വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 21

പത്താമത്തെ ബാധ

പത്താമത്തെ ബാധ

ഫറവോ​നെ കാണാ​തി​രി​ക്കാൻ താൻ ഇനി ശ്രമി​ക്കാ​മെന്നു മോശ ഫറവോ​നു വാക്കു​കൊ​ടു​ത്തു. പക്ഷേ പോകു​ന്ന​തി​നു മുമ്പ്‌ മോശ പറഞ്ഞു: ‘അർധരാ​ത്രി ഈജിപ്‌ത്‌ ദേശത്തെ മൂത്ത ആൺമക്ക​ളെ​ല്ലാം മരിക്കും, ഫറവോ​ന്റെ മകൻമു​തൽ ദാസന്മാ​രു​ടെ മകൻവരെ.’

സാധാ​ര​ണ​യിൽനിന്ന്‌ വ്യത്യസ്‌ത​മായ ഒരു പ്രത്യേ​ക​ഭ​ക്ഷണം ഉണ്ടാക്കാൻ യഹോവ ഇസ്രാ​യേ​ല്യ​രോട്‌ ആവശ്യ​പ്പെട്ടു. യഹോവ പറഞ്ഞു: ‘ഒരു വയസ്സുള്ള ആൺചെ​മ്മ​രി​യാ​ടി​നെ​യോ കോലാ​ടി​നെ​യോ കൊല്ലുക. അതിന്റെ രക്തത്തിൽ കുറച്ച്‌ എടുത്ത്‌ വാതി​ലിൽ തളിക്കണം. ഇറച്ചി ചുട്ടെ​ടുത്ത്‌ പുളി​പ്പി​ല്ലാത്ത അപ്പത്തി​ന്റെ​കൂ​ടെ കഴിക്കുക. കാലിൽ ചെരി​പ്പിട്ട്‌, പോകാൻ ഒരുങ്ങി നിൽക്കണം. ഇന്നു രാത്രി ഞാൻ നിന്നെ വിടു​വി​ക്കും.’ ഇസ്രാ​യേ​ല്യർക്ക്‌ എത്ര സന്തോഷം തോന്നി​ക്കാ​ണും!

അർധരാ​ത്രി യഹോ​വ​യു​ടെ ദൂതൻ ഈജിപ്‌തി​ലെ എല്ലാ വീടു​ക​ളി​ലൂ​ടെ​യും കടന്നു​പോ​യി. വാതി​ലിൽ രക്തം തളിക്കാത്ത വീടു​ക​ളി​ലെ മൂത്ത മകൻ മരിച്ചു. പക്ഷേ രക്തം​കൊണ്ട്‌ അടയാ​ള​മിട്ട വീടുകൾ ഒഴിവാ​ക്കി ദൈവ​ദൂ​തൻ കടന്നു​പോ​യി. എല്ലാ ഈജിപ്‌തു​കാർക്കും ഒരു മകൻ നഷ്ടപ്പെട്ടു. പണക്കാ​രു​ടെ​യും പാവ​പ്പെ​ട്ട​വ​രു​ടെ​യും കുടും​ബ​ത്തിൽ അതു സംഭവി​ച്ചു. എന്നാൽ ഇസ്രാ​യേ​ല്യ​രു​ടെ മക്കൾ ആരും മരിച്ചില്ല.

ഫറവോ​ന്റെ മകൻപോ​ലും മരിച്ചു. അതോടെ ഫറവോന്‌ ഒട്ടും സഹിക്കാൻ പറ്റാതാ​യി. ഫറവോൻ അപ്പോൾത്തന്നെ മോശ​യോ​ടും അഹരോ​നോ​ടും പറഞ്ഞു: ‘പോകൂ! വേഗം ഇവി​ടെ​നിന്ന്‌ പോയി നിങ്ങളു​ടെ ദൈവത്തെ ആരാധി​ക്കൂ. നിങ്ങളു​ടെ മൃഗങ്ങ​ളെ​യും കൊണ്ടു​പോ​കൂ!’

പൂർണ​ച​ന്ദ്ര​ന്റെ വെളി​ച്ച​ത്തിൽ ഇസ്രാ​യേ​ല്യർ കുടും​ബ​മാ​യും കുലമാ​യും ഈജിപ്‌തിൽനിന്ന്‌ പോയി. 6,00,000 വരുന്ന ഇസ്രാ​യേ​ല്യ​പു​രു​ഷ​ന്മാ​രും അനേകം സ്‌ത്രീ​ക​ളും കുട്ടി​ക​ളും അങ്ങനെ യാത്ര​യാ​യി. യഹോ​വയെ ആരാധി​ക്കാൻ വേറെ കുറെ ആളുക​ളും അവരു​ടെ​കൂ​ടെ പോയി. അവസാനം ഇസ്രാ​യേ​ല്യർ സ്വത​ന്ത്ര​രാ​യി!

തങ്ങളെ യഹോവ എങ്ങനെ​യാ​ണു രക്ഷിച്ച​തെന്ന്‌ ഓർമി​ക്കാൻ അവർ എല്ലാ വർഷവും ആ പ്രത്യേ​ക​ഭ​ക്ഷണം കഴിച്ചി​രു​ന്നു. പെസഹ എന്നാണ്‌ അതിനെ വിളി​ച്ചത്‌. “കടന്നു​പോ​കുക” എന്നാണ്‌ അതിന്റെ അർഥം.

“നിന്നി​ലൂ​ടെ എന്റെ ശക്തി കാണി​ക്കാ​നും ഭൂമി​യി​ലെ​ങ്ങും എന്റെ പേര്‌ പ്രസി​ദ്ധ​മാ​ക്കാ​നും വേണ്ടി മാത്ര​മാ​ണു നിന്നെ ജീവ​നോ​ടെ വെച്ചി​രി​ക്കു​ന്നത്‌.”​—റോമർ 9:17