വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 11

വിശ്വാ​സ​ത്തി​ന്റെ പരി​ശോ​ധന

വിശ്വാ​സ​ത്തി​ന്റെ പരി​ശോ​ധന

യഹോ​വയെ സ്‌നേ​ഹി​ക്കാ​നും യഹോ​വ​യു​ടെ എല്ലാ വാഗ്‌ദാ​ന​ങ്ങ​ളി​ലും വിശ്വ​സി​ക്കാ​നും അബ്രാ​ഹാം തന്റെ മകനായ യിസ്‌ഹാ​ക്കി​നെ പഠിപ്പി​ച്ചു. യിസ്‌ഹാ​ക്കിന്‌ 25 വയസ്സാ​യ​പ്പോൾ യഹോവ അബ്രാ​ഹാ​മി​നോ​ടു വളരെ ബുദ്ധി​മു​ട്ടുള്ള ഒരു കാര്യം ചെയ്യാൻ പറഞ്ഞു. എന്തായി​രു​ന്നു അത്‌?

ദൈവം അബ്രാ​ഹാ​മി​നോ​ടു പറഞ്ഞു: ‘നിന്റെ ഒരേ ഒരു മകനെ കൂട്ടി​ക്കൊണ്ട്‌ മോരിയ ദേശത്തെ മലയിൽ ചെന്ന്‌ അവനെ ബലി അർപ്പി​ക്കുക.’ യഹോവ എന്തിനാ​ണു തന്നോട്‌ ഇങ്ങനെ ഒരു കാര്യം പറയു​ന്ന​തെന്ന്‌ അബ്രാ​ഹാ​മിന്‌ ഒരു പിടി​യും കിട്ടി​യില്ല. എങ്കിലും അബ്രാ​ഹാം യഹോ​വയെ അനുസ​രി​ച്ചു.

പിറ്റെ ദിവസം അതിരാ​വി​ലെ അബ്രാ​ഹാം യിസ്‌ഹാ​ക്കി​നെ​യും രണ്ടു ദാസന്മാ​രെ​യും കൂട്ടി മോരി​യ​യി​ലേക്കു പോയി. മൂന്നു ദിവസം കഴിഞ്ഞ്‌ ദൂരെ അവർ ആ മലനി​രകൾ കണ്ടു. അപ്പോൾ അബ്രാ​ഹാം ദാസന്മാ​രോട്‌ താനും മകനും പോയി ഒരു ബലി അർപ്പി​ച്ചിട്ട്‌ വരുന്ന​തു​വരെ കാത്ത്‌ നിൽക്കാൻ പറഞ്ഞു. എന്നിട്ട്‌ വിറക്‌ യിസ്‌ഹാ​ക്കി​ന്റെ ചുമലിൽ വെച്ചു​കൊ​ടു​ത്തു. അബ്രാ​ഹാം കൈയിൽ ഒരു കത്തിയും എടുത്തു. യിസ്‌ഹാക്ക്‌ അപ്പനോട്‌, ‘ബലി അർപ്പി​ക്കാ​നുള്ള മൃഗം എവി​ടെ​യാണ്‌’ എന്നു ചോദി​ച്ചു. ‘ദഹനയാ​ഗ​ത്തി​നുള്ള ആടിനെ യഹോവ തരും മോനെ’ എന്ന്‌ അബ്രാ​ഹാം പറഞ്ഞു.

മലയിൽ എത്തിയ അവർ ഒരു യാഗപീ​ഠം പണിതു. എന്നിട്ട്‌ അബ്രാ​ഹാം യിസ്‌ഹാ​ക്കി​ന്റെ കൈയും കാലും കെട്ടി യാഗപീ​ഠ​ത്തിൽ കിടത്തി.

എന്നിട്ട്‌ അബ്രാ​ഹാം കത്തി എടുത്തു. ആ സമയത്ത്‌ യഹോ​വ​യു​ടെ ദൂതൻ സ്വർഗ​ത്തിൽനിന്ന്‌ വിളിച്ചു: ‘അബ്രാ​ഹാ​മേ, അവനെ ഒന്നും ചെയ്യരുത്‌. നിന്റെ മകനെ ബലി അർപ്പി​ക്കാൻ തയ്യാറാ​യ​തി​നാൽ നിനക്കു വിശ്വാ​സ​മു​ണ്ടെന്ന്‌ എനിക്ക്‌ ഇപ്പോൾ മനസ്സി​ലാ​യി.’ അപ്പോൾ ഒരു ആൺചെ​മ്മ​രി​യാ​ടു കുറ്റി​ക്കാ​ട്ടിൽ കൊമ്പ്‌ ഉടക്കി​ക്കി​ട​ക്കു​ന്നത്‌ അബ്രാ​ഹാം കണ്ടു. അബ്രാ​ഹാം ഉടനെ യിസ്‌ഹാ​ക്കി​ന്റെ കെട്ട്‌ അഴിച്ചു. എന്നിട്ട്‌ യിസ്‌ഹാ​ക്കി​നു പകരം ആ ചെമ്മരി​യാ​ടി​നെ യാഗം അർപ്പിച്ചു.

അന്നുമു​തൽ യഹോവ അബ്രാ​ഹാ​മി​നെ തന്റെ സ്‌നേ​ഹി​തൻ എന്നു വിളിച്ചു. എന്തു​കൊ​ണ്ടാ​ണെന്ന്‌ അറിയാ​മോ? യഹോവ പറഞ്ഞ എല്ലാ കാര്യ​ങ്ങ​ളും അബ്രാ​ഹാം അനുസ​രി​ച്ച​തു​കൊണ്ട്‌. യഹോവ ഒരു കാര്യം പറയു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു മനസ്സി​ലാ​കാ​ത്ത​പ്പോൾപ്പോ​ലും അബ്രാ​ഹാം അതു ചെയ്‌തു.

യഹോവ തന്റെ വാഗ്‌ദാ​നം അബ്രാ​ഹാ​മി​നോട്‌ ആവർത്തി​ച്ചു: ‘ഞാൻ നിന്നെ അനു​ഗ്ര​ഹി​ക്കും. ഞാൻ നിന്റെ സന്തതിയെ അഥവാ മക്കളെ വർധി​പ്പി​ക്കും.’ ഇതിന്റെ അർഥം അബ്രാ​ഹാ​മി​ന്റെ കുടും​ബ​ത്തി​ലൂ​ടെ എല്ലാ നല്ല ആളുക​ളെ​യും യഹോവ അനു​ഗ്ര​ഹി​ക്കും എന്നാണ്‌.

“തന്റെ ഏകജാ​ത​നായ മകനിൽ വിശ്വ​സി​ക്കുന്ന ആരും നശിച്ചു​പോ​കാ​തെ അവരെ​ല്ലാം നിത്യ​ജീ​വൻ നേടാൻ ദൈവം അവനെ ലോക​ത്തി​നു​വേണ്ടി നൽകി. അത്ര വലുതാ​യി​രു​ന്നു ദൈവ​ത്തി​നു ലോക​ത്തോ​ടുള്ള സ്‌നേഹം.”​—യോഹ​ന്നാൻ 3:16