വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 18

കത്തുന്ന മുൾച്ചെടി

കത്തുന്ന മുൾച്ചെടി

മോശ മിദ്യാ​നിൽ 40 വർഷം ജീവിച്ചു. മോശ വിവാഹം കഴിച്ചു; കുട്ടി​ക​ളും ഉണ്ടായി. ഒരു ദിവസം മോശ സീനായ്‌ പർവത​ത്തിന്‌ അടുത്ത്‌ ആടുകളെ മേയ്‌ക്കു​മ്പോൾ അത്ഭുത​പ്പെ​ടു​ത്തുന്ന ഒരു കാര്യം കണ്ടു. ഒരു മുൾച്ചെടി കത്തുന്നു, പക്ഷേ അത്‌ എരിഞ്ഞു​തീ​രു​ന്നില്ല! കാരണം അറിയാൻ മോശ ആ ചെടി​യു​ടെ അടു​ത്തേക്കു ചെന്നു. അപ്പോൾ അതിൽനിന്ന്‌ ഒരു ശബ്ദം ഇങ്ങനെ പറഞ്ഞു: ‘മോശേ, ഇനി അടുത്ത്‌ വരരുത്‌. നിന്റെ ചെരിപ്പ്‌ ഊരി​മാ​റ്റുക. കാരണം നീ നിൽക്കുന്ന സ്ഥലം വിശു​ദ്ധ​മാണ്‌.’ യഹോ​വ​യാ​യി​രു​ന്നു ഇവിടെ ഒരു ദൂതനി​ലൂ​ടെ സംസാ​രി​ച്ചത്‌.

മോശയ്‌ക്കു പേടി​യാ​യി, മോശ മുഖം മറച്ചു. ആ ശബ്ദം പറഞ്ഞു: ‘ഞാൻ ഇസ്രാ​യേ​ല്യ​രു​ടെ ദുരിതം കണ്ടിരി​ക്കു​ന്നു. ഞാൻ അവരെ ഈജിപ്‌തു​കാ​രു​ടെ കൈയിൽനിന്ന്‌ രക്ഷിച്ച്‌ ഒരു നല്ല ദേശ​ത്തേക്കു കൊണ്ടു​വ​രും. നീയാ​യി​രി​ക്കും എന്റെ ജനത്തെ ഈജിപ്‌തിൽനിന്ന്‌ വിടു​വിച്ച്‌ കൊണ്ടു​വ​രു​ന്നത്‌.’ ഇതു കേട്ട​പ്പോൾ മോശയ്‌ക്ക്‌ എത്ര ആശ്ചര്യം തോന്നി​ക്കാ​ണും, അല്ലേ?

മോശ ചോദി​ച്ചു: ‘എന്നെ അയച്ചത്‌ ആരാ​ണെന്നു ജനം ചോദി​ക്കു​മ്പോൾ ഞാൻ എന്തു പറയും?’ ദൈവം പറഞ്ഞു: ‘അബ്രാ​ഹാ​മി​ന്റെ​യും യിസ്‌ഹാ​ക്കി​ന്റെ​യും യാക്കോ​ബി​ന്റെ​യും ദൈവ​മായ യഹോ​വ​യാണ്‌ നിന്നെ അയച്ചത്‌ എന്ന്‌ അവരോ​ടു പറയുക.’ മോശ വീണ്ടും ചോദി​ച്ചു: ‘ഞാൻ പറയു​ന്നതു ജനം ശ്രദ്ധി​ക്കാ​തി​രു​ന്നാ​ലോ?’ മോശയെ താൻ സഹായി​ക്കു​മെ​ന്നു​ള്ള​തിന്‌ യഹോവ തെളി​വു​കൊ​ടു​ത്തു. അതിനു​വേണ്ടി മോശ​യു​ടെ വടി നിലത്ത്‌ ഇടാൻ യഹോവ പറഞ്ഞു. അപ്പോൾ ആ വടി ഒരു പാമ്പായി! മോശ ആ പാമ്പിന്റെ വാലിൽ പിടി​ച്ച​പ്പോൾ അതു വീണ്ടും ഒരു വടിയാ​യി! യഹോവ പറഞ്ഞു: ‘നീ ഈ അടയാളം കാണി​ക്കു​മ്പോൾ ഞാനാണു നിന്നെ അയച്ച​തെന്ന്‌ അതു തെളി​യി​ക്കും.’

മോശ പറഞ്ഞു: ‘എനിക്കു നന്നായി സംസാ​രി​ക്കാൻ അറിയി​ല്ല​ല്ലോ.’ അപ്പോൾ യഹോവ മോശയ്‌ക്ക്‌ ഇങ്ങനെ ഉറപ്പു​കൊ​ടു​ത്തു: ‘പറയേ​ണ്ടത്‌ എന്താ​ണെന്നു ഞാൻ നിനക്കു പറഞ്ഞു​ത​രാം. കൂടാതെ സഹായ​ത്തി​നു നിന്റെ സഹോ​ദ​ര​നായ അഹരോ​നെ​യും അയയ്‌ക്കാം.’ യഹോവ തന്റെകൂ​ടെ​യു​ണ്ടെന്നു തിരി​ച്ച​റിഞ്ഞ മോശ, ഭാര്യ​യെ​യും മക്കളെ​യും കൂട്ടി ഈജിപ്‌തി​ലേക്കു മടങ്ങി.

“എന്തു പറയണം, എങ്ങനെ പറയണം എന്നു ചിന്തിച്ച്‌ ഉത്‌കണ്‌ഠ​പ്പെ​ടേണ്ടാ. പറയാ​നു​ള്ളത്‌ ആ സമയത്ത്‌ നിങ്ങൾക്കു കിട്ടി​യി​രി​ക്കും.”​—മത്തായി 10:19