വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 45

ഒരു രാജ്യം വിഭജി​ക്ക​പ്പെ​ടു​ന്നു

ഒരു രാജ്യം വിഭജി​ക്ക​പ്പെ​ടു​ന്നു

ശലോ​മോൻ യഹോ​വയെ ആരാധി​ച്ചി​രുന്ന കാലത്ത്‌ ഇസ്രാ​യേ​ലിൽ എങ്ങും സമാധാ​നം ഉണ്ടായി​രു​ന്നു. ശലോ​മോൻ പിന്നീട്‌ മറ്റു ദേശങ്ങ​ളിൽനി​ന്നുള്ള അനേകം സ്‌ത്രീ​കളെ വിവാഹം കഴിച്ചു. ഈ ഭാര്യ​മാർ വിഗ്ര​ഹ​ങ്ങളെ ആരാധി​ക്കു​ന്ന​വ​രാ​യി​രു​ന്നു. പയ്യെപ്പയ്യെ ശലോ​മോ​നും മാറി, വിഗ്ര​ഹ​ങ്ങളെ ആരാധി​ക്കാൻതു​ടങ്ങി. യഹോ​വയ്‌ക്കു ദേഷ്യം വന്നു. യഹോവ ശലോ​മോ​നോ​ടു പറഞ്ഞു: ‘ഞാൻ ഇസ്രാ​യേ​ലി​നെ നിന്റെ കുടും​ബ​ത്തിൽനിന്ന്‌ കീറി​യെ​ടുത്ത്‌ രണ്ടായി വിഭജി​ക്കും. വലിയ ഭാഗം നിന്റെ ഒരു ദാസനു കൊടു​ക്കും. ഒരു ചെറിയ ഭാഗം മാത്ര​മാ​യി​രി​ക്കും നിന്റെ കുടും​ബം ഭരിക്കു​ന്നത്‌.’

യഹോവ തന്റെ തീരു​മാ​നം മറ്റൊരു വിധത്തി​ലും വ്യക്തമാ​ക്കി. ശലോ​മോ​ന്റെ ഒരു ദാസനായ യൊ​രോ​ബെ​യാം യാത്രയ്‌ക്കി​ടെ വഴിയിൽവെച്ച്‌ അഹീയ പ്രവാ​ച​കനെ കണ്ടുമു​ട്ടി. അഹീയ തന്റെ പുറങ്കു​പ്പാ​യം 12 കഷണങ്ങ​ളാ​യി കീറി. എന്നിട്ട്‌ യൊ​രോ​ബെ​യാ​മി​നോ​ടു പറഞ്ഞു: ‘യഹോവ ഇസ്രാ​യേൽ രാജ്യം ശലോ​മോ​ന്റെ കുടും​ബ​ത്തിൽനിന്ന്‌ എടുത്ത്‌ രണ്ടായി വിഭജി​ക്കും. ഇതിൽനിന്ന്‌ പത്തു കഷണം എടുത്തു​കൊ​ള്ളൂ. കാരണം നീ പത്തു ഗോ​ത്ര​ത്തി​ന്മേൽ രാജാ​വാ​കും.’ ഇതെക്കു​റിച്ച്‌ അറിഞ്ഞ ശലോ​മോൻ രാജാവ്‌ യൊ​രോ​ബെ​യാ​മി​നെ കൊല്ലാൻ പദ്ധതി​യി​ട്ടു. അതു​കൊണ്ട്‌ യൊ​രോ​ബെ​യാം ഈജിപ്‌തി​ലേക്ക്‌ ഓടി​പ്പോ​യി. പിന്നീട്‌ ശലോ​മോൻ മരിച്ചു. ശലോ​മോ​ന്റെ മകനായ രഹബെ​യാം രാജാ​വാ​യി. ഇസ്രാ​യേ​ലി​ലേക്കു മടങ്ങു​ന്നത്‌ ഇനി സുരക്ഷി​ത​മാ​ണെന്നു യൊ​രോ​ബെ​യാ​മി​നു തോന്നി.

ഇസ്രാ​യേ​ലി​ലെ മൂപ്പന്മാർ രഹബെ​യാ​മി​നോട്‌, ‘നീ ആളുക​ളോ​ടു നന്നായി ഇടപെ​ട്ടാൽ അവർ നിന്നോ​ടു വിശ്വസ്‌ത​രാ​യി​രി​ക്കും’ എന്നു പറഞ്ഞു. പക്ഷേ രഹബെ​യാ​മി​ന്റെ ചെറു​പ്പ​ക്കാ​രായ കൂട്ടു​കാർ പറഞ്ഞു: ‘നീ ജനങ്ങ​ളോ​ടു പരുഷ​മാ​യി ഇടപെ​ടണം. അവരെ​ക്കൊണ്ട്‌ കൂടുതൽ കഠിന​മാ​യി പണി​യെ​ടു​പ്പി​ക്കണം!’ കൂട്ടു​കാർ പറഞ്ഞത​നു​സ​രിച്ച്‌ രഹബെ​യാം ആളുക​ളോ​ടു ക്രൂര​മാ​യി ഇടപെട്ടു. അപ്പോൾ ആളുകൾ രഹബെ​യാ​മി​നെ എതിർത്തു. അവർ യൊ​രോ​ബെ​യാ​മി​നെ പത്തു ഗോ​ത്ര​ത്തി​ന്റെ രാജാ​വാ​ക്കി. ഈ പത്തു ഗോ​ത്ര​മാ​ണു പിന്നീട്‌ ഇസ്രാ​യേൽ രാജ്യം എന്ന്‌ അറിയ​പ്പെ​ട്ടത്‌. മറ്റു രണ്ടു ഗോ​ത്രങ്ങൾ യഹൂദ രാജ്യം എന്നും അറിയ​പ്പെട്ടു. അവർ രഹബെ​യാ​മി​നോ​ടു വിശ്വസ്‌ത​രാ​യി​രു​ന്നു. ഇസ്രാ​യേ​ലി​ലെ 12 ഗോ​ത്രങ്ങൾ അങ്ങനെ വിഭജി​ക്ക​പ്പെട്ടു.

തന്റെ ജനം ആരാധി​ക്കാൻ യരുശ​ലേ​മി​ലേക്കു പോകു​ന്നത്‌ യൊ​രോ​ബെ​യാ​മിന്‌ ഇഷ്ടമല്ലാ​യി​രു​ന്നു. കാരണം അതു രഹബെ​യാ​മി​ന്റെ രാജ്യ​ത്താ​യി​രു​ന്നു. അവിടെ പോയാൽ ആളുകൾ രഹബെ​യാ​മി​ന്റെ പക്ഷം ചേർന്ന്‌ തനിക്ക്‌ എതിരെ തിരി​യു​മെന്നു യൊ​രോ​ബെ​യാം ഭയപ്പെട്ടു. അതു​കൊണ്ട്‌ യൊ​രോ​ബെ​യാം രണ്ടു സ്വർണ​ക്കാ​ള​ക്കു​ട്ടി​യെ ഉണ്ടാക്കി​യിട്ട്‌ ജനത്തോ​ടു പറഞ്ഞു: ‘യരുശ​ലേം വളരെ ദൂരെ​യാണ്‌. അതു​കൊണ്ട്‌ നിങ്ങൾക്ക്‌ ഇനി ഇവിടെ ആരാധി​ക്കാം.’ ആളുകൾ സ്വർണ​ക്കാ​ള​ക്കു​ട്ടി​കളെ ആരാധി​ക്കാൻതു​ടങ്ങി. അവർ വീണ്ടും യഹോ​വയെ മറന്നു.

“അവിശ്വാ​സി​ക​ളോ​ടൊ​പ്പം ഒരേ നുകത്തിൻകീ​ഴിൽ വരരുത്‌. നീതി​യും അധർമ​വും തമ്മിൽ എന്തു ബന്ധമാ​ണു​ള്ളത്‌? . . . വിശ്വാ​സി​യും അവിശ്വാ​സി​യും തമ്മിൽ എന്തി​ലെ​ങ്കി​ലും സമാന​ത​യു​ണ്ടോ?”​—2 കൊരി​ന്ത്യർ 6:14, 15