വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 13

യാക്കോ​ബും ഏശാവും സമാധാ​ന​ത്തി​ലാ​കു​ന്നു

യാക്കോ​ബും ഏശാവും സമാധാ​ന​ത്തി​ലാ​കു​ന്നു

അബ്രാ​ഹാ​മി​നെ​യും യിസ്‌ഹാ​ക്കി​നെ​യും സംരക്ഷി​ച്ച​തു​പോ​ലെ​തന്നെ യാക്കോ​ബി​നെ​യും സംരക്ഷി​ക്കു​മെന്ന്‌ യഹോവ യാക്കോ​ബി​നോ​ടു വാഗ്‌ദാ​നം ചെയ്‌തു. യാക്കോബ്‌ ഹാരാൻ എന്ന സ്ഥലത്ത്‌ താമസ​മാ​ക്കി. അവി​ടെ​വെച്ച്‌ യാക്കോബ്‌ കല്യാണം കഴിച്ചു; യാക്കോ​ബിന്‌ ഒരു വലിയ കുടും​ബ​വും ഇഷ്ടം​പോ​ലെ സമ്പത്തും ഉണ്ടായി.

കുറച്ച്‌ കാലം കഴിഞ്ഞ്‌ യഹോവ യാക്കോ​ബി​നോ​ടു പറഞ്ഞു: ‘നിന്റെ സ്വന്തം ദേശ​ത്തേക്കു തിരി​ച്ചു​പോ​കുക.’ അങ്ങനെ യാക്കോ​ബും കുടും​ബ​വും അങ്ങോ​ട്ടുള്ള ആ നീണ്ട യാത്ര തുടങ്ങി. വഴിക്കു​വെച്ച്‌ ചിലർ യാക്കോ​ബി​നോ​ടു പറഞ്ഞു: ‘അങ്ങയുടെ ചേട്ടൻ ഏശാവ്‌ വരുന്നുണ്ട്‌. 400 പുരു​ഷ​ന്മാ​രു​മുണ്ട്‌ കൂടെ!’ തന്നെയും കുടും​ബ​ത്തെ​യും ഏശാവ്‌ ദ്രോ​ഹി​ക്കു​മോ എന്നു യാക്കോബ്‌ ഭയപ്പെട്ടു. അതു​കൊണ്ട്‌ യാക്കോബ്‌ യഹോ​വ​യോ​ടു പ്രാർഥി​ച്ചു: ‘ചേട്ടന്റെ കൈയിൽനിന്ന്‌ എന്നെ രക്ഷിക്കണേ.’ അടുത്ത ദിവസം യാക്കോബ്‌ സമ്മാന​മാ​യി ഏശാവി​നു കുറെ ചെമ്മരി​യാ​ടു​ക​ളെ​യും കോലാ​ടു​ക​ളെ​യും കന്നുകാ​ലി​ക​ളെ​യും ഒട്ടകങ്ങ​ളെ​യും കഴുത​ക​ളെ​യും കൊടു​ത്ത​യച്ചു.

ആ രാത്രി യാക്കോബ്‌ തനിച്ചാ​യി​രു​ന്ന​പ്പോൾ ഒരു ദൈവ​ദൂ​തനെ കണ്ടു. ആ ദൂതൻ യാക്കോ​ബു​മാ​യി മല്ലുപി​ടി​ക്കാൻതു​ടങ്ങി. നേരം വെളു​ക്കു​ന്ന​തു​വരെ അവർ മല്‌പി​ടി​ത്തം നടത്തി. പരിക്കു​പ​റ്റി​യെ​ങ്കി​ലും യാക്കോബ്‌ വിട്ടു​കൊ​ടു​ക്കാൻ തയ്യാറ​ല്ലാ​യി​രു​ന്നു. ‘എന്നെ വിടൂ’ എന്നു ദൂതൻ പറഞ്ഞു. പക്ഷേ യാക്കോ​ബി​ന്റെ മറുപടി, ‘ഇല്ല, എന്നെ അനു​ഗ്ര​ഹി​ക്കാ​തെ ഞാൻ വിടില്ല’ എന്നായി​രു​ന്നു.

അവസാനം ദൈവ​ദൂ​തൻ യാക്കോ​ബി​നെ അനു​ഗ്ര​ഹി​ച്ചു. തന്നെ ഉപദ്ര​വി​ക്കാൻ യഹോവ ഏശാവി​നെ അനുവ​ദി​ക്കി​ല്ലെന്ന്‌ യാക്കോ​ബിന്‌ അപ്പോൾ ബോധ്യ​മാ​യി.

അന്നു രാവിലെ യാക്കോബ്‌ ദൂരേക്കു നോക്കി​യ​പ്പോൾ ഏശാവും 400 ആളുക​ളും വരുന്നതു കണ്ടു. യാക്കോബ്‌ തന്റെ കുടും​ബ​ത്തി​ന്റെ മുമ്പേ നടന്നു, ചേട്ടനെ ഏഴു പ്രാവ​ശ്യം നമസ്‌ക​രി​ച്ചു. ഏശാവ്‌ ഓടി​വന്ന്‌ യാക്കോ​ബി​നെ കെട്ടി​പ്പി​ടി​ച്ചു. രണ്ടു പേരും പൊട്ടി​ക്ക​രഞ്ഞു. അവർ സമാധാ​ന​ത്തി​ലാ​യി. ഒന്നു ചിന്തി​ച്ചു​നോ​ക്കി​ക്കേ, യാക്കോബ്‌ ഇങ്ങനെ ചെയ്‌ത​പ്പോൾ യഹോ​വയ്‌ക്കു സന്തോഷം തോന്നി​ക്കാ​ണി​ല്ലേ?

പിന്നീട്‌ ഏശാവും യാക്കോ​ബും സ്വന്തം വീടു​ക​ളി​ലേക്കു പോയി. യാക്കോ​ബി​നു മൊത്തം 12 ആൺമക്ക​ളാണ്‌ ഉണ്ടായി​രു​ന്നത്‌. രൂബേൻ, ശിമെ​യോൻ, ലേവി, യഹൂദ, ദാൻ, നഫ്‌താ​ലി, ഗാദ്‌, ആശേർ, യിസ്സാ​ഖാർ, സെബു​ലൂൻ, യോ​സേഫ്‌, ബന്യാ​മീൻ എന്നിവ​രാണ്‌ അവർ. അവരിൽ ഒരാളായ യോ​സേ​ഫി​നെ ഉപയോ​ഗിച്ച്‌ യഹോവ തന്റെ ജനത്തെ രക്ഷിച്ചു. അത്‌ എങ്ങനെ​യാ​ണെന്നു നിങ്ങൾക്ക്‌ അറിയാ​മോ? നമുക്കു നോക്കാം.

“ശത്രു​ക്കളെ സ്‌നേ​ഹി​ക്കുക, നിങ്ങളെ ഉപദ്ര​വി​ക്കു​ന്ന​വർക്കു​വേണ്ടി പ്രാർഥി​ക്കുക. അപ്പോൾ നിങ്ങൾ സ്വർഗ​സ്ഥ​നായ നിങ്ങളു​ടെ പിതാ​വി​ന്റെ പുത്ര​ന്മാ​രാ​യി​ത്തീ​രും.”​—മത്തായി 5:44, 45