വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 19

ആദ്യത്തെ മൂന്ന്‌ ബാധകൾ

ആദ്യത്തെ മൂന്ന്‌ ബാധകൾ

ഈജിപ്‌തു​കാർ ഇസ്രാ​യേ​ല്യ​രെ അടിമ​ക​ളാ​ക്കി കഠിന​മാ​യി പണി​യെ​ടു​പ്പി​ച്ചു. അങ്ങനെ​യി​രി​ക്കെ യഹോവ മോശ​യെ​യും അഹരോ​നെ​യും ഫറവോ​ന്റെ അടു​ത്തേക്ക്‌ അയച്ച്‌ ഇങ്ങനെ പറയിച്ചു: ‘വിജന​ഭൂ​മി​യിൽ ചെന്ന്‌ എന്നെ ആരാധി​ക്കാൻ എന്റെ ജനത്തെ വിട്ടയയ്‌ക്കുക.’ ഫറവോ​ന്റെ അഹങ്കാ​ര​ത്തോ​ടെ​യുള്ള മറുപടി എന്തായി​രു​ന്നെ​ന്നോ? ‘യഹോവ പറയു​ന്നതു കേൾക്കേണ്ട കാര്യ​മൊ​ന്നും എനിക്കില്ല. ഞാൻ ഇസ്രാ​യേ​ല്യ​രെ വിട്ടയയ്‌ക്കില്ല.’ എന്നിട്ട്‌ ഫറവോൻ ഇസ്രാ​യേ​ല്യ​രെ കൂടുതൽ കഠിന​മാ​യി പണി​യെ​ടു​പ്പി​ച്ചു. ഈ ഫറവോ​നെ യഹോവ ഒരു പാഠം പഠിപ്പി​ക്കാൻപോ​കു​ക​യാണ്‌. എങ്ങനെ​യാ​ണെന്ന്‌ അറിയാ​മോ? ദൈവം ഈജിപ്‌തി​ന്മേൽ പത്ത്‌ ബാധകൾ വരുത്തി! യഹോവ മോശ​യോ​ടു പറഞ്ഞു: ‘ഞാൻ പറയു​ന്നതു ഫറവോൻ കേൾക്കു​ന്നില്ല. രാവിലെ അവൻ നൈൽ നദിയു​ടെ അടുത്ത്‌ ഉണ്ടാകും. എന്റെ ജനത്തെ വിട്ടയയ്‌ക്കാ​ത്ത​തു​കൊണ്ട്‌ നൈലി​ലെ വെള്ളം മുഴുവൻ രക്തമാ​യി​ത്തീ​രു​മെന്ന്‌ അവനോ​ടു പോയി പറയുക.’ അതനു​സ​രിച്ച്‌ മോശ ഫറവോ​ന്റെ അടുത്ത്‌ ചെന്നു. ഫറവോൻ നോക്കി​ക്കൊ​ണ്ടി​രി​ക്കെ അഹരോൻ തന്റെ വടി നൈൽ നദിയിൽ അടിച്ചു. നദിയി​ലെ വെള്ളം രക്തമായി മാറി! നദി നാറാൻതു​ടങ്ങി. മീനുകൾ ചത്തൊ​ടു​ങ്ങി. നൈലിൽ കുടി​ക്കാൻ ശുദ്ധജ​ല​വും ഇല്ലാതാ​യി. എന്നിട്ടും ഇസ്രാ​യേ​ല്യ​രെ വിടാൻ ഫറവോൻ കൂട്ടാ​ക്കി​യില്ല.

ഏഴു ദിവസ​ത്തി​നു ശേഷം യഹോവ മോശയെ വീണ്ടും ഫറവോ​ന്റെ അടു​ത്തേക്ക്‌ ഈ സന്ദേശ​വു​മാ​യി അയച്ചു: ‘എന്റെ ജനത്തെ വിട്ടയ​ച്ചി​ല്ലെ​ങ്കിൽ ഈജിപ്‌ത്‌ മുഴുവൻ തവളക​ളെ​ക്കൊണ്ട്‌ നിറയും.’ ഫറവോൻ പക്ഷേ ഇസ്രാ​യേ​ല്യ​രെ വിട്ടയ​ച്ചില്ല. അതു​കൊണ്ട്‌ അഹരോൻ തന്റെ വടി ഉയർത്തി, അപ്പോൾ ദേശം മുഴുവൻ തവളക​ളെ​ക്കൊണ്ട്‌ നിറയാൻതു​ടങ്ങി. വീടു​ക​ളി​ലും കിടക്ക​യി​ലും പാത്ര​ങ്ങ​ളി​ലും എല്ലാം തവള! എവിടെ നോക്കി​യാ​ലും തവള! ഈ ബാധ അവസാ​നി​പ്പി​ക്കു​ന്ന​തി​നു​വേണ്ടി യഹോ​വ​യോ​ടു യാചി​ക്കാൻ ഫറവോൻ മോശ​യോ​ടു പറഞ്ഞു. ഇസ്രാ​യേ​ല്യ​രെ വിട്ടയയ്‌ക്കാ​മെന്നു ഫറവോൻ വാക്കു കൊടു​ത്തു. അതു​കൊണ്ട്‌ യഹോവ ആ ബാധ നിറുത്തി. ചത്ത തവളകളെ ഈജിപ്‌തു​കാർ കൂമ്പാ​രം​കൂ​മ്പാ​ര​മാ​യി കൂട്ടി. ദേശം നാറാൻതു​ടങ്ങി. ഫറവോൻ എന്നിട്ടും ആളുകളെ പോകാൻ അനുവ​ദി​ച്ചില്ല.

യഹോവ മോശ​യോ​ടു പറഞ്ഞു: ‘അഹരോൻ വടി നിലത്ത്‌ അടിക്കണം. അപ്പോൾ പൊടി കൊതു​കു​കൾ, അഥവാ കൊതു​കു​പോ​ലുള്ള ഒരു ചെറു​പ്രാ​ണി, ആയിത്തീ​രും.’ പെട്ടെ​ന്നു​തന്നെ എല്ലാത്തി​നെ​യും കൊതു​കു​കൾ പൊതി​ഞ്ഞു. ഫറവോ​ന്റെ ആളുക​ളിൽ ചിലർതന്നെ ഫറവോ​നോ​ടു പറഞ്ഞു: ‘ദൈവ​മാണ്‌ ഈ ബാധ വരുത്തി​യത്‌.’ പക്ഷേ ഫറവോൻ ഇസ്രാ​യേ​ല്യ​രെ പോകാൻ സമ്മതി​ച്ചില്ല. ഫറവോൻ വീണ്ടും പഴയപ​ടി​തന്നെ!

“എന്റെ ശക്തിയും ബലവും ഞാൻ അവർക്കു കാണി​ച്ചു​കൊ​ടു​ക്കും; അപ്പോൾ എന്റെ പേര്‌ യഹോവ എന്നാ​ണെന്ന്‌ അവർ അറി​യേ​ണ്ടി​വ​രും.”​—യിരെമ്യ 16:21