബാബേൽ ഗോപു​രം

പ്രളയ​ത്തി​നു ശേഷം നോഹ​യു​ടെ മക്കൾക്കു കുറെ കുട്ടികൾ ഉണ്ടായി. അവരുടെ കുടും​ബം വലുതാ​യി; അവർ ഭൂമി​യു​ടെ പല ഭാഗങ്ങ​ളി​ലും പോയി താമസി​ക്കാൻതു​ടങ്ങി. അതെ, യഹോവ പറഞ്ഞതു​പോ​ലെ​തന്നെ അവർ ചെയ്‌തു.

എന്നാൽ ചില കുടും​ബങ്ങൾ യഹോ​വയെ അനുസ​രി​ച്ചില്ല. അവർ പറഞ്ഞു: ‘നമു​ക്കൊ​രു നഗരം പണിത്‌ ഇവി​ടെ​ത്തന്നെ താമസി​ക്കാം. എന്നിട്ട്‌ ഒരു ഗോപു​രം പണിയണം. അതിന്റെ അറ്റം ആകാശം​വരെ എത്തണം. അങ്ങനെ നമുക്ക്‌ പേരെ​ടു​ക്കാം.’

അവർ ചെയ്യു​ന്നത്‌ യഹോ​വയ്‌ക്ക്‌ ഇഷ്ടപ്പെ​ട്ടില്ല. അതു​കൊണ്ട്‌ അവരുടെ പണി തടയാൻ യഹോവ തീരു​മാ​നി​ച്ചു. യഹോവ എങ്ങനെ​യാണ്‌ അതു ചെയ്‌ത​തെന്നു നിങ്ങൾക്ക്‌ അറിയാ​മോ? ഓരോ​രു​ത്ത​രും പെട്ടെന്നു വേറെ​വേറെ ഭാഷ സംസാ​രി​ക്കാൻ യഹോവ ഇടയാക്കി. ഒരാൾ പറയു​ന്നതു മറ്റേ ആൾക്കു മനസ്സി​ലാ​കാ​ത്ത​തു​കൊണ്ട്‌ അവർ പണി നിറു​ത്തി​ക്ക​ളഞ്ഞു. അവർ പണിതു​കൊ​ണ്ടി​രുന്ന ആ നഗരം, “കലക്കം” എന്ന്‌ അർഥമുള്ള ബാബേൽ എന്ന്‌ അറിയ​പ്പെട്ടു. ആളുകൾ അങ്ങനെ ദൂരേക്കു പോയി ഭൂമി​യിൽ എല്ലായി​ട​ത്തു​മാ​യി താമസി​ക്കാൻതു​ടങ്ങി. പക്ഷേ അവി​ടെ​യും അവർ മോശ​മായ കാര്യങ്ങൾ ചെയ്‌തു​കൊ​ണ്ടി​രു​ന്നു. യഹോ​വയെ സ്‌നേ​ഹി​ക്കുന്ന ആരെങ്കി​ലും പിന്നെ ഉണ്ടായി​രു​ന്നോ? നമുക്ക്‌ അത്‌ അടുത്ത അധ്യാ​യ​ത്തിൽ കാണാം.

“തന്നെത്തന്നെ ഉയർത്തു​ന്ന​വനെ ദൈവം താഴ്‌ത്തും. തന്നെത്തന്നെ താഴ്‌ത്തു​ന്ന​വ​നെ​യോ ദൈവം ഉയർത്തും.”​—ലൂക്കോസ്‌ 18:14