വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 9

അവസാനം ഒരു മകൻ ജനിച്ചു!

അവസാനം ഒരു മകൻ ജനിച്ചു!

അബ്രാ​ഹാ​മി​ന്റെ​യും സാറയു​ടെ​യും കല്യാണം കഴിഞ്ഞിട്ട്‌ കുറെ വർഷങ്ങ​ളാ​യി. ഊർ ദേശത്തെ സുഖസൗ​ക​ര്യ​മുള്ള വീട്‌ വിട്ട്‌ അവർ ഒരു കൂടാ​ര​ത്തിൽ താമസി​ക്കു​ക​യാണ്‌. പക്ഷേ സാറ ഒരു പരാതി​യും പറയു​ന്നില്ല. കാരണം സാറയ്‌ക്ക്‌ യഹോ​വ​യിൽ പൂർണ​വി​ശ്വാ​സ​മുണ്ട്‌.

ഒരു കുഞ്ഞിനെ വേണ​മെന്നു സാറ ഒരുപാട്‌ ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ സാറ അബ്രാ​ഹാ​മി​നോ​ടു പറഞ്ഞു: ‘എന്റെ ദാസി​യായ ഹാഗാ​രിന്‌ ഒരു കുഞ്ഞ്‌ ജനിച്ചാൽ അത്‌ എന്റെ സ്വന്തം കുഞ്ഞി​നെ​പ്പോ​ലെ​യാ​ണ​ല്ലോ.’ പിന്നീട്‌ ഹാഗാ​രിന്‌ ഒരു മകൻ ജനിച്ചു. യിശ്‌മാ​യേൽ എന്നായി​രു​ന്നു അവന്റെ പേര്‌.

കുറെ വർഷങ്ങൾക്കു ശേഷം മൂന്നു പേർ അബ്രാ​ഹാ​മി​നെ​യും സാറ​യെ​യും കാണാൻ വന്നു. അപ്പോൾ അബ്രാ​ഹാ​മിന്‌ 99 വയസ്സും സാറയ്‌ക്ക്‌ 89 വയസ്സും ആയിരു​ന്നു. അബ്രാ​ഹാം അവരെ ഭക്ഷണം കഴിക്കാ​നും ഒരു മരച്ചു​വ​ട്ടിൽ ഇരുന്ന്‌ വിശ്ര​മി​ക്കാ​നും ക്ഷണിച്ചു. ആ മൂന്നു പേർ ആരായി​രു​ന്നെന്നു നിങ്ങൾക്ക്‌ അറിയാ​മോ? അവർ ദൈവ​ദൂ​ത​ന്മാ​രാ​യി​രു​ന്നു! അവർ അബ്രാ​ഹാ​മി​നോ​ടു പറഞ്ഞു: ‘അടുത്ത വർഷം ഇതേ സമയത്ത്‌ നിങ്ങൾക്ക്‌ ഒരു മകൻ ജനിക്കും.’ സാറ കൂടാ​ര​ത്തിന്‌ അകത്ത്‌ നിന്ന്‌ എല്ലാം കേൾക്കു​ന്നു​ണ്ടാ​യി​രു​ന്നു. സാറയ്‌ക്ക്‌ ഉള്ളിൽ ചിരി വന്നു. ‘ഇത്രയും വയസ്സായ എനിക്ക്‌ ഇനി എങ്ങനെ ഒരു കുട്ടി ഉണ്ടാകാ​നാണ്‌’ എന്നു സാറ മനസ്സിൽപ്പ​റഞ്ഞു.

യഹോ​വ​യു​ടെ ദൂതൻ പറഞ്ഞതു​പോ​ലെ​തന്നെ അടുത്ത വർഷം സാറയ്‌ക്ക്‌ ഒരു മകൻ ജനിച്ചു. അബ്രാ​ഹാം അവനു യിസ്‌ഹാക്ക്‌ എന്നു പേരിട്ടു. “ചിരി” എന്നാണ്‌ അതിന്റെ അർഥം.

യിസ്‌ഹാ​ക്കിന്‌ ഇപ്പോൾ ഏകദേശം അഞ്ചു വയസ്സാ​യി​രു​ന്നു. യിശ്‌മാ​യേൽ ഇടയ്‌ക്കി​ടെ യിസ്‌ഹാ​ക്കി​നെ കളിയാ​ക്കു​ന്നതു സാറ കണ്ടു. സാറയ്‌ക്ക്‌ അതു സഹിച്ചില്ല. മകനെ സംരക്ഷി​ക്കാൻ സാറ ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ സാറ അബ്രാ​ഹാ​മി​ന്റെ അടുത്ത്‌ ചെന്ന്‌ ഹാഗാ​രി​നെ​യും യിശ്‌മാ​യേ​ലി​നെ​യും അവി​ടെ​നിന്ന്‌ പറഞ്ഞു​വി​ട​ണ​മെന്ന്‌ ആവശ്യ​പ്പെട്ടു. അബ്രാ​ഹാ​മി​നു പക്ഷേ അങ്ങനെ ചെയ്യാൻ മടിയാ​യി​രു​ന്നു. എന്നാൽ യഹോവ അബ്രാ​ഹാ​മി​നോ​ടു പറഞ്ഞു: ‘സാറ പറയു​ന്നതു കേൾക്കുക. യിശ്‌മാ​യേ​ലി​നെ ഞാൻ നോക്കി​ക്കൊ​ള്ളാം. യിസ്‌ഹാ​ക്കി​ലൂ​ടെ​യാ​യി​രി​ക്കും എന്റെ വാഗ്‌ദാ​നങ്ങൾ നിറ​വേ​റു​ന്നത്‌.’

“വിശ്വാ​സ​ത്താൽ സാറയ്‌ക്ക്‌, ഗർഭി​ണി​യാ​കാ​നുള്ള . . . പ്രാപ്‌തി ലഭിച്ചു. കാരണം തനിക്കു വാഗ്‌ദാ​നം നൽകിയ ദൈവം വിശ്വസ്‌ത​നാ​ണെന്നു സാറ വിശ്വ​സി​ച്ചു.”​—എബ്രായർ 11:11